❤️അസുരപ്രണയം❤️: ഭാഗം 1

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

മോളേ........അച്ചൂ .... നീയിത് അവനു കൊണ്ടുകൊടുത്തേ.... ദാ പിടി.... തന്റെകൈയിലെ ചായക്കപ്പ് അച്ചുവെന്ന ദക്ഷയ്ക്ക് നീട്ടിയെങ്കിലും മുറിച്ചുവെച്ച ക്യാരറ്റ് ഓരോന്ന് വായിലേക്കിട്ട് മറ്റേതോ ലോകത്ത് അലഞ്ഞുതിരിയുന്നവൾ ആ വിളി കേൾക്കുന്നേ ഉണ്ടായിരുന്നില്ല.....അവളത് വാങ്ങാത്തത് കണ്ടതും ഗംഗ അവളെയൊന്ന് നോക്കി..... ന്റെ ദേവ്യേ, ഈ കുട്ടീടെ ഒരു കാര്യം..... മോളെ അച്ചൂ.... ഞാൻ വിളിച്ചത് നീ കേട്ടില്ലേ.... അവളെ തട്ടിവിളിച്ചതും ഞെട്ടികൊണ്ടവൾ അവരെ നോക്കി..... എന്താ അപ്പച്ചി.... നല്ലൊരു സ്വപ്നം കണ്ടുവരായിരുന്നു, അത് നശിപ്പിച്ചില്ലേ, കഷ്ടമുണ്ട്.... എല്ലാവരും ഉറങ്ങുമ്പോഴാ സ്വപ്നം കാണുക, നീ കണ്ണുതുറന്നാണോ കാണുന്നത്.... കഷ്ടം ന്റെ കുട്ട്യേ.....

നീയിത് അവനു കൊണ്ടുകൊടുത്തേ, അവൻ ഇപ്പോൾ എണീറ്റുകാണും... എനിക്കൊന്നും വയ്യ, എന്റെ അപ്പച്ചി ഇന്നെന്നെ കണികണ്ടെന്നും പറഞ്ഞു പിന്നെ അതിനാകും പുകില്, എനിക്കൊന്നും വയ്യ ആ പ്രാന്തന്റെ വായിലിരിക്കുന്നത് കേൾക്കാൻ, എന്നെക്കണ്ടാൽ ചെകുത്താൻ കുരിശ് കണ്ടപോലെയാ ആ പിശാച്..... എന്റെ അച്ചൂ നീയിത് ആരെക്കുറിച്ചാ പറയുന്നേ, ഹരി നിന്റെ ഭർത്താവാ, മറന്നോ നീയത്...... പിന്നെ ഒരു കരി, അങ്ങേർക്ക് ആ ബോധം ഇല്ലല്ലോ, ഞാൻ അയാളുടെ ഭാര്യാണെന്ന്, അലവലാതി......അപ്പച്ചി കൊണ്ടുകൊടുക്ക്, എനിക്ക് വയ്യ ഇന്ന് വഴക്കുണ്ടാക്കാൻ, ഇന്ന് ഞായറല്ലേ, രാവിലെത്തുടങ്ങിയാൽ പിന്നെ ഞാൻ ഉറങ്ങുമ്പോഴാകും അങ്ങേരു വായ അടയ്ക്കൂ..... മോളേ, അച്ചൂ.... ഹരിയ്ക്ക് നിന്നെ ഇഷ്ടമൊക്കെയാ.... മോള് അപ്പച്ചി പറയുന്നത് കേൾക്ക്, ഇതവന് കൊണ്ടുകൊടുക്ക്..... അവൻ മോളെ ഒന്നും പറയില്ല, ഇനി പറഞ്ഞാലും പ്രസാധേട്ടൻ ഇവിടെയുള്ളതുകൊണ്ട് കുഴപ്പമുണ്ടാകില്ല.... അച്ഛൻ വന്നോ..... ആ ഏട്ടൻ ഇന്നലെ വന്നു.....

ഏട്ടനും ഏടത്തിയും അമ്പലത്തിൽ പോയിരിക്കുവാ, ഇപ്പോൾ വരും........ എന്നാൽ ഇങ്ങ് താ, ആ പോത്തിന് ഞാൻ തന്നെ കൊണ്ടുകൊടുക്കാം..... പിന്നെ ചക്കരെ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ, ചിലപ്പോൾ നിങ്ങടെയൊക്കെ ആ ചക്കരമോൻ എന്നെയെടുത്ത് ഉടുക്കും..... എടീ..... അവര് കയ്യോങ്ങിയതും അവള് ചായകപ്പുമെടുത്ത് റൂമിലേക്ക് നടന്നു..... വാതില് പയ്യെ തുറന്ന് അകത്തേക്ക് നോക്കിയപ്പോൾ അവൻ മൂടിപ്പുതച്ചു കിടക്കുകയാണ്... കിടക്കുന്നത് കണ്ടില്ലേ, അസുരൻ..... ഞാൻ പോയി വിളിച്ചാൽ എങ്ങനെയാകും റിയാക്ട് ചെയ്യുക, നോക്കാം... അവള് കതക് പയ്യെചാരി ടീപോയിൽ ടീ വച്ചു അവന്റെ അടുത്തായിരുന്നു..... എന്നെ താഴെകിടത്തി ബെഡിൽ സുഖിച്ചു കിടന്നുറങ്ങാണ് ജന്തു, ശരിയാക്കിത്തരാം ഞാൻ......എന്തായിപ്പോൾ ചെയ്യുക, ഒരു പണികൊടുത്താലോ,

എന്ത് പണിയ കൊടുക്കാ എന്റെ പുന്നാര കെട്ട്യോന്..... വെള്ളമെടുത്ത് ചെവിയിൽ ഒഴിച്ചാലോ.... അയ്യോ അത് വേണ്ട, എനിക്കിവിടെ കിടന്ന് ഉറങ്ങാനുള്ളതല്ലേ, അതെങ്ങാനും ചെയ്താൽ ഇന്നെന്നെ ഉറങ്ങുമ്പോൾ കുളിപ്പിക്കും....... പിന്നെയിപ്പോൾ എന്താ ചെയ്യുക.... കുറച്ചു മേക്കപ്പ് ഇട്ടാലോ.... അതാക്കാം, അതാകുമ്പോൾ തിരിച്ചു പണിതാലും കുഴപ്പമില്ലല്ലോ...... ശരിയാക്കിത്തരാടാ ചക്കരെ.... അവിടുന്ന് എണീറ്റ് അവള് വേഗം ലിപ്സ്റ്റിക്കുമെടുത്ത് അങ്ങോട്ട് വന്നു അവന്റെ നേരെ കുനിഞ്ഞു നിന്ന്, പെട്ടന്നാണവൻ അവളുടെ കൈപിടിച്ച് വലിച്ചു ബെഡിലേക്കിട്ടതും അവളുടെ മുകളിലേക്ക് ചാഞ്ഞതും, അവള് തട്ടിമാറ്റാൻ നോക്കിയെങ്കിലും അവൻ അവിടുന്ന് അനങ്ങിയില്ല..... ഒന്ന് മാറ്...... അവള് മുരണ്ടെങ്കിലും അവന്റെ വിരലുകൾ അവളുടെ നെറ്റിയിൽനിന്നും കവിളിലേക്കും ചുണ്ടുകളിലേക്കും ഓടിനടന്നു അവള് കണ്ണടച്ച് കിടക്കുകയാണ് .....

ന്റെ ഭഗവാനെ ഇങ്ങേരിത് എന്താ എന്നോട് ഇങ്ങനെ, ബോധത്തോടെയാണോ അതോ...... എനിക്കെന്തോ തോന്നുന്നു...... എടാ പ്രാന്ത ഒന്ന് നിർത്ത്.... അവൾക്കുറക്കെ പറയണമെന്നുണ്ടെങ്കിലും നാവു അനങ്ങുന്നില്ല...... അയ്ശൂ...... അവൻ പതിയെ മൊഴിഞ്ഞതും അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചുവന്നു...... എണീറ്റ് മാറെടാ പ്രാന്താ, ഞാൻ നിന്റെ ഐഷും കിയ്ഷും ഒന്നുമല്ല.... അവളലറിയതും അവൻ പതിയെ കണ്ണ് തുറന്നു.......അവളെക്കണ്ടതും വേഗം എണീറ്റിരുന്നു, ഒപ്പം അവളും ഡീ നീ എപ്പോഴാടി ഇവിടെ വന്നു കിടന്നത്.... ഞാൻ കിടന്നതല്ല, നിങ്ങളിന്നേപ്പിടിച്ചു കിടത്തിയതാ..... പിന്നെ കൂടെ കിടത്താൻ പറ്റിയ മുതല്.... നിങ്ങളെക്കൂടെകിടക്കാൻ മാത്രം പ്രാന്തൊന്നും എനിക്കില്ല.... ഉവ്വ്, ഇല്ലായിരുന്നെങ്കിൽ എന്തിനായിരുന്നീടി നീ എന്നെ കെട്ടാൻ സമ്മതിച്ചത്....

താൻ അല്ലെടോ എന്നെ കെട്ടിയത്.... കെട്ടുമ്പോൾ നിനക്ക് പറയായിരുന്നല്ലോ കെട്ടണ്ട എന്ത്, അപ്പോൾ നിന്റെ ഈ നാക്ക് എവിടെ പോയതാ അത് എല്ലാവരുടെയും മുൻപിൽ അങ്കിൾ നാണംകിടണ്ടല്ലോ എന്നുകരുതി സമ്മതിച്ചതാ..... അല്ലാതെ നിങ്ങളോട് പ്രേമം മൂത്തിട്ടൊന്നുമല്ല.... എന്റെ അച്ഛൻ നാണം കെട്ടാലും ഇല്ലെങ്കിലും നിന്നെ ബാധിക്കില്ലായിരുന്നു ഒന്നും..... ഇതതൊന്നുമല്ല നിനക്ക് എന്നെ കെട്ടാൻവേണ്ടി നീ മനഃപൂർവം നിന്നുതന്നതാ........ അവൻ പറഞ്ഞത് പാതി സത്യമായിരുന്നെങ്കിലും അവൾക്കപ്പൊഴെന്തോ ദേഷ്യവും നുരഞ്ഞുകയറി....

എന്താടി നാക്ക് ഇറങ്ങിപ്പോയോ, നോക്കുന്നത് കണ്ടില്ലേ പൂതന...... അവള് ചുണ്ടുമലർത്തി അവനെ നോക്കിയശേഷം ജഗിലെ വെള്ളമെടുത്ത് അവന്റെ മുഖത്തേക്കൊഴിച്ചു, അവനെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനുള്ളിൽ അത് നടന്നിരുന്നു..... അവൻ മുഖം തുടയ്ക്കുന്നതിനിടയിൽ അവളിറങ്ങി ഓടി......ഓടുന്നതിനിടയിൽ ആരെയോ തട്ടി അവള് വീണു, ഒപ്പം ആ ആളും.... അവിടുന്ന് തപ്പിത്തടഞ്ഞു എണീറ്റപ്പോഴാണ് കലിപ്പിൽ നിൽക്കുന്ന ആരോണിനെ കാണുന്നത്...... ഓഹ് ഡാർക്ക്‌..... ( തുടരും.......

Share this story