അറിയാതെ: ഭാഗം 58

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'മമ്മി എനിക്ക് അത്യാവശ്യമായി ഒരിടത്തേക്ക് പോകാൻ ഉണ്ട് ' 'ഇത്ര നേരത്തെ തന്നെ പോണോ ' 'വേണം മമ്മി ഒരു urgent കാര്യം ആണ് ' 'എന്നാ വല്ലതും കഴിച്ചിട്ട് പോ ' 'ഇപ്പൊ സമയം ഇല്ല ഞാൻ പോകുന്ന വഴി കഴിച്ചോളാം 'എന്നും പറഞ്ഞ അവൻ പോയി എബി പോയതും പൂജ അങ്ങോട്ടേക്ക് വന്നു 'ഇച്ചായൻ എവിടെ പോവാ മമ്മി ' 'ആ എനിക്കറിയില്ല മോളെ എന്തോ അത്യാവശ്യ കാര്യമാണ് എന്ന് പറഞ്ഞു ' 'പോകുന്ന കാര്യം എന്നോട് പറഞ്ഞില്ലല്ലോ അത് മോശമായി പോയി ' 'എന്നാപ്പിന്നെ മോൾ ചെന്ന് case കൊടുക്ക് അല്ല പിന്നെ രാവിലെ തന്നെ ഓരോരുത്തർ ഇറങ്ങിക്കോളും ഒരു പ്രശ്നവുമായിട്ട് നിങ്ങൾക്ക് എല്ലാം വല്ലതും കഴിക്കണേൽ അങ്ങോട്ട് വന്നേക്ക ഞാൻ പോവാ 'എന്നും പറഞ്ഞ മമ്മി അടുക്കളയിലേക്ക് പോയി 'എടി റോസമ്മേ മമ്മി രാവിലെ തന്നെ കലിപ്പിൽ ആണല്ലോ എന്നാ പറ്റി ' 'അത് രാവിലെ ആരും ഒന്നും കഴിക്കാത്തത് കൊണ്ടായിരിക്കും ' 'ആയിരിക്കും അല്ലേ എന്നാ വാ നമുക്ക് പോയി കഴിക്കാം ഇനിയിപ്പോ സമയം വൈകി എന്ന് പറഞ്ഞ മമ്മി കഴിക്കാൻ തന്നില്ലെങ്കിലോ ' 'അത് ശെരിയാ ചേച്ചി ആദ്യം കഴിക്കാം എന്നിട്ട് ബാക്കി ' അവർ രണ്ടുപേരും ഡൈനിങ്ങ് ഏരിയയിലേക്ക് ചെന്നു അവിടെ പത്രവും മുന്നിൽ വേച് എന്തോ ആലോചിരിക്കുന്നുണ്ട് പപ്പാ 'ഹലോ mr മാത്യുസ് എന്താണ് കാര്യമായിട്ട് ചിന്തിക്കുന്നേ '

'തന്തയെ പേര് വിളിക്കുന്നോടി 'എന്നും പറഞ്ഞ പപ്പാ റോസമ്മയെ തല്ലാൻ കയ്യ് ഓങ്ങി 'പപ്പാ dont do ഒന്നുല്ലേലും ഞാൻ ഒരു ഗർഭിണി അല്ലേ ' 'അത് കൊണ്ട് മാത്ര നിന്നെ ഞാൻ വെറുതെ വിട്ടേ രണ്ടും എന്താ ഈ വഴിക്ക് ' 'അത് എന്ത് ചോത്യ പപ്പാ ഞങ്ങൾക്ക് വല്ലതും കഴിക്കണേൽ ഇങ്ങോട്ട് വരണ്ടേ ' 'ഞങ്ങടെ മുറിയിൽ ഇരുന്നാണോ നിങ്ങൾ ഇപ്പൊ ഫുഡ് കഴിക്കുന്നേ ' 'നിങ്ങടെ മുറിയോ ഇത് ഡൈനിങ്ങ് ഏരിയ അല്ലേ ' 'അപ്പൊ ഞാൻ മുറിയിൽ അല്ലേ ശോ എന്റെ ഒരു മറവി എന്നാ നിങ്ങൾ ഇരുന്ന് കഴിക്ക് ഞാൻ അങ്ങ് പോവാ 'എന്നും പറഞ്ഞ പപ്പാ അവിടെ നിന്നും പോയി 'എടി റോസമ്മോ ' 'എന്നാ ചേച്ചി ' 'ഇതിൽ എന്തോ സ്പെല്ലിങ് മിസ്റ്റെക്ക് ഇല്ലേ ' 'അത് എനിക്കും തോന്നി ചേച്ചി രണ്ടുപേരും തമ്മിൽ എന്തോ പ്രശ്നം ഉണ്ട് ' 'എന്താണ് എന്ന് എങ്ങനെ കണ്ടുപിടിക്കും ' 'ആദ്യം നമുക്ക് വല്ലതും കഴിക്കാം എന്നിട്ട് പ്രശ്നം സോൾവ് ചെയ്യാം ' 'Wockey ' ~~~~~~~~~~~ 'ഇന്ന് വെഡിങ് ആനിവേഴ്സ്സറി ആയിട്ട് അങ്ങേര് മറന്നു പോയല്ലോ എന്റെ കർത്താവെ 'ഓരോന്ന് പിറുപിറുത് തന്റെ ജോലി ചെയ്യുകയാണ് മമ്മി 'ഞാൻ ഒരു കാര്യം ചോദിച്ച മമ്മി സത്യം പറയോ ' 'എന്നാ മോളെ നീ ചോദിക്ക് ' 'പപ്പയും മമ്മിയും തമ്മിൽ എന്തേലും പ്രശ്നം ഉണ്ടോ ' 'ഞനാണ് തമ്മിലോ ഇല്ലല്ലോ എന്താപ്പോ മോൾക്ക് അങ്ങനെ തോന്നാൻ '

'ഒന്നുല്ല വെറുതെ ചോദിച്ചതാ ' 'റോസമ്മയായിരിക്കും നിന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടത് അല്ലേ അവൾക്ക് ഞങ്ങൾ സ്നേഹത്തോടെ ഇരിക്കുന്നത് സഹിക്കില്ല ' 'എന്നെ ആരും പറഞ്ഞു വിട്ടതല്ല മമ്മിടെ മുഖം കണ്ടിട്ട് എന്തോ സങ്കടം ഉള്ള പോലെ തോന്നി എന്താണേലും മമ്മി തുറന്ന് പറ ഞാൻ പരിഹാരം ഉണ്ടാക്കാം ' 'ഓഹ് നിന്നെ കൊണ്ട് അതൊന്നും നടക്കില്ല മോളെ ' 'മമ്മി ആദ്യം കാര്യം പറ ' 'ഇന്ന് ഞങ്ങടെ വെഡിങ് ആനിവേഴ്സറി ആണ് അത് അങ്ങേര് മറന്നു പോയി മോളെ ' 'എന്റെ മമ്മി പപ്പാ മറന്നത് ഒന്നുമാകില്ല ചിലപ്പോ മമ്മിക്ക് വല്ല സർപ്രൈസും തരാൻ ആയിരിക്കും ' 'അങ്ങനെ ആയിരിക്കോ ' 'ആയിരിക്കും മമ്മി കണ്ടോ പപ്പാ ഇന്ന് മമ്മിക്ക് surprise തരും ഈ പൂജയാ പറയുന്നേ 'എന്നും പറഞ്ഞ അവൾ ഹാളിലേക്ക് ചെന്നു 'എന്തായി ചേച്ചി കാര്യം എന്നാ ' 'ഇന്നവരുടെ വെഡിങ് ആനിവേഴ്സറി ആണെന്ന് പപ്പാ അത് മറന്ന് പോയെന്ന് ' 'ബെസ്റ്റ് ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് കർത്താവിൻ അറിയാം ' 'ഒരു പ്രശ്നവും ഉണ്ടാകില്ല നമുക്ക് ഒരു കളി കളിച്ചാലോ ' 'ചേച്ചി എന്നാ ഉദ്ദേശിക്കുന്നെ ' 'പറയാം ആദ്യം ഞാൻ ഇച്ചായനെ വിളിച് കാര്യം പറയട്ടെ ' പൂജ ഫോൺ എടുത്ത് എബിയെ വിളിച്ചു പക്ഷെ അവൻ അറ്റൻഡ് ചെയ്തില്ല രണ്ട്മൂന്ന് തവണ വിളിച്ചു അവൻ call കട്ട്‌ ചെയ്ത് കൊണ്ടേ ഇരുന്നു അവസാനം അവൻ ഫോൺ എടുത്തു

'നിനക്ക് എന്നാ പൂജ വേണ്ടേ call കട്ട്‌ ചെയ്യുന്നത് കണ്ട മനസിലാക്കി കൂടെ ഞാൻ busy ആണെന്ന് എന്താണേലും ഞാൻ അങ്ങോട്ട് വന്നിട്ട് സംസാരിക്കാം 'എന്നും പറഞ്ഞ അവൻ ഫോൺ വെച്ചു 'ഇച്ചായൻ എന്നാ പറഞ്ഞു ചേച്ചി ' 'നന്നായി കിട്ടി ചെവിടെ ഡയഫ്രം അടിച്ചു പോകാത്തത് ഭാഗ്യം ' 'ഇച്ചായൻ വേണ്ട ചേച്ചി എന്നോട് പറ പ്ലാൻ എന്നാ ' 'നമുക്ക് മമ്മിക്ക് ഒരു surprise കൊടുക്കാം പക്ഷെ പപ്പാ കൊടുത്തതാണെന്നെ മമ്മി കരുതാവു ' 'അതെങ്ങനെ ചേച്ചി ' 'അതൊക്കെ നടക്കും ആദ്യം ഞാൻ ഒരു കേക്ക് ഓർഡർ ചെയ്യട്ടെ എന്നിട്ട് ബാക്കി നോക്കാം ' പൂജ ഫോൺ എടുത്ത് കേക്ക് ഓർഡർ ചെയ്തു ~~~~~~~~~~ 'എന്നാലും അവൾ ഇങ്ങനെ ദേഷ്യപ്പെടാൻ മാത്രം ഞാൻ എന്ത് തെറ്റാ കർത്താവെ ചെയ്‌തേ ഇനി അവൾക്ക് വല്ലതും മേടിച്ചു കൊടുക്കാം എന്ന് പറഞ്ഞ അത് മറന്നോ 'ഓരോന്ന് ചിന്തിച് ഉമ്മറത്തിരിക്കയാണ് പപ്പാ 'പപ്പ ഒരു ചെറിയ പ്രശ്നം ഉണ്ട് 'എന്നും പറഞ്ഞ പൂജയും റോസമ്മയും കൂടെ അങ്ങോട്ടേക്ക് വന്നു 'നിങ്ങൾ രണ്ടും ഇപ്പൊ പോയെ എനികിത്തിരി സമാധാനം വേണം ' 'സീരിയസ് issue ആണ് ' 'നിങ്ങളെക്കാൾ വല്യേ പ്രശ്നത്തിൽ ആണ് ഞാൻ അതെങ്ങനെ സോൾവ് ചെയ്യാം എന്ന് ചിന്തിച്ചിരിക്കയാണ് ഞാൻ ' 'പപ്പേടെ പ്രശ്നത്തിന് ഉള്ള പരിഹാരവുമായിട്ട് ഞങ്ങൾ വന്നത് ' 'എന്ത് പരിഹാരം '

'ഇന്നത്തെ ദിവസത്തിന്റെ പ്രതേകത അറിയോ പപ്പക്ക് ' 'ഇല്ല എന്താണ് ' 'അതാണ് പപ്പേടെ പ്രശ്നം ഒന്ന് ആലോചിച്ച നോക്ക് അപ്പൊ കിട്ടും ' പപ്പ കൊറേ നേരം ഇരുന്നു ആലോചിച്ചു അവസാനം അയാളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു 'ഇന്ന് ഞങ്ങടെ ആനിവേഴ്സറി അല്ലേ മക്കളെ ' 'ഹോ ഇപ്പോഴേലും ഓർത്തല്ലോ ഭാഗ്യം ' 'നിങ്ങൾ ഇവിടെ ഇരിക്ക് ഞാനിപ്പോ വരാവേ 'എന്നും പറഞ്ഞ അയാൾ ഇരിക്കുന്നിടത് നിന്ന് എണീറ്റു 'പപ്പ ഇത് എവിടെ പോവാ ഇവിടെ ഇരിക്ക് ഞങ്ങൾ പറയട്ടെ' 'ഞാൻ എന്റെ ആലീസിനെ ഒന്ന് wish ചെയ്തിട്ട് വരാം ' 'അങ്ങോട്ട് ചെന്ന് കേറിക്കൊടുക്ക് മമ്മി പപ്പയെ ഉലക്ക കൊണ്ട് അടിക്കും ' 'അത്രക്കും ടെറർ ആണോ അവൾ ' 'ഇപ്പൊ ഇത്തിരി സീരിയസ് ആണ് പക്ഷെ അത് നമ്മുക്ക് മാറ്റി എടുക്കാം ' 'എങ്ങനെ ' 'അതൊക്കെ ഉണ്ടെന്നേ അതിനുള്ള ആൾ ഇപ്പൊ വരും ' പൂജ പറഞ്ഞ തീർന്നതും ഡെലിവറി ബോയ് വന്നു അവരുടെ കേക്ക് ഡെലിവർ ചെയ്തിട്ട് പോയി 'ഇതാണ് ഞങ്ങൾ പറഞ്ഞ ആൾ 'കയ്യിലുള്ള കേക്ക് പൊക്കികാണിച്ച അവൾ പറഞ്ഞു 'നിങ്ങൾ എന്താ ഉദ്ദേശിക്കുന്നെ ആദ്യം അത് പറ ' 'കാര്യം simple ആണ് പപ്പ ഈ കേക്ക് മമ്മിക്ക് കൊടുക്കുന്നു അതോടെ മമ്മി ഫ്ലാറ്റ് ' 'ഇതൊക്കെ നടക്കോ മോളെ ' 'ചേച്ചിടെ idea അൽമേ നടക്കാതെ evde പോവാന ഇത് പോലെ ഒരു കേക്കിലല്ലേ ചേച്ചി ഇച്ചായനെ വീഴ്ത്തിയത് '

'റോസമ്മേ നീ എന്റെ കയ്യിന്ന് വാങ്ങിക്കും പപ്പ ചെല്ല് ചെന്ന് കൊടുത്തിട്ട് വാ ' 'നിങ്ങളും കൂടെ വാ ഒരു ധൈര്യത്തിന് ' 'ഞങ്ങൾ വരാം കുറച്ചു കഴിഞ്ഞ് ഇപ്പൊ പപ്പ മാത്രം പോയാൽ മതി ' അവർ രണ്ടുപേരും ഉന്തിതള്ളി പപ്പയെ അടുക്കളയിലേക്ക് പറഞ്ഞയച്ചു ~~~~~~~~~~ 'ആലിസെ നീ എന്നോട് പിണക്കാണോ ' 'ദേ മനുഷ്യ കത്തിയ കയ്യിലിരിക്കുന്നെ ഒരു കുത്തങ്ങു തന്നാൽ ഉണ്ടല്ലോ ' 'നീ ഇങ്ങനെ ദേഷ്യപ്പെടല്ലേ ദേഷ്യപെടുമ്പോൾ നിന്റെ ഭംഗി കൂടികൊണ്ടിരിക്ക ' 'ആണോ എന്നാൽ ഞാൻ എന്നും ദേഷ്യപ്പെടാം നിങ്ങൾ വന്ന കാര്യം പറഞ്ഞ പോകാൻ നോക്ക് ' 'എന്റെ പൊന്ന് ആലിസെ മനുഷനായാൽ മറവി സാധാരണം അല്ലേ നീ ക്ഷമി ' 'ശെരി ഞാൻ ക്ഷമിച്ചു നിങ്ങൾ പോയാട്ടെ എനികിവിടെ ജോലിയുണ്ട് ' 'നീ അതൊക്കെ അവിടെ വെക്ക് എന്നിട്ട് ദേ ഇത് പിടിക്ക് ' മമ്മിടെ കയ്യിലെ കത്തി വാങ്ങി താഴെ വേച് തന്റെ കയ്യിലുള്ള കവർ അവർക്ക് നൽകി 'എന്താ ഇത് 'അവർ സംശയഭാവത്തിൽ ചോദിച്ചു 'നീ തുറന്ന് നോക്ക് ' മമ്മി കവർ ഓപ്പൺ ചെയ്ത് നോക്കി "Happy Anniversary My Dear Alice ❤️

"അതിലുള്ളത് വായിച്ചതും അവരുടെ കണ്ണ് നിറഞ്ഞു 'Sorry ഇച്ചായ ഞാൻ വിചാരിച്ചു ഇച്ചായൻ മറന്നു പോയെന്ന് ' 'നിനക്ക് ഒരു surprise തരാൻ വേണ്ടി ഞാൻ മറന്നത് പോലെ അഭിനയിച്ചതല്ലേ നിന്നെ വേദനിപ്പിച്ചതിന് ഞാനും sorry പറയുന്നു ' 'Happy Anniversary ഇച്ചായ ❤️'എന്നും പറഞ്ഞ അവർ അയാളെ കെട്ടിപിടിച്ചു ഇതെല്ലാം കണ്ടുകൊണ്ട് അടുക്കള വാതിൽക്കൽ നിൽക്കുന്ന പൂജയുടെയും റോസമ്മയുടെയും ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു അവർ പരസ്പരം ഒന്ന് നോക്കി പുഞ്ചിരിച്ചു മറ്റുള്ളവരുടെ സന്തോഷത്തിന്റെ കാരണക്കാർ നമ്മളും കൂടി ആണെന്ന് അറിയുമ്പോൾ നമ്മുടെ മനസ്സിന് ഉണ്ടാക്കുന്ന സന്തോഷം അത് ഒരുപാട് വലുതാണെന്ന് അവളെ മനസിലാക്കിയ നിമിഷമായിരുന്നു അവൾ ആ സന്തോഷത്തിൽ തന്റെ കണ്ണുകളടച്ചു അന്നേരം അവളിൽ തെളിഞ്ഞു നിന്നത് അവനായിരുന്നു അവളുടെ ജീവന്റെ പാതി എബി ❤️..... (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story