അറിയാതെ: ഭാഗം 50

ariyathe sha

രചന: SHA (പെങ്ങളുട്ടി)

"എന്റെ ചിരികൾ മണ്ണിൽ ദ്രവിക്കും മുൻപ് ഒരുവട്ടം കൂടി കേൾക്കാൻ പാകത്തിൽ കണ്ണീരോടുകൂടി നീയെന്റെ ചെവിയിൽ അടക്കം പറയണം...പ്രിയതേ നീ എന്റെ പ്രാണനായിരുന്നു എന്ന് നിന്നെ ഞാൻ അത്രമേൽ സ്നേഹിച്ചിരുന്നു എന്ന്...." (കടപ്പാട് : മാധവിക്കുട്ടി ) ~~~~~~~~~ ഞാനിന്ന് ഒരുപാട് സന്തോഷത്തിൽ ആണ് എന്താണ് കാരണം എന്നല്ലേ എന്റെ പ്രണയം ഇന്ന് സഫലമായിരുന്നു ഇച്ചായനോടുള്ള ഇഷ്ട്ടം ഞാൻ തുറന്ന് പറഞ്ഞു ഒരിക്കലും ആൾ accept ചെയ്യുമെന്ന് വിചാരിച്ചില്ല പക്ഷെ എന്റെ പ്രതീക്ഷകളെ എല്ലാം തെറ്റിച്ചുകൊണ്ട് ഇച്ചായൻ എന്നെ പ്രൊപ്പോസ് ചെയ്തു ശെരിക്കും ഞെട്ടിപ്പോയി 'ഇച്ചായ ' 'മ്മ് എന്താടി ' 'ഇച്ചായൻ എന്നെ എന്ന് മുതല ഇഷ്ട്ടപെട്ടു തുടങ്ങിയേ ' 'നിന്റെ അച്ഛന്റെ കയ്യും പിടിച്ച വന്ന ആ പാവാടകാരി ഇന്നും എന്റെ മനസ്സിൽ ഉണ്ട് അന്ന് നീ കയറിവന്നത് ഈ മുറ്റത്തേക്കല്ല എന്റെ മനസിലെക്കായായിരുന്നു ' 'ശെരിക്കും ' 'അതെടി പെണ്ണെ 'എന്നും പറഞ്ഞ ജോൺ അവളുടെ മുഖം കയ്യിലെടുത്തു 'ഇച്ചായൻ എന്താ ഇങ്ങനെ നോക്കുന്നെ ' 'ശ് 'അവളുടെ ചുണ്ടിൽ വിരൽ വെച്ചു അവൾ എന്തേലും പറയുന്ന മുന്നേ അവൻ അവളുടെ ചുണ്ടുകളെ കവർന്നു ~~~~~~~~~~ വായിച്ച നിർത്തികൊണ്ട് പൂജ എബിയെ ഒന്ന് നോക്കി

'നീ എന്നാടി എന്നെ ഇങ്ങനെ നോക്കുന്നെ 'അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാവാതെ അവൻ ചോദിച്ചു 'വെറുതെ അല്ല ഇച്ചായൻ ഈ സ്വഭാവം കിട്ടിയേ ' 'ഏത് സ്വഭാവം നീ എന്നാ ഉദ്ദേശിക്കുന്നെ ' 'ഈ ഒന്ന് പറഞ്ഞ രണ്ടാമത്തതിന് ഉമ്മിക്കുന്ന സ്വഭാവം ഇല്ലേ അതാ ഞാൻ ഉദേശിച്ചേ പപ്പയുടെ സ്വഭാവം അല്ലേ മകൻ കിട്ടു ' 'അത് പിന്നെ അങ്ങനെ അല്ലേ വരൂ 😌'അവൻ നാണത്തോടെ പറഞ്ഞു 'അയ്യടാ എന്താ നാണം കണ്ടെച്ചാലും മതി ' 'എന്നാടി എനിക്ക് ഒരു കുറവ് ' 'നിങ്ങൾക്ക് കുറവല്ല കൂടുതലാ ഉള്ളെ ' 'നമ്മൾ മറ്റെറിന്ന് വിട്ട് പോയി നീ ബാക്കി കൂടി വായിക്ക് ' 'എന്താ ആകാംക്ഷ ' 'അത് പിന്നെ എന്റെ പപ്പയുടെയും മമ്മിയുടെയും love story അറിയാൻ എനിക്ക് ആഗ്രഹം കാണില്ലേ 'അവളുടെ മടിയിലേക്ക് തലവെച്ചു അവൻ പറഞ്ഞു 'ഹ്മ്മ് 'അവൾ ഒന്ന് അമർത്തി മൂളിക്കൊണ്ട് ബാക്കി വായിക്കാൻ തുടങ്ങി ~~~~~~~~~~~ പിന്നീടുള്ള പേജുകളിൽ എല്ലാം അവരുടെ പ്രണയം നിറഞ്ഞു നിന്നിരുന്നു ഒരാൾക്ക് മറ്റൊരാളെ ഇത്രത്തോളം സ്നേഹിക്കാൻ കഴിയുമോ എന്ന് അവർ ചിന്തിച്ചു പ്രണയം മാത്രമല്ല ആരുമറിയാതെ നടത്തിയ അവരുടെ യാത്രകളും അതിൽ നിറഞ്ഞു നിന്നിരുന്നു ഒരു വരികളും വായിക്കുമ്പോഴും അവർ ആ കാലത്ത് ജീവിച്ചിരുന്ന പോലെ ആണ് അവർക്ക് തോന്നിയത് 'ത്രേസ്യാമ്മച്ചി ഇന്നെന്നെ കാണാൻ വന്നിരുന്നു അവർക്ക് മകനെ കുറിച് ഒരുപാട് സ്വപ്നം ഉണ്ടെന്നും താൻ അതിന് ഒരു തടസ്സം ആകാൻ പാടില്ലെന്നും അവർ പറഞ്ഞു

ഞങ്ങളുടെ ഇഷ്ട്ടം അവർ അറിഞ്ഞിട്ടുള്ള വരവാണ് എന്ന് എനിക്ക് മനസിലായി അമ്മയില്ലാതിരുന്ന എനിക്ക് അവർ സ്വന്തം അമ്മയായിരുന്നു ആ അവർ പറഞ്ഞപ്പോൾ എനിക്ക് അനുസരിക്കാതിരിക്കാൻ തോന്നിയില്ല ഇനി ഒരിക്കലും അവർക്കും മകനുമിടയിൽ ഒരു തടസ്സമായി ഞാൻ ഉണ്ടാകില്ല എന്നവരോട് പറഞ്ഞു ഇച്ചായനെ പിരിയാൻ എനിക്ക് കഴിയില്ലായിരുന്നു പക്ഷെ മറ്റുള്ളവരുടെ സന്തോഷം അതാണ് എനിക്ക് വലുത് അത് കൊണ്ട് തന്നെയാ ഇച്ചായന്റെ മനസമ്മതത്തിന്റെ തലേദിവസം ആരോടും പറയാതെ ഞാൻ അച്ഛനുമായി നാട് വിട്ടു നടുവിടലിൻ പിറകിൽ മറ്റൊരു കാരണം കൂടി ഉണ്ടായിരുന്നു ഇച്ചായന്റെ ജീവന്റെ തുടിപ്പ് എന്നിൽ ഉണ്ടെന്ന് ഞാൻ അരിഞ്ഞതും അന്നേ ദിവസമായിരുന്നു ഒരിക്കലും ഇച്ചായന്റെ ജീവിതത്തിൽ ഞാൻ ഒരു ശല്യമാകാൻ പാടില്ലല്ലോ പക്ഷെ എല്ലാ സത്യങ്ങളും അറിഞ്ഞ ഇച്ചായനും ഭാര്യയും എന്നെ കാണാൻ വന്നിരുന്നു എന്റെ കാലിൽ വീണു ഒരുപാട് മാപ്പ് പറഞ്ഞു ഈ ജന്മത്തിൽ ഒന്നാകാൻ സാധിച്ചില്ല അടുത്ത ജന്മത്തിൽ നമുക്ക് ഒന്നകാം എന്ന് പറഞ്ഞ സമാധാനിപ്പിച്ച വിട്ടു ഇപ്പൊ എന്റെ പ്രാർത്ഥന അത് തന്നെയാണ് ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ichayane എനിക്ക് തന്നെ തരണേ എന്ന് ഇന്ന് ഞാൻ ജീവിക്കുന്നത് വരാനിരിക്കുന്ന എന്റെ കുഞ്ഞിന് വേണ്ടിയാ അവനെ ഞാൻ വളർത്തും

എന്റെ മകനായി തന്നെ ' ~~~~~~~~~~ ബാക്കി വായിക്കാനുള്ള ആകാംക്ഷയിൽ അവൾ അടുത്ത് പേജ് മറിച്ചു പക്ഷെ നിരാശ ആയിരുന്നു ഫലം അവൾ സങ്കടത്തോടെ എബിയെ നോക്കി 'അല്ല അവരുടെ love story വായിച്ചിട്ട് നീ എന്നതിന കരയുന്നെ ' 'എനിക്ക് എന്തോ ഇച്ചായന്റെ മമ്മി ഞാൻ ആണെന്ന് ഒരു തോന്നൽ ' 'എന്റെ മമ്മി നീയോ നല്ല തമാശ തന്നെ ' 'തമാശ അല്ല ഇച്ചായൻ ഓർമ ഉണ്ടോ അന്ന് ആ കാകാത്തി പറഞ്ഞത് നമ്മൾ ആരുടെയോ പുനർജ്ജന്മം ആണെന്ന് ' 'ആ അത് നമ്മൾ അന്നേ വിട്ടതല്ലേ പിന്നെ എന്താ ' 'ഇപ്പൊ എനിക്ക് തോന്നുന്നു അതിൽ എന്തോ സത്യം ഉണ്ടെന്ന് ഇത് വായിച്ചപ്പോൾ എനിക്ക് ഞാൻ എഴുതിയ പോലെ feel ചെയ്തു ' 'അങ്ങനെ ആണോ അപ്പൊ ഞാൻ ആര് ' 'ഇച്ചായൻ അല്ലേ എന്റെ ഇച്ചായൻ ' 'നീ ഇത് എന്നതൊക്കെയാ പറയുന്നേ ഒരുപക്ഷെ അവർ പറഞ്ഞത് സത്യം ആണെങ്കിൽ നമ്മൾ ഒന്നായില്ലേ പിന്നെ എന്താ '

'അതും ശെരിയാ ' 'എന്റെ കൊച്ചു കൂടുതൽ ചിന്തിച് തല പെരുപ്പിക്കണ്ട ഇപ്പൊ ചെന്ന് റെഡി ആവ് നമുക്ക് ഒരിടം വരെ പോകാം ' 'എങ്ങോട്ട് വീട്ടിലോട്ട് ആണോ ' 'അല്ല വേറെ ഒരിടത്തേക്ക് പെട്ടെന്ന് റെഡി ആവ് ' അവൾ അവനെ ഒന്ന് നോക്കി ഡ്രസ്സ്‌ എടുത്ത് പോയി അവൾ പോയതും അവൻ ആ ഡയറി കയ്യിലെടുത്ത അതിനകത്തുള്ള ഫോട്ടോയിൽ വിരൽ ഓടിച്ചു അവന്റെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ അതിലേക്ക് വീണു 'എന്തിനാ നിങ്ങൾ എന്നെ വിട്ട് പോയെ ഇവിടെ ഉള്ള ആരും എന്റെ ആരും അല്ലെന്ന് അറിഞ്ഞപ്പോൾ ഞാൻ എന്ത് മാത്രം സങ്കടപെട്ടെന്നോ നിങ്ങൾ ഉണ്ടായിരുന്നേൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു 'അവൻ ഫോട്ടോയിൽ നോക്കി പറഞ്ഞു ഡ്രസിങ് റൂമിന്റെ ഡോർ തുറന്ന് പൂജ വരുന്നത കണ്ടതും അവൻ കണ്ണുകൾ തുടച് ഡയറി എടുത്ത് ഷെൽഫിൽ വേച് അവളെ നോക്കി പുഞ്ചിരിച്ച റെഡി ആവാൻ പോയി .. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story