അറിയാതെ: ഭാഗം 28

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഇവിടെ കഴിക്കാൻ ഒന്നുമില്ലേ 'അവന്റെ ശബ്ദം അവളുടെ ചെവിയിൽ അലയടിച്ചു 'ഇങ്ങേരെ കൊണ്ട് തോറ്റല്ലോ 'എന്നും പിറുപിറുത് അവൾ ഹാളിലേക്ക് ചെന്നു 'എന്താ നിങ്ങടെ പ്രശ്നം ' 'എനിക്ക് വിശക്കുന്നു കഴിക്കാൻ എടുത്ത് വെക്ക് ' 'കഴിക്കാനുള്ളതല്ലേ ടേബിളിൽ ഇരിക്കുന്നെ എടുത്ത് കഴിച്ച പോരെ ' 'പറ്റില്ല എനിക്ക് എന്റെ ഭാര്യ വിളമ്പി തരണം ' 'ഇത് വല്യേ ശല്യമായല്ലോ ശെരി വാ വിളമ്പി തരാം 'എന്നും പറഞ്ഞ അവൾ ടേബിളിന് അരികിലേക്ക് ചെന്നു കൂടെ അവനും 'ഇരിക്കാൻ ഇനി പ്രതേക്യം പറയണമായിരിക്കും ' 'അല്ല ഇതിലേത ചെയറിലാണ് ഞാൻ ഇരിക്കേണ്ടത് ' 'നിങ്ങടെ മുന്നിൽ ഒന്നല്ലേ ഉള്ളു അതിൽ ഇരുന്ന പോരെ ' 'ഒന്നല്ലെടി പൊട്ടി രണ്ടെണ്ണം ഉണ്ട് കണ്ടില്ലേ ' 'സത്യം പറ നിങ്ങൾ കുടിച്ചിട്ടില്ലേ ' 'എന്റെ പൂജയാണേ സത്യം ഞാൻ കുടിച്ചിട്ടില്ല ' 'ദേ എബിച്ചായാ കളിക്കാൻ നിക്കല്ലേ സത്യം പറ ' 'ഒരു ചെറുത് അടിച്ചു മനസ്സിന് ഒരു സമാധാനം ലഭിക്കാൻ ' 'എനിക്ക് വാക്ക് തന്നതല്ലേ ഇനി കുടിക്കില്ലെന്ന് ' 'സഹിക്കാൻ പറ്റാത്ത കൊണ്ടാടി നീ ഇല്ലാതെ എനിക്ക് ജീവിക്കാൻ കഴിയില്ല അത് മനസിലാക്ക ' 'ഇച്ചായൻ ഇരിക്ക് 'എന്നും പറഞ്ഞ അവൾ അവനെ പിടിച്ച ചെയറിൽ ഇരുത്തി 'ദാ കഴിക്ക് 'ഫുഡ് വിളമ്പിയ പാത്രം അവൻ നേരെ നീട്ടി കൊണ്ട് പറഞ്ഞു അവൻ കുട്ടികളെ പോലെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി

'ദേ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിക്കാൻ നോക്ക് ' 'എന്നാ നീ വാരി താ ഞാൻ കഴിക്കാം ' 'എനിക്ക് എങ്ങും വയ്യ വേണെങ്കി കഴിക്കാൻ നോക്ക് 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും പോകാൻ നിന്നു 'പൂജ pls 'കൊച്ചു കുട്ടികളെ പോലെ ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു അവന്റെ നിഷ്കളങ്കമായ മുഖം കണ്ടപ്പോൾ അവൾക്കു പോകാൻ തോന്നിയില്ല അവൾ അവിടെ ഇരുന്ന് അവൻ വാരി കൊടുത്തു അവൻ ഓരോ ഉരുളയും ആസ്വദിച്ചു കഴിക്കുന്നത് അവളിൽ സന്തോഷം നിറച്ചു ചുണ്ടിൽ അവനായി ഒരു പുഞ്ചിരി മൊട്ടിട്ടു 'ഇച്ചായന്റെ കൊച്ചു കഴിച്ചില്ലല്ലോ ഞാൻ വാരി തരാട്ടോ 'കൊച്ചു കുട്ടികളെ പോലെ പറഞ്ഞ അവൻ അവൾക്കു വാരി കൊടുത്തു അവൾ യാന്ത്രികമായി വായ തുറന്നു അവൾക്കു എന്തോ അത് നിഷേധിക്കൻ തോന്നിയില്ല ഒരുനിമിഷം അവളും അത് ആഗ്രഹിച്ചിരുന്നു പരസ്പരം വാരികൊടുത്തു അവർ കഴിച്ച എണീറ്റു 'പൂജ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്താ പറ ' 'അത് പിന്നെ.... ഞാൻ മറന്നു പോയി നാളെ പറയവേ എനിക്ക് ഉറക്കം വരുന്നു 'എന്നും പറഞ്ഞ അവൻ ബെഡിലേക്ക് കിടന്നു അവൾ കുറച്ചു നേരം അവന്റെ മുഖത്തേക്ക് നോക്കി ഇരുന്നു 'നിങ്ങൾ ഒരുപാട് മാറിപ്പോയി എന്തിനും ഏതിനും ദേഷ്യപ്പെട്ടിരുന്ന എബിയിൽ നിന്നും ഇപ്പൊ എനിക്ക് വേണ്ടി എല്ലാം സഹിച്ചു കഴിയുന്ന എബിയിൽ എത്തി ചേർന്നിരിക്കുന്നു

ഞാൻ ഒരിക്കലും ഈ സ്നേഹത്തിന് അർഹയല്ല ഇച്ചായൻ എന്നോട് ക്ഷമിക്കണം എനിക്ക് ഒരിക്കലും ആ പഴയ പൂജ ആകാൻ പറ്റില്ല 'അവന്റെ മുഖം കയ്യിലെടുത്തുകൊണ്ട് അവൾ പറഞ്ഞു അവന്റെ നെറ്റിയിൽ ഒരു മുത്തവും നൽകി അവൾ അവനെ ചേർത്ത പിടിച്ച ഉറക്കത്തിലേക്ക് വഴുതി വീണു ~~~~~~~~~~~ കണ്ണിലേക്കു വെളിച്ചം ഇരച്ചു കയറിയപ്പോൾ ആണ് അവൾ കണ്ണുതുറന്നത് അവൾ എണീറ്റ് ചുറ്റും ഒന്ന് നോക്കി എബിയെ അവിടെ എങ്ങും കണ്ടില്ല ആൾ എണീറ്റിട്ടുണ്ടാകും എന്ന് വിചാരിച് അവൾ ഫ്രഷ് നേരെ അടുക്കളയിൽ ചെന്ന് കാപ്പി ഇട്ട് രണ്ട് ഗ്ലാസ്സിലേക്ക് പകർന്നു ഒന്ന് കയ്യിൽ എടുത്ത് അവൾ നേരെ ബാൽക്കണിയിലേക്ക് ചെന്നു പക്ഷെ നിരാശ ആയിരുന്നു ഫലം എബി അവിടെ ഇല്ലായിരുന്നു അവൾ ഫ്ലാറ്റ് മുഴുവൻ നോക്കി പക്ഷെ എവിടെയും അവനെ കാണാൻ സാധിച്ചില്ല 'ഇങ്ങേർ ഇതെവിടെ പോയി 'എന്ന് ചിന്തിച് നിൽക്കുന്ന സമയത്താണ് ടീപോയിയിൽ ഇരിക്കുന്ന പേപ്പർ അവൾ ശ്രേധിച്ചത് അവൾ അത് കയ്യിലെടുത്ത വായിച്ചു "പൂജ ഞാൻ നാട്ടിലേക്ക് പോകുവാ ഇനി ഒരു മടങ്ങി വരവ് ഉണ്ടാകില്ല വന്നിട്ടും കാര്യമൊന്നുമില്ലല്ലോ നീ പോകുവല്ലേ അത് കാണാൻ ഉള്ള ശക്തി എനിക്കില്ല എന്നെങ്കിലും നിനക്ക് എന്നെ വേണം എന്ന് തോന്നിയാൽ തിരിച്ചു വന്നാൽ മതി

രണ്ടുകയ്യും നീട്ടി സ്വീകരിക്കും ഞാൻ " വായിച്ചു കഴിഞ്ഞതും അവളുടെ മിഴികൾ ഈറനണിഞ്ഞു 'നിങ്ങളെ മറക്കാൻ എനിക്ക് ഒരിക്കലും കഴിയില്ല പക്ഷെ എനിക്ക് പോയെ പറ്റു 'അവൾ മനസ്സിൽ മൊഴിഞ്ഞു അവൾ കണ്ണെല്ലാം തുടച് ഫോൺ എടുത്ത് call ചെയ്തു രണ്ട് റിങ് ആയപ്പോഴേക്കും ഫോൺ attend ചെയ്തു 'നീതു ' 'എന്ത് പറ്റിയെടി നിനക്ക് ശബ്ദം വല്ലാതിരിക്കുന്നു ' 'നീ ഒന്ന് ഇവിടെ വരെ വരാവോ ഒറ്റക്കിരുന്നിട്ട് എനിക്ക് ഭ്രാന്ത് എടുക്കുവാ ' 'അപ്പൊ ഹരിയേട്ടന് ഗൗരിയും എന്തെ ' 'അവർ നാട്ടിൽ പോയേക്കുവാ ' 'ഞാൻ വരാം നീ ഫോൺ വെച്ചോ 'എന്നും പറഞ്ഞ call കട്ട്‌ ആയി ~~~~~~~~~~ 'എന്താടി പ്രശ്നം എന്താ നിനക്ക് പറ്റിയെ ' 'എല്ലാവരെയും വിട്ട് പോകാൻ തോന്നുന്നില്ലെടി ' 'ദേ പൂജ കളിക്കല്ലേ നീ ഉണ്ടെന്ന ഒറ്റകാരണം കൊണ്ട ഞാൻ അങ്ങോട്ടേക്ക് പോകാൻ തീരുമാനിച്ചത് എന്നിട്ട് അവസാനം അവൾ ഇല്ലെന്ന് ' 'നിനക്കറിയില്ല എന്റെ അവസ്ഥ എന്താണ് എന്ന് ' 'എന്താണ് ഞാൻ അറിയാത്ത ഒരു കാര്യം നിനക്ക് ' 'ഒരുപാട് ഉണ്ട് എന്നെ പട്ടി ഒന്നും നിനക്ക് അറിയില്ല '

'എന്തായാലും നീ പറ സമയം ഒരുപാട് ഉണ്ടല്ലോ ' അവൾ തന്റെ ജീവിതത്തിൽ ഇത് വരെ നടന്ന എല്ലാ കാര്യങ്ങളും പറഞ്ഞു 'എന്നാലും നിന്നെ സമ്മതിക്കണം ഇത്ര ഒക്കെ ആയിട്ടും നീ ജീവിക്കുന്നില്ലേ അത് തന്നെ വല്യേ കാര്യം ' 'ഈ അവസ്ഥയിലും എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതും ഒറ്റ കാരണം ആണ് ഉള്ള എന്റെ എബിച്ചായൻ ആണ് ' 'നീ എല്ലാം മറക്ക് എന്നിട്ട് എന്റെ കൂടെ വരാൻ നോക്ക് അവിടെ എത്തുമ്പോ നിന്റെ എല്ലാം സങ്കടവും മാറും ' ~~~~~~~~~ 'ഹരി നീ എവിടെയാ ഞാൻ നാട്ടിൽ എത്തി ' 'നീ എന്ത് പണിയ എബി കാണിച്ചത് നിങ്ങളെ ഒരുമിപ്പിക്കാൻ വേണ്ടി അല്ലേ ഞങ്ങൾ നാട്ടിലേക്ക് വന്നത് എന്നിട്ട് നീയും ഇങ്ങോട്ട് പോന്നോ ' 'എനിക്ക് ഇവിടെ അത്യാവശ്യമായി ചെയ്ത് തീർക്കേണ്ട ഒരു കാര്യം ഉണ്ട് അത് കഴിഞ്ഞാൽ ഇന്ന് വൈകുന്നേരത്തെ ഫ്ലൈറ്റിന് ഞാൻ തിരികെ പോകും ' 'അതെന്താണ് ഇത്ര urgent കാര്യം ' 'അതൊക്കെ ഉണ്ട് എല്ലാം ഞാൻ നേരിട്ട് കാണുമ്പോൾ പറയാം ഇപ്പൊ നീ ഫോൺ വെക്ക് ' Call കട്ടായതും അവന്റെ ചുണ്ടിൽ ഒരു ക്രൂരമായ ചിരി വിരിഞ്ഞു എല്ലാം നശിപ്പിക്കാൻ പാകത്തിലുള്ള അഗ്നി അവന്റെ കണ്ണിൽ ഉണ്ടായിരുന്നു അവൻ നേരെ തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചു ~~~~~~~~~ 'ദേ ഇനിയും ഇങ്ങനെ ഇരിക്കാൻ ആണ് പ്ലാൻ എങ്കിൽ ഞാൻ പോകുവെ ' 'ഇല്ല ഞാനിനി സങ്കടപെടില്ല പോരെ ' 'ഹ്മ്മ് എന്നാ നിനക്ക് കൊള്ളാം ' അവൾ അതിന് ഒരു വരണ്ട പുഞ്ചിരി നൽകി അവർ രണ്ടുപേരും ഒരുപാട് നേരം സംസാരിച്ചിരുന്നു

'എന്നാ പിന്നെ ഞാൻ പോട്ടെ നാളെ വരാം ' 'നിനക്ക് ഇന്ന് പോകാണോ നാളെ പോയ പോരെ ' 'എടി അത്.....'നീതു എന്തോ പറയാൻ വന്നതും കാളിങ്ബെൽ അടിച്ചതും ഒരുമിച്ചായിരുന്നു 'ഒരു minute നീതു ഞാൻ ആരാണ് എന്ന് നോക്കട്ടെ ' 'ശെരി നോക്കിയിട്ട് വാ ' അവൾ ഇരിക്കുന്നിടത് നിന്ന് എണീറ്റ് നേരെ പോയി വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന എബിയെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു 'എന്തിനാ വന്നേ വരത്തില്ലെന്ന് പറഞ്ഞ പോയതല്ലേ ' 'എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് ഇവിടെ ഉണ്ടാകുമ്പോൾ ഞാൻ എങ്ങനെ പോകാനാ ' 'ഫിലോസഫി നിർതിയിട്ട് പോകാൻ നോക്ക് ' 'അയ്യടാ കഷ്ടപ്പെട്ട് ഇങ്ങോട്ട് വന്നത് പോകാൻ വേണ്ടി അല്ല അഥവാ പോകുന്നുണ്ടേൽ നിന്നെയും കൂട്ടി ആയിരിക്കും പോകുന്നത് 'അവളെ ഉന്തി തള്ളി മാറ്റി അവനെ അകത്തേക്ക് കയറി 'എന്നെ കാണാതെ എന്റെ കൊച്ചു ഒരുപാട് വിഷമിച്ചോ സാരല്ലട്ടോ ഇച്ചയാൻ വന്നില്ലേ ഇനി എങ്ങോട്ടും പോകില്ല 'അവളുടെ നേരെ തിരിഞ്ഞ് ചോദിച്ച അവൻ അവളുടെ ചുണ്ടിൽ ഉമ്മ വെച്ചു 'ച്ചി പോടാ 'എന്നും പറഞ്ഞ അവൾ അവനെ തട്ടിമാറ്റി 'ഹലോ ഇവിടെ ഇങ്ങനെ ഒരാൾ ഇരിക്കുന്നുണ്ടെന്ന് ഓർത്താൽ കൊള്ളാം ' 'ഏതാ പുതിയ ഒരു ശബ്ദം 'എന്ന് ചിന്തിച് എബി തിരിഞ്ഞു നോക്കി

അവരെ രണ്ടുപേരെയും നോക്കി സെറ്റിയിൽ ഇരിക്കുന്ന നീതുവിനെ കണ്ടതും അവൻ നാവ് കടിച്ചുകൊണ്ട് പെട്ടന്ന് റൂമിലേക്ക് പോയി 'എന്നാ ഞാൻ ഇറങ്ങാ പൂജ ഇനി ഇവിടെ നിന്നാൽ ചിലപ്പോ ഞാൻ വഴിപിഴച്ച പോകും 'അവളിടെ കവിളിൽ ഉമ്മ വെച്ചു കൊണ്ട് പറഞ്ഞ നീതു അവിടെ നിന്നും പോയി നീതു പോയതും അവൾ നേരെ അവന്റെ അടുത്തേക്ക് ചെന്നു 'എന്താ നിങ്ങടെ ഉദ്ദേശം 'അവൾ ദേഷ്യത്തിൽ ചോദിച്ചു 'എനിക്കൊരു ഉദ്ദേശവും ഇല്ല ' 'എന്തിനാ തിരിച്ചു വന്നേ എന്നാ ചോദിച്ചേ ' 'നിന്നെ കാണാതെ ഇരിക്കാൻ പറ്റുന്നില്ല പെണ്ണെ അതുകൊണ്ടാ ഇങ്ങോട്ട് തന്നെ വന്നത് ' 'ഹ്മ്മ് 'അവൾ അവനെ പുച്ഛിച്ചു 'നീ ഇനി എന്തൊക്കെ പറഞ്ഞാലും ശെരി നീ എവിടെ പോയാലും അവിടെ ഈ എബി ഉണ്ടാകും 'അവളെ ഇടുപ്പിലൂടെ കയ്യിട്ട് തന്നോട് ചേർത്ത അവൻ പറഞ്ഞു 'വിടെന്നെ 'അവൾ അവന്റെ കയ്യിൽ കിടന്നു കുതറി 'അടങ്ങി നിക്ക് പെണ്ണെ പോകുന്ന വരെ എങ്കിലും ഞാൻ നിന്നെ കണ്ണ് നിറച്ച കണ്ടോട്ടെ 'അവളുടെ കണ്ണിലേക്കു നോക്കി കൊണ്ട് അവൻ പറഞ്ഞു ഒരുനിമിഷം അവളുടെ കണ്ണുകളും അവനിൽ ലയിച്ചു അവൾ കൂടുതൽ എന്തെങ്കിലും ചിന്തിക്കുന്ന മുന്നേ അവൻ തന്റെ മുഖം അവളുടെ കഴുത്തിലേക്ക് പൂഴ്ത്തി അവിടെ ഉള്ള മറുകിൽ കടിച്ചു

വേദന കൊണ്ട് അവളൊന്ന് പുളഞ്ഞു പക്ഷെ അവനിൽ നിന്ന് വിട്ട് നിൽക്കാൻ അവൾക്കു മനസ്സ് വന്നില്ല അവൻ അവിടെ ചുണ്ടുകൾ ചേർത്തു ഒരുനിമിഷം അവനിൽ മറ്റുപല വികാരങ്ങളും തലപൊക്കി അവന്റെ ചുണ്ടുകൾ അവളുടെ കഴുത്തിലൂടെ താഴേക്ക് ചലിച്ചു അവൾ പ്രതികരിക്കാൻ കഴിയാതെ അങ്ങനെ നിന്നു പെട്ടന്ന് എന്തോ ഓർത്ത പോലെ അവൾ അവനെ തള്ളിമാറ്റി അപ്പോഴാണ് അവനും താൻ എന്താണ് ചെയ്തത് എന്നാ ചിന്ത വന്നത് 'നീ എന്തെങ്കിലും പ്രതീക്ഷിച്ചോ 'അവളുടെ കവിളിൽ തട്ടികൊണ്ട് അവൻ ചോദിച്ചു 'നിങ്ങൾക് ഒരു നാണവും ഇല്ലേ എത്ര avoid ചെയ്താലും വീണ്ടും പിറകെ വരാൻ ' 'ഇല്ല കാരണം iam madly love with you എന്റെ മുൻപിൽ ഇപ്പൊ നീ മാത്രമേ ഉള്ളു മറ്റൊന്നും ഞാൻ കാണുന്നില്ല ' ഇനി ഇവിടെ നിന്നാൽ പലതും നടക്കും എന്നറിയാവുന്നത് കൊണ്ട് അവൾ മെല്ലെ അവിടെ നിന്നും വലിഞ്ഞു അവൾ പോകുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു നേരത്തെ നടന്നത് എല്ലാം ഓർത്ത് അവൻ നേരെ ഫ്രഷ് ആവാൻ പോയി .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story