അറിയാതെ: ഭാഗം 32

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'താനിന്ന് വല്ലാത്ത സന്തോഷത്തിൽ ആണല്ലോ എഞ്ചൽ ' 'എങ്ങനെ സന്തോഷം ഇല്ലാതിരിക്കും ഒരുപാട് നാളുകൾക്കു ശേഷം ഇന്ന് ഞാൻ എബി sir നെ നേരിട്ട് കാണുവല്ലേ അതിന്റെ ഒരു excitement അത്രേ ഉള്ളു എബി sir ന്റെ PA ആയിട്ടാണ് join ചെയ്തതെങ്കിലും ഇത്രേം കാലം അരുൺ sir അല്ലേ എല്ലാം നോക്കിയേ ' 'ഇപ്പോഴത്തെ ആവേശം പിന്നെയും കണ്ടാൽ മതി ' 'അതെന്താ sir അങ്ങനെ പറഞ്ഞെ ' 'നിനക്ക് അവനെ ശെരിക്ക് അറിയില്ല കുറച്ചുകൂടെ മുന്പായിരുന്നു നീ ഇവിടെ ജോലിക്ക് വന്നിരുന്നതെങ്കിൽ അന്നേ എല്ലാം കളഞ്ഞിട്ട് പോയേനെ പക്ഷെ ഇപ്പൊ കൊഴപ്പല്ല ' 'Sir പറയുന്നത് എനിക്ക് അങ്ങ് മനസിലായില്ല ' 'അവൻ ഇന്ന് കാണുന്ന എബിയായി മാറിയത് അവൾ ഒരാളുടെ പ്രായത്നം കൊണ്ടാണ് ' 'അതാര് ' 'പൂജ അവന്റെ ആദ്യത്തെ PA ഇപ്പൊ US ൽ ഒരു job ഓഫർ വന്നപ്പോൾ അങ്ങോട്ടേക്ക് പോയി 'പഴയതൊന്നും പറയാൻ അവൻ നിന്നില്ല പറയുന്നത് എബിക്ക് ഇഷ്ടവുമല്ല അവരുടെ കല്യാണം കഴിഞ്ഞത് ഓഫീസിൽ ആർക്കും അറിയില്ല 'ഓഹോ ഞാനും അവളെ പോലെ ആവാൻ ശ്രേമിക്കാം ' 'അതിന് നിനക്ക് കഴിയില്ല കാരണം അവളെ പോലെ അവൾ മാത്രമേ ഉള്ളു മറ്റാർക്കും അത് പോലെ ആവാൻ പറ്റില്ല ' 'നമുക്ക് നോക്കാം sir '

'ഹ്മ്മ് എന്തായാലും താൻ ചെല്ല് അവൻ വരാനായിട്ടുണ്ട് ' 'Ok ' അവൾ നേരെ മെയിൻ എൻ‌ട്രൻസിലേക്ക് ചെന്നു കുറച്ചു നേരത്തെ കാത്തിരിപ്പിനൊടുവിൽ അവന്റെ കാർ avde വന്നു നിറുത്തി കൂളിംഗ് ഗ്ലാസ്‌ എല്ലാം വേച് ലുക്കായി വരുന്ന അവനെ കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ച ശേഷം അകത്തേക്ക് നടന്നു പിറകെ അവളും അവളുടെ നോട്ടം പലതവണ അവനിൽ പാറിവീണെങ്കിലും അവൻ അബദ്ധത്തിൽ പോലും അവളെ നോക്കിയില്ല അത് അവളെസങ്കടത്തിൽ ആഴ്ത്തി അവർ രണ്ടുപേരും നേരെ അവന്റെ ക്യാബിനിലേക്ക് കയറി 'Sir ഇന്നത്തെ schedules പറയട്ടെ ' 'Ya 'എന്നും പറഞ്ഞ അവൻ ചെയറിൽ ഇരുന്നു അവൾ ഇന്നത്തെ schedules മുഴുവൻ അവനെ പറഞ്ഞു കേൾപ്പിച്ചു 'Ok തനിപ്പോ പൊക്കോ എന്തേലും ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം ' 'Ok sir 'എന്നും പറഞ്ഞ അവൾ ക്യാബിനിൽ നിന്ന് പുറത്തേക്ക് ഇറങ്ങി അവൾ പോയതും അവൻ ചെയറിൽ ചാരി ഇരുന്നു 'നിന്റെ സ്ഥാനത്ത് എനിക്ക് മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയുന്നില്ല പൂജ 'ഫോണിൽ ഉള്ള അവളുടെ ഫോട്ടോയിൽ നോക്കി അവൻ മനസ്സിൽ മൊഴിഞ്ഞു ~~~~~~~~~ 'Excuse me 'ഓഫീസിലേക്ക് ഒരു പെണ്കുട്ടി കയറി വന്നു കൊണ്ട് എഞ്ചേലിനെ വിളിച്ചു

'Yes എന്താ വേണ്ടത് 'അവൾ ആ പെണ്ണിനെ മൊത്തത്തിൽ ഒന്ന് നോക്കി കൊണ്ട് ചോദിച്ചു പർദ്ദയായിരുന്നു അവളുടെ വേഷം 'എനിക്ക് എബി sir നെ ഒന്ന് കാണണമായിരുന്നു ' 'Appointment എടുത്തിട്ടുണ്ടോ ' 'ഇല്ല ' 'Sorry appointment ഇല്ലാതെ കാണാൻ പറ്റില്ല ' 'Pls എനിക്ക് കണ്ടേ പറ്റു നിങ്ങൾ ഒന്ന് sir നോട്‌ പറഞ്ഞ നോക്ക് ' 'ശെരി ഞാൻ നോക്കട്ടെ എന്തായാലും wait ചെയ്യൂ 'എന്നും പറഞ്ഞ അവൾ എബിയുടെ ക്യാബിനിലേക്ക് ചെന്നു 'May I come in sir ' 'Ya ' 'അങ്ങനിപ്പോ അവൾ sir നെ കാണേണ്ട 'അവൾ മനസ്സിൽ പറഞ്ഞു 'താൻ എന്തിനാ വന്നതെന്ന് പറഞ്ഞില്ലല്ലോ ' 'മീറ്റിംഗ് തുടങ്ങാൻ സമയമായി അത് പറയാൻ വന്നതാ ' 'Ok എല്ലാവരോടും confrence ഹാളിലേക്ക് വരാൻ പറയു ഞാൻ അങ്ങോട്ടേക്ക് വരാം ' 'ശെരി sir 'അവൾ ക്യാബിനിൽ നിന്നിറങ്ങി നേരെ ആ പെൺകുട്ടിയുടെ അടുത്തേക്ക് ചെന്നു 'Sorry ഇപ്പൊ sir നെ കാണാൻ പറ്റില്ല sir ഒരു മീറ്റിംഗിൽ ആണ് ' 'അത് കുഴപ്പല്ല ഞാൻ wait ചെയ്തോളാം ' 'എഞ്ചൽ തനിവിടെ നിൽക്കണോ മീറ്റിംഗ് തുടങ്ങാൻ സമയമായി എബി നിന്നെ അന്വേഷിക്കുന്നുണ്ട് ' 'ഞാൻ അങ്ങോട്ടേക്ക് പോകാൻ നിലക്കായിരുന്നു sir അപ്പഴാ ഈ കുട്ടി വന്നത് ' 'ഇതാരാ ' 'എനിക്കറിയില്ല എന്തായാലും ഞാൻ പോട്ടെ 'എന്നും പറഞ്ഞ അവൾ പോയി ~~~~~~~~~

'കുട്ടി ഏതാ മനസിലായില്ലല്ലോ ' 'അരുണേട്ടാ ഇത് ഞാനാ 'എന്നും പറഞ്ഞ അവൾ തന്റെ മുഖത്തെ ബുർഖ മാറ്റി 'പൂജ നീയോ 'അവൾ ഞെട്ടലോടെ ചോദിച്ചു 'അതെ നിങ്ങടെ പൂജ തന്നെ ' 'നീ എന്താ ഈ വേഷത്തിൽ അല്ല നീ US ലേക്ക് പോയെന്നാണല്ലോ എബി പറഞ്ഞത് ' 'പോയി എന്നുള്ളത് സത്യമാണ് പക്ഷെ ഒരാഴ്ചയായിട്ടും എന്റെ സങ്കടം മാറാത്തത് കണ്ട് ആ നീതു എന്നെ തിരിച്ചു ഇങ്ങോട്ട് പാക്ക് ചെയ്തു 😁' 'ഓഹോ എന്നിട്ട് നീ വീട്ടിൽ പോയില്ലേ ' 'ഇല്ല മുംബൈയിൽ പോയി ഹരിയേട്ടനെ കണ്ടു നേരെ ഇങ്ങോട്ടേക്കു വന്നു ആദ്യം എന്റെ കണവനെ ഒന്ന് കാണാം എന്ന് കരുതി അല്ല ഏതാ ആ പെണ്ണ് എനിക്കവളെ അങ്ങ് പിടിച്ചില്ല ' 'നിന്റെ സ്ഥാനത്തേക്ക് പുതിയതായി വന്ന കൊച്ച ' 'എന്റെ സ്ഥാനത്തേക്കോ you mean PA' 'മ്മ് ' 'അവളിടെ attitude എനിക്ക് പിടിച്ചില്ല കേട്ടോ ഇച്ചായനെ കാണാൻ എന്നെ സമ്മതിച്ചില്ല ' 'അവൾ എങ്ങനെ സമ്മതിക്കാനാണ് അവൾക്കു അവനെ ഇഷ്ട്ടാണ് ' 'What.... അപ്പൊ ഞങ്ങടെ കല്യാണം കഴിഞ്ഞത് അവൾക്കു അറിയില്ലേ ' 'കല്യാണം കഴിഞ്ഞത് ആരോടും പറയേണ്ട എന്ന് എബി പറഞ്ഞിരുന്നു അത് കൊണ്ട് ആരെയും അറിയിച്ചില്ല ' 'ഓഹോ അവളുടെ അഹങ്കാരം ഞാനിന്ന് തീർത്ത കൊടുക്കാം ' 'നീ എന്തിനുള്ള പുറപ്പാട് ആണ് '

'അരുണേട്ടൻ കണ്ടോ 'എന്നും പറഞ്ഞ അവൾ confrence ഹാളിലേക്ക് നടന്നു 'പൂജ വേണ്ടെടി ഇപ്പൊ മീറ്റിംഗ് നടന്നോണ്ടിരിക്കാണ് നീ ഇപ്പോ അങ്ങോട്ട് ചെന്ന ശെരിയാവില്ല ' 'അരുണേട്ടൻ മിണ്ടാതിരി ഇച്ചായൻ മീറ്റിംഗ് ആണോ വലുത് ഞാനാണോ വലുത് എന്നറിയണമല്ലോ 'എന്നും പറഞ്ഞ അവൾ നടത്തതിന്റെ സ്പീഡ് കൂട്ടി 'പൂജ നിൽക്ക് 'എന്നും പറഞ്ഞ അവനും അവൾക്കു പിറകെ ചെന്നു ~~~~~~~~~~ 'ഹലോ എങ്ങോട്ടാ ഈ തള്ളി കേറി പോകുന്നെ 'confrence ഹാളിലേക്ക് കയറാൻ നിന്ന അവളെ തടഞ്ഞു കൊണ്ട് എഞ്ചൽ ചോദിച്ചു 'മുന്നിൽ നിന്ന് മാറി നിക്ക് ' 'ഇല്ലെങ്കിലോ ' 'എഞ്ചൽ വേണ്ട വിട്ടേക്ക് 'പിറകെ വന്ന അരുൺ പറഞ്ഞു 'മാറി നിൽക്ക് അങ്ങോട്ട് 'എന്നും പറഞ്ഞ എഞ്ചലിനെ തള്ളിമാറ്റി അവൾ അകത്തേക്ക് കയറി കൂടെ അവരും കയറി 'ഇച്ചായ 'അവൾ ദേഷ്യത്തിൽ വിളിച്ചു പൂജയുടെ ശബ്ദം കേട്ടതും അവൻ പറയുന്നത് നിർത്തി അവളെ നോക്കി മുന്നിൽ നിൽക്കുന്ന അവളെ കണ്ടതും അവൻ ഒരു ഞെട്ടലോടെ നിന്നു 'നിങ്ങൾ എന്നെ കാണേണ്ട എന്ന് പറഞ്ഞല്ലേ നിങ്ങൾക്ക് എന്നെക്കാളും വലുതാണോ ഈ മീറ്റിംഗ് 'എന്നും ചോദിച്ച അവൾ അവന്റെ അടുത്തേക്ക് ചെന്നു അവൻ എന്തെങ്കിലും പറയുന്ന മുന്നേ അവളുടെ അധരങ്ങൾ അവന്റെ അധരങ്ങളോട് ചേർത്തു

ഇതെല്ലാം കണ്ട് മീറ്റിങ്ങിനു വന്നവർ എല്ലാം ഒന്ന് ഞെട്ടി അരുൺ അവരെ കാര്യങ്ങൾ പറഞ്ഞ മനസിലാക്കി പുറത്തേക്ക് പറഞ്ഞയച്ചു കൂട്ടത്തിൽ എല്ലാം കണ്ട് കിളിപോയി നിൽക്കുന്ന എഞ്ചലിനെയും വലിച്ച പുറത്തേക്കിറങ്ങി ഒരു ചുംബനത്തിൽ എല്ലാ പരിഭവും അവർ പറഞ്ഞു തീർത്തു ശ്വാസം വിലങ്ങിയതും അവൾ നെഞ്ചത്ത് കയ്യ് വേച് അവനിൽ നിന്ന് വിട്ട് നിന്നു പക്ഷെയത്തിന് സമ്മതിക്കാതെ അവൻ ഇടുപ്പിലൂടെ കയ്യിട്ട് അവളെ തന്നോട് ചേർത്ത നിർത്തി 'നീ പോയില്ലേ പിന്നെ എങ്ങനെ ഇവിടെ ' 'എനിക് ഇച്ചായനെ കാണാതെ ഇരിക്കാൻ കഴിയുന്നില്ല അതാ ഞാൻ തിരിച്ചു വന്നത് ' 'ആണോ 'അവൻ ഒരു കള്ള ചിരിയാലേ ചോദിച്ചു 'എന്താ മോനെ ഉദ്ദേശം ' 'ദുരുദ്ദേശം 😌' 'അയ്യടാ ഇത് ഓഫീസ് ആണ് അതോർമ വേണം ' 'നേരത്തെ ആരോ എന്തോ ചെയ്തായിരുന്നു അപ്പൊ ഓഫീസ് ആണെന്ന ഓർമ ഇല്ലായ്ന്നോ ' 'അത് പിന്നെ പെട്ടന്ന് കണ്ടപ്പോ ' 'കണ്ടപ്പോ ' 'കെട്ടിപിടിച്ചങ് kiss ചെയ്തു അല്ല പിന്നെ 😌' 'ഹ്മ്മ് ഇതിനുള്ള മറുപടി ഞാൻ വീട്ടിൽ എത്തിയിട്ട് തരാം ' '😁😁' 'എന്നാ പിന്നെ വീട്ടിലേക്ക് പോയല്ലോ ' 'അപ്പൊ മീറ്റിംഗ് ' 'അത് അരുൺ നോക്കിക്കോളും വാ നമുക്ക് പോകാം ' അവൻ അവളെയും ചേർത്ത പിടിച്ച ക്യാബിൻ പുറത്തേക്ക് ഇറങ്ങി.... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story