അറിയാതെ: ഭാഗം 52

ariyathe sha

രചന: SHA (പെങ്ങളുട്ടി)

തനിക്ക് മുന്നിൽ നിൽക്കുന്നവരെ കണ്ട് എബി ഒന്ന് ഞെട്ടി പിറകോട്ടു നിന്നു 'നീ എന്നാ എബി ഞങ്ങളെ ഇങ്ങനെ നോക്കുന്നെ ' 'നിങ്ങൾ എല്ലാവരും എന്നാ ഇവിടെ ' 'അതെന്താ മോനെ ഞങ്ങൾക്ക് ഇങ്ങോട്ട് വന്നൂടെ ' 'ഞാൻ അങ്ങനെ ഉദ്ദേശിച്ച പറഞ്ഞതല്ല മമ്മി ' 'നിനക്ക് ഞങ്ങൾ വന്നത് ഇഷ്ട്ടപെട്ടില്ലേൽ അത് പറഞ്ഞ പോരെ ' 'ആരാ ഇച്ചായ വന്നത് 'എന്നും ചോദിച്ച പൂജ അങ്ങോട്ടേക്ക് വന്നു പുറത്ത് നിൽക്കുന്നവരെ കണ്ട് അവളുടെ കണ്ണുകൾ വിടർന്നു 'നിങ്ങൾ എന്താ പുറത്ത് നിൽക്കുന്നെ അകത്തേക്ക് കയറി വാ 'അവൾ മമ്മിയെയും പപ്പയെയും അകത്തേക്ക് ക്ഷണിച്ചു എബിയെ ഒന്ന് നോക്കികൊണ്ട് അവർ രണ്ടുപേരും അകത്തേക്ക് കയറി 'ഞങ്ങൾ ഇവിടെ ഉണ്ടെന്ന് നിങ്ങൾ എങ്ങനെ അറിഞ്ഞു പപ്പാ ' അവൻ ചോദിച്ചത് കേട്ട് അവർ രണ്ടുപേരും പൂജയെ നോക്കി 'അവളെ നോക്കാനല്ല ഞാൻ പറഞ്ഞെ ചോദിച്ചതിന് ഉത്തരം പറ ' 'ഞാനിപ്പോ വരാവേ 'എന്നും പറഞ്ഞ പൂജ അവിടെ നിന്ന് മുങ്ങാൻ നിന്നു 'എവിടെക്കാടി മുങ്ങുന്നേ പപ്പാ പറ ഇവൾ പറഞ്ഞിട്ടല്ലേ നിങ്ങൾ വന്നേ 'അവളെ പിടിച്ച നിർത്തികൊണ്ട് അവൻ ചോദിച്ചു

'അല്ല മോനെ അരുൺ അവന ഞങ്ങളോട് പറഞ്ഞെ നിങ്ങൾ ഇവിടെ ഉണ്ടെന്ന് ' 'കള്ളം പറയല്ലേ പപ്പാ ഇവളല്ലേ നിങ്ങളെ വിളിച് ഞങ്ങൾ ഇവിടെ ഉള്ള കാര്യം പറഞ്ഞെ ' അവർ രണ്ടുപേരും അതെ എന്നർത്ഥത്തിൽ തലയാട്ടി 'ചതിച്ചല്ലേ 'അവൾ ചുണ്ട് കുർപ്പിച്ച അവരെ നോക്കി അവൻ അവളെ ഒന്ന് ദേഷ്യത്തിൽ നോക്കി റൂമിലേക്ക് കയറിപ്പോയി 'പ്രശ്നമായോ മോളെ ' 'എന്ത് പ്രശ്നം മമ്മി ഇച്ചായനെ നമുക്ക് ok ആക്കാം ഇപ്പൊ ഞാൻ പോയി വല്ലതും കഴിക്കാൻ ഉണ്ടാക്കട്ടെ അല്ല നിങ്ങൾ വല്ലോം കഴിച്ചായിരുന്നോ ' 'ഇല്ല മോളെ കാലത്തെ പുറപ്പെട്ടതല്ലേ ' 'എന്നാ കുറച്ചു നേരം wait ചെയ്യ് ഞാൻ ദോശ ഉണ്ടാക്കി തരാം 'എന്നും പറഞ്ഞ അവൾ അടുക്കളയിലേക്ക് നടന്നു 'മോളെ ഞാനും വരാം 'എന്നും പറഞ്ഞ മമ്മിയും അവളുടെ കൂടെ ചെന്നു മമ്മിയും അവളും കൂടെ ബ്രേക്ഫാസ്റ് റെഡിയാക്കി ~~~~~~~~~~~ 'പപ്പാ വാ കഴിക്കാം മമ്മിയും ഇരിക്ക് 'ഫുഡ് ടേബിളിൽ വേച് അവൾ പറഞ്ഞു 'മോളെ എബി അവനെ കൂടി വിളിക്ക് ' 'നിങ്ങൾ ഇരിക്ക് ഞാൻ പോയി ഇച്ചായനെ വിളിച് വരാം 'എന്നും പറഞ്ഞ അവൾ റൂമിലേക്ക് ചെന്നു 'ആഹാ എല്ലാം പൊട്ടികിടക്കുവാണല്ലോ 'നിലത്തു പൊട്ടികിടക്കുന്ന സാധങ്ങൾ നോക്കി അവൾ നെടുവീർപ്പിട്ടു അവൾ നേരെ ബാൽക്കണിയിലേക്ക് ചെന്നു ദേഷ്യത്തിൽ കയ്യവരിയിൽ പിടിച്ചു നിൽക്കാണ് എബി

'ഇച്ചായ എന്താ ഈ ചെയ്ത് വെച്ചേക്കുന്നേ ഞാൻ പറഞ്ഞിട്ടില്ലേ സാധങ്ങൾ ഇങ്ങനെ പൊട്ടിക്കരുത് എന്ന് ' 'നീ ഇപ്പൊ എന്റെ കണ്ണ്മുന്നിൽ നിന്ന് പോ ' 'ഇച്ചായ എന്താ ഇത് കൊച്ച് കുട്ടികളെ പോലെ ' 'നീ ഒന്ന് പോയി തരോ എനിക്ക് കുറച്ചു സമാധാനം വേണം 'അവൻ ദേഷ്യത്തിൽ അലറി അവന്റെ ശബ്ദത്തിൽ നിന്ന് അവൾക്കറിയാമായിരുന്നു അവന്റെ ദേഷ്യം അവൾ അവനെ പുറകിലൂടെ കെട്ടിപിടിച്ചു 'Sorry ഇച്ചായ പപ്പയെയും മമ്മിയെയും വിഷമിപ്പിക്കാൻ എനിക്ക് തോന്നിയില്ല sorry ' അവൻ തിരിഞ്ഞ് നിന്ന് അവളെ ഇറുകെ പുണർന്നു 'ഇച്ചായൻ വാ വല്ലതും കഴിക്കണ്ടേ ' 'എനിക്ക് വേണ്ട നീ പോയി കഴിക്ക് ' 'പപ്പയും മമ്മിയും വിഷമിക്കും ഇച്ചായൻ വാ ' 'പൂജ pls ഞാൻ കുറച്ചു നേരം തനിച്ചിരുന്നോട്ടെ ' 'അതൊന്നും പറ്റില്ല ഇച്ചായൻ വന്നേ 'എന്നും പറഞ്ഞ അവൾ അവനെയും വലിച്ച ഡൈനിങ്ങ് ഹാളിലേക്ക് വന്ന് അവിടെ ഉള്ള ചെയറിൽ അവനെ ഇരുത്തി അവൾ എല്ലാവർക്കും വിളമ്പി കൊടുത്ത് അവന്റെ അടുത്തിരുന്നു 'ഇച്ചായ കഴിക്ക് 'ഒന്നും കഴിക്കാതിരിക്കുന്ന അവനെ കണ്ട് അവൾ പറഞ്ഞു അവൻ ഒന്നും കഴിക്കാതെ എണീറ്റ് പോകാൻ നിന്നു അവൾ അവനെ പോകാൻ സമ്മതിക്കാതെ അവനെ അവിടെ പിടിച്ചിരുത്തി അവൾ പ്ലേറ്റിൽ നിന്ന് കഷ്ണം ദോശ എടുത്ത് അവൻ നേരെ നീട്ടി അവൻ യന്ത്രികമായി വായ തുറന്നു

അവൾ അവൻ വാരി കൊടുത്തു ആ കാഴ്ച കണ്ട് പപ്പയുടെയും മമ്മിയുടെയും മനസ്സ് നിറഞ്ഞു 'അവനെ എല്ലാ അർത്ഥത്തിലും മനസിലാക്കുന്ന ഒരാളെ തന്നെ അവൻ കിട്ടിയത് നന്നായി അല്ലേ ഇച്ചായ ' 'അതെ അവനെ ഒരിക്കലും ഒറ്റക്ക് ആവാൻ അവൾ സമ്മതിക്കില്ല നമ്മൾ ഇല്ലാതായാലും അവൾ ഉണ്ടാവും അവന്റെ കൂടെ അത് മതി എനിക്ക് ' ~~~~~~~~~~ 'എബി നീ ഒന്നും പറഞ്ഞില്ല ' 'ഞാൻ എങ്ങോട്ടും ഇല്ല പപ്പാ ഇനിയുള്ള കാലം ഞങ്ങൾ ഇവിടെ ജീവിച്ചോളാം ' 'മോനെ ഞാൻ പറഞ്ഞു വന്നത് എന്താന്ന് വെച്ച ' 'വേണ്ട മമ്മി ഇനി ഒന്നും പറയണ്ട ഞങ്ങൾ എങ്ങോട്ടും ഇല്ല 'എന്നും പറഞ്ഞ അവൻ എണീറ്റ് പോയി 'നിങ്ങൾ വിഷമിക്കണ്ട ഇച്ചായൻ സമ്മതിക്കും ഞാനല്ലേ പറയുന്നേ ' 'മോൾ പറഞ്ഞ അവൻ കേൾക്കും ചെന്ന് അവനോട് സംസാരിക്ക് ' 'എല്ലാം ഞാൻ ok ആക്കാം മമ്മി dont worry 'അവരുടെ കവിളിൽ ഉമ്മ വേച് അവൾ പറഞ്ഞു അവൾ അവന്റെ അടുത്തേക്ക് ചെന്നു 'നീ വന്നത് എന്തിനാണ് എന്ന് എനിക്കറിയാം നിനക്ക് വേണെങ്കി അവരുടെ കൂടെ പോകാം പക്ഷെ നീ പോയാൽ ആ നിമിഷം ഞാനും പോകും പിന്നെ നീ എന്നെ കാണില്ല ' 'എന്തിനാ ഈ വാശി അവരില്ലാതെ ഇച്ചായൻ ജീവിക്കാൻ കഴിയില്ലെന്ന് എനിക്കറിയാം 'അവന്റെ തോളിൽ തലവെച്ച ഇരുന്ന് പറഞ്ഞു

'നീ പറഞ്ഞത് ശെരിയാ അവരില്ലാതെ ഞാനില്ല പൂജ പക്ഷെ അവരെ കാണുമ്പോ മനസ്സിന് എന്തോ ഒരിത് ' 'ഒരിതും വേണ്ട നമ്മൾ ഇന്ന് തന്നെ പാപ്പയോടും മമ്മിയോടും കൂടെ തറവാട്ടിലേക്ക് പോകുന്നു ' 'അവരുടെ കൂടെ പോകാം പക്ഷെ തറവാട്ടിലേക്ക് അല്ല നാട്ടിലെ നമ്മുടെ വീട്ടിലേക്ക് അത് പറ്റോ ' 'ശെരി നമ്മുടെ വീട്ടിലേക്ക് പോകാം പക്ഷെ രണ്ട് ദിവസം അമ്മാമ്മയുടെ കൂടെ നിന്നിട്ടെ നമ്മൾ നാട്ടിലേക്ക് പോകു ' 'പൂജ ഞാൻ....' 'ഇച്ചായൻ ഇനി ഒന്നും പറയണ്ട ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി അതല്ല ഇനി ഇച്ചായൻ വരില്ലെങ്കിൽ എന്നെയും ഇനി ഇച്ചായൻ കാണില്ല അറിയാല്ലോ എന്നെ 'എന്നും പറഞ്ഞ അവൾ എണീറ്റ് പോകാൻ നിന്നു അവൻ അവളെ പിടിച്ച തന്റെ മടിയിലിരുത്തി 'എന്റെ കൊച്ചു പിണങ്ങി പോവാണോ നീ പറഞ്ഞാൽ ഞാൻ കേൾക്കാതിരിക്കോ നമ്മുക്ക് അവരുടെ കൂടെ പോവാടി കൊച്ചേ ' 'ശെരിക്കും ' 'അതെടി ഈ സന്തോഷത്തിൽ ഞാൻ ഒരുമ്മ തരട്ടെ ' 'അയ്യടാ ഒന്ന് പോയെ 'എന്നും പറഞ്ഞ അവൾ അവന്റെ മടിയിൽ നിന്നെണീക്കാൻ നിന്നു 'അങ്ങനെ അങ്ങ് പോയല്ലോ നീ തരുന്നോ അതോ ഞാൻ തരണോ ' 'ഇച്ചായ വേണ്ട ' 'ശൂ 'അവൻ അവളുടെ ചുണ്ടിൽ വിരൽ വെച്ചു പതിയെ അവളുടെ ചുണ്ടുകളെ അവൻ കവർന്ന എടുത്തു......... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story