അറിയാതെ: ഭാഗം 41

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നീ എന്നാ റോസമ്മേ ഇങ്ങനെ ടെൻഷൻ അടിച്ചിരിക്കുന്നെ ' 'ടെൻഷനോ എനിക്കോ ഇച്ചായൻ ഒന്ന് പോയെ ' 'അല്ല എവിടെ നിന്റെ വാല് ' 'വാലോ അതാര് ' 'പൂജ എന്തെ ' പൂജയെ ചോദിച്ചതും അവൾ ഒന്ന് ഞെട്ടി 'ഇച്ചായ അത് പിന്നെ ' 'എന്നാ റോസമ്മേ എന്നാപറ്റി സത്യം പറ എന്നാ പ്രശ്നം രണ്ടും കൂടെ എന്നാ ഒപ്പിച്ചു വെച്ചിരിക്കുന്നെ ' അവൾ എല്ലാ കാര്യവും അവനോട് പറഞ്ഞു 'നീ എന്നാ ഇത് നേരത്തെ പറയാഞ്ഞു റോസമ്മേ എബിയെങ്ങാനും അറിഞ്ഞാൽ അതോടെ തീർന്നു എല്ലാം ' 'ചേച്ചി പെട്ടന്ന് വരാം എന്ന് പറഞ്ഞതൊണ്ട ഞാൻ ആരോടും പറയാതിരുന്നത് ' 'എന്തായാലും ആരോടും പറയണ്ട ഞാൻ ഒന്ന് പോയി നോക്കട്ടെ 'എന്നും പറഞ്ഞ അവൻ തൊടിയിലേക്കിറങ്ങി അവളെ അന്വേഷിച് നടന്നു നടന്നു നടന്നു അവസാനം ആ വീടിന്റെ മുൻപിൽ എത്തി 'ഇവിടെ എങ്ങും അവളെ കാണാൻ ഇല്ലല്ലോ ഈ പെണ്ണ് ഇതെവിടെ പോയി ഇനി ഇതിനകത്ത് ഉണ്ടോ എന്തായാലും ഒന്ന് കയറി നോക്കാം 'എന്ന് ചിന്തിച് അവൻ വീടിനകത്തേക്ക് കയറി അകത്തു കയറിയതും നിലത്തു ബോധം കെട്ടുകിടക്കുന്ന അവളെ കണ്ടതും അവൻ ഒന്ന് ഞെട്ടി അവൻ അവൾക്കരികിലിരുന്നു 'പൂജ എണീക്ക് 'അവളുടെ കവിളിൽ തട്ടി വിളിച്ചു പക്ഷെ അവൾ കണ്ണ് തുറന്നില്ല

അവൻ അവളെയും എടുത്ത് നേരെ വീട്ടിലേക്ക് നടന്നു 'എന്നാ പറ്റി ഇവൾക്ക് 'അവർ വരുന്നത് കണ്ട് അമ്മമ്മ ചോദിച്ചു 'അറിയില്ല അമ്മാമ്മേ തൊടിയിൽ ബോധം കേട്ട് കിടക്കുന്നുണ്ടായിരുന്നു 'എന്നും പറഞ്ഞ അവൻ അവളെ റൂമിലേക്ക് കൊണ്ടുപോയി ബെഡിൽ കിടത്തി ജഗിലെ വെള്ളം എടുത്ത് അവളുടെ മുഖത്ത് തെളിച്ചു അപ്പോഴേക്കും അമ്മാമ്മ പറഞ്ഞ ബാക്കി ഉള്ളവർ എല്ലാം മുറിയിലേക്ക് വന്നിരുന്നു ഒരു ഞരക്കത്തോടെ അവൾ കണ്ണ് തുറന്നു തനിക് ചുറ്റും നിൽക്കുന്നവരെ കണ്ടതും അവൾ പേടിച് എണീറ്റിരുന്നു ചുറ്റും നോക്കി എബിയെ കാണാത്തത് കൊണ്ട് അവൾ ആശ്വാസത്തോടെ നെഞ്ചിൽ കയ്യ് വെച്ചു 'എന്നാ പറ്റി മോളെ 'മമ്മി അവളുടെ അടുത്തിരുന്നു ചോദിച്ചു അവൾ ഒന്നും മിണ്ടാതെ തലയും താഴ്ത്തി ഇരുന്നു 'എന്നാ ഇപ്പൊ ഒന്നും പറയാൻ ഇല്ലേ 'അവളോട് ക്രിസ്റ്റി ചോദിച്ചു 'ക്രിസ്റ്റിച്ചായാ ഞാൻ ' 'വേണ്ട ഒന്നും പറയണ്ട എബി അറിയണ്ട നീ അങ്ങോട്ടേക്ക് പോയത് അവൻ വേണ്ടെന്ന് പറഞ്ഞിട്ട് പോയതല്ലേ ' 'അങ്ങനെ എന്നിൽ നിന്നും ഒന്നും മറച്ചു വെക്കാൻ നോക്കണ്ട 'എന്നും പറഞ്ഞ എബി അങ്ങോട്ടേക്ക് വന്നു അവനെ കണ്ടതും അവൾ പേടിച് തലതാഴ്ത്തി ഇരുന്നു ബാക്കി ഉള്ളവർ എല്ലാം പരസ്പരം ഒന്ന് നോക്കി അവിടെ നിന്നും പുറത്തേക്ക് പോയി ~~~~~~~~~~

എല്ലാവരും പോയതും അവൻ ഒന്നും മിണ്ടാതെ ഡ്രസ്സ്‌ change ചെയ്യാൻ ഡ്രസിങ് റൂമിലേക്ക് കയറി ഡ്രസ്സ്‌ change ചെയ്ത് വന്നപ്പോഴും അവൾ അതെ ഇരുത്തം ആണ് അവൻ അവളെ ശ്രെദ്ധിക്കാതെ ഫോണും എടുത്ത് ആർക്കോ call ചെയ്ത് സംസാരിച്ചിരുന്നു 'ഇച്ചായ 'അവന്റെ ഫോൺ വിളി കഴിഞ്ഞതും അവൾ അവനെ വിളിച്ചു അവൻ അവളെ ഒന്ന് നോക്കി ഫോണിൽ സ്ക്രോൾ ചെയ്തിരുന്നു 'ഇച്ചായ sorry എന്നെ രണ്ട് വഴക്കേലും പറ ഇങ്ങനെ മിണ്ടാതിരിക്കല്ലേ അത് എനിക്ക് സഹിക്കാൻ കഴിയില്ല ' 'എനിക്ക് നിന്നോട് ഒന്നും സംസാരിക്കാനില്ല എന്റെ വാക്കിന് നിനക്ക് യാതൊരു വിലയും ഇല്ലെന്ന് കാണിച്ചു തന്നു 'അവൻ ദേഷ്യത്തിൽ പറഞ്ഞു 'ഇച്ചായ ഞാൻ ' 'വേണ്ട കൂടുതൽ ഒന്നും പറയണ്ട നീ ഇനി എന്നോട് മിണ്ടണ്ട അത്ര തന്നെ 'എന്നും പറഞ്ഞ അവൻ മുറിയിൽ നിന്നിറങ്ങി പോയി നിറഞ്ഞു വന്ന കണ്ണുകൾ തുടച് അവൾ ബെഡിൽ ഇരുന്ന് കരയാൻ തുടങ്ങി 'ഇത് കുറച്ചു കൂടുതലാ എബി അവൾക്കു ഒരു തെറ്റുപറ്റി നീ അത് ക്ഷമിക്ക് ' 'എന്റെ മമ്മി ഇപ്പൊ ഞാൻ അവളോട് ക്ഷമിച്ച അവൾ വീണ്ടും ഇത് തന്നെ ചെയ്യും കുറച്ചു കഴിയുമ്പോൾ എല്ലാം ശെരിയായിക്കോളും ' 'എബി എന്നാലും ' 'ഒരു എന്നാലും ഇല്ല അവൾ കാരണം ഇന്നത്തെ മീറ്റിംഗ് മുടങ്ങി അതറിയോ മമ്മിക്ക് അവൾ കുറച്ചു വിഷമിക്കട്ടെ 'എന്നും പറഞ്ഞ അവൻ അവിടെ നിന്നും പോയി 'ഇവനോട് പറഞ്ഞിട്ട് കാര്യല്ല 'അവൻ പോകുന്നതും നോക്കി അവർ പറഞ്ഞു ~~~~~~~~~

'മോളെ പൂജ എണീക്ക് ഫുഡ് ഒന്നും കഴിക്കണ്ടേ ഒരുപാട് നേരായില്ലേ കിടക്കുന്നു എണീക്ക് ' അമ്മാമ്മയുടെ ശബ്ദം കേട്ട് അവൾ കണ്ണുകൾ തുറന്നു ഒരുപാട് കരഞ്ഞ കാരണം കണ്ണും മുഖവും എല്ലാം വീർത്തിരിപ്പുണ്ട് അവൾ എണീറ്റിരുന്ന അമ്മമ്മക്ക് ഒരു പുഞ്ചിരി നൽകി 'മോൾ എന്തിനാ അങ്ങോട്ടേക്ക് പോയെ അതോണ്ടല്ലേ അവൻ ദേഷ്യപ്പെട്ടെ ' 'ഇവിടെ വന്നപ്പോ തൊട്ട് എനിക്ക് എന്തൊക്കെയോ feel ചെയ്യാ അമ്മാമ്മേ ഞാൻ പറഞ്ഞിട്ട് ഇച്ചായൻ വിശ്വസിക്കുന്നില്ല ഒരു പെൺകുട്ടിയുടെ മുഖം മാത്രം കണ്ടോണ്ടിരിക്ക കൂടെ ഇച്ചായനെയും ' 'സ്വപ്നമല്ലേ മോളെ അങ്ങനെ പലതും കാണും ' 'സ്വപ്നമല്ല അമ്മാമ്മേ ഞാൻ ഇന്ന് ആ വീടിനുള്ളിലേക്ക് കയറിയപ്പോ പലതും എന്റെ കണ്ണ്മുന്നിൽ മിന്നിമാഞ്ഞു പല മുഖങ്ങളും പരിചിതമായിരുന്നു അതിൽ വ്യക്തമായി കണ്ടത് മൂന്ന് മുഖങ്ങൾ ആണ് ' 'അതാരുടെയാ ' 'ഒന്ന് ഇച്ചായൻ പിന്നെ ഒരു പെണ്കുട്ടി മൂന്നാമതായി കണ്ടത് അമ്മമ്മയുടെയാ ഇവിടെ വന്നപ്പോ തൊട്ട് ഞാൻ ഇതെല്ലാം മുൻപ് കണ്ട പോലെ തോന്ന എന്താ ഇതിന്റെ എല്ലാം അർത്ഥം ' അവൾ പറഞ്ഞു നിർത്തിയതും അമ്മാമ്മയുടെ മനസ്സിൽ അന്ന് ഫാദർ പറഞ്ഞ കാര്യം തെളിഞ്ഞു വന്നു 'നീ അവരെ എത്ര അകറ്റിയാലും വർഷങ്ങൾക്ക് ശേഷം അവർ ഒരുമിക്കും അന്ന് ഒരു ശക്തിക്കും അവരെ തടയാൻ കഴിയില്ല പക്ഷെ നീ പറയാതെ ഒരിക്കലും അവർ ഈ സത്യം അറിയാൻ പോണില്ല അവർ ആരായിരുന്നു എന്ന സത്യം ' 'അമ്മാമ്മേ ഞാൻ പറയുന്ന വല്ലതും കേൾക്കുന്നുണ്ടോ

'അവൾ അമ്മാമ്മയെ കുലുക്കി വിളിച്ചുകൊണ്ട് ചോദിച്ചു അമ്മാമ്മ അവളെ നോക്കി ഒരു വരണ്ട പുഞ്ചിരി നൽകി റൂമിൽ നിന്ന് പുറത്തേക്ക് ഇറങ്ങി 'അപ്പൊ പൂജ അവൾ പാറുന്റെ പുനർജന്മം ആണോ അന്ന് ഫാദർ പറഞ്ഞത് എല്ലാം സംഭവിക്കാൻ പോകുവാണോ കർത്താവെ 'അവർ മനസ്സിൽ പറഞ്ഞു കൊണ്ട് അവരുടെ റൂമിലേക്ക് പോയി റൂമിൽ എത്തിയതും ഷെൽഫ് തുറന്ന് ഒരു ആൽബം കയ്യിലെടുത്തു തുറന്നു ആദ്യം കണ്ട ഫോട്ടോയിൽ അവരുടെ കണ്ണുടക്കി 'എന്റെ ജോൺ, ഇച്ചായന്റെ അതെ സ്വഭാവമായിരുന്നു അവൻ ഇച്ചായനെക്കാളും എന്നോട് ആയിരുന്നു അവൻ അടുപ്പം കൂടുതൽ പക്ഷെ എന്നിട്ടും അവന്റെ ഇഷ്ട്ടം മനസിലാക്കാനോ അത് നടത്തി കൊടുക്കാനോ കഴിഞ്ഞില്ല ഇയുള്ളവൾക്ക് ആ സമയം ഞാൻ സ്വാർത്ഥയായ അമ്മയായി പോയി 'ഫോട്ടോയിലൂടെ വിരൽ ഓടിച്ച അവർ പറഞ്ഞു ~~~~~~~~~ 'ഇത്ര നേരമായിട്ടും എന്റെ അടുത്തേക്ക് ഇച്ചായൻ ഒന്ന് വന്നത് കൂടി ഇല്ലല്ലോ അല്ലേലും തെറ്റ് എന്റെ ഭാഗത്ത്‌ അല്ലേ ഞാൻ അങ്ങോട്ടേക്ക് പോകാൻ പാടില്ലായിരുന്നു 'അവൾ മനസ്സിൽ പറഞ്ഞു 'മോളെ നിനക്ക് കഴിക്കാൻ ഒന്നും വേണ്ടേ 'എന്ന് ചോദിച്ച മമ്മി അങ്ങോട്ടേക്ക് വന്നു 'വേണ്ട മമ്മി വിശപ്പില്ല ' 'എബി മിണ്ടാത്തത് കൊണ്ടാണോ നിനക്ക് വിശപ്പില്ലാതെ '

'അല്ല ഇച്ചായൻ മിണ്ടിയില്ലെൽ എനിക്കും വാശിയ ഞാനും ഇനി മിണ്ടാൻ പോകില്ല ' 'അത് പിന്നത്തെ കാര്യം അല്ലേ ഇപ്പൊ വാ വല്ലതും കഴിക്കാം ' 'ഇപ്പൊ വേണ്ട മമ്മി ഞാൻ പിന്നെ കഴിച്ചോളാം ' 'ശെരി എല്ലാം നിന്റെ ഇഷ്ട്ടം 'എന്നും പറഞ്ഞ മമ്മി അവിടെ നിന്നും പോയി മമ്മി പോയതും എബി മുറിയിലേക്ക് കയറി വന്നു എബിയെ കണ്ടതും അവൾ പ്രതീക്ഷയോടെ അവനെ നോക്കി പക്ഷെ അവന്റെ നോട്ടം അവളിൽ പാറി വീണില്ല അങ്ങനെ ഒരാൾ അവിടെ ഉണ്ടെന്ന് പോലും അവൻ ശ്രേദ്ധിച്ചില്ല 'ആഹാ അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ നിങ്ങൾക്ക് എന്നോട് മിണ്ടാൻ വയ്യ അല്ലേ കാണിച്ചു തരാം 'എന്ന് മനസ്സിൽ പറഞ്ഞ അവൾ ബെഡിൽ നിന്ന് എണീറ്റ അവന്റെ മുന്നിൽ ചെന്ന് നിന്നു അവൻ അവളെ mind ചെയ്തത് പോലും ഇല്ല അവൾ അവനെ ഒരു വട്ടം കൂടി നോക്കി മുറിയിൽ നിന്നിറങ്ങി പോയി അവൾ പോയതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു 'കുറച്ചു നേരം എന്റെ കൊച്ചു ഇങ്ങനെ നടക്ക് ഇച്ചായൻ ഒന്ന് ആസ്വദിക്കട്ടെ നിന്റെ കുറുമ്പ് 'ഒരു ചിരിയാലേ അവൻ മനസ്സിൽ പറഞ്ഞു ... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story