അറിയാതെ: ഭാഗം 62

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'നീ ഇതെങ്ങോട്ടാ കാലത്ത് തന്നെ റെഡിയായി വരുന്നേ ഓഫീസിൽ പോകാൻ സമയം ആകുന്നല്ലേ ഉള്ളു ' ഡ്രസ്സ്മാറി വരുന്ന പൂജയെ കണ്ട് എബി ചോദിച്ചു 'ഇന്നലെ പറഞ്ഞത് ഇച്ചായൻ മറന്നോ ' 'എന്നാ കാര്യം 'ഷർട്ടിന്റെ സ്ലീവ് മടക്കികൊണ്ട് അവൻ ചോദിച്ചു 'കാലത്ത് ഓഫീസിൽ പോകുന്ന മുന്നേ ഡോക്ടറെ കാണാൻ പോകണം എന്ന് ഇച്ചായൻ തന്നെ അല്ലേ ഇന്നലെ പറഞ്ഞെ ' 'ഓഹ് ഞാൻ അത് മറന്നു എനിക്ക് അത്യാവശ്യമായി ഒരു ക്ലയന്റിനെ മീറ്റ് ചെയ്യാൻ ഉണ്ട് നീ ഒരു കാര്യം ചെയ്യ് പോകുന്ന വഴി നിന്നെ ഞാൻ ഹോസ്പിറ്റലിൽ ഇറക്കാം ഡോക്ടറെ കണ്ട് നീ ഓഫീസിലേക്ക് വന്ന മതി 'ഫോണിൽ നോക്കി കൊണ്ട് അവൻ പറഞ്ഞു 'ഹ്മ്മ് 'അവൾ അതിന് ഒന്ന് മൂളി കൊടുത്തു അവൻ അവളെ ശ്രെദ്ധിക്കാതെ ഫോണിൽ ടൈപ്പ് ചെയ്ത് സ്റ്റയർ ഇറങ്ങി ആ കാഴ്ച എന്തോ അവളിൽ തെല്ലൊരു സങ്കടം ഉളവാക്കി അവനെ ഒന്ന് നോക്കി നെടുവീർപ്പിട്ട് അവളും സ്റ്റയർ ഇറങ്ങി മമ്മിയോട്‌ കാര്യം പറഞ്ഞ അവർ പോകാൻ ഇറങ്ങി വണ്ടിയിൽ കയറിയിട്ടും അവൻ അവളോട് കൂടുതലായി ഒന്നും സംസാരിച്ചില്ല എന്തൊക്കെയോ പ്രശ്നങ്ങൾ അവനെ അലട്ടുന്ന പോലെ അവൾക്കു തോന്നി അത് കൊണ്ട് തന്നെ കൂടുതൽ ഒന്നും അവളും ചോദിക്കാൻ പോയില്ല ഹോസ്പിറ്റലിന്റെ മുന്നിൽ

അവളെ ഇറക്കി അവൾക്കൊരു പുഞ്ചിരി നൽകി അവൻ വണ്ടിയെടുത്ത പോയി അവൻ ഒന്നും പറയാത്തത് അവളുടെ ഉള്ളിൽ ഒരു കനലായി നിന്നു work പ്രഷർ ആയിരിക്കും എന്ന ചിന്തയിൽ അവൾ ഹോസ്പിറ്റലിന്റെ അകത്തേക്ക് കയറി ഡോക്ടറെ കാണിച്ച അവർ പറഞ്ഞ ചെക്കപ്പ് എല്ലാം ചെയ്ത് അവൾ റിസൾട്ടിനായി കാത്തിരുന്നു എല്ലാവരും അവരുടെ ഭർത്താക്കന്മാരുടെ കൂടെ വന്നത് കണ്ട് അവൾക്കു ഉള്ളിൽ ഒരു സങ്കടം തോന്നി പിന്നെ അവന്റെ വർക്കിന്റെ കാര്യം ആലോചിച്ച സമാധാനിച്ചു അവളുടെ പേര് വിളിച്ചതും തെല്ലൊരു ഭയത്തോടെ അവൾ ഡോക്ടറുടെ ക്യാബിനിലേക്ക് കയറി ~~~~~~~~~~~ 'പൂജ ഇരിക്ക് ' ഒരു പുഞ്ചിരിയാലേ ഡോക്ടർ അവളോട് ഇരിക്കാൻ പറഞ്ഞു അവൾ അവർക്ക് ഒരു പുഞ്ചിരി നൽകി അവർക്ക് മുന്നിലുള്ള ചെയറിൽ ഇരുന്നു 'എന്ത് പറ്റി നല്ല ടെൻഷനിൽ ആണല്ലോ ഭർത്താവ് കൂടെ ഇല്ലാത്തത് കൊണ്ടാണോ ' അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി 'പേടിക്കാൻ മാത്രം ഒന്നുല്ല പിന്നെ ഇങ്ങനെ ഒരു കാര്യത്തിന് വരുമ്പോൾ പുള്ളിക്കാരനെ കൂടി കൊണ്ടുവരാമായിരുന്നു

' 'ഇച്ചായൻ ഇത്തിരി busy ആയിപോയി അതാ ഞാൻ തനിച് വന്നേ ' 'ഞാൻ പറഞ്ഞന്നേ ഉള്ളു anyway congrats പൂജ നിങ്ങൾ ഒരു അമ്മയാകാൻ പോകുന്നു ' 'സത്യാണോ ഡോക്ടർ പറഞ്ഞെ എനിക്ക് ഇത് വിശ്വസിക്കാൻ കഴിയുന്നില്ല ' 'സത്യാണെടോ കുഞ്ഞിന് നാലാഴ്ചത്തെ വളർച്ച ഉണ്ട് ദേ നോക്ക് 'എന്നും പറഞ്ഞ ഡോക്ടർ അവൾക്ക് റിസൾട്ട്‌ കൊടുത്തു അവൾ റിസൾട്ട്‌ വാങ്ങി അതിലൂടെ വിരൽ ഓടിച്ചു അവളുടെ ഉള്ളിലെ സന്തോഷം അവളുടെ മുഖത്ത് പ്രകടമായിരുന്നു അവൾ സന്തോഷത്തോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി 'തന്റെ ബോഡി കുറച്ചു week ആണ് അല്ലാത്ത പ്രശ്നങ്ങൾ ഒന്നുമില്ല അതിനുള്ള കുറച്ചു ടാബ്ലറ്റ് ഞാൻ കുറിച്ച് തരാം പിന്നെ ഇനി കുറച്ചു സൂക്ഷിക്കണം തന്റെ ഉള്ളിൽ ഉള്ളത് രണ്ട് ജീവൻ ആണ് അത് മറക്കണ്ട ' അവൾക്കുള്ള ടാബ്ലറ്റ് കുറിച്ച് കൊടുത്ത് അവർ പറഞ്ഞു അവൾ എല്ലാം ഒരു പുഞ്ചിരിയോടെ കേട്ടു 'മരുന്ന് ഒരു ദിവസം പോലും മുടക്കരുത് അങ്ങനെ വന്നാൽ അതിന്റെ കുഴപ്പം തനിക് തന്നെ ആണ് കേട്ടോ ' 'ശെരി ഡോക്ടർ ' അവൾ സന്തോഷത്തോടെ ഡോക്ടറുടെ ക്യാബിനിൽ നിന്ന് പുറത്തേക്കിറങ്ങി ഫോൺ എടുത്ത് എബോയെ വിളിക്കാൻ നിൽക്കുന്ന സമയത്താണ് അവളുടെ ഫോൺ റിങ് ചെയ്തത് "വിവേകേട്ടൻ കാളിങ് "

അവളൊരു പുഞ്ചിരിയോടെ call എടുത്തു 'ഡി പുല്ലേ നീ ഇതെവിടെ പോയി കിടക്ക നിന്നെ കാത്തു ഞാൻ ഇവിടെ നിൽക്കാൻ തുടങ്ങീട്ട് മണിക്കൂർ ഒന്നായി ' ഫോൺ എടുത്ത് ഹലോ എന്ന് കൂടെ പറയാൻ സമ്മതിക്കാതെ അവൻ പറഞ്ഞു 'Sorry ഏട്ടാ ഞാൻ ആ കാര്യം മറന്നു പോയി ഒരു ടെൻ മിനുട്സ് ഞാൻ ഇപ്പൊ അവിടെ എത്തും ' 'ഹ്മ്മ് പെട്ടെന്ന് വരാൻ നോക്ക് ഇല്ലെങ്കിൽ ഞാൻ പോകും ' 'പോകല്ലേ ഞാൻ ദാ വരുന്നു 'എന്നും പറഞ്ഞ അവൾ call കട്ട്‌ ചെയ്തു എന്നിട്ട് മറ്റൊരു നമ്പറിലേക്ക് call ചെയ്ത് ഒരിടത്തേക്ക് വരാൻ പറഞ്ഞ ഒരു ഓട്ടോയിൽ കയറി അവൾ അവന്റെ അടുത്തേക്ക് തിരിച്ചു ~~~~~~~~~~~~ 'നീ എന്തിനാ എന്നോട് അത്യാവശ്യമായി നാട്ടിലേക്ക് വരാൻ പറഞ്ഞത് ' പൂജയെ കണ്ടയുടനെ വിവേക് ചോദിച്ചു 'ഇങ്ങനെ ഒക്കെ നടന്ന മതിയോ ഏട്ടൻ ഒരു കല്യാണം ഒക്കെ കഴിക്കണ്ടേ ' 'ഇത് പറയാൻ ആണോ എന്നെ വിളിച് വരുത്തിയത് എന്നാ ഞാൻ പോവാ 'എന്നും പറഞ്ഞ അവൻ ഇരിക്കുന്നിടത് നിന്ന് എണീറ്റു 'ആ പോകല്ലേ ഞാൻ പറഞ്ഞു കഴിയട്ടെ ' 'എന്നാ പറഞ്ഞ തുലക്ക് ' 'ഒരാൾ കൂടി വരാൻ ഉണ്ട് എന്നിട്ട് പറയാം ' 'അതാര് ' 'ഒരു മിനിറ്റ് ഞാൻ ഒന്ന് വിളിച് നോക്കട്ടെ ' അവൾ ഫോൺ എടുത്ത് ആരെയോ വിളിച്ചു 'നീ ഇതെവിടെയ പെട്ടന്ന് വരാൻ നോക്ക് ' '...............'

'എത്തിയോ എന്നിട്ട് എവിടെ 'അവൾ ചുറ്റും നോക്കി 'ആ ഞാൻ കണ്ട് നിന്റെ ലെഫ്റ്റ് സൈഡിലേക്ക് നോക്ക് എന്നിട്ട് ഇങ് വാ 'എന്നും പറഞ്ഞ അവൾ ഫോൺ വെച്ചു അവർക്കടുത്തേക്ക് നടന്നു വരുന്ന ആളെ കണ്ടതും വിവേകിന്റെ മുഖം മാറി 'വർഷ...'അവന്റെ ചുണ്ടുകൾ മൊഴിഞ്ഞു 'നീ എന്തിനാ എന്നോട് ഇങ്ങോട്ട് വരാൻ പറഞ്ഞേ ' 'ആദ്യം നീ ഇരിക്ക് എന്നിട്ട് നമുക്ക് സമാധാനത്തോടെ സംസാരിക്കാം ' പൂജ അവളെ അവിടെ പിടിച്ചിരുത്തി 'വർഷ ഇത് വിവേകേട്ടൻ എബിച്ചായന്റെ ഫ്രണ്ടാ ' പൂജ പറഞ്ഞത് കേട്ട് അവൾ വിവേകിനെ ഒന്ന് നോക്കി അവനെ കണ്ടതും അവളുടെ മുഖം വിടർന്നു 'നിങ്ങൾ തമ്മിൽ ഉള്ളത് എല്ലാം എനിക്കറിയാം എന്തിനാണ് നിങ്ങൾ പിരിഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷെ ഇവിടെ വേച് അത് നിങ്ങൾ എന്നോട് പറയണം ' പൂജ പറയുന്നത് കേട്ട് അവർ രണ്ടുപേരും പരസ്പരം മുഖത്തോട് മുഖം നോക്കി 'പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും നോക്കാനല്ല പറഞ്ഞെ കാര്യം പറ എന്തിനാ നിങ്ങൾ പിരിഞ്ഞെ ' 'നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു പൂജ 'വർഷ അവൾക്ക് നേരെ തിരിഞ്ഞു കൊണ്ട് ചോദിച്ചു 'നീ എന്നോടും ഗൗരിയോടും എപ്പോഴും പറയാറില്ലേ നിനക്ക് ഒരാളെ ഇഷ്ടമാണെന്നു പക്ഷെ അത് വിവേകേട്ടൻ ആണെന്ന് നീ പറഞ്ഞില്ല എല്ലാം സമയാവുമ്പോൾ പറയാം എന്ന് പറഞ്ഞു

പക്ഷെ ഒരു ദിവസം ഞങ്ങളോട് പോലും പറയാതെ നീ ഞങ്ങളിൽ നിന്നാകന്നു ഒരുപാട് തവണ ഞങ്ങൾ നിന്നെ കോൺടാക്ട് ചെയ്യാൻ ശ്രേമിച്ചു പക്ഷെ കിട്ടിയില്ല അവസാനം നീ വിച്ചുവേട്ടന്റെ അനിയത്തിയാണെന്ന് അറിഞ്ഞത് ഞാൻ അന്ന് നിങ്ങടെ വീട്ടിൽ വന്നപ്പോഴാ പിന്നീട് ലണ്ടനിൽ വേച് വിവേകേട്ടനെ പരിചയപെട്ടു പുള്ളിക്ക് ഒരാളെ ഇഷ്ടമാണെന്നും അറിഞ്ഞു അത് നീയാണ് എന്നറിഞ്ഞത സിദ്ധുവേട്ടൻ പറഞ്ഞപ്പോഴാ 'അവൾ അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു നിർത്തി 'ഇനി എനിക്കറിയേണ്ടത് ഒരു കാര്യം മാത്രം ഒരിക്കലും പിരിയാൻ പറ്റാത്ത വിധം പ്രേമിച്ച നിങ്ങൾ എങ്ങനെ പിരിഞ്ഞു ' 'നീ പറഞ്ഞത് ശെരിയാ ഇവളെ ഒരിക്കലും മറക്കാൻ എനിക്ക് കഴിയില്ലായിരുന്നു അത് കൊണ്ട നാടും വീടും ഉപേക്ഷിച്ച ഞാൻ ലണ്ടനിലേക്ക് പോയത് വീണ്ടും ഇവളെ കാണാൻ പറ്റുമെന്ന് വിചാരിച്ചതല്ല ഇനി ഞങ്ങൾ പിരിഞ്ഞത് അത് ഇവൾ കാരണമാണ് 'വർഷയെ നോക്കി അവൻ പറഞ്ഞു നിർത്തി 'എനിക്ക് ഒന്നും മനസിലായില്ല നീ പറ വർഷ എന്നാ കാര്യം ' 'ഏട്ടൻ എന്നോട് പറയാതെ എന്റെ വീട്ടിൽ കല്യാണം ആലോചിച്ച വന്നു എന്റെ അമ്മേടെ കാര്യം നിനക്കറിയല്ലോ പ്രണയം എന്ന് കേൾക്കുന്നത്തെ ഇഷ്ട്ടമല്ല ഞങ്ങടെ കാര്യം മുന്നേ അറിഞ്ഞ അമ്മ എന്നെ അമ്മാവന്റെ വീട്ടിൽ ആക്കി

ഏട്ടൻ വന്ന കാര്യം എന്നോട് പറഞ്ഞില്ല ഞാൻ ഒന്നും അറിഞ്ഞില്ല എന്ന് പറയുന്നതാകും ശെരി അമ്മ ഇവരെ മടക്കി അയച്ചു കൂട്ടത്തിൽ എന്റെ വിവാഹം മുന്നേ ഉറപ്പിച്ചതാണെന്നും പറഞ്ഞു അന്ന് പോയ ആളെ ഞാൻ പിന്നെ ഇന്നാ കാണുന്നെ ഒരുപാട് തവണ കോൺടാക്ട് ചെയ്യാൻ ശ്രേമിച്ചു പക്ഷെ കിട്ടിയില്ല ' 'രണ്ടുപേർക്കും അവരവരുടേതായ ന്യായം ഉണ്ട് ദേ ഇന്ന് മുതൽ എല്ലാം മറന്ന് ഒരു പുതിയ ജീവിതം തുടങ്ങണം നിങ്ങൾ എല്ലാത്തിനും എന്റെ സപ്പോർട്ട് ഉണ്ടാകും എന്നാ ഞാൻ പോവാ എനിക്ക് പോയിട്ട് ഒരു കാര്യം റെഡിയാക്കാൻ ഉണ്ട് പിന്നെ എല്ലാ കാര്യവും പരസ്പരം പറഞ്ഞ ഞങ്ങടെ പഴയ വർഷ ആക്കി തരണം ഇവളെ കേട്ടോ അപ്പൊ ശെരി പിന്നെ കാണാം ' അവരോട് യാത്ര പറഞ്ഞ അവൾ വീട്ടിലേക്ക് തിരിച്ചു ~~~~~~~~~~~~ ഒരുപാട് സന്തോഷത്തോടെ അവൾ വീടിനകത്തേക്ക് കയറി എല്ലാവരോടും ഈ സന്തോഷ വാർത്ത പറയാൻ അവളുടെ മനം വെമ്പി അകത്തു കയറിയതും അവൾ നേരെ പോയത് റോസമ്മയുടെ മുറിയിലേക്ക് ആണ് വാതിൽ തുറക്കാൻ നിന്നതും അകത്തു നിന്ന് അവൾ ഫോൺ ചെയ്യുന്ന ശബ്ദം കേട്ടു അവളെ ശല്യം ചെയ്യേണ്ട എന്ന് വിചാരിച് ലോക്കിൽ നിന്ന് കയ്യെടുത്ത അവൾ നേരെ അടുക്കളയിലേക്ക് പോയി കാര്യമായിട്ട് എന്തോ കുക്ക് ചെയ്യുന്ന മമ്മിയെ കണ്ടതും അവൾക്ക് അമ്മയെ ഓർമ വന്നു

കണ്ണുകൾ തുടച് അവൾ മമ്മിയെ പിറകിലൂടെ കെട്ടിപിടിച്ചു അവളിടെ പ്രെസെൻസ് അരിഞ്ഞതും അവരിൽ ഒരു പുഞ്ചിരി വിരിഞ്ഞു 'എന്താണ് പതിവില്ലാതെ ഒരു സ്നേഹപ്രകടനം ' 'ഒന്നുല്ല ചുമ്മാ എന്നാ മമ്മി പായസം ഒക്കെ ഇന്ന് എന്താ പ്രതേകത 'അവരിൽ നിന്ന് വിട്ട് നിന്ന് അവൾ ചോദിച്ചു 'ഇന്ന് എബിയുടെ പിറന്നാൾ അല്ലേ അത് കൊണ്ട് അവൻ ഇഷ്ട്ടമുള്ള അടപ്രഥമൻ ഉണ്ടാകാം എന്ന് വെച്ചു ' 'ഇന്ന് ഇച്ചായന്റെ ബര്ത്ഡേ ആയിരുന്നോ ഞാൻ ആ കാര്യം മറന്നു ' 'അതൊക്കെ അവിടെ നിക്കട്ടെ ഹോസ്പിറ്റലിൽ പോയിട്ട് എന്തായി ' 'കുഴപ്പൊന്നുല്ല നന്നായി ഫുഡ് കഴിക്കാൻ പറഞ്ഞു 'അവൾ ഒരു കള്ളച്ചിരിയാലേ പറഞ്ഞു 'എന്തോ കള്ളത്തരം ഉണ്ടല്ലോ ' 'ഒന്നുല്ല മമ്മി ഇച്ചയാന്റെ പിറന്നാൾ നമുക് അങ്ങ് ആഘോഷിച്ചാലോ ' 'അതിനെന്താ എല്ലാം മോൾടെ ഇഷ്ട്ടം ' 'എന്നാ ഞാൻ പോയി അതിനുള്ള ഏർപ്പാട് ചെയ്യട്ടെ മമ്മി പായസം ഉണ്ടാക്ക'മമ്മിടെ കവിളിൽ ഒരു ഉമ്മ കൊടുത്ത് അവൾ റോസമ്മയുടെ അടുത്തേക്ക് ചെന്നു റോസമ്മയോട് എല്ലാം പറഞ്ഞ സെറ്റക്കി പപ്പയെ വിട്ട് ഡെക്കറേഷൻ ചെയ്യാനുള്ള സാധനങ്ങൾ എല്ലാം വാങ്ങി കൊണ്ട് വന്നു അവർ രണ്ടുപേരും ഡെക്കറേറ്റ് ചെയ്യാൻ തുടങ്ങി 'ചേച്ചി പിറന്നാളിന് ഗിഫ്റ്റ് കൊടുക്കുന്ന ഒരു ഏർപ്പാട് ഉണ്ട് അത് മറന്നോ ' 'അത് മറന്നിട്ടൊന്നുല്ലെടി ഇച്ചായൻ ഏറ്റവും പ്രിയപ്പെട്ട ഗിഫ്റ്റ് തന്നെയാ ഞാൻ കൊടുക്കാൻ പോകുന്നെ 'പറയുന്ന നേരം അവളുടെ കയ്യ് വയറിലേക്ക് നീണ്ടു 'അതെന്ത് ഗിഫ്റ്റ് ' 'Wait and see മോളെ ' അവർ ഒരു വിധം എല്ലാം സെറ്റക്കി അവസാന വർക്കിലേക്ക് കടക്കുന്ന നേരമാണ് അവളുടെ ഫോൺ റിങ് ചെയ്തത് ഫോൺ അറ്റൻഡ് ചെയ്ത് മറുഭാഗത്തു നിന്ന് പറയുന്ന കാര്യം കേട്ട് അവൾ ഒരു തളർച്ചയോടെ നിലത്തേക്ക് ഇരുന്നു . (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story