അറിയാതെ: ഭാഗം 53

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഞങ്ങൾക്ക് അങ്ങോട്ട് വരാവോ 'എന്നും ചോദിച്ച പപ്പയും മമ്മിയും അങ്ങോട്ട് വന്നു അവരെ കണ്ടതും പൂജ എബിയിൽ നിന്ന് വിട്ട് നിന്നു 'എന്ത് തീരുമാനിച്ചു രണ്ടുപേരും ഞങ്ങടെ കൂടെ വരുന്നുണ്ടോ ' 'അത് എന്ത് ചോത്യമാണ് പപ്പാ നിങ്ങടെ കൂടെ വരാതെ ഞങ്ങൾ എവിടെ പോവാന അല്ലേ ഇച്ചായ ' അവൾ ചോദിച്ചതും എബി അതെ എന്നർത്ഥത്തിൽ തലയാട്ടി 'സത്യാണോ ഇവൻ സമ്മതിച്ചോ മോളെ കൂടെ വരാൻ ' 'ഈ പൂജ ഒരു കാര്യം ഏറ്റെടുത്ത അത് നടത്തും എന്ന് പപ്പക്ക് അറിയില്ലേ 'ബനിയന്റെ ഇല്ലാത്ത കോളർ പൊക്കികാണിച്ച അവൾ പറഞ്ഞു 'എടി കാന്താരി നീ ആൾ കൊള്ളാല്ലോ എന്റെ കയ്യിന്ന് വാങ്ങിക്കും നീ 'അവളുടെ ചെവിക്ക് പിടിച്ച പപ്പ പറഞ്ഞു 'ആഹ് പപ്പാ വേദനിക്കുന്നു വിട് ഇച്ചായ ദേ ഇത് കണ്ടോ ' 'നിങ്ങൾ പപ്പയും മോളും തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ നമ്മളില്ലോ വാ മമ്മി നമുക്ക് പോയേക്കാം 'എന്നും പറഞ്ഞ എബി മമ്മിയെയും വിളിച് അവിടെ നിന്ന് പോയി 'പപ്പാ ഇപ്പൊ അവർ ഒന്നായി നമ്മൾ പുറത്തും ' 'പണ്ടും അവർ അങ്ങനെ തന്നെയാ എന്ത് കാര്യം വന്നാലും അവർ ഒരുമിക്കും ഞാൻ പുറത്തും '

'സാരല്ല പോട്ടെ പപ്പാ കലാകാരൻ അല്ലാത്തവരെ സമൂഹം അംഗീകരിക്കില്ല ' 'കൂടുതൽ പറഞ്ഞ ചളമാക്കല്ലേ വാ നമുക്ക് ബാക്കി കാര്യങ്ങൾ നോക്കാം ' 'Wockey ' ചിരിച്ചു കളിച് ഒരുപാട് നേരം അവിടെ ചിലവഴിച്ച അവർ തറവാട്ടിലേക്ക് തിരിച്ചു ~~~~~~~~ 'അമ്മാമ്മേ ദേ അവരെത്തി 'മിയ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു അവളുടെ ശബ്ദം കേട്ടതും അമ്മാമ്മയും ആന്റിയും മാമനും ഉമ്മറത്തേക്ക് വന്നു കാറിൽ നിന്നിറങ്ങിയ എബിയെ കണ്ട് അമ്മാമ്മ അവന്റെ അടുത്തേക്ക് ചെന്നു 'മോൻ അമ്മാമ്മയോട് ദേഷ്യം ആണോ ' 'എന്റെ ത്രേസ്യമച്ചിയോട് എനിക്ക് എന്നതിന ദേഷ്യം ' 'ഞാൻ കാരണം അല്ലേ നിനക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നത് ' 'അമ്മാമ്മ ഇനി കൂടുതൽ ഒന്നും പറയേണ്ട ചെയ്തത് എന്തായാലും മോശം ആയി പോയി 'അവൻ പറഞ്ഞ തീർന്നതും അമ്മാമ്മയുടെ മുഖം വാടി 'അയ്യോ എന്റെ ത്രേസ്യ കൊച്ചിൻ എന്ന പറ്റി ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഞാൻ എങ്ങോട്ടും പോകില്ല ഈ ത്രേസ്യമച്ചിയുടെ കൊച്ചുമകൻ ഞാൻ തന്നെയാ ദേ ഈ നിൽക്കുന്ന മാത്യുസിന്റെയും ആലീസിന്റെയും മകൻ തന്നെയാ ഞാൻ ' അവൻ പറഞ്ഞത് കേട്ട് അമ്മാമ്മയുടെ മുഖം പ്രസന്നമായി 'ആഹാ എന്റെ ത്രേസ്യാക്കൊച്ച ചിരിച്ചല്ലോ സമാധാനയി '

'എടാ കള്ള തീരുമാലി നീ എന്റെ കയ്യിന്ന് വാങ്ങിക്കും 'അമ്മാമ്മ അവനെ തല്ലാൻ കയ്യൊങ്ങി 'ദേ എന്നെ അടിച്ചാൽ വിവരം അറിയും ' 'ഇപ്പൊ അമ്മാമ്മയും കൊച്ചുമോനും ഒന്നായി അല്ലേ നമ്മൾ പുറത്തും 'പൂജ ചുണ്ട്കോട്ടി പറഞ്ഞു 'ഇവനെ കണ്ടപ്പോ ഞാൻ എന്റെ മോളെ ശ്രേദ്ധിച്ചില്ല നീ ഇങ്ങോട്ട് വാ പെണ്ണെ 'അമ്മാമ്മ അവളെ ചേർത്ത പിടിച്ച കൊണ്ട് പറഞ്ഞു 'ഇവിടെ ഇങ്ങനെ നിക്കാനാണോ പ്ലാൻ അകത്തേക്ക് കയറുന്നില്ലേ ' പപ്പാ പറഞ്ഞതും അമ്മാമ്മ അവരെയും ചേർത്ത പിടിച്ച അകത്തേക്ക് കയറി കൂടെ ബാക്കി ഉള്ളവരും കയറി ~~~~~~~~~~~~ 'എനിക്ക് എല്ലാവരോടും കൂടെ ആയി ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്നാ കാര്യം എബി നീ പറ ' 'ദേ ഇവളെ ഇങ്ങനെ നിർത്തിയ മതിയോ 'മിയയെ ചൂണ്ടികാണിച്ചു കൊണ്ട് അവൻ ചോദിച്ചു 'നീ എന്നാ ഉദ്ദേശിക്കുന്നെ ' 'ഇവളുടെ കല്യാണം നടത്തണ്ടേ നമുക്ക് ' കല്യാണം എന്ന് മിയയുടെ മുഖത്ത് നാണം വിരിഞ്ഞു 'അവൾ പഠിക്കുവല്ലേ മോനെ പഠിത്തം കഴിഞ്ഞിട്ട് പോരെ കല്യാണം ' 'പഠിത്തം കഴിയാൻ നിന്നാൽ ശെരിയാവില്ല എന്റെ ഒരു ഫ്രണ്ട് ഉണ്ട് ഇവളെ ഒരുപാടിഷ്ട്ട നാളെ അവരിങ്ങോട്ട് വരും ഇവളെ കാണാൻ മാമൻ എന്ത് പറയുന്നു ' 'നീ ഇവൾക്ക് നല്ലതല്ലേ ചെയ്യൂ ഞങ്ങൾക്ക് സമ്മതമാണ് 'അയാൾ പറഞ്ഞു തീർന്നതും അവിടെ ഉള്ള ഫ്ലവർവെസ് മിയ നിലത്തേക്ക് എറിഞ്ഞു എല്ലാവരും ഒരുനിമിഷം ഞെട്ടി അവളെ നോക്കി 'എനിക്ക് ഈ കല്യാണത്തിന് സമ്മതമല്ല എനിക്ക് വേറെ ഒരു ഒരാളെ ഇഷ്ടമാണെന്നു എല്ലാവർക്കും അറിയുന്നതല്ലേ പിന്നെ എന്താ '

'ആ ഇഷ്ട്ടം നീ അങ്ങ് മറന്നേക്ക് അതല്ല ഇനി നിനക്ക് ഞങ്ങളെക്കാൾ വലുത് അവൻ ആണെങ്കിൽ ഇപ്പൊ ഇറങ്ങാം നിനക്ക് ഈ വീട്ടിൽ നിന്ന് ' 'ഇച്ചായ...'അവൾ എന്തോ പറയാൻ വന്നതും പൂജ അവളെ തടഞ്ഞു 'ആർക്കേലും ഞാൻ പറഞ്ഞതിൽ എന്തേലും എതിർപ്പ് ഉണ്ടോ ഉണ്ടെങ്കിൽ പറയാം ' അവന്റെ ദേഷ്യവും വാശിയും അറിയാവുന്നത് കൊണ്ട് ആരും ഒന്നും മിണ്ടിയില്ല 'ചേച്ചി ഒന്നിങ്ങു വന്നേ 'എന്നും പറഞ്ഞ മിയ പൂജയെ വലിച്ച റൂമിലേക്ക് കയറി 'എടി നീ എന്റെ കയ്യിന്ന് വിട് എന്നിട്ട് കാര്യം പറ ' 'ചേച്ചിക്ക് അറിയാവുന്നതല്ലേ എനിക്ക് വിച്ചുവേട്ടനോടുള്ള ഇഷ്ട്ടം എന്നിട്ട് ചേച്ചിയും ഇതിന് കൂട്ട് നിൽക്കുവാണോ ' 'നിന്റെ ഇഷ്ട്ടം ഈ വീട്ടിലുള്ള എല്ലാവർക്കും അറിയാവുന്നതല്ലേ എന്നിട്ട് ആരേലും അതേപറ്റി പറഞ്ഞോ ഇല്ലല്ലോ ' 'ഇല്ല ' 'അതാണ് എല്ലാവർക്കും ഇച്ചായനെ പേടിയാ അതുകൊണ്ടാ മിണ്ടാതെ ' 'ബാക്കി ഉള്ളവരുടെ കാര്യം അവിടെ നിൽക്കട്ടെ ചേച്ചിക്ക് എന്നെ സഹായിച്ചൂടെ ' 'നീ എന്നാ ഉദ്ദേശിക്കുന്നെ ' 'ചേച്ചി എനിക്ക് വേണ്ടി ഇച്ചായനോട് സംസാരിക്കണം '

'പ്പാ... എന്നിട്ട് വേണം അങ്ങേരെ വായിലുള്ളത് മുഴുവൻ ഞാൻ കേൾക്കാൻ പൊക്കോണം എന്റെ മുൻപീന്ന് ' 'ഓഹോ അങ്ങനെ ആണോ എന്റെ കാര്യം നടന്നിലേൽ നിങ്ങളെ രണ്ടിനെയും ഞാൻ മനസമാധാനത്തോടെ ജീവിക്കാൻ സമ്മതിക്കില്ല നിങ്ങളെ ഒന്നിക്കാൻ ഞാൻ സമ്മതിക്കില്ല ' 'അതൊക്കെ എപ്പഴേ കഴിഞ്ഞില്ലേ 'പറഞ്ഞ കഴിഞ്ഞാണ് അവൾക്ക് അബദ്ധം മനസിലായത് 'എന്ത് കഴിഞ്ഞന്ന ചേച്ചി പറഞ്ഞെ ' 'അത് ഒന്നുല്ല നിനക്ക് ഇപ്പൊ എന്താ വേണ്ടേ ഈ കല്യാണം മുടക്കണം അത്രല്ലേ ഉള്ളു അത് ഞാൻ നോക്കിക്കോളാം നീ ചെന്ന് ബാക്കി കാര്യങ്ങൾ നോക്ക് ' 'ചേച്ചി എന്നാ ഉദ്ദേശിക്കുന്നെ ' 'അതിപ്പോ നീ അറിയണ്ട കേട്ടോ ' 'എന്ത് ചെയ്തിട്ടണേലും വേണ്ടില്ല ഈ കല്യാണം ചേച്ചി മുടക്കി തരണം ഇല്ലെങ്കി ഈ മിയ ആരാണ് എന്ന് ചേച്ചി അറിയും ' 'ഇതിൽ കൂടുതൽ എന്നാ അറിയാന അവൾ സിനിമ ഡയലോഗ് കൊണ്ട് ഇറങ്ങിയേക്ക '

'😁😁 ചുമ്മാ ഒരു രസം ' 'രസല്ല സാമ്പാർ നീ ഇപ്പൊ പോയെ നാളത്തെ കാര്യം നമുക്ക് നാളെ നോക്കാം ' 'എല്ലാം നോക്കിക്കോണേ ചേച്ചി 'എന്നും പറഞ്ഞ അവൾ മുറിയിൽ നിന്നിറങ്ങി പോയി 'എന്റെ ഈശ്വര എന്തൊക്കെയാ ഇവിടെ നടക്കുന്നെ എല്ലാം ഒപ്പിച്ചു വെച്ചിട്ട് ഇങ്ങേർ ഇതെവിടെ പോയി ഒന്ന് പോയി നോക്കാം ഇവിടെ എവിടേലും കാണുമായിരിക്കും ' മുറിയിൽ നിന്നിറങ്ങി അവൾ എബിയെ തപ്പി നടന്നു ഒരു വിധം എല്ലായിടത്തും നോക്കി അവൾ നേരെ ഉമ്മറത്തേക്ക് ചെന്നു അവിടെ ആരോടോ ചിരിച് കളിച് സംസാരിക്കുന്ന എബിയെ കണ്ട് അവൾ അവന്റെ അടുത്തേക്ക് ചെന്നു അവിടെ നിൽക്കുന്ന ആളെ കണ്ടതും അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു 'ഇച്ചായാ...... 😡'....... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story