അറിയാതെ: ഭാഗം 23

ariyathe sha

രചന: SHA (പെങ്ങളുട്ടി)

പള്ളിയുടെ ഓഡിറ്റോറിയത്തിൽ എത്തിയതും പിന്നെ ഫുൾ ഫോട്ടോ എടുക്കൽ തന്നെ ആയിരുന്നു ഉള്ളിൽ നീറി പുറമെ ചിരിച് അവൾ നിന്നു ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥ ആയിരുന്നു അവളുടേത് ഫോട്ടോ എടുക്കലിന് ഒരു അവസാനം വന്നത് പിന്നെ മമ്മി വന്ന് അവരെ ഫുഡ് കഴിക്കാൻ കൊണ്ടുപോയപ്പോൾ ആണ് ഫുഡ് കഴിക്കൽ എല്ലാം കഴിഞ്ഞ് couple ഫോട്ടോ എടുക്കുന്നതായി അവസാനം എബിക്ക് ദേഷ്യം വന്ന് അത് നിർത്തി വെച്ചു Function എല്ലാം കഴിഞ്ഞ് എല്ലാവരും പോകാൻ ഇറങ്ങിയതും റോസമ്മ ആകെ കരഞ്ഞ അലമ്പാക്കി ആളെ കുറ്റം പറഞ്ഞിട്ടും കാര്യല്ല താൻ ജനിച്ചു വളർന്ന വീട്ടിൽ നിന്ന് മറ്റൊരിടത്തേക്ക് പോകുവല്ലേ എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഇത് തന്നെ അല്ലേ അവസാനം ഒരുവിധം അവളെ സമാധാനിപ്പിച്ച പറഞ്ഞു വിട്ടു എല്ലാവരും വീട്ടിലേക്ക് തിരിച്ചു വീട്ടിൽ എത്തിയതും മമ്മി അവരെ രണ്ടുപേരെയും കുരിശു വരച്ച അകത്തേക്ക് കയറ്റി എല്ലാവരുടെയും മുഖത്തു സന്തോഷമായിരുന്നെങ്കിലും അവളുടെ ഉള്ളം നീറുകയായിരുന്നു താൻ എല്ലാവരെയും ചതിക്കുവല്ലേ എന്ന ചിന്തയിൽ ~~~~~~~~~~ മമ്മി കൊടുത്തുവിട്ട പാലുമായി അവൾ റൂമിലേക്ക് വന്നപ്പോൾ എബി അവിടെ ഉണ്ടായിരുന്നില്ല അവൾ പാൽ അവിടെ ഉള്ള ടേബിളിൽ വെച്ച് റൂം മൊത്തത്തിൽ ഒന്ന് നോക്കി റൂമിൽ എല്ലാം അവരുടെ engagement ഫോട്ടോസും അല്ലാത്ത ഫോട്ടോസും ഫ്രെയിം ചെയ്ത് വെച്ചിട്ടുണ്ട്

അതെല്ലാം കണ്ടപ്പോൾ അവളുടെ ഉള്ളം ഒന്ന് നീറി ഇതിനൊന്നും താൻ ഇപ്പോൾ അർഹയല്ലല്ലോ എന്ന ചിന്തയിൽ അവൾ നേരെ ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നു 'എന്താണ് എന്റെ ഭാര്യ കാര്യമായിട്ട് എന്തോ ആലോചനയിൽ ആണല്ലോ 'അവളെ പിറകിലൂടെ കെട്ടിപിടിച് അവൻ ചോദിച്ചു അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല 'എന്ത് പറ്റി തനിക് ഒരു സന്തോഷമില്ലല്ലോ നമ്മൾ ഒരുപാട് ആഗ്രഹിച്ച മുഹൂർത്തം അല്ലേ ഇത് 'അവളുടെ ഇടുപ്പിലൂടെ കയ്യിട്ട് ഷോൾഡറിൽ മുഖം വേച് അവൻ ചോദിച്ചു 'Sir pls ഇതൊന്നും ആഗ്രഹിച്ചല്ല ഞാൻ ഇങ്ങോട്ട് തിരിച്ചു വന്നത് എനിക്കൊരു ലക്ഷ്യമുണ്ട് അത് തീർത്താൽ ഞാൻ പോകും 'അവനിൽ നിന്ന് വിട്ട് നിന്നക്കൊണ്ട് അവൾ പറഞ്ഞു 'ഞാൻ നിന്നോട് പണ്ട് പറഞ്ഞ ഒരു കാര്യം ഉണ്ട് എന്നിൽ നിന്ന് നിനക്ക് ഒരു മടക്കം ഉണ്ടാകില്ല എന്ന് നീ ഇനി എങ്ങോട്ടും പോകുന്നില്ല ' 'ആ പൂജ മരിച്ചു ഇപ്പൊ ഉള്ളത് വെറും ശരീരം മാത്രമാണ് sir ഇനി എന്തൊക്കെ പറഞ്ഞാലും ശെരി നാളെ ഞാൻ പോകും എന്നെ കൊണ്ടുപോകാനുള്ള ആൾ നാളെ വരും ' 'നീ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ നീ എങ്ങോട്ടും പോകുന്നില്ല ' 'എന്റെ കാര്യം തീരുമാനിക്കാൻ നിങ്ങൾക്ക് എന്താ അവകാശം പൂജക്ക്‌ ഒരു വാക്കേ ഉള്ളു നാളെ ഞാൻ പോയിരിക്കും അതിനി ആര് തടസ്സം നിന്നാലും ശെരി '

അവൻ ഒന്നും മിണ്ടാതെ നേരെ ബെഡിൽ പോയി കിടന്നു അവന്റെ പോക്ക് കണ്ട് അവൾ കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു 'ഞാൻ ഒരിക്കലും എന്റെ എബിച്ചായൻ ചേർന്ന പെണ്ണല്ല ചീത്തയാ ഞാനിപ്പോ ഇച്ചായനെക്കാൾ കൂടുതൽ ഞാൻ വിഷമിക്കുന്നുണ്ട് ഇപ്പോൾ ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന് തോന്നി പോവാ sorry ഇച്ചായ നിങ്ങളെ ഒന്നും വിട്ട് പോകാൻ എനിക്ക് മനസില്ല പക്ഷെ പോയെ പറ്റു 'എന്നും പറഞ്ഞ അവൾ ഒരുപാട് കരഞ്ഞു എപ്പഴോ നിദ്രയെ പുൽകി ~~~~~~~~ കണ്ണിലേക്കു വെളിച്ചം അടിച്ചതും അവൾ ആയാസപ്പെട്ട് കണ്ണുതുറന്നു അവൾ എണീറ്റിരുന്നു ബെഡിലാണ് കിടക്കുന്നത് എന്ന് കണ്ടപ്പോഴേ അവൾക്കു മനസിലായി എബി എടുത്തു കിടത്തിയതായിരിക്കും എന്ന് അവൾ ചുറ്റും നോക്കി അവനെ അവിടെ ഒന്നും കാണാൻ കഴിഞ്ഞില്ല അവൾ പെട്ടന്ന് ഫ്രഷ് ആയി വന്നു ഫോൺ റിങ് ചെയ്യുന്നത് കണ്ടതും അവൾ attend ചെയ്തു '............' 'പേടിക്കണ്ട ഞാൻ വരാം ഏട്ടൻ എവിടെ എത്തി ' '.....................' 'ഇല്ല പറഞ്ഞില്ല ഇനി വേണം പറയാൻ ഏട്ടൻ പെട്ടന്ന് വരില്ലേ ഞാൻ എല്ലാം പാക്ക് ചെയ്ത് നിൽക്കാം ' ഫോൺ കട്ട്‌ ആയതും അവൾ തന്റെ ബാഗ് പാക്ക് ചെയ്യാൻ തുടങ്ങി അവൾ ബാഗ് പാക്ക് ചെയ്യുന്ന സമയത്താണ് എബി അങ്ങോട്ടേക്ക് വന്നത്

എല്ലാം പാക്ക് ചെയ്യുന്ന അവളെ കണ്ടതും അവന്റെ ഉള്ളം നീറി എങ്കിലും പുറമെ അവൾക്കു ഒരു വരണ്ട പുഞ്ചിരി നൽകി 'Sir എനിക്കൊരു കാര്യം പറയാൻ ഉണ്ട് ' 'പറയാൻ ഉള്ളതെല്ലാം നീ ഇന്നലെ പറഞ്ഞില്ലേ ഇനി എന്താ ' 'Sir ഇങ്ങനെ നടക്കരുത് എല്ലാം മറക്കണം മറ്റൊരു വിവാഹം കഴിക്കണം ' 'എന്റെ കാര്യം ഞാൻ നോക്കിക്കോളാം നീ പോ ' 'ദാ ഇത് തരാൻ വേണ്ടിയാ ഞാൻ വന്നത് 'അവൻ നേരെ ഒരു file നീട്ടി അവൾ പറഞ്ഞു 'എന്താ ഇത് 'അവൻ സംശയരൂപേനെ ചോദിച്ചു 'എന്റെ എല്ലാ സ്വത്തുക്കളും sir ന്റെ പേരിലേക്ക് മാറ്റിയിട്ടുണ്ട് വന്റെ അച്ഛന്റെ സ്വപ്നമായ ഞങ്ങടെ company അത് sir നോക്കണം ഇതേലും എനിക്ക് വേണ്ടി ചെയ്ത് തരണം പിന്നെ നമ്മൾ തമ്മിലുള്ള ബന്ധം ഇവിടെ വേച് തീരുന്നു ഡിവോഴ്സ് പേപ്പറിൽ എപ്പോഴാണ് ഒപ്പിടേണ്ടത് എന്ന് പറഞ്ഞാൽ മതി ഞാൻ ചെയ്യാം ഈ കല്യാണം അത് മമ്മി നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ സമ്മതിച്ചത് ഞാൻ പോകുവാ 'ആ file അവന്റെ കയ്യിൽ വെച്ച് കൊണ്ട് അവൾ പറഞ്ഞു അത് കൊടുക്കുന്ന സമയം അവളുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അതിലേക് വീണു നിറഞ്ഞു വന്ന കണ്ണ് തുടച്ചു കൊണ്ട് അവൾ തിരിഞ്ഞു നടന്നു വന്നത് കൊണ്ടോ അവനെ തിരിഞ്ഞു നോക്കാൻ അവൾക്കു തോന്നിയില്ല

ഒരു പക്ഷെ അവന്റെ മുഖം കണ്ടാൽ അവൾക്കു പോകാൻ കഴിയില്ല അവൾ പെട്ടന്ന് തന്നെ മുറിക്ക് പുറത്തേക്ക് ഇറങ്ങി താഴേക്ക് ചെന്നു ബാഗും പാക്ക് ചെയ്ത് വരുന്ന പൂജയെ കണ്ടതും ഹാളിൽ ഇരിക്കുന്ന മമ്മിയും പപ്പയും അമ്മാമ്മയും ഞെട്ടി നിൽക്കാണ് 'നീ എങ്ങോട്ടാ മോളെ ഈ ബാഗും ആയി ' 'ഞാൻ പോകുവാ പപ്പാ ' 'പോവാനോ എങ്ങോട്ട് ' 'മമ്മി അത് ഒപിന്നെ എനിക്ക് പോണം ' 'എബി മീ ഇത് കേട്ടില്ലേ ഇവൾ പോകുവാണെന്നു 'അങ്ങോട്ടേക്ക് വന്ന എബിയെ കണ്ട് മമ്മി പറഞ്ഞു 'പോകുന്നവർ പോട്ടെ മമ്മി നമുക്ക് പിടിച്ചു നിർത്താനൊന്നും പറ്റില്ലല്ലോ എല്ലാം അവരുടെ ഇഷ്ട്ടം അല്ലേ ' 'നീ എന്ന എബി ഇങ്ങനെ എല്ലാം സംസാരിക്കുന്നെ ' 'പിന്നെ ഞാൻ എങ്ങനെ സംസാരിക്കണം അവളുടെ ഇഷ്ടത്തിന അവൾ പോകുന്നെ നമുക്ക് ആർക്കും അവളെ തടയാൻ അവകാശമില്ല അവൾ പൊക്കോട്ടെ 'ഉള്ളിലെ സങ്കടം മറച്ചുവെച്ച അവൻ അവരോട് ദേഷ്യപ്പെട്ടു പെട്ടന്നാണ് കാളിങ്ബെൽ അടിച്ചത് എബി ചെന്ന് വാതിൽ തുറന്നു തനിക്ക് മുന്നിൽ നിൽക്കുന്ന ആളെ കണ്ടതും അവൻ ഞെട്ടി 'ഹരി നീ....'...... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story