അറിയാതെ: ഭാഗം 40

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നീ എന്നാ അരുണേ ഇവിടെ നിൽക്കുന്നെ 'ബാൽക്കണിയിൽ വിതൂരതയിലേക്ക് നോക്കി നിൽക്കുന്ന അരുണിനെ കണ്ട് അവൻ ചോദിച്ചു 'എബി ഞാൻ തിരിച്ചു നാട്ടിലേക്ക് പോവാ ' 'അതിനുമാത്രം എന്ത് പ്രശ്നമാണ് ഇപ്പൊ ഇവിടെ ഉണ്ടായേ ' 'ഞാൻ എന്തിനാ ഇവിടെ നിൽക്കുന്നെ അതിന്റെ ആവശ്യം ഇല്ലല്ലോ ' 'ആര് പറഞ്ഞു ഇല്ലെന്ന് നിന്നെയും അവളെയും ഒരുമിപ്പിക്കാൻ വേണ്ടി അല്ലേ ഞാൻ ഇല്ലാത്ത ഫയലിന്റെ കാര്യം പറഞ്ഞ നിന്നെ ഇങ്ങോട്ടേക്കു വരുത്തിച്ചേ എന്നിട്ടിപ്പോ അവൻ പോണം പോലും മിണ്ടാതെ ഇരുന്നോ അവിടെ ' 'അതല്ലടാ അവൾ അന്നും ഇന്നും നിന്നെ മാത്രമാണ് സ്നേഹിക്കുന്നത് എനിക്ക് അതിൽ ഒരു റോളും ഇല്ലല്ലോ ' 'അവളെ പറഞ്ഞ മനസിലാക്കണം നീ എന്നിട്ട് നമ്മുടെ പഴയ എഞ്ചലായി തിരികെ കൊണ്ട് വരണം ' 'അതിന് എനിക്ക് കഴിയും എന്ന് നിനക്ക് തോന്നുന്നുണ്ടോ ' 'നിനക്കെ അതിന് സാധിക്കു നീ ഇപ്പൊ ഇവിടെ നിന്നും പോയാൽ തകരുന്നത് എന്റെ ജീവിതം ആണ് അതറിയാല്ലോ എനിക്ക് വേണ്ടി എങ്കിലും നീ നിക്കെടാ ' 'ഞാൻ നോക്കാം, അല്ല പൂജ എന്തിയെ ' 'മുറിയിൽ ഉണ്ട് അവളുമായിട്ട് ഒരു യുദ്ധം കഴിഞ്ഞ് വരുന്ന വഴിയാ ' 'എന്ത് പറ്റി എഞ്ചൽ ആണോ വിഷയം ' 'ഹേയ് അല്ല ഇത് അതുക്കും മേലെ ആണ് നിനക്ക് അറിയില്ല അവൾ നിങ്ങളെ മുന്നിൽ പാവത്തരം നടിച്ച എന്റെ മുന്നിൽ teror ആണ് teror ' 'അതിനേക്കാളും വല്യേ teror ആയ നിന്നെ അവൾ മാറ്റിയെടുത്തില്ലേ അപ്പൊ ഇച്ചിരി teror ഒക്കെ ആവാം നീ അങ്ങോട്ട് ചെല്ലാൻ നോക്ക് ഇല്ലെങ്കിൽ ഇപ്പൊ വരും നിന്നെ അന്വേഷിച് കൊണ്ട് ' 'എല്ലാം അറിയാമല്ലേ '

'മ്മ് 😁 ആ പിന്നെ ഒരു കാര്യം കൂടെ നാളത്തെ മീറ്റിങ്ങിനു ഉള്ള കാര്യങ്ങൾ എല്ലാം ഞാൻ ok ആക്കിക്കോളാം അത് നീ ചെയ്യണ്ട ' 'താങ്ക്സ് ഡാ 'എന്നും പറഞ്ഞ അരുണിനെ കെട്ടിപിടിച് അവൻ റൂമിലേക്ക് നടന്നു ~~~~~~~~~~~ റൂമിലേക്ക് കയറിയപ്പോ തന്നെ കണ്ടത് ബെഡിൽ എന്തോ ആലോചിച്ചിരിക്കുന്ന പൂജയെ ആണ് അവൻ ഒരു പുഞ്ചിരിയോടെ അവളുടെ അടുത്ത് ചെന്നിരുന്നു 'എന്നാ കൊനിഷ്ട്ടാണ് ചിന്തിച്ചു കൂട്ടുന്നത് 'അവളുടെ തലയിൽ കൊട്ടികൊണ്ട് അവൻ ചോദിച്ചു 'എന്തായിരുന്നു രണ്ടുപേരും ബാൽക്കണിയിൽ നിന്ന് സ്വകാര്യം പറഞ്ഞെ ' 'അത് ഞങ്ങൾ തമ്മിൽ ഉള്ളത് അല്ലേ അത് നീ എന്തിനാ അറിയുന്നേ ' 'അങ്ങനെ ആണല്ലേ എന്നാ ആയികോട്ടെ 'അവൾ ബെഡിൽ നിന്നെണീറ്റ് പോകാൻ നിന്നതും അവൻ അവളെ പിടിച്ച മടിയിൽ ഇരുത്തി 'എന്നതെലും ചോദിക്കാൻ ഉണ്ടെങ്കി നേരായ മാർഗത്തിൽ ചോദിക്കണം കേട്ടോ കുരുട്ടെ ' 'എന്നാ ചോദിക്കട്ടെ ' 'മ്മ് ചോദിക്ക് ' 'ഇച്ചായനും ആ എഞ്ചലും ഒരുമിച്ച് പഠിച്ചതാണ് എന്ന് എന്തെ എന്നോട് പറയാഞ്ഞു ' 'അതിപ്പോ പറയാൻ മാത്രം എന്തിരിക്കുന്നു നീയും ആ കോളേജിൽ തന്നെ അല്ലേ പഠിച്ചേ അപ്പൊ അവളെ കണ്ടുകാണും എന്ന് വിചാരിച്ചു ' 'പിന്നെ എനിക്ക് അതല്ലേ പണി നിങ്ങളെ പോലും വല്ലപ്പോഴുമേ കാണാറുണ്ടായിരുന്നുള്ളു പിന്നെ അല്ലേ അവൾ '

'😁😁 എന്താ ഇപ്പൊ നിന്റെ പ്രശ്നം ' 'അരുണേട്ടൻ അവളെ ഇഷ്ടമാണ് അല്ലേ പക്ഷെ അവൾക് ഇഷ്ട്ടം ഇച്ചായനെയും അങ്ങനെ അല്ലേ ' 'മ്മ് കോളേജിൽ പഠിക്കുന്ന കാലത്തെ അവൻ അവളെ ഒരുപാട് ഇഷ്ട്ടമായിരുന്നു ഒരിക്കെ അവളോട് തുറന്ന് പറയാൻ ഇരുന്ന സമയത്താണ് അവൾ എന്നെ പ്രൊപ്പോസ് ചെയ്തേ അതോടെ അവൻ അത് ഉപേക്ഷിച്ചു അന്ന് എനിക്ക് നിന്നെ ഇഷ്ട്ടമുള്ള കാര്യം അവൻ അറിയില്ലായിരുന്നു പതിയെ അവൻ എന്നിൽ നിന്ന് അകലാൻ തുടങ്ങി അവസാനം പിടിച്ച നിർത്തി കാര്യം ചോദിച്ചപ്പോൾ ആണ് അവൻ ഇതേ പറ്റി പറഞ്ഞെ അതോടെ അവനോട് സത്യം എല്ലാം തുറന്ന് പറഞ്ഞു നീ ഇന്റർവ്യൂ വന്ന് സമയത്ത് അവൻ അറിയാമായിരുന്നു നീ ആണ് ഞാൻ സ്നേഹിക്കുന്ന കൊച്ചു എന്ന് ' 'ഓഹോ അപ്പൊ എല്ലാവരും അറിഞ്ഞോണ്ടുള്ള പരിപാടി ആയിരുന്നു അല്ലേ ' 'എല്ലാർക്കും അറിയില്ലായിരുന്നു അവനും ഹരിക്കും മാത്രമേ അറിയായിരുന്നു ഞാൻ പറഞ്ഞിട്ട ഹരി നിങ്ങളോട് ക്ലോസ് ആയത് പോലും 'ഒരു ചിരിയാലേ അവൻ പറഞ്ഞു 'ഹരിയേട്ടാ 'അവൾ അവനെ മനസ്സിൽ പ്രാകി 'ഇനി നിന്നോട് ഞാൻ ഒരു കാര്യം ചോദിക്കട്ടെ ' 'ഇച്ചായൻ ചോദിക്ക് ' 'നീ എങ്ങനെയാ....' അവൻ ചോദിച്ചു മുഴുവനാക്കുന്നതിന് മുന്നേ അവരെ താഴെ നിന്നും ഫുഡ് കഴിക്കാൻ വിളിച്ചു കൂടുതൽ ഒന്നും ചോദിക്കാതെ അവൻ അവളെയും ചേർത്ത പിടിച്ച താഴേക്ക് ചെന്നു

എല്ലാവരും ഇരുന്ന് ഫുഡ് കഴിക്കുമ്പോഴും എഞ്ചലിന്റെ നോട്ടം മുഴുവൻ എബിയെ ആയിരുന്നു അതെല്ലാം കണ്ട് ഒരു നിർവികരതയോടെ അരുൺ ഫുഡ് കഴിച്ചു എഞ്ചലിനെ നോക്കി പല്ലുകടിച്ച പൂജയും ഫുഡ് കഴിച്ചു ഫുഡ് കഴിക്കൽ എല്ലാം കഴിഞ്ഞ് എല്ലാവരും അവരവരുടെ റൂമിലേക്ക് പോയി 'ഇച്ചായ ഗുഡ് നൈറ്റ്‌ 'എന്നും പറഞ്ഞ അവൾ ബെഡിൽ കിടന്നു 'പൂജ ഞാൻ നിന്നെ സ്വന്തമാക്കിക്കോട്ടെ ' 'നിങ്ങൾ തന്നെ അല്ലേ എന്നെ കെട്ടിയെ പിന്നെ എന്താ ' 'അതല്ല ഞാൻ ഉദ്ദേശിച്ചത് ' 'നിങ്ങൾ എന്തേലും ഉദ്ദേശിച്ചോ ആ ലൈറ്റ് ഒന്ന് off ആക്കിയിരുന്നേൽ എനിക്ക് ഉറങ്ങാമായിരുന്നു ' 'ഇവളോട് പറഞ്ഞിട്ട് കാര്യം ഇല്ല 'അവൻ അവളെ നോക്കി പല്ലിറുമ്പി കൊണ്ട് ലൈറ്റ് off ചെയ്ത് കിടന്നു അവന്റെ കാട്ടികൂട്ടൽ എല്ലാം കണ്ട് അവൾ ഒരു ചിരിയോടെ കിടന്നു രാത്രിയുടെ ഏതോ യമത്തിൽ അവർ നിദ്രയെ പുൽകി ~~~~~~~~~~~ 'ഇച്ചായ ദേ ആ വീട് കണ്ടോ ' 'ഏത് വീട് ' 'ദേ അത് ' 'അതിനെന്താ ഒരു വീട് അല്ലേ 'അവൾ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി അവൻ പറഞ്ഞു 'ആ വീടിന് എന്തോ പ്രതേകത ഉണ്ട് ഇന്നലെ അമ്മാമ്മയുടെ കൂടെ പോയപ്പോ എനിക്ക് എന്തോ feel ചെയ്തു പക്ഷെ അകത്തേക്ക് കയറാൻ അമ്മാമ്മ സമ്മതിച്ചില്ല ഇന്ന് എന്തായാലും അങ്ങോട്ടേക്ക് ഒന്ന് പോയി നോക്കണം '

'നീ എങ്ങോട്ടും പോകില്ല അവിടെ വല്ല ജന്തുക്കളും കാണും വല്ലതും പറ്റിയാൽ പിന്നെ ആരും നോക്കാൻ ഉണ്ടാവില്ല കേട്ടോ ' 'ഇച്ചായ ഒരു വട്ടം ഒരേഒരു വട്ടം പൊക്കോട്ടെ ' 'വേണ്ട എന്ന് പറഞ്ഞില്ലേ 'അവൻ ദേഷ്യത്തോടെ പറഞ്ഞു അവൾ പോകില്ല എന്നർത്ഥത്തിൽ തലയാട്ടി 'പോയിട്ട് വരാട്ടോ 'അവളുടെ കവിളിൽ ഉമ്മ വേച് അവൻ പറഞ്ഞു 'ഇച്ചായ പെട്ടന്ന് വരണേ ' 'വരാടി 'എന്നും പറഞ്ഞ അവൻ റൂമിന് പുറത്തേക്ക് ഇറങ്ങി പോയി കൂടെ അവളും ചെന്നു അവർ പോകുന്നതും നോക്കി അവൾ അങ്ങനെ നിന്നു അവൻ പോയതും അവൾ നേരെ റോസമ്മയുടെ റൂമിലേക്ക് ചെന്നു 'എന്നാ ചേച്ചി മുഖത്തു ഒരു കള്ള ലക്ഷണം ' 'നീ ആരോടും പറയില്ലേൽ ഞാൻ പറയാം ' 'ചേച്ചി പറ ഞാൻ ആരോടും പറയില്ല അവൾ റോസമ്മയോട് കാര്യം പറഞ്ഞു 'ചേച്ചി അത് വേണോ ഇച്ചായൻ പോകണ്ട എന്ന് പറഞ്ഞ സ്ഥിതിക്ക് ' 'ഇച്ചായൻ അറിയത്തില്ല നീ ആരോടും പറയാൻ നിക്കണ്ട കേട്ടോ ഞാൻ പോയിട്ട് പെട്ടന്ന് വരാം ' 'സൂക്ഷിച് പോണേ ചേച്ചി ' 'Ok dear 'എന്നും പറഞ്ഞ അവൾ തൊടിയിലേക്ക് പോയി ആരും കാണാതെ ഒരു വിധം വീടിന്റെ അടുത്ത് എത്തി അവൾ ചുറ്റും ഒന്ന് നോക്കി 'അകത്തേക്ക് ഒന്ന് കയറി നോക്കാം ഇതിനുള്ളിൽ എന്താണ് എന്നറിയാല്ലോ 'എന്ന് മനസ്സിൽ പറഞ്ഞ അവൾ വീടിനകത്തേക്ക് കയറി

അകത്തു കയറിയതും അവൾക്കു തനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്ന പോലെ തോന്നി കണ്ണ്മുന്നിൽ പല കാര്യങ്ങളും തെളിഞ്ഞു വന്നു ഇച്ചായ എന്ന് വിളിച് പാവാട പൊക്കി ഓടുന്ന ഒരു പെൺകുട്ടിയും അവളുടെ പിറകെ ഓടുന്ന എബിയേയും കണ്ടപ്പോഴേക്കും അവൾ ബോധം മറഞ്ഞ നിലത്തേക്ക് വീണു ~~~~~~~~~~ 'എബി സർന്റെ ഫോൺ ആണല്ലോ റിങ് ചെയ്യുന്നേ എന്ത് ചെയ്യും സർ ആണെങ്കിൽ മീറ്റിങ്ങിൽ ആണല്ലോ എന്തായാലും അറ്റൻഡ് ചെയ്ത് നോക്കാം 'എന്ന് മനസ്സിൽ പറഞ്ഞ അവൾ ഫോൺ അറ്റൻഡ് ചെയ്തു 'മോനെ എബി നീ എവിടെയാ ' 'മമ്മി എബി സർ മീറ്റിംഗ് ആണ് ഞാൻ എഞ്ചൽ ആണ് ' 'മോൾ അവൻ ഒന്ന് ഫോൺ കൊടുക്കാവോ ഒരു അത്യാവശ്യകാര്യം പറയാൻ ആണ് ' 'ഞാൻ കൊടുക്കാം മമ്മി ഒന്ന് wait ചെയ്യ് ' അവൾ ഫോണും കൊണ്ട് എബിയുടെ അടുത്തേക്ക് ചെന്നു 'സർ ഒരു call ഉണ്ട് ' 'ആരായാലും മീറ്റിംഗ് കഴിഞ്ഞിട്ട് വിളിക്കാം എന്ന് പറ ' 'വീട്ടിൽ നിന്ന് മമ്മിയാണ് അവിടെ എന്തോ പ്രശ്നമുണ്ടെന്ന് തോന്നുന്നു ' 'ഇങ് താ 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി 'പറ മമ്മി എന്നാ പ്രശ്നം ' അപ്പുറത്ത നിന്ന് പറയുന്ന കാര്യം കേട്ട് അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു അവൻ call കട്ട്‌ ചെയ്ത് അരുണിനോട്‌ കാര്യം പറഞ്ഞ വീട്ടിലേക്ക് തിരിച്ചു ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story