അറിയാതെ: ഭാഗം 29

ariyathe sha

രചന: SHA (പെങ്ങളുട്ടി)

🎶Adi Penne Oru Murai Nee Sirithal En Nenjukulle Mazhai Adikkum Adi Penne Oru Murai Nee Sirithal En Nenjukulle Mazhai Adikkum🎶 രാവിലെ തന്നെ പാട്ടും പാടി കിച്ചണിൽ പണിയെടുത്ത കൊണ്ടിരിക്കാണ് എബി അവന്റെ കാണിച്ചുകൂട്ടൽ എല്ലാം കണ്ട് ഒരു ചിരിയാലേ അടുക്കളയുടെ വാതിലിൽ ചാരി നിൽക്കാണ് പൂജ 🎶Yen Enadhu Idhayam Thudikkum Isaiyil Kavidhai Ondrai Ezhuthinai🎶 പാടികൊണ്ട് തിരിഞ്ഞു നോക്കിയതും തന്നെ നോക്കി കയ്യ് രണ്ടും മാറിൽ കെട്ടി ചിരിക്കുന്ന പൂജയെ ആണ് അവൻ കണ്ടത് 'എന്തിനാ നിറുത്തിയത് ബാക്കി കൂടെ പാട് കേൾക്കട്ടെ 😁' 'ശവത്തിൽ കുത്തല്ലേ ' 'അല്ല എന്താണ് മോനെ പരിപാടി ' 'കണ്ടില്ലേ ദോശ ചുടുന്നു കറിക്കുള്ളത് അരിയുന്നു ' 'അതാണ് ചോദിച്ചേ ആരെ കാണിക്കാനാണ് ഈ പ്രകടനം മുഴുവൻ ' 'ഇതോക്ക്വ ഒരു രസല്ലേ 'അവളെ പിടിച്ച നെഞ്ചിലേക്കിട്ട് കൊണ്ട് അവൻ പറഞ്ഞു 'അത്രക്ക് രസല്ല വിട്ടേ ' 'ഈ പെണ്ണ് ഒന്ന് റൊമാന്റിക് ആവാനും സമ്മതിക്കില്ലേ ' 'ഞാൻ റൊമാന്റിക് ആക്കി തരാം എന്താ മതിയോ റൊമാന്റിക് സീനിൻ പറ്റിയ പാട്ട് കൂടി വേണമായിരുന്നു ' 'നീ ആളെ കളിയാക്കുവാണോ ' 'അപ്പൊ മനസിലായി അല്ലേ കളിയാക്കുവാണെന്ന് 'അവൾ ഒരു ചിരിയാലേ പറഞ്ഞു 'അധികം ഉണ്ടാക്കല്ലേ ഞാൻ ഒന്ന് അറിഞ്ഞു വിളയാടിയാൽ പിന്നെ മോൾ പത്തുമാസം കഴിഞ്ഞേ റസ്റ്റ്‌ എടുക്കു '

'ഓഹ് പിന്നെ വല്യേ കാര്യായി പോയി ' 'പുച്ഛിക്കുന്നോ കാണിച്ചു തരാട്ടെ 'എന്നും പറഞ്ഞ അവൻ അവളെ പൊക്കി അവിടെ ഉള്ള സ്ലാബിൽ ഇരുത്തി 'ദേ ഇച്ചായ വേണ്ട വിട്ടേ ' 'അടങ്ങി ഇരിക്കെടി നിനക്ക് എന്നെ പുച്ഛം അല്ലേ അത് ഞാനിന്ന് അങ്ങ് തീർത്തു തരാം 'എന്നും പറഞ്ഞ അവൻ അവളെ മൊത്തത്തിൽ ഒന്ന് നോക്കി പതിയെ അവന്റെ നോട്ടം അവളുടെ ചുണ്ടിൽ തങ്ങി നിന്നു അവൻ തന്റെ മുഖം അവളിലേക്ക് അടുപ്പിച്ചു 'ഇച്ചായ വേണ്ട ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ' 'ശൂ 'അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു അവൻ അവളുടെ അധരങ്ങളെ ലക്ഷ്യമാക്കി തന്റെ ചുണ്ടുകൾ ചലിപ്പിച്ചു അവർക്കിടയിൽ ഒരു ശ്വാസോച്വാസത്തിന്റെ വ്യത്യാസം മാത്രം 'ഇച്ചായ ദേ ദോശ കരിയുന്നു ' 'ചെ mood പോയി അവളുടെ അമ്മൂമ്മേടെ ഒരു ദോശ 'അവൻ അവളെ വിട്ട് ദോശ കല്ലിൽ നിന്നെടുത്ത പാത്രത്തിലേക്ക് ഇട്ടു 'എന്തായാലും വന്നതല്ലേ എന്റെ കൊച്ചു ദേ ഈ കാപ്പിയും കുടിച് ഇവിടെ ഇരിക്ക് ഇച്ചായൻ പോയി കറിയുണ്ടാക്കട്ടെ കേട്ടോ 'കയ്യിലിരുന്ന കാപ്പി അവൾക്കു കൊടുത്ത് അവൻ കറിയുണ്ടാക്കാൻ പോയി അവൾ കാപ്പിയും കുടിച് അവൻ ചെയ്യുന്നതും നോക്കി ഇരുന്നു 'എങ്ങനെ നടന്ന ആളാ ഇപ്പൊ തനിക് വേണ്ടി ഫുഡ് ഉണ്ടാക്കുന്നു പാവം 'അവൾ മനസ്സിൽ ഓർത്തു ~~~~~~~~~~

അവൻ ഉണ്ടാക്കിയ ഫുഡ് രണ്ടുപേരും ഒരുമിച്ച് ഇരുന്ന് കഴിച്ചു 'പൂജ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ കേൾക്കോ 'കഴിച്ചു കഴിഞ്ഞതും അവൻ ചോദിച്ചു 'എന്താണ് പറ കേൾക്കട്ടെ ' 'നമുക്ക് ഇന്ന് പുറത്തു പോകാം pls ' 'വേണ്ട 'അവൾ തറപ്പിച്ചു പറഞ്ഞ എണീറ്റു 'Pls ഇന്ന് ഒരു ദിവസം മാത്രം നിന്റെ കൂടെ spent ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ലേ രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ നീ പോകും പിന്നീട് എനിക്ക് ഓർമിച്ചു വെക്കാൻ വേണ്ടി കുറച്ചു നല്ല നിമിഷങ്ങൾ തന്നുടെ 'പറയുന്ന നേരം അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു അവന്റെ മുഖഭാവം കണ്ട് അവൾക്കു no എന്ന് പറയാൻ തോന്നിയില്ല 'ശെരി പോകാം ' 'എന്നാ പെട്ടന്ന് പോയി ready ആയി വാ 'എന്നും പറഞ്ഞ അവൻ എണീറ്റ് പോയി അവൾ നേരെ റൂമിലേക്ക് നടന്നു ഷെൽഫ് തുറന്ന് ടീ ഷർട്ടും ജീനും എടുത്തു പിന്നെ എന്തോ ഓർത്ത പോലെ അത് തിരികെ വേച് ഡ്രെസ്സിന്റെ ഉള്ളിൽ ആരും കാണാതെ മടക്കി വെച്ച ഒരു സാരി എടുത്തു 'ഇച്ചായന്റെ ഏറ്റവും ഇഷ്ട്ടപെട്ട color purple ഒരിക്കെ ഷോപ്പിംഗിന് പോയപ്പോൾ കണ്ട് ഇഷ്ട്ടപെട്ടു വാങ്ങിയതാ പക്ഷെ ഇത് വരെ ഇട്ടില്ല ഇടാൻ മനസ്സ് വന്നില്ല 'അവൾ അതിലൂടെ വിരൽ ഓടിച്ചു ഓർത്തു സാരിയും കയ്യിൽ പിടിച്ച അവൾ നേരെ ഡ്രസിങ് റൂമിലേക്ക് കയറി പെട്ടന്ന് തന്നെ അത് ഉടുത്ത പുറത്തിറങ്ങി കണ്ണാടിയിലൂടെ തന്റെ സൗന്ദര്യം ആസ്വദിച്ചങ്ങനെ നിന്നു പക്ഷെ എന്തോ ഒരു കുറവ് അവൾക്കു അനുഭവപ്പെട്ടു

അവൾ ഷെൽഫ് തുറന്ന് താൻ സൂക്ഷിച്ച സിന്ദൂരചെപ്പ് എടുത്ത് സീമന്തരേഖയിൽ നീട്ടി വരച്ചു കല്യാണം കഴിഞ്ഞ് ഇത് വരെ അവൾ അത് ഇട്ടിട്ടുകൂടി ഇല്ലായിരുന്നു അവൾക്കു അവളുടെ ഭംഗി ഒന്നുകൂടെ കൂടിയത് പോലെ തോന്നി അവസാനമായി ഒന്നുകൂടെ നോക്കി ഫോണും എടുത്ത് അവൾ മുറിക്ക് പുറത്തിറങ്ങി 'പോകാം 'അവളുടെ ശബ്ദം കേട്ടതും അവൻ ഫോണിൽ നിന്നും കണ്ണെടുത്തു അവളെ നോക്കി ഒരു നിമിഷം അവൻ അവളിൽ ലയിച്ചു പോയി 'ഹലോ 'അവന്റെ കണ്ണ്മുന്നിൽ വിരൽ ഞൊടിച്ചു കൊണ്ട് അവൾ വിളിച്ചു 'ആഹ് പോകാം 'അവളിൽ നിന്നും നോട്ടം മാറ്റി അവൻ എണീറ്റു കാറിന്റെ കീയും എടുത്ത് അവൻ പുറത്തിറങ്ങി ഫ്ലാറ്റ് പൂട്ടി അവളും അവന്റെ കൂടെ ഇറങ്ങി അവർ രണ്ടുപേരും പാർക്കിംഗ് ഏരിയയിലേക്ക് ചെന്നു കാറിൽ കയറാൻ നിൽക്കുന്ന സമയത്താണ് അവളുടെ ഫോൺ റിങ് ചെയ്തത് "ഗൗരി കാളിങ് " 'പൂജ നീ ഇന്നത്തെ ന്യൂസ്‌ കണ്ടായിരുന്നോ 'ഫോൺ എടുത്തപാടെ ഗൗരി ചോദിച്ചു 'എന്താടി ഞാൻ നോക്കിയില്ല ' 'എടി നിന്റെ വിഷ്ണുവേട്ടനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി ' 'എന്താ സത്യാണോ നീ പറഞ്ഞേ 'അവൾ ഞെട്ടി കൊണ്ട് ചോദിച്ചു 'അതെടി ഞാൻ നിനക്ക് send ചെയ്തിട്ടുണ്ട് നീ അതൊന്ന് നോക്ക് 'എന്നും പറഞ്ഞ call end ആയി

അവൾ അപ്പൊ തന്നെ watsapp തുറന്ന് ഗൗരി അയച്ച മെസ്സേജ് നോക്കി അത് വായിച്ചതും അവൾക്കു തലകറങ്ങുന്ന പോലെ തോന്നി 'എത്രയൊക്കെ ഉപദ്രവിച്ചാലും തന്റെ ഏട്ടൻ അല്ലായിരുന്നോ 'അവൾ ഓർത്തു 'ഹലോ എന്തോ ചിന്തിച് നിൽക്ക വരുന്നില്ലേ 'കാറിന്റെ ഉള്ളിൽ നിന്നും എബി അവളെ വിളിച്ചു അവൾ വേഗം കാറിന്റെ അകത്തേക്ക് കയറി 'എന്നാ പറ്റി മുഖം വല്ലാതിരിക്കുന്നു ' അവൻ ചോദിച്ചതും അവൾ ആ ന്യൂസ്‌ കാണിച്ചു കൊടുത്തു 'അവൻ ചെയ്ത പാപത്തിന്റെ ഫലം അവൻ അനുഭവിച്ചു 'പറയുമ്പോൾ അവന്റെ മുഖത്ത് വിരിഞ്ഞ ക്രൂരമായ ചിരി അവൾ കണ്ടില്ല 'എന്നാലും ' 'ഒരു എന്നാലും ഇല്ല അവൻ കാരണമാ നമ്മുക്ക് ഈ അവസ്ഥ വന്നത് അത് മറക്കണ്ട തല്കാലം എന്റെ കൊച്ചു അതെല്ലാം മറക്ക് നല്ലൊരു ദിവസായിട്ട് ഇങ്ങനെ ഇരിക്കല്ലേ pls 'അവളുടെ കവിളിൽ കയ്യ് വേച് അവൻ പറഞ്ഞു അവൾ അവൻ ഒന്ന് പുഞ്ചിരിച്ചു കൊടുത്തു 'എന്നാ ഇനി പോകാല്ലോ ' അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി അവളുടെ സമ്മതം കിട്ടിയതും അവൻ വണ്ടി എടുത്തു ~~~~~~~~~~

അവർ ആദ്യം പോയത് ഒരു പാർക്കിലേക്ക് ആയിരുന്നു അവരെ പോലെ തന്നെ ഒരുപാട് കമിതാക്കൾ അവിടെ ഉണ്ടായിരുന്നു അവർ ആരെയും ശ്രെദ്ധിക്കാതെ അങ്ങനെ നടന്നു പരസ്പരം ഒന്നും സംസാരിച്ചതെ ഇല്ല 'പൂജ താൻ എന്താ ഒന്നും മിണ്ടാതെ 'നടത്തം നിറുത്തി അവിടെ ഉള്ള സിമന്റ്‌ ബെഞ്ചിൽ ഇരുന്ന് അവൻ ചോദിച്ചു അവൾ ഒന്നും മിണ്ടാതെ അവന്റെ കൂടെ അവിടെ ഇരുന്നു കുറച്ചു സമയം അവിടെ ഇരുന്ന് അവർ രണ്ടുപേരും അവിടെ നിന്നും എണീറ്റു 'താൻ എന്തെങ്കിലും ഒന്ന് പറയെടോ ' 'ഞാൻ ഒരു കാര്യം ചോദിച്ച ഇച്ചായൻ സത്യം പറയോ ' 'നീ ചോദിക്ക് ' 'ഇച്ചായൻ എന്താ വിഷ്ണുവേട്ടനെ ചെയ്തേ ' 'ഞാൻ ഒന്നും ചെയ്തില്ല ' 'കളവ് പറയേണ്ട എനിക്കറിയാം ഇച്ചായൻ നാട്ടിലേക്ക് പോയത് തന്നെ വിഷ്ണുവേട്ടനെ കാണാൻ അല്ലേ ' 'അതെ അവനെ കാണാൻ വേണ്ടി തന്നെയാ പോയെ ' 'എന്തിന് ' 'എന്റെ പെണ്ണിനെ തൊട്ട അവനെ ഞാൻ വെറുതെ വിടും എന്ന് കരുതിയോ തീർത്തു എന്റെ ഈ കയ്യ്കൊണ്ട് 'പറയുമ്പോൾ അവന്റെ മുഖം ദേഷ്യത്താൽ ചുവന്നു 'ഇച്ചായ ആരെങ്കിലും അറിഞ്ഞാൽ case ആവില്ലേ '

'എന്റെ കാര്യം ഞാൻ നോക്കിക്കോളാം 'എന്നും പറഞ്ഞ അവൻ നടന്നു അവളും അവന്റെ പിറകെ നടന്നു ഒരുപാട് സമയം അവർ അവിടെ ചിലവഴിച്ചു നേരെ മാളിൽ പോയി ഒരു സിനിമയും കണ്ട് ഫുഡും കഴിച്ച ബീച്ചിലേക്ക് പോയി 'Excuse me 'അവർ അവിടെ ഇരിക്കുന്ന സമയത്താണ് രണ്ട് പെൺകുട്ടികൾ അവരെ വിളിച്ചത് 'Yes ' 'Are you from kerala ' 'Ya ' 'നിങ്ങൾക്ക് വിരോധം ഇല്ലെങ്കിൽ തൊട്ടപ്പുറത്തു നടക്കുന്ന ഞങ്ങടെ പാർട്ടിയിൽ പങ്കെടുക്കാമോ നിങ്ങൾ husbant and വൈഫ്‌ ആണോ ' 'എന്ത് വിരോധം ഞങ്ങൾ വരാല്ലോ 'എബി ചാടി കയറി മറുപടി പറഞ്ഞു 'Ok thank you come and join to us 'എന്നും പറഞ്ഞ അവർ പോയി 'ഇച്ചായൻ എന്തിനാ അവരോട് വരാം എന്ന് സമ്മതിച്ചത് ' 'എന്തായാലും നമ്മൾ ഇവിടെ വെറുതെ ഇരിക്കുവല്ലേ അപ്പൊ അവരുടെ കൂടെ enjoy ചെയ്യാം ' 'ഞാൻ എങ്ങും ഇല്ല ' 'ദേ നീ വാക്ക് തന്നതാ ഇന്ന് എന്റെ കൂടെ എവിടേക്കും വരാം എന്ന് നീ വന്നേ പറ്റു ' 'ശെരി ഞാൻ വരാം ' അവൾ സമ്മതം മൂളിയതും അവൻ അവളെയും കൂട്ടി പാർട്ടി നടക്കുന്ന സ്ഥലത്തേക്ക് പോയി അവിടെ മൊത്തത്തിൽ റെഡ് റോസുകൾ കൊണ്ട് അലങ്കരിച്ചിരുന്നു എല്ലായിടത്തും couples മാത്രമേ ഉള്ളു എല്ലാവരും അവരവരുടെ ലോകത്ത് busy ആണ് അവർ രണ്ടുപേരും അവിടെ ഉള്ള ചെയറിൽ ഇരുന്നു

'പൂജ ഒരു minute ഞാനിപ്പോ വരാവേ ' 'എങ്ങോട്ടാ പോകുന്നെ ' 'ഇപ്പൊ വരാം എന്ന് പറഞ്ഞില്ലേ ഇവിടെ തന്നെ ഇരിക്ക് എങ്ങും പോകല്ലേ ' 'Ok ' അവൻ അവിടെ നിന്നും എണീറ്റ് പോയി ~~~~~~~~~ 'Ladies and gentle mans its the time to celebration so we have a gust to sing a song for you and now pls welcome mr Ebi 'അവർ അനൗൻസ് ചെയ്തതും അവൻ ഒരു guithar പിടിച്ച സ്റ്റേജിലേക്ക് കയറി പൂജ ആണെങ്കി അവനെ തന്നെ നോക്കി ഇരിക്കുവായിരുന്നു 'Guys i dedicate this song for ma better half ❤️😘'എന്നും പറഞ്ഞ അവൻ പാടാൻ തുടങ്ങി എല്ലാവരും അവന്റെ പാട്ടിൽ ലയിച്ചങ്ങനെ ഇരുന്നു 🎶Hum tere bin ab reh nahi sakte Tere bina kya wajood mera Tujhse juda gar ho jaayenge Toh khud se hi ho jaayenge judaa Kyunki tum hi ho Ab tum hi ho Zindagi ab tum hi ho Chain bhi, mera dard bhi Meri aashiqui ab tum hi ho Tera mera rishta hai kaisa Ik pal door gawara nahi Tere liye har roz hai jeete Tujh ko diya mera waqt sabhi Koi lamha mera na ho tere bina Har saans pe naam tera Kyunki tum hi ho Ab tum hi ho Zindagi ab tum hi ho Chain bhi, mera dard bhi Meri aashiqui ab tum hi ho Tumhi ho... Tumhi ho... Tere liye hi jiya main Khud ko jo yun de diya hai Teri wafa ne mujhko sambhala Saare ghamon ko dil se nikala Tere saath mera hai naseeb juda Tujhe paake adhoora naa raha hmm.. Kyunki tum hi ho Ab tum hi ho Zindagi ab tum hi ho.. Chain bhi, mera dard bhi Meri aashiqui ab tum hi ho 🎶

അവൻ പാടിക്കഴിഞ്ഞതും എല്ലാവരും എണീറ്റ് നിന്ന് കയ്യടിച്ചു പലരും അവരുടേതായ ലോകത്ത് ലയിച്ചു പോയി സ്റ്റേജിൽ നിന്നിറങ്ങിയതും അവൻ ആദ്യം നോക്കിയത് അവളെ ആയിരുന്നു പക്ഷെ അവൾ ഇരുന്നിടം ശൂന്യമായിരുന്നു അവൻ ഒരുനിമിഷം ഒന്ന് പേടിച്ചെങ്കിലും പിന്നെ അവൾക്കു ഒന്നും സംഭവിക്കില്ല എന്നാ സമാധാനത്തിൽ അവിടെ എല്ലാം നോക്കി പക്ഷെ എവിടെയും അവളെ കാണാൻ സാധിച്ചില്ല 'ചേട്ടാ song സൂപ്പറായിരുന്നു 'അവരെ അങ്ങോട്ട് ക്ഷണിച്ചപ്പോൾ ഒരു പെണ്കുട്ടി വന്ന് പറഞ്ഞു 'Thanks ' 'ചേട്ടൻ ആരെയെങ്കിലും നോക്കണോ ' 'എന്റെ വൈഫ്‌ അവളെ കണ്ടോ ' 'ചേച്ചി ഇവിടെ നിന്നും പുറത്തേക്ക് പോകുന്നത് കണ്ടു ചിലപ്പോ ആ കടലിന്റെ അവിടെ എങ്ങാനും കാണും ചേട്ടൻ നോക്ക് ' അവൾ പറഞ്ഞു തീർന്നതും അവൻ അങ്ങോട്ടേക്ക് ഓടി അവിടത്തെ കാഴ്ച കണ്ട് അവനൊന്നു ഞെട്ടി പെട്ടന്ന് തന്നെ അങ്ങോട്ടേക്ക് ചെന്നു .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story