അറിയാതെ: ഭാഗം 8

ariyathe sha

രചന: SHA (പെങ്ങളുട്ടി)

 'എന്നാലും ആ ഫോട്ടോ അത് ഞാൻ എവിടെയോ കണ്ടിട്ടുണ്ട് 'റൂമിൽ എത്തിയിട്ടും പൂജ എബിയുടെ റൂമിൽ കണ്ട ഫോട്ടോയെ പറ്റി ചിന്തിക്കുകയാണ് പെട്ടന്നാണ് അവൾക്കു കാര്യം ഓർമ വന്നത് അവൾ നേരെ ചെന്ന് ഷെൽഫ് തുറന്ന് അതിൽ നിന്നും ഒരു ബുക്ക്‌ എടുത്തു തുറന്നു നോക്കി അതിനുള്ളിൽ ഉള്ള ചിത്രം കണ്ട് അവൾ അതിലൂടെ വിരൽ ഓടിച്ചു 'അതെ ഇത് തന്നെ ആ ഫോട്ടോ പക്ഷെ അതെങ്ങനെ എബി sir ന്റെ മുറിയിൽ ഒന്നും മനസിലാകുന്നില്ലല്ലോ കൃഷ്ണ എനിക്ക് ചുറ്റും എന്തൊക്കെയോ നടക്കുന്നുണ്ട് എബി sir ൻ എല്ലാം അറിയാം പക്ഷെ ഒന്നും അങ്ങ് വിട്ടു പറയുന്നില്ല ' അവൾ ആ ചിത്രത്തിലൂടെ വിരൽ ഓടിച്ചു അത് വരയ്ക്കാൻ ഉണ്ടായ സാഹചര്യം ഓർത്തു പതിയെ പഴയ ഓർമകളിലേക്ക് അവൾ വഴുതി വീണു.... ~~~~~~~~~~~~ 'അമ്മ ഇന്ന് നേരത്തെ പോകാൻ ഇറങ്ങിയോ ' 'ആഹ് മോളെ ഇന്ന് കുറച്ചു അധികം ജോലി ഉണ്ട് എന്റെ മോൾക്ക് കോളേജ് തുറക്കല്ലേ അപ്പൊ ചില പണികൾ എല്ലാം ഉണ്ട് ' 'എങ്ങനെ ജീവിക്കണ്ടവര നമ്മൾ അല്ലേ അമ്മേ '

'ഒന്നും നമ്മൾ വരുത്തി വെച്ചതല്ലല്ലോ എല്ലാം വിധി ' 'ഞാൻ ഒരു സംഭവം കാണിക്കട്ടെ ' 'എന്താണ് ' 'ദേ ഇത് നോക്ക് എങ്ങനെ ഉണ്ട് ' 'ഇത്....'അവർ സംശയഭാവത്തിൽ ചോദിച്ചു 'നോക്കണ്ട അത് തന്നെ അമ്മ പറയാറുള്ള കഥയിലെ നായകൻ the great Ebi ' 'അതിന് ഇത് വെറും കണ്ണുകൾ മാത്രമല്ലെ ഉള്ളു ' 'അല്ലാതെ അയാളെ ഞാൻ നേരിട്ട് കണ്ടിട്ടില്ലല്ലോ അമ്മ പറയാറുള്ള കഥയിലെ നീല കണ്ണ് അത് മാത്രല്ലേ എനിക്ക് അറിയൂ ഇനിയിപ്പോ നേരിട്ട് കാണാല്ലോ ആൾ പഠിക്കുന്ന കോളേജിലേക്ക് അല്ലേ പോകുന്നെ ' 'പക്ഷെ അവിടെയും ഒരു ട്വിസ്റ്റ്‌ ഉണ്ട് മോളെ നിനക്ക് അവനെ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ല ' 'അമ്മേ അങ്ങനെ പറയല്ലേ അമ്മക്ക് അറിയാല്ലോ ഞാൻ അവനെ ഒരുപാട് ഇഷ്ട്ടപെടുന്നുണ്ടെന്ന് especially അവന്റെ ഈ കണ്ണുകൾ 'താൻ വരച്ച ചിത്രത്തിലൂടെ വിരൽ ഓടിച്ചു അവൾ പറഞ്ഞു 'അവനെ നിനക്ക് ഒരിക്കലും കിട്ടാൻ പോണില്ല മോളെ വെറുതെ ആശിച്ചിട്ട് പിന്നെ കിട്ടിയില്ലെങ്കിലോ അത് കൊണ്ട് മോൾ അത് മറന്നേക്ക് ' 'എന്നാലും ഞാൻ ഒന്ന് ട്രൈ ചെയ്തോട്ടെ അമ്മേ ഒരു പ്രാവശ്യം അഥവാ നടന്നില്ലേൽ പിന്നെ ഒരിക്കലും ഞാൻ അവൻ പിറകെ പോകില്ല ഉറപ്പ് ' 'ശെരി നിന്റെ ഇഷ്ട്ടം പോലെ എന്നാ ഞാനിറങ്ങാ വൈകീട്ട് വന്നിട്ട് നമുക്ക് പുറത്തു പോകാം '

'Ok അമ്മൂസ് പോയിട്ട് വാ 'എന്നും പറഞ്ഞ അവൾ അവരെ കെട്ടിപിടിച്ചു ഉമ്മ കൊടുത്തു യാത്രയാക്കി ~~~~~~~~~~~~ 'പോവാം മോളെ ' 'ദാ ഇപ്പൊ വരാം 'എന്നും പറഞ്ഞ അവൾ അകത്തേക്ക് തന്നെ കയറി പോയി 'പൂജ ഇനിയും വൈകിയ ഞാൻ കൂടെ വരില്ല കേട്ടോ ' 'ഞാനിതാ വന്നല്ലോ 'എന്നും പറഞ്ഞ അവൾ അകത്തു നിന്നും ഓടി വന്നു 'പോകാം അമ്മൂസ് ' 'വാ പോകാം ' അവർ രണ്ടുപേരും കൂടെ അടുത്തുള്ള ഒരു മാളിൽ പോയി വേണ്ട സാധങ്ങൾ എല്ലാം വാങ്ങി 'അമ്മൂസ് ഞാൻ ഒരു കാര്യം പറഞ്ഞ വാങ്ങി തരോ ' 'എന്താണ് ' 'ഐസ്ക്രീം ' 'എനിക്ക് തോന്നി അത് തന്നെ ആയിരിക്കും എന്ന് പെട്ടന്ന് പോയി വാങ്ങിച് വാ ' 'Ok dear ദേ പോയോ ദാ വന്നു 'എന്നും പറഞ്ഞ അവൾ ഐസ്ക്രീം ഷോപ്പിലേക്ക് ചെന്ന് തന്റെ favourite ചോക്ലേറ്റ് ഐസ്ക്രീം വാങ്ങി തിരിച്ചു അമ്മയുടെ അടുത്തേക്ക് നടക്കുമ്പോൾ ആരുമായി കൂട്ടിയിടിച്ചു അവളുടെ ഐസ്ക്രീം താഴെ വീണു 'Do ഒന്നവിടെ നിന്നെ തന്റെ മുഖത്തു എന്താ കണ്ണില്ലേ 'തന്നെ കൂട്ടിയിടിച്ച ആളെ മുന്നിൽ കയറി നിന്ന് അവൾ ചോദിച്ചു 'Whats problem ' 'താൻ കാരണം എന്റെ ഐസ്ക്രീം താഴെ വീണു മര്യാദക്ക് വേറെ ഒന്ന് വാങ്ങി തന്നേക്ക് ' 'പിന്നെ വഴിയിൽ കാണുന്നോർക്ക് മുഴുവൻ ഐസ്ക്രീം വാങ്ങി കൊടുക്കലല്ലേ എന്റെ പണി ഒന്ന് പോയെ ' 'മര്യാദക്ക് വാങ്ങി തന്നിട്ട് പോയ മതി അല്ലെങ്കിൽ വേണ്ട ക്യാഷ് തന്നാലും മതി ' 'തരാൻ എനിക്ക് മനസില്ല നീ കൊണ്ടുപോയി case കൊടുക്ക് ' 'ഈ പെണ്ണ് ഇതെവിടെ പോയി

'എന്ന് ചിന്തിച് അവളെ തിരഞ്ഞു വന്ന അമ്മ കാണുന്നത് ഏതോ ഒരാളുമായിട്ട് വഴക്കടിക്കുന്ന പൂജയെ ആണ് അവർ വേഗം അവളെ അടുത്തേക്ക് ചെന്നു 'പൂജ എന്താ ഇത് ഇതിനാണോ നീ ഇങ്ങോട്ട് പോന്നെ ' 'അമ്മേ യുവാൻ ചെയ്തത് എന്താണ് എന്നറിയോ ' 'അത് എന്തേലും ആക്കട്ടെ നീ വന്നേ ' 'ഇവനെ നാലെണ്ണം പറയാതെ ഞാൻ വരില്ല ' 'എന്റ മോനെ നീ പൊക്കോ ഇവൾക്ക് ഭ്രാന്താണ് 'അമ്മ അവൻ നേരെ തിരിഞ്ഞു പറഞ്ഞു 'അത് കണ്ടാലും തോന്നും ' 'വട്ട് നിന്റെ കെട്ടിയോൾക്ക് ദേ അമ്മേ അനാവശ്യം പറഞ്ഞ കൊടുത്താൽ ഉണ്ടല്ലോ ' 'മോളെ ഇതാരാണ് എന്നറിയോ നിനക്ക് ' 'ഇവൻ ആരായാലും എനിക്ക് എന്താ എനിക്ക് എന്റെ ക്യാഷ് കിട്ടണം ' 'പൂജ ഒന്നടങ്ങ് എന്നിട്ട് ഞാൻ പറയുന്ന ഒന്ന് കേൾക്ക് ' 'അമ്മ എന്ത് പറഞ്ഞാലും ഞാൻ കേൾക്കില്ല ' 'നീ പൊക്കോ മോനെ ഇവൾക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു എന്നും പറഞ്ഞ അമ്മ അവളെയും വലിച്ച അവിടെ നിന്നും പോന്നു 'അമ്മ എന്ത് പണിയ കാണിച്ചേ കുറച്ചുകൂടെ പറയാൻ ഉണ്ടായിരുന്നു ' 'ദേ പെണ്ണെ ഒന്നങ് തന്നാൽ ഉണ്ടല്ലോ അതാരാണ് എന്നറിയോ നീ ഇത്രയും കാലം കാണാൻ ആഗ്രഹിച്ച നിന്റെ എബി ' '

അമ്മ എന്താ പറഞ്ഞെ അത് എബി ആണെന്നോ പക്ഷെ...' 'അതാണ് ഞാൻ പറഞ്ഞ ട്വിസ്റ്റ്‌ അവൻ എപ്പോഴും മുഖം മറച്ചാണ് നടക്കാർ അത് കൊണ്ട് avane തിരിച്ചറിയാൻ ഇത്തിരി പാട പിന്നെ ഇന്ന് അവൻ കൂളിംഗ് ഗ്ലാസും ഇട്ടിട്ടുണ്ട് അത്കൊണ്ട് എന്റെ മോൾക്ക് മനസിലായില്ല അല്ലേ ' 'ഇല്ല അമ്മേ സത്യായിട്ടും അത് എബിച്ചായൻ ആണെന്ന് അറിയില്ലായിരുന്നു അറിഞ്ഞെങ്കിൽ ഞാൻ അങ്ങനെ പറയോ അങ്ങേരുടെ ഒരു കൂളിംഗ് ഗ്ലാസ്‌ നല്ലൊരു സീൻ മിസ്സാക്കി ' 'സാരല്ല ഇനി പിന്നെ നോക്കാം ഇപ്പൊ നീ വാ വീട്ടിൽ പോകാം ' 'എന്തായാലും ഇനി നാളെ കോളേജിൽ വെച്ചു കാണാല്ലോ 'എന്നും മനസ്സിൽ വിചാരിച് അവൾ അമ്മയോടൊപ്പം വീട്ടിലേക്ക് തിരിച്ചു പക്ഷെ തന്നെ പ്രണയത്തോടെ നോക്കുന്ന ആ കണ്ണുകളെ അവൾ കണ്ടില്ല താൻ ആഗ്രഹിച്ചത് തനിക്ക് വന്ന് ചേരാൻ പോകാണ് എന്നറിയാതെ ആ കണ്ണുകൾ അവളെ തന്നെ നോക്കി നിന്നു ~~~~~~~~~~~~ 'ദേ ഗൗരി ഒരു അഞ്ചു മിനുട്ട് കൂടി ഞാൻ wait ചെയ്യും എന്നിട്ടും നീ വന്നില്ലേൽ ഞാൻ പോകും ' 'ഞാനിതാ എത്തി മോളെ നീ ഒന്ന് തിരിഞ്ഞു നോക്ക് ' പൂജ ഒന്ന് പിറകിലേക്ക് തിരിഞ്ഞു നോക്കി അപ്പോഴുണ്ട് മുപ്പത്തിരണ്ടു പല്ലും കാട്ടി ചിരിച് ഗൗരി നിൽക്കുന്നു 'Sorry ഡി എന്റെ മിസ്റ്റേക്ക് ആണ് ഇനി ഉണ്ടാവില്ല ' '

ഉണ്ടാവാതിരുന്ന നിനക്ക് കൊള്ളാം ആദ്യത്തെ day തന്നെ വൈകിയ മോശം അല്ലേ ' 'എന്ത് മോശം ഒരു കുഴപ്പവുമില്ല അല്ല ഇവിടെ അടുത്ത് ഇത്രേം കോളേജ് ഉണ്ടായിട്ട് നിനക്ക് എന്താ SN കോളേജിൽ തന്നെ പോകണം എന്ന് ഇത്റ നിർബന്ധം ' 'അത് പിന്നെ എബിയെ കാണാൻ ' 'എബിയോ അതാര്,, ഓഹോ നിന്റെ കാമുകൻ നിനക്ക് നാണം ഇല്ലേ അവന്റെ പിറകെ നടക്കാൻ ചേ മോശം ' 'എന്ത് മോശം ഒരു മോശവുമില്ല എനിക്ക് അവനെ ഇഷ്ട്ട ഞാൻ അവനെ തന്നെ കെട്ടും ' 'കെട്ടലൊക്കെ പിന്നെ ആകാം ഇപ്പൊ ദേ ബസ് വരുന്നു ആദ്യം കോളേജിൽ പോകാം ബാക്കി പിന്നെ 'ഗൗരി പറഞ്ഞു തീർന്നതും ഒരു ബസ് അവരുടെ മുന്നിൽ നിർത്തി അവർ രണ്ടുപേരും അതിൽ കയറി കോളേജിലേക്ക് തിരിച്ചു ഒരുപാട് നേരത്തെ യാത്രക്കൊടുവിൽ ബസ് കോളേജ് സ്റ്റോപ്പിൽ നിർത്തി അവർ രണ്ടുപേരും അതിൽ നിന്നിറങ്ങി കോളേജിന്റെ മുൻഗേറ്റിൽ വന്ന് നിന്നു 'Wah SN College പേര് പോലത്തന്നെ മനോഹരമാണല്ലോ ' 'കോളേജിന്റെ ഭംഗി പിന്നെ നോക്കാം ഇപ്പൊ നമുക്ക് അകത്തേക്ക് കയറാം 'പൂജ ഗൗരിയുടെ കയ്യും പിടിച്ച കോളേജിനകത്തേക്ക് കാലെടുത്തു വെച്ചു ~~~~~~~~~~~~ 'Hey girls ഇവിടെ വാ 'അകത്തേക്ക് കയറിയതും അവരെ ആരോ വിളിച്ചു '

'പൂജ നമ്മൾ പെട്ടെടി നമുക്ക് ഇറങ്ങി ഓടിയാലോ ' 'ഒന്ന് മിണ്ടാതിരി എവിടെ വരെ പോകും എന്ന് നോക്കാം 'എന്നും പറഞ്ഞ അവൾ ഗൗരിയെയും വലിച്ച അവരുടെ അടുത്തേക്ക് ചെന്നു 'എന്താ നിങ്ങൾക് വിളിച്ചാൽ വരാൻ ഒരു മടി ' 'മടിയോ ഞങ്ങൾക്കോ, ഞങ്ങളെ തന്നെ ആണോ വിളിച്ചേ എന്ന് confirm ചെയ്തതാ ' 'ആണോ എന്താ തന്റെ പേര് ' 'ഞാൻ ഗൗരി ഇവൾ പൂജ ' 'അതിന് അവളെ പേര് ചോദിച്ചോ ' 'എന്തായാലും നിങ്ങൾ ചോദിക്കില്ലേ അത് കൊണ്ട് പറഞ്ഞതാ ' 'ആണോ നല്ല സ്മാർട്ട്‌ ആണല്ലോ ആൾ എന്നാലേ മോൾ ഒരു പാട്ട് പാടിക്കോ അല്ലെങ്കിൽ വേണ്ട ദേ ഇവൻ പാടും മോൾ അതിനനുസരിച്ചു dance കളിക്ക് 'അവന്റെ കൂടെ ഉള്ള ചെക്കനെ ചോക്ണ്ടി അവൻ പറഞ്ഞു 'അത് വേണോ ചേട്ടാ pls ' 'ഒരു pls ഇല്ല മര്യാദക്ക് കളിക്കെടി ഡാ വരുണേ നീ പാടിക്കോ ' 'അളിയന്മാരെ എല്ലാം നിർത്തിക്കോ ദേ എബി വരുന്നുണ്ട് അവൻ എങ്ങാൻ ഇതെല്ലാം കണ്ടാൽ നമ്മുടെ കാര്യം പോക്കാ 'ഒരു ചെക്കൻ ഓടി വന്ന് അവനോട് പറഞ്ഞു 'തല്ക്കാലം നിങ്ങൾ ഇപ്പൊ പൊയ്ക്കോ പക്ഷെ നമ്മൾ ഒരു കാണൽ കൂടി കാണാണ്ടി വരും 'ഗൗരിയെ നോക്കി മീശ പിരിച്ചു അവൻ പറഞ്ഞു 'വാ പൂജ നമുക്ക് പെട്ടന്ന് ക്ലാസ്സിൽ പോകാം 'ഗൗരി അവളെ വിളച്ചെങ്കിലും അവളുടെ കണ്ണുകൾ മെയിൻ ഗേറ്റ് കടന്നു വരുന്ന ബുള്ളറ്റിൽ ആയിരുന്നു yes the real hero is coming.............  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story