ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 2

armikkarante swantham abhirami

രചന: NISHA NISHUZ

ഷോ...ആകെ നാണം കെടുമല്ലോ.. എന്തൊരു ജാഡയാ ഇയ്യാൾക്ക്... തോറ്റു കൊടുക്കാൻ പാടില്ല....ഐഡിയ..അഭി.....ഐഡിയ ക്യാൻ change your ലൈഫ്... സർ...ഇത് ഞങ്ങളെ contact നമ്പർ ആണ്..എന്തെങ്കിലും bridal വർക് ഒക്കെ ഉണ്ടേൽ കാൾ ആക്കിയാൽ മതി ന്ന് പറഞ്ഞു കൊണ്ട് അവൾ ബാഗിൽ നിന്നും ഒരു കാർഡ് എടുത്തു അവനു നീട്ടി... അതിന്റെ ആവശ്യമില്ല ന്ന് പറഞ്ഞു ആ കാർഡ് വാങ്ങാതെ അവൻ തിരിഞ്ഞു നടന്നു... ചെ.....എന്റെ പൊട്ടത്തി അഭി...ഇവനോടൊക്കെ സോറി പറയാൻ പോയ നിന്നെയൊക്കെ കാലേ വാരി നിലതടിക്കണം... എന്താടി...എന്തുവാ പ്രശ്നം... ഒന്നുല്ല ഐഷു...ആ പോയ മഹാൻ ഇല്ലേ...അവനായിരുന്നു മാളിൽ കണ്ട ചെക്കൻ... ആഹാ...അടിപൊളി ലൂക്ക് ആണല്ലേ...എന്നാ മസിലൊക്കെ... ഉലക്ക... ലൂക്ക് മാത്രമേ ഉള്ളു...അഹങ്കാരി...നാളെ അവന്റെ ഓർഡർ ഒന്ന് കൊടുക്കട്ടെ ഒപ്പം രണ്ടു തെറിയും പറയണം... ന്ന് പറഞ്ഞു കൊണ്ട് അവൾ അകത്തേക്ക് കയറി...

അങ്ങനെ വർക്ക് ഒക്കെ ഫിനിഷ് ആക്കിയപോയേക്കും പുലർച്ചെ 4 മണി കഴിഞ്ഞിരുന്നു...അത് പാക്ക് ആക്കി വെച് ഓട്ടോ ഒന്നും കിട്ടാത്തത് കൊണ്ട് തന്നെ രണ്ടുപേരും ഓരോന്ന് പറഞ്ഞു ഫ്ലാറ്റിലേക്ക് നടന്ന്.. ഉറക്കം കിട്ടാത്തത് കൊണ്ട് തന്നെ രണ്ടുപേരും ബെഡിലേക്ക് ഒരു വീയൽ ആയിരുന്നു... ഉച്ചയ്ക്ക് ഒരു മണിക്ക് എഴുനേറ്റ് കിച്ചനിൽ ഉള്ളതൊക്കെ വാരി വലിച്ചു കയറ്റി അഭിയും ഐഷുവും കമ്പനിയിലേക്ക് വിട്ടു...അഭി ഡ്രസ് ഒക്കെ പാക്ക് ചെയ്താണ് കമ്പിനിയിലേക്ക് പോയത്...മേടത്തിനോട് ആദ്യം ത്തന്നെ ലീവ് ചോദിച്ചത് കൊണ്ട് വല്ലാതെ കയ്യും കാലും പിടിക്കേണ്ടി വന്നില്ല....അവൾ മേടത്തിനോടും ഐഷുവിനോടും പോകുകയാണ് ന്ന് പറഞ്ഞു ഇറങ്ങിയപോയാണ് മാഡം ഇന്നലെ വർക്ക് ന്റെ പാർസൽ അവളുടെ കയ്യിൽ കൊടുത്തത്.. ഇത് കൊടുത്തിട്ട് പോയാൽ മതി ട്ടോ .. ...നി ഞങ്ങൾക്ക് വർക്ക് നുള്ള കുറച്ചു ഐറ്റംസ് പർച്ചയ്‌സ് ചെയ്യാനുണ്ട് ....ന്ന് പറഞ്ഞു മേടവും ഐഷുവും കാറിൽ എവിടേക്കോ പോയി...

ഇപ്പൊ നമ്മൾ ആരായി ശശി....ആ ജാഡക്കാരൻ ഇനി ഏത് നേരത്തനവോ കെട്ടിയൊരുങ്ങി ഇങ് എത്തുന്നെ...എന്റെ ട്രെയിൻ മിസ് ആവതിരുന്നാൽ മതിയായിരുന്നു.....അവൾ കുറെ നേരം പുറത്തുള്ള chair ഇൽ ഇരുന്നെങ്കിലും അവൻ വന്നില്ല... ആ കുരിപ്പ് ഇനി എപ്പോയനവോ വരാ...ട്രെയിൻ പോകാൻ ഇനി ആകെ 15 മിനുട്ട് കൂടി ഉള്ളു...എന്റെ ട്രെയിൻ എങ്ങാനും പോവട്ടെ അവന്റെ അടിയന്തരം ഞാൻ എടുക്കും..ഒന്ന് വിളിച്ചു നോക്കാം ന്ന് കരുതി കമ്പനിയിലെ ബുക്കിങ് ലിസ്റ്റിൽ ന്ന് നമ്പർ എടുത്തു അവനു ഡയൽ ചെയ്തു... പക്ഷെ അവൻ അത് കട്ടാക്കി...വീണ്ടും ഡയൽ ചെയ്തു വീണ്ടും കട്ടാക്കി..എന്ത് ജാടയാണ് അവന്... അവനെ അങ്ങനെ വിട്ടാൽ പറ്റുമോ... ന്ന് കരുതി വീണ്ടും ഡയൽ ചെയ്തു... എന്താ നിങ്ങൾക്ക് വേണ്ടത്... ഞാൻ ഫോൺ കട്ട് ചെയ്യുന്നത് കണ്ടാൽ അറിഞ്ഞൂടെ ഞാൻ ബിസി ആണെന്ന്....ആരായാലും പിന്നെ വിളിക്ക്...ന്ന് പറഞ്ഞു അവൻ പിന്നെയും കട്ട് ആക്കി... ഓഹ്...അവൾ ദേഷ്യം കൊണ്ട് പല്ലിറുമ്പി എന്റെ ഈശ്വര എന്തോരു അഹംകാരം ആണെന്ന് നോക്കണേ അവന്... അവന്റെ വിചാരം ഞാൻ ഇവിടെ വെറുതെ തെക്കോട്ടും വടക്കോട്ടും നടക്കാണ് ന്നാണ്...

എനിക്ക് പണി ഒന്നും ഇല്ലാലോ....അലവലാതി... അവൾ വീണ്ടും വിളിച്ചു...അവൻ എന്തെങ്കിലും പറയാൻ നിക്കുന്നതിന് മുന്നേ തന്നെ അവൾ റേഡിയോ on ആകിയപോലെ പറയാൻ തുടങ്ങി.. ഇയ്യാൾയെന്താ വിചാരിചെ ഇയാൾക്ക് മാത്രമേ തിരക്ക് ഒക്കെ ഉള്ളു ന്നോ...ഞാൻ ഇന്ന് നാട്ടിൽ പോവാൻ നിക്കാ....എന്റെ ട്രെയിൻ എങ്ങാനും മിസ് ആയാൽ നിന്നെ ഞാൻ ശരിയാക്കും... അതിന് ഞാൻ ഇയ്യാളെ എന്ത് ചെയ്‌തു ന്ന..എന്താ താൻ ഓരോന്ന് പിച്ചും പെയയും പറയുന്നേ... ങേ...ശരിയാണല്ലോ...ഞാൻ ആരാണെന്ന് ഇയ്യാൾക്ക് അറിയോ...ഇല്ലാലോ...പിന്നെ എങ്ങനെ ഞാൻ വിളിച്ച കാര്യം മനസിലാവും... ഹെലോ . . ന്ന് അവൻ പറഞ്ഞപ്പോൾ എന്തൊക്കെയോ ആലോചിച്ചു കൂട്ടുകയായിരുന്ന അവൾ ഞെട്ടി കൊണ്ട് സാരിയുടെ കാര്യം പറഞ്ഞു...

ഓ...ഞാൻ ഇപ്പൊ അങ് എത്തും...ന്ന് പറഞ്ഞു അവൻ ഫോൺ കട്ട് ആക്കി... രണ്ടു മിനിറ്റിനുള്ളിൽ ഒരു കൂട്ടുകാരന്റെ കൂടെ അവൻ കമ്പനി ക്ക് മുന്നിൽ വന്നിറങ്ങി.. പാർസൽ ഉം വാങ്ങി ഒറ്റ പോക്ക് ആയിരുന്നു... ഒന്ന് ചിരിച്ചത് പോലും ഇല്ല...ഒരു താങ്ക്സ് പോലും പറഞ്ഞില്ല...ഇവൻ എന്താ ഇങ്ങനെ....ജാഡ...എവിടുന്നനവോ രണ്ടു കിലോ ജാഡയും ആയി വന്നേക്കുന്നെ...യ്യോ..ഞാൻ അവനെ ആലോചിച്ചു നിന്നാൽ എന്റെ ട്രെയിൻ പോകും ന്ന് കരുതി അവൾ ഓട്ടോയിൽ കയറി റയിൽവേ സ്റ്റേഷനിലേക് വിട്ടു... അവിടുന്ന് ടിക്കറ്റ് എടുത്തപോയേക്കും ട്രെയിൻനീങ്ങി തുടങ്ങിയിരുന്നു .അവൾ ബോഗിയിലേക്ക് കയറാൻ വേണ്ടി ഓടിയതും ജാടക്കാരൻ ബോഗിയിലെ വാതിൽക്കൽ നിന്ന് അവൾക്ക് നേരെ കൈ നീട്ടി... അവൾ അന്ധം വിട്ട് അവനെ ഒന്ന് നോക്കി...അവൻ കലിപ്പിൽ പിടിച്ചു കയറ് ന്നുള്ള ആക്ഷൻ കാണിച്ചതും അവൾ അവന്റെ കയ്യിൽ പിടിച്ചു...അവൻ അവളെ കൈ വലിച്ചു കൊണ്ട് ബോഗിയിലേക്ക് കയറ്റി........തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story