അറിയാതെ: ഭാഗം 27

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നീ എന്താ എബി ഇങ്ങനെ ഇരിക്കുന്നെ ' 'എടാ ഞാൻ അവളോട് അങ്ങനെ പെരുമാറാൻ പാടില്ലായിരുന്നു ഒരുപാട് നാളുകൾക്കു ശേഷം അവളെ കണ്ടപ്പോൾ എന്നിലുണ്ടായ മാറ്റം ഞാൻ അറിഞ്ഞില്ല ' 'പോട്ടെ നമ്മുടെ പൂജ അല്ലേ അവൾക്കു നിന്നെ മനസിലാകും ' 'എന്നാലും അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ ഇപ്പോഴും എന്റെ കണ്ണിൽ കാണുവാ ' 'നീ അത് വിട് വന്ന് വല്ലതും കഴിക്ക് എന്നിട്ട് നിന്റെ ഭാര്യയെ സെറ്റക്കാൻ നോക്ക് ഇല്ലെങ്കി ഈ ആഴ്ച കഴിഞ്ഞ അവൾ അങ്ങ് പോകും പിന്നെ കിട്ടില്ലേ ' 'അവൾ എങ്ങും പോകില്ല അവളുടെ കഴുത്തിൽ ഈ എബി മിന്നുകേട്ടിയിട്ടുണ്ടെങ്കിൽ ഇവിടെ നിന്ന് തിരിച്ചു പോകുമ്പോൾ എന്റെ കൂടെ അവളും ഉണ്ടാകും 'അവൻ വാശിയാലേ പറഞ്ഞു 'അതൊക്കെ നമുക് ok ആക്കാം ഇപ്പൊ നീ വാ 'എന്നും പറഞ്ഞ ഹരി അവനെയും കൂട്ടി ഡൈനിങ്ങ് ഏരിയയിലേക്ക് നടന്നു ഇതേ സമയം അവളുടെ അവസ്ഥയും അത് പോലെ തന്നെ ആയിരുന്നു ബാൽക്കോണിയിൽ മാനത്തേക്ക് നോക്കി നിൽക്കാണ് ആൾ 'നീ ഇവിടെ നിൽക്കണോ നിന്നെ ഞാൻ എവിടെ എല്ലാം അന്വേഷിച്ചു ' അവളുടെ ഭാഗത്ത്‌ നിന്നും യാതൊരു റെസ്പോൺസും ഇല്ലായിരുന്നു 'ഞാൻ പറയുന്ന വല്ലതും നീ കേൾക്കുന്നുണ്ടോ 'അവളെ കുലുക്കി വിളിച്ചു കൊണ്ട് ഗൗരി ചോദിച്ചു 'ഹേ നീ എപ്പോ വന്നു '

'ഒരുപാട് നേരായി വന്നിട്ട് എന്തായിരുന്നു ഇവിടെ പരിപാടി ' 'നീ ആ രണ്ട് നക്ഷത്രങ്ങളെ കണ്ടോ 'മാനത്തേക്ക് കൊണ്ടി അവൾ ചോദിച്ചു 'കണ്ടു അതിനെന്താ പ്രതേകത ' 'അത് എന്റെ അച്ഛനും അമ്മയും ആണ് ഞാൻ അവരോട് സംസാരിക്കുകയായിരുന്നു അവർ ചോദിക്കുവാ നിനക്ക് ഞങ്ങടെ അടുത്തേക്ക് വരാനായില്ലേ എന്ന് ' 'നീ എന്താ ഇങ്ങനെ എല്ലാം സംസാരിക്കുന്നെ എന്ത് പറ്റി ' 'മടുത്തു ഈ ജീവിതം ഞാൻ പോകുവാ അവരുടെ അടുത്തേക്ക് ' 'ദേ നീ എന്റെ കയ്യിന്ന് വാങ്ങിക്കും നിനക്ക് എന്താ ഒരു കുറവ് ഇവിടെ ചങ്ക് പറിച്ചു സ്നേഹം തരുന്ന ഒരു ഭർത്താവ് ഇല്ലേ അത് പോരെ ' 'അതാണ് ഇന്ന് എന്നെ അലട്ടി കൊണ്ടിരിക്കുന്ന പ്രശ്നം ഞാൻ ഒരിക്കലും ഇച്ചായൻ ചേർന്ന പെണ്ണല്ല ' 'അവൻ എല്ലാ സത്യങ്ങളും അറിയാം എന്നിട്ടും നിന്നെ അവൻ ഉപേക്ഷിച്ചില്ലല്ലോ ' 'കഴിഞ്ഞതൊന്നും മറക്കാൻ പറ്റുന്നില്ലെടി ' 'എല്ലാം മറന്നേ പറ്റു നീ വന്നേ ഫുഡ് കഴിക്കാം 'ഗൗരി അവളെയും കൂട്ടി ഡൈനിങ്ങ് ഏരിയയിലേക്ക് നടന്നു ~~~~~~~~~~~ 'പൂജ ഞങ്ങൾ നാളെ നാട്ടിൽ പോകുവാ 'ഫുഡ് കഴിക്കുന്നതിനിടയിൽ ഹരി പറഞ്ഞു 'എന്താ പെട്ടന്ന് ഒരു പോക്ക് ' 'ഇവളുടെ condition ദിനം പ്രതി മോശമായിക്കൊണ്ടിരിക്ക അത് കൊണ്ട് വീട്ടിൽ ആക്കാം എന്ന് വിചാരിച്ചു അവിടെ ആകുമ്പോ നോക്കാൻ അമ്മ ഉണ്ടല്ലോ

'ഗൗരിയെ ചൂണ്ടി അവൻ പറഞ്ഞു 'ഇവിടെ ഞാനില്ലേ ' 'നീ പോകുവല്ലേ അത് കൊണ്ട് അവളെ കൊണ്ടാക്കാം എന്ന് വിചാരിച്ചു ' 'ഞാൻ പോയിട്ട് ആക്കിയ പോരെ നിങ്ങൾ പോയ ഞാനിവിടെ തനിച് ആകില്ലേ ' 'ഒറ്റക്കല്ലല്ലോ എബിയില്ലേ കൂടെ ' 'ഹരിയേട്ടൻ പോകാതിരിക്കാൻ പറ്റോ ' 'നാളെ രാവിലത്തെ ഫ്ലൈറ്റിന് ഞാൻ ടിക്കറ്റ് ബുക്ക്‌ ചെയ്തു ' 'എല്ലാവരും പൊക്കോ എനിക്ക് ആരും വേണ്ട അല്ലേലും ഞാൻ നിങ്ങടെ ആരും അല്ലല്ലോ 'എന്നും പറഞ്ഞ അവൾ ഫുഡ് കഴിക്കുന്നത് നിർത്തികൊണ്ട് അവിടെ നിന്നും എണീറ്റു പോയി 'ഹരി നിങ്ങൾ നാട്ടിൽ പോകുമ്പോൾ ഞാൻ കൂടെ വരുന്നുണ്ട് 'അവൾ പോകുന്നതും നോക്കി എബി പറഞ്ഞു 'നീ എങ്ങോട്ടും വരുന്നില്ല നിങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടിയാ ഞങ്ങൾ നാട്ടിൽ പോകുന്നത് ' 'നീ എന്തൊക്കെയാ പറയുന്നേ ' 'അതെല്ലാം നിനക്ക് പിന്നെ മനസിലായിക്കൊള്ളും മോൻ എണീറ്റു പോകാൻ നോക്ക് ' അവർ എല്ലാവരും ഫുഡ് കഴിച്ച എണീറ്റു ഹരിയും ഗൗരിയും നേരെ അവരുടെ റൂമിലേക്ക് പോയി പോകുന്നേരം ഹരി അവൻ ഒരു thumbs up കാണിച്ച കൊടുത്തു അവൻ എന്ത് ചെയ്യുണം എന്നറിയാതെ കുറച്ചു നേരം ഹാളിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു 'ഞാൻ എന്തിനാ അവളെ പേടിക്കുന്നെ അവൾ എന്റെ ഭാര്യയാണ് 'എന്ന് മനസ്സിനെ പറഞ്ഞ പഠിപ്പിച്ച അവൻ നേരെ റൂമിലേക്ക് ചെന്നു

അവൻ ചെന്നപ്പോഴേക്കും അവൾ കിടന്നിരുന്നു അവൻ നേരെ അവളുടെ കാലിന്റെ അടുത്ത് പോയിരുന്നു 'Sorry പൂജ ഒന്നും അറിഞ്ഞു കൊണ്ട് ചെയ്തതല്ല സാഹചര്യം അതായി പോയി നിന്നെ മറ്റൊരാൾക്കും വിട്ട് കൊടുക്കാൻ എനിക്ക് കഴിയില്ല കഴിഞ്ഞത് എല്ലാം മറന്ന് എന്റെ ജീവിതത്തിലേക്ക് വന്നൂടെ 'അവളുടെ കാലിൽ പിടിച്ചു അവൻ പറഞ്ഞു അവന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി കണ്ണീർ അവളുടെ കാലിൽ വീണു എല്ലാം അവൾ അറിയുന്നുണ്ടായിരുന്നു പക്ഷെ അവൾ ഒന്നും മിണ്ടാതെ അങ്ങനെ കിടന്നു അവൻ അവിടെ നിന്നും എണീറ്റ് അവളുടെ അടുത്ത് വന്ന് കിടന്നു അവളെ നെഞ്ചോട് ചേർത്തപിടിച്ചു ഉറങ്ങി ~~~~~~~~~ 'എന്നാ ഞങ്ങൾ ഇറങ്ങാ രണ്ടിനോടും അവസാനമായിട്ട് ഒരു കാര്യം ഞാൻ പറഞ്ഞേക്കാം തല്ലുകൂടി എന്റെ ഫ്ലാറ്റ് അലമ്പക്കരുത് നിന്നോട് ആണ് എബി എനിക്ക് പറയാൻ ഉള്ളത് ദൈവത്തെ ഓർത്ത് ഒരു സാധനവും പൊട്ടിക്കരുത് 'ഹരി കൈകൂപ്പി കൊണ്ട് എബിയോട് പറഞ്ഞു 'നീ പേടിക്കണ്ട അളിയാ എനിക്ക് ദേഷ്യം വന്നാൽ അത് കുറക്കാൻ ഉള്ള വഴി എന്റെ ഭാര്യ പറഞ്ഞു തന്നിട്ടുണ്ട്

'പൂജയെ നോക്കി കണ്ണിറുക്കി കൊണ്ട് അവൻ പറഞ്ഞു 'അങ്ങനെ എങ്കിൽ നിനക്ക് കൊള്ളാം എന്നാ പിന്നെ ഞങ്ങൾ ഇറങ്ങാ വന്നിട്ട് കാണാം 'എബിയെ കെട്ടി പിടിച്ചു കൊണ്ട് അവൻ പറഞ്ഞു 'പോട്ടെടി തിരിച്ചു വരുമ്പോൾ നീ പോയിട്ട് ഉണ്ടാകും അവിടെ ചെന്നാൽ ഞങ്ങളെ ഒന്നും മറക്കരുത് ദിവസവും വിളിക്കണേ 'പൂജയെ കെട്ടിപിടിച്ചു കൊണ്ട് ഗൗരി പറഞ്ഞു 'നിന്നെ ഞാൻ അങ്ങനെ മറക്കോ ആരെ മറന്നാലും നിനക്ക് വേണ്ടി ഞാൻ തിരിച്ചു വരും അത് പോരെ 'എബിയെ നോക്കി കൊണ്ടായിരുന്നു അവൾ അത് പറഞ്ഞത് അവർ രണ്ടുപേരും ടാക്സിയിൽ കയറി പോയി അവർ പോയതും എബി പൂജയുടെ നേരെ തിരിഞ്ഞു എന്തോ പറയാൻ വന്നു അവൾ അത് mind ചെയ്യാതെ ഫ്ലാറ്റിലേക്ക് പോന്നു 'ടി ഒന്നവിടെ നിന്നെ ' 'എന്താ നിങ്ങൾക്ക് വേണ്ടത് 'അവൾ തിരിഞ്ഞു നിന്നു കൊണ്ട് ചോദിച്ചു 'എനിക്ക് വേണ്ടതും എന്തും നീ തരോ എന്നാ നിന്റെ മനസ്സ് അല്ലെങ്കി വേണ്ട നിന്നെ മുഴുവനായിട്ടും ഇങ് തന്ന മതി ഞാൻ സ്വീകരിച്ചോളാം 😌' 'ചെ പോടാ പട്ടി 'എന്നും പറഞ്ഞ അവൾ തിരിഞ്ഞു നടന്നു അവനും അവൾക്കു പിന്നാലെ ഫ്ലാറ്റിലേക്ക് പോന്നു ~~~~~~~~~~ അവൻ ഫ്ലാറ്റിനകത്തേക്ക് കയറിയതും ആരുമായിട്ടോ നല്ല ഫോൺ വിളിയിലാണ് പൂജ അവൻ ഒരുനിമിഷം അവളെ നോക്കി നിന്നുപോയി കാരണം ചിരിച്ചു കളിച്ചാണ് അവൾ സംസാരിക്കുന്നത്

ഗൗരിയായിരിക്കും എന്നാണ് അവൻ ആദ്യം വിചാരിച്ചത് പക്ഷെ അവളുടെ ശബ്ദം കാതോർത്തപ്പോൾ ഗൗരി അല്ലെന്ന് മനസിലായി ആരാണ് എന്നറിയാൻ അവൻ അവൾ പറയുന്നത് കേട്ട് ശ്രേദ്ധിച്ചിരുന്നു 'നീ പറഞ്ഞത് ശെരിയാ എന്തായാലും നമ്മൾ അടുത്ത ആഴ്ച്ച പോകുവല്ലേ നമുക്ക് അവിടെ ചെന്ന് അടിച്ചു പൊളിക്കാം ' '...................' 'ഓഹ് അങ്ങനെ എന്നാ ശെരി ഞാൻ നൈറ്റ്‌ വിളിക്കാം 'എന്നും പറഞ്ഞ അവൾ call കട്ട്‌ ചെയ്ത അവൾ ഇരിക്കുന്നിടത് നിന്നും എണീറ്റു മുന്നിൽ തന്നെ സംശയത്തോടെ നോക്കി നിൽക്കുന്ന എബിയെ ആണ് കണ്ടത് അവൾ അവനെ പുച്ഛിച്ചു കൊണ്ട് റൂമിലേക്ക് പോയി 'എന്നാലും അവൾ ആർക്കായിരിക്കും വിളിച്ചേ അതൊന്ന് അറിയണമല്ലോ ഇനി ഞാൻ അല്ലാതെ വേറെ ആരേലും ഉണ്ടോ അവൾക്കു കെട്ടിയോനായി 'എന്ന് ചിന്തിച് അവൻ അവിടെ ഇരിക്കുന്ന അവളിടെ ഫോൺ കയ്യിൽ എടുത്തു ഓപ്പൺ ചെയ്തു പക്ഷെ അതിന് ലോക്ക് ഉള്ള കാരണം ആൾക്ക് ഓപ്പൺ ചെയ്യാൻ പറ്റിയില്ല 'അവളുടെ അമ്മൂമ്മേടെ ഒരു ലോക്ക് ' എന്നും പറഞ്ഞ അവൻ മുന്നിലേക്ക് നോക്കിയതും അവനെ തന്നെ തുറിച്ചു നോക്കുന്ന അവളെ ആണ് കണ്ടത്

അവൻ അവൾക്ക് ഒന്ന് ഇളിച്ചു കൊടുത്തു 'എന്തായിരുന്നു എന്റെ ഫോണിൽ പണി ' 'ഹേയ് ഒന്നുല്ല ഞാൻ വെറുതെ ഇവിടെ ഇരിക്കുന്ന കണ്ടപ്പോൾ എടുത്ത് നോക്കിയതാ ' 'നോക്കി കഴിഞ്ഞെങ്കിൽ അതൊന്ന് തരാവോ ഒന്ന് രണ്ട് ഫോൺ calls ചെയ്യാൻ ഉണ്ട് ' 'അല്ലേലും ആർക്ക് വേണം നിന്റെ local ഫോൺ 'അവൻ അവളെ പുച്ഛിച്ചകൊണ്ട് അവിടെ നിന്നും എണീറ്റ് പോയി അവന്റെ പോക്ക് കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു 'മോനെ എബി എനിക്കറിയാം നിങ്ങൾക്ക് ഞാൻ ആരെയെ വിളിച്ചു എന്നറിയാണമായിരുന്നു കുറച്ചു കാലം നിങ്ങൾ എന്നെ പറ്റിച്ചു നടന്നില്ലേ ഇനി പന്ത് എന്റെ കോർട്ടിലാണ് നിങ്ങളെ ഞാൻ എന്റെ പിറകെ വരുത്തിക്കും കണ്ടോ 'അവൻ പോകുന്നതും നോക്കി അവൾ പിറുപിറുത്തു 'മാഡം എന്തേലും പറഞ്ഞായിരുന്നോ 'നടത്തം നിറുത്തി തിരിഞ്ഞു നിന്ന് കൊണ്ട് അവൻ ചോദിച്ചു 'താൻ പോടോ തന്നോട് സംസാരിക്കാൻ എനിക്ക് സമയം ഇല്ല ' 'വേണ്ട എന്നോട് സംസാരിക്കണ്ട എനിക്ക് സംസാരിക്കാല്ലോ ഞാൻ നാളെ നാട്ടിൽ പോകുവാ ഇനി ഒരു തിരിച്ചു വരവ് ഉണ്ടായിക്കൊള്ളണം എന്നില്ല

എന്നോട് എന്തേലും പറയാൻ ഉണ്ടെങ്കി ഇപ്പൊ പറഞ്ഞോ ' 'പറയാൻ ഉള്ളത് എല്ലാം ഞാൻ നാട്ടിൽ വേച് പറഞ്ഞില്ലേ അതിൽ കൂടുതൽ എന്ത് പറയാനാ നിങ്ങൾ വരുകയോ പോവേ എന്താണ് എന്ന് വെച്ച ചെയ്തോ 'പറയുമ്പോൾ അവളുടെ ഉള്ളം പിടക്കുന്നുണ്ടായിരുന്നു എന്തിന്നറിയാതെ അവൾ പറയുന്നത് കേട്ട് അവന്റെ കണ്ണുകൾ ഈറനണിഞ്ഞു 'അത്രക്ക് മടുത്തോ നിനക്ക് എന്നെ ' 'മടുത്തത് നിങ്ങൾക് അല്ലേ ഒഴിവാക്കിയതും നിങ്ങളല്ലേ ' ' അത് അന്നത്തെ സാഹചര്യത്തിൽ പറ്റിപോയതാണ് എന്ന് പറഞ്ഞില്ലേ ' 'Ok ഞാൻ നിങ്ങളോട് ക്ഷമിക്കാം പക്ഷെ എനിക്ക് നഷ്ടപ്പെട്ടത് എല്ലാം തിരിച്ചു നൽകാൻ പറ്റുമോ ഇല്ലല്ലോ അത് കൊണ്ട് എല്ലാം ഇവിടെ വേച് അവസാനിപ്പിച്ചേക്ക് 'നിറഞ്ഞു വന്ന കണ്ണുകൾ അവൻ കാണാതിരിക്കാനായി അവൾ റൂമിലേക്ക് ഓടി 'നിനക്ക് വാശി ആണെങ്കിൽ എനിക്കും വാശിയ 'അവൾ പോകുന്നതും നോക്കി അവൻ മനസ്സിൽ പറഞ്ഞു ഫോൺ എടുത്ത് ആരെയോ വിളിച് നാളേക്കുള്ള ടിക്കറ്റ് ബുക്ക്‌ ചെയ്തു  .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story