അറിയാതെ: ഭാഗം 66

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'അളിയാ എബി എത്ര ദിവസായി നിന്നെ കണ്ടിട്ട് വല്ലാത്ത ചതിയാട്ടോ നീ ചെയ്തേ '(അരുൺ ) 'ഞാൻ എന്ത് ചെയ്തുന്ന അരുണേ നീ പറയുന്നേ ' 'നീയും നിന്റെ കെട്ടിയോളും പിണങ്ങിയത് കൊണ്ട് ഞങ്ങൾക്ക് ഹണിമൂണിന് പോകാൻ പറ്റിയില്ല '(അരുൺ ) 'കല്യാണം കഴിഞ്ഞിട്ട് ഞാനിത് വരെ ഹണിമൂണിന് പോയിട്ടില്ല അപ്പോഴാ അവന്റെ ഒരു ഹണിമൂൺ ' 'എബി പൂജയെന്തെ കണ്ടില്ലല്ലോ നിന്റെ അടുത്തേക്ക് വരുവാണെന്ന് പറഞ്ഞ അവൾ എനിക്ക് msg ഇട്ടിരുന്നു വന്നില്ലേ '(എഞ്ചൽ ) 'നീ എന്താ എഞ്ചൽ പറഞ്ഞെ അവൾ നിനക്ക് msg ഇട്ടന്നോ ' 'അതേടാ, നീയുമായിട്ട് അവൾക്ക് ഒരു പ്രശ്നവുമില്ലെന്നും എല്ലാം അവളുടെ അഭിനയം ആയിരുന്നെന്നും എല്ലാ പ്രശ്നങ്ങളും ഒതുക്കി നിന്റെ അടുത്തേക്ക് വരുവാണെന്നും നിന്റെ കൂടെ സന്തോഷത്തോടെ കഴിയണം എന്നും പറഞ്ഞു '(എഞ്ചൽ ) 'അപ്പൊ അവൾക്ക് ഒരു പ്രശ്നവുമില്ല അല്ലേ ' 'ഇല്ല നീയെന്നെ വെച്ച അവൾക്ക് ജീവന പിന്നെ പെട്ടന്ന് നിന്നെ മറ്റൊരു പെൺഞന്റെ കൂടെ കണ്ടപ്പോഴുള്ള ദേഷ്യമായിരുന്നു പക്ഷെ നിന്നിലുള്ള വിശ്വാസം അത് ഇപ്പോഴും അവൾക്കുണ്ട് '(എഞ്ചൽ )

'ഓഹോ അപ്പൊ എല്ലാം അറിഞ്ഞിട്ടും നീ അഭിനയിക്കുകയാണല്ലേ കാണിച്ച തരാം 'അവൻ മനസ്സിൽ പറഞ്ഞു 'അവൾ എവിടെ എബി അവൾ പറഞ്ഞിട്ട ഞങ്ങൾ ഇന്ന് വന്നത് തന്നെ പിന്നെ ഞങ്ങടെ കൂടെ വേറെ ഒരാളും ഉണ്ട് '(അരുൺ ) 'അതാര് ' 'ഡാ വിവേകേ ഇങ് കേറി വാ ' അരുൺ വിളിച്ചതും വിവേക് അകത്തേക്ക് വന്നു 'ഇത് വിവേക് നിനക്ക് അറിയുമായിരിക്കും നമ്മടെ വിച്ചൂന്റെ അനിയത്തി വർഷയെ കെട്ടാൻ പോകുന്നത് ഇവനാ എല്ലാം റെഡിയാക്കിയത് പൂജയാ അവൾ പറഞ്ഞിട്ട ഞങ്ങൾ ഇവനെയും കൂടെ കൂട്ടിയത് '(അരുൺ ) 'അത് മാത്രല്ല എബി പൂജയുടെ കമ്പനിയിൽ ഇവൻ ജോലിയും കൊടുത്തിട്ടുണ്ട് '(എഞ്ചൽ ) 'എല്ലാം അവൾ ഒറ്റക്ക് തീരുമാനിച്ചു എന്നെ ഒന്നും അറിയിച്ചില്ലല്ലോ ' 'എല്ലാം നിന്നോട് പറയാൻ വേണ്ടിയിരുന്ന സമയതല്ലേ ആ incident നടന്നത് അതാവും പറയാത്തത് '(അരുൺ ) 'അല്ല അവൾ എന്തെ ഇത് വരെ കണ്ടില്ലലോ '(വിവേക് ) 'നിങ്ങൾ ഇവിടെ ഉള്ള ആരോടും പറയരുത് she is missing ' 'എന്താ നീ പറഞ്ഞെ '(അരുൺ ) 'എടാ അവളെ കാണാൻ ഇല്ലെന്ന് '

'അങ്ങനെ അവൾ missing ആണെങ്കിൽ അവൾ അവരെ കാണാൻ വേണ്ടി പോയതായിരിക്കും '(എഞ്ചൽ ) 'ആരെ കാണാൻ നീ ഒന്ന് തെളിച്ചു പറ ' 'ഇന്ന് രാവിലെ അവൾ എനിക്ക് വിളിച്ചിരുന്നു നിങ്ങൾക്കിടയിലെ ശല്യത്തെ ഒഴിവാക്കാൻ പോകുവാണെന്നു പറഞ്ഞു '(എഞ്ചൽ ) 'ആരാ അത് ഞങ്ങൾക്കിടയിൽ കളിച്ചത് ' 'അവളിടെ അപ്പച്ചിയും അവരുടെ മകൾ മായയും '(എഞ്ചൽ ) 'മായ അവൾ ' 'മായ പൂജയുടെ അപ്പച്ചിടെ മകൾ വിഷ്ണുന്റെ അനിയത്തി അവൾ പഠിച്ചതും വളർന്നതും എല്ലാം അവളുടെ ചിറ്റപ്പന്റെ കൂടെ നിന്ന അതാ എബിക്ക് അവളെ അറിയത്തത് '(എഞ്ചൽ ) എബി എന്തോ പറയാൻ വന്നതും അവന്റെ ഫോൺ റിങ് ചെയ്തതും ഒരുമിച്ചായിരുന്നു ഡിസ്‌പ്ലേയിൽ തെളിഞ്ഞ പേര് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു ഫോൺ എടുത്ത് കുറച്ചു മാറി നിന്ന് സംസാരിച്ചു അവൻ അവരോടെല്ലാം പിന്നെ കാണാം എന്നും പറഞ്ഞ വണ്ടിയെടുത്ത പോയി ~~~~~~~~~~ 'ഇച്ചായൻ അല്ല വിഷ്ണുവേട്ടനെ കൊന്നത് ' 'നീ നുണ പറയ അവനെ രക്ഷിക്കാൻ വേണ്ടി ' 'സത്യായിട്ടും ഇച്ചായൻ അല്ല കൊന്നത് '

'ശെരി എബി അല്ലെങ്കിൽ പിന്നെ ആരാ അവനെ കൊന്നത് പറ ' 'മഹിയേട്ടൻ....'അവളിടെ ചുണ്ടുകൾ മന്ത്രിച്ചു 'മഹിയേട്ടനോ അതാര് ' 'മഹേഷ്‌ കുമാർ Assistant commissioner of police മഹിയേട്ടനാണ് വിഷ്ണുവേട്ടനെ കൊന്നത് ' 'എന്തിന് വേണ്ടി ' 'അത് ഞാൻ പറയാം 'എന്നും പറഞ്ഞ മഹി അങ്ങോട്ടേക്ക് കയറി വന്നു 'നിങ്ങടെ മകനെ കുറിച് നിങ്ങൾക്ക് എന്തറിയാം he is a criminal അവൻ ഒരുപാട് illegal ബിസിനസ്‌ ഉണ്ട് അതൊന്നും നിങ്ങൾക്കറിയില്ലെന്ന് എനിക്കറിയാം കാരണം സമൂഹത്തിന്റെ മുന്നിൽ അവൻ മാന്യൻ ആണല്ലോ സെക്സ് റാക്കറ്റിന്റെ പ്രധാന കണ്ണിയായിരുന്നു അവൻ പോലീസിന്റെ പിടികിട്ടാപുള്ളി അത് കൊണ്ട് തന്നെ അവനെ encounter ചെയ്ത് കൊല്ലാൻ ഓർഡർ ഉണ്ടായിരുന്ന സമയത്താണ് എബി എന്നെ കാണാൻ വന്നത് അവന്റെയും എന്റെയും ആവശ്യം ഒന്നായത് കൊണ്ട് ഞങ്ങൾ ഒരുമിച്ചു അവനെ കൊന്നത് എബി അല്ല ഞാൻ ആണ് its an order from government ' എല്ലാം കേട്ട് തകർന്ന് നിൽക്കുന്ന അപ്പച്ചിയെ എന്ത് പറഞ്ഞ സമാധാനിപ്പിക്കണം എന്ന് ആർക്കും അറിയില്ലായിരുന്നു ആരോടും ഒന്നും മിണ്ടാതെ അവർ മുറിയിലേക്ക് കയറി പോയി കൂടെ മായയും 'നീ വന്ന കാര്യം സാധിച്ചില്ലേ ഇനി പോകാം പൂജ 'അവളെ ചേർത്ത പിടിച്ച മഹി ചോദിച്ചു

അവൾ അതെ എന്നർത്ഥത്തിൽ തലയാട്ടി അവൻ അവളെ ചേർത്ത പിടിച്ച പുറത്തേക്കിറങ്ങി പുറത്തു നിൽക്കുന്ന എബിയെ കണ്ട് പൂജ ഒന്ന് ഞെട്ടി പറഞ്ഞത് എല്ലാം കേട്ടെന്ന് അവന്റെ മുഖം കണ്ടപ്പോൾ അവൾക്ക് മനസിലായി ദേഷ്യം നിറഞ്ഞ അവന്റ മുഖം കണ്ട് അവൾക്ക് പേടി തോന്നി 'ഇച്ചായ ഞാൻ..' 'മിണ്ടരുത് നീ എല്ലാം അറിഞ്ഞിട്ടും അവൾ ഒറ്റക്ക് വന്നേക്കുന്നു ഇങ്ങോട്ട് എന്നോട് പറയായിരുന്നില്ലേ നിനക്ക് എല്ലാം ' 'ഒന്നും പറയാൻ പറ്റിയില്ല sorry 'അവനെ കെട്ടിപിടിച് കൊണ്ട് അവൾ പറഞ്ഞു അവളുടെ സ്പർശനം ആഗ്രഹിച്ചത് പോലെ അവനും അവളെ ഇറുകെ പുണർന്നു 'മതിയെടാ ബാക്കി വീട്ടിൽ ചെന്നിട്ട് ആകാം ' മഹിടെ ശബ്ദം കേട്ട് അവർ രണ്ടുപേരും വിട്ട് നിന്നു 'ഇച്ചായ എനിക്ക് ഇച്ചായനോട് ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്താടി പറ ' 'അത്...'പറഞ്ഞു മുഴുവനാക്കുന്ന മുന്നേ അവളുടെ കണ്ണിൽ ഇരുട്ടുകയറി ബോധം മറഞ്ഞ അവന്റെ കയ്യിലേക്ക് വീണു 'പൂജ 'അവൻ അവളെ കുലുക്കി വിളിച്ചു 'മഹി വണ്ടി എടുക്ക് എന്റെ പൂജ ' 'നീ പേടിക്കല്ലേ അവൾക്ക് ഒന്നും സംഭവിക്കില്ല ' അവർ പെട്ടന്ന് തന്നെ ഹോസ്പിറ്റലിലേക്ക് തിരിച്ചു ~~~~~~~~~~ 'പൂജയുടെ കൂടെ വന്നത് ആരാ 'നഴ്സ് വന്ന് ചോദിച്ചു 'ഞങ്ങളാണ് സിസ്റ്റർ ' 'നിങ്ങളെ ഡോക്ടർ വിളിക്കുന്നുണ്ട് 'എന്നും പറഞ്ഞ അവർ പോയി '

എബി നീ പോയിട്ട് വാ ഞാനിവിടെ ഇരിക്കാം ' 'അതൊന്നും പറ്റില്ല നീയും വാ എനിക്ക് എന്തോ ഒരു ടെൻഷൻ ' അവര് രണ്ടുപേരും ഡോക്ടറുടെ ക്യാബിനിലേക്ക് കയറി 'ഇതിലരാണ് എബി ' 'ഞാനാ ഡോക്ടർ അവൾക്ക് എന്തേലും പ്രശ്നം ഉണ്ടോ ' 'ചെറിയൊരു പ്രശ്നം ഉണ്ടെന്ന് കൂട്ടിക്കോ ' 'ടെൻഷൻ അടിപ്പിക്കാതെ കാര്യം പറ ഡോക്ടർ ' 'Congratss എബി നിങ്ങൾ ഒരു അച്ഛനാവാൻ പോകുന്നു ' ഡോക്ടർ പറഞ്ഞത് കേട്ട് അവന്റെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു 'സത്യാണോ ഡോക്ടർ പറഞ്ഞത് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ' 'She is pregnant പക്ഷെ ഒരു problem ഉണ്ട് ' 'എന്താ ഡോക്ടർ ' 'ഒന്നിനും പകരം രണ്ടാളുകളാണ് വരാൻ പോകുന്നത് സന്തോഷായില്ലേ പിന്നെ പൂജയുടെ ബോഡി ഇത്തിരി വീക്ക്‌ ആണ് ഫുഡ് correct ടൈമിൽ കഴിക്കാത്തത് കൊണ്ടുള്ള പ്രശ്നമാണ് so ഇന്നൊരു ദിവസം ഇവിടെ കിടക്കട്ടെ നാളെ പോകാം ' 'Ok ഡോക്ടർ ഞങ്ങൾ അവളെ ഒന്ന് കണ്ടോട്ടോ ' 'Why not നിങ്ങൾ കേറി കണ്ടോളു ഇപ്പൊ മരുന്ന് കൊടുത്തതിന്റെ sadeshanil ആണ് ' 'Ok ഡോക്ടർ ' ഡോക്ടറുടെ ക്യാബിനിൽ നിന്നിറങ്ങി അവർ അവളുടെ അടുത്തേക്ക് നടന്നു 'എബി നീ കയറി അവളെ കാണ ഞാനിവിടെ നിക്കാം 'മുറിക്ക് മുന്നിലെത്തിയതും മഹി പറഞ്ഞു 'നീയും വാ ' 'അതല്ലെടാ നിങ്ങടെ സന്തോഷത്തിനിടക്ക് ഞാൻ വന്ന ശെരിയാവില്ല നീ ചെല്ല് ഞാൻ കുറച്ചു കഴിഞ്ഞ് വരാം ' 'ഹ്മ്മ് ശെരി ' എബി നേരെ റൂമിനകത്തേക്ക് കയറി ~~~~~~~~~~~

അവൻ ഒരു പുഞ്ചിരിയാലേ അവളുടെ അടുത്ത് ഇരുന്നു അവന്റെ കയ്കൾ അവളുടെ വയറിനെ തലോടി ഇത് വരെ തന്റെ ജീവന്റെ പതിയായവൾ ഇപ്പൊ ഇതാ തന്റെ ജീവന്റെ തുടിപ്പ് അവളിൽ വളരുന്നു എന്റെ കുഞ്ഞുങ്ങളുടെ അമ്മയാവാൻ പോകുന്നു അവന്റെ മനസ്സിൽ സന്തോഷം അലതല്ലി എബിയുടെ പ്രെസെൻസ് അരിഞ്ഞതും ഒരു ഞരക്കത്തോടെ അവൾ കണ്ണ് തുറന്നു അവന്റെ മുഖത്തെ സന്തോഷം കണ്ടാൽ അറിയാം അവൻ എല്ലാം അറിഞ്ഞെന്നു അവൾ നേർത്ത ഒരു പുഞ്ചിരിയാലേ അവനെ നോക്കി അവൻ അവളുടെ തലയിൽ തലോടി അവളുടെ നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി 'ഇച്ചയാണ് എന്നോട് ക്ഷമിക്കണം ' 'എന്തിന് ' 'എനിക്ക് ഇത് നേരത്തെ അറിയാമായിരുന്നു അന്ന് ഞാൻ ഡോക്ടറെ കാണാൻ വന്നില്ലേ അപ്പൊ മുതൽ അറിയാമായിരുന്നു പക്ഷെ ഇച്ചായനോട് പറയാൻ പറ്റിയില്ല sorry ' 'അത് സാരല്ല എന്തായാലും ഇപ്പൊ അറിഞ്ഞില്ലേ അത് മതി 'അവളുടെ നെറ്റിയിൽ ഒരു ചുംബനം കൂടെ നൽകി അവൻ പറഞ്ഞു അവൾ ഒരു പുഞ്ചിരിയാലേ അവനെ നോക്കി കിടന്നു 'എനിക്ക് അങ്ങോട്ട് വരാവോ 'വാതിലിനിടയിലൂടെ തലയിട്ട് മഹി ചോദിച്ചു 'ഇങ്ങോട്ട് കേറി വാടാ ' 'Congratss dears ❤️ 'പൂജയുടെ തലയിൽ കൂടി തലോടി അവൻ പറഞ്ഞു 'Thanks ഏട്ടാ '

'അതേയ് അവൾ മാത്രം വിചാരിച്ച നടക്കത്തില്ല അതിന് ഞാൻ കൂടെ വിചാരിക്കണം എനിക്കും ഒരു congratss തരാം ' 'അയ്യോ എന്നാ നിനക്കും congratss നിനക്ക് ഇപ്പഴും ഒരു മാറ്റാവുമില്ലല്ലേ ' അവൻ അതിനൊന്ന് ഇളിച്ചു കാണിച്ചു 'എന്നാ ഞാനിറങ്ങാ ഓഫീസിൽ കുറച്ചു urgent work ഉണ്ട് 'എന്നും പറഞ്ഞ മഹി പോകാൻ ഇറങ്ങി 'മഹി നീ പോകാൻ വരട്ടെ എനിക്ക് ചില കാര്യങ്ങൾ അറിയാൻ ഉണ്ട് ' 'എന്ത് കാര്യം നീ ചോദിക്ക് ' 'ഇവളുടെ അപ്പച്ചിടെ വീട്ടിൽ വേച് നടന്നതെല്ലാം ഞാൻ കേട്ടു അതിൽ എനിക്ക് അറിയേണ്ടത് വിഷ്ണുവിന്റെ ആണെന്ന് പറഞ്ഞ അന്ന് ഇല്ലാതാക്കിയ കുഞ്ഞു അത് എന്റെ ആയിരുന്നോ ' എബിയുടെ ചോത്യം കേട്ടതും കൂടുതൽ ഞെട്ടിയത് പൂജ ആയിരുന്നു എന്ത് അവൻ അറിയരുത് എന്ന് വിചാരിച്ചോ അത് അവൻ അറിഞ്ഞിരിക്കുന്നു 'സത്യം അത് എനിക്ക് ഇന്നറിയണം അപ്പൊ അന്ന് ഹരി പറഞ്ഞതൊന്നും സത്യമല്ലേ അവൻ എന്നോട് കളവ് പറയായിരിയുന്നോ പറ എന്റെ കുഞ്ഞിനെ നീ എന്തിന് കൊന്നു അങ്ങനെ ഒരു കുഞ്ഞു ഉണ്ടാവാൻ നമ്മൾ തമ്മിൽ ഒന്നും നടന്നിട്ടില്ലലോ പറ പൂജ ' എബി ദേഷ്യത്തിൽ ചോദിച്ചു അവന്റെ മാറ്റം കണ്ട് മഹി പോലും ഞെട്ടി ഇത്രേം നേരം കളിച് ചിരിച്ചു നിന്ന അവൻ പെട്ടന്ന് എന്ത് പറ്റി എന്ന് മഹി ചിന്തിച്ചു 'ഇച്ചായ അത് പിന്നെ...' 'പൂജ വേണ്ട അവനുള്ള മറുപടി ഞാൻ കൊടുക്കാം നിന്റെ കുഞ്ഞിനെ കൊന്നത് അവളല്ല ഞാനാ....' ...(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

 

Share this story