അറിയാതെ: ഭാഗം 68

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'ഹലോ മക്കൾസ് ഞാനെത്തി 'എന്നും പറഞ്ഞ പൂജ മിയയുടെ മുറിയിലേക്ക് കയറി വന്നു 'ഓഹ് ചേച്ചി ആയിരുന്നോ ഞാൻ വിചാരിച്ചു വേറെ ആരോ ആണെന്ന് 'റോസമ്മ വല്യേ താല്പര്യമില്ലാത്ത മട്ടിൽ പറഞ്ഞു 'അതെന്നാടി നിനക്ക് ഞാൻ വന്നത് പിടിച്ചില്ലേ എന്നാ പോയേക്കാം ' 'അയ്യോ എന്റെ ചേച്ചി പിണങ്ങി പോവാണോ ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ' 'നിനക്ക് ഈ ഇടയായി തമാശ ഇത്തിരി കൂടുന്നുണ്ട് പെണ്ണെ അല്ല നമ്മുടെ കല്യാണപെണ്ണ് എന്തെ ' 'എന്റെ ചേച്ചി അവളെ കുത്തിപ്പൊക്കി ഒരു വിധം വാഷ്റൂമിൽ കയറ്റിയിട്ടുണ്ട് ഇനി എപ്പോ ഇറങ്ങാനാ ആവോ അതിനുള്ളിൽ ഇരുന്ന് ഉറങ്ങുന്നുണ്ടാവും ' 'ഇങ്ങനെ ഒരു ഉറക്ക ഭ്രാന്തി 😁' 'രണ്ടും എനിക്കിട്ട് നല്ലോണം കൊട്ടുന്നുണ്ടല്ലേ ഈ കല്യണം ഒന്ന് കഴിഞ്ഞോട്ടെ നിങ്ങളെ ഞാൻ കാണിച്ചു തരാം ' 'അയ്യേ ഞങ്ങൾക്ക് ഒന്നും കാണേണ്ട നീ നിന്റെ വിച്ചുവേട്ടൻ കാണിച്ചു കൊടുത്ത മതി 😌'റോസമ്മ നാണത്തോടെ പറഞ്ഞു 'വന്ന് വന്ന് ഇവൾക്ക് യാതൊരു ബോധവുമില്ലാതായല്ലോ ചേച്ചി ' 'എന്ത് ചെയ്യാനാ മിയ കല്യാണം കഴിഞ്ഞപ്പോ ഇവളുടെ ഉള്ള ബോധം കൂടെ പോയി ' 'അയ്യോ ആരാ ഈ പറയുന്നേ ഞാൻ ഒക്കെ കല്യാണത്തിന് ശേഷമാ റൊമാൻസും kiss കൊടുക്കലും എല്ലാം തുടങ്ങിയെ ഇവിടെ ഒരാൾ അത് കല്യാണത്തിന് മുന്നേ തുടങ്ങിയില്ലേ

എന്നിട്ട എന്നെ പറയുന്നേ ' 'നീ എന്റെ കയ്യിന്ന് വാങ്ങിക്കും റോസമ്മേ ' 'ചേച്ചി എന്തൊക്കെ പറഞ്ഞാലും ഞാൻ സത്യം പറയും ' 'ആഹാ മൂന്നുപേരും ഇവിടെ വഴക്കടിച്ചു നിക്കാണോ പോയി റെഡിയാവ് പിള്ളേരെ 'എന്നും പറഞ്ഞു ആന്റി അങ്ങോട്ടേക്ക് വന്നു 'എന്റെ പൊന്ന് ആന്റി ആദ്യം ദേ ഇവളെ ഒരുക്കട്ടെ എന്നിട്ട് ഞങ്ങൾ ഒരുങ്ങാം 'മിയയെ ചൂണ്ടി പൂജ പറഞ്ഞു 'പെട്ടന്ന് റെഡിയാവാൻ നോക്ക് ഒരു വിധം എല്ലാവരും റെഡിയായി കഴിഞ്ഞു' 'ഒരു tewenty മിനുട്സ് അതിനുള്ളിൽ ഇവളെ ഒരുക്കി ഞങ്ങളും റെഡിയായിക്കോളാം അല്ലേ റോസമ്മേ ' 'എല്ലാം നിങ്ങടെ ഇഷ്ട്ടം ഞാൻ പോവാ 'എന്നും പറഞ്ഞ ആന്റി പോയി ആന്റി പോയതും പൂജയും റോസമ്മയും അവളെ സാരി ഉടുക്കാൻ സഹായിച്ചു കോഫി ബ്രൗൺ കളർ സാരിയിൽ അവളുടെ ഭംഗി ഒന്നുകൂടെ കൂടി പെട്ടന്ന് മിയയെ ഒരുക്കി അവർ രണ്ടുപേരും റെഡിയായി ഓഡിറ്റോറിയത്തിലേക്ക് പോകാൻ ഇറങ്ങി ~~~~~~~~~~~ മണ്ഡപത്തിൽ ഇരിക്കുന്ന സമയം മിയയുടെ മനസ്സിൽ സന്തോഷം അലതല്ലി താൻ ആഗ്രഹിച്ചത് ഇന്ന് തന്റെ കയ്യ് വന്ന് ചേർന്നിരിക്കുന്നു

തൊട്ടപ്പുറത്തിരിക്കുന്ന വിച്ചുവിനെ അവൾ പുഞ്ചിരിയോടെ നോക്കി അവനും അവൾക്ക് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു പൂജാരി എടുത്തു നൽകിയ താലി വിച്ചു മിയയുടെ കഴുത്തിൽ ചാർത്തി ഒരു നുള്ള് സിന്ദൂരം ചാർത്തി തന്റെ പാതിയെ അവൻ തന്നിലേക്ക് ചേർത്തു വിച്ചു കെട്ടിയ താലി അവൾ അത് കണ്ണടച്ചു നിരമിഴികളോട് സ്വീകരിച്ചു തന്റെ പ്രണയത്തെ തന്നിലേക്ക് ചേർത്ത വെച്ച എല്ലാ ദൈവങ്ങളോടും തന്റെ കുടുംബത്തോടും അവൾ നന്ദി പറഞ്ഞു പ്രാർത്ഥിച്ചു മുതിർന്നവരുടെ ഓരോരുത്തരുടെയും അനുഗ്രഹം വാങ്ങി താലികെട്ട് കഴിഞ്ഞതും പിന്നെ ഫുൾ ഫോട്ടോ എടുപ്പായിരുന്നു വരുന്നവർക്ക് എല്ലാം പുഞ്ചിരിച്ചു കൊടുത്ത് മിയക്ക് മതിയായി അതിന്റെ കൂടെ ക്യാമറമാന്റെ ഒടുക്കത്തെ ഓരോ പോസ്സിങ്ങും ശെരിക്കും അവൾക്ക് ദേഷ്യം വന്നു അവളുടെ ഓരോ കോപ്രായങ്ങൾ കണ്ട് ഒരു പുഞ്ചിരിയാലേ നിൽക്കാണ് റോസമ്മയും പൂജയും അവരുടെ കളിയാക്കൽ കൂടി കണ്ടതോടെ അവൾക്കു ദേഷ്യം ഇരച്ചു വന്നു അവൾ അവരെ രണ്ടുപേരെയും അടുത്തേക്ക് വിളിച്ചു 'എന്നാടി നീ എന്നതിന വിളിച്ചേ ' 'എന്നെ എങ്ങനേലും ഇതിൽ നിന്ന് ഒന്ന് രക്ഷിക്കട്ടെ ചേച്ചി ' 'മിയ നിനക്ക് രക്ഷപ്പെടാൻ ഞാൻ ഒരു വഴി പറഞ്ഞു തരട്ടെ ' 'എന്ത് വഴി നീ പറ റോസമ്മേ '

'ഒന്ന് തലകറങ്ങി വീഴുന്ന പോലെ അഭിനയിച്ച മതി സംഭവം ഇതോടെ തീരും ' 'നീ ഒന്ന് പോയെ റോസമ്മേ നിനക്ക് ഇപ്പൊ എന്താ വേണ്ടേ ഇതിൽ നിന്ന് രക്ഷപെടണം അത്രല്ലേ ഉള്ളു അതിനുള്ള വഴി എന്റെ കയ്യിൽ ഉണ്ട് ' 'എന്ത് വഴി ' 'വെയിറ്റ് and see ബേബി 'എന്നും പറഞ്ഞ പൂജ വിച്ചുവിന്റെ ചെവിയിൽ എന്തോ പറഞ്ഞു അവൻ അതിന് തലയാട്ടിയതും അവൾ മിയയെ നോക്കി ഒന്ന് പുഞ്ചിരിച്ചു ~~~~~~~~ 'Ladies and gentlemens നമ്മുടെ മിയയുടെയും വിച്ചുവേട്ടന്റെയും പ്രതേക അഭ്യർത്ഥനമാനിച്ചു അവർക്ക് രണ്ടുപേർക്കും വേണ്ടി ഞാനിവിടെ ഒരു ഗാനം ആലപിക്കാൻ പോകുവാണ് ' 'നീ ധൈര്യമായിട്ട് പാട് മോളെ ഞങ്ങൾ ഉണ്ട് നിന്റെ കൂടെ 'അവൾ പറഞ്ഞു തീർന്നതും വിച്ചുവിന്റെ അമ്മാവൻ പറഞ്ഞു 'Ok പാടുന്നതിന് മുന്നോടിയായി എന്റെ കെട്ടിയോൻ ഈ പരിസരത്തു എവിടേലും ഉണ്ടെങ്കിൽ ഒന്നിങ്ങോട്ട് വരേണ്ടതാണ് ' 'അതെന്നതിനാ ചേച്ചി ഇച്ചായൻ വരുന്നേ ' 'ചുമ്മാ കൂടെ പാടാൻ ' 'ഇച്ചായൻ ഒന്നും വേണ്ട ചേച്ചി തനിയെ പാടിയ മതി ' 'അങ്ങനെ ആണെങ്കി wockey ' അവൾ എല്ലാവർക്കും ഒന്ന് പുഞ്ചിരിച്ചു കൊടുത്ത് മൈക്ക് എടുത്ത് പാടാൻ തുടങ്ങി 🎶Arikil pathiye idanenjil aaro moolum raagam… Mizhikal mozhiyum madhuram kiniyum neeyen eenam🎶 പൂജ പാടുന്ന ശബ്ദം കേട്ടതും എബി അവിടെ എത്തിയിരുന്നു അവൻ അവളിടെ ശബ്ദത്തിൽ ലയിച്ചങ്ങനെ നിന്നു 🎶Mazhaye… Mazhaye… En Kanavil… Kanavil… Aval Ariyathe Thaliraniyum Pularikalil Manjin Thooval Veeshi… Melle… Aaa…. Melle… Aaa….🎶

പൂജ പാടി നിർത്തിയതും ബാക്കി എബി പാടാൻ തുടങ്ങി പാടുമ്പോഴെല്ലാം അവന്റെ കണ്ണുകൾ അവളിൽ ആയിരുന്നു 🎶Puthumazhayil Nee Punarum… Mounam… Ithal Viriyun Ee Raavin Niramoham… Manamariyaathe Thirayuukayo? Nee Ente Ullam… Ninnil Njan Mounamaayi… Aliyum Anuraagam… Ninne Thottu Poomeda Polum Kaataayi Neele… Ninnodonnayi Cheraan Thudikkum… Moham… Mazhaye… Mazhaye… Poo Mazhaye… Arikil Pathiye Idanenjil Aaro Moolum Raagam… Mizhikal Mozhiyum Madhuram Kiniyum Neeyen Eenam Oh… Oh…🎶 അവൻ അവളെ നോക്കി പാടി നിർത്തിയതും അവൾ അവന്റെ കണ്ണിൽ നോക്കി പാടാൻ തുടങ്ങി 🎶Raavin Pon Kanavaayi… Chaare Oode Anayunnu… Neril Nee Varavaayi… Ennil Pookkalam… Neeyum Njaanum Ennum Marutheerangal Thedi… Onnayi Chernnu Paarum… Thean Kilikal.. Ninnenjan ekayay Thedumee Sandhyakale… Ninnilek Ethuvaan Mohamode… Arikil Pathiye Idanenjil Aaro Moolum Raagam… Mizhikal Mozhiyum Madhuram Kiniyum Neeyen Eenam Mazhaye… Mazhaye… En Kanavil… Kanavil… Aval Ariyathe Thaliraniyum Pularikalil Manjin Thooval Veeshi… Melle… Aaa…. Melle… Aaa…. Melle… Aaa….🎶

പാട്ട് കഴിഞ്ഞതൊന്നും രണ്ടുപേരും അറിഞ്ഞില്ല അത്രത്തോളം അവർ അതിൽ ലയിച്ചു പോയി 'പൂജ ചേച്ചി ' റോസമ്മയുടെ വിളി ആണ് അവളെ സ്വാബോധത്തിലേക്ക് എത്തിച്ചത് അവൾ ഒരു പുഞ്ചിരിയാലേ എബിയിൽ നിന്ന് നോട്ടം മാറ്റി എബി എല്ലാവർക്കും ഒരു പുഞ്ചിരി നൽകി അവന്റെ ജോലിയിലേക്ക് മുഴുകി ~~~~~~~~~~ മിയ ഇറങ്ങാൻ നേരം ആയതും അവൾ കരഞ്ഞു കൊണ്ട് പൂജയെയും എബിയേയും കെട്ടിപിടിച്ചു 'ഇച്ചായ ചേച്ചി എ നിക് നിങ്ങളെ ഒന്നും വിട്ട് പോകേണ്ട pls എന്നെ പറഞ്ഞയക്കല്ലേ ' അവൾ അവരെ രണ്ടുപേരെയും കെട്ടിപിടിച്ചു കരഞ്ഞു അവളുടെ സംസാരം എല്ലാരേയും സങ്കടത്തിലാഴ്ത്തി അവൾ ഇത് നിർത്തില്ലെന്ന് മനസിലായതോട് കൂടെ വിച്ചു അവളെ ഒരു വിധത്തിൽ സമാധാനിപ്പിച്ച കൂട്ടികൊണ്ട് പോയി പൂജയെ ചേർത്ത പിടിച്ച നിറഞ്ഞ മിഴിയാലേ മിയ പോകുന്നതും നോക്കി എബി നിന്നു തന്റെ കയ്പിടിച്ചു നടന്ന കുഞ്ഞുപെങ്ങൾ ഒരുപാട് വളർന്നെന്ന് അന്നേരം അവൻ ഓർത്തു ~~~~~~~~~ 'ചേച്ചി എന്നാ ഇങ്ങനെ mood out ആയിട്ടിരിക്കുന്നെ '

'എടി റോസമ്മേ അവൾ പോയപ്പോ വീട് ഉറങ്ങിയത് പോലെ ആയി ' 'ശെരിയാ ചേച്ചി പറഞ്ഞത് എത്രയൊക്കെ വഴക്കിട്ടാലും അവൾ എന്നെ ഒരുപാട് ഇഷ്ട്ടമായിരുന്നു ഇന്നലെ ഇവിടെ നിന്ന് പോയതെങ്കിലും ഒരുപാട് ദിവസം വിട്ട് നിന്നപോലെ തോന്ന ' 'ഒരു വിധത്തിൽ പറഞ്ഞ നീയും ഈ അവസ്ഥയിലൂടെ കടന്ന് പോയതല്ലേ ' 'എന്നെ പോലെ അല്ലല്ലോ അവൾ ഇവിടെ ഏറ്റവും ചെറിയ കുട്ടിയും എല്ലാവരും കൊഞ്ചിച്ച അല്ലേ വളർത്തിയെ ' അവർ രണ്ടുപേരും പഴയതെല്ലാം ഓർത്തെടുത്തു 'പൂജ നിന്നെ കാണാൻ നിന്റെ അപ്പച്ചി വന്നിട്ടുണ്ട് 'എന്നും പറഞ്ഞ മമ്മി അവരുടെ അടുത്തേക്ക് വന്നു 'അപ്പച്ചിയോ എന്നതിന് ' 'ആ എനിക്കറിയില്ല മോളെ നിന്നെ കണ്ടിട്ടേ പോകു എന്ന് പറഞ്ഞ താഴെ ഉണ്ട് നീ അങ്ങോട്ട് ചെല്ല് ' 'ഹ്മ്മ് 'അവൾ മമ്മിക്ക് ഒന്ന് മൂളി കൊടുത്തതാഴേക്ക് നടന്നു...(തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story