അറിയാതെ: ഭാഗം 2

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'കാര്യമായിട്ട് ലാപ്പിൽ എന്തോ work ചെയ്ത് കൊണ്ടിരിക്കാണ് എബി അപ്പോഴാണ് എബിച്ചായാ എന്നും വിളിച് റോസമ്മ മുറിയിലേക്ക് കയറി വന്നത് 'എബിച്ചായാ ഞാൻ വിളിച്ചത് ഇങ്ങൾ കേട്ടില്ലേ ' 'എന്നാടി ഇന്ന് ഒരു സ്നേഹം ' 'അത് പിന്നെ 😌' 'നിന്ന് താളം ചവിട്ടാതെ കാര്യം പറ ' 'ഇങ്ങൾ നാളെ ഒന്ന് സ്കൂളിൽ വരാവോ ' 'എന്ത് കുരുത്തക്കേടാണ് എന്റെ മോൾ ഒപ്പിച് വെച്ചേക്കുന്നത് ' 'അത് ഇന്നലെ പ്ലസ് ടുവിലെ ഒരു ചെക്കൻ എന്റെ കയ്യിൽ കയറി പിടിച്ചു അതിന് ഞാൻ ഒന്നങ് പൊട്ടിച്ചു അത്രേ ഞാൻ ചെയ്‌തൊള്ളൂ 'അവൾ നിഷ്കു ഭാവത്തിൽ പറഞ്ഞു 'നീ പപ്പയെ വിളിച് പോ എനിക്ക് ഓഫീസിൽ പോകണം ' 'അത് ശെരി ആവില്ല പപ്പാ എങ്ങാനും അറിഞ്ഞാൽ പിന്നെ എന്റെ കാര്യം പോക്കാ ഇച്ചായൻ വന്ന മതി pls ' 'ഹ്മ്മ് ശെരി ഞാൻ വരാം ഇപ്പൊ നീ ചെല്ല് എനിക്ക് കുറച്ചു work ചെയ്യാൻ ഉണ്ട് ' 'Ok ഇച്ചായ 'എന്നും പറഞ്ഞ അവൾ റൂമിൽ നിന്നും ഇറങ്ങി പോയി, അവൻ തന്റെ work ചെയ്യാൻ തുടങ്ങി 'എടാ എബി എന്നാടാ നീ ഇങ്ങനെ എപ്പഴും റൂമിൽ ചടഞ്ഞു കൂടി ഇരിക്കുന്നെ ഇങ്ങോട്ടേക്കു വന്നേ 'താഴെ നിന്നും മമ്മയുടെ ശബ്ദം കേട്ടപ്പോൾ ആണ് ലാപ്പിൽ നിന്നും തലയുയർത്തിയത് 'എബി നീ ഇങ് വരുന്നുണ്ടോ അതോ ഞാൻ അങ്ങോട്ട് വരണോ

' 'ദാ വരുന്നു മമ്മി 'എന്നും പറഞ്ഞ അവൻ ലാപ് അടച്ചുവെച്ച താഴേക്ക് ചെന്നു 'എന്ന മമ്മി കാര്യം work ചെയ്യാനും സമ്മതിക്കില്ലേ ' 'അവന്റെയൊരു work എല്ലാം ഞാൻ തല്ലി പൊട്ടിക്കും ഒരുദിവസം 'അവർ ദേഷ്യത്തിൽ പറഞ്ഞു 'പപ്പാ മമ്മി വല്യേ ചൂടിൽ ആണല്ലോ എന്താ പ്രശ്നം 'അവൻ പപ്പക്ക് കേൾക്കാൻ പാകത്തിൽ ചോദിച്ചു 'നീ തന്നെയാ കാരണം ആ വടക്കേലെ പത്രോസിന്റെ മോളെ കാര്യം പറഞ്ഞിട്ട് നീ ഒന്നും പറഞ്ഞില്ലല്ലോ അതെന്നെ കാര്യം ' 'ദേ പപ്പാ ഞാൻ.....' 'എന്താണ് പപ്പയും മോനും ഒരു രഹസ്യം പറച്ചിൽ ഞാൻ പറഞ്ഞ കാര്യം എന്തായി ' 'മമ്മി ഞാൻ ഒരു നൂറുവട്ടം പറഞ്ഞതാ എനിക്ക് ആ മേരിയെ കല്യാണം കഴിക്കാൻ താല്പര്യം ഇല്ലെന്ന് ' 'അവൾ വേണ്ടെങ്കി നമുക്ക് ആ ആനിനെ നോക്കാം എന്തെ ' 'എനിക്ക് കല്യാണമേ കഴിക്കണ്ടെന്ന് പറഞ്ഞില്ലേ മമ്മി പിന്നെ എന്താ ' 'കല്യാണം കഴിക്കാതെ പിന്നെ പ്രായം എത്രയായി വല്ല വിചാരവും ഉണ്ടോ നിനക്ക് അതല്ല നിന്റെ മനസ്സിൽ വല്ല പെൺകുട്ടിയും ഉണ്ടോ, ഉണ്ടെങ്കിൽ നമുക്ക് നോക്കാടാ നീ പറ ' മമ്മി പറയുന്നത് കേട്ടതും അവന്റെ കണ്കോണില് നനവ് പടർന്നു അവൻ ഒന്നും മിണ്ടാതെ റൂമിലേക്ക് പോയി 'അവൻ എന്ന പറ്റി സാധാരണ ഇങ്ങനെ വല്ലതും പറഞ്ഞാൽ ദേഷ്യത്തിൽ എല്ലാം എരിഞ്ഞു പൊട്ടിക്കുന്ന ആളാണല്ലോ '

അവൻ പോകുന്നതും നോക്കി മമ്മ ചോദിച്ചു 'അവൻ എന്നതോ പ്രശ്നം ഉണ്ട് എന്റെ ആലിസേ അത് കൊണ്ടായിരിക്കും എന്നതായാലും നീ ഇനി അവനോട് കല്യാണം കാര്യം സംസാരിക്കാൻ നിക്കണ്ട അവൻ തോന്നുമ്പോൾ അവൻ കെട്ടട്ടെ ' 'ഇച്ചായ എന്നാലും അവൻ ' 'നീ സമാധാനിക്ക് ന്റെ ആലിസേ അവൻ പറ്റിയ കൊച്ചു വരാതിരിക്കില്ല നമുക്ക് കാത്തിരിക്കാം ' ~~~~~~~~~~~~ 'പൂജ എന്ത്പറ്റി ഇന്ന് വൈകിയല്ലോ ' 'അന്നു അത് പിന്നെ......' 'പൂജ നിന്നെ എബി sir തിരക്കുന്നുണ്ട്, ആൾ ഭയങ്കര കലിപ്പിലാണ് നീ ഒന്ന് സൂക്ഷിച്ചോ ' 'എന്റെ കൃഷ്ണ ഞാൻ പെട്ടല്ലോ ഇന്ന് അന്നു നമുക്ക് പിന്നെ കാണാവേ ഇപ്പൊ ഞാൻ ചെന്ന് എനിക്ക് കിട്ടാനുള്ളത് മേടിക്കട്ടെ 😁'എന്നും പറഞ്ഞ അവൾ അവന്റെ ക്യാബിനിലേക്ക് നടന്നു ഫോണിലൂടെ ആരെയോ വഴക്ക് പറയുന്ന എബിയെ ആണ് അവൾ ക്യാബിനിലേക്ക് കയറിയപ്പോൾ തന്നെ കണ്ടത് 'എന്റെ കൃഷ്ണ ഞാൻ പെട്ടു ഇന്ന് എന്നെ കാത്തോണേ 'എന്ന് മനസ്സിൽ വിചാരിച് അവൾ അവനെ വിളിച്ചു 'Sir....' 'താൻ എത്തിയോ എന്ന പറ്റി ഇന്ന് വൈകി പോയല്ലോ ' 'ഇങ്ങേരെ പിരി വല്ലതും ലൂസ് ആയോ കൃഷ്ണ ' 'എന്താ ഒരു ആലോചന ' 'ഒന്നുല്ല sir ഞാൻ വെറുതെ ' 'എന്നാ നമ്മുക്ക് ഒരിടം വരെ പോകാം ' 'എങ്ങോട്ട് ഞാൻ ഒന്നും വരുന്നില്ല ' 'മര്യാദക്ക് വരാൻ നോക്ക് താൻ എന്റെ PA ആണ് അത് മറക്കണ്ട അപ്പൊ ഞാൻ എവിടെ പോയാലും എന്റെ കൂടെ വേണം അറിയാല്ലോ ' 'അറിയാം sir ' 'എന്നാ പോകാം ' അവൻ ചോദിച്ചപ്പോൾ അവൾ യന്ത്രികമായി തലകുലുക്കി

അവർ രണ്ടുപേരും ഒരുമിച്ച് കാറിൽ കയറി പുറപ്പെട്ടു ~~~~~~~~~~~~ കുറച്ചുനേരത്തെ യാത്രക്കൊടുവിൽ വണ്ടി st.joseph സ്കൂളിന്റെ മുന്നിൽ നിർത്തി 'Sir നമ്മളിവിടെ 'അവൾ സംശയത്തോടെ ചോദിച്ചു 'പറയാം താൻ വാ 'എന്നും പറഞ്ഞ അവൻ വണ്ടിയിൽ നിന്നിറങ്ങി നടക്കാൻ തുടങ്ങി അവളും അവന്റെ കൂടെ നടന്നു പെട്ടന്നാണ് ഒരു പെണ്കുട്ടി അവനെ വന്ന് കെട്ടിപിടിച്ചത് 'ഹോ എബിച്ചായൻ വന്നല്ലോ കുറച്ചുനേരം കാണാതായപ്പോൾ ഞാൻ വിചാരിച്ചു വരത്തില്ലെന്ന് ' 'എന്റെ റോസമ്മ ഒരു കാര്യം പറഞ്ഞ ഈ ഇച്ചായൻ കേൾക്കാതിരിക്കോ ' 'അല്ല ഇതാരാ ഇച്ചായ 'അവളെ സംശയത്തോടെ നോക്കി റോസമ്മ ചോദിച്ചു 'ഇതാണ് മോളെ എന്റെ പുതിയ PA പൂജ ' 'ഓഹ് ഇതാണ് ഇച്ചായൻ പറയാറ് ഉള്ള ആ ചേച്ചി അല്ലേ, ഹായ് ഞാൻ റോസ് മേരി എബിച്ചായന്റെ one and only സിസ്റ്റർ 'അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് റോസമ്മ പറഞ്ഞു അവൾ അതിനൊന്ന് ചിരിച്ചു കൊടുത്തു 'ഇങ്ങനെ നിന്നാൽ മതിയോ പ്രിൻസിപ്പളെ കാണണ്ടേ ' 'ശെരിയാ പൂജചേച്ചിയെ കണ്ടപ്പോൾ ഞാൻ അതങ്ങ് മറന്നു 'തലയിൽ അടിച്ചു കൊണ്ട് റോസമ്മ പറഞ്ഞു

'പൂജ താനിവിടെ wait ചെയ്യ് ഞാൻ ഇപ്പൊ വരാം 'അവൾക്കു നേരെ തിരിഞ്ഞു നിന്ന് കൊണ്ട് പറഞ്ഞു അവൾ അതിന് ഒന്ന് തല കുലുക്കി അവളുടെ മറുപടി കിട്ടിയതും അവൻ റോസമ്മയെയും കൂട്ടി അകത്തേക്ക് നടന്നു അവൾ അവർ പോകുന്നതും നോക്കി അവിടെ ഉള്ള സിമന്റ്‌ ബെഞ്ചിൽ ഇരുന്നു ~~~~~~~~~~~~ 'എബിചായോ 'അവൾ ഒരു പ്രതേക ടോണിൽ അവനെ വിളിച്ചു 'എന്നാടി ' 'ഇതാണോ ഇച്ചായൻ പറയാറ് ഉള്ള ചേച്ചി ' അവൻ അതിന് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു 'എന്നാ ഒരു കള്ളച്ചിരി ' 'ദേ റോസമ്മേ ഇങ്ങനെ ആണെങ്കി ഞാൻ തിരിച്ചു പോകും കേട്ടോ 'അവൻ അവളോട് ദേഷ്യപ്പെട്ടു 'വിഷയം മാറ്റാൻ നോക്കണ്ട എന്ത് ഉണ്ടേലും ഈ റോസമ്മ കണ്ടുപിടിച്ചിരിക്കും മോനെ ' കൂടുതൽ ഒന്നും പറയാതെ അവൻ അവളെയും കൂട്ടി പ്രിൻസിപ്പളെ റൂമിലേക്ക് കയറി 'Sir may I ' 'എബി താനോ come in ' 'എന്നാ പറ്റി സാറേ ഇവൾ എന്തോ കുരുത്തക്കേട് ഒപ്പിച്ചു എന്ന് പറഞ്ഞ കേട്ടു ' 'അത് പറയാൻ തന്നെയാ വരാൻ പറഞ്ഞെ പക്ഷെ ഞാൻ പ്രതീക്ഷിച്ചത് പപ്പയെ ആണ് ' 'പപ്പാ എന്തിനാ ഞാൻ പോരെ ' 'മതി, ഇനി ഞാൻ കാര്യത്തിലോട്ട് വരാം എല്ലാം ഇവൾ പറഞ്ഞു കാണുമല്ലോ 'റോസമ്മയെ നോക്കി അയാൾ ചോദിച്ചു 'പറഞ്ഞു ഇവളുടെ ഭാഗത്ത്‌ തെറ്റില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത് '

'ഹേയ് ഇവളെ ഭാഗത്ത്‌ തെറ്റൊന്നുല്ല പക്ഷെ ആ കൊച്ചന്റെ പപ്പാ ഇവിടെ വന്ന് പ്രശ്നം ഉണ്ടാക്കി അതാ ഞാൻ നിന്നെ വിളിപ്പിച്ചത് ' 'ഓഹോ എന്നിട്ട് എന്താ തീരുമാനം ' 'തല്കാലത്തേക്ക് രണ്ടുപേർക്കും ഒരാഴ്ച സസ്പെന്ഷന് കൊടുക്കാനാ മാനേജ്മെന്റിന്റെ തീരുമാനം ' 'അത് എങ്ങനെ ശെരി ആവാ ഇവൾ ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ പിന്നെ ' 'അത് എനിക്കറിയാം എബി പക്ഷെ ഇപ്പൊ ഇതല്ലാതെ ഞങ്ങൾക്ക് വേറെ വഴി ഇല്ല ' 'എന്നാ പിന്നെ അങ്ങനെ ആയികോട്ടെ ഇപ്പൊ ഇവളെ ഞാൻ കൊണ്ട് പോവാണ് 'എന്നും പറഞ്ഞ റോസമ്മയെയും കൂട്ടി അവൻ പുറത്തേക്ക് നടന്നു ~~~~~~~~~~~~ 'എടി പൂജ ഇന്നെങ്കിലും നിന്റെ ചെക്കനെ ഞങ്ങൾക്ക് കാണാൻ പറ്റോ ' 'ഞാൻ പോലും കണ്ടിട്ടില്ല അവനെ പിന്നെ അല്ലേ നിങ്ങൾ ' 'വല്ലാത്ത പ്രണയം തന്നെ ആണ് നിന്റെ ഇത് വരെ കാണാത്ത ഒരാളെ ഇത്രത്തോളം പ്രണയിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു ' 'അറിയില്ല ഗൗരി ഒരു പക്ഷെ മനസ്സിൽ അത്തരം ആഴത്തിൽ പതിഞ്ഞു പോയത് കൊണ്ടാവാം ' 'എന്തായാലും നിന്റെ പ്രണയം നിന്നിൽ വന്ന് ചേരട്ടെ ' 'പൂജ ചേച്ചി 'റോസമ്മയുടെ വിളി ആണ് അവളെ ഓർമകളിൽ നിന്ന് തിരികെ എത്തിച്ചത് അവൾക്കു മുന്നിൽ നിൽക്കുന്ന അവരെ കണ്ടതും അവൾ സിമന്റ്‌ ബെഞ്ചിൽ നിന്നും എണീറ്റു 'എന്നാ പറ്റി ചേച്ചി മുഖം വല്ലാതിരിക്കുന്നു ' 'ഹേയ് ഒന്നുല്ല ഞാൻ വെറുതെ പഴയ കാര്യങ്ങൾ എല്ലാം ഒന്ന് ചിന്തിച്ചതാണ് ഒരുപാട് ഓർമ്മകൾ ഉണ്ട് ഇവിടെ എനിക്ക് ' 'ചേച്ചി ഇവിടെ ആണോ പഠിച്ചത്

'പോകാം 'അവളെ പറയാൻ സമ്മതിക്കാതെ അവൻ പറഞ്ഞു, അതിനവർ രണ്ടുപേരും തലയാട്ടി സമ്മതം അറിയിച്ചു അവരുടെ സമ്മതം കിട്ടിയതും അവൻ കാറിൽ കയറി കൂടെ അവരും കയറി റോസമ്മയെ വീട്ടിൽ ആക്കി അവർ രണ്ടുപേരും ഓഫീസിലേക്ക് തിരിച്ചു ~~~~~~~~~~~~ 'എടി സത്യം പറ എങ്ങോട്ടാ രണ്ടും കൂടെ കറങ്ങാൻ പോയത് ' 'ദേ അന്നു നീ എന്റെ കയ്യിൽ നിന്നും വാങ്ങിക്കും വന്നപ്പോ തുടങ്ങിയതാ അവളുടെ കിന്നാരം ' 'പിന്നെ നീ അങ്ങേരുടെ കൂടെ എവിടെ പോയതാ ' 'അങ്ങേര് എന്നെയും കൂട്ടി അങ്ങേരെ പെങ്ങളെ കാണാൻ പോയി തിരിച്ചു വന്നു അത്രെ ഉണ്ടായിട്ടൊള്ളു ' 'അതിലെന്തോ ഉണ്ടല്ലോ മോളെ ' 'ദേ അന്നു എനിക്ക്.....'പെട്ടന്നാണ് അവളുടെ ഫോൺ റിങ് ചെയ്തത് ഡിസ്പ്ലേയിലെ പേര് കണ്ടതും അവളുടെ മുഖം മാറാൻ തുടങ്ങി കൂടുതൽ ചിന്തിക്കാതെ അവൾ ഫോൺ എടുത്ത് സംസാരിച്ചു അപ്പുറത്ത നിന്നുള്ള വാർത്ത അവൾക്കു അത്ര സന്തോഷകരമായിരുന്നില്ല 'ആരാടി വിളിച്ചേ എന്താ പ്രശ്നം ' 'അന്നു ഞാൻ ഒന്ന് വീട്ടിൽ പോവാ 'കൂടുതൽ ഒന്നും പറയാതെ അവൾ എബിക്ക് ഒരു msg ഇട്ട് ബാഗും എടുത്ത് വീട്ടിലേക്ക് പോയി ....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story