അറിയാതെ: ഭാഗം 5

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഇവളിതെവിടെ പോയി ഈ work പോലും complete ആക്കാതെ 'ക്യാബിനിൽ പൂജയെ കാണാത്ത ടെൻഷനിൽ ഇരിക്കയാണ് എബി 'ഡാ എബി 'എന്നും വിളിച് അരുൺ അങ്ങോട്ട് വന്നത് 'എബി എന്താടാ നിനക്ക് പറ്റിയെ 'താൻ വന്നത് ശ്രെദ്ധിക്കാതെ ഇരിക്കുന്ന എബിയെ കണ്ട് അവൻ ചോദിച്ചു 'ഒന്നുല്ല നീ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നേ ' 'വെറുതെ നിന്നെ ഒന്ന് കാണാൻ ചില കാര്യങ്ങൾ എല്ലാം അറിഞ്ഞു അതിന്റെ സത്യാവസ്ഥ അറിയാൻ വന്നതാ ' 'എന്ത് കാര്യം നീ ഇപ്പൊ പോയെ ' 'അങ്ങനെ എന്നെ പറഞ്ഞു വിടാൻ നോക്കണ്ട സത്യം പറഞ്ഞോണം എന്നോട് ഇല്ലെങ്കി എല്ലാം ഞാൻ എല്ലാവരെയും അറിയിക്കും ' 'അരുണേ ചതിക്കല്ലേ എന്താ നിനക്ക് അറിയണ്ടത് ചോദിക്ക് ' 'എന്ത് ഉദ്ദേശത്തില നീ അവളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുവന്നത് അവൻ അവക്ക് തേടി വരില്ലെന്ന് നിനക്ക് ഉറപ്പുണ്ടോ ' 'അവളെ അങ്ങനെ മറ്റൊരുത്തൻ വിട്ട് കൊടുക്കാൻ എബി തയ്യാറാവും എന്ന് നിനക്ക് തോന്നുണ്ടോ അവളെ എനിക്ക് വേണം എന്റെ കണ്മുൻപിൽ 'അവൻ ദേഷ്യത്തോടെ പറഞ്ഞു 'നിന്നെ എനിക്ക് മനസിലാകുന്നില്ല എബി ഓരോ നേരത്ത് ഓരോ സ്വഭാവ ' 'ആർക്കും മനസിലാകില്ല എന്നെ അങ്ങനെ മനസിലാകുമായിരുന്നെങ്കിൽ അവൾ എന്നെ വിട്ട് പോകില്ലായിരുന്നു ' 'എബി....' 'കൂടുതൽ ഒന്നും പറയേണ്ട നീ പോ ' 'അരുണേ ഒരു മിനിറ്റ് 'അവൻ പോകാനിറങ്ങിയ അരുണിനെ വിളിച്ചു 'എന്താടാ ' 'പൂജ അവളെ കണ്ടോ നീ ' 'അവൾ കുറച്ചു മുന്നേ വിസിറ്റേഴ്സ് റൂമിലേക്ക് പോകുന്ന കണ്ടു ' 'അവിടെ എന്താ '

'എനിക്ക് എങ്ങനെ അറിയാന അവൾ വരുമ്പോൾ നീ ചോദിക്ക് 'എന്നും പറഞ്ഞ അരുൺ ക്യാബിനിൽ നിന്ന് ഇറങ്ങി പോയി അരുൺ പോയതിന് പിന്നാലെ എബി വിസിറ്റേഴ്സ് റൂമിലേക്ക് ചെന്നു അവിടെ നടക്കുന്ന കാഴ്ചക്കണ്ട അവന്റെ മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി അവൻ അങ്ങോട്ടേക്ക് നടന്നു ~~~~~~~~~~~~ 'വിഷ്ണുവേട്ടൻ 'അവളുടെ ചുണ്ടുകൾ മന്ത്രിച്ചു ഒപ്പം അവളുടെ മുഖത്ത് ഭയം വന്ന് നിറയാൻ തുടങ്ങി 'അപ്പൊ നീ എന്നെ മറന്നിട്ടില്ല അല്ലേ 'അവൻ കളിയാലേ ചോദിച്ചു 'നിങ്ങൾക് എന്താ വേണ്ടത് എല്ലാം തന്നില്ലേ ഇനി എങ്കിലും എന്നെ വെറുതെ വിട്ടൂടെ ' 'ഞാൻ ഈ ലോകത്ത് ആഗ്രഹിച്ചത് നിന്നെ മാത്ര ആ നിന്നെ കൂടി വേണം എനിക്ക് ' 'അത് ഈ ജന്മത്തിൽ നടക്കാൻ പോണില്ല നിങ്ങടെ കൂടെ ഞാൻ ഒരിക്കലും വരില്ല ' 'ഡി കൂടുതൽ ചിലക്കല്ലേ ഇപ്പൊ നിന്നിൽ മറ്റാരേക്കാളും അവകാശം എനിക്കാണ് നിന്നെ ഞാൻ എന്ത് ചെയ്താലും ആരും ചോദിക്കാൻ വരില്ല പിന്നെ നിന്റെ അമ്മാവൻ അയാൾക്കുള്ളത് ഞാൻ കൊടുത്തിട്ടുണ്ട് എന്റെ പെണ്ണിനെ ഭ്രാന്താശുപത്രിയിൽ ആക്കിയതിന് അന്ന് ഞാൻ നാട്ടിലില്ലാതെ പോയി ഇല്ലെങ്കി അന്നേ കൊന്നേനെ അയാളെ 'അവളുടെ മുടിക്കുത്തിൽ പിടിച്ചു അവൻ പറഞ്ഞു 'എന്നെ വിടെടോ തന്റെ മുന്നിൽ ഒരിക്കലും ഈ പൂജ കഴുത്തു നീട്ടിത്തരാൻ പോകുന്നില്ല

'അവൾ പുച്ഛഭാവത്തിൽ പറഞ്ഞു 'നീ നിന്റെ മറ്റവനെ കാത്തിരിക്കയാകും അല്ലേ എങ്കി കേട്ടോ അവൻ ഒരിക്കലും നിന്നെ തേടി വരില്ല അഥവാ വന്നാൽ തീർക്കും ഞാൻ എല്ലാത്തിനെയും ' 'അവൻ വരും എനിക്കുറപ്പാ നിങ്ങൾ ഒന്ന് പോയി തരോ ഇവിടെ നിന്ന് ' 'പോകാം പക്ഷെ കൂടെ നീയും ഉണ്ടാകും ' 'നിങ്ങടെ കൂടെ വരത്തില്ലെന്ന് പറഞ്ഞില്ലേ ' 'നിന്നെ കൊണ്ടുപോകാ എനിക്ക് അറിയാം 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യും പിടിച്ച അവളെ വലിച്ച പുറത്തേക്ക് പോകാൻ നിന്നു 'കയ്യിന്ന് വിടെടോ ഞാൻ വരില്ലേ വിടാൻ ' 'മിണ്ടാതെ കൂടെ വന്നോണം അറിയാല്ലോ നിനക്ക് എന്നെ ' 'ഇല്ല ഞാൻ വരില്ല pls എന്നെ വിട് ' അവൾ കരഞ്ഞുകൊണ്ട് പറഞ്ഞു അവൻ അത് ചെവികൊള്ളാതെ അവളെയും വലിച്ച പോകാൻ നിന്നു പെട്ടന്നാണ് ആരോ അവനെ ചവിട്ടി വീഴ്ത്തിയത് നിലത്തേക്ക് പതിച അവന്റെ കൂടെ അവളും വീഴാൻ പോയി പക്ഷെ അവളുടെ കൈകളിൽ ആരോ പിടിത്തമിട്ടു 'എബി sir ' അവളുടെ ചുണ്ടുകൾ മന്ത്രിച്ചു അവനെ കണ്ടതും അവൾക്കു അൽപ്പം ആശ്വാസമായി 'നിനക്ക് ഇവളെ കൊണ്ട് പോകണോ എന്നാ കൊണ്ട് പോടാ ഈ എബി ജീവിച്ചിരിക്കുന്ന കാലത്തോളം നിനക്ക് അവളെ കിട്ടില്ല 'എന്നും പറഞ്ഞ എബി അവനെ ഇടിക്കാൻ തുടങ്ങി

Sir വേണ്ട ഇനി ഇടിച്ചാൽ അവൻ ചത്തുപോകും വിട്ടേക്ക് 'അവൾ എബിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു ദേഷ്യം എല്ലാം അടങ്ങിയതും എബി അവനെ അടിക്കുന്നത് നിർത്തി എണീറ്റു നിന്ന് 'ഇത് നിനക്കുള്ള അവസാനത്തെ വാണിങ് ആണ് ഇനി നിന്റെ നിഴലെങ്ങാനും ഇവളുടെ പിറകിൽ കണ്ടാൽ എബി ആരെന്ന് ശെരിക്കും നിനക്ക് മനസിലാകും കേട്ടോടാ 'ദേഷ്യത്തിൽ പറഞ്ഞ അവൻ അവളെയും വലിച്ച ക്യാബിനിലേക്ക് പോയി 'Sir ' അവൾ അവനെ വിളിച്ചു പക്ഷേ no response ആൾ നല്ല കട്ടകലിപ്പിൽ ആയിരുന്നു ഓഫീസ് സമയം കഴിയും വരെ പിന്നെ അവൻ ഒന്നും അവളോട് സംസാരിച്ചില്ല അവൾ മിണ്ടാനും പോയില്ല വീട്ടിലേക്ക് തിരിച്ചു പോകുന്ന സമയത്തും അവന്റെ മുഖത്ത് നല്ല ദേഷ്യം ഉണ്ടായിരുന്നു അത് തന്നോടുള്ള ദേഷ്യം ആണെന്ന് അവൾക്കു നന്നായിട്ട് അറിയാമായിരുന്നു അത് കൊണ്ട് തന്നെ അവൾ ഒന്നും ചോദിക്കാൻ പോയില്ല വീട്ടിൽ എത്തിയതും അവൻ ദേഷ്യത്തിൽ കാറിന്റെ ഡോർ അടച്ചു വീടിനകത്തേക്ക് കയറി പോയി കൂടെ അവളും അകത്തേക്ക് കയറി ~~~~~~~~~~~~ 'ആ നിങ്ങൾ വന്നോ രണ്ടാളും പോയി പെട്ടന്ന് ഫ്രഷ് ആയി വാ ' അവൻ മറുപടി ഒന്നും പറയാതെ പൂജയെ നോക്കി ദഹിപ്പിച്ച മുകളിലേക്ക് കയറി പോയി 'ഈ ചെക്കൻ ഇത് എന്നാ പറ്റി നല്ല ദേഷ്യത്തിൽ ആണല്ലോ, ഓഫീസിൽ എന്നതെലും പ്രശ്നം ഉണ്ടോ മോളെ ' 'ഇല്ല മമ്മി ' 'പിന്നെ അവൻ എന്നാ പറ്റി ' 'അറിയില്ല 'എന്നും പറഞ്ഞ അവൾ മുകളിലേക്ക് കയറാൻ നിന്നു '

മോൾ ഒന്ന് നിന്നെ ' 'എന്നതാ മമ്മി ' 'പറ എന്താ പ്രശ്നം അവൻ നിന്നെ വഴക്ക് പറഞ്ഞോ ' 'ഇല്ല ' 'പിന്നെ എന്നാ മോളുടെ മുഖം വല്ലാതിരിക്കുന്നെ ' 'അത് ചെറിയ ഒരു തലവേദന ഒന്ന് കിടന്ന മാറും ഞാൻ ഒന്ന് കിടക്കട്ടെ ' 'ചുക്ക് കാപ്പി വല്ലതും വേണോ മോളെ ' 'വേണ്ട മമ്മി 'എന്നും പറഞ്ഞ അവൾ തന്റെ റൂമിലേക്ക് ചെന്ന് ബെഡിലേക്ക് കിടന്നു കണ്ണുകൾ അനുസരണയില്ലാതെ നിറയാൻ തുടങ്ങി അവൾ എണീറ്റ ഷെൽഫിൽ നിന്നും ഒരു ഫോട്ടോ എടുത്ത് 'എന്തിനാ രണ്ടുപേരും എന്നെ ഒറ്റക്കാക്കി പോയത് പോയപ്പോ കൂടെ കൊണ്ട് പോകയിരുന്നില്ലേ മടുത്തു എനിക്ക് ഒറ്റപെട്ടു പോവാ ഞാൻ അച്ഛാ അമ്മ ഞാനും വരട്ടെ നിങ്ങടെ അടുത്തേക്ക് 'ഫോട്ടോയിൽ നോക്കി അവൾ ചോദിച്ചു ആ ഫോട്ടോയും നെഞ്ചിൽ വേച് അവൾ ബെഡിൽ കിടന്നു ഇതേ സമയം എബിയുടെ മുറിയിൽ തന്റെ മുന്നിൽ കണ്ട എല്ലാ സാധങ്ങളും അവൻ എടുത്ത് എറിയാൻ തുടങ്ങി, കലി തീരും വരെ ഇത് തന്നെ ആളുടെ പണി അത് കൊണ്ട് തന്നെ അവന്റെ മുറിയിൽ നിന്ന് കേൾക്കുന്ന ശബ്ദത്തിന് ആരും mind കൊടുക്കാറില്ല 'എന്ത് ധൈര്യത്തില അവൻ അവളെ തേടി വന്നത് വിട്ട് കൊടുക്കില്ല ഞാൻ അവളെ ആർക്കും എനിക്ക് വേണം അവളെ, അവളെ സങ്കടപ്പെടുത്താനും സന്തോഷിപ്പിക്കാനും എനിക്ക് മാത്രമേ അവകാശമുള്ളൂ 'ഒരു ഭ്രാന്തനെ പോലെ അവൻ അലറി ~~~~~~~~~~~~ 'പൂജ ചേച്ചി എന്നാ ഉറക്കാണ് എണീറ്റെ വന്നപ്പോ കിടന്നതല്ലേ ഡ്രസ്സ്‌ പോലും മാറിയില്ലല്ലോ '

റോസമ്മയുടെ വിളി കെട്ടാൻ അവൾ ഉറക്കിൽ നിന്നും ഉണർന്നത് അവൾ ചുറ്റും നോക്കി എങ്ങും ഇരുട്ട് പടർന്നിരുന്നു സമയം നോക്കിയപ്പോൾ 8 മണി 'നീ എപ്പോ എത്തി ' 'ഞാൻ വന്നിട്ട് ഒരുപാട് നേരായി അതിനെങ്ങനെ ചേച്ചി ഉറങ്ങുവായിരുന്നില്ലേ തലവേദന എങ്ങനെ ഉണ്ട് ' 'കുറവുണ്ട് ' 'ഇതാരുടെ ഫോട്ടോയ ചേച്ചി ' 'എന്റെ അച്ഛനും അമ്മയുമാണ് ' 'എവിടെ നോക്കട്ടെ 'എന്നും പറഞ്ഞ റോസമ്മ ആ ഫോട്ടോ വാങ്ങി നോക്കി 'ഇതാണോ ചേച്ചിയുടെ അമ്മയും അച്ഛനും ' 'അതെ എന്തെ ' 'ഈ സ്ത്രീയെ ഞാൻ....' 'എടി റോസമ്മേ ഒന്നിങ്ങോട്ട് വന്നേ 'അവൾ പറഞ്ഞ മിഴുവനാക്കുന്നതിന് മുന്നേ താഴെ നിന്നും മമ്മിടെ വിളി വന്നു 'ചേച്ചി മമ്മി വിളിക്കുന്നുണ്ട് ഞാൻ ചെല്ലട്ടെ ചേച്ചി ഫ്രഷ് ആയി താഴേക്ക് വാ 'എന്നും പറഞ്ഞ റോസമ്മ പോയി റോസമ്മ പോയതും അവൾ പെട്ടന്ന് ഫ്രഷ് ആയി താഴേക്ക് പോയി പോകും വഴിയിൽ എബിയുടെ റൂമിലേക്ക് ഒന്ന് നോക്കി പക്ഷെ നിരാശ ആയിരുന്നു ഫലം ആ വാതിലുകൾ അടഞ്ഞു കിടക്കയിരുന്നു ആ സങ്കടത്തിൽ അവൾ താഴേക്ക് ചെന്നു 'മോൾ വന്നോ വാ വന്നിരുന്നു കഴിക്ക് ' അവൾ ചുറ്റും നോക്കി എബിയെ അവിടെ കാണാൻ സാധിച്ചില്ല 'മമ്മി എബി sir ' 'അവൻ അങ്ങനെയാ മോളെ ദേഷ്യം വന്നാൽ പിന്നെ അന്ന് ഒന്നും കഴിക്കത്തില്ല നീ ഇരിക്ക് ' 'ഞാൻ പോയി സർനെ വിളിച് വരാം ' 'പോയിട്ട് കാര്യമില്ല മോളെ അവൻ വരത്തില്ല ' 'ഒന്ന് പോയി നോക്കട്ടെ മമ്മി 'എന്നും പറഞ്ഞ അവൾ എബിയുടെ റൂമിലേക്ക് ചെന്നു ~~~~~~~~~~~~

വാതിലിന്റെ മുന്നിൽ ചെന്ന് നിന്ന് അകത്തേക്ക് കയറണോ വേണ്ടയോ എന്ന് ചിന്തിച്ചു അവസാനം രണ്ടുംകല്പിച്ച അവൾ അകത്തേക്ക് കയറി ബെഡിൽ കണ്ണടച്ച് കിടക്കുന്ന അവനെ ആണ് അവൾ കണ്ടത് ചുറ്റും ഓരോ സാധങ്ങൾ പൊട്ടി കിടക്കുന്നുണ്ട് അവൾ അതിൽ ചവിട്ടാതെ ശ്രേദ്ധിച്ച അവന്റെ അടുത്തേക്ക് ചെന്നു 'എബി sir 'അവൾ വിളച്ചതും ഒരു ഞരക്കത്തോടെ അവൻ എണീറ്റു മുന്നിൽ അവളെ കണ്ടതും അവൻ നെറ്റി ചുളിച്ചു 'നീ എന്താ ഇവിടെ ' 'Sorry sir വിഷ്ണുവേട്ടൻ ഓഫീസിലേക്ക് വരും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല sorry Iam really sorry 'അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല പെട്ടന്ന് അവൾ അവന്റെ കാലിൽ പിടിച്ചു പറയാൻ തുടങ്ങി 'sir pls ഇങ്ങനെ മിണ്ടാതെ നടക്കല്ലേ വേണെങ്കി എന്നെ വഴക്ക് പറഞ്ഞോ അതല്ലെങ്കിൽ തല്ലിക്കോ എന്നാലും കുഴപ്പമില്ല പക്ഷെ sir ന്റെ ഈ മൗനം അത് മാത്രം സഹിക്കാൻ കഴിയുന്നില്ല അത് എന്നെ കൊല്ലാതെ കൊല്ലുന്നു ഇനി sir ൻ ഞാൻ ഇവിടെ നിൽക്കുന്നത് ഇഷ്ട്ടമല്ലെങ്കിൽ ഞാൻ പൊയ്ക്കോളാം 'എന്നും പറഞ്ഞ അവൾ കരഞ്ഞു അവളുടെ കരയുന്ന കണ്ണുകൾ കണ്ടതും അവന്റെ നെഞ്ഞെന്ന് പിടഞ്ഞു അവൻ അവളെ പിടിച്ച എണീപ്പിച്ചു 'അങ്ങനെ പോകാൻ വേണ്ടിയിട്ടാണോ നിന്നെ ഞാൻ ഇങ്ങോട്ട് ക്ഷണിച്ചത് അല്ലല്ലോ അത് കൊണ്ട് ഇവിടെ നിന്നും നിനക്ക് ഒരു മടക്കമുണ്ടാവില്ല ഒരിക്കലും നീ ഇപ്പൊ പോ ' 'Sir താഴേക്ക് വാ ഇന്ന് ഒന്നും കഴിച്ചില്ലല്ലോ മമ്മി എല്ലാം വിഷമത്തിൽ ഇരിക്കാണ് '

'എനിക്ക് വിശപ്പില്ല നീ പോയി കഴിച്ചോ ' 'അതൊന്നും പറഞ്ഞാൽ പറ്റില്ല എന്റെ കൂടെ വന്നേ പറ്റു 'എന്നും പറഞ്ഞ അവൾ അവനെയും വലിച്ച താഴേക്ക് നടന്നു ~~~~~~~~~~~~ 'മമ്മി ഒന്നങ്ങോട്ട് നോക്കിയേ ' 'എങ്ങോട്ട് ' 'ദേ അങ്ങോട്ട് 'എന്നും പറഞ്ഞ റോസമ്മ stair ന്റെ അങ്ങോട്ടേക്ക് വിരൽ ചൂണ്ടി Stair ഇറങ്ങി വരുന്ന പൂജയെയും എബിയേയും കണ്ട് അവരുടെ കണ്ണുകൾ വിടർന്നു 'ഇത് എന്റെ എബി അല്ല എന്റെ എബി ഇങ്ങനെ അല്ല ' 'മമ്മി എന്നതാ ഇത് മിണ്ടാതിരിക്ക് ഇച്ചായൻ കേൾക്കും ' 'നീ പോടീ എന്നാലും എന്റെ എബിക്ക് എന്നാ പറ്റി 'അവർ താടിക്കും കയ്യ് കൊടുത്ത് പറഞ്ഞു 'ആലിസെ ഒന്ന് മിണ്ടാതിരി അവൻ കേട്ട പിന്നെ അത് മതി നിനക്ക് അറിയാല്ലോ he is psychology student അത് മറക്കണ്ട ' 'അതിനെന്താ മനുഷ്യ ' 'നീ മനസ്സിൽ വിചാരിക്കുമ്പോഴേക്കും അവൻ മാനത്തു കണ്ടിട്ടുണ്ടാവും അതോർത്തോ ' 'അത് ശെരിയാ മമ്മി ആ വായ ഒന്ന് അടച്ചിരുന്ന നന്നായിരിക്കും ' 'ഞാൻ മിണ്ടുന്നതിനാ കുഴപ്പം നമ്മൾ ഒന്നിനും ഇല്ലോ 'എന്നും പറഞ്ഞ മമ്മി മുഖം വീർപ്പിച്ചിരുന്നു അത് കണ്ട് അവർ രണ്ടുപേരും ഒന്ന് ചിരിച്ചു 'എന്നതാ ഇവിടെ ഒരു ചർച്ച ' 'അത് ഉണ്ടല്ലോ മോനെ എബി.... ' 'ആലിസെ മിണ്ടാതിരി നിങ്ങൾ ഇരിക്ക് മക്കളെ 'പപ്പാ പറഞ്ഞതും അവർ രണ്ടുപേരും അവിടെ ഇരുന്നു മമ്മി എല്ലാവർക്കും വിളമ്പി കൊടുത്ത് അവരെല്ലാം ഇരുന്ന് കഴിക്കാൻ തുടങ്ങി

'പപ്പാ മമ്മിക്ക് എന്ത് പറ്റി മുഖം വീർപ്പിച്ചിരിക്കുന്നു ' 'പറ്റിയത് നിന്റെ തള്ളക്കാണ് എനിക്കല്ല ' 'അതന്നെയാ ഞാൻ പറഞ്ഞെ ' അവരുടെ സംസാരം കേട്ട് ബാക്കി ഉള്ളവർ എല്ലാം ചിരിക്കാൻ തുടങ്ങി 'മതി ചിരിച്ചത് എല്ലാവരും കഴിച്ചിട്ട് എണീറ്റ് പോകാൻ നോക്ക് ' 'മക്കളെ നിങ്ങളെ മമ്മി സീരിയസ് ആയി പെട്ടന്ന് കഴിച്ചോ ' എല്ലാവരും പെട്ടന്ന് തന്നെ കഴിച്ച അവരുടെ റൂമിലേക്ക് പോയി ~~~~~~~~~~~~ 'ഹ്മ്മ് കാലമാടൻ ഇതൊക്കെ ഇനി എപ്പോ ചെയ്ത് കഴിയാനാ ഏത് നേരത്താണോ എന്തോ ഇത് ഏൽക്കാൻ തോന്നിയത് ഒന്ന് സഹായിച്ചുടെ തെണ്ടി..' 'ആരെയാ സ്മരിക്കുന്നത് എന്നെയാണോ ' എബിയുടെ ശബ്ദം കേട്ടതും അവൾ ലാപ്പിൽ തലയുയർത്തി നോക്കി അവനുണ്ട് അവളുടെ ചാരെ ബെഡിൽ ഇരിക്കുന്നു 'Sir എപ്പോ വന്നു ' 'നീ എന്നെ സ്മരിച്ചപ്പോൾ തന്നെ ഇവിടെ എത്തി ' 'എല്ലാം കേട്ടല്ലേ 😁'അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു 'നല്ല വൃത്തിയായി കേട്ടു ഇങ് താൻ ഞാൻ ചെയ്തോളാം 'എന്നും പറഞ്ഞ അവൻ അവളുടെ കയ്യിൽ നിന്നും ലാപ് വാങ്ങി work ചെയ്യാൻ തുടങ്ങി 'ഞാൻ ചെയ്തോളാം sir ' 'എന്നിട്ട് വീണ്ടും എന്നെ സ്മരിക്കാൻ അല്ലേ അത് വേണ്ട ' '😁😁' അവൻ ബെഡിൽ ഇരുന്ന് work ചെയ്യാൻ തുടങ്ങി അവൾ അതും നോക്കി അങ്ങനെ ഇരുന്നു 'ആരായിരുന്നു അവൻ ' 'ഏത് sir ആരെയാ ഉദേശിച്ചേ ' 'ഇന്ന് ഓഫീസിൽ വന്ന് പ്രശ്നം ഉണ്ടാക്കിയില്ലേ അവൻ ' 'അതോ അപ്പച്ചിടെ മോൻ ആണ് പറഞ്ഞു വരുമ്പോൾ മുറച്ചെറുക്കാനായിട്ട് വരും പിന്നെ എന്റെ fiancy കൂടി ആണ് ' 'What....' ...  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story