അറിയാതെ: ഭാഗം 69 | അവസാനിച്ചു

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'എന്നാലും എന്തിനായിരിക്കും അപ്പച്ചി എന്നെ കാണാൻ വന്നത് ഇനിയും പ്രതികാരം വീട്ടാൻ ആയിരിക്കോ ' ഓരോന്ന് ചിന്തിച് സ്റ്റയർ ഇറങ്ങുകയാണ് പൂജ പെട്ടന്ന് അവൾ ആരെയോ തട്ടി വീഴാൻ പക്ഷെ വീഴുന്ന മുന്നേ രണ്ടുകയ്കൾ അവളെ പിടിച്ചിരുന്നു അവന്റെ ഗന്ധം കാറ്റിൽ പോലും സുപരിചിതമായതിനാൽ അവളിൽ ഒരു പുഞ്ചിരി വിരിഞ്ഞു 'നിന്റെ മുഖത്ത് എന്താടി കണ്ണില്ലേ താഴെ വീണു വല്ലതും പറ്റിയല്ലോ ഇപ്പൊ നീ ഒറ്റക്കല്ല അത് ഓർമ വേണം ' 'അത് ശെരി അപ്പൊ എനിക്ക് എന്ത് പറ്റിയാലും നിങ്ങൾക്ക് ഒരു കുഴപ്പവുമില്ല അല്ലേ ' 'അങ്ങനെ അല്ലെടി ഞാൻ ഉദേശിച്ചേ നമ്മൾ ഒരുപാട് ആഗ്രഹിച്ചതല്ലായിരുന്നോ ഇത് അത് നഷ്ടമായാൽ സഹിക്കാൻ പറ്റോ അല്ല തിരക്കിട്ട എങ്ങോട്ട് പോവാ ' 'അത് താഴെ അപ്പച്ചി കാണാൻ വന്നിട്ടുണ്ടെന്ന് പറഞ്ഞു ' 'ഹ്മ്മ് ഞാൻ കണ്ടു നീ ചെല്ല് ചെന്ന് സംസാരിക്ക് ' 'ഇച്ചായനും വാ എനിക്ക് എന്തോ ഒരു പേടി അപ്പച്ചി വന്നത് എന്തിനാവും ' 'അത് നീ തന്നെ ചോദിക്ക് എനിക്ക് വേറെ പണിയുണ്ട് 'എന്നും പറഞ്ഞ എബി പോയി എബി പോയതും അവൾ നേരെ അപ്പച്ചിയുടെ അടുത്തേക്ക് ചെന്നു പൂജയെ കണ്ടതും അപ്പച്ചി ഒരു പുഞ്ചിരിയാലേ അവളുടെ അടുത്തേക്ക് വന്നു 'മോൾ അപ്പച്ചിയോട് ക്ഷമിക്കണം എനിക്ക് ഒന്നും അറിയില്ലായിരുന്നു എന്റെ മകൻ ഇത്രേം വല്യ criminal ആണെന്ന് അറിയാൻ ഞാൻ വൈകി പോയി അതറിയാതെ അപ്പച്ചി മോളെ ഒരുപാട് വിഷമിപ്പിച്ചു എല്ലാത്തിനും മാപ്പ് 'അവളുടെ കയ്യ് കൂട്ടിപിടിച്ച അവർ പറഞ്ഞു

അവൾ അതിന് മറുപടി ഒന്നും പറഞ്ഞില്ല 'എനിക്കറിയാം മോൾക്ക് വന്നോട് ദേഷ്യമായിരിക്കും എന്ന് അത്രത്തോളം ദ്രോഹം ഞാൻ ചെയ്തിട്ടുണ്ട് എല്ലാത്തിനും മാപ്പ് ഞാൻ വേണെങ്കി മോൾടെ കാല് പിടിക്കാം എന്നോട് ക്ഷമിക്കില്ലേ നീ 'എന്നും പറഞ്ഞ അവർ അവളുടെ കാലിൽ വീഴാൻ പോയി 'ഹേയ് അപ്പച്ചി എന്താ ഇത് എനിക്ക് അപ്പച്ചിയോട് ഒരു ദേഷ്യവുമില്ല സ്നേഹം മാത്രേ ഉള്ളു ' 'ഞാൻ ഇവിടെ നിന്നും പോവാ മായയുടെ കൂടെ പക്ഷെ നിനക്ക് എന്ത് ആവശ്യം വന്നാലും അവിടെ ഞാൻ ഉണ്ടാകും 'അവളുടെ കവിളിൽ കയ്യ് വേച് അവർ പറഞ്ഞു 'മായ വന്നില്ലേ കൂടെ ' 'ഇല്ല അവൾക്കു നിന്നെ face ചെയ്യാൻ ഒരു മടി ' 'ഞാൻ അവളിടെ ചേച്ചിയാണ് അത് കൊണ്ട് ഒരു കുഴപ്പവുമില്ല പിന്നെ അപ്പച്ചി എങ്ങോട്ടും പോകേണ്ട എന്റെ കൂടെ നിന്നോ ' 'അത് ശെരിയാവില്ല മോളെ പോയെ പറ്റു 'എന്നും പറഞ്ഞ അവർ നടന്നകന്നു അപ്പച്ചി പോയതും അവർ രണ്ടുപേരും സംസാരിക്കുന്നത് എല്ലാം കേട്ട് നിൽക്കുന്ന എബിയെ അവൾ കണ്ടു അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു അവൾക്കായി മാത്രം ~~~~~~~~~~~

ദിവസങ്ങളും മാസ്സങ്ങളും കൊഴിഞ്ഞു വീണു ഇതിനിടയിൽ റോസമ്മ പ്രസവിച്ചു ആൺ കുഞ്ഞ പേര് "ഐബക്ക് ക്രിസ്റ്റി "എല്ലാവരുടെയും ഐബു കുഞ്ഞും റോസമ്മയും ക്രിസ്റ്റിയുടെ കൂടെ പൂനെയിൽ ആണ് പൂജക്ക്‌ ഇപ്പൊ ഒൻപത് മാസം കഴിഞ്ഞു ഇന്നാണ് അവളെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തത് പൂജയെ ലേബർ റൂമിലേക്ക് കയറ്റിയത് മുതൽ ടെൻഷൻ അടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാണ് എബി അവന്റെ നടത്തം കണ്ട് ഒരു പുഞ്ചിരിയാലേ ഇതൊക്കെ എന്ത് എന്നമട്ടിൽ ഇരിക്കുന്നുണ്ട് ഹരി പപ്പയും മമ്മിയും അമ്മാമ്മയും ജോയും മിയയും വിച്ചൂവും എല്ലാവരും ഉണ്ട് അവിടെ 'Excuse me പൂജയുടെ കൂടെ വന്നവർ ആരേലും ഉണ്ടോ 'ലേബർ റൂമിന്റെ വാതിൽ തുറന്ന് വന്ന് നഴ്സ് ചോദിച്ചു 'എന്താ സിസ്റ്റർ എന്താ പ്രശ്നം 'അവരുടെ അടുത്തേക്ക് വന്ന് എബി ചോദിച്ചു 'പൂജക്ക്‌ ചെറിയൊരു പേടി നിങ്ങൾ ആരേലും കൂടെ വേണെമെന്ന് പറഞ്ഞ വാശിപിടിക്കുന്നു ആരാ എബി ' 'ഞാനാണ് സിസ്റ്റർ ' 'നിങ്ങൾ വന്നോളൂ നിങ്ങളെ കാണണം എന്നാ പറയുന്നേ ' എബി അവരുടെ കൂടെ അകത്തേക്ക് കയറി എബിയർ കണ്ടതും അത്രയും വേദനക്ക് നടുവിലും അവൾ ഒന്ന് പുഞ്ചിരിച്ചു അവൻ അവളുടെ അടുത്തേക്ക് ചെന്ന് കയ്യിൽ പിടിച്ച സ്മാധാനിപ്പിച്ചു എത്രയൊക്കെ സമാധാനിപ്പിച്ചാലും അവൻ അറിയാമായിരുന്നു

അവളുടെ വേദന അവളിടെ വേദന നിറഞ്ഞ മുഖം കാണാതിരിക്കാൻ അവൻ കണ്ണുകൾ ഇറുകെ അടച്ചു കുഞ്ഞിന്റെ ശബ്ദം കേട്ട് അവൻ കണ്ണുകൾ തുറന്നു ആദ്യം വന്നത് ആൺ കുഞ്ഞായിരുന്നു പിന്നെയും കുറച്ചു മിനുടറ്റുകൾ കഴിഞ്ഞാണ് അടുത്ത കുഞ്ഞു വന്നത് അത് പെണ്ണ് കുഞ്ഞായിരുന്നു സിസ്റ്റർ രണ്ടുപേരെയും അവന്റെ കൈയിൽ വേച് കൊടുത്തു അവൻ അവരുടെ നെറ്റിയിൽ ഓരോ മുത്തം നൽകി പൂജയെ നോക്കി ബെഡിൽ തളർന്നു മയങ്ങുന്ന അവളെ കണ്ടതും അവനിൽ വാത്സല്യം ഉണർന്നു അവളുടെ നെറ്റിയിലും നനുത്ത ചുംബനം നൽകി അവൻ പുറത്തേക്കിറങ്ങി അവന്റെ കയ്യിലിരിക്കുന്ന കുഞ്ഞുങ്ങളെ കണ്ടതും മമ്മിയും പപ്പയും അവരെ വാങ്ങി എല്ലാവരിലും സന്തോഷം നിറഞ്ഞ നിമിഷമായിരുന്നു അത് പക്ഷെ അവന്റെ മനസ്സ് അപ്പോഴും അവളുടെ അടുത്തായിരുന്നു 'എബിയേയും പൂജയെയും പോലെ തന്നെ ഉണ്ട് അല്ലേ മാത്യു ' 'അത് പിന്നെ അങ്ങനെ അല്ലേ വരൂ അമ്മച്ചി ' 'എബി നീ പേര് വല്ലതും കണ്ടുവെച്ചിട്ടുണ്ടോ ' അവൻ അതെ എന്നർത്ഥത്തിൽ തലയാട്ടി കുഞ്ഞുങ്ങളുടെ അടുത്തേക്ക് ചെന്നു അവരുടെ ചെവിയിൽ പേര് പറഞ്ഞു "Ivan Ebin Mathyu " "Ivaniya Ebin Mathyu " ഇവാനും ഇവാനിയയും എല്ലാവരുടെയും ഇച്ചുവും ഇവമോളും ആയി വളർന്നു ~~~~~~~~~

'അമ്മ മമ്മിയും ഡാഡിയും തറവാട്ടിലേക്ക് പോയോ 'എന്നും ചോദിച്ച ഇച്ചു പൂജയുടെ അടുത്തേക്ക് ചെന്നു കൂടെ ഇവമോളും ഉണ്ട് 'ആഹാ രണ്ടും എത്തിയോ എവിടെ ആയിരുന്നു ഇത്രേം നേരം ' 'അമ്മ ഇച്ചു ചോയിച്ചിന് മറുപടി പറ അവർ പോയോ ' 'പോയി രണ്ടും കൂടെ കളിക്കാൻ പോയ പിന്നെ ഇങ്ങോട്ട് വരത്തില്ലല്ലോ നിങ്ങളെ കാണാതെ ആയപ്പോ അവർ പോയി ' 'ചെ ഞങ്ങളും ഉണ്ടെന്ന് പറഞ്ഞതാണല്ലോ ' 'നമ്മളും പോകുന്നുണ്ടല്ലോ നാളെ പിന്നെ എന്താ ' 'അത് പറ്റൂല്ല അമ്മ നങ്ങൾക്ക് ഇന്ന് തന്നെ പോണം ' 'എന്തോ കള്ളത്തരം ഉണ്ടല്ലോ സത്യം പറ എന്ത് പ്രശ്‌നമാണ് രണ്ടും ഉണ്ടാക്കിയിരിക്കുന്നത് ' 'ഒന്നുല്ല അമ്മ എല്ലാവരെയും കാണാൻ ഒരു പൂതി ' ഇവമോൾ അവന്റെ രക്ഷക്കെത്തി 'എന്നാ പോയി ഫ്രഷായി വാ രണ്ടും കഴിക്കാൻ എടുത്തു വെക്കാം ' അവർ രണ്ടുപേരും ഫ്രഷാവാൻ റൂമിലേക്ക് പോയതും കാളിങ് ബെൽ അടിഞ്ഞതും ഒരുമിച്ചായിരുന്നു 'ഇച്ചായൻ ഇന്ന് നേരത്തെ വന്നോ 'എന്ന് മനസ്സിൽ ഓർത്ത് അവൾ വാതിൽ തുറന്നു തൊട്ടടുത്ത വീട്ടിലെ ജോസഫിച്ചായനും അവരുടെ മകൻ ജിച്ചുവുമാണ് വന്നിട്ടുള്ളത് ജിച്ചുന്റെ തലയിൽ ഒരു കെട്ടൊക്കെ ഉണ്ട് ഇച്ചുന്റെയും ഇവമോളുടെയും പ്രായം തന്നെ ആണ് അവൻ 'എന്താ ഇച്ചായ ഈ നേരത്ത് ഇവന്റെ തലക്ക് ഇതെന്തുപറ്റി എവിടേലും വീണോ '

'നിങ്ങടെ മോൻ ഇല്ലേ ഇച്ചു അവൻ അടിച്ചതാ എന്റെ കൊച്ചിനെ ' 'ഹേയ് അവൻ അങ്ങനെ ചെയ്യില്ല ' 'അത് നിങ്ങൾ പറയല്ലേ ദേ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം മക്കളെ മര്യാദക്ക് വളർത്താൻ അറിയില്ലേൽ അവരെ ഉണ്ടാക്കാൻ നിക്കരുത് ഇനി എന്റെ കൊച്ചിന്റെ ദേഹത്തു എങ്ങാൻ അവൻ തൊട്ടാൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ പ്രതികരിക്കുക 'ഒരു വാണിങ്ങോടെ പറഞ്ഞ അയാൾ നടന്നകന്നു 'എന്റശ്വര രണ്ടിനെയും കൊണ്ട് വല്ലാത്ത ശല്യമായല്ലോ 'അവൾ തലയിൽ കയ്യ് വേച് പറഞ്ഞു 'ഇച്ചു.... ഇവ രണ്ടുപേരും ഒന്നിങ് വന്നേ ' അവളുടെ ദേഷ്യത്തോടെ ഉള്ള വിളികേട്ട് അവർ പേടിച് പേടിച് അവളിടെ അടുത്തേക്ക് വന്നു 'എന്നാ അമ്മ കാര്യം ആരാ വന്നേ 'ഇച്ചു ഒന്നും അറിയാത്ത പോലെ ചോദിച്ചു 'നീ എന്തിനാ ആ ജിച്ചുന്റെ തല അടിച്ചു പൊട്ടിച്ചത് 'അവളിടെ ശബ്ദം ഉയർന്നതും അവർ രണ്ടുപേരും ഒന്നും മിണ്ടിയില്ല 'എന്താ ഒന്നും മിണ്ടാതെ അല്ലെങ്കിൽ എല്ലാത്തിനും നൂറു നാവ് ആയിരിക്കുമല്ലോ ഇപ്പൊ എന്ത് പറ്റി നിന്റെ അടിയിൽ അവൻ വല്ലതും പറ്റിയിരുന്നെങ്കിലോ ' 'എന്നാടി ഇവിടെ നിന്റെ ശബ്ദം അങ്ങ് ഓഫീസ് വരെ കേൾക്കാല്ലോ നീ എന്നതിന ഇവരോട് ദേഷ്യപ്പെടുന്നേ ' 'സന്തോഷിക്കാനുള്ള കാര്യങ്ങൾ ആണല്ലോ മക്കൾ ചെയ്ത് വെച്ചേക്കുന്നേ ' 'ഇവ ഇച്ചു എന്നാ കാര്യം എന്നതിന ഇവൾ കിടന്നു അലറുന്നെ '

അവർ അറിയില്ലെന്ന് പറഞ്ഞു 'അയ്യടാ ഇപ്പൊ ഒന്നും അറിയില്ലല്ലോ രണ്ടിനും എന്റെ ഇച്ചായ ഇവൻ ദേ ആ ജിച്ചുന്റെ തലയടിച്ചു പൊട്ടിച്ചിരിക്കുന്നു എന്താ കാര്യമെന്ന് ചോദിക്ക് 'ഇച്ചുനെ ചൂണ്ടികാണിച്ച അവൾ പറഞ്ഞു എബി ആണോ എന്നർത്ഥത്തിൽ തലയാട്ടി ചോദിച്ചു ഇച്ചു അതെ എന്നർത്ഥത്തിൽ തലയാട്ടി ~~~~~~~~~ 'നിന്ന് കഥകളി കളിക്കാനല്ല പറഞ്ഞെ ചോദിക്ക് ഇച്ചായ അങ്ങോട്ട് ' 'ഇച്ചു പറ നീ എന്നതിന ജിച്ചുനെ അടിച്ചേ ' 'പപ്പ അത് ഞാൻ പറയ 'ഇവമോൾ അവന്റെ രക്ഷക്കെത്തി 'ഇവ വേണ്ട ഞാൻ പറയാം പപ്പ ജിച്ചൂന് എനിക്ക് തീരെ ഇഷ്ട്ടല്ല കൂട്ടത്തിൽ അവൻ ഇവയോട് ഇഷ്ട്ടാണ് എന്ന് പറഞ്ഞിരിക്കുന്നു അത് എനിക്ക് ഇഷ്ടപ്പെട്ടില്ല ' 'അവൻ ഇവളോട് ഇഷ്ട്ടാണെന്ന് പറഞ്ഞതിനാണോ നീ അവനെ അടിച്ചേ ' 'അല്ല ' 'പിന്നെ ' 'ഇവൾക്ക് അവനെ ഇഷ്ട്ടമല്ലെന്ന് പഞ്ഞു പക്ഷെ അവൻ ഇവളുടെ കയ്യിൽ കേറി പിടിച്ചു അത് എനിക്ക് സഹിച്ചില്ല എന്റെ പെങ്ങളെ മറ്റൊരുത്തൻ തൊടുന്നത് നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല അത്കൊണ്ട് കയ്യിൽ കിട്ടിയത് വേച് ഞാൻ അവന്റെ തലകടിച്ചു ' ഇച്ചു പറയുന്നത് കേട്ട് ഞെട്ടിത്തരിച്ചു നിൽക്കാണ് പൂജ 'എന്നാലും നിനക്ക് എന്താ ഇവമോളെ അവനെ ഇഷ്ടല്ലാതെ 'എബി കളിയാലേ ചോദിച്ചു 'ഇച്ചായ ഇപ്പൊ അതാണോ ഇവിടത്തെ വിഷയം ' '

നീ ഒന്ന് മിണ്ടാതിരി പൂജ ഇച്ചു ചെയ്തതിൽ ഒരു തെറ്റും ഇല്ല അവന്റെ പെങ്ങളെ കയ്യിൽ പിടിച്ചതിന് അല്ലേ അവൻ അടിച്ചേ അതിൽ ഒരു തെറ്റുല്ല ' 'ഇച്ചായ എന്നാലും ' 'എന്റെ അമ്മ ഇനി ഞാൻ അങ്ങനെ ചെയ്യില്ല പോരെ ' 'പപ്പ ഞാൻ പറഞ്ഞ സാധനം കൊണ്ടു വന്നോ ' 'എന്റെ മോൾ ഒരു കാര്യം പറഞ്ഞാൽ ഞാൻ ചെയ്യാതിരിക്കോ 'ഇവമോളെ ചേർത്ത പിടിച്ച അവൻ പറഞ്ഞു എന്നിട്ട് പോക്കറ്റിൽ നിന്ന് ഒരു ചോക്ലേറ്റ് എടുത്ത് അവൾക്ക് കൊടുത്തു 'അപ്പൊ എനിക്കില്ലല്ലേ ' 'നിനക്കും പിന്നെ ഇല്ലാതിരിക്കോ 'എന്നും പറഞ്ഞ ഇച്ചുവിനും അവൻ ഒരു ചോക്ലേറ്റ് നൽകി എന്നിട്ട് നേരെ പൂജയുടെ അടുത്തേക്ക് ചെന്നു 'എന്റെ കൊച്ചേ അവൻ ഒരു തെറ്റ് ചെയ്തു നീ ക്ഷമി നമ്മുടെ മക്കൾ അല്ലേ അപ്പൊ നമ്മളെ പോലെ അല്ലേ വരൂ 😁'ഒരു ചിരിയാലേ അവൻ പറഞ്ഞു 'ഹ്മ്മ് ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചു ഇനി ഇങ്ങനെ ഉണ്ടായാൽ നല്ല പെട കിട്ടും എന്റെ കയ്യിന്ന് ' 'ഞാൻ എന്റെ പപ്പയുടെ മോനാ എനിക്ക് വാക്ക് ഒന്നേ ഉള്ളു പക്ഷെ ഇവളെ കാര്യത്തിൽ ആ വാക്ക് ഞാൻ അങ്ങ് മറക്കും ' ' പപ്പയും കണക്കാ മക്കളും കണക്കാ ' 'പിണങ്ങല്ലേ പെണ്ണെ അല്ല മമ്മിയും പപ്പയും പോയോ ' 'അവരൊക്കെ എപ്പഴേ പോയി നമ്മൾ നാളെ എത്തില്ലേ എന്ന് ചോദിച്ചിരുന്നു

അമ്മാമ്മ ഇവരെ രണ്ടിനെയും കാണാൻ ആഗ്രഹമുണ്ടെന്ന് ഇപ്പൊ വയ്യല്ലോ അതോണ്ടാ ഇങ്ങോട്ട് വരാത്തത് എന്ന് ' 'നമുക്ക് എപ്പഴേലും പോകാം എന്നെ ' 'അത് പറ്റില്ല നാളെ പോണം ഇച്ചായ എല്ലാവരും വരുന്നുണ്ട് ചാച്ചുന്റെ പിറന്നാൾ കൂടാൻ (ചാച്ചു വിച്ചൂന്റെയും മിയയുടെയും മോൾ "Airin") ' 'റോച്ചമ്മ വരുന്നുണ്ടോ അമ്മ ' 'ഇവ നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് അവളെ പേര് വിളിക്കരുത് എന്ന് ' 'ചോറി അമ്മ അങ്ങനെ വിളിച് ശീലമായി ഞാൻ ശ്രേദ്ധിച്ചോളാം ' 'അല്ല നിനക്ക് അവളെ മാത്രം മതിയോ വേറെ ആരെയും വേണ്ടേ ' 'അതിന്റെ പിന്നിലെ രഹസ്യം ഞാൻ പറയാം പപ്പ' 'ഇച്ചു വേണ്ട ' 'നീ പോടി ഞാൻ പറയും ഇവൾക്ക് ഐബു എന്നാൽ ജീവന പപ്പ അവനെ കാണാൻ വേണ്ടി അല്ലേ ഇവൾ ഇടക്കിടക്ക് റോസാന്റിയെ വിളിക്കുന്നെ ' 'അമ്പടി കള്ളി നീ ആൾ കൊള്ളാലോ 'പൂജ അവളെ കളിയാക്കി 'അങ്ങനെ ആണെങ്കി എനിക്കും ഒരു കാര്യം പറയാൻ ഉണ്ട് പപ്പ ' 'ഇവ വേണ്ട ഒന്നുല്ലേലും ഞാൻ നിന്റെ ചേട്ടനല്ലേ ' 'ചേട്ടനോ ഒന്ന് പോടാപ്പാ പപ്പക്ക് അറിയോ ഇവൻ ചാച്ചു എന്ന് വെച്ചാൽ ജീവന അവളെ കാണാൻ വേണ്ടിയാ ഇവൻ ഇടക്ക് ഡാഡിടെ കൂടെ തറവാട്ടിൽ പോണേ ' 'നിങ്ങൾ ആൾ കൊള്ളാല്ലോ നീ ഇത് കാണുന്നില്ലേ പൂജ ' 'എന്തോന്ന് കാണാൻ വിത്ത് ഗുണം പത്തു ഗുണം പപ്പേടെ സ്വഭാവം അല്ലേ മക്കൾ കാണിക്കു 'പൂജ അവനെ പുച്ഛിച്ചു 'എന്റെ സ്വഭാവോ നീയും ഒട്ടും മോശമല്ലല്ലോ നീ അല്ലേ എന്നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തേ

അപ്പൊ നിന്റെ സ്വഭാവമാണ് ഇവർക്ക് ' 'ഇനി അതിന്റെ പേരിൽ ഒരു തർക്കം വേണ്ട എനിക്ക് ഇച്ചായനോട് ഒരു കാര്യം പറയാൻ ഉണ്ട് ' 'എനിക്കും നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്താ പറ ' 'ആദ്യം നീ പറ ' 'ശെരി പറയാം ഞാൻ ഇപ്പൊ വരാവേ ' പൂജ അടുക്കളയിൽ പോയി ഒരു കേക്ക് കൊണ്ട് തിരിച്ചു വന്നു കേക്ക് എടുത്ത് ടേബിളിൽ വെച്ചു "Welcome Pappa 😍"അതിൽ എഴുതിയത് എബി വായിച്ചു 'എന്നാടി ഇതിന്റെ അർത്ഥം 'അവൻ സംശയരൂപേനെ ചോദിച്ചു അതിന് മറുപടിയായി അവൾ തന്റെ കയ്യിലിരിക്കുന്ന പ്രെഗ്നൻസി ടെസ്റ്റർ അവന്റെ കയ്യിൽ കൊടുത്തു അതിൽ തെളിഞ്ഞിരിക്കുന്ന രണ്ട് പിങ്ക് ലൈൻ കണ്ട് അവൻ സന്തോഷത്തോടെ അവളെ നോക്കി 'Confirm ആണോ ' 'മ്മ് ഞാൻ ഡോക്ടറെ കാണാൻ പോയിരുന്നു ' അവൾ പറഞ്ഞു തീർന്നതും അവൻ അവളെ ഇറുകെ പുണർന്നു അവളിടെ നെറ്റിയിൽ ഒരു നനുത്ത ചുംബനം നൽകി എന്നിട്ട് അവൾക്ക് മുന്നിൽ മുട്ടുകുത്തിയിരുന്ന അവളുടെ നഗ്നമായ വയറിൽ ചുംബിച്ചു ഇതെല്ലാം കണ്ട് അന്ധവിട്ട് നിൽക്കാണ് ഇവയും ഇച്ചുവും 'നിങ്ങൾക്ക് ഒരു കുഞ്ഞുവാവ വരാൻ പോവാ 'അവരുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കി എബി പറഞ്ഞു 'സത്യാണോ പപ്പ ' 'അതേടാ അമ്മേടെ വയറ്റിൽ കുഞ്ഞുവാവ ഉണ്ട് '

എബി പറഞ്ഞു തീർന്നതും അവർ രണ്ടുപേരും ഓടിപോയി പൂജയെ കെട്ടിപിടിച്ചു എന്നിട്ട് അവളുടെ വയറിൽ ഉമ്മവെച്ചു അവൾ അവരെ തന്നോട് ചേർത്ത നിർത്തി 'ഈ സന്തോഷത്തിൽ ഞാൻ എനിക്ക് പറയാൻ ഉള്ളത് പറയട്ടെ ' 'ഇച്ചായൻ പറ ' അവൻ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്ന് നാലു ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് ഉയർത്തി കാണിച്ചു 'ഇതെന്താ ഇച്ചായ ' 'ഇന്ന് നൈറ്റ്‌ നമ്മൾ നാലുപേരും പോകുവാ നിന്റെ favourite place ആയ സ്വിറ്റ്സർലൻറ്റിലേക്ക് ' 'ഇന്നോ അപ്പൊ തറവാട്ടിൽ പോകേണ്ടേ ഇത്രേം ദൂരം ട്രാവൽ അതും ഈ സമയത്ത് ' 'ട്രാവൽ ചെയ്യാൻ പാടില്ല എന്ന് ഡോക്ടർ പറഞ്ഞോ ' 'ഇല്ല എന്നാലും അവർ എല്ലാം നമ്മളെ കാത്തിരിക്കല്ലേ ' 'എല്ലാവരോടും ഞാൻ പറഞ്ഞെടി ആർക്കും എതിർപ്പില്ല ഇനി നിനക്ക് എന്തേലും പ്രശ്നം ഉണ്ടോ ' 'എനിക്ക് ഒരു പ്രശ്നവുമില്ല പക്ഷെ ഇച്ചായൻ അങ്ങോട്ട് നോക്ക് ' തറവാട്ടിൽ പോകുന്നില്ല എന്ന് കേട്ടതും ഇച്ചുവും ഇവമോളും സങ്കടത്തിൽ ഇരുന്നു എബി ഒരു ചിരിയാലേ അവരുടെ അടുത്തേക്ക് ചെന്നു 'എന്ത് പറ്റി എന്റെ മക്കൾക്ക് 'അവരുടെ അടുത്ത് ഇരുന്ന് കൊണ്ട് അവൻ ചോദിച്ചു 'പപ്പ ട്രിപ്പ്‌ നമുക്ക് പിന്നെ പോകാം ഇപ്പൊ നമുക്ക് തറവാട്ടിൽ പോകാം ' 'ഇച്ചു നിങ്ങൾ തറവാട്ടിൽ പോകണം എന്ന് പറയുന്നത് ചാച്ചുനെയും ഐബുനെയും കാണാൻ വേണ്ടി അല്ലേ'

അവർ അതെ എന്നർത്ഥത്തിൽ തലയാട്ടി 'നിങ്ങൾ രണ്ടുപേരും ജനിക്കുന്നതിനു മുന്നേ നിങ്ങടെ അമ്മ എന്നോട് ഒരു ആഗ്രഹം പറഞ്ഞിരുന്നു ഞങ്ങൾ മാത്രമുള്ള കുറച്ചു ദിവസം എന്ന് പക്ഷെ പപ്പക്ക് അന്ന് അത് നടത്തികൊടുക്കാൻ പറ്റിയില്ല ഇപ്പോഴാ അതിനുള്ള അവസരം വന്നത് ' 'പപ്പ എന്നാലും അവരെ എത്ര കഴിഞ്ഞ് കാണുവാ ' 'നമുക്ക് വലുത് അമ്മേടെ സന്തോഷം അല്ലേ ഇവ ചാച്ചുനെ എന്ന് വേണേലും കാണാം പിന്നെ ഐബു അവനെ കാണാൻ നമ്മൾ പോയി വന്നിട്ട് പൂനെ പോകാം എന്തെ ' 'അങ്ങനെ ആണെങ്കിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല അല്ലേ ഇച്ചു ' 'ഇവൾക്ക് ok ആണെങ്കിൽ എനിക്ക് double ok പപ്പ നമുക്ക് ഈ ട്രിപ്പ്‌ പൊളിക്കണം ' 'ഇപ്പൊ എല്ലാവർക്കും സന്തോഷയല്ലോ എന്നാ പിന്നെ നമുക്ക് പാക്കിങ് തുടങ്ങിയാലോ ' 'Ok പപ്പ അല്ല എത്ര ദിവസത്തേക്ക് ആണ് ട്രിപ്പ്‌ പ്ലാൻ ചെയ്തേക്കുന്നെ ' 'ഒരു two weeks അത് കഴിഞ്ഞ നമ്മൾ തിരിച്ചെത്തും ' 'എന്നാ പിന്നെ പാക്കിങ് തുടങ്ങിയാലോ ഇച്ചായ ' 'Ok ma dear❤️ ' അവർ നാലുപേരും കൂടെ സന്തോഷത്തോടെ എല്ലാം പാക്ക് ചെയ്ത് തങ്ങളുടെ യാത്ര തിരിച്ചു അവർ മാത്രമുള്ള അവരുടെ സ്വർഗത്തിലേക്ക്.......... അവസാനിച്ചു.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story