ആർമിക്കാരന്റെ സ്വന്തം അഭിരാമി: ഭാഗം 5

armikkarante swantham abhirami

രചന: NISHA NISHUZ

ദൈവമേ..ഏട്ടൻ ഇങ് എത്തി.. ഇനിയിപ്പോ എങ്ങനെ രക്ഷപ്പെടും...എന്ന കാണാതിരുന്നാൽ മതിയായിരുന്നു... ഒ...മൈ ഗോഡ്....ആരാ എന്റെ ഷിപ് നിലതുടച്ചത്...ആരാണെങ്കിലും ഇന്ന് ഞാൻ അവരെ ശരിയാക്കും... ന്ന് കരുതി റൂമിന് വെളിയിൽ ഇറങ്ങി അമ്മേ ആർത്തു വിളിച്ചു... എന്താ മോനെ...എന്താ... ആരാ അമ്മേ എന്റെ അനുവാദമില്ലാതെ എന്റെ റൂമിൽ കയറിയിരുന്നെ... എനിക്ക് അറിയില്ല മോനെ...ഞങ്ങൾ ആരും കയാറാറില്ലലോ.... ആതിര ഗോവണിയിൽ നിന്ന് പരുങ്ങുന്നത് കണ്ട് ദേവ് ആതിരയെ മാടി വിളിച്ചു... അവൾ എനിക്ക് അറിയില്ല ന്ന് പറഞ്ഞു വേഗം ഓടി.. അമ്മ അപ്പോയേക്കും അടുക്കളയിലേക്ക് പോയിരുന്നു എന്നാലും...ഇല്ല... വീട്ടിലുള്ള എല്ലാവർക്കും അറിയാം എന്റെ റൂമിൽ അനുവധമില്ലാതെ കയറുന്നത് എനിക്ക് ഇഷ്ടമില്ല ന്ന്..ഇത് മറ്റേ കുരുട്ട് ആയിരിക്കും...ഇന്ന് ഈ വീട്ടിലേക്ക് കെട്ടിയെടുത്തിട്ടില്ലേ ഒരു പുതിയ അതിഥി....അവൾക്ക് കിട്ടിയത് ഒന്നും പോര ന്ന് തോന്നുന്നു.

എന്നാലും ഇപ്പൊ അവൾ എവിടെ പോയി...ഇവിടെയൊന്നും ഒരു അനക്കവും കാണുന്നില്ല ലോ...ന്ന് കരുതി റൂമിലേക്ക് കയറിയപോയാണ് മുടിയുടെ ഇഴ കട്ടിലിന്റെ അടിയിൽ നിന്ന് പുറത്തേക്ക് നിക്കുന്നത് കണ്ടത്... ഓഹോ...അപ്പൊ ഇവിടെ ഒളിച്ചിരിക്കുകയായിരുന്നല്ലെടി....ന്ന് മനസിൽ പറഞ്ഞു അവളുടെ കാലിൽ പിടിച്ചു വലിച്ചു പുറത്തേക്ക് ഇട്ടു. അവൾ കുട്ടികൾ കമിഴ്ന്നു കിടന്നു തലയുയർത്തി നോക്കുന്ന പോലെ അവനെ നോക്കി കിടക്കുകയാണ്... ഡീ...എഴുനേറ്റ് പോടി മുന്നിന്ന്...നിനക്ക് എന്താ പറഞ്ഞ മനസിലവില്ലേ...ആരോട് ചോദിച്ചിട്ടടി നി ഈ റൂമിൽ കയറി എന്റെ ഷിപ്പ് പൊട്ടിച്ചത്...എന്തൊരു നല്ല ഷിപ്പ് ആയിനി ഒ...ഇയ്യാളെ പറച്ചിൽ കേട്ട തോന്നും ഞാനാണ് ടൈറ്റാനിക്ക് കപ്പൽ തകർത്തു ഇതിനുളിൽ ഒളിച്ചിരിക്കുന്നെ ന്ന്..അവൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി... എന്താടി ഉണ്ടക്കണത്തി നോക്കി പേടിപ്പിക്കുന്നെ...കണ്ണ് ഞാൻ കുത്തി പൊട്ടിക്കും.... ന്ന് പറഞ്ഞതും അവൾ എന്തോ തീരുമാണിച്ചുറപ്പിച്ച പോലെ അവന്റെ അടുത്തേക്ക് നീങ്ങി...

ഇവൾ എന്തിനുള്ള പുറപ്പാട് ആണെന്ന് അറിയാതെ അവൻ പിറകിലേക്ക് ഒരു നിമിഷം നീങ്ങി നിന്നു... അവൾ അവന്റെ അടുത്തെത്തി അവന്റെ ചെരുപ്പിൽ ഇരു കാലുകളും കയറ്റി വെച് അവന്റെ തോളിലൂടെ ഇരു കൈകളും ഇട്ട് മുഖത്തേക്ക് ഏന്തിച്ചു താടിയിൽ ഒരു ഉമ്മ കൊടുത്തു...ദേവ് ആകെ കിളി പാറി നിക്കുകയാണ് അവളുടെ പെരുമാറ്റം കണ്ട്... അഭി അവനൊന്നു ഇളിച്ചു കൊടുത്തു വേഗം സ്ഥലം കാലിയാക്കി... അവളുടെ പെരുമാറ്റം കണ്ട് ദേവ് അന്ധം വിട്ട് അവളെ നോക്കി നിക്കുകയാണ്... അഭി....ന്താടി...ഏട്ടൻ നിന്നെ പിടിച്ചോ...എന്താ പറഞ്ഞേ അടികിട്ടിയോ... ഒന്ന് അടങ് ആതി....ഞാൻ ഈ കിതപ്പ് ഒന്ന് മാറ്റട്ടെ... ന്ന് പറഞ്ഞു അവൾ ഒരു ചെയറിൽ ഇരുന്നു പറ...ഇനി പറ എന്താ നടന്നത് ന്ന്... അതുപിന്നെ...... അവൾ ഉണ്ടായ കാര്യങ്ങൾ എല്ലാം ആതിരയോട് വിശദീകരിച്ചു.... ദേവേട്ടന് കിസ് കൊടുത്ത സീൻ പറഞ്ഞപ്പോൾ അവൾ വായും പൊത്തി അത്ഭുതപ്പെട്ടു അഭിയെ നോക്കി....

ദൈവമേ...ശാലിനി ചേച്ചി ഇതൊന്നും അറിയണ്ട....അവൾ ഒരു അന്തളിപ്പോടെ പറയുന്നത് കേട്ട് അഭി അവളെ അടിമുടി ഒന്ന് നോക്കി... അല്ല...ആരാ ഈ ശാലിനി ചേച്ചി....എന്റെയും ദേവിന്റെയും ഇടയിലെ വല്ല അശരീരി ആണോ...ഇല്ല മോളെ... ശാലിനി....നിയെങ്ങാനും അങ്ങനെ ഇവിടേക്ക് ഒരു രംഗ പ്രവേശം നടത്തിയാൽ പെട്ടു മോളെ...കത്തി കുത്ത് നടത്തും ഞാൻ... ശാലിനി ചേച്ചി........ ആതിരേ.... ആതിരേ...... ദേവിന്റെ വിളി ശക്തമായത്തോടെ ആതി ദേവിനടുത്തേക്ക് ഓടി.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പേഴ്‌സണൽ കാര്യങ്ങൾ മറ്റാരുമായി ഷെയർ ചെയ്യുന്നത് എനിക്ക് ഇഷ്ടമില്ല ന്ന്... അത് പിന്നെ..... എന്ത് പിന്നെ കേറി പോടി അകത്തു....പരിഷകരി എല്ലാവരെയും കേട് വരുത്താൻ വേണ്ടി വന്നിരിക്കുകയാണ്...ന്ന് പറഞ്ഞു കൊണ്ട് അവളെ ഒന്ന് കൂർപ്പിച്ചു നോക്കിയ ശേഷം ദേവ് അവിടുന്ന് തിരിഞ്ഞു നടന്നു.... ഒ പിന്നെ....ഒരു ശാലിനിയും അവനും...എന്ന ജാഡ അഹംകാരണമാണ് ന്ന് നോക്കിയേ ഈ തെണ്ടി ചേട്ടന്...

മനസ് കൊണ്ട് അത്രയും ഇഷ്ടപ്പെട്ട് പോയില്ലേ...പറഞ്ഞിട്ട് കാര്യമില്ല ലോ..എല്ലാം നേരെയാക്കിയെ മതിയാവൂ.... ഐഷു ന് വിളിച്ചു വല്ല പ്ലാനും ണ്ടോ ന്ന് ചോദിക്കാം... ടെൻഷൻ അടിച്ചിട്ട് തല വർക്ക് ആവുന്നില്ല.... അവൾക്ക് വിളിച്ചു എല്ലാ കാര്യങ്ങളും പറഞ്ഞു... ശാലിനിയുടെ കാര്യവും പറയാൻ മറന്നില്ല.... എല്ലാം പോയെടി..... ഇപ്പൊ നിനക്ക് പറ്റിയ ബിജിഎം ഏതാണ് ന്ന് അറിയോ നിനക്ക്.... 🎶ഇരവും എൻ പകലും🎶 ഡീ...ഏരുതീയിൽ എണ്ണ ഒഴികത്തേടി പുല്ലേ...നി ഐഡിയ വല്ലതും ഉണ്ടേൽ പറ.... ഡീ...നിന്റെ സഹചര്യം വെച് നോക്കുമ്പോൾ.....നിനക്ക് ഇപ്പൊ സിംപതിയാണ് വേണ്ടത്.... അതെവിടുന്ന കിട്ടാ....വാങ്ങാൻ കിട്ടോ... ചളി പറയതേടി അലവലാതി.നീയൊരു മോഡർന് girl ആയത് കൊണ്ടല്ലേ ദേവേട്ടന് നിന്നോടൊരു ക്രഷ് തോന്നാത്തത്... ആ...അതിന്... നി ഒരു പാവമായി അഭിനയിക്കണം..എല്ലാ കാര്യത്തിനും നി മുന്നിലുണ്ടാവനം.... അതൊകെ തോന്നിക്കാൻ എന്തേലും ഐഡിയ പറ കുരുപ്പേ...

. Example..... ദേവേട്ടൻ വരുന്ന വഴിയിൽ കുറച്ചേ എണ്ണ ഒഴിച്ചിടുക... എന്നിട്ട് ദേവേട്ടൻ അവിടെ വീഴുന്നുണ്ടോ ന്ന് നോക്കി നിക്കുക....വീണാൽ ഓടി ചെന്ന് എന്തു പറ്റി ദേവേട്ട....എന്താ എന്റെ ഏട്ടന് പറ്റിയെ ന്ന് പറഞ്ഞു കുറച് ഇമോഷണൽ words അങ് വാരി വിതറുക....സംഗതി കലക്കും... പക്ഷെ നി കോളമാക്കാരുത്... ഇല്ല... അത് ഞാൻ ഏറ്റു.. സംഗതി പ്രശ്നം ആവോ ഡീ... എങ്ങനെ... ഒരു പ്രശ്നോ ആവില്ല...ബി ഹാപ്പി...ബി പോസിറ്റീവ്.... എന്നാ ഓക്കേ ഡീ...ഞാൻ വല്ല അടവും പയറ്റാൻ പറ്റോ ന്ന് നോക്കട്ടെ....കോറച്ചു പണിയും കൊടുക്കണം...എന്നെ ഇത്രക്കും ഇട്ട് ഈ ഭൂമി കറക്കിയ ആളല്ലേ... എന്റെ പുന്നാര അഭി....നി ഇപ്പൊ പണി കൊടുക്കാൻ നിക്കല്ലേ...സിമ്പതി പിടിക്കാൻ നോക്ക്.... സിമ്പതി അവന്റെ കയ്യിൽ ഉണ്ടേൽ അല്ലെ...പിടിക്കാൻ പാറ്റോള്ളു..നി പറയുന്നത് കേട്ടാൽ അവനാകെ സിമ്പതി വാരി വിതറി നടക്കാണ് എന്ന വിചാരം.... ന്ന് കലിപ്പിൽ പറഞ്ഞവൾ ഫോണ് കാട്ടാക്കി ചാരു കസലായിൽ ചാരിയിരുന്നു....

ഉച്ചയൂണ് കഴിഞ്ഞാൽ ഒരു മയക്കം നിർബന്ധമാണ്...അമമ വന്ന് വിളിച്ചപോയാണ് ആ മയക്കത്തിൽ നിന്ന് അങ്ങട് പൊങ്ങുന്നത്.... മോളെ...ചായ എടുത്തു വെച്ചിട്ടുണ്ട്...വന്ന് കുടിച്ചേ.... ന്ന് പറഞ്ഞു അമമ അവളെ അടുക്കളയിലേക്ക് കൂട്ടി കൊണ്ട് പോയി... ദേവ് നു കൊണ്ട് കൊടുക്ക്...ആതി.... ഞാൻ കൊണ്ട് കൊടുത്തോളം ആന്റി ന്ന് പറഞ്ഞു അത് വാങ്ങി റൂമിലേക്ക് പോയി..റൂം ലോക്ക് ആണ്...പിന്നെ എവിടെയായിരിക്കും ന്ന് ചിന്തിച്ചപോയാണ് മുകളിലെ വരാന്തയിൽ ഉണ്ടാവും ന്ന് ആതി പറഞ്ഞത്....അത് കേട്ടതും അവിടേക്ക് ചുവട് പിടിച്ചു... ഇതാ ചായ.... ഒരു മൈൻഡ് ഉം ഇല്ല... ഈ സൗണ്ട് കേൾക്കുന്നില്ലേ....എന്നെ കാണുന്നില്ലേ.... ഒന്നൂടി പറഞ്ഞോക്ക ഇതാ ചായ.... നോ മൈൻഡ്..എനിക്ക് വയ്യ കയ്യും കാലും പിടിക്കാൻ...ന്ന് കരുതി അവൾ ഗ്ലാസ് അവിടെ വെക്കാൻ നിന്നതും നിന്നോട് ഞാൻ പറഞ്ഞില്ലേ എന്റെ കാര്യങ്ങൾ നോക്കാൻ പരിഷ്കാരി യുടെ ആവിശ്യം ഇല്ല ന്ന്....ന്ന് നല്ല ഉച്ചത്തിൽ കലിപ്പിൽ പറഞ്ഞതും അവൾ ഞെട്ടി ആ ഗ്ലാസ് നിലത്തേക്ക് ചാടി പൊട്ടി....

കുറച്ചു ചൂട് ചായ അവളുടെ കാലിലേക്കും തെറിച്ചു....ഫ്ലാറ്റിൽ നിന്ന് ഇടക്ക് ഇങ്ങനെ ചായ ചിന്താറുള്ളത് കൊണ്ട് അവൾ അതാങ് കാര്യമാക്കിയില്ല....അത് വിചാരിച്ചു വിട്ട് കൊടുക്കാൻ പറ്റോ.. സമാധാനം ആയിലെ....ഇപ്പൊ..ഒരു ഗ്ലാസ് ചായ കൊണ്ടു വന്നതിന് ഇങ്ങനെ തന്നെ പറയണം ട്ടോ...എന്തിനാ ഇത്ര കലിപ്പ്...മെല്ലെ പറഞ്ഞാൽ പോരായിരുന്നോ...എന്ന ഇപ്പൊ ഗ്ലാസ് പൊട്ടി ചായ എന്റെ കാലിൽ വിഴുമായിരുന്നോ...എനിക്ക് ചെവിക്ക് പ്രശ്നം ഒന്നും ഇല്ല...നിങ്ങൾ പറഞ്ഞത് കേൾക്കാതിരിക്കാൻ.... എന്തെങ്കിലും പറ്റിയോ എന്ന വിധത്തിൽ അവൻ അവളുടെ കാലിനടുത്തിരുന്നതും അവൾ കലിപ്പിൽ അവിടുന്ന് നടന്നു പോയി... ദൈവമേ....ഇത്രക്കും പണി പാളിയോ... കാല് നല്ലോണം നീരുന്നുണ്ടല്ലോ...എന്റെ കയ്യിലാണേൽ ഓയിൽമെന്റ്റ് ഉം ഇല്ല... കാലിന്റെ നീറലിന്റെ ക്ഷീണത്തിൽ ഒന്ന് മയങ്ങി.... ആരോ കാലിൽ ഇക്കിളി കൂട്ടുന്ന പോലെ തോന്നിയപ്പോ വല്ല കള്ളനും മറ്റും ആണോ ദൈവമേ ന്ന് കരുതി അവൾ മെല്ലെ കണ്ണു തുറന്നു നോക്കി..... ങേ...ദേവേട്ടൻ..............തുടരും...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story