അറിയാതെ: ഭാഗം 30

ariyathe sha

രചന: SHA (പെങ്ങളുട്ടി)

ഏതൊക്കെയോ ചെക്കന്മാരുടെ കൂടെ ഇരുന്ന് ബിയർ കുടിക്കുന്ന പൂജയെ ആണ് അവൻ അവിടെ കണ്ടത് അവൻ അങ്ങോട്ടേക്ക് നടന്നടുത്തു 'പൂജ 'അവൻ ദേഷ്യത്തിൽ വിളിച്ചു 'ഇച്ചായനോ വാ ഇരിക്ക് ദേ ഇവരൊക്കെ നമ്മുടെ ഫ്രണ്ട്സാ 'അവൾ അവന്റെ കയ്യിൽ പിടിച്ച മണലിൽ ഇരുത്തിച്ചു 'ദേ ഇതാണ് ഞാൻ പറഞ്ഞ എന്റെ സ്വന്തം ഇച്ചായൻ എബി 'അവനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു 'പൂജ വന്നേ നമുക്ക് പോകാം ' 'ഞാൻ എങ്ങും ഇല്ല ഇച്ചായൻ പൊക്കോ അല്ലെങ്കി വേണ്ട ഇച്ചായനും ഒരു പെഗ് അടിക്ക് 'അവളുടെ കയ്യിലെ ഗ്ലാസ്‌ അവൻ നേരെ നീട്ടി അവൾ പറഞ്ഞു 'എനിക്കെങ്ങും വേണ്ട നീ വരുന്നുണ്ടോ 'എന്നും പറഞ്ഞ അവൻ അവളെ പിടിച്ച എഴുന്നേൽപ്പിച്ചു 'വിടെന്നെ ഞാൻ എങ്ങോട്ടും വരുന്നില്ല ' 'ഇനി ഇവിടെ നിന്നാൽ ശെരിയാവില്ല 'എന്ന് മനസ്സിൽ മൊഴിഞ്ഞ അവൻ അവളെ പൊക്കിയെടുത്തു നടന്നു അവൾ അവന്റെ കയ്യിൽ കിടന്നു കുതറി അവൻ നടത്തതിന്റെ സ്പീഡ് കൂട്ടി അവളെ കോഡ്രൈവിംഗ് സീറ്റിൽ ഇരുത്തി സീറ്റ്‌ ബെൽറ്റ്‌ ഇട്ടു കൊടുത്ത് അവനും കാറിൽ കയറി 'അയ്യോ നാട്ടുക്കാരെ ഓടി വരണേ എന്നെ തട്ടിക്കൊണ്ടു പോകുന്നെ 'അവൾ കിടന്നു അലറാൻ തുടങ്ങി 'ഒന്ന് മിണ്ടാതിരി പെണ്ണെ ആൾകാർ കേൾക്കും '

'കേൾക്കട്ടെ ഞാൻ ഇനിയും വിളിച് കൂവും ' 'ഇച്ചായന്റെ കൊച്ചല്ലേ മിണ്ടാതിരുന്ന ഇച്ചായൻ മോൾക് ബിയർ മേടിച്ചു തരാം ' 'ശെരിക്കും മേടിച്ചു തരോ ' 'ആഹ് മേടിക്കാം ' 'എന്നാൽ ഞാൻ മിണ്ടാതിരിക്കാം 'അവൾ പിന്നെ ഒന്നും മിണ്ടാതെ സീറ്റിൽ ചാരി ഇരുന്നു 🎶നീ അറിഞ്ഞോ മേലെമാനത്തു ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട് ആ നീ അറിഞ്ഞോ.....🎶 അവൾ പാടി കൊണ്ട് അവനെ നോക്കി 'എന്തിനാ ഇച്ചായൻ ചിരിക്കൂന്നേ പാട്ട് കൊള്ളൂല്ലേ 'ചുണ്ട് കൂർപ്പിച്ചു കൊണ്ട് അവൾ ചോദിച്ചു 'എന്റെ പൊന്നോ നീ പാടിക്കോ ' 'Thanks 😘'അവന്റെ കവിളിൽ ഉമ്മ വേച് അവൾ വീണ്ടും പാടാൻ തുടങ്ങി 🎶നീ അറിഞ്ഞോ മേലെ മാനത്തു ആയിരം ഷാപ്പുകൾ തുറക്കുന്നുണ്ട് ആ സ്വർഗ്ഗത്തിലെ മുത്തച്ഛന്മാർക്കും ഇഷ്ട്ടം പോലെ ഇനി കുടിക്കാമല്ലോ നീ അറിഞ്ഞോ..... 🎶 പാടികൊണ്ട് അവൾ മയക്കത്തിലേക്ക് വീണിരുന്നു അവൻ ഒന്ന് നെടു വീർപ്പിട്ട് വണ്ടി ഫ്ലാറ്റിലേക്ക് വിട്ടു ~~~~~~~~ വണ്ടിയിൽ നിന്നിറങ്ങി അവളെയും എടുത്ത് അവൻ ഫ്ലാറ്റിനകത്തേക്ക് കയറി മയക്കത്തിലും അവൾ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ടായിരുന്നു 'ഇച്ചായനെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ട ഇച്ചായ i love youuuuuu 😘😘😘' അവൾ പറയുന്ന കേട്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ഫ്ലാറ്റിൽ എത്തിയതും അവൻ അവളെ ബെഡിൽ കിടത്തി 'ഹലോ mr എബി എവിടെ എന്റെ ബിയർ 'ബെഡിൽ നിന്ന് എണീറ്റ് ഇരുന്ന് അവൾ ചോദിച്ചു

'കർത്താവെ ഇവൾ ഇത് മറന്നില്ലേ 'അവൻ മനസ്സിൽ പറഞ്ഞു 'ഇച്ചായ എനിക്ക് ഇപ്പൊ ബിയർ വേണം ഇല്ലെങ്കി ഞാൻ ആളെ വിളിച്ചു കൂട്ടും ' 'ശെരി മേടിച്ചു തരാം ആദ്യം എന്റെ കൊച്ച് പോയി കുളിച്ചേച്ചും വാ ' അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി 'നല്ല കുട്ടിയല്ലേ പോയി കുളിച് വാ ' 'എനിക്ക് ഇച്ചായൻ കുളിപ്പിച്ച് തന്ന മതി ' 'എന്ത് 'അവൾ പറയുന്നത് കേട്ട് അവൻ അവളെ ഒന്ന് നോക്കി 'ഇച്ചായ വാ നമുക്ക് കുളിക്കാം എന്നിട്ട് പോയി ബിയർ മേടിക്കാം വാ 'അവൾ അവനെയും വലിച്ച വാഷ് റൂമിൽ കയറി അവൻ അവളെ ഷവറിൻ കീഴിൽ നിർത്തി 'തണുക്കുന്നു 'എന്നും പറഞ്ഞ അവൾ അവനെ കെട്ടിപിടിച്ചു നനഞ്ഞൊട്ടി വിറക്കുന്ന ചുണ്ടുകളോടെ നിൽക്കുന്ന അവളെ കണ്ടതും അവനിൽ മറ്റു പല വികാരങ്ങളും തലപൊക്കി അവളുടെ ചുണ്ടുകളെ ചുംബിച്ചു പോകുന്ന വെള്ളത്തുള്ളികളെ സ്വന്തമാക്കാൻ അവൻ കൊതി തോന്നി അവൻ തലക്കുടഞ്ഞു ഒരു ദീർഘ ശ്വാസം എടുത്തു 'ഇങ്ങനെ നിന്ന മോൾക്ക് പനിപിടിക്കില്ലേ ഇച്ചായൻ പോയി ഡ്രസ്സ്‌ എടുത്തിട്ട് വരാം 'അവളെ അവിടെ നിർത്തി അവൻ ഡ്രസ്സ്‌ എടുത്ത് വന്നു 'ദേ ഇത് മാറി വാ ഞാൻ പുറത്തുണ്ടാവും 'അവളുടെ തലത്തുവർത്തി കയ്യിലുള്ള ഡ്രസ്സ്‌ അവൾക്കു കൊട്ത്ത് അവൻ പറഞ്ഞു 'എനിക്ക് ഈ ഡ്രസ്സ്‌ വേണ്ട '

'പിന്നെ ഏതാ നിനക്ക് വേണ്ടത് ' 'ഒരു minute ഞാൻ ഇപ്പൊ കൊണ്ടുവരാം 'എന്നും പറഞ്ഞ അവൾ ആടി ആടി പോയി ഒരു ഡ്രെസ്സും എടുത്ത് വന്നു 'ഇത് എന്റെ ഡ്രസ്സ്‌ അല്ലേ ' 'എനിക്ക് ഇത് മതി ' 'ശെരി നീ ഡ്രസ്സ്‌ മാറി വാ 'എന്നും പറഞ്ഞ അവൻ പുറത്തേക്ക് ഇറങ്ങാൻ നിന്നു 'ഇച്ചായ ' 'ഇനി എന്താ ' 'എനിക്ക് ഇത് ഒന്ന് മാറ്റി തരാവോ 'കയ്യിലുള്ള ഡ്രസ്സ്‌ അവൻ നൽകി അവൾ പറഞ്ഞു 'ഇവൾ മിക്കവാറും എന്നെ ബാലൻ കെ നായർ ആക്കും 'അവൻ മനസ്സിൽ പറഞ്ഞു 'ഇച്ചായൻ മാറ്റിയ ശെരിയാവില്ല നീ change ചെയ്ത് അങ്ങോട്ട് വന്ന മതി 'എന്നും പറഞ്ഞ അവൻ അവിടെ നിന്നും പോയി അവൾ ഡ്രസ്സ്‌ മാറി പുറത്തേക്ക് വന്നു അപ്പോഴേക്കും അവനും ഡ്രസ്സ്‌ മാറിയിരുന്നു അവന്റെ ഒരു ടീഷർട്ടും ഷോർട്സും ആണ് അവൾ ഇട്ടിരുന്നത് 'ഇച്ചായ ബിയർ ' 'ഇപ്പൊ ഇത്രേം നേരം ആയില്ലേ ബിയർ നമുക്ക് നാളെ മേടിക്കാം ഇപ്പൊ നീ വന്ന് കിടക്ക ' 'ശെരിക്കും മേടിച്ചു തരോ പിങ്കി പ്രോമിസ് ' 'പിങ്കി പ്രോമിസ് 'അവളുടെ കയ്യിൽ പിടിച്ച അവൻ പറഞ്ഞു അവൻ പറഞ്ഞു തീരേണ്ട താമസം അവൾ ബെഡിന്റെ ഓരത്തായി കിടന്നു 'ഇച്ചായൻ കിടക്കുന്നില്ലേ ' 'ആഹ് ഞാൻ വരാം നീ കിടന്നോ ' 'പറ്റില്ല എന്റെ കൂടെ കിടക്ക' 'ശെരി കിടക്കാം 'അവനും അവളുടെ അടുത്ത് കിടന്നു അവൾ അവനെ കെട്ടിപിടിച്ചു അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു 'ഇച്ചായ ഒരു പാട്ട് പാടി തരോ ' 'അത് വേണോ ' 'വേണം എന്നാലേ ഞാൻ ഉറങ്ങു ' 'ശെരി പാടി തരാം ' അവൻ പാട്ട് പാടാൻ തുടങ്ങിയതും അവൾ ഉറങ്ങി

അവളെ ചേർത്ത പിടിച്ച അവനും ഉറക്കത്തിലേക്ക് വഴുതി വീണു ~~~~~~~~~~ തലക്ക് നല്ല ഭാരം അനുഭവപ്പെട്ടപ്പോൾ ആണ് അവൾ കണ്ണ് തുറന്നത് ആരുടെയോ കരവലയത്തിന് ഉള്ളിൽ ആണ് താനെന്നു അവൾക്കു മനസിലായി അവൾ ഒന്ന് ചുറ്റും നോക്കി തന്നെ ചുട്ടിപിടിച്ചു ഉറങ്ങുന്ന എബിയെ കണ്ടതും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവൾ അവനെ ഉണർത്താതെ എണീറ്റിരുന്നു അപ്പോഴാണ് താനിട്ട ഡ്രസ്സ്‌ അവൾ ശ്രേധിച്ചത് 'ഇത് ഇച്ചായന്റെ ഡ്രസ്സ്‌ അല്ലേ ഇതെങ്ങനെ ഞാനിട്ടെ ഒന്നും ഓർമ വരുന്നില്ലല്ലോ ' അവൾ തലക്ക് കയ്യ് കൊടുത്തിരുന്നു ഇന്നലെ നടന്നത് എല്ലാം ഒന്ന് rewind ചെയ്തു 'ഇച്ചായൻ പാടാൻ വേണ്ടി സ്റ്റേജിൽ കയറിയതും പിന്നീട് തന്റെ മുന്നിൽ ഇരുന്നിരുന്ന വെള്ളം കുടിച്ചതും മാത്രം ഓർമ ഉണ്ട് പിന്നെ എന്ത് സംഭവിച്ചു ' അവൻ കണ്ണ് തുറന്ന് നോക്കിയപ്പോ തലക്ക് കയ്യും കൊടുത്തിരിക്കുന്ന അവളെ ആണ് കണ്ടത് 'എന്ത് പറ്റി ' 'തലവേദനിക്കുന്നു ' 'എങ്ങനെ വേദനയിക്കാതിരിക്കും അത്രക്കും കുടിച്ചിരുന്നല്ലോ ' 'ഞാൻ കുടിച്ചന്നോ ദേ നുണ പറയരുത് ' 'ഞാൻ എന്നതിനാ നുണ പറയുന്നേ വിശ്വാസം ഇല്ലെങ്കി നീ ഇത് നോക്ക് ഇന്നലെ നീ കാണിച്ചു കൂട്ടിയത് എല്ലാം ഇതിൽ ഉണ്ട് 'അവൻ തന്റെ ഫോണിലെ vedio അവൾക്കു കാണിച്ചു കൊടുത്തു അവൾ അത് കൊണ്ട് ഒരുനിമിഷം ചിരിച്ചു പോയി 'ഇത്രക്കും ഓവർ ആയിരുന്നോ ഞാൻ ' 'ഇത് ചെറുത് ഇതിലും വലുത് ഉണ്ടായിരുന്നു പക്ഷെ അത് ഷൂട്ട്‌ ചെയ്യാൻ പറ്റിയില്ല '

'അത് നന്നായി അതും കൂടെ ഉണ്ടായിരുന്നേൽ ബോർ ആയേനെ ' 'എന്തായാലും താൻ പോയി ഫ്രഷ് ആയി വാ ' അവൻ പറഞ്ഞതും അവൾ പെട്ടന്ന് ഫ്രഷ് ആയി വന്നു അപ്പോഴേക്കും അവൻ അവൾക്കു കാപ്പി ഇട്ട് കൊണ്ടുവന്നിരുന്നു 'ദാ ഇത് കുടിച്ചോ ആ തലവേദന അങ്ങ് പോയിക്കിട്ടും ' 'Thanks 'അവന്റെ കയ്യിൽ നിന്ന് കപ്പ് വാങ്ങി അവൾ ബാൽക്കണിയിലേക്ക് പോയി അവനും അവളുടെ പിറകെ അങ്ങോട്ടേക്ക് ചെന്നു ~~~~~~~~~ 'ഇനി എന്താ നിന്റെ തീരുമാനം 'അവർക്കിടയിലെ മൗനത്തെ ബേധിച്ചു കൊണ്ട് അവൻ ചോദിച്ചു 'എന്ത് തീരുമാനം എല്ലാം കഴിഞ്ഞില്ലേ ' 'അതല്ല US ലേക്ക് പോകാൻ തന്നെ തീരുമാനിച്ചോ ' 'ഹ്മ്മ് ' 'പോകാതിരുന്നൂടെ എനിക്ക് വേണ്ടി ' അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല 'നീ ഒന്നും പറഞ്ഞില്ല ' 'അത്.....'അവൾ പറഞ്ഞ മുഴുവനാക്കുന്നതിന് മുന്നെ കാളിങ് ബെൽ അടിഞ്ഞു വന്ന ആളെ പ്രാകി കൊണ്ട് അവൻ ചെന്ന് വാതിൽ തുറന്നു മുന്നിൽ നിൽക്കുന്ന ഹരിയെ കണ്ടതും അവൻ ദേഷ്യത്തിൽ പല്ല് കടിച്ചു പൊട്ടിച്ചു 'അളിയാ iam back എവിടെ എന്റെ പെങ്ങൾ '

'നിനക്ക് എന്നോട് ഇത്തിരി എങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ നീ ഇപ്പൊ ഇങ്ങോട്ട് വരില്ലായിരുന്നു ' 'അതെന്താ അവളെ നീ വളച്ചോ ' 'എവിടെ ഒരു വിധ ട്രാക്കിലേക്ക് വരികയായിരുന്നു പക്ഷെ അപ്പോഴേക്കും നീ വന്നില്ലേ ' 'കുഴപ്പായോ ' 'സാരല്ല അഡ്ജസ്റ്റ് ചെയ്യാം ' 'ഹരിയേട്ടാ നാട്ടിൽ എല്ലാർക്കും സുഖല്ലേ 'അങ്ങോട്ടേക്ക് വന്ന് പൂജ ചോദിച്ചു 'നാട്ടിത്തെ കാര്യം അവിടെ നിൽക്കട്ടെ നിന്റെ തീരുമാന എന്താ അതാണ് ഞങ്ങൾക് അറിയേണ്ടത് ' 'എന്റെ തീരുമാന ഞാൻ ഒരിക്കെ പറഞ്ഞതാ അതിൽ ഇനി ഒരു മാറ്റവും ഇല്ല നാളെ ഞാൻ പോയിരിക്കും ' 'പൂജ ഒന്നുകൂടെ ഒന്നാലോചിച്ചിട്ട് പോരെ ' 'ഞാനിത് ഒരുപാട് ആലോചിച്ച എടുത്ത തീരുമാനം ആണ് ഇനി അതിൽ ഒരു മാറ്റവും ഇല്ല 'എന്നും പറഞ്ഞ അവൾ അവിടെ നിന്നും പോയി 'ഇനി നമ്മൾ എന്ത് ചെയ്യും എബി ' 'എന്നാ ചെയ്യാനാ അവൾക്കു പോകാൻ ആണ് താല്പര്യമെങ്കിൽ ഞാൻ എന്ത് പറയാനാ അവളുടെ സന്തോഷം ആണ് എനിക്ക് വലുത് അവൾ പോട്ടെ ഞാൻ കാത്തിരുന്നോളാം ' .... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story