അറിയാതെ: ഭാഗം 63

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ചേച്ചി 'റോസമ്മ പൂജയെ കുലുക്കി വിളിച്ചു 'എന്നാ പറ്റി ചേച്ചി എന്താ മുഖം ഒക്കെ വല്ലാതിരിക്കുന്നെ ' 'ഹേയ് ഒന്നുല്ലെടി ' 'ആരാ വിളിച്ചേ ' 'അത് എന്റെ ഒരു ഫ്രണ്ട് ആണ് നീ ഒരു കാര്യം ചെയ്യ് ബാക്കി ഉള്ള ഡെക്കറേഷൻ നീ ചെയ്യ് ഞാൻ ഒന്ന് അവളെ കണ്ടിട്ട് വരാം ' 'എന്നാ പ്രശ്നം എന്നോട് കൂടെ പറഞ്ഞിട്ട് പോ ' 'എല്ലാം ഞാൻ വന്നിട്ട് പറയാം ഇപ്പൊ എനിക്ക് പോണം പിന്നെ മമ്മിയോട്‌ പറഞ്ഞേക്ക് സ്കൂട്ടി ഞാൻ എടുക്കുവാണ് എന്ന് 'എന്നും പറഞ്ഞ അവൾ വണ്ടി എടുത്ത് തന്റെ ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചു യാത്രയിൽ ഉടനീളം അവളുടെ മനസ്സിൽ ആ ഫോൺ call ആയിരുന്നു 'Mrs എബി നിങ്ങടെ ഭർത്താവിന്റെ യഥാർത്ഥ സ്വഭാവം കാണണമെങ്കിൽ ഹോട്ടൽ hill palace room no 320 യിലേക്ക് വരുക ' 'ഇതൊക്കെ പറയാൻ നിങ്ങൾ ആരാ ' 'ഞാൻ ആരോ ആയികോട്ടെ നിങ്ങടെ നല്ലതിന് വേണ്ടിയാണ് ഞാൻ പറയുന്നത് വേണെങ്കിൽ വിശ്വസിക്കാം ഇല്ലെങ്കിൽ തള്ളി കളയാം എന്തായാലും എബി നിന്നെ ചതിക്കുവാണ് ' എന്നും പറഞ്ഞ ഫോൺ call കട്ട്‌ ആയി ഫോണിൽ പറഞ്ഞത് മുഴുവൻ വിശ്വസിച്ചില്ലെങ്കിലും അവൾക്ക് എവിടെക്കെയോ ചില സംശയങ്ങൾ മുളപൊട്ടി തുടങ്ങിയിരുന്നു സത്യമറിയാൻ അവൾ സ്പീഡിൽ വണ്ടി ഓടിച്ചു

കുറച്ചു സമയത്തെ യാത്രക്കൊടുവിൽ വണ്ടി ഹോട്ടലിന്റെ മുന്നിൽ ചെന്ന് നിർത്തി വണ്ടി പാർക്ക്‌ ചെയ്ത് അവൾ ലിഫ്റ്റിൽ കയറി third floor അമർത്തി ലിഫ്റ്റ് ഓപ്പൺ ചെയ്യാൻ കാത്തിരുന്നു അല്പസമയത്തിന് ശേഷം ലിഫ്റ്റ് ഓപ്പൺ ആയതും അവൾ ആ പെണ്ണ് പറഞ്ഞ റൂമിന് മുന്നിലേക്ക് ഓടി റൂമിന് മുന്നിൽ എത്തിയതും അവളുടെ കാലുകൾ നിശ്ചലമായി എന്തോ ഒരു ഭയം അവളിൽ വന്ന് മൂടി ശ്വാസം ഒന്ന് വലിച്ച വിട്ട് അവൾ കാളിങ് ബെൽ അമർത്തി വാതിൽ തുറക്കുവാൻ കാത്തിരുന്നു ~~~~~~~~~ 'ആരാ എന്ത് വേണം ' അവൾക്ക് മുന്നിൽ നിൽക്കുന്ന പെണ്കുട്ടി ചോദിച്ചു 'അത് ഞാൻ ഒരാളെ കാണാൻ വേണ്ടി വന്നതാ ' 'ആരെ കാണാൻ അത് പറ ' 'അത് എന്റെ ഹസ്.....' 'ആരാ മായ വന്നേ ' അവൾ പറഞ്ഞ മുഴുവനാക്കുന്നതിന് മുന്നേ എബി അങ്ങോട്ടേക്ക് വന്നു 'ഇച്ചായൻ...' 'പൂജ ' അവർ രണ്ടുപേരും ഒരുമിച്ച് പറഞ്ഞു 'ഇച്ചായൻ എന്താ ഇവിടെ ഇവൾ നിങ്ങടെ ആരാ ' 'പൂജ ഞാൻ ഒന്ന് പറയട്ടെ ' 'വേണ്ട നിങ്ങൾ ഒന്നും പറയണ്ട എന്നാലും നിങ്ങളിൽ നിന്ന് ഞാനിത് പ്രതീക്ഷിച്ചില്ല എന്റെ ഇച്ചായൻ എന്നെ ചതിക്കില്ല എന്നൊരു വിശ്വാസം എനിക്കുണ്ടായിരുന്നു ഇന്നത്തോട്ടെ അത് തീർന്നു ' 'പൂജ നീ എന്നെ തെറ്റിദ്ധരിച്ചതാ ഇവൾ...'അവളുടെ കയ്യിൽ പിടിച്ച അവൻ പറഞ്ഞു

'ഒന്നും പറയണ്ട എനിക്ക് കേൾക്കണം എന്നുമില്ല ഇനി ഒരിക്കലും നിങ്ങടെ ലൈഫിൽ പൂജ ഉണ്ടാകില്ല ' അവന്റെ കയ്യ് തട്ടിമാറ്റി അവൾ നടന്നകന്നു അവൾ പോകുന്നത് നിറകണ്ണുകളോടെ നോക്കി നിൽക്കാനെ അവൻ അന്നേരം കഴിഞ്ഞത് ~~~~~~~~~~ ഹോട്ടലിൽ നിന്നിറങ്ങി അവൾക്ക് എങ്ങോട്ട് പോകണം എന്നൊരു നിശ്ചയമില്ലായിരുന്നു ആ സമയത്താണ് അവളിടെ ഫോൺ റിങ് ചെയ്തത് "ഹരിയേട്ടൻ കാളിങ് " Call എടുക്കണോ വേണ്ടയോ എന്നാ കൺഫ്യൂഷനിൽ നിന്നു അവസാനം വണ്ടി സൈഡ് ഒതുക്കി അവൾ call എടുത്തു 'നീ ഒക്കെ ജീവനോടെ ഉണ്ടല്ലേ എത്ര കാലായി നിന്റെ ഒരു call കണ്ടിട്ട് നമ്മളെയൊക്കെ മറന്നോ നീ ' 'ആരെയും മറന്നിട്ടില്ല ഏട്ടാ ചെറിയൊരു തിരക്കിൽ പെട്ട് പോയി അതാ ' 'നിന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നെ എന്തേലും പ്രശ്നം ഉണ്ടോ ' 'ഹേയ് ഇല്ലേട്ടാ ചെറിയൊരു തലവേദന അതാ ' 'ഹാ ഞാനിപ്പോ വിളിച്ചത് എന്താന്ന് വെച്ച ' 'ഇങ്ങോട്ട് താ ഹരിയേട്ടാ അവളോട് ഞാൻ സംസാരിക്കാം 'എന്നും പറഞ്ഞ ഗൗരി അവന്റെ കയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ച മേടിച്ചു 'ഡി പെണ്ണെ ഞാൻ പ്രസവിച്ചിട്ട് ഇപ്പൊ ഒരു മാസം കഴിഞ്ഞു എന്നിട്ട് നീ ഇത് വരെ എന്നെ ഒന്ന് തിരിഞ്ഞു നോക്കിയോ ' 'Sorry ഡി ഞാൻ എന്തായാലും വരും എന്റെ കുഞ്ചുസിനെ കാണാൻ '

'അങ്ങനെ പറഞ്ഞ ഒഴിവാക്കാൻ നോക്കല്ലേ ദേ ഇപ്പൊ ഈ നിമിഷം നീ ഇവിടെ എത്തിയിരിക്കണം കേട്ടല്ലോ ' 'ശെരി വരാം നീ ഫോൺ വെക്ക് ' ഗൗരി ഫോൺ വെച്ചതും മനസ്സിൽ പലതും തീരുമാനിച്ചുറപ്പിച്ച അവൾ വണ്ടി എടുത്തു ~~~~~~~~~ 'ഇച്ചായൻ ഇതെവിടെ പോയതായിരുന്നു ഓഫീസിൽ എത്തിയിട്ടില്ലെന്ന് പറഞ്ഞ ജോയിച്ചായൻ വിളച്ചിരുന്നു എന്നാ പറ്റി ' 'എല്ലാം പറയാം പൂജ എന്തെ ' 'ചേച്ചി ഇവിടെ ഇല്ല ' 'ഇല്ലെന്നോ പിന്നെ എവിടെ പോയി ' 'ഏതോ ഒരു ഫ്രണ്ടിനെ മീറ്റ് ചെയ്യാനുണ്ടെന്ന് പറഞ്ഞ പോയതാ പിന്നെ തിരിച്ചു വന്നില്ല ഫോൺ വിളിച്ചിട്ടാണെങ്കി സ്വിച്ച്ഓഫ് എന്നാ പറയുന്നേ എനിക്ക് എന്തോ പേടി ആകുന്നു ' 'അവൾക്ക് ഒന്നും സംഭവിക്കില്ല ഞാൻ നോക്കിക്കോളാം എല്ലാം അല്ല ഇതെന്താ ഇവിടെ എല്ലാം ഇങ്ങനെ അലങ്കരിച്ചിരിക്കുന്നെ ' 'ചേച്ചിടെ പണിയ ഇച്ചായൻ ഒരു surprise തരാൻ വേണ്ടി ' 'സർപ്രൈസോ എന്തിന് '

'ഇന്ന് ഇച്ചായന്റെ പിറന്നാൾ ആണ് അത് പോലും മറന്നോ ' 'ഞാൻ ഒന്നും മറന്നിട്ടില്ല ആരെയും ചതിച്ചിട്ടുമില്ല ' 'ഇച്ചായ എന്നാ പറ്റി വന്നപ്പോ മുതൽ ഞാൻ ശ്രെദ്ധിക്കുന്നു എന്തോ ഒരു ടെൻഷൻ ' 'അത് ഒന്നുല്ല ഞാൻ പോയി പൂജ എവിടെ എന്ന് അന്വേഷിച് വരാം തല്കാലം നീ ഇത് ആരോടും പറയാൻ നിക്കണ്ട കേട്ടോ ' 'ശെരി ഇച്ചായൻ പോയി വാ ' 'എന്റെ കർത്താവെ അവളെ ഞാൻ ഇനി എവിടെ പോയി അന്വേഷിക്കാനാ ഇങ്ങോട്ട് വന്നിട്ടുണ്ടാകും എന്ന് വിചാരിച്ച vanne പക്ഷെ ഇവിടെ എത്തിയിട്ടില്ല ഇനി ഒരു പക്ഷെ ജോയുടെ അടുത്ത് പോയി കാണോ അതോ ഹരീടെ അടുത്തോ മൊത്തത്തിൽ കൺഫ്യൂഷൻ ആയല്ലോ എന്തായാലും പോയി നോക്കാം വേറെ വഴി ഇല്ലല്ലോ ' പലതും മനസ്സിൽ ഉറപ്പിച് അവൻ വണ്ടി എടുത്തു  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story