അറിയാതെ: ഭാഗം 22

ariyathe sha

രചന: SHA (പെങ്ങളുട്ടി)

എബിയേയും കൂട്ടി മുറിക്ക് പുറത്തിറങ്ങി നേരെ ചെന്നപ്പെട്ടത് അമ്മാമ്മയുടെ മുന്നിൽ ആണ് അവളെ കണ്ടതും അമ്മാമ്മ പരിഭവം കൊണ്ട് മുഖം തിരിച്ചു 'അമ്മാമ്മേ sorry ഒന്നും പറയാൻ പറ്റിയ സാഹചര്യത്തിൽ അല്ലായിരുന്നു ഞാൻ ' 'എന്നാലും പോകാൻ നേരം നിനക്ക് ഈ കിളവിയെ ഒന്ന് ഓർക്കായിരുന്നു ' 'ആരാ കിളവി എന്റെ അമ്മാമ്മ ഇപ്പഴും still young അല്ലേ 'അമ്മാമ്മയുടെ കവിളിൽ ചുംബിച്ച അവൾ പറഞ്ഞു 'ഡി കാന്താരി നീ സോപ്പിടൊന്നും വേണ്ട എന്തായാലും നീ വന്നല്ലേ അത് മതി എനിക്ക് ഇനി നിന്നെ ഞാൻ എങ്ങോട്ടും വിടത്തില്ല ' അമ്മാമ്മ അങ്ങനെ പറഞ്ഞപ്പോൾ അവൾക്കു എന്തോ സത്യം പറയണം എന്ന് തോന്നി പക്ഷെ അവൾ പറയാൻ വന്നപ്പോഴേക്കും ആരോ വന്ന് അമ്മമ്മയെ വിളിച് പോയി അവൾ എബിയേയും കൂട്ടി നേരെ പോയത് മുമ്മോയുടെ അടുത്തേക്ക് ആണ് അവരെ രണ്ടുപേരെയും ഒരുമിച്ച് കണ്ടപ്പോൾ ആ പാവത്തിന്റെ കണ്ണുകൾ നിറഞ്ഞു 'മമ്മി ഞാൻ 'എബി എന്തോ പറയാൻ വന്നതും മമ്മി അവനെ തടഞ്ഞു

'വേണ്ട എബി ഒന്നും പറയണ്ട മമ്മിക്ക് അറിയാം എന്റെ മോനെ ' 'ചേച്ചി ഇവിടെ നിൽക്കണോ വന്നേ അവിടെ function തുടങ്ങാണ് നേരായി എബിച്ചായനും വാ 'ഏതോ ഒരു പെണ്കുട്ടി വന്ന് അവരെ രണ്ടുപേരെയും കൂട്ടി താഴേക്ക് ചെന്നു അവരുടെ കൂടെ മമ്മിയും പോയി കല്യാണത്തിന്റെ തലേദിവസം ആയത്കൊണ്ട് തന്നെ എല്ലാവിധ ആഘോഷങ്ങളും ഉണ്ടായിരുന്നു കൂട്ടത്തിൽ എബി കൂടെ വന്നതും എല്ലാവരുടെയും happiness കൂടി സ്റ്റേജിൽ റോസമ്മ ഇരിക്കുന്നുണ്ട് ചട്ടയും മുണ്ടും ആണ് ആളുടെ വേഷം ആ വേഷത്തിൽ അവളെ കാണാൻ നല്ല ഭംഗി ഉണ്ടായിരുന്നു 'അപ്പൊ നമുക്ക് മധുരം കൊടുക്കൽ ചടങ്ങിലേക്ക് പോകാം lets welcome the family of bride ' മമ്മിയും പപ്പയും എബിയും കൂടെ സ്റ്റേജിലേക്ക് ചെന്നു പക്ഷെ മമ്മി ഇറങ്ങി വന്ന് പൂജയെ കൂടി കൊണ്ടുപോയി 'മധുരം കൊടുത്തോട്ടെ 'മമ്മി ചോദിച്ചതും കസിൻസ് എല്ലാം കൂടെ വേണ്ട എന്ന് വിളിച് പറഞ്ഞു രണ്ടുമൂന്ന് തവണ കൂടി ചോദിച്ച മമ്മി റോസമ്മയുടെ വായിൽ മധുരം വേച് കൊടുത്ത് പിന്നെ ഓരോരുത്തരായി കൊടുത്തു അവസാനം ഫോട്ടോ എടുക്കലും എല്ലാം കൂടെ തല്ല് ആയി

last സോങ് play ചെയ്തതും എല്ലാവരും അതിനനുസരിച്ചു dance ചെയ്യാൻ തുടങ്ങി 🎶Chemanthi Chelum Kondu Mohippikkum Pennaane Manivaana Thaaram Pennin Meyyil Minnane Thaaramban Ninne Kandaal Ampum Villum Vechene Kathirone Kannanchikkaan Porum Machaane Nenjoram Dolunde Chundoram Sheelunde Randaalum Koodumpam Kondaadande Kondaatta Chelaakkaan Nallaatta Kaarunde Kara Nele Panthal Ketti Thappum Mutti Chendem Kotti Kaathirikkum Neram Vanne Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Jillam Jillam Jillam Jillam Jillam Jillaalaa Hey Thithana Thithana Thithana Thithana Jillam Jillaalaa 🎶 സോങ് പകുതിയായതും അവളുടെ ഫോൺ റിങ് ചെയ്തു അതിൽ തെളിഞ്ഞ പേര് കണ്ടതും അവളിടെ മുഖത്തു പരിഭ്രമം വന്ന് നിറഞ്ഞു അവൾ എല്ലാവരെയും ഒന്ന് നോക്കി അവരെല്ലാം അവരുടെ ലോകത്താണ് അവൾ ഫോണും കൊണ്ട് ആരുമില്ലാത്ത ഒരിടത്തേക്ക് മാറി നിന്ന attend ചെയ്തു '................' 'ഞാൻ പറഞ്ഞില്ലേ റോസമ്മയുടെ കല്യാണം ആണ് നാളെ അത് കഴിഞ്ഞ മറ്റന്നാൾ രാവിലത്തെ ഫ്ലൈറ്റിന് അങ്ങോട്ട് എത്തും ' '...............'

'Ok എന്ന അങ്ങനെ ആയികോട്ടെ നിങ്ങൾ വന്നിട്ട് നമുക്ക് ഒരുമിച്ച് പോകാം 'എന്നും പറഞ്ഞ അവൾ ഫോൺ വേച് തിരിഞ്ഞതും തന്റെ മുന്നിൽ നിൽക്കുന്ന എബിയെ കണ്ടതും അവൾ ഒന്ന് ഞെട്ടി ഞെട്ടൽ പുറത്തു കാണിക്കാതെ അവൾ അവൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു ~~~~~~~~~ എല്ലാവരും dance കളിക്കുന്നതിനിടയിൽ ആണ് പൂജ ഫോണും പിടിച്ച പോകുന്നത് അവൻ കണ്ടത് അവനും അവളുടെ പിറകെ പോയി അവൾ സംസാരിക്കുന്നത് ഒന്നും കേട്ടില്ലെങ്കിലും എന്തോ പ്രശ്നം ഉണ്ടെന്ന് അവൻ മനസിലായി ഫോൺ വേച് തിരിഞ്ഞ അവൾ അവനെ കണ്ടതും ഒന്ന് ഞെട്ടി പിന്നെ ഒന്ന് പുഞ്ചിരിച്ചു അവിടെ നിന്നും പോകാൻ നിന്നു 'ആരായിരുന്നു ഫോണിൽ 'അവളുടെ കയ്യിൽ പിടിച്ച അവൻ ചോദിച്ചു 'അതെന്റെ ഒരു ഫ്രണ്ട് ആയിരുന്നു ' 'ഹ്മ്മ് 'അവൻ ഒന്ന് മൂളി അവളെയും കൂട്ടി നടന്നു 'രണ്ടും കൂടെ എവിടെ പോയി വരുവാ 'അവന്റെ ഒരു കസിൻ ചോദിച്ചു 'ഞങ്ങൾ ഒന്ന് കറങ്ങാൻ പോയതായിരുന്നു എന്തെ നീ വരുന്നോ ' 'ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ അതിന് ഇച്ചായൻ എന്നതിന ദേഷ്യപെടുന്നേ ' 'അങ്ങേര് അങ്ങനെ ആണെന്ന് നിനക്ക് അറിയില്ലേ മിയ നീ വന്നേ നമുക്ക് അങ്ങോട്ട് പോകാം 'എന്നും പറഞ്ഞ പൂജ അവളെയും കൂട്ടി റോസമ്മയുടെ അടുത്തേക്ക് ചെന്നു Function തീർന്ന് എല്ലാവരും ഫുഡ് കഴിച്ച അവരവരുടെ റൂമിലേക്ക് പോയി ~~~~~~~

അവൾക്ക് എന്തോ കിടന്നിട്ട് ഉറക്കം വന്നില്ല എല്ലാ സത്യങ്ങളും എല്ലാരേയും അറിയിച്ചു ഇപ്പൊ തന്നെ പോയാലോ എന്ന് വരെ ചിന്തിച്ചു ഇവിടെ നിൽക്കുന്ന ഓരോ നിമിഷവും താൻ പഴയ പൂജ ആയിപോകുമോ എന്ന ഭയം അവളെ വേട്ടയാടി കൊണ്ടിരുന്നു ഇല്ല ഇനി ഒരിക്കലും താൻ പഴയ പൂജ ആവില്ല ആ പൂജ രണ്ടുവർഷങ്ങൾക്ക് മുന്നേ മരിച്ചു ഇവിടെ ഉള്ള ആരും തന്റെ ആരുമല്ല ഇവരുമായിട്ട് ഒരു ബന്ധവും വേണ്ട അവൾ തന്റെ മനസ്സിനെ പറഞ്ഞ പാകപ്പെടുത്തി ഉറക്കം വരാത്തത് കൊണ്ട് അവൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി നോക്കിയപ്പോ ടെറസ്സിൽ വെളിച്ചം കണ്ട് അവൾ അങ്ങോട്ടേക്ക് ചെന്നു അവിടെ മാനത്തേക്കും നോക്കി കിടക്കുന്ന എബിയെ കണ്ടതും അവൾ നേരെ ചെന്ന് അവന്റെ അടുത്തിരുന്നു തൊട്ടടുത്ത ആരെയും പ്രെസെൻസ് മനസിലാക്കിയ അവൻ തല ചെരിച്ചു അവളെ നോക്കി അടുത്തിരിക്കുന്ന അവളെ കണ്ടതും അവൻ ഒന്ന് പുഞ്ചിരിച്ചു എണീറ്റിരുന്നു 'എന്താ ഇവിടെ വന്നിരിക്കുന്നെ 'അവർക്കിടയിലെ മൗനത്തെ ഭേദിച്ചു അവൾ ചോദിച്ചു 'ഇത് എന്റെ സ്ഥിരം place ആണ് ഇവിടെ വന്നിരിക്കുമ്പോൾ എന്തോ ഒരു ആശ്വാസമാണ് ' 'എന്തിനായിരുന്നു ഈ നാടകം എല്ലാം ' 'ഏത് നാടകം 'അവൻ സംശയരൂപേണേ ചോദിച്ചു 'ഒരു ഭ്രാന്തനെ പോലെ മുറിയിൽ ഇരിക്കുന്നത് '

'അത് നാടകമാണെന്ന് ആര് പറഞ്ഞു നീ പോയപ്പോൾ ആണ് ശെരിക്കും എന്റെ ജീവിതത്തിൽ നിന്റെ വില ഞാൻ തിരിച്ചറിഞ്ഞത് എവിടെ പോയാലും എബി sir എന്ന് വിളിച് പിറകെ വരുന്ന നിന്നെ ഞാൻ ഒരുപാട് miss ചെയ്തു ' 'പിന്നെ എന്തിനാ അന്നങ്ങനെ പെരുമാറിയത്' 'അത് അന്ന് വിഷ്ണു ഒരുപാട് ഫോട്ടോസ് കാണിച്ചു നിങ്ങൾ ഒരുമിച്ചുള്ളത് അതെല്ലാം കണ്ട ദേഷ്യത്തിൽ നന്നായി കുടിച്ചു സ്വായബോധത്തോടെ അല്ല ഞാൻ ഒന്നും പറഞ്ഞത് നീ പോയത് പോലും ഞാൻ അറിയുന്നത് പിറ്റേന്ന് ആണ് ഒരുപാട് സങ്കടം തോന്നി കൊറേ അന്വേഷിച്ചു കണ്ടെത്താനായില്ല ' 'അന്നത്തെ ആ ഒളിച്ചോട്ടം അതാണ് തന്റെ ജീവിതം തകർത്തത് 'അവൾ ഒരു നെടുവീർപ്പോടെ ഓർത്തു 'എവിടെ ആയിരുന്നു ഇത്രേം കാലം എന്ന് എനിക്കറിയേണ്ട പക്ഷെ ഇനി ഒരിക്കലും എന്നെ വിട്ട് പോകരുത് 'അവളുടെ കയ്കളിൽ പിടിച്ച അവൻ പറഞ്ഞു 'ഇല്ല sir എനിക്ക് പോണം ഞാൻ വന്ന കാര്യം നടപ്പിലാക്കിയാൽ ആ നിമിഷം ഞാൻ ഇവിടം വിടും ഇനി ഒരിക്കലും ഒരു മടങ്ങി വരവ് ഉണ്ടാവില്ല 'എന്നും പറഞ്ഞ അവന്റെ കയ്കളെ വേർപെടുത്തി അവൾ എണീറ്റ് റൂമിലേക്ക് പോയി 'ഇല്ല പൂജ നീ ഇനി എങ്ങോട്ടും പോകില്ല പോകാൻ ഈ എബി സമ്മതിക്കില്ല 'മനസ്സിൽ ചിലതെല്ലാം കണക്ക് കൂട്ടി അവൻ എണീറ്റ് റൂമിലേക്ക് പോയി ~~~~~~~~~

രാവിലെ എണീറ്റപ്പോ തന്നെ മമ്മി വന്നു പറഞ്ഞ കാര്യം അവളെ സങ്കടത്തിലാഴ്ത്തി 'മമ്മി ഒരു കാര്യം പറഞ്ഞാൽ എന്റെ മോൾ സമ്മതിക്കോ ' 'മമ്മി കാര്യം പറ ' 'ഇനിയും എന്റെ മോനെ എനിക്ക് നഷ്ടപ്പെടുത്താൻ വയ്യ അത് കൊണ്ട് ഇന്ന് റോസമ്മയുടെ കെട്ടിന്റെ കൂടെ നിങ്ങടെ കൂടി നടത്താൻ ഞങ്ങൾ തീരുമാനിച്ചു ' 'മമ്മി എന്തൊക്കെയാ പറയുന്നേ അതൊന്നും നടക്കാൻ പോണില്ല ' 'ഞാൻ മോൾടെ കാലുപിടിക്കാം പറ്റില്ലെന്ന് പറയരുത് pls ' 'മമ്മി എന്തായിത് ശെരി ഞാൻ സമ്മതിക്കാം 'തന്റെ കാലിൽ വീഴാൻ പോയ മമ്മിയെ പിടിച്ച കൊണ്ട് അവൾ പറഞ്ഞു പിന്നെ എല്ലാം പെട്ടന്നായിരുന്നു മമ്മി ഡ്രെസ്സും ഓർണമന്റ്സും കൊണ്ടുവന്ന കൊടുത്തു പക്ഷെ അവൾക് എന്തോ കഴിയുന്നില്ലായിരുന്നു ഇത് accept ചെയ്യാൻ താൻ എല്ലാരേയും ചതിക്കുവാണല്ലോ എന്ന് തോന്നൽ അവളെ വേട്ടയാടാൻ തുടങ്ങി 'ചേച്ചി ഡ്രസ്സ്‌ മാറി വാ ഒരുങ്ങണ്ടേ ' 'മിയ പറ്റുന്നില്ലെടി എനിക്ക് ' 'എല്ലാം ശെരിയാവും പിന്നെ നിങ്ങടെ engagement കഴിഞ്ഞതല്ലേ ഇനി ഒന്നും നോക്കണ്ട ചേച്ചി പോയി ഡ്രസ്സ്‌ മാറി വാ 'എന്നും പറഞ്ഞ മിയ അവളെ ഉന്തിത്തള്ളി ഡ്രസിങ് റൂമിലേക്ക് കയറ്റി

അവൾ പെട്ടന്ന് തന്നെ ready ആയി വന്നു മിയ അവളെ ഒരുക്കി താഴേക്ക് ചെന്നു അവളെ കണ്ടതും മമ്മി അവളുടെ അടുത്തേക്ക് വന്നു 'എന്റെ കൊച്ചിനെ കാണാൻ നല്ല സുന്ദരിയായിട്ടുണ്ട് ആരുടേയും കണ്ണ് തട്ടാതിരിക്കട്ടെ ' അവൾ അതിന് ഒരു വരണ്ട പുഞ്ചിരി നൽകി 'എന്ന പിന്നെ നമുക് പള്ളിയിലേക്ക് പോയാലോ 'റോസമ്മ കൂടി ഒരുങ്ങി വന്നതും പപ്പാ ചോദിച്ചു എല്ലാവരും അതിനെ പിന്തുണച്ചു കൊണ്ട് പള്ളിയിലേക്ക് വിട്ടു റോസമ്മയും പൂജയും പപ്പയും മമ്മിയും ഒരു കാറിലും ബാക്കി ഉള്ളവർ എല്ലാം മറ്റൊരു വണ്ടിയിലുമായിട്ടായിരുന്നു പുറപ്പെട്ടത് ~~~~~~~~ പള്ളിയിൽ എത്തിയതും പപ്പയുടെ കയ്യും പിടിച്ച അവർ രണ്ടുപേരും അകത്തേക്ക് കയറി ക്രിസ്റ്റിയും കുടുംബവും നേരത്തെ എത്തിയിട്ടുണ്ടായിരുന്നു എല്ലാവരും ഒരുമിച്ച് പള്ളിക്ക് അകത്തേക്ക് കയറി റോസമ്മയുടെ അടുത്ത് ക്രിസ്റ്റിയും പൂജയുടെ അടുത്ത് എബിയും വന്ന് നിന്നു ഫാദർ വന്ന് നാലുപേരുടെയും നെറ്റിയിൽ കുരിശു വരച്ചു പ്രാർത്ഥിച്ചു

ക്യാമറാമാൻ ഇതെല്ലാം തന്റെ ക്യാമറ കണ്ണുകൾ കൊണ്ട് ഒപ്പിയെടുക്കുന്നുണ്ടായിരുന്നു ഫാദർ മിന്ന് എടുത്ത് ആദ്യം എബിയുടെ കയ്യിലും പിന്നെ ക്രിസ്റ്റിയുടെ കയ്യിലും കൊടുത്ത അവരോട് കെട്ടികൊടുക്കാൻ പറഞ്ഞു അവർ രണ്ടുപേരും അവരുടെ കഴുത്തിൽ മിന്ന് ചാർത്തി ഇതേസമയം റോസമ്മയുടെ മുഖത്തു സന്തോഷവും പൂജയുടെ മുഖത്ത് നിർവികരതയുമായിരുന്നു അവൾക്കു തന്റെ കഴുത്തിൽ കൊലക്കയർ കെട്ടുന്ന പോലെ ആണ് തോന്നിയത് മിന്ന് ചാർത്തി കഴിഞ്ഞതും രണ്ടുപേരും മന്ത്രക്കോടി കൊടുത്തു ഫാദർ അവരെ ഒരിക്കൽ കൂടി അനുഗ്രഹിച്ചു ചടങ്ങ് കഴിഞ്ഞതും എല്ലാവരും നേരെ പള്ളിയുടെ ഓഡിറ്റോറിയത്തിലേക്ക് പോയി  ....... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story