ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 14

armikkarante swantham abhirami

രചന: NISHA NISHUZ

എല്ലാവരും ഫുഡ് കഴിക്കാൻ ഇരുന്നപോയേക്കും ദേവ് കുളി കഴിഞ്ഞു വന്നു... ദേവ്...ഇന്ന് എവിടേയ്ക്ക ട്രിപ്പ്...നകുലിന്റെ അമ്മ ചെല്ലാൻ പറഞ്ഞിട്ടിലെ...അവളെയും കൊണ്ട്... വീട്ടിലോട്ട് ചെല്ലാൻ... എനിക്ക് ചമലാണ്...ഞങ്ങൾ പോകുന്നില്ല അച്ഛാ.... അത് പറഞ്ഞാൽ പറ്റില്ല മോനെ...വിരുന്നിന് ക്ഷണിചാൽ..അവിടെ പോകൽ ഒരു ആദിത്യാ മര്യാദയാണ്...നിനക്ക് എത്ര മാസം ലീവ് ഉണ്ട്... കല്യാണം ആണെന്ന് പറഞ്ഞോണ്ടും ഇതിനിടക്ക് ഒന്നും ലീവ് എടുക്കാതോണ്ടും 2 മാസം തന്നിട്ടുണ്ട്... ഹ....അതെന്തായാലും നന്നായി...അവളെയും വല്ലൊടുത്തുക്കും ട്രിപ്പ് ഒക്കെ പൊക്കോ...നി ഇനി 2 മാസം കഴിഞ്ഞങ് പോകും...അല്ല മോളെ...നി ഇനി ബാംഗ്ലൂർ ലേക്ക് തിരിച്ചു പോകുന്നുണ്ടോ...എന്താ...എങ്ങനെയാ അഭിപ്രായം...രാകേഷ് നിന്റെ തീരുമാനം എന്താ...

എനിക്ക് എന്ത് തീരുമാനം ആണ്..ഇനി നമ്മൾ അല്ലാലോ തീരുമാനിക്കേണ്ടത് അവർ അല്ലെ..അവർ രണ്ടും തീരുമാനിക്കട്ടെ... ഞങ്ൾ ക്ക് ഏതായാലും തിരിച്ചു പോണം..അവിടെ ഇങ്ങനെയൊക്കെ ആയിരിക്കും ന്ന് ഒരു നിശ്ചയവും ഇല്ല.. ഇന്ന് ഇപ്പൊ എന്റെ വീട്ടിലേക്ക് പോകണം ന്ന് കരുതുന്നുണ്ട്... ഒ...നിങ്ങൾക്ക് വരാൻ ഒഴിവ് ഇല്ലാതെ പോകാൻ ആയോ മക്കളെ...ഇനി എന്നാ ഇങ്ങനെ ഒന്ന് ഒത്തു കൂടുക...എന്തൊരു സന്തോഷമുള്ള നിമിഷങ്ങൾ ആയിരുന്നു കടന്നുപോയത്...ഇനി ഇപ്പൊ എല്ലാവരും ഓരോ വഴിക്ക് പിരിയാൻ നിക്കാണ്...അതും കണ്ണെത്താ ദൂരത്തേക്ക് അല്ലെ പോകുന്നേ... അമ്മമ കണ്ണു തുടച്ചു ഫുഡ് കഴിക്കാതെ എഴുന്നേൽക്കാൻ നിന്നതും സരോജ അവരെ പിടിച്ചിരുത്തി... എന്റെ അമ്മേ...അമ്മ ഇങ്ങനെ ഒന്നും പറയാതെ...ഞാൻ തിരിച്ചു പോകുന്നില്ല...സൗദിയിലേക്ക്...രാകേഷ് ഏട്ടൻ മാത്രമേ പോകുന്നുള്ളൂ...പിന്നെ കൊറേ കാലം സൗദിൽ അല്ലെ നിന്നത്...അപ്പൊ ഇനി രാകേഷേട്ടന്റെ വീട്ടിലും ഇവിടെയും ആയി ഞാൻ ഉണ്ടാവും...

ന്ന് പറഞ്ഞപ്പോൾ അമ്മമായുടെ മുഖത്തു പുഞ്ചിരി വിരിഞ്ഞു... അല്ല...മോളെ...ബാംഗ്ലൂരിലേക്ക് പോകുന്നതിനെ പറ്റി നി ഒന്നും പറഞ്ഞില്ല...നിനക്കു ജോലി ക്ക് പോകാൻ താല്പര്യം ഉണ്ടോ... അങ്ങനെ ചോദിച്ചാൽ...6 മാസം കൂടിയുണ്ട് കോയ്‌സ്...അത് complete ആക്കിയാൽ മാത്രമേ ട്രെയ്നിങ് ന്റെ സർട്ടിഫിക്കറ്റ് കിട്ടു....അത് കിട്ടുവോളം.... അഭി...നിനക്ക് എന്തിനാ ഇനി സർട്ടിഫിക്കറ്റ് ഒക്കെ..നിനക്ക് എന്തെങ്കിലും ജോലി ചെയ്യണം ന്ന് ഉണ്ടെങ്കിൽ നാട്ടിൽ തന്നെ ഫാഷൻ ഡിസിങ് നോക്കാം..ബാംഗ്ലൂർക്ക് ഒന്നും പോവണ്ട...ദേവ് അല്പം കടുപ്പത്തിൽ പറഞ്ഞു.. അതെങ്ങനെ മോനെ..അവളെ ആഗ്രഹം ബാംഗ്ലൂർ പോയി പഠിക്കുക എന്നാണെങ്കിൽ അങ്ങനെ ആവട്ടെ... അഭി എവിടേക്കും പോകുന്നില്ല...ഇവിടെ ഈ വീട്ടിൽ എന്റെ ഭാര്യയായി ഈ കുടുംബത്തിലെ മരുമകൾ ആയി ജീവിക്കും..ഇനി ഏത് കോയ്‌സ് ഉം complete ആക്കണം ന്ന് ഇല്ല... ദേവ് ദേഷ്യത്തോടെ ചെയർ വലിച്ചിട്ട് എഴുനേറ്റ് പോയി... ദേവിന്റെ ദേഷ്യം കണ്ടു അഭി ഒന്ന് പേടിച്ചു... മോളെ..നി പേടിക്കേണ്ട...അവനെ ഞാൻ പറഞ്ഞു മനസിലാക്കി കൊളം...

നിന്റെ ജോലി ഒന്നും നി കളയാൻ നിക്കണ്ട... എനിക്ക്...ജോലിക്ക് പോകണം ന്ന് നിർബന്ധം ഇല്ല മാമ... ദേവേട്ടന് ഇഷ്ടമില്ലലോ...ജോലിക്ക് പോകുന്നത് അത് കൊണ്ട് ഞാൻ പോകുന്നില്ല... ന്ന് പറഞ്ഞു ചുണ്ടിൽ ഒരു ചിരി വരുത്തി ഭക്ഷണം കഴിച്ചു എഴുനേറ്റ് പ്ലേറ്റ് കൾ ഒക്കെ പൊറുക്കി എടുത്തു കഴുകാൻ സഹായിച്ചു അകം അടിച്ചു വരാൻ ചൂൽ എടുത്തു റൂമിലേക്ക് നടന്നു...അപ്പോഴും കലിപ്പിൽ എന്തോ ഓർത്തു കൊണ്ട് പുറത്തേക്ക് നോക്കി നിക്കുകയാണ് ദേവ്... ദേവേട്ട....ഞാൻ ബാംഗ്ലൂർക്ക് പോകുന്നില്ല.. ഇനി അതോർത്തു ദേവേട്ടൻ ടെൻഷൻ ആവണ്ട...എനിക്ക് പോവണ്ടേ... നി എന്നോട് ഒന്നും മിണ്ടണ്ട... ദേവേട്ട... എന്താ കൊച്ചു കുട്ടികളെ പോലെ ...ഞാൻ പറഞ്ഞില്ലേ എനിക്ക് പോവേണ്ട ന്ന്...നോക്ക്...ദേവേട്ടാ... ഇങ്...നോക്ക്...അവൾ അവന്റെ ഷർട്ടിൽ തോണ്ടി കൊണ്ടിരുന്നു... നിനക്ക് പോവന്ടെങ്കിൽ പിന്നെ എന്തിനാ നി 6 മാസത്തെ കോയ്‌സ് ന്റെ കാര്യമൊക്കെ പറഞ്ഞത്...ഇപ്പൊ എല്ലാവരുടെയും ഇടയിൽ ഭാര്യയുടെ സ്വപ്നങ്ങൾക്ക് വില കൊടുക്കാത്ത ഒരാൾ ആയി മാറിയില്ലേ ഞാൻ..

അത് പിന്നെ ഞാൻ അപ്പൊ...അതൊന്നും ആരും കാര്യമാക്കി കാണില്ല ദേവേട്ടാ... ഇങ്ങു നോക്ക് അഭി...എനിക്ക് നി ഇങ്ങനെ ആരുടെ മുന്നിലും താഴ്ന്നു നിക്കുന്നത് ഇഷ്ടമില്ല...നമ്മളെ സെക്കന്റ് മീറ്റ് ഓർക്കുന്നുണ്ടോ നി...സർ...സർ...ന്നൊക്കെ വിളിച്ചു എന്തു താഴ്മയോടെയാണ് സംസാരിച്ചത്...നി അങ്ങനെ ആരുടെ ഇടയിലും താഴ്ന്നു നിക്കണ്ട....ഒരു കസ്റ്റമർ നെ ഹാപ്പി ആക്കാൻ നിങ്ങൾ എത്രത്തോളം ക്ഷമിച്ചു നിക്കുന്നുണ്ട് ന്ന് എനിക്ക് അറിയാം...അതോണ്ട് അത് വേണ്ട...നി എന്റെ ഭാര്യയായി ഇവിടുത്തെ മരുമകൾ ആയി എന്റെ കുഞ്ഞുങ്ങളുടെ അമ്മയായി ഇവിടെ കഴിഞ്ഞാൽ മതി...നിനക്ക് ഒരു കുറവും വരുത്താതെ ഞാൻ നോക്കികൊളം...ന്ന് പറഞ്ഞു കൊണ്ട് അവളുടെ അരയിലൂടെ കയ്യിട്ട് തന്നിലേക്ക് ചേർത്തു നിർത്തി അവളുടെ മൂക്കിനോട് തന്റെ മൂക്ക് മുട്ടിച്ചു... വേഗം റെഡി ആവാൻ നോക്ക്...നമ്മുക്ക് ഒന്ന് രണ്ടു സ്ഥലങ്ങളിൽ പോകാനുണ്ട്... ന്ന് പറഞ്ഞു ദേവ് ഷെൽഫ് തുറന്നു ഡ്രസ് എടുത്തപ്പോൾ അഭി അത് വാങ്ങി അയണ് ചെയ്തു വെച്ചു.....

അമ്മയെ കൊണ്ട് സാരിയും ചുറ്റിപ്പിച്ചു അവർ ഇരുവരും യാത്ര പറഞ്ഞു ഇറങ്ങി...ബുള്ളറ്റിൽ കയറി നമിതയുടെ കല്യാണം കഴിച്ച വീട്ടിലേക്ക് തിരിച്ചു... അവിടെ എത്തിയതും എല്ലാവരും കൂടെ വമ്പൻ സ്വീകരണം ആയിരുന്നു ദേവിനെയും അഭിയെയും... ഫുഡ് ഒക്കെ വാരി വലിച്ചു അകത്തു കയറ്റിയപ്പോൾ അഭിയുടെ വയർ വീർത്തു സാരി ടൈറ്റ് ആയി....യ്യോ...ശ്വാസം വിടാൻ പോലും പറ്റുനില്ലലോ...തിന്നുമ്പോൾ ഓർക്കണമായിരുന്നു...അഭി...ഇനി എന്ത് ചെയ്യും... മക്കൾക്ക് ക്ഷീണം കാണില്ലേ...കുറച്ചു നേരം ആ റൂമിൽ പോയി കിടന്നോളൂ രണ്ടും ന്ന് പറഞ്ഞു നകുൽ ഏട്ടന്റെ അമ്മ അവരെ ഒരു റൂമിൽ കൊണ്ടാക്കി...നകുലും നമിതയും ഉച്ചമയക്കതിന് റൂമിൽ പോയിരിക്കുകയാണ്... ദേവട്ടാ....ഞാൻ ഇപ്പൊ വരാം ന്ന് പറഞ്ഞു അവൾ റൂമിൽ ഉള്ള വാഷ് റൂമിൽ കയറി കതക് അടച്ചു...സാരി കുറച്ചു ലൂസ് ആക്കിയതും ഞെറി എടുത്തതെല്ലാം അവളുടെ കയ്യിൽ പോന്നു... ദൈവമേ...ഇനി എന്ത് ചെയ്യും...സാരി ഡിസൈൻ ചെയ്യാൻ ഒക്കെ അറിയാം ...പക്ഷെ...ഉടുക്കാൻ അറിയില്ലലോ...ഇനിയിപ്പോ എങ്ങനെ ഇതൊന്നു സെറ്റ് ആക്കും...ഇത് അഴിയുന്നതിന് മുൻപ് ഇതാകെ കുറച്ചേ ഉണ്ടായിരുന്നുലോലോ. .പിന്നെ എങ്ങനെ ഇത്രേം ആയി...അവൾ കുറെ മെനകേട്ടു നോക്കിയെങ്കിലും അവൾക്ക് അത് ശരിയാക്കാൻ സാധിച്ചില്ല...

ഇനി എന്ത് ചെയ്യും...ദേവേട്ടനോട് പറഞ്ഞാലോ...അയ്യേ...ദേവേട്ടൻ എന്റെ വയർ ഒക്കെ കാണും..പക്ഷെ...ഈ സാരി ശരിയായിലെങ്കിൽ....സീനും ആണ്...അവൾ സാരി മാടി പിടിച്ചു ഡോർ തുറന്നു... ദേവേട്ട... എന്റെ എന്റെ സാരി... ന്ന് അഭി പറഞ്ഞതും ഫോണിൽ നിന്നും തലയുയർത്തി ദേവ് അഭിയെ നോക്കിയപ്പോൾ ആദ്യം കണ്ണിൽ പെട്ടത് ദേവിനെ കണ്ടറോൾ കളയുന്ന അഭിയുടെ വയറിൽ തന്നെയായിരുന്നു... കുറച്ചു നിമിഷം ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിക്കുന്നത് കണ്ടു അവൾ സാരി കേട് വന്നു ന്ന് പിന്നെയും പറഞ്ഞു... എന്റേട.... നിയെന്താ ഈ ചെയ്തേ..എങ്ങനെ കേട് വന്നേ..ഇനി എങ്ങനെയാ ശരിയാക്കാ...പെട്ടല്ലോ ദൈവമേ... നമിത ചേച്ചിയോട് പറഞ്ഞാൽ അവൾ പറയും ഇത് കേട് വരുത്തിയത് ഞാൻ ആണെന്...അതോണ്ട് ഞാൻ തന്നെ ശരിയാക്കിയെ പറ്റു... യൂട്യൂബിൽ നോക്കി ഒരു വിധം അവൾക്ക് സാരിയൊക്കെ ശരിയാക്കി കൊടുത്തു.കുറച്ചു നേരം അവളെയും നെഞ്ചോട് ചേർത്തു കൊണ്ട് കിടന്നപോയാണ് ശാരിഖ് വിളിച്ചത്.... ഈ കുരിപ്പ് എന്തിനാണാവോ ഇനി ഈ നേരത്തു വിളിക്കുന്നെ...

ന്ന് കരുതി ഫോൺ അറ്റൻഡ് ചെയ്തു... ടാ...നിയിപ്പോ എവിടെയാ... ഞാനോ..ഞാൻ പെങ്ങളെ കെട്ടിച്ച വീട്ടിലാ...ആലുവ...എന്തേ... ടാ...ഞങ്ങൾ കൊച്ചിയിൽ ഒരു പാർട്ടി പ്ലാൻ ചെയ്തിട്ടുണ്ട്..എല്ലാവർക്കും...ഇന്ന് night... നിനക്ക് ഒന്ന് വരാൻ പറ്റോ... നിന്റെ കല്യാണവും കഴിഞ്ഞതൊക്കെ ഞാൻ അറിഞ്ഞു... എടാ ഞങ്ങൾ ഇപ്പൊ തിരിച്ചു പോകും ടാ...ഞങ്ങൾക്ക് ഒന്നും വരാൻ പറ്റില്ല... അങ്ങനെ പറയല്ലേ...ശാലിനിയ പറഞ്ഞേ നിന്നെ വിളിക്കാൻ...നി എന്തായാലും വരാതിരിക്കില്ല ന്ന്..നി അഭിയെയും കൊണ്ട് വാ...അവളുടെ relatives ന്ന് പറയാൻ നിങ്ങളൊക്കെ ഉള്ളു...പ്ലീസ്...പറ്റില്ലെന്ന് മാത്രം പറയല്ലേ... ഒ...ശരി...ശരി...ലൊക്കേഷൻ സെന്റ് ആക്ക്... ന്ന് പറഞ്ഞു ഫോൺ കട്ടാക്കി... ഉം...എന്താ...ആകെ ആലോചിച്ചു നിക്കുകയായിരുന്ന ദേവിനെ നെഞ്ചിൽ തട്ടി കൊണ്ട് അഭി ചോദിച്ചു... ശാരിഖ് ആയിരുന്നു വിളിച്ചത്...പാർട്ടിക്ക് വരാൻ...നമ്മൾ ഒള്ളു കാരണവർ ആയിട്ട് ന്ന്.. ആഹാ... അത് കലക്കി...പിന്നെ എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്...ഇന്നലെ പറയണം ഇന്ന് കരുത്തിയതാ...

പക്ഷെ...പറയാൻ ഒരു സാഹചര്യം കിട്ടിയില്ല... എന്താണെന്ന് വെച്ച പറഞ്ഞു തോലക്ക്... അതേയ്...ഈ ബാംഗ്ലൂരിൽ പഠിച്ചതും ജീൻസ് പാന്റ് ഇടുന്ന പെണ്ണ് കുട്ടികളും മോശക്കാരും നാട്ടിൻ പുറത്തു വളരുന്ന പെണ്ണ് കുട്ടികളും പാട്ടുപാവട ഇടുന്നവരും നല്ലത്...ന്ന് ലെ. ഇപ്പൊ എന്തായി...എന്തായിരുന്നു... മലപ്പുറം കത്തി അമ്പും വില്ലും...സുലൈമാനി കട്ടൻ...കൊറോണ ചെയ്‌ൻ... എന്റമ്മോ..എന്തെല്ലാം പുകിലുകൾ ആയിരുന്നു...ഇപ്പൊ മനസിലായില്ലേ മിണ്ടാ പൂച്ച കലം ഉടക്കും ന്ന്...ഒറ്റ നോട്ടത്തിൽ ഏതൊരു പെണ്ണിനേയും വിലയിരുതാൻ പാടില്ല ന്ന് ഇപ്പൊ മനസിലായി കാണുമല്ലോലിലേൽലല്ലേ... മനസിലായി എന്റെ അഭി ന്ന് പറഞ്ഞു അഭിയുടെ മൂക്കിന് പിടിച്ചു വലിച്ചു.. ആ...ന്ന് പറഞ്ഞു അവൾ മൂക്ക് ഉഴിഞ്ഞതും അവളെ വാരിയെടുത്തു കൊണ്ട് ബെഡിലേക്ക് ഇട്ടു.. കൂടെ ദേവും... പുഞ്ചിരി ഒളിപ്പിച്ചു വെച അവളുടെ വിറയാർന്ന ചുവന്ന അധരങ്ങളിൽ ഒരു ചെറുനോവോടെ വികാരങ്ങൾ ശമിപ്പിക്കുമ്പോൾ അവനിലലിയാൻ അവളുടെ മനസ് തുടിച്ചുകൊണ്ടിരുന്നു...

അത് മനസിലാക്കിയോളം അവളിലേക്ക് തന്റെ പ്രണയമഴയായി ആഴ്ന്നിറങ്ങാൻ നിന്നതും ഫോൺ ബെല്ലടിച്ചതും ഒപ്പം ആയിരുന്നു... ഒ...ആരാ ഈ കൃത്യ സമയത്തു...പാഷണത്തിലെ __ പോലെ.. ശാരിഖ് ആണല്ലോ... ഹെലോ.... ഹെലോ...ദേവേട്ട ഞാനാ ശാലിനി...നിങ്ങൾ രണ്ടും എന്തായാലും വരണം ട്ടോ... വേഗം ...നിങ്ങൾ പൊന്നോ....വേഗം വരി...ഞങ്ങൾ വെയ്റ്റിങ് ആണ്... ആ....ഞങ്ങൾ വരാൻ നിക്കുവാ...ന്ന് പറഞ്ഞു ഫോൺ കട്ടാക്കി... ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയിക്കൊണ്ടിരുന്നു...നാളെ ദേവ് ആർമിയിലേക്ക് തന്നെ ലീവ് കഴിഞ്ഞു തിരിച്ചു പോകുകയാണ്...അതിന്റെ സങ്കടത്തിലാണ് അഭി... ദേവേട്ട...പോകണ്ട.. ദേവേട്ട.. ഇങ്ങള് പോയാൽ പിന്നെ ഞാൻ ഒറ്റക്ക് ആവും...ഒരു രസോം ഉണ്ടാവില്ല... നി ഒറ്റക്ക് അല്ലാലോ...അഭി കുട്ടി നിന്റെ വയറ്റിൽ ഒന്നിനെ കൂടി തന്നിട്ടല്ലേ നിന്റെ ദേവേട്ടൻ പോകുന്നേ..പിന്നെ നിനകമ് കൂട്ടിന് ആതി ഉണ്ട്..അമ്മ...അച്ഛമ്മ...അച്ഛൻ...ചെറിയമ്മ...ചെറിയച്ചൻ... ചാച്ചൻ...എല്ലാവരും ഇല്ലേ...ഞാനല്ലേ ഒറ്റക്ക് പോകുന്നേ... എന്നാലും ദേവേട്ടൻ പോകണ്ട....ആരുണ്ടായലും ദേവേട്ടൻ ഉള്ള പോലെ ആവില്ലലോ.... അവൾ ദേവേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങി...

എന്തോന്ന്...അഭി കുട്ടി...നിന്റെ ദേവേട്ടൻ പെട്ടന്ന് വരില്ലേ...നി ഇങ്ങനെ ടെൻഷൻ അടിച്ചു നിക്കാതെ നന്നായി ഫുഡ് ഒക്കെ കഴിക്കണം...അല്ലെങ്കിൽ അത് കുഞ്ഞിനെ ബാധിക്കും...കേട്ടോടി...സുന്ദരി കുട്ടി....ന്ന് ചോദിച്ചു അവളുടെ മുഖം ഇരു കൈകൾകുളിൽ ആക്കി ...പരസ്പരം ചുണ്ടുകൾ കോർത്തു...പ്രണയം ഒരു മഴയായി പെയ്തിറങ്ങിയ നിമിഷം...അതിലലിഞ്ഞു കൊണ്ട് ചോരയുടെ ചവർപ്പ് വരുന്നത് വരെ അങ്ങനെ നിന്നു..ശേഷം അവളുടെ കുഞ്ഞു വയറ്റിൽ വളരുന്ന ജീവന്റെ തുടിപ്പിനു ഒരു ചുംബനവും നൽകി ഫുഡ് കഴിക്കാൻ പോയി.... അങ്ങനെ ഫുഡ് കയിച്ചു എല്ലാവരും കിടന്നു...അഭി ദേവിന്റെ നെഞ്ചോട് ചേർന്നു കൊണ്ട് കിടന്നുറങ്ങി...ദേവ് അവളുടെ മുടിയിയകളിലൂടെ തഴുകി കൊണ്ടിരുന്നു.... പുലർച്ചെ 5 മണി ആയതും പോകുകയാണ് ദേവ് എല്ലാം റെഡി ആക്കി പോകാൻ ഇറങ്ങി... ദേവേട്ടാ... ന്ന് പറഞ്ഞു കൊണ്ട് പെണ്ണ് പൂര കരച്ചിൽ.... അഭി....കരയാതെ....ചേട്ടൻ അവിടെ എത്തിയിട്ട് വിളിക്കാം ട്ടോ...പിന്നെ നാളെയല്ലേ ...2 മാസം ആവുന്നെ....

ഡോക്ടർ ചെല്ലാൻ പറഞ്ഞിട്ടില്ലേ... അമ്മയുടെ കൂടെ പോവോണ്ടി....ട്ടോ....ന്ന് പറഞ്ഞു അവളുടെ നെറ്റിയിൽ ചുണ്ടമർത്തി കൊണ്ട് എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി.... അവൻ പോകുകയാണ്...ജനിച്ച മണ്ണിന് വേണ്ടി...ഒരു രാജ്യത്തെ ജനതക്ക് വേണ്ടി....അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി... പ്രിയപ്പെട്ടവരെ ഉപേക്ഷിച്ചു തന്റെ ജീവിതം ബലിയർപ്പിച്ചു കൊണ്ട്.... മടങ്ങി വരും എന്നുറപ്പില്ലാഞ്ഞിട്ടും മടങ്ങി വരുമെന്ന് മൊഴിഞ്ഞു കൊണ്ട്..... ഇന്ന് നാം സമാധാനത്തോടെ അന്തിയുറങ്ങുന്നുണ്ടെങ്കിൽ അത് ഓരോ പട്ടാളക്കാരന്റെയും ഔദാര്യത്തിലാണ്....നമ്മളെ സുരക്ഷക്ക് വേണ്ടിയാണവർ കഷ്ടപ്പെടുന്നത്....അവർക്കുമുണ്ടാവും...ആഗ്രഹങ്ങളും സ്വപ്നങ്ങളും...എല്ലാം ഉള്ളിലൊതുകി പോവുകയാണ്....ഒരു രാജ്യത്തിന്റെ ജനതയുടെ സ്വപ്നങ്ൾ പൂവാണിയിക്കാൻ........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story