ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 1

armikkarante swantham abhirami

രചന: NISHA NISHUZ

കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നു...എന്താ തനിക്ക് വേണ്ട..കുറച്ചു മുൻപ് തുടങ്ങിയതാണല്ലോ ഈ പുറകെ നടക്കൽ... അതുപിന്നെ.... പല ആളുകളും അവളെ ശ്രദ്ധിക്കാൻ തുടങ്ങി... അവൻ വലിച്ചു കൊണ്ടു പോയി അവളെ ഒരു മൂലയിൽ കൊണ്ടുപോയി നിർത്തി... യൂ ചിറ്റ്... എന്താ തന്റെ ഉദ്ദേശം.... നിന്റെ പാന്റിന്റെ പുറകിൽ.....ബ്ലഡ് ആയിട്ടുണ്ട്.. ആളുകൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു അത് പറയാൻ വേണ്ടിയാ ഞാൻ വന്നേ.. അത് കേട്ടതും അവൾ ആകെ ഷോക്ക് ആയി പോയി...എന്ത് ചെയ്യണം ന്ന് പോലും അറിയാത്ത അവസ്‌ഥ...അവന്റെ കട്ടിയുള്ള ജാക്കറ്റ് ഷർട്ട് അവൾക്കു നേരെ നീട്ടി..അവൾ അത് വാങ്ങിയതും അവൻ കലിപ്പോടെ നടന്നകന്നു..

അവൾക്കവളോട് തന്നെ ലജ്ജ തോന്നിയ നിമിഷം...അവൻ അത് കണ്ടല്ലോ...അവനെ പോലെ എത്ര ആളുകൾ അത് കണ്ടിട്ടിണ്ടാവും...ഞാൻ നാണം കെടരുത് എന്ന് കരുതി അവൻ എന്റെ പിറകെ വന്നിട്ടും ഞാൻ misunderstand ചെയ്തു..പാവം..ഒരു താങ്ക്സ് പറയാൻ കൂടി പറ്റിയില്ല...ഇപ്പോഴത്തെ ഏറ്റവും വലിയ ആവിശ്യം ഫ്ളാറ്റ്ലേക്ക് തിരിച്ചു പോകുകയാണ്...ഇനി എന്നേലും കാണുക ആണേൽ പറയണം... അവൾ ആ ജാക്കറ്റും ഇട്ട് മാളിൽ നിന്ന് വേഗം ഇറങ്ങി ഓട്ടോ പിടിച്ചു ഫ്ലാറ്റിലേക്ക് വിട്ടു.. ഇതാണ് നമ്മുടെ കഥയിലെ നായിക... പേര് അഭിരാമി എന്ന അഭി.....രാകേഷ് മാലിയുടെയും സരോജ മാലിയുടെയും ഒരേ ഒരു സന്തതി... സരോജ യും രാകേഷും ദുബായ് യിൽ ആണ്..അഭി ബാംഗ്ലൂരിൽ ഫാഷൻ ഡിസൈനിംഗ് നു പഠിക്കുന്നു.. ഡി...നിയെന്താ ഇപ്പൊ കുറച്ചു മുന്പല്ലേ ഷോപ്പിംഗ് നു പോയത്..എന്താ ഒന്നും വാങ്ങാതെ തിരിച്ചു വന്നത്..

ഐശ്വര്യ തല തുവർത്തി കൊണ്ട് അഭിയോട് ചോദിച്ചു.. ഒന്നും പറയതിരിക്കുന്നതാ ബേധം ഐഷു..അഭി ഉണ്ടായ കാര്യങ്ങൾ എല്ലാം ഐശ്വര്യ യോട് വിവരിച്ചു... ചെ...മോശയി ട്ടോ...നി എന്ത ചെയ്തേ അപ്പൊ കാര്യറിയതെ... അതു പിന്നെ... പോട്ടെ...സാരല്ല... ഇനി നി അതിൽ ടെൻഷൻ ആവണ്ട ഇനി എപ്പോയെങ്കിലും കാണുകയാണെങ്കിൽ സോറി യും ഒരു താങ്ക്സ് ഉം പറയാം... എന്നാലും...അവൻ...ആരായിരിക്കും.. എന്തായിരിക്കും അവന്റെ പേര്.. എവിടെയുള്ളവൻ ആയിരിക്കും.. എന്ത് പറ്റി മോളെ...ഹൃദയത്തിന്റെ ലോക്ക് പൊട്ടിച്ചു ആരെങ്കിലും അകത്തു കയറിയോ... ഒരു കവിൾ കോഫി കുടിച്ച ശേഷം ബാൽക്കണിയിൽ നിന്ന് പുറത്തേക്ക് നോക്കി നിക്കുകയായിരുന്ന അഭിക്ക് ഒരു കപ്പ് കോഫി നീട്ടി കൊണ്ട് ഐഷു ചോദിച്ചു ഒന്നു പോടി...അതൊന്നും അല്ല...എന്തോ ഒരു ബഹുമാനം പോലെ...

അതുമല്ല...ഞാൻ അവനെ അടിച്ചതിന് എനിക്ക് തന്നെ കുറ്റബോധം തോന്നുന്നു...ഒരു സോറി യും ഒരു താങ്ക്സ് ഉം ഉടനെ തന്നെ പറയാൻ പറ്റിയിരുന്നെങ്കിൽ... ആളെങ്ങനെയാ കാണാൻ...ലൂക്ക് ആണോ.. ആ...അതൊന്നും എനിക്ക് അറിയില്ല... ഞാൻ അതൊന്നും നോക്കിയില്ല... നി നോക്കില്ല...നിന്റെ ഒന്നാമത്തെ പ്രശ്നം ദേഷ്യമാണ്...എത്ര പെട്ടന്നാ നിനക്ക് ദേഷ്യം വരാ.. നമ്മൾ കോളേജിൽ പഠിക്കുന്ന സമയത്ത് തന്നെ നി ഇല്ലാത്ത പ്രശ്നങ്ങൾ ഉണ്ടാക്കി കണ്ണിൽ കണ്ടവരെയെല്ലാം അടിച്ച ആളാ..മൂക്കിന്റെ തുമ്പതാണ് ദേഷ്യം... മ്മ്.. ഇനിയിപ്പോ അങ്ങനെ ആയി ലെ..എന്നിട്ട് നി വാല് പോലെ കൂടെ നിന്നല്ലോ...തെറ്റാണ് ചെയ്യുന്നത് എന്നറിഞ്ഞിട്ടും..കാരണം ന്താ...നിനക്കും എന്റെ കെയർ ഓഫിൽ ഷൈൻ ചയ്യാനുള്ള നിന്റെ പ്ലാൻ...മിണ്ടരുത് നി... ഷോ...കൊച്ചു കള്ളി.. എല്ലാം ഓര്മയുണ്ടല്ലോ...ഞാൻ ചുമ്മാ പറഞ്ഞതല്ലേ ടി...

അയ്യാൾ എവിടെയുള്ളവൻ ആണേലും ഹാപ്പി ആയി ഇരിക്കട്ടെ...എന്നും...എപ്പോഴും... ടി...അഭി...നിന്റെ ഫോണിതാ റിങ് ചെയ്യുന്നു.. ആരാ ന്ന് നോക്ക്... അമ്മമ്മ യാ... ഓഹ് മൈ ഗോഡ്...കൊറേ ആയി അമ്മമ്മക്ക് വിളിച്ചിട്ട്.... അവൾ ഓടി ചെന്ന് ഫോണ് എടുത്തു.. ഹെലോ...അമ്മമ്മ... ആ...അഭി...മോളെ...നിനക്ക് സുഖമാണോ... ആ...നിങ്ങൾക്കോ ... എനിക്കും...മോളെ...നി ഭക്ഷണം ഒക്കെ കഴിച്ചോ.. അഹ്..എന്റെ അമ്മമ്മ കഴിച്ചോ..അവിടെ എന്തൊക്കെയാ വിശേഷങ്ങൾ.. സുഖമാണ് മോളെ...പിന്നെ ഞാൻ ഒരു പ്രധാന പെട്ട കാര്യം പറയാനാ വിളിച്ചത്...നിന്റെ വല്ല്യ അമ്മാവന്റെ കുട്ടി ഇല്ലേ നമിത...നിന്റെ ചേച്ചി... ആ...അമ്മമ്മ...എന്താ നമിതേച്ചിക്ക്..എന്തേലും പ്രത്യേകിച്ചു വല്ല... ആ...അവൾക്കൊരു കല്യാണം ഒതുവന്നിട്ടുണ്ട്...ഇപ്പോയല്ലേ പഠിപ്പ് ഉം ജോലി ഒക്കെ കിട്ടിയത്...അപ്പൊ ഇനി കെട്ടിക്കാം ന്ന് കരുതി 26 വയസായില്ലേ... അഹ്...നല്ല കാര്യം ആണല്ലോ...അമ്മമ്മേ എന്തായാലും ഞാൻ വരും..നമ്മുക്ക് അടിച്ചു പൊളിക്കണ്ടേ...

നിങ്ങളെ എല്ലാവരെയും കണ്ടിട്ട് എത്ര വർഷങ്ങളായി..ഇനി എന്തായാലും അവിടേക്ക് വരണം... അഹ്...നി എന്തായാലും വരണം മോളെ... അതു പറയാൻ തന്നെയാ വിളിച്ചത്...ഞാൻ നിന്നെ കണ്ടിട്ട് 10 പതിനഞ്ചു കൊല്ലം ആവാൻ ആയി..പിന്നെ അടുത്ത ഞായറാഴ്ച ആണ് പരിപാടി..ഇപ്പൊ നിശ്‌ചയം മാത്രമേ ഉള്ളു...അതിനെന്നെ ഗംഭീര പരിപാടികൾ ണ്ടാക്കുന്നുണ്ട്‌..നി ഒരു മാസത്തെ ലീവ് ചോദിച്ചു പോര്...നിന്നെ കൊണ്ടു വരാൻ ഇവിടുന്ന് ആളെ വിടാണോ... തീർച്ചയായും ഞാൻ വരും..ആളെയൊന്നും വിടേണ്ട..ഞാൻ തനിയെ വന്നോളം...അമ്മമേ... എന്നാൽ നേരത്തെ കാലത്തെ പോരാൻ നോക്ക്...മറ്റന്നാൾ ഇങ് പോര്... ശരി അമ്മമേ...ഞാൻ മിസ് നോട് ലീവ് ചോദിച്ചു നോക്കട്ടെ... ആ...എന്ന ശരി..ഇനി എല്ലാം വന്നിട്ട് പറയാം.. ആ... എന്താടി...എന്തു പറ്റി നിനക്ക് ഇത്ര സന്തോഷം... ഫോൺ കട്ട് ചെയ്‌തയുടനെ തന്നെ അഭിയോട് ഐഷു ആകാംഷയോടെ ചോദിച്ചു.. ടി...ഞാൻ കൊറേ കാലങ്ങൾക് ശേഷം അമ്മ ന്റെ വീട്ടിൽ പോവ...മറ്റന്നാൾ...

അതിന് മിസ് നോട് ആദ്യം ലീവ് ചോദിക്കണം... ദേ...മിസ് നു നൂറായുസ്..എനിക്ക് ധാ വിളിക്കുന്നു... ഹെലോ...ഗുഡ് ഈവനിംഗ് മാഡം... Ha ഗുഡ് ഈവനിംഗ്...ഐശ്വര്യ... നമ്മുക്ക് ഒരു ഓർഡർ കിട്ടിയിട്ടുണ്ട്..അര്ജന്റ് ആണ്..ഞാൻ ആണേൽ കമ്പനി യുടെ മറ്റു works ഇൽ disturbed ആണ്..നിയും അഭിരമിയും കൂടി ഉടനെ തന്നെ കമ്പനിയിലേക്ക് വാ... ശരി മാഡം... എന്താടി..എന്താ മാഡം പറഞ്ഞേ..എന്തിനാ വിളിച്ചെ... വേഗം റെഡി ആവ്. ...ഒരു ഓർഡർ വന്നിട്ടുണ്ട് ന്ന്..അര്ജന്റ് ആണ് പോലും..അതൊണ്ട് നമ്മളോട് രണ്ടളോടും കമ്പനി യിലേക്ക് വേഗം വരാൻ പറഞ്ഞു... ശരി എന്നാൽ....നൈറ്റ് ആവാൻ ആയിലെ...ത്രീഫോർത് ഇട്ടാൽ പോരെ.. ആ.. അങ്ങനെ അവർ രണ്ടും റൂം ലോക്ക് ചെയ്ത് ഓട്ടോ പിടിച്ചു നേരെ കമ്പനിയിലേക്ക് വിട്ടു... ഹായ്..ഗുഡ് ഈവനിംഗ് മാഡം...എന്തിനാ വിളിപ്പിച്ചേ... അഹ്..നമ്മുടെ കോസ്റ്റ്യും മേകിങ് റൂമിൽ ഒരാൾ ഇരിക്കുന്നുണ്ട്..അയാൾക്ക് കേരള സ്റ്റൈൽ ഇൽ engagement നു ഇടാൻ പറ്റിയ സാരി ഡിസൈൻ ചെയ്യണം..അയ്യാൾ പറയുന്ന പോലെ... ഐശ്വര്യ... നി അപ്പുറത്തെ റൂമിൽ പോയി സാധിക യെ വിളിച്ചു വാ..വേറെ ഒരു വർക്ക് ചെയ്യാൻ ഉണ്ട്...അഭി...നി കോസ്റ്റും മേകിങ് റൂമിലേക് പൊക്കോ...

ശരി മാഡം... എസ്ക്യൂസ് മീ സർ...ഇങ്ങനെയുള്ള മോഡൽസ് ആണ് വേണ്ടത് അവളുടെ ശബ്ദ കേട്ട് ഫോണിൽ എന്തോ നോക്കി കൊണ്ടിരിക്കുക ആയിരുന്ന അയ്യാൾ തിരിഞ്ഞു നിന്ന് അവൾക്ക് അഭിമുഖമായി നിന്നു... അയാളെ കണ്ടതും അവൾ ഞെട്ടി പോയി...മാളിൽ കണ്ട ചെക്കൻ... പെട്ടന്ന് കണ്ടപ്പോൾ എന്ത് പറയണം എന്ന് അറിയാതെ അവൾ കുഴങ്ങി... Iam സോറി...ഞാൻ...അപ്പൊ... ലുക്ക് ദിസ്... ഈ മോഡലിൽ മെറൂണ് കളർ സാരിയിൽ ഹെവി വർക്ക് വേണം.. ഒക്കെ സർ..സർ...ഇന്ന് രാവിലെ... ഞാൻ... പിന്നെ ഹാൻഡ് ഇൽ ഈ വർക്ക് മതി..ഇത്രക്ക് ഹെവി ആയിലെങ്കിലും..നല്ല ഭംഗി വേണം കാണാൻ.. സർ..അതു പിന്നെ...ഇന്ന് രാവിലെ.. പിന്നെ നെക്ക് ഇൽ ഈ ഫ്രഞ്ച് കനോട്‌സ് കൊണ്ട് ഒരു ഡിസൈൻ ചയ്താൽ മതി..മറ്റന്നാൾ ക്ക് മുൻപ് വേണം അതായത് നാളെ തന്നെ... Its ഒകെ സർ...സോർ... പിന്നെ നാളെ എപ്പോ കിട്ടുമെന്ന് പറ... നാളെ ഈവനിംഗ് ആവുമ്പോയേക്കും ചെയ്ത് വെക്കാം... ഒക്കെ...thank യൂ.. സർ..എനിക്കൊരു... അവൾ പറയാൻ തുനിഞ്ഞത് പോലും കേൾക്കാതെ അയ്യാൾ ഡോർ തുറന്നു പുറത്തേക്ക് പോയി... എന്തൊരു അഹംകാരം...ഞാ. എത്ര പ്രാവിശ്യം സോറി പറയാൻ ശ്രമിച്ചു...എന്നിട്ടും...ഒരു കലിപ്പൻ...കട്ടി മീശകാരൻ മസിലൻ ചെക്കൻ...എന്തൊരു ജാഡ എന്റെ അമ്മോ.... ★★★★★★★★★★★★

ഹെലോ...അച്ചമ്മേ...പറയി... നി മറന്നിട്ടില്ല ലോ ലെ നിന്റെ നമിതചേച്ചി ന്റെ നിശ്ചയം.. ഇല്ല അച്ചമ്മേ..ഇത് ഇന്ന് എത്രാമത്തെ പ്രാവിശ്യമാണ് വിളിക്കുന്നത്...ഞാൻ എന്തായാലും മറ്റന്നാൾ തന്നെ വരും..ഇപ്പൊ ചേച്ചിക്കുള്ള ഡ്രസ് ഡിസൈൻ ചെയ്യാൻ പറഞ്ഞു ഇറങ്ങിയതെ ഉള്ളു... ആ...നി മറക്കല്ലേ...ട്ടോ... ആ....അച്ചമ്മേ....ഞാൻ എന്റെ ചേച്ചിന്റെ കല്യാണത്തിന് എന്തായാലും വരും... ആ...നേരത്തെ കാലത്തെ വരണേ മോനെ...നി ഇപ്പൊ ആ പട്ടാളത്തിൽ പോയിട്ട്..നിന്നെ ഒന്ന് കാണാൻ പോലും കിട്ടിയില്ല... പേടിയാണ് ന്റെ കുട്ടിന്റെ കാര്യം ഓർക്കുമ്പോൾ... എന്തിനാ അച്ചമ്മേ പേടിക്കുന്നെ...ഇനി ഇപ്പൊ അതിർത്തി ന്ന് വെടി കൊണ്ട് മരിക്കുക ആണേലും അത് ഈ രാജ്യത്തിന് വേണ്ടിയിട്ട് അല്ലെ... മിണ്ടി പോകരുത് ...നി...നിന്റെ ചലന മറ്റ ശരീരം കാണാൻ എനിക്ക് കഴിയില്ല മോനെ...സൂക്ഷിക്കണം ട്ടോ.. അച്ചമ്മേ..ഞാൻ ഇപ്പൊ ഒരാഴ്ച ആയി ലീവ് എടുത്തു വേറെ ഒരു പേപ്പർ ശരിയാക്കാൻ വേണ്ടി ട്ട്..ഇപ്പൊ ഞാൻ അതിർത്തി യിൽ ഒന്നും അല്ല... ആ...എന്ന കൊള്ളാം മോനെ...നേരത്തെ വരണേ... ആ... അവൻ ഫോൺ കട്ട് ചെയ്ത് റോഡ് ക്രോസ് ചെയ്യാൻ നിന്നപ്പോൾ അഭിരാമി അവന്റെ അടുത്തേക്ക് ഓടി വന്നു ഏയ്..സർ... എന്തു വേണം തനിക്ക്..കൊറേ ആയല്ലോ ഇത് തുടങ്ങിയിട്ട്... അതുപിന്നെ.... (തുടരും)

Share this story