അറിയാതെ: ഭാഗം 35

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നിങ്ങൾക് പുനർജന്മത്തിൽ വിശ്വാസമുണ്ടോ ' അവർ ചോദിക്കുന്നത് കേട്ടതും അവർ രണ്ടുപേരും പരസ്പരം ഒന്ന് നോക്കി 'അമ്മ എന്താ അങ്ങനെ ചോദിച്ചേ ' 'വിശ്വാസമുണ്ടോ ഇല്ലേ എന്ന് പറ ' 'എനിക്ക് വിശ്വാസമുണ്ട് ' 'മോൻ വിശ്വാസമുണ്ടോ 'എബിയുടെ നേരെ തിരിഞ്ഞ് ചോദിച്ചു 'ഇല്ല 'അവൻ എടുത്തടിച്ച പോലെ പറഞ്ഞു 'എന്തായാലും മക്കൾ വിശ്വസിച്ചേ പറ്റു ഒരിക്കെ നടക്കാതെ പോയ തങ്ങളുടെ പ്രണയസഫല്യത്തിന് വേണ്ടി പുനർജനിച്ചതാണ് നിങ്ങൾ ' 'ഹ്മ്മ് 'എബി അവരെ പുച്ഛിച്ചു തള്ളി 'അമ്മ എന്താ പറഞ്ഞു വരുന്നേ എനിക്ക് മനസിലായില്ല ' 'മോൾടെ അച്ഛൻ മോൾക് 10 വയസ്സുള്ളപ്പോൾ അല്ലേ മരണപെട്ടെ അത് പോലെ അമ്മ ദേ മോന്റെ കയ്യിൽ മോളെ ഏൽപ്പിച്ചല്ലേ മരിച്ചത് ' അവർ പറഞ്ഞതും അവൾ അതെല്ലാം ഓർത്തെടുത്തു എന്നിട്ട് അതെ എന്നർത്ഥത്തിൽ തലയാട്ടി 'ഇനി മോന്റെ കാര്യം മോന്റെ അച്ഛനും അമ്മയും മോൻ 2 വയസ്സുള്ളപ്പോൾ അല്ലേ മരണപെട്ടത് എല്ലാം ഓരോ നിമിത്തമാണ് അവരുടെ പ്രണയസഫല്യത്തിന് വേണ്ടി നിങ്ങൾ ജനിച്ചു പക്ഷെ ഒരുപാട് ശത്രുക്കൾ ചുറ്റും ഉണ്ട് സൂക്ഷിക്കണം നിങ്ങൾ ഒന്നാവാതിരിക്കാൻ അവർ ശ്രേമിച്ചു കൊണ്ടേ ഇരിക്കും '

'മതി നിർത്ത നിങ്ങടെ സംസാരം എന്റെ പപ്പയും മമ്മിയും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് അവർ ആരും മരിച്ചിട്ടില്ല വെറുതെ ഓരോ തട്ടിപ്പുമായിട്ട് ഇറങ്ങിയേക്ക 'അവൻ ദേഷ്യത്തിൽ അലറി 'നീ ഇന്ന് നിന്റെ കൂടെ കാണുന്ന ആരും നിന്റെ സ്വന്തമല്ല എല്ലാം മനസിലാകുന്ന ഒരു കാലം വരും അന്ന് നിങ്ങൾ എന്നെ തേടി വരും 'അവർക്ക് രണ്ട് പേർക്കും ഒരു പുഞ്ചിരി നൽകി അവർ നടന്നകന്നു 'പോകാം 'അവളോട് ദേഷ്യത്തിൽ പറഞ്ഞ അവൻ കാറിൽ കയറി കൂടെ അവളും അവൾ കയറിയതും അവൻ വണ്ടി എടുത്തു 'ഇച്ചായ എനിക്ക് എന്തോ അവർ പറഞ്ഞത് സത്യമാണെന്നു തോന്നുന്നു ഇവിടെക്ക് വന്നപ്പോൾ തൊട്ട് എനിക്ക് എന്തൊക്കെയോ feel ചെയ്യുന്നുണ്ട് ' 'ദേ പൂജ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ അവർ വെറും തട്ടിപ്പാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ അല്ലേ പുനർജ്ജന്മം നീ ഒന്ന് മിണ്ടാതിരുന്നോ ഓരോ തട്ടിപ്പുമായി ഓരോരുത്തർ ഇറങ്ങിക്കോളും 'എന്നും പറഞ്ഞ അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചു ~~~~~~~~~~~ 'ഇറങ്ങുന്നില്ലേ ഇതിനകത്ത് തന്നെ ഇരിക്കാനാണോ പ്ലാൻ ' 'എന്ത് ചെയ്യണം എന്ന് എനിക്കറിയാം നിങ്ങൾ എന്നെ പഠിപ്പിക്കണ്ട 'അവനെ പുച്ഛിച്ചു അവൾ കാറിൽ നിന്നും ഇറങ്ങി അവരെ കാത്തെന്ന പോലെ അമ്മാമ്മ ഉമ്മറത്തു തന്നെ ഉണ്ടായിരുന്നു 'അമ്മാമ്മേ ഞാൻ എത്തി '

എന്നും ലാറഞ് അവൾ ഓടി ചെന്ന് അമ്മാമ്മയെ കെട്ടിപിടിച്ചു 'നീ എന്നെ കൊല്ലുവേ പെണ്ണെ 'അവളിൽ നിന്നും വിട്ട് നിന്ന് അമ്മാമ്മ ചോദിച്ചു '😁😁' 'എബി നീ എന്താ അവിടെ നിന്ന് കളഞ്ഞേ അകത്തേക്ക് വാ ' 'നിങ്ങടെ സ്നേഹം പ്രകടനം കഴിയട്ടെ എന്ന് വിചാരിച്ചു ' 'ഇങ്ങോട്ട് കയറി വാടാ തീരുമാലി എത്ര കാലായി നീ ഇങ്ങോട്ടേക്കു വന്നിട്ട് ചെറുപ്പത്തിലെ അങ്ങ് പോയതല്ലേ പിന്നെ നിന്നെ കാണണം എങ്കിൽ ഞാൻ അങ്ങോട്ടേക്ക് വരണമായിരുന്നു ' 'അതൊക്കെ അന്നല്ലേ അമ്മാമ്മേ ഇപ്പോ ഞാൻ കയ്യോടെ പൊക്കി കൊണ്ട് വന്നില്ലേ ' 'നീ കൂടുതൽ ഓവർ ആകണ്ട 'അവളെ നോക്കി അവൻ പറഞ്ഞു 'ഓഹ് ആയിക്കോട്ടെ 'അവൾ അവനെ പുച്ഛിച്ചു 'രണ്ടും അടിയിടാതെ അകത്തേക്ക് വന്നേ 'അമ്മാമ്മ അവളെയും കൂട്ടി അകത്തേക്ക് കയറി അവരുടെ കൂടെ കയറാൻ വേണ്ടി അവൻ കാലെടുത്തു വെച്ചതും ആകാശത്തിൽ നിന്ന് ഒരിടി വീട്ടിയതും ഒരുമിച്ചായിരുന്നു അതിന് കൂടെ മഴയും പെയ്യാൻ തുടങ്ങി 'എന്താപ്പോ ഇത് കാലമില്ലാത്ത കാലത്ത് ഒരു മഴ ' 'അത് ഞാൻ വന്നതിന്റെയാ അമ്മാമ്മേ ' 'അതിന് നീ ആര് ദേവിയെ ഒന്ന് പോയെടി 'അവൻ അവളെ പുച്ഛിച്ചു 'ഹ്മ്മ് 'അതിലേറെ പുച്ഛം വാരി എറിഞ്ഞ അവൾ അകത്തേക്ക് നടന്നു കൂടെ അവനും പുറത്ത് മഴ തകർത്ത് പെയ്തു തന്റെ പ്രിയപ്പെട്ടവരേ വരവേൽക്കാൻ വേണ്ടി ~~~~~~~~~~

'അമ്മാമ്മേ ആന്റിയും മാമനും എവിടെ പോയി 'അകത്തു കയറിയതും അവൻ ചോദിച്ചു 'അവർ അവന്റെ വീട് വരെ ഒന്ന് പോയേക്കുവാ ഇന്ന് രാത്രി എത്തും ' 'ഓഹ് അപ്പൊ അമ്മാമ തനിച്ചാണോ ഇവിടെ നിന്നിരുന്നത് അങ്ങോട്ടേക്ക് വന്നുടായിരുന്നോ ' 'ഒറ്റക്കല്ല ഇവിടെ അടുത്തുള്ള ഒരു കൊച്ചു കിടക്കാൻ വരും ഇത് വരെ ഇവിടെ ഉണ്ടായിരുന്നു നിങ്ങൾ വരുന്ന കണ്ട് പോയതാ ' 'അതെന്തിനാ പോയെ ' 'അവൾക്കു നിങ്ങളെ കാണുന്നത് മടിയാണെന്ന് പറഞ്ഞു അതൊക്കെ പോട്ടെ നിങ്ങൾ പോയി ഫ്രഷ് ആയി വാ അമ്മാമ്മ കഴിക്കാൻ എടുക്കാം stair കേറി ആദ്യം കാണുന്ന മുറി തന്നെയാ നിങ്ങൾക് ഒരുക്കിയിരിക്കുന്നത് ' 'ശെരി അമ്മാമ്മേ 'എന്നും പറഞ്ഞ അവർ രണ്ട് പേരും മുകളിലേക്ക് കയറി റൂമിൽ എത്തിയതും അവൾ ചുറ്റും ഒന്ന് നോക്കി എല്ലായിടത്തും തങ്ങളുടെ ഫോട്ടോസ് ആയിരുന്നു അധികവും കല്യാണത്തിന്റെ അന്ന് എടുത്തത് 'എന്നാടി കുരുട്ടെ നോക്കി നിൽക്കുന്നെ ' 'ഇച്ചായ ഇതൊക്കെ ആര് ചെയ്യിച്ചതാ ' 'മാമന്റെ പണിയാണ് എല്ലാം നമ്മുടെ മാത്രമല്ല അപ്പുറത്തെ മുറിയിൽ റോസമ്മയുടെയും ക്രിസ്റ്റിയുടെയും ഫോട്ടോസ് ഉണ്ട് ഇത് പോലെ ഓരോ മുറിയിലും അവരവരുടെ ഫോട്ടോസ് ഉണ്ട് ഒരു മുറിയിൽ ഒഴികെ ' 'അതേത് മുറി '

'നമ്മുടെ മുറിക്ക് ഓപ്പോസിറ്റുള്ള റൂം അതിതുവരെ തുറന്ന് ഞാൻ കണ്ടിട്ടില്ല അതിനുള്ളിൽ എന്തോ രഹസ്യം ഉണ്ട് അത് കണ്ടുപിടിക്കണം അതാണ് എന്റെ വരവിന്റെ ഉദ്ദേശം ' 'ഇങ്ങോട്ടേക്കു വരാത്ത ഇച്ചായൻ ഇതെല്ലാം എങ്ങനെ അറിയാം ' 'ഇവിടേക്ക് വന്നില്ലേലും ഇവിടെ നടക്കുന്ന ഓരോ കാര്യങ്ങളും ഞാൻ അന്വേഷിക്കാറുണ്ട് കേട്ടോ ' 'ഓഹ് ' 'പോയി ഫ്രഷ് ആയി വാ അല്ലെങ്കി വേണ്ട നമുക്ക് ഒരുമിച്ച് ഫ്രഷ് ആവാം അന്ന് മുംബയിലത്തെ പോലെ ' 'അയ്യടാ ആ പൂതി അങ്ങ് മനസ്സിൽ വെച്ചേക്ക് 'എന്നും പറഞ്ഞ അവൾ ഫ്രഷ് ആവാൻ പോയി അവൾ ഫ്രഷ് ആയി വന്നതും അവനും ഫ്രഷ് ആവാൻ കേറി ~~~~~~~~~~ 'നീ ഇനി എന്തും പറഞ്ഞിട്ടും കാര്യമില്ല നാളെ രാവിലെ നിങ്ങൾ രണ്ടും ഇവിടെ എത്തണം കേട്ടല്ലോ 'എന്നും പറഞ്ഞ അവൾ call കട്ട്‌ ചെയ്ത് തിരിഞ്ഞതും അവളെയും നോക്കി കയ്യ് കെട്ടി നിൽക്കുന്ന എബിയെ ആണ് കണ്ടത് 'ആരോടാണ് സംസാരിക്കുന്നെ റോസമ്മ ആണോ ' 'മ്മ് ഞാൻ വിളിച്ചപ്പോ അവൾ ഇങ്ങോട്ട് വരത്തില്ലെന്ന് പറഞ്ഞു ഞാൻ വിടോ അവളെ അങ്ങ് ഭീഷണിപ്പെടുത്തി ' 'എന്ത് പറഞ്ഞാണ് നീ അവളെ ഭീഷണിപ്പെടുത്തിയെ 'അവളെ തന്റെ കരവലയത്തിൽ ആക്കിക്കൊണ്ട് അവൻ ചോദിച്ചു

'അത് secret 😁' 'ആ പറ ' 'ഇല്ലെന്ന് പറഞ്ഞില്ലേ വിട്ടേ എനിക്ക് പോണം ' 'നീ എവിടേക്കും പോകുന്നില്ല ' 'ഇച്ചായ pls വിട് ഞാൻ അമ്മാമ്മയുടെ അടുത്തേക്ക് ചെല്ല് ' അവൻ ഇല്ലെന്ന് അർത്ഥത്തിൽ തലയാട്ടി അവളിലെ പിടുത്തം ഒന്നും കൂടെ മുറുക്കി 'എടാ എബി ഒന്നിങ്ങു വന്നേ 'താഴെ നിന്നും അമ്മാമ്മ അവനെ വിളിച്ചു 'ദാ വരുന്നു 'എന്നും പറഞ്ഞ അവളിലെ പിടിവിട്ട് അവൻ താഴേക്ക് ചെന്നു കൂടെ അവളും 'എന്നാ അമ്മമെ വിളിച്ചേ ' 'നിന്നെ കാണാൻ ഒരു പെൺകൊച്ചു വന്നിട്ടുണ്ട് നീ വിളിച്ചിട്ട് വന്നതാ എന്നാ പറഞ്ഞെ ' 'പെങ്കൊച്ചോ അതാര് ഇച്ചായ സത്യം പറ ഏതാ അവൾ ' 'ആ എനിക്ക് എങ്ങനെ അറിയാന വാ പോയി നോക്കാം ' അവർ രണ്ടുപേരും ഉമ്മറത്തേക്കിറങ്ങി അവർക്ക് പുറം തിരിഞ്ഞു ആരുമായോ ഫോൺ സംസാരിക്കുന്ന പെണ്ണിനെ ആണ് അവർ കണ്ടത് 'Excuse me ' 'Yes 'എന്നും പറഞ്ഞ അവൾ തിരിഞ്ഞതും പൂജ എബിയെ ദേഷ്യത്തിൽ നോക്കി ഒന്നും മിണ്ടാതെ അകത്തേക്ക് കയറി പോയി ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story