അറിയാതെ: ഭാഗം 64

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഡി പെണ്ണെ ഞാൻ പറയുന്ന വല്ലതും നീ കേൾക്കുന്നുണ്ടോ ' ഗൗരിയുടെ വിളി ആണ് അവളെ ഓർമയിൽ നിന്ന് തിരികെ കൊണ്ടുവന്നത് 'നീ എന്താ ചോദിച്ചേ ഞാൻ കേട്ടില്ല ' 'അത് ശെരി അപ്പൊ ഞാൻ ഇത്രേം നേരം വായിട്ടലച്ചത് മിച്ചം അല്ലേ എന്തായിരുന്നു മോൾ ചിന്തിച്ചോണ്ടിരുന്നത് ' 'ഞാൻ വെറുതെ പഴയ കാര്യങ്ങൾ ഓരോന്ന് ഓർത്തു പോയതാ ' 'ഞാൻ ഒരു കാര്യം ചോദിച്ച നീ സത്യം പറയോ ' 'നീ ചോദിക്ക് ' 'എന്തിനടി എബിച്ചായനെ ഇങ്ങനെ വിഷമിപ്പിക്കുന്നെ സത്യമെന്താണ് എന്നറിയാൻ ഒന്ന് ശ്രേമിക്കാമായിരുന്നു നിന്റെ വയറ്റിൽ ഇച്ചായന്റെ കുഞ്ഞു വളരുന്ന കാര്യമെങ്കിലും നിനക്ക് പറയാമായിരുന്നു ' 'അപ്പൊ എനിക്ക് ഇങ്ങോട്ട് വരാനാ തോന്നിയത് അത് കൊണ്ട് വാണി മോളുടെ കൂടെ കുറച്ചു ദിവസം നിൽക്കനായല്ലോ ' 'പൂജ നിന്നെ കാണാൻ മമ്മിയും പപ്പയും വന്നിട്ടുണ്ട് 'എന്നും പറഞ്ഞ ഹരി അങ്ങോട്ടേക്ക് വന്നു 'എനിക്ക് ആരെയും കാണും വേണ്ട സംസാരിക്കും വേണ്ട അവരോട് പോകാൻ പറ ഹരിയേട്ടാ ' 'ഞാൻ ഇത്രേം നേരം പറഞ്ഞത് നീ മറന്നോ ചെന്ന് അവരെ കാണു എന്നിട്ട് അവർക്ക് പറയാൻ ഉള്ളത് കേൾക്ക് ' 'ഗൗരി അത് പിന്നെ ' 'ഇനി ഒന്നും പറയേണ്ട നീ ചെല്ല് അവർ ഹാളിൽ ഉണ്ട് ' ഹരിയും ഗൗരിയും കൂടെ അവളെ ഉന്തി തള്ളി ഹാളിലേക്ക് പറഞ്ഞു വിട്ടു ~~~~~~~~~

തന്നെ കാത്തിരിക്കുന്ന പപ്പയെയും മമ്മിയെയും കണ്ട് അവൾക്ക് സങ്കടം തോന്നി രണ്ടുപേരുടെയും മുഖത്ത് ആ പഴയ പ്രസരിപ്പ് എല്ലാം പോയിട്ടുണ്ട് വിഷാദം നിറഞ്ഞ കണ്ണുകൾ എല്ലാത്തിനും കാരണം താൻ ആണല്ലോ എന്നാ ചിന്ത അവളിൽ നിറഞ്ഞു അവൾ ഒരു നെടു വീർപ്പിട്ട് ചുണ്ടിൽ ഒരു പുഞ്ചിരിയാലേ അവരുടെ അടുത്തേക്ക് ചെന്നു അവളെ കണ്ടതും അവർ ഇരിക്കുന്നിടത് നിന്ന് എണീറ്റു 'സുഗാണോ എന്റെ മോൾക് 'മമ്മി അവളുടെ കവിൾ കയ്യ് വേച് ചോദിച്ചു അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി 'ഞങ്ങൾ വന്നത് മോളെ കൊണ്ടുപോകാനാ മോൾക്ക് അറിയോ നീ പോയെ പിന്നെ എബി വീട്ടിലേക്ക് വന്നിട്ടില്ല തറവാട്ടിലേക്ക് പോയി നീ തിരിച്ചു വന്നാലേ ഞങ്ങൾക്ക് ഞങ്ങടെ പഴയ എബിതെ തിരിച്ചു കിട്ടു മോൾ വരണം ഞങ്ങടെ കൂടെ ' 'മമ്മിയും പപ്പയും എന്നോട് ക്ഷമിക്കണം ഞാൻ ഇനി എങ്ങോട്ടും ഇല്ല ' 'എബിയുടെ അടുത്തേക്ക് വേണ്ട ഞങ്ങടെ കൂടെ വന്നൂടെ രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ മിയമോൾടെ കല്യാണം ആണ് നീ ഇല്ലെങ്കി കല്യാണം വേണ്ടെന്ന അവളുടെയും വിചുവിന്റെയും തീരുമാനം ' അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല 'എന്നാ ഞങ്ങൾ ഇറങ്ങാ മോൾക്ക് അഥവാ അങ്ങോട്ട് വരണം എന്ന് തോന്നിയാൽ പപ്പയെ വിളിച്ച മതി ആലിസെ വാ പോകാം '

ഇറങ്ങാൻ നേരം മമ്മി ഒരിക്കൽ കൂടി അവളെ നോക്കി അവൾ ആ നോട്ടത്തെ പാടെ അവഗണിച്ചു തെല്ലൊരു സങ്കടത്തോടെ അവർ ആ വീടിന്റെ പടി ഇറങ്ങി 'പപ്പ ഒരു മിനിറ്റ് 'എന്നും പറഞ്ഞ അവൾ അവരുടെ അടുത്തേക്ക് ചെന്നു 'എന്താ മോളെ പറ ' 'ഞാനും വരാ നിങ്ങടെ കൂടെ തറവാട്ടിലേക്ക് പക്ഷേ അതൊരിക്കലും എബിചായന്റെ ഭാര്യ ആയിട്ടല്ല നിങ്ങടെ മകൾ ആയിട്ടായിരിക്കും എന്താ പറ്റോ ' 'എല്ലാം മോൾടെ ഇഷ്ട്ടം അതിന് ആരും തടസ്സം നിൽക്കില്ല ' 'എന്നാ പിന്നെ നമുക്ക് പോയല്ലോ പപ്പ ' 'ഡ്രസ്സ്‌ മാറണ്ടേ മോളെ ' 'ഓഹ് അതിന്റെ ഒന്നും ആവശ്യം ഇല്ലെന്നേ നിങ്ങൾ വാ നമുക്ക് പോകാം ' മമ്മിയെയും പപ്പയെയും ചേർത്ത പിടിച്ച അവൾ ആ വീടിന്റെ പടി ഇറങ്ങി പോകുന്നേരം ഗൗരിക്കും ഹരിക്കും ഒരു പുഞ്ചിരി നൽകാൻ അവൾ മറന്നില്ല ~~~~~~~~~~ 'എബി എന്ത് ഇരുപ്പാടാ ഇത് എന്തേലും ഒന്ന് കഴിക്കെടാ ' 'എനിക്ക് വേണ്ട അമ്മാമ്മേ അവളില്ലാതെ എനിക്കിനി ജീവിക്കണ്ട ' 'നീ വിഷമിക്കാതിരിക്ക് എന്റെ മനസ്സ് പറയുന്നു അവൾ വരും എന്ന് 'അവന്റെ തലയിലൂടെ തലോടി കൊണ്ട് പറഞ്ഞു 'അമ്മാമ്മേ എബിച്ചായാ ഒന്നിങ്ങോട്ട് വന്നേ 'ഉമ്മറത്ത നിന്ന് മിയ വിളിച്ചു പറഞ്ഞു 'ഈ പെണ്ണ് ഇതെന്തിനാ ഇങ്ങനെ വിളിച്ചു കൂവുന്നേ എബി നീ അങ്ങോട്ട് പോയി നോക്കാം ' '

അമ്മാമ്മ നടന്നോ ഞാൻ വരാം ' 'അതൊന്നും പറ്റില്ല നീ ഇങ് വന്നേ ' അമ്മാമ്മ അവനെയും കൂട്ടി ഉമ്മറത്തേക്ക് ചെന്നു 'നീ എന്നതിന പെണ്ണെ വിളിച്ചു കൂവിയെ ' 'അങ്ങോട്ട് നോക്ക് ' അമ്മാമ്മ അവൾ ചൂണ്ടിയ സ്ഥലത്തേക്ക് നോക്കി അവിടെ നിക്കുന്ന ആലീസിനെയും മാത്യുസിനെയും അവർ കണ്ടു 'ഇവരെ കണ്ടിട്ടാണോ നീ വിളിച്ചേ ' 'അവരെ അല്ല ദേ അങ്ങോട്ട് നോക്ക് ' ആലീസിന്റെയും മാത്യുസിന്റെയും പിറകിൽ നിൽക്കുന്ന പൂജയെ അവർ കണ്ടു ' എബി നോക്കെടാ പൂജ മോൾ ' 'എന്റെ അമ്മാമ്മേ അവൾ വരത്തില്ലെന്ന് ഞാൻ പറഞ്ഞില്ലേ 'വല്യേ താല്പര്യമില്ലാത്ത മട്ടിൽ അവൻ പറഞ്ഞു 'അവൾ വന്നെടാ ഒന്ന് നോക്ക് ' എബിയുടെ മുഖം ഉയർത്തികൊണ്ട് അവർ പറഞ്ഞു 'ഈ അമ്മാമ്മയെ കൊണ്ട് എവിടെ അവൾ ' എന്നും പറഞ്ഞ അവൻ നേരെ നോക്കിയത് അവളുടെ മുഖത്തേക്കായിരുന്നു അവളെ കണ്ടതും അവന്റെ കണ്ണുകൾ വിടർന്നു 'പൂജ 😍...

.'അവന്റെ ചുണ്ടുകൾ മന്ത്രിച്ചു ~~~~~~~~~~~ 'പൂജ 😍'എന്നും വിളിച് അവൻ അവളുടെ അടുത്തേക്ക് ചെന്നു 'Iam sorry നിന്നെ വിഷമിപ്പിക്കണം എന്ന് ഞാൻ വിചാരിച്ചിട്ടില്ല പക്ഷെ അവളാ എല്ലാത്തിനും കാരണം really sorry 'അവളുടെ മുഖം കയ്യിലെടുത്ത അവൻ പറഞ്ഞു അവൾ അവനെ പുച്ഛിച്ച അവന്റെ കയ്യ് തട്ടിമാറ്റി അകത്തേക്ക് കയറിപ്പോയി അവളുടെ പെരുമാറ്റം എല്ലാവരിലും സങ്കടം ഉളവാക്കി 'മോനെ എബി അവൾക്ക് ഇപ്പോഴും ആ കാര്യം ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല ഇങ്ങോട്ട് വന്നത് തന്നെ ഞങ്ങൾ ഒരുപാട് നിർബന്ധിച്ചത് കൊണ്ട 'അവന്റെ തോളിൽ കയ്യുവെച്ച പപ്പ പറഞ്ഞു 'അവൾ ഇങ്ങോട്ട് വന്നില്ലേ പപ്പ ഇനി ബാക്കി കാര്യം ഞാൻ നോക്കിക്കോളാം 'പപ്പയെ നോക്കി കണ്ണിറുക്കി പറഞ്ഞ അവനും അകത്തേക്ക് കയറിപ്പോയി....(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story