അറിയാതെ: ഭാഗം 61

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഇച്ചായ ഒന്ന് വരുന്നുണ്ടോ എത്ര നേരായി അതിനകത്ത് കയറിയിട്ട് ' എഞ്ചലിന്റെയും അരുണിന്റെയും റിസപ്ഷൻ പോകാൻ റെഡിയായി എബിയെ കാത്തുനിൽക്കാണ് പൂജ 'ദാ വരുന്നെടി ' 'കൊറേ നേരായല്ലോ നിങ്ങൾ ഇത് തന്നെ പറയാൻ തുടങ്ങീട്ട് മര്യാദക്ക് ഇറങ്ങി വരാൻ നോക്ക് മനുഷ്യ ഇല്ലെങ്കി ഞാൻ പോകുവേ ' അവൾ ദേഷ്യപ്പെട്ടതും ഷർട്ടിന്റെ സ്ലീവിലെ ബട്ടൺ ഇട്ട് അവൻ ഡ്രസിങ് റൂമിൽ നിന്നിറങ്ങി വന്നു തനിക് മുന്നിൽ നിൽക്കുന്ന അവനെ അവൾ അടിമുടി ഒന്ന് നോക്കി 'നീ എന്നാടി ഇങ്ങനെ നോക്കുന്നെ ' 'അല്ല നിങ്ങൾ പോകുന്നത് കൂട്ടുകാരന്റെ കല്യാണത്തിനോ അതോ നിങ്ങടെ കല്യാണത്തിനോ ' 'അതെന്ന നീ അങ്ങനെ ചോദിച്ചേ ' 'ഇത്രേം ഒരുങ്ങി വന്നത് കൊണ്ട് ചോദിച്ചതാ ആരെ വളക്കാനാണ് പോക്ക് ' 'നീ ഉണ്ടാകുമ്പോ എനിക്ക് എന്നതിന വേറെ ആൾ വാ പോകാം ' 'ഹ്മ്മ് 'അവൾ ഒന്നാമർത്തി മൂളി അവന്റെ കയ്യിനിടയിലൂടെ കയ്യിട്ട് നടന്നു സന്തോഷത്തോടെ സ്റ്റയർ ഇറങ്ങി വരുന്ന അവരെ കണ്ട് ഹാളിൽ ഇരിക്കുന്ന പപ്പയും മമ്മിയും റോസമ്മയും എല്ലാം എണീറ്റു നിന്നു 'നിങ്ങൾ എല്ലാവരും എന്താ ഞങ്ങളെ ഇങ്ങനെ നോക്കുന്നെ 'അവരുടെ നോട്ടം കണ്ട് പൂജ ചോദിച്ചു 'അല്ല ചേച്ചി സാധാരണ എങ്ങോട്ടേലും പോകാൻ ഇറങ്ങുമ്പോൾ രണ്ടും കീരിയും പാമ്പും ആയിട്ടല്ലേ പോകു ഇതെന്ന പറ്റി നല്ല സന്തോഷത്തിൽ ആണല്ലോ '

'അതെന്ന ഞങ്ങൾ സന്തോഷിക്കുന്നത് നിനക്ക് പിടിക്കുന്നില്ലേ ' 'എന്റെ പൊന്നോ ഞാൻ ഒന്നും പറഞ്ഞില്ല രണ്ടും പോയിട്ട് വാ ' 'പപ്പ മമ്മി ഞങ്ങൾ ഇറങ്ങുവാ ' 'സൂക്ഷിച് പോണേ മക്കളെ ' 'മമ്മി പേടിക്കണ്ട ഇച്ചായനെ ഞാൻ നോക്കിക്കൊണ്ട് ' 'നിന്നെ നോക്കാൻ വല്ലവരെയും ഏർപ്പാട് ആകേണ്ടി വരും ഞാൻ ' 'മമ്മി... 😬' 'വയർ നിറച്ച കിട്ടിയപ്പോൾ സമാധാനയല്ലോ എന്നാ പിന്നെ പോകാം ' എബി ചോദിച്ചതും അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി ഒരിക്കൽ കൂടി അവരോട് യാത്ര പറഞ്ഞ കാറിൽ കയറി 'പിന്നെ ചേച്ചി ഇച്ചായനെ ഒന്ന് നോക്കിക്കോണേ വേറെ വല്ല പെണ്ണുങ്ങളുടെയും പിറകെ പോകാൻ സാധ്യത ഉണ്ട് 'അവർ പോകുന്ന വഴി റോസമ്മ വിളിച് പറഞ്ഞു 'നീ ആദ്യം നിന്റെ കെട്ടിയോനെ നോക്ക് എന്നിട്ട് ഞങ്ങടെ കാര്യം നോക്കാം 'വണ്ടി തിരിക്കുന്നതിനിടയിൽ എബി പറഞ്ഞു 'അത് ഞാൻ നോക്കിക്കോളാം മക്കൾ ചെല്ല് ' അവർക്ക് ഒരു പുഞ്ചിരി കൂടി നൽകി അവർ ഹോട്ടലിലേക്ക് തിരിച്ചു ~~~~~~~~~~~ ഹോട്ടലിൽ എത്തിയതും കാർ പാർക്ക്‌ ചെയ്ത് അവർ റിസപ്ഷൻ നടക്കുന്ന സ്ഥലത്തേക്ക് ചെന്നു അധികം ആളുകൾ ഒന്നുമില്ല ഓഫീസിലെ കുറച്ചു പേരും പിന്നെ അവരുടെ രണ്ടുപേരുടെയും കുറച്ചു ബന്ധുക്കളും മാത്രമേ ഉണ്ടായിരുന്നുള്ളു സ്റ്റേജിൽ നിന്ന് ഫോട്ടോക്ക് പോസ്സ് ചെയുന്ന അരുൺ എബിയേയും പൂജയെയും കണ്ടപ്പോൾ അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ച എഞ്ചലിനെ വിളിച് അവരെ കാണിച്ച കൊടുത്തു എബിയും പൂജയും സ്റ്റേജിലേക്ക് ചെന്നു 'Congrats dear and happy married life ❤️'പൂജ എഞ്ചലിനെ കെട്ടിപിടിച് പറഞ്ഞു 'Thanks dear 🥰'

അവർ രണ്ടുപേരും അവർക്കൊപ്പം നിന്ന് ഫോട്ടോ എടുത്തു 'എന്നാലും രാവിലെ വരാത്തത് മോശമായിപ്പോയി ' 'കല്യാണത്തിന് വരാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു അരുണേട്ടാ ആ സമയത്താണ് ഇങ്ങേരുടെ ഒരു ഒടുക്കത്തെ vedio confrence 'അവൾ എബിയെ നോക്കി പുച്ഛിച്ചു 'സാരല്ല പോട്ടെ ഇപ്പോഴേലും വന്നില്ലേ അത് മതി ' 'അളിയാ അരുണേ നാളെ തന്നെ ഓഫീസിലേക്ക് വന്നേക്കണേ എനിക്ക് വയ്യ ഒറ്റക്ക് manage ചെയ്യാൻ ' 'അത് എനിക്കൊന്ന ആലോചിക്കണം തല്കാലം മോൻ ചെല്ല് ' അവരെ ഒന്ന് കൂടെ wish ചെയ്ത് അവർ സ്റ്റേജിൽ നിന്നിറങ്ങി ജോയെ കണ്ടതും പൂജ എബിയെ വിട്ട് അവന്റെ അടുത്തേക്ക് പോയി എബി ആരുമായിട്ടോ ഫോണിൽ സംസാരിച്ച കുറച്ചു മാറി നിന്നു 'ജോ അന്നു എന്ത് പറയുന്നു ' 'ഇത് വരെ കുഴപ്പമില്ല ഇനി എന്താവോ എന്തോ ' 'ഹ്മ്മ് എന്നാ ഡേറ്റ് പറഞ്ഞേക്കുന്നെ ' 'Next month 4th ൻ ' 'ഹോ ' 'മോളെ പൂജ നീ ഒന്ന് അങ്ങോട്ട് നോക്കിക്കേ ' അവൻ ചൂണ്ടിയ ഭാഗത്തേക്ക് അവൾ നോക്കി കുറച്ചു പെണ്ണുകുട്ടികൾ നിൽക്കുന്നതല്ലാതെ വേറെ ഒന്നും അവൾ കണ്ടില്ല 'അവിടെ എന്താ ' 'അവരുടെ നോട്ടം എങ്ങോട്ടാണ് എന്ന് മനസ്സിലായോ ' 'ഇല്ല ' 'നിന്റെ കെട്ടിയോനെ ആണ് അവർ വായി നോക്കി നിൽക്കുന്നത് ' അവൻ പറഞ്ഞു തീർന്നതും അവൾ അവരുടെ നോട്ടം ശ്രേദ്ധിച്ചു തൊട്ടപ്പുറത് ആരുമായിട്ടോ സംസാരിക്കുന്ന എബിയിൽ ആണ് അവരുടെ കണ്ണ് അത് കണ്ടതും അവൾക്കു കലിയിളകി 'ജോ ഒരു മിനിറ്റ് ഞാനിപ്പോ വരാവേ '

എന്നും പറഞ്ഞ അവൾ എബിയുടെ അടുത്തേക്ക് നടന്നു ~~~~~~~~~~~ 'പതിവില്ലാതെ ഇന്ന് കൂടുതൽ സമയം റെഡി ആയപോഴേ എനിക്ക് തോന്നി ഇത് ഇങ്ങനെ അവസാനിക്കു എന്ന് കാണിച്ചു കൊടുക്കാം ഞാൻ 'ഓരോന്ന് പിറുപിറുത് അവൾ അവന്റെ കയ്യിനിടയുലൂടെ കയ്യിട്ടു നിന്ന അവളുമാരെ പുച്ഛിച്ചു അവളുടെ സാനിധ്യം അരിഞ്ഞതും അവൻ ഒരു പുഞ്ചിരിയാലേ അവളെ നോക്കി എന്താ എന്നർത്ഥത്തിൽ പുരികം പൊക്കി അവൾ ഒന്നുല്ല എന്നർത്ഥത്തിൽ ചുമൽ കൂച്ചി 'Anyway ഞാൻ പരിചയപെടുത്തിയില്ലല്ലോ അങ്കിൾ ഇതാണ് എന്റെ വൈഫ്‌ പൂജ'അവൻ അയാളോടായി പറഞ്ഞു 'പൂജ എഞ്ചലിന്റെ അങ്കിൾ ആണ് ജോൺ നമ്മുടെ ഒരു ക്ലയന്റും ആണ് 'അവൾക്ക് നേരെ തിരിഞ്ഞ് അവൻ പറഞ്ഞു അവൾ അയാൾക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു 'Ok എബി നമുക്ക് പിന്നെ സംസാരിക്കാം 'എന്നും പറഞ്ഞ അയാൾ പോയി 'ജോ എന്തിയെ പോയോ 'അയാൾ പോയതും അവൻ അവളോട് ചോദിച്ചു 'ഇല്ല ദേ അവിടെനിൽപ്പുണ്ട് ' 'പിന്നെ എന്നതിനാ എന്റെ കൊച്ചു ഇങ്ങോട്ട് വന്നേ ' 'നിങ്ങളെ വായി നോക്കി ചില പിടക്കോഴികൾ നിൽക്കുന്നുണ്ടായിരുന്നു അവരുടെ കഞ്ഞിയിൽ പറ്റായിടാൻ ' 'ഓഹോ അല്ലാതെ എന്റെ കൊച്ചിന് complex അടിച്ചിട്ടല്ലല്ലോ ' അവൾ അതിന് അവൻ ഒന്ന് ഇളിച്ചു കൊടുത്തു അവർ രണ്ടുപേരും സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് എഞ്ചലിന്റെ മമ്മി അങ്ങോട്ടേക്ക് വന്നത്

'എബി ഇതാണല്ലേ നിന്റെ പൂജ മോൾക് എന്നെ മാനസിലായോ ' അവൾ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി സംശയത്തോടെ എബിയെ നോക്കി 'എഞ്ചലിന്റെ മമ്മിയാണ് റേച്ചൽ ആന്റി 'അവളുടെ നോട്ടത്തിന്റെ അർത്ഥം മനസിലായി അവൻ പറഞ്ഞു അവൾ അവർക്ക് ഒന്ന് പുഞ്ചിരിച്ചു കൊടുത്തു 'ആന്റി എന്നാ നിങ്ങൾ സംസാരിക്ക് ഞാൻ അങ്ങോട്ട് ചെല്ലട്ടെ 'എന്നും പറഞ്ഞ അവൻ അവിടെ നിന്നും പോയി 'ആന്റിക്ക് എന്നോട് ദേഷ്യമുണ്ടോ ' 'എനിക്ക് എന്നതിന മോളോട് ദേഷ്യം ' 'അല്ല അവൾക്ക് ഇച്ചായനെ ഒരുപാട് ഇഷ്ട്ടമായിരുന്നില്ലേ ഞാൻ അവർക്കിടയിൽ വന്നത് കൊണ്ടല്ലേ അത് നടക്കതെ പോയത് ' 'മോൾ അതെ കുറിച്ചൊന്നും ചിന്തിക്കണ്ടേ അവൾക്ക് ചേർന്നത് അരുൺ തന്നെയാ അതവൾ മനസിലാക്കിയപ്പോഴേക്കും ഇത്രേം ആയി 'ഒരു പുഞ്ചിരിയാലേ അവർ പറഞ്ഞു 'എന്താണ് രണ്ടാളും ഒരു ചർച്ച 'എന്നും ചോദിച്ച എഞ്ചൽ അങ്ങോട്ട് വന്നു 'ഞങ്ങൾ വെറുതെ ഓരോന്ന് സംസാരിച്ചങ്ങനെ നിലക്കായിരുന്നു അല്ലേ മോളെ ' 'എന്നാ മമ്മി അങ്ങോട്ട് ചെല്ല് എനിക്ക് ഇവളോട് ചില കാര്യങ്ങൾ പറയാൻ ഉണ്ട് ' 'ഹ്മ്മ് 'അവർ ഒന്നാമർത്തി മൂളി അവിടെ നിന്നും പോയി എഞ്ചൽ പൂജയെയും കൂട്ടി പൂൾ ഏരിയയിലേക്ക് പോയി ~~~~~~~~~~~ 'എന്നാ പറയാൻ ഉണ്ടെന്ന് പറഞ്ഞെ 'അവർക്കിടയിലെ മൗനത്തെ ബേദിച്ച പൂജ ചോദിച്ചു 'Sorry പൂജ നിങ്ങൾക്കിടയിലേക്ക് ഒരിക്കലും വരണം എന്ന് ഞാൻ മനസ്സ് കൊണ്ട് ആഗ്രഹിച്ചിട്ടില്ല പക്ഷെ അവർ പറഞ്ഞിട്ട ഞാൻ ഇതെല്ലാം ചെയ്തേ '

'ആര് പറഞ്ഞിട്ട് 'അവൾ സംശയത്തോടെ ചോദിച്ചു 'അത്...' 'എഞ്ചൽ തനിവിടെ നിക്കാണോ വന്നേ sorry ഇവളെ ഞാൻ കൊണ്ട് പോവാ 'എന്നും പറഞ്ഞ എഞ്ചലിന്റെ ഒരു കസിൻ അവളെയും കൂട്ടി പോയി എഞ്ചൽ പോയിട്ടും അവളുടെ മനസ്സ് അസ്വസ്ഥമായിരുന്നു എഞ്ചൽ പറഞ്ഞth ആരെ കുറിച് ആയിരിക്കും എന്നറിയാൻ അവൾക്ക് ഒരു ആകാംക്ഷ തോന്നി പക്ഷെ അതൊരിക്കലും ഇന്ന് നടക്കില്ലെന്നു അവൾക്ക് മനസിലായി അവൾ അതെല്ലാം വിട്ട് എബിയുടെ അടുത്തേക്ക് പോകാൻ നിന്ന സമയത്താണ് അവൾക്ക് തലകറങ്ങുന്ന പോലെ തോന്നിയെ ഒരാശ്രയം എന്നോണം അവൾ അവിടെ ഉള്ള ചെയരിൽ ഇരുന്നു 'ഈ പെണ്ണ് ഇതെവിടെ പോയി കാണാൻ ഇല്ലല്ലോ എന്റെ കർത്താവെ ഇനി എന്നെ കൂട്ടാതെ എങ്ങാനും വീട്ടിലേക്ക് തിരിച്ചു പോയോ 'പൂജയെ അന്വേഷിച് നടക്കാണ് എബി അവൻ ഫോൺ എടുത്ത് പൂജയുടെ നമ്പറിലേക്ക് call ചെയ്തു മറുവശത്തു call എടുത്തതും അവൻ ചോത്യശരങ്ങൾ പായിച്ചു 'നീ ഇതെവിടെയ പെണ്ണെ എത്ര നേരായി അന്വേഷിക്കുന്നു ' 'ഇച്ചായ...' 'എന്നാ പറ്റി നീ എവിടെയാ ' 'ഞാനിവിടെ പൂളിന്റെ അവിടെ ഉണ്ട് ഇച്ചായൻ ഒന്നിങ്ങോട്ട് വാ ' 'ഹ്മ്മ് ഇപ്പോ വരാം ' Call കട്ട്‌ ചെയ്ത് അവൻ പൂൾ ഏരിയയിലേക്ക് ചെന്നു അവിടെ ഉള്ള ചെയറിൽ വാടി തളർന്നു ഇരിക്കുന്ന പൂജയെ കണ്ടതും അവൻ പരിഭ്രമത്തോടെ അവളിടെ അടുത്തേക്ക് ചെന്നു 'എന്നാ പറ്റി എന്റെ കൊച്ചിൻ 'അവൾക്ക് മുന്നിൽ മുട്ടുകുത്തി ഇരുന്നു അവൻ ചോദിച്ചു 'അറിയില്ല ഇച്ചായ ചെറിയൊരു തലകറക്കം പിന്നെ വോമിറ്റ് ചെയ്യാനും വരുന്നുണ്ട് ' 'ഇതിപ്പോ കൊറേ ആയല്ലോ ഇങ്ങനെ തുടങ്ങീട്ട് എന്തായാലും നാളെ കാലത്ത് നമുക് ഹോസ്പിറ്റലിൽ പോകാം ഇപ്പൊ നമുക്ക് വീട്ടിൽ പോകാം വാ 'എന്നും പറഞ്ഞ അവൻ അവളെ എടുത്ത് പൊക്കി പാർക്കിംഗ് ഏരിയയിലേക്ക് നടന്നു .. (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story