അറിയാതെ: ഭാഗം 19

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'എടാ എബി ഒന്ന് പെട്ടന്ന് ഇറങ്ങ അവിടെ എല്ലാവരും നിന്നെ കാത്തുനിൽക്കാണ് ' 'ദ വരുന്നെടാ ' 'കൊറേ നേരായി നീ ഇത് തന്നെ പറയാൻ തുടങ്ങീട്ട് എന്താ നിനക്ക് പണി ഇതിനുള്ളിൽ 'എന്നും ചോദിച്ച അരുൺ അവന്റെ മുറിക്കകത്തേക്ക് ചെന്നു 'നീ ഇത് വരെ ready ആയില്ലേ 'ഡ്രസ്സ്‌ പോലും change ചെയ്യാതെ ഇരിക്കുന്ന അവനെ കണ്ട് അരുൺ ചോദിച്ചു 'എടാ എനിക്ക് എന്തോ ഇത് ശെരി ആയി തോന്നുന്നില്ല ' 'എന്ത് ' 'ഈ കല്യാണം ഞാൻ അവളെ ചതിക്കല്ലേ ' 'നിന്നോട് ഞാൻ ഒരുപാട് തവണ പറഞ്ഞതാ അവളോട് എല്ലാം തുറന്ന് സംസാരിക്കാൻ അപ്പൊ അവന്റെ ഒടുക്കത്തെ ഒരു ദേഷ്യം ' 'എല്ലാ കാര്യങ്ങളും അവളോട് സംസാരിച്ചാൽ ചിലപ്പോ അതെല്ലാം എന്റെ തോന്നൽ ആയിരുന്നെങ്കിലോ അതാ ഞാൻ ' 'മോൻ കൂടുതൽ ഒന്നും ചിന്തിക്കാതെ ഇത് ഇട്ടോണ്ട് വരാൻ നോക്ക് 'അവൻ ഇടാനുള്ള ഡ്രസ്സ്‌ അവന്റെ കയ്യിൽ കൊടുത്ത് അരുൺ പറഞ്ഞു 'നിങ്ങൾ ഇവിടെ കഥയും പറഞ്ഞ നിൽക്കണോ പോയി റെഡി ആവ് എബി 'അവന്റെ റൂമിലേക്ക് കയറി വന്ന് പപ്പാ പറഞ്ഞു 'പപ്പാ എനിക്ക് പപ്പയോടു സംസാരിക്കണം ' 'അതൊക്കെ നമുക്ക് മനസമ്മതം കഴിഞ്ഞിട്ട് സംസാരിക്കാം ' 'പറ്റില്ല എനിക്ക് ഇപ്പൊ സംസാരിക്കണം ' 'എബി കളിക്കാൻ നിക്കാതെ പോയി റെഡി ആവ് എല്ലാവരും നിന്നെ കാത്തു നിൽക്കാണ്

'പപ്പയും അരുണും കൂടെ അവനെ ഡ്രസിങ് റൂമിലേക്ക് ഉന്തിത്തള്ളി കയറ്റി 'അരുണേ അവനെ കൊണ്ട് പെട്ടന്ന് ഇറങ്ങാൻ നോക്ക് ഞാൻ താഴേക്ക് പോകാ 'എന്നും പറഞ്ഞ പപ്പാ പോയി പപ്പാ പോയതും അവൻ പെട്ടന്ന് തന്നെ ഡ്രസ്സ്‌ ചെങ്ങേ ചെയ്ത് ഇറങ്ങി 'അരുണേ ഒന്നും കൂടെ ഒന്ന് ആലോചിച്ചിട്ട് പോരെ ' 'നീ ഒന്ന് പോയെ എബി എല്ലാവരെയും ക്ഷണിച്ച ഇവിടെ വരെ ആയി എന്നിട്ട അവന്റെ ആലോചന ' 'എന്നാലും ' 'ഒരു എന്നാലും ഇല്ല ഇനി നിനക്ക് അത്ര കുറ്റബോധം ഉണ്ടെങ്കിൽ ഇന്ന് രാത്രി തന്നെ അവളോട് എല്ലാം തുറന്ന് സംസാരിക്ക് എന്താ പറ്റോ ' 'ആ അങ്ങനെ ചെയ്യാം അല്ലേ ' 'നീ വന്നേ ' അരുൺ അവനെയും വലിച്ച താഴേക്ക് ചെന്നു അവർ ചെന്നപ്പോഴേക്കും ഓരോരുത്തരായി പള്ളിയിലേക്ക് പോയിട്ടുണ്ടായിരുന്നു അവനും അരുണും പപ്പയും മമ്മിയും മാത്രമേ പോകാൻ ഉണ്ടായിരുന്നുള്ളു അവർ എല്ലാവരും വണ്ടിയിൽ കയറി പള്ളിയിലേക്ക് തിരിച്ചു ~~~~~~~~ 'എന്നാ പറ്റി ചേച്ചി മുഖത്ത് ഒരു ടെൻഷൻ പോലെ ' 'റോസമ്മേ എനിക്ക് കല്യാണം വേണ്ടെടി ' 'അതിന് ഇപ്പൊ കല്യാണം അല്ലല്ലോ നടക്കുന്നെ just engagement അത്രല്ലേ ഉള്ളു കല്യാണം next week അല്ലേ ' 'എന്നാലും എനിക്ക് എന്തോ ഒരു പേടി '

'ഒന്ന് പോയെ ചേച്ചി ദേ ഇച്ചായൻ ഇപ്പൊ എത്തും അപ്പൊ ചേച്ചിയുടെ എല്ലാ പേടിയും മാറി കിട്ടും ' 'അങ്ങേര് ആണ് എന്റെ ഏറ്റവും വല്യേ പേടി ' 'പൂജ സുഖല്ലേടി നിനക്ക് എത്ര ദിവസായി കണ്ടിട്ട് 'എന്നും ചോദിച്ച അന്നു അങ്ങോട്ടേക്ക് വന്നു 'അന്നു നീ വന്നോ ഞാൻ വിചാരിച്ചു നീ വരില്ലെന്ന് ' 'കൂടുതൽ ഷോ കാണിക്കല്ലേ ' '😁😁' 'എന്നാ നിങ്ങൾ സംസാരിക്ക് ഞാനിപ്പോ വരാവോ 'എന്നും പറഞ്ഞ റോസമ്മ അവിടെ നിന്നും മുങ്ങി 'എടി എന്നിട്ട് പറ എങ്ങനെ ഉണ്ട് നമ്മിടെ എബി sir ഇപ്പഴും നിന്നോട് കലിപ്പ്‌ തന്നെ ആണോ ' 'അങ്ങേരെ സ്വഭാവം എപ്പഴാ മാറാ എന്ന് പറയാൻ പറ്റില്ല ഓരോ mood പോലെയിരിക്കും ' 'എന്തൊക്കെ ആയിരുന്നു ഞങ്ങൾ പ്രേമിക്കില്ല എന്നൊക്കെ പറഞ്ഞ വല്യേ ഡയലോഗ് ആയിരുന്നല്ലോ ' 'അതെടി ചെറിയ ഒരു കൈയബദ്ധം 😁' 'അല്ലേലും ഇത് ഇങ്ങനെ അവസാനിക്കു എന്ന് എനിക്ക് അറിയാമായിരുന്നു ' 'ഓഹ് നീ വല്യേ ഒരു കണ്ടുപിടിത്തക്കാരി ' 'ചേച്ചി ഇച്ചായൻ വന്നു ചേച്ചിയെ അങ്ങോട്ടേക്ക് വിളിക്കുന്നുണ്ട് 'എന്നും പറഞ്ഞ റോസമ്മ അങ്ങോട്ട് വന്നു റോസമ്മയും അന്നുവും കൂടെ അവളെ കൂട്ടി പള്ളിയുടെ അകത്തേക്ക് കൊണ്ടുപോയി മേടയുടെ മുന്നിൽ കൊണ്ട്പോയി നിർത്തി അവളുടെ തൊട്ടപ്പുറത്തായി എബിയും വന്ന് നിന്നു ~~~~~~~~~~

ഫാദർ വന്ന് അവർക്ക് രണ്ടുപേർക്കും സ്തുതി ചൊല്ലി കൊടുത്തു അവരുടെ തലയിൽ കയ്യ് വേച് പ്രാർത്ഥിച്ചു 'പൂജ ഈ നിൽക്കുന്ന മാത്യുസിന്റെയും ആലിസിന്റെയും മകൻ എബിൻ മാത്യുസിനെ വിവാഹം കഴിക്കാൻ നിനക്ക് സമ്മതമാണോ ' അവൾ ഒരുനിമിഷം ഒന്ന് ചിന്തിച് നിന്നു 'സമ്മതം ആണ് ഫാദർ ' 'എബി ഈ നിൽക്കുന്ന പൂജയെ വിവാഹം കഴിക്കാൻ നിനക്ക് സമ്മതമാണോ ' 'സമ്മതം ആണ് ഫാദർ 'കൂടുതൽ ഒന്നും ചിന്തിക്കാതെ അവൻ മറുപടി പറഞ്ഞു 'എന്നാൽ ഇനി മോതിരം കയ്മാറിക്കോളൂ 'എന്നും പറഞ്ഞ ഫാദർ അവർക്ക് രണ്ടുപേർക്കും മോതിരം നൽകി അവർ അത് പരസ്പരം അണിയിച്ചു ഫാദർ അവരുടെ നെറ്റിയിൽ കുരിശു വരച്ച അനുഗ്രഹിച്ചു അവൻ അവളെ ചേർത്തപിടിച്ച അവളുടെ നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി തന്റെ പാതിക്ക് നൽകുന്ന ആദ്യചുംബനം ചടങ്ങ് കഴിഞ്ഞതും എല്ലാവരും വീട്ടിലേക്ക് തിരിച്ചു അവിടെ ഒരുക്കിയിട്ടുള്ള engagement പാർട്ടിയിൽ പങ്കെടുക്കാൻ വേണ്ടി ~~~~~~~ വീട്ടിൽ എത്തിയതും ഫുൾ ഫോട്ടോ എടുക്കൽ ആയിരുന്നു ഫാമിലി ആയിട്ടും couple ആയിട്ടും എല്ലാം കൂടെ കഴിഞ്ഞ് രണ്ടാളും ഒരു പരുവമായി നിൽക്കുന്ന സമയത്താണ് റോസമ്മ അവരുടെ അടുത്തേക്ക് വന്നത് 'ഇച്ചായ ' 'എന്നാടി ഒരു സോപ്പിങ് '

'അതുണ്ടല്ലോ ഞാൻ ഒരു കാര്യം പറഞ്ഞ രണ്ടുപേരും ദേഷ്യപ്പെടുമോ ' 'നീ ആദ്യം കാര്യം പറ ' 'അതുണ്ടല്ലോ നിങ്ങൾ രണ്ടുപേരും നന്നായി പാടില്ലേ ' 'അത് കൊണ്ട് 'അവർ ഒരുമിച്ച് ചോദിച്ചു 'So നിങ്ങളെ വക ഞങ്ങൾ എല്ലാവർക്കും ഒരു സോങ് പാടാമോ ' 'No way ഞാൻ പാടില്ല 'പൂജ തീർത്ത പറഞ്ഞു 'Pls ചേച്ചി എനിക്ക് വേണ്ടി ' അവൾ എബിയെ നോക്കി അവൻ പാടിക്കോ എന്ന് കണ്ണുകൊണ്ട് പറഞ്ഞു 'Ok ഞാൻ പാടാം ' 'Thanks ചേച്ചി 'എന്നും പറഞ്ഞ റോസമ്മ avale കെട്ടിപിടിച്ചു 'എല്ലാവരും ഒന്ന് ഇവിടെ ശ്രെദ്ധിക്ക ' 'എന്താണ് നിനക്ക് ഇങ്ങോട്ട് ഇറങ്ങി വാടി അവിടെ നിന്ന് 'മാമൻ കലിപ്പിൽ പറഞ്ഞു 'ഞാൻ ഒന്ന് പറയട്ടെ ' 'എന്നാ പറഞ്ഞ തുലക്ക് ' 'എന്റെ പ്രതേക അഭ്യർത്ഥനമാനിച്ചു കൊണ്ട് നമുക്ക് എല്ലാവർക്കും വേണ്ടി എന്റെ ഇച്ചായനും ചേച്ചിയും ഒരു സോങ് പാടാൻ വേണ്ടി പോകാണ് അപ്പൊ എല്ലാവരും ഒന്ന് കയ്യ് അടിച്ചു പാസാക്കിയേക്ക് 'എന്നും പറഞ്ഞ അവൾ മൈക്ക് പൂജയുടെ കയ്യിൽ കൊടുത്ത് സ്റ്റേജിൽ നിന്നിറങ്ങി പോയി 'എന്തോ നോക്കി നിൽക്ക ചേച്ചി അങ്ങോട്ട് പാട് ' റോസമ്മ പാടാൻ പറഞ്ഞതും അവൾ എബിയുടെ കണ്ണുകളിലേക്ക് നോക്കി പാടി തുടങ്ങി

🎶Muzhusa unakkena naan vaazhuren Pudhusa dhinam dhinam ena paakkuren Azhutha thozhula naan saanjupen Alavillaama aasai vekkuren Yeno thaano Endru pona naalum Ellaam neeye Endru maaruthae🎶 അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി പാടി നിർത്തിയതും അവൻ അവളുടെ കണ്ണുകളിലേക്ക് നോക്കി പാടാൻ തുടങ്ങി 🎶Yaarum illa Neram vandha pinnum Unadharugil kaadhal ondru Kanden pennae Lesaa azhagula Thaana vizhuguren Nee pesi sirikkaiyil Un udhattula uraiyuren Vaazhka vaazha thaan Unnodu irukkuren Un kooda nadakkum bothu Mazhaiyillama nenainju poguren🎶 പാടി തീർന്നിട്ടും രണ്ടുപേരും പരസ്പരം കണ്ണുകളിലേക്ക് നോക്കി അങ്ങനെ നിന്നു എല്ലാവരും കയ്യടിക്കുന്ന ശബ്ദം കേട്ടാണ് അവർ സ്വബോധത്തിലേക്ക് വന്നത് 'ചേച്ചി super ആയിട്ടുണ്ട് ' 'ചേച്ചി മാത്രല്ല ഞാനും പാടി എന്നെ കുറിച് നീ എന്താ ഒന്നും പറയാതെ ' 'നിന്നെ കുറിച് എന്നാ പറയാനാ എന്റെ ചേച്ചി ആണ് അടിപൊളിയാക്കിയത് ' 'ഓഹ് അല്ലേലും നിനക്ക് അവളെ മതി ഇപ്പൊ നമ്മൾ ആരായി ' 'ഇച്ചായ കോംപ്ലക്സ് അടിക്കേണ്ട രണ്ടുപേരും അടിപൊളിയായിരുന്നു 'എന്നും പറഞ്ഞ റോസമ്മ അവരുടെ നടുക്ക് നിന്ന് രണ്ടുകയ്യാൽ അവരെ ചേർത്തുപിടിച്ചു 'ചേട്ടാ ഒരു ഫോട്ടോ എടുത്ത് വെച്ചേക്ക് അപ്പൂർവം നിമിഷം ആണ് 'അവൾ ക്യാമറമനോട് പറഞ്ഞു

അയാൾ അപ്പൊ തന്നെ ആ കാഴ്ച തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുത്തു ~~~~~~~~~~ 'അല്ല മക്കളെ ഇങ്ങനെ നിന്നാൽ മതിയോ നിങ്ങൾക്ക് വല്ലതും കഴിക്കേണ്ട ' 'ദൈവമാണ് മമ്മിയെ ഇങ്ങോട്ട് വരുത്തിച്ചത് എനിക്ക് വിശന്നിട്ടു വയ്യ മമ്മി വായോ 'പൂജ മമ്മിടെ കയ്യിൽ പിടിച്ചു പറഞ്ഞു 'നിനക്ക് വേണ്ടേ എബി ' 'നിങ്ങൾ എല്ലാവരും പോകുന്ന സ്ഥിതിക്ക് ഇനി ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നെ ' 'എങ്ങനെ ആര് പോകുന്ന സ്ഥിതിക്ക് ' 'അല്ല മമ്മി ഇവൾ പോകുന്ന സ്ഥിതിക്ക് ' 'എന്നാ അതങ്ങ് പറഞ്ഞാപ്പോരേ വാ 'മമ്മി അവരെ രണ്ടുപേരെയും കൂട്ടി ഫുഡ് കഴിക്കാൻ കൊണ്ടുപോയി ഫുഡ് കഴിക്കാൻ ഇരുന്ന സമയത്താണ് എബിയുടെ ഫോൺ റിങ് ചെയ്തത് 'എന്റെ എബി കഴിക്കുമ്പോഴേലും അതൊന്ന് off ആക്ക് ' 'അത് പറ്റില്ല മമ്മി important call ആണ് ' അവൻ ഫോണും എടുത്ത് അവിടെ നിന്നും എണീറ്റ് പോയി 'മോൾ കഴിക്ക് അവൻ വന്നോളും 'അവനെ കാത്തിരിക്കുന്ന പൂജയോട് മമ്മി പറഞ്ഞു അവൾ അപ്പുറത്ത മാറി നിന്ന് ഫോൺ ചെയ്യുന്ന അവനെ ഒന്ന് നോക്കി കഴിക്കാൻ തുടങ്ങി

'മമ്മി എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകണം ' 'ഇപ്പഴോ നാളെ പോയപ്പോരേ എബി ' 'പറ്റില്ല മമ്മി urgent ആണ് 'എന്നും ഒരാഞ് അവൻ പോയി അവളോട് ഒന്ന് യാത്ര പോലും പറയാത്തത് അവളിൽ ഒരു നോവുണർത്തി എങ്കിലും ആരും കാണാതിരിക്കാൻ അവൾ അത് മറച്ചു വെച്ചു Function കഴിഞ്ഞ് വന്നവരെല്ലാം പിരിഞ്ഞു പോയി അപ്പൊ പോയ എബി പിന്നെ തിരിച്ചു വന്നില്ല ഫോൺ വിളിച്ചിട്ടിനാണെങ്കിൽ swithch off ആയിരുന്നു അവൾക്കു എന്തോ ഒരു സമാധാനം ഇല്ലായിരുന്നു ഇനി അവൻ എന്തെങ്കിലും പറ്റി കാണുമോ എന്നാ ടെൻഷൻ ആയിരുന്നു 'മോളെ നീ ഇങ്ങനെ ഇരിക്കാതെ പോയി കിടന്നോ അവൻ വന്നോളും ' 'മമ്മി എന്നാലും ഉച്ചക്ക് പോയതല്ലേ ഇത് വരെ വന്നില്ലല്ലോ ' 'ചിലപ്പോ അവൻ അങ്ങനെയാ വരാൻ വൈകും ' 'എന്നാ മമ്മി പോയി കിടന്നോ ഉറക്കമിളച്ചു വെറുതെ bp കൂട്ടണ്ട ' 'എന്നാ ഞാൻ പോവാ നീയും പോയി കിടന്നേക്ക് ' 'ശെരി മമ്മി ഞാൻ sir വന്നിട്ട് കിടന്നോളാം ' മമ്മി കിടക്കാൻ പോയതും അവൾ അവനെ കാത്തു അങ്ങനെ ഇരുന്ന് എപ്പഴോ നിദ്രയെ പുൽകി....... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story