അറിയാതെ: ഭാഗം 39

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ജോൺ 'അയാളുടെ ചുണ്ടുകൾ മന്ത്രിച്ചു 'അതേയ് ഒന്ന് നിന്നെ രണ്ടാളും ' 'എന്താ അങ്കിൾ 'തിരിഞ്ഞു നിന്ന് കൊണ്ട് അവൻ ചോദിച്ചു 'ജോണിന്റെ മകൻ അല്ലേ ' 'ജോണോ അതാര് ഞാൻ മാത്യുസിന്റെ മകൻ ആണ് ' 'മാത്യുസ് ത്രേസ്യമയുടെ മകൻ അല്ലേ ' 'മ്മ് അതെ ' 'അവൻ ഒരു പെങ്കൊച്ചല്ലേ ഉള്ളെ നീ എന്റെ ജോണിന്റെ മകൻ തന്നെയാ അവനെ മുറിച്ചു വെച്ചത് പോലെ ഉണ്ട് ' 'അങ്കിൾ പറയുന്നത് എനിക്ക് മനസിലായില്ല ഒരുപക്ഷെ അങ്കിളിൻ ആൾ മാറിയതാവും ' 'എന്റെ ജോണിനെ കണ്ടാൽ ഏത് ഇരുട്ടതും ഞാൻ തിരിച്ചറിയും ത്രേസ്യമച്ചിയുടെ മൂത്തമകൻ എബ്രഹാം ജോൺ ' 'അമ്മമ്മക്ക് രണ്ട് മക്കളല്ലേ ഉള്ളു എന്റെ പപ്പയും ജീന ആന്റിയും ' 'വീട്ടിൽ ചെന്ന് അമ്മാമ്മയോട് ചോദിക്ക് എബ്രഹാം ജോൺ ആരാണ് എന്ന് അതിനുള്ള ഉത്തരം നിനക്ക് കിട്ടിയാൽ നീ ആരായിരുന്നു എന്ന് അറിയാൻ സാധിക്കും 'അത്രയും പറഞ്ഞ അയാൾ നടന്നകന്നു 'ഇച്ചായ ആരാ അയാൾ ' 'അറിയില്ല അയാൾക് എന്തോ ആൾ മാറിയതാണ് എന്ന് തോന്നുന്നു നീ വാ ' അവർ രണ്ടുപേരും നടന്ന വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്ത് എത്തി 'നല്ല മഴ അല്ലേ നമ്മൾ എങ്ങനെ പോകും ' 'മഴയത്തു പോകാം അത് വേറെ വൈബ് അല്ലേ ' 'എന്നിട്ട് വേണം ഇന്നലത്തെ പോലെ പനിച്ചു വിറച്ചു കിടക്കാൻ അല്ലേ മഴ മാറുമോ എന്ന് നോക്കാം '

അവർ അടുത്തുള്ള ഒരു ചായക്കടയിൽ കയറി നിന്നു 'ഇച്ചായ നമുക്ക് ഓരോ ചായ കുടിച്ചാലോ ' 'ഹ്മ്മ് ചേട്ടാ രണ്ട് ചായ 'അവൻ കടക്കാരനോട് പറഞ്ഞു കടക്കാരൻ പെട്ടന്ന് തന്നെ അവർക്ക് ചായ കൊടുത്തു അവർ രണ്ടുപേരും അത് കുടിച് അവിടെ ഇരുന്നു 'ഇച്ചായ മഴമാറി നമുക്ക് പോകാം അവർ നമ്മളെ അന്വേഷിക്കില്ലേ ' 'ആരും അന്വേഷിച് വരാൻ പോകുന്നില്ല അത് പോരെ പിന്നെ നമ്മൾ വീട്ടിലേക്ക് അല്ല പോകുന്നത് ' 'പിന്നെ എങ്ങോട്ടാ ' 'പറയാം നീ വാ 'അവളെ കയ്യും പിടിച്ച അവൻ ബുള്ളറ്റിൻ അരികിലേക്ക് നടന്നു അവൻ വണ്ടിയിൽ കയറി ഇരുന്നു പിറകിൽ അവളും കയറി രണ്ടുപേരും ലക്ഷ്യ സ്ഥാനത്തേക്ക് കുതിച്ചു ~~~~~~~~~~~ വണ്ടി ഓടിച്ച പകുതി വഴി എത്തിയപ്പോഴാണ് അവന്റെ ഫോൺ റിങ് ചെയ്തത് വണ്ടി സൈഡ് ഒതുക്കി അവൻ ഫോൺ അറ്റൻഡ് ചെയ്തു 'പറ അരുണേ എന്നാ കാര്യം ' 'നിങ്ങൾ എപ്പഴാ വരുന്നേ എല്ലാവരും നിങ്ങളെ കാത്തിരിക്കാണ് ' 'ഞങ്ങൾ വരാൻ വൈകും നീ അവരോട് പറഞ്ഞേക്ക് ' 'എങ്ങോട്ടാ പോകുന്നെ എന്നേലും പറഞ്ഞൂടെ ' 'അത്.....' 'നീ ഇങ് താ അരുണേ ഞാൻ സംസാരിക്കാം എടാ എബി എവിടെയും കറങ്ങി നടക്കാതെ പെട്ടന്ന് ഇങ് വാ ' 'എന്നാ അമ്മാമ്മേ കാര്യം ' 'എല്ലാം നേരിട്ട് പറയാം ഇവിടെ നിന്റെ പപ്പയും മമ്മിയും എല്ലാം വന്നിട്ടുണ്ട് നിങ്ങൾ ഇങ് വാ ' 'ശെരി വരാം 'എന്നും പറഞ്ഞ അവൻ call end ചെയ്തു 'ആരാ ഇച്ചായ വിളിച്ചേ ' 'അമ്മാമ്മയാണ് പെട്ടന്ന് അങ്ങോട്ടേക്ക് ചെല്ലാൻ പറഞ്ഞു '

'എന്നിട്ട് ഇച്ചായൻ എന്ത് പറഞ്ഞു ' 'ചെല്ലം എന്ന് പറഞ്ഞു ' അവൻ വണ്ടി വീട്ടിലേക്ക് തിരിച്ചു പെട്ടന്ന് തന്നെ എത്താൻ വേണ്ടി സ്പീഡ് കൂട്ടി വീട്ടിലെത്തിയതും എല്ലാവരും അവരെ കാത്തെന്ന പോലെ ഉമ്മറത്തു നിൽപ്പുണ്ടായിരുന്നു 'എന്നാ പപ്പാ പെട്ടന്ന് വരാൻ പറഞ്ഞെ ' 'Congratss മോനെ 😍😍'എന്നും പറഞ്ഞ പപ്പാ അവനെ കെട്ടിപിടിച്ചു അവൻ എല്ലാവരെയും ഒന്ന് നോക്കി എല്ലാവരുടെയും മുഖത്ത് സന്തോഷം നിറഞ്ഞു നിൽക്കുന്നു 'എന്നാ കാര്യം ആരേലും ഒന്ന് പറ ' 'ഇന്ന് രണ്ടുണ്ട് സന്തോഷം ഒന്നാമത്തെ കാര്യം ഞാൻ പറയാം നീ ഒരു മാമൻ ആകാൻ പോകുന്നു രണ്ടാമത്തെ കാര്യം അത് പപ്പാ പറയും 'ക്രിസ്റ്റി പറഞ്ഞു നിർത്തി 'എന്താ പറഞ്ഞെ അപ്പൊ റോസമ്മ pregnant ആണെന്നാണോ നീ പറഞ്ഞു വരുന്നേ ' 'മ്മ് അതെ അളിയാ ' 'Congratss ഡാ 'അവൻ ക്രിസ്റ്റിയെ കെട്ടിപിടിച്ചു പറഞ്ഞു 'രണ്ടാമത്തെ കാര്യം എന്നാ പപ്പാ 'അവൻ പപ്പയുടെ നേരെ തിരിഞ്ഞ് ചോദിച്ചു 'best businessman of the year നീ ആണ് '' 'സത്യാണോ പപ്പാ പറഞ്ഞെ 'അവൻ ഒരു ഞെട്ടലോടെ ചോദിച്ചു 'അതേടാ ' 'സന്തോഷായില്ലേ എന്റെ മോൻ ഒരുപാട് നാളായില്ലേ ഇതിന് വേണ്ടി പ്രയത്നിക്കുന്നു 'മമ്മി അവന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു 'ഒത്തിരി സന്തോഷായി മമ്മി ഞാൻ ഇത് ഒട്ടും എക്ഷ്പെക്ട് ചെയ്തില്ല '

'എന്തായാലും നമുക് ഇതൊന്ന് ആഘോഷിക്കണം 'അരുൺ അവനെ കെട്ടിപിടിച് പറഞ്ഞു 'ആഘോഷങ്ങൾ എല്ലാം അവൻ പോയി വന്നിട്ട് ആദ്യം award വാങ്ങിക്കട്ടെ ' 'പപ്പാ പറഞ്ഞതാ ശെരി celebration എല്ലാം പിന്നെ അല്ല റോസമ്മ എന്തെ ' 'അവൾ ക്ഷീണം കാരണം കിടക്കാണ് ' 'ഞാൻ അവൻ ഒന്ന് കണ്ടിട്ട് വരാം 'എന്നും പറഞ്ഞ അവൻ അകത്തേക്ക് കയറി പോയി കൂടെ പൂജയും അകത്തേക്ക് പോയി ~~~~~~~~~ അവൻ പിറകെ വന്ന പൂജ കണ്ടത് ജനലിൽ കൂടി വിതൂരതയിലേക്ക് കണ്ണും നട്ടിരിക്കുന്ന എബിയെ ആണ് 'Congratss ഇച്ചായ 😍😘'അവൾ അവനെ പിറകിലൂടെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു അവൻ ഒരു പുഞ്ചിരിയാലേ അവളെ പിടിച്ച അവൻ മുന്നിലേക്ക് നോക്കി 'എന്നാ പറ്റി എന്റെ കൊച്ചിൻ മുഖത്തിന് ഒരു വാട്ടം ' 'ഒന്നുല്ല ഇച്ചായ ' 'അതല്ല എന്തോ ഉണ്ട് പറ ' 'അത് പിന്നെ...' 'നീ പറഞ്ഞ ബുദ്ധിമുട്ടണ്ട ഞാൻ പറയാം റോസമ്മക്ക് വിശേഷം ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ നിന്റെ മുഖം ഇങ്ങനെ ഇനി നിന്നെ എല്ലാവരും കുറ്റപെടുത്തും എന്ന് ഓർത്തിട്ടാണോ ' 'അവരുടെയും നമ്മുടെയും കല്യാണം ഒരുമിച്ചല്ലേ കഴിഞ്ഞേ അപ്പൊ അവൾക്കു...' 'വേണ്ട ഇനി ഒന്നും പറയണ്ട എല്ലാം കർത്താവിന്റെ വിധി ആണ് അതോർത്തു എന്റെ കൊച്ച് വിഷമിക്കണ്ട നമുക്ക് അതിന് ഇഷ്ട്ടം പോലെ സമയം ഉണ്ട് പിന്നെ ഇവിടെ ഉള്ള എല്ലാവർക്കും നമ്മുടെ കാര്യം അറിയാല്ലോ കേട്ടോടി കുരുട്ടെ 'അവളിടെ തലയിൽ കൊട്ടികൊണ്ട് അവൻ പറഞ്ഞു 'ആഹ് ഇച്ചായ വേദന ഉണ്ട് കേട്ടോ '

'വേദനിക്കാൻ തന്നെയാ ഇടിച്ചേ ' 'അങ്ങനെ ആണോ എന്നാ ഞാൻ കാണിച്ചു തരാം 'അവൾ കാൽപ്പൊക്കി അവന്റെ കവിളിൽ കടിച്ചു 'സ്സ് ടി വേണ്ടാട്ടോ എന്നെ വെറുതെ ബാലൻ കെ നായർ ആക്കരുത് ' '😁😁' 'എന്തായാലും എന്റെ കൊച്ചു എന്റെ കൂടെ ലണ്ടനിലേക്ക് വരാൻ തയ്യാറായിക്കോ ' 'ഞാൻ എന്തിനാ വരുന്നേ ' 'അപ്പൊ ഞാൻ award മേടിക്കുന്നത് എന്റെ കൊച്ചിൻ കാണേണ്ടേ ' 'അത് വേണം ' 'അതിന് തന്നെയാ കൂടെ വന്നോ എന്ന് പറഞ്ഞത പിന്നെ ' 'എന്താ ഒരു പിന്നെ ' 'ഏതായാലും നമ്മൾ ലണ്ടനിൽ പോവാല്ലോ അപ്പൊ കൂടെ നമുക്ക് ഹണിമൂൺ കൂടി ആഘോഷിച്ചേക്കാം 'ഒരു കള്ളച്ചിരിയാലേ അവൻ പറഞ്ഞു 'ഞാൻ ഒന്നുമില്ല ഒറ്റക്കങ്ങു പോയാമതി ' 'വന്നില്ലേൽ തൂക്കിയെടുത്ത കൊണ്ടുപോകും അറിയാല്ലോ എന്നെ ' 'ഓഹ് പിന്നെ 'അവൾ അവനെ പുച്ഛിച്ചു 'നമുക്ക് കാണാം ഞാൻ ലണ്ടനിലേക്ക് പോകുമ്പോൾ കൂടെ നീയും ഉണ്ടാകും 'ഒരു വാശിയോടെ പറഞ്ഞ അവൻ റൂമിൽ നിന്ന് ഇറങ്ങി പോയി അവന്റെ പോക്ക് കണ്ട് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story