അറിയാതെ: ഭാഗം 37

ariyathe sha

രചന: SHA (പെങ്ങളുട്ടി)

അവൻ കാർ പാർക്ക്‌ ചെയ്ത് ഇറങ്ങിയതും ഉമ്മറത്തു അവനെ കാത്തെന്ന പോലെ അമ്മമ്മയുണ്ടായിരുന്നു പക്ഷെ അവന്റെ കണ്ണുകൾ തേടിയത് അവൾക്കു വേണ്ടി ആയിരുന്നു 'അമ്മാമ്മേ അവൾ എന്തെ 'ഉമ്മറത്തേക്ക് കയറി അവൻ ചോദിച്ചു 'നീ പോയി കുറച്ചു നേരം എന്നോടൊപ്പം ഇരുന്നു പിന്നെ വയ്യെന്ന് പറഞ്ഞ റൂമിലേക്ക് പോയി ' 'എന്ത് പറ്റി അവൾക്കു 'അവൻ പരിഭ്രമത്തോടെ ചോദിച്ചു 'എല്ലാം ഒപ്പിച്ചു വെച്ചിട്ട് ചോദിക്കുന്ന കേട്ടില്ലേ ' 'അമ്മാമ എന്നാ ഉദ്ദേശിക്കുന്നെ ' 'രണ്ടും കൂടെ മഴയും നനഞു വന്നിട്ട് ആ കൊച്ചിന് പനിച്ചപ്പോ നിനക്ക് സമാധാനയല്ലോ ' 'അതിന് എനിക്കറിയോ അവൾക്കു മഴ കൊണ്ട പനിക്കും എന്ന് ' 'നീ കൂടുതൽ ഒന്നും പറയേണ്ട അവളുടെ അടുത്തേക്ക് ചെല്ലാൻ നോക്ക് നീ പോയത് മുതൽ ഒരു വക കഴിച്ചിട്ടില്ല ' അമ്മാമ്മ പറഞ്ഞത് കേട്ട് അവൻ നേരെ റൂമിലേക്ക് ചെന്നു ബെഡിൽ തണ്ടൊടിഞ്ഞ പൂവിനെ പോലെ കിടക്കുന്ന അവളെ കണ്ടതും അവൻ നെറ്റിയിൽ അടിച്ചു

'ഏത് നേരത്താണോ അങ്ങനെ ചെയ്യാൻ തോന്നിയെ 'അവൻ ആ നിമിഷത്തെ പഴിച്ചു കൊണ്ട് അവളുടെ അരികിലേക്ക് ചെന്നു 'പൂജ 😍'അവൻ അവളെ വിളിച്ചു അവൾ ഒരു ഞരക്കത്തോടെ കണ്ണ് തുറന്നു 'ഇച്ചായൻ എപ്പോ വന്നു ' അവൻ അവളെ എണീപ്പിച്ചിരുത്തി അവൾ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു 'Sorry 'അവളുടെ നെറുകിൽ മുത്തികൊണ്ട് അവൻ പറഞ്ഞു 'എനിക്കൊരു കുഴപ്പവുമില്ലല്ലോ പിന്നെ മഴ കൊണ്ട് എനിക്ക് പനിക്കും അതാ ഞാനിച്ചായനോട് വേണ്ട എന്ന് പറഞ്ഞത് ' 'നീ ഇവിടെ ഇരിക്ക് ഞാൻ പോയി കഞ്ഞി കൊണ്ടുവരാം ' 'ഞാനും വരാം ഇച്ചായ ' 'മര്യാദക്ക് ഇവിടെ അടങ്ങി ഒതുങ്ങി ഇരുന്നോ ഞാനിപ്പോ വരാം 'എന്നും പറഞ്ഞ അവൻ മുറിയിൽ നിന്നിറങ്ങി പോയി അവൾ ഹെഡ്ബോര്ഡിൽ തലവെച്ചു അങ്ങനെ ഇരുന്നു ഒരു പത്തുമിനിറ്റ് കഴിഞ്ഞതും അവൻ ആവി പറക്കുന്ന നല്ല ചൂട് കഞ്ഞിയുമായി വന്നു അവളുടെ അടുത്തിരുന്നു 'ദാ കുടിക്ക് 'ഒരു സ്പൂൺ കഞ്ഞി അവൾക്ക് നേരെ നീട്ടികൊണ്ട് അവൻ പറഞ്ഞു അവൾ വേണ്ട എന്നർത്ഥത്തിൽ തലയാട്ടി

'കുടിക്ക് പെണ്ണെ ' 'വേണ്ട ഇച്ചായ എനിക്ക് വിശപ്പില്ല ' 'ദേ എന്നെ ദേഷ്യം പിടിപ്പിക്കാതെ കഴിക്ക് 'അവൻ ദേഷ്യത്തോടെ പറഞ്ഞതും അവൾ നല്ലകുട്ടിയായി വായ തുറന്നു അവൻ ഓരോസ്പൂണായി അവൾക്കു കോരി കൊടുത്തു 'മതി ഇച്ചായ വയർ നിറഞ്ഞു ' 'ഇതും കൂടെ അല്ലേ ഉള്ളു കുടിക്ക് 'അവൻ കയ്യിലുള്ള സ്പൂൺ അവൾക്കു നേരെ നീട്ടി അവൾ അതും കുടിച്ചു 'ഇനി കിടന്നോ ഞാൻ ഇതെല്ലാം താഴെ കൊണ്ട് വേച് വരാം ' 'മ്മ് ' അവൻ അവളെ കിടത്തി അവൾക്കു പുതച്ചു കൊടുത്തു റൂമിൽ നിന്നും ഇറങ്ങി താഴേക്ക പോയി 'ഇച്ചായ എന്റെ കൂടെ കിടക്കാവോ പനിയുണ്ടാവുന്ന സമയത്ത് അമ്മ എന്റെ അടുത്ത് നിന്ന് മാറില്ല അമ്മയെ miss ചെയ്യാ ' 'എന്റെ കൊച്ചു അതൊന്നും ഇപ്പൊ ചിന്തിക്കേണ്ട നിനക്ക് ഞാനില്ലേ അമ്മയായും അച്ഛനായും ഭർത്താവായും മകനായും നിന്റെ എല്ലാമായും

'അവളുടെ അടുത്ത് കിടന്നകൊണ്ട് അവൻ പറഞ്ഞുഅവൾ അവന്റെ നെഞ്ചിൽ തലവെച്ചു കിടന്നു ഉറക്കത്തിലേക്ക് വഴുതി വീണു ശരീരത്തിന് നല്ല ചൂട് അനുഭവപ്പെട്ടപ്പോൾ ആണ് അവൻ കണ്ണുതുറന്നത് തന്റെ നെഞ്ചിൽ കിടന്നു പനിച്ചു വിറക്കുന്ന അവളെ ആണ് അവൻ കണ്ടത് അവൻ അവളെ തന്റെ കയ്യ് കൊണ്ട് പൊതിഞ്ഞു പിടിച്ചു പക്ഷെ എന്നിട്ടും അവളുടെ വിറയൽ നിന്നില്ല അവസാനം അവൻ ഇട്ടിരുന്ന ബനിയൻ ഊരിയിട്ട അവളെ തന്നോട് ചേർത്ത കിടത്തി ബ്ലാങ്കറ്റ് നന്നായി പുതച്ചു കിടന്നു അവളിലെ ചൂട് അവനിലേക്ക് പടരുന്നത് അവൻ അറിഞ്ഞു അവളെ നന്നായി പൊതിഞ്ഞു പിടിച്ച അവനും നിദ്രയെ പുൽകി ~~~~~~~~~ രാവിലെ എഴുന്നേറ്റപ്പോൾ അടുത്ത് അവളെ കണ്ടില്ല അവൻ എണീറ്റ് ഫ്രഷ് ആയി താഴേക്ക് ചെന്നു അടുക്കളയിൽ നിന്ന് ശബ്ദം കേട്ട് അങ്ങോട്ടേക്ക് ചെന്ന് നോക്കി അമ്മാമ്മയോട് കാര്യമായിട്ട് എന്തോ സംസാരിച്ച ദോശ ചുടുന്ന തിരക്കിൽ ആണ് പൂജ തൊട്ടപ്പുറത് എല്ലാം കേട്ട് ഒരു ചിരിയോടെ എഞ്ചൽ ഇരിക്കുന്നുണ്ട്

'ഇപ്പൊ ഇവർ ഒന്നായോ 'അവൻ മനസ്സിൽ പറഞ്ഞ അവരുടെ അടുത്തേക്ക് ചെന്നു 'ആ എബി നീ എണീറ്റോ ഞാൻ കാപ്പി എടുക്കട്ടെ 'എന്നും പറഞ്ഞ അമ്മാമ്മ കാപ്പി എണീറ്റു 'അമ്മാമ്മേ ഇച്ചായൻ കാപ്പി ഞാൻ കൊടുത്തോളാം ഇച്ചായൻ പൊക്കോ കാപ്പി ഞാൻ അങ്ങോട്ടേക്ക് കൊണ്ട് വരാം ' 'ഹ്മ്മ് 'അവൻ ഒന്ന് മൂളി ഉമ്മറത്തേക്ക് പോയി 'എഞ്ചൽ തനിക്ക് ബുദ്ധിമുട്ടാവില്ലെൽ ഈ ദോശ ഒന്ന് ചുടാവോ 'കാപ്പി കപ്പ് കയ്യിലെടുത്ത അവൾ ചോദിച്ചു 'അതിനെന്താ മാഡം ഞാൻ ചെയ്യാലോ ' 'എന്നെ മാഡം എന്നൊന്നും വിളിക്കണ്ട പൂജ എന്ന് വിളിച്ചാൽ മതി ' 'ശെരി ' അവൾ കാപ്പിയും കൊണ്ട് ഉമ്മറത്തേക്ക് ചെന്നു ഫോണിൽ ആരോടോ കാര്യമായിട്ട് സംസാരിക്കാണ് എബി 'Ok ഡാ നീ വന്നിട്ട് കാണാം 'അവളെ കണ്ടതും അവൻ call കട്ട്‌ ചെയ്തു 'ആരായിരുന്നു ഇച്ചായ 'കാപ്പി അവൻ നേരെ നീട്ടി അവൾ ചോദിച്ചു 'അരുണയിരുന്നു മീറ്റിംഗ് വേണ്ട ഒരു important file എടുക്കാൻ മറന്നു അത് കൊണ്ടത്തരാൻ പറഞ്ഞതാ അല്ല നിന്റെ പനി മാറിയോ ' 'അതൊക്കെ ഇന്നലെ രാത്രി തന്നെ മാറിയില്ലേ 😁

' 'എന്നാ നീ പോയ്‌ അമ്മാമ്മയെ സഹായിക്ക് ഞാൻ പോയി റെഡി ആവട്ടെ 10 മണിക്ക് മീറ്റിംഗ് ഉള്ളതാ 'കാപ്പി മുഴുവൻ കുടിച് കപ്പ് അവൾക്ക് നൽകി അവൻ അകത്തേക്ക് കയറി പോയി അവൾ അടുക്കളയിലേക്ക് ചെന്ന് തന്റെ ബാക്കി പണികൾ എല്ലാം ചെയ്തു തീർത്തു ~~~~~~~~~ അവൻ റെഡി ആയി വന്നപ്പോഴേക്കും അവൾ എല്ലാം ടേബിളിൽ നിരത്തിയിരുന്നു 'ഇച്ചായ ഇരിക്ക് 'അവൾ അവനെ പിടിച്ചിരുത്തി 'നീ കഴിച്ചോ ' 'ഇല്ല ' 'എന്നാ ഇരിക്ക് അമ്മാമ്മ എവിടെ ' 'ആൾ നേരത്തെ കഴിച്ചു പ്രഷർ ഉള്ളതല്ലേ ' 'എന്നാ നീ ഇരിക്ക് 'എന്നും പറഞ്ഞ അവൻ അവളെ തനിക്കടുത്ത പിടിച്ചിരുത്തി 'ഇച്ചായ അപ്പൊ എഞ്ചൽ അവളെ വിളിക്കണ്ടേ 'വിളമ്പി കൊടുക്കുന്നതിനിടയിൽ അവൾ ചോദിച്ചു 'അപ്പൊ നിനക്ക് അവളെ കാണുന്നതേ ദേഷ്യമല്ലേ ' 'അങ്ങനെ എല്ലാം പറഞ്ഞാലും അവൾ നമ്മുടെ ഗസ്റ്റ്‌ അല്ലേ എനിക്ക് എന്തോ അവൾ പാവമാണെന്നു തോന്നി പക്ഷെ ഇച്ചായനെ എങ്ങാൻ നോക്കിയാൽ അവളെ കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും 😁

' 'അമ്മോ അവൾ വന്നോളും തല്കാലം നീ കഴിക്ക് ' അവർ രണ്ടുപേരും കഴിച്ച തുടങ്ങിയപ്പോഴേക്കും എഞ്ചലും വന്നിരുന്നു കഴിച്ചു എല്ലാവരും കഴിച്ച കഴിഞ്ഞ് അവൾ എല്ലായിടത്തും വൃത്തിയാക്കിയിട്ടപ്പോഴേക്കും അവർ പോകാൻ ഇറങ്ങിയിരുന്നു അവൾ അവന്റെ കൂടെ ഉമ്മറത്തേക്ക് ചെന്നു 'ഇച്ചായ പെട്ടന്ന് വരുവോ അതോ ഒരുപാട് സമയം എടുക്കുവോ ' 'മീറ്റിംഗ് കഴിഞ്ഞാൽ ഞാൻ ഓടി ഇങ്ങേത്താം പോരെ ' 'മതി ' 'പോയിട്ട് വരാം 'അവൻ അവളോട് യാത്ര പറഞ്ഞിറങ്ങി 'ഇച്ചായ അപ്പൊ അരുണേട്ടൻ ' 'അവൻ അങ്ങോട്ടേക്ക് എത്താം എന്ന് പറഞ്ഞിട്ടുണ്ട് 'എന്നും പറഞ്ഞ അവൻ കാറിലേക്ക് കയറി ഒരിക്കൽക്കൂടി അവളെ നോക്കി എഞ്ചൽ കയറിയതും അവൻ കാർ എടുത്ത് പോയി അവൾ അവർ പോകുന്നതും നോക്കി നിന്നു പിന്നെ അകത്തേക്ക് കയറി അമ്മാമ്മയുടെ റൂമിലേക്ക് ചെന്നു ~~~

'അമ്മാമ്മേ ഇച്ചായൻ വരുന്നത് വരെ നമ്മുക്ക് ഇവിടെ എല്ലാം ഒന്ന് കറങ്ങിയാലോ ' 'നീ ഒറ്റക്ക് പോയപ്പോരേ കൊച്ചേ ഞാൻ എന്തിനാ ' 'അത് പറ്റില്ല ഈ വീടിന്റെ ഓരോ മുക്കും മൂലയും അറിയുന്നത് അമ്മമ്മക്ക് അല്ലേ അത് കൊണ്ട് വന്നേ പറ്റു ' 'ശെരി വരാം നീ നടക്ക് ' അവർ രണ്ടുപേരും വീടിന് വെളിയിലേക്ക് ഇറങ്ങി നേരെ പറമ്പിലേക്ക് നടന്നു 'ഇത് ഒരുപാട് ഉണ്ടല്ലോ ഇതൊക്കെ നമ്മുടെ തന്നെ ആണോ ' 'അതെന്നാടി നിനക്ക് ഒരു സംശയം ഇതെല്ലാം എന്റെ ഇച്ചായൻ കഷ്ട്ടപെട്ട ഉണ്ടാക്കിയതാ ' 'ആണോ എവിടെയാ കഷ്ട്ടപെട്ടെ ' 'നിനക്ക് കുറച്ചു കൂടുന്നുണ്ട് പെണ്ണെ എന്റെ കയ്യിന്ന് വാങ്ങിക്കും നീ ' 'ഞാൻ ഒരു തമാശ പറഞ്ഞതല്ലേ 😁

' 'ഹ്മ്മ് പെട്ടന്ന് നടക്ക് ' അവൾ മുന്നിലും അമ്മാമ പിറകിലുമായിട്ടാണ് നടന്നിരുന്നത് പെട്ടന്ന് അവളുടെ കണ്ണുകൾ ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ആ വീട്ടിൽ ചെന്ന് നിന്നു അവിടേക്ക് നോക്കിയതും അവൾക്ക് തല പൊട്ടിപിളരുന്ന പോലെ തോന്നി പല സംഭവങ്ങളും അവൾക്ക് മുന്നി മിന്നിമാഞ്ഞു അവൾ തലയിൽ കയ്യ് വേച് നിന്നു 'മോളെ എന്നാ പറ്റി 'അമ്മാമയുടെ വിളി ആണ് അവളെ സ്വായബോധത്തിൽ എത്തിച്ചത് 'അമ്മാമ്മേ ഈ വീട് ഇത് ആരുടേയ ' 'അത് ഇവിടെ തോട്ടം പണിക്ക് നിന്നിരുന്ന സുധാകരനും കുടുംബവും താമസിച്ചിരുന്ന വീടാ എന്തെ ' 'ഒന്നുല്ല അവർ എല്ലാം ഇപ്പൊ എവിടെ ' 'അവർ വർഷങ്ങൾക് മുന്നേ മരിച്ചുപോയി 'പറയുമ്പോൾ അമ്മാമ്മയുടെ കണ്കോണിൽ നനവ് പടർന്നു അവൾ കാണാതിരിക്കാൻ വേണ്ടി അവർ അത് തുടച്ചു കളഞ്ഞു 'നമുക്ക് പോയാലോ മോളെ ബാക്കി പിന്നെ കാണാം എനിക്ക് എന്തോ ഒരു ക്ഷീണം പോലെ '

'എന്ത് പറ്റി അമ്മാമ്മേ ഹോസ്പിറ്റലിൽ പോണോ ' 'വേണ്ട ഇതൊന്ന് കിടന്ന മാറിക്കോളും മോൾ വാ ' അമ്മാമ അവളെയും കൂട്ടി വീട്ടിലേക്ക് നടന്നു നടക്കുന്നേരം ഒരിക്കൽ കൂടി ആ വീടിനെ തിരിഞ്ഞു നോക്കി അതിനുമുന്നിൽ നിന്ന് അമ്മാമ്മയെ നോക്കി പുഞ്ചിരിച്ചു നിൽക്കുന്ന ആ പാവാടകാരിയുടെ മുഖം കണ്ടതും അവർ സങ്കടത്തോടെ മുഖം തിരിച്ചു 'എല്ലാത്തിനും കാരണം ഞാൻ ആണ് ഒരു പക്ഷെ ഞാൻ അന്ന് അവരെ എതിർത്തില്ലായിരുന്നെങ്കിൽ അവരെല്ലാം ഇന്നും ജീവനോടെ ഉണ്ടാകുമായിരുന്നു 'ഒരു നെടുവീർപ്പോടെ അവർ മനസ്സിൽ പറഞ്ഞു.... ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story