അറിയാതെ: ഭാഗം 9

ariyathe sha

രചന: SHA (പെങ്ങളുട്ടി)

'പൂജ നീ ഇത് ലോകത്ത ക്ലാസ്സിൽ കയറിയപ്പോ മുതൽ ഇരിക്കുന്നതാണല്ലോ എന്ത് പറ്റി ' 'എടി എന്റെ എബിച്ചായനെ കണ്ടെടി ഞാൻ ' 'എവിടെ കണ്ടു ആൾ മുഖം മറച്ചിരുന്നില്ലേ ' 'അതിനെന്താ iam madly love with him ' 'അവളുടെ ഒരു love ആദ്യം നീ പോയി അങ്ങേരോട് പറ എന്നിട്ട് മതി സ്വപ്നം കാണൽ ' 'നീ ഒന്ന് പോടീ ' 'എന്താ അവിടെ last bench first day തന്നെ തുടങ്ങിയോ ' 'Sorry mam ' 'അല്ല പൂജ....' 'ശൂ മിണ്ടാതിരി ഇനി അതിന്റെ കയ്യിൽ നിന്ന് കേൾക്കാൻ വയ്യ ' അവർ രണ്ടുപേരും ക്ലാസ്സിൽ ശ്രേദ്ധിച്ചിരിക്കാൻ തുടങ്ങി 'Excuse mam ' 'Yes ഓഹ് എബി come ' എബി എന്ന് കേട്ടതും പൂജയുടെ കണ്ണുകൾ വാതിലിനടുത്തേക്ക് പായിച്ചു 'Dear students ഞാൻ എബി ഈ കോളേജിന്റെ ചെയർമാൻ ആണ് നിങ്ങൾക് എന്ത് ആവശ്യം ഉണ്ടേലും എന്നോട് പറഞ്ഞാൽ മതി എന്ത് ആവശ്യവും 'അവസാനം ഒന്ന് കടുപ്പിച്ച പറഞ്ഞ അവൻ ഇറങ്ങി പോയി 'ഡി അവൻ പോയി ഇനി മതി നോക്കിയത് ' '😁😁' 'എന്താ ഇളി ഒരുപക്ഷെ എബിച്ചായൻ വേറേ lover ഉണ്ടെങ്കിലോ ' 'Hey ഉണ്ടാവില്ല ' 'ഉണ്ടെങ്കിൽ നീ എന്ത് ചെയ്യും ' 'എന്നാൽ അവളെ കൊന്ന് ഞാൻ അങ്ങേരെ കെട്ടും 😁' 'നീ ഒരിക്കലും നന്നാവാൻ പോണില്ല 'എന്നും പറഞ്ഞ അവൾ തിരിഞ്ഞു ഇരുന്നു ~~~~~~~~~~~~~

First day ആയത് കൊണ്ട് ഉച്ചവരെ ക്ലാസ്സ്‌ ഉണ്ടായിരുന്നുള്ളു ക്ലാസ്സ്‌ കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ വേണ്ടി ഇറങ്ങിയപ്പോ ആണ് ആരോ അവരെ വിളിച്ചത് 'ഹേയ് ഗൗരി 'എന്നും വിളിച് അവരിലേക്ക് നടന്നടുക്കുന്ന അവനെ കണ്ടതും ഗൗരിയുടെ മുഖം ചുളിഞ്ഞു 'എന്റെ ഗൗരികുട്ടി ഒന്ന് പതുക്കെ നടന്നുടെ എന്ത് സ്പീഡ് ആണ് 'ശ്വാസം ആഞ്ഞു വലിച്ച അവൻ പറഞ്ഞു 'ആരാടോ തന്റെ ഗൗരി കുട്ടി ' 'ആ ചൂടാവല്ലേ പെണ്ണെ എങ്ങോട്ടാ രണ്ടാളും കൂടെ പോകുന്നെ ' 'എങ്ങോട്ടായാലും തനിക്ക് എന്താ പൂജ നീ വന്നേ 'എന്നും പറഞ്ഞ ഗൗരി പൂജയുടെ കയ്യും പിടിച്ച നടക്കാൻ തുടങ്ങി 'ഒന്ന് നിന്നെ 'എന്നും പറഞ്ഞ അവൻ അവരുടെ മുന്നിൽ കയറി നിന്നു 'മുന്നിൽ നിന്ന് മാറിക്കെ ഞങ്ങൾക്ക് പോണം ' 'പൊക്കോ അതിന് മുന്നേ എനിക്കൊരു കാര്യം പറയാൻ ഉണ്ട് ' 'എന്ത് കാര്യം ' 'അത്...' 'എന്താ അവിടെ 'പെട്ടന്ന് വേറെ ആരുടെയോ ശബ്ദം കേട്ടതും അവർ മൂന്നുപേരും തിരിഞ്ഞു നോക്കി 'എബി 'അവന്റെ ചുണ്ടുകൾ മന്ത്രിച്ചു 'എന്താ ഹരി ഇവിടെ പ്രശ്നം ' 'ഹേയ് ഒന്നുല്ല എബി ഞങ്ങൾ വെറുതെ ഓരോന്ന് സംസാരിച്ച നിലക്കായിരുന്നു ' എബി സംസാരിക്കുന്നത് ഹരിയോട് ആണേലും പൂജയുടെ കണ്ണുകൾ എബിയുടെ മുഖത്തായിരുന്നു അറിയാതെ പോലും അവന്റെ നോട്ടം അവളിൽ പാറി വീണില്ല

അത് അവളിൽ ഒരു സങ്കടം ഉളവാക്കി 'എന്ന നീ പോകാൻ നോക്ക് ഹരി ' 'Ok da 'എന്നും പറഞ്ഞ ഹരി പോയി അവരെ ഒന്ന് നോക്കുകപോലും ചെയ്യാതെ എബിയും നടന്നകന്നു 'പൂജ വാ പോകാം 'അവളെ തട്ടി വിളിച് ഗൗരി പറഞ്ഞു 'എടി എന്നാലും അങ്ങേർക്ക് ഒന്ന് എന്നെ നോക്കിക്കൂടെ ' ' അതിന് നിന്നെ പുള്ളിക്ക് നേരത്തെ അറിയോ ' 'ഇല്ല ' 'പിന്നെ ഏത് വകയില പുള്ളി നിന്നെ നോക്കേണ്ടത് ആദ്യം മോൾ പോയി ഇഷ്ട്ടം പറയാൻ നോക്ക് ഇല്ലെങ്കി പിന്നെ ഒരിക്കലും പറയാൻ പറ്റില്ല ' 'എന്തോ പറയാൻ ഒരു പേടി ' 'എങ്കി നീ അങ്ങേരെ മറന്നേക്ക് അല്ല പിന്നെ നീ വന്നേ 'എന്നും പറഞ്ഞ ഗൗരി പൂജയെയും കൂട്ടി ബസ്സ്റ്റോപ്പിലേക്ക് നടന്നു ബസ് വന്നതും രണ്ടാളും അതിൽ കയറി വീട്ടിലേക്ക് പോയി ~~~~~~~~~~~~~ 'എന്ത് പറ്റി എന്റെ മോൾക് ക്ലാസ്സ്‌ കഴിഞ്ഞ് വന്നപ്പോൾ മുതൽ സൈലന്റ് ആണല്ലോ അല്ലെങ്കി എന്റെ ചെവിക്ക് ഒരു സ്വസ്ഥതയും തരാത്ത ആൾ ആണല്ലോ ' 'ഞാൻ ഇങ്ങനെ ചിന്തിക്കയായിരുന്നു അമ്മ ചിലപ്പോ എബിക്ക് വേറെ ആരേലും ഇഷ്ട്ടം ഉണ്ടെങ്കിലോ അപ്പൊ ഞാൻ സ്നേഹിച്ചത് വെറുതെ ആവില്ലേ ' 'ഇതിനാണോ എന്റെ കൊച്ചു സങ്കടപ്പെട്ടിരിക്കുന്നെ എന്ന കേട്ടോ അങ്ങനെ ഒരിഷ്ടം അവൻ ആരോടും ഇല്ല ' 'ഉറപ്പാണോ അമ്മ '

'ആ പെണ്ണെ അതിനെ കുറിച് ചിന്തിച് വെറുതെ ഈ കുഞ്ഞി തല പെരുപ്പിക്കണ്ട വല്ലതും കഴിക്കണേൽ വാ ' 'എന്താണ് മമ്മി ഇന്ന് special ' 'എന്റെ കയ്യിന്ന് വാങ്ങിക്കും പെണ്ണെ നീ അവളുടെ ഒരു മമ്മി ' 'ചൂടാവല്ലേ dear ഞാൻ ഒരു തമാശ പറഞ്ഞത് അല്ലേ 😁' 'ഹ്മ്മ് എന്നെ നിനക്ക് കൊള്ളാം നിന്റെ ഫേവറിറ്റ് ഫ്രൈഡ്രൈസ് വാങ്ങി കൊണ്ടു വന്നിട്ടുണ്ട് വേണെങ്കി വാ ' 'ആണോ എന്ന ഇത് നേരത്തെ പറയേണ്ടേ 'എന്നും പറഞ്ഞ അവൾ അടുക്കളയിലേക്ക് ഓടി അവിടെ അമ്മ വിളമ്പി വെച്ച ഭക്ഷണം എടുത്ത് കഴിക്കാൻ തുടങ്ങി 'മോളെ അമ്മ ഒരു കാര്യം പറയട്ടെ ' 'എന്തിനാ ഒരു മുഖവുര എല്ലാം അമ്മ പറ ' 'എത്രയും പെട്ടന്ന് നിന്റെ ഇഷ്ട്ടം എബിയെ അറിയിക്കാൻ നോക്ക് ഇല്ലെങ്കി പിന്നെ ഒരിക്കലും നിനക്ക് അവനെ കിട്ടില്ല ' 'അമ്മ എന്താ അങ്ങനെ പറഞ്ഞെ എന്തേലും പ്രശ്നം ഉണ്ടോ ' 'ഹേയ് ഒന്നുല്ല ഞാൻ പറഞ്ഞു എന്നെ ഉള്ളു ' 'അമ്മ സത്യം പറ അമ്മക്ക് അപ്പച്ചി വിളിച്ചിരുന്നോ ' 'ചേച്ചി വിളിച്ചിരുന്നു എത്രയും പെട്ടന്ന് നിന്റെയും വിഷ്‌ണുവിന്റെയും കല്യാണം നടത്തണം എന്ന് പറഞ്ഞു ' 'എന്നിട്ട് അമ്മ എന്ത് പറഞ്ഞു ' 'ഞാൻ എന്ത് പറയാനാ മോളെ പണ്ട് നിന്റെ അച്ഛൻ പറഞ്ഞു വെച്ച കാര്യം അല്ലേ ' 'ആയികോട്ടെ പറ്റത്തില്ലെന്ന് പറയാമായിരുന്നു അമ്മക് '

'ഞാൻ ഇനി എന്ത് പറഞ്ഞാലും അവർ ഈ കല്യാണം നടത്തും നിനക്ക് അറിയില്ല ചേച്ചിയെ അവരുടെ ആവശ്യം നമ്മുടെ സ്വത്ത്‌ മാത്രമാണ് ' 'അതിന് അതെല്ലാം അവരുടെ കയ്യിൽ തന്നെ അല്ലേ ' 'ആണ് പക്ഷെ എല്ലാം നിന്റെ പേരിൽ അല്ലേ അത് കൊണ്ടാണ് അവർക്ക് നിന്നോട് ഇത്ര താല്പര്യം നീ വേറെ ആരെയെങ്കിലും കല്യാണം കഴിച്ചാൽ അത് അവർക്ക് കിട്ടില്ലലോ ' 'എന്ത് പറഞ്ഞാലും വിഷ്ണുവേട്ടനെ കെട്ടാൻ എനിക്ക് സമ്മതമല്ല കേട്ടുന്നെങ്കിൽ അത് എബിച്ചായനെ ആയിരിക്കും ' 'അമ്മ സമ്മതിക്കും എന്ന് തോന്നുണ്ടോ നിനക്ക് വിഷ്‌ണുനെ കെട്ടാൻ എന്റെ മോളുടെ സന്തോഷം ആണ് എനിക്ക് വലുത് ' ~~~~~~~~~~~~~ 'പൂജ ഇങ്ങനെ ഒരു letter എഴുതിയ ഇത് പുള്ളിടെ കയ്യിൽ കിട്ടോ ' 'എന്റെ ഗൗരി പുള്ളി സ്ഥിരം വന്നിരിക്കാർ ഉള്ള സ്ഥലം അല്ലേ ലൈബ്രറി ' 'ഹാ അതെ ' 'അങ്ങേര് എന്നും വായിക്കുന്ന ഒരു പുസ്തകം ഞാൻ നോട്ട് ചെയ്ത് വെച്ചിട്ടുണ്ട് നീ ഇത് അതിനുള്ളിൽ കൊണ്ട് പോയി വെച്ച മതി ' 'എടി എന്നാലും എനിക്കൊരു പേടി ' 'എന്തിന് അഥവാ നിന്നെ പുള്ളി കണ്ടാൽ എന്റെ പേര് പറഞ്ഞ മതി ' 'പിന്നെ നീ വല്യേ ആളല്ലേ എന്റെ കയ്യിന്ന് കിട്ടും നിനക്ക് എന്ന പിന്നെ നിനക്ക് കൊണ്ടു വെച്ചൂടെ ' 'No എനിക്ക് പേടിയാ 😁'

'ബെസ്റ്റ് എന്ന പിന്നെ ഞാൻ പോയി വരാം അനുഗ്രഹിക്കു മോളെ ' 'എല്ലാവിധ ഭാവുകങ്ങളും നേരുന്നു പോയിട്ട് വാ മോളെ 'ഗൗരിടെ തലയിൽ കയ്യ് വേച് പൂജ പറഞ്ഞു 'Ok ദേ പോയി ദാ വന്നു 'എന്നും പറഞ്ഞ ഗൗരി പോയി പോയി ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞില്ല അപ്പോഴേക്കും ആളുണ്ട് ഓടി വരുന്നു 'എന്ത് പറ്റി ഗൗരി നിന്നെ അങ്ങേരു കണ്ടോ ' 'അതൊക്കെ പിന്നെ പറയാം ആദ്യം നീ എനിക്ക് കുറച്ചു വെള്ളം താ ' പൂജ പെട്ടന്ന് തന്നെ അവളുടെ കയ്യിലുള്ള ബോട്ടിൽ ഗൗരിക്ക് കൊടുത്തു, അവൾ അത് ഒറ്റവലിക്ക് കുടിച്ചു തീർത്തു 'ഇനി പറ എന്താ ഉണ്ടായേ ' 'ഞാൻ letter വേച് തിരിഞ്ഞപ്പോൾ എന്റെ മുന്നിൽ ഒരാൾ നിൽക്കുന്നു ' 'ആര് എബി ആണോ ' 'അല്ല ആ ഹരി ' 'അവനെന്തിനാ അവിടെ വന്നേ ' 'പറയുന്നത് മുഴുവൻ കേൾക്ക് ' 'ആഹ് പറ ' അവൾ പറയാൻ തുടങ്ങി... 'ഗൗരികുട്ടി എന്താ ഇവിടെ ' 'അതെന്താ എനിക്ക് ഇങ്ങോട്ട് വന്നൂടെ ' 'അല്ല പതിവില്ലാതെ ലൈബ്രറിയിൽ കണ്ടത് കൊണ്ട് ചോദിച്ചതാ ' 'ഒന്ന് മുന്നിൽ നിന്ന് മാറിയിരുന്നെങ്കിൽ എനിക്ക് അങ്ങ് പോകയിരുന്നു ' 'എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട് ' 'എന്ത് കാര്യം പെട്ടന്ന് പറ ' 'I Love You ❤️❤️😍 'എന്നും പറഞ്ഞ അവൻ അവളുടെ അധരങ്ങളിൽ ഉമ്മ വെച്ചു സ്വായബോധത്തിലേക്ക് വന്നതും അവൾ അവനെ തട്ടി മാറ്റി 'I hate you ' 'ഓഹ് ആയികോട്ടെ ഞാൻ കാത്തോരുന്നോളാം but still i love you 'എന്നും പറഞ്ഞ അവൻ പോയി 'എന്താ ഞാൻ കേള്ക്കുന്നെ സത്യാണോ ഇതെല്ലാം ' 'അതെടി അവനെ എന്നെ കേറി കിസ്സടിച്ചു '

'ഓഹ് നിന്റെ ഒക്കെ ഭാഗ്യം ബാക്കി ഉള്ളവർ ഇവിടെ പ്രണയം പറയാൻ പറ്റാതെ നടക്കുന്നു ' 'ഇതൊക്കെ ആണോ ഭാഗ്യം നീ ഒന്ന് പോയേ ' 'അല്ല നീ എന്തിനാ avane ഇഷ്ട്ടല്ലന്ന് പറഞ്ഞെ നിനക്ക് അവനെ ഒരുപാട് ഇഷ്ട്ടല്ലേ ' 'അതൊക്കെ ശെരിയാ പക്ഷെ കുറച്ചു കാലം അവൻ എന്റെ പിറകെ നടക്കട്ടെ എങ്ങനെ ഉണ്ട് എന്റെ ബുദ്ധി ' 'നല്ല ബുദ്ധി എനിക്ക് എന്നാണാവോ ഇതിനൊക്കെ ഭാഗ്യം ഉണ്ടാവാ ' 'Wait karo mera betta ' ~~~~~~~~~~~~~ അവൾ അവൻ ഒരുപാട് കത്തുകൾ അയച്ചെങ്കിലും ഒന്നിനും പോലും മറുപഡി ലഭിച്ചില്ല ഏകദേശം ഒരു വർഷത്തോളം ഇത് തുടർന്നു പക്ഷെ ഒരു ദിവസം നിനക്കാതെ അവളെ തേടി അവന്റെ ഒരു കത്തു വന്നു നേരിട്ട് ഒന്ന് കാണണം എന്ന് മാത്രമേ അതിൽ സൂചിപ്പിച്ചിരുന്നുള്ളു കാണേണ്ട സ്ഥലവും സമയവും അവൻ തന്നെ പറഞ്ഞിരുന്നു പക്ഷെ വിധിയുടെ വിളയാട്ടം എന്ന് പറഞ്ഞ പോലെ അവൻ അവളെ തേടി വന്നില്ല പിന്നീട് ഒരിക്കലും college ലൈഫ് കഴിയുന്നവരെ അവൾ letter അയച്ചു കൊണ്ടിരുന്നു പക്ഷെ ഒന്നിനും മറുപടി ലഭിച്ചില്ല അവസാനം അവൾക്കു തന്നെ മടുത്ത സ്വയം എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറി രണ്ടുവർഷം pg ചെയ്ത് ജോബിൻ apply ചെയ്തു പെട്ടന്ന് തന്നെ job കിട്ടി പക്ഷെ അത് ഒരിക്കലും ഇങ്ങനെ ആകും എന്ന് വിചാരിച്ചില്ല

എബി എന്ന പേര് കേട്ടപ്പോൾ ഇത് തന്റെ എബി ആയിരുന്നെങ്കിൽ എന്ന് അവൾ ഒരു വട്ടം എങ്കിലും ചിന്തിച്ചു പക്ഷെ അവിടെയും വിധി അവളെ തോൽപ്പിച്ചു എന്നെങ്കിലും ഒരിക്കൽ അവൻ തേടി വരും എന്ന പ്രതീക്ഷയിൽ ആണ് അവളിന്നും ജീവിക്കുന്നെ ~~~~~~~~~~~~~ 'പൂജ ചേച്ചി ഇത് ഏത് ലോകത്ത ' 'ഞാൻ വെറുതെ പഴയ കാര്യങ്ങൾ എല്ലാം ആലോചിച്ചിരിക്കയായിരുന്നു ' 'ഓഹോ ' 'നീ വന്ന കാര്യം പറ 'തന്റെ കയ്യിൽ ഉള്ള ബുക്ക്‌ ഷെൽഫിലേക്ക് വേച് അവൾ ചോദിച്ചു 'അത് ചേച്ചി ഒരു ഉപകാരം ചെയ്യോ ' 'എന്താണ് കാര്യം അത് പറ ' 'ചേച്ചി എബിച്ചായനോട് പറയണം നമുക്ക് എല്ലാവർക്കും ഇന്ന് പുറത്തേക്ക് പോകാം എന്ന് ' 'നിനക്ക് നേരത്തെ കിട്ടിയത് പോരെ ' 'Pls ചേച്ചി, ചേച്ചി പറഞ്ഞ എബിച്ചായൻ കേൾക്കും എനിക്ക് വേണ്ടി ഒന്ന് പറ ' 'ഹ്മ്മ് ശെരി ഞാൻ പറഞ്ഞു നോക്കാം ബാക്കി എല്ലാം sir പറയുന്ന പോലെ 'എന്നും പറഞ്ഞ അവൾ എബിയുടെ റൂമിലേക്ക് നടന്നു...........  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story