❤️അസുരപ്രണയം❤️: ഭാഗം 13

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ശ്രീ നോക്കിയപ്പോൾ പ്രിയയാണ്, അച്ചു ഒരു പുച്ഛത്തോടെ അവനെ നോക്കി അവിടുന്ന് മാറാൻ തുടങ്ങിയെങ്കിലും അവനവളുടെ കൈപിടിച്ച് ചുമരിനോട് ചേർത്തു ആ കോൾ അറ്റൻഡ് ചെയ്ത്......... പ്രിയാ..... I'm സോറി... എന്താ ശ്രീഹരി, എന്തിനാ സോറി.... ഇന്നലെ എന്റൊപ്പം ഉണ്ടായിരുന്നത് ദക്ഷ എന്റെ വൈഫാണ്.... ഞങ്ങള് തമ്മിൽ ചെറിയൊരു വഴക്ക്, അവളെ ദേഷ്യമ്പിടിപ്പിക്കാനായാണ് ഞാൻ നിന്നോട് എന്തോ പറഞ്ഞത്, റിയലി സോറി മനസിലൊന്നും വെക്കരുത്..... ഓഹ്..... Its ഓക്കേ.... അവള് കോള് അവസാനിപ്പിച്ചതും ശ്രീ അച്ചുവിനെ നോക്കി.... അവള് ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യങ്ങളല്ലെന്ന മട്ടിലാണ്...... അച്ചു.... ഇപ്പോൾ ഓക്കേ അല്ലെ.... അതിന് ഞാൻ പറഞ്ഞോ തന്നോട് അവളോട് ഇങ്ങനെയൊക്കെ പറയാൻ..... ഇതിനായിരുന്നല്ലോ നീ പിണങ്ങിയത്.... Thats വൈ.... ഞാൻ പിണങ്ങിയാൽ തനിക്കെന്താ.....താൻ എന്നെ സ്നേഹിക്കുന്നില്ല ആ സ്ഥിതിക്ക് ഞാൻ പിണങ്ങിയാലും തെറ്റിയാലും ചത്താലും ഒന്നും.... ഒന്നും തന്നെ ബാധിക്കില്ല...പിന്നെ ഞാൻ ഇന്ട്രെസ്റ് ഇല്ല എന്ന് പറഞ്ഞത് സീരിയസ് ആയാണ്... എനിക്ക് ഇനി തന്റെ പിന്നാലെ ഇങ്ങനെ നടക്കാൻ ഒട്ടും ഇന്ട്രെസ്റ്റില്ല..... ഡീ ഒന്ന് താണെന്നുകരുതി തലയിൽ കയറിയാലുണ്ടല്ലോ....

ഞാൻ ഒന്നിനും വന്നില്ലല്ലോ... എന്നെവിട്ടാൽ ഞാൻ അങ്ങ് പോകും.... പ്ലീസ് ലീവ് മി അലോൺ..... പ്ലീസ്..... പോടീ.... അവൻ മാറിയതും അവള് ബാത്‌റൂമിൽ നിന്നിറങ്ങി.... രാവിലെ ഫുഡും കഴിച്ചു അവരവിടുന്ന് എളുപ്പം ഇറങ്ങി, മടക്കയാത്രയിൽ അവള് തീർത്തും മൗനമായിരുന്നു... ഇടയ്ക്ക് ഒന്നുരണ്ടുത്തവണ അവൻ സംസാരിക്കാൻ തുടങ്ങിയെങ്കിലും അവളതിനെ പാടെ അവഗണിച്ചകാരണം പിന്നെയവൻ അതിനു മുതിർന്നില്ല..... അവര് പെട്ടന്ന് തിരിച്ചുപോന്നതിൽ വീട്ടിലുള്ളവർക്ക് ചെറിയൊരു നീരസം ഉണ്ടാക്കുയെങ്കിലും ശ്രീ അത് സംസാരിച്ചു സോൾവ് ചെയ്തു..... ഇരുവരും റൂമിലേക്ക് നടക്കുമ്പോഴാണ് ആതിരയും അവളുടെ ഭർത്താവ് രാഹുലും റൂമിൽനിന്ന് ഇറങ്ങിവരുന്നത് കാണുന്നത്.... ശ്രീയെ കണ്ടതും രാഹുൽ അടുത്തേക്ക് വന്നു..... അളിയോ... ഇതെന്താ ഹണിമൂൺ ഒക്കെ പെട്ടന്ന് അവസാനിപ്പിച്ചു രണ്ടുപേരും ഇങ്ങുപോന്നോ.... ആ... പോരേണ്ടിവന്നു... എന്റെ രാഹുലേട്ടാ ഇവളല്ലേ കൂടെ അപ്പോൾ പിന്നെ ഇങ്ങനെയൊരു ചോദ്യത്തിന്റെ ആവശ്യമുണ്ടോ, എനിക്ക് സത്യം പറഞ്ഞാൽ അത്ഭുതമാ, രണ്ടു ദിവസം സഹിച്ചല്ലേ ഏട്ടൻ....

ആതിര പറഞ്ഞതും അച്ചു അവളെ തറപ്പിച്ചു നോക്കി.... ഡീ മോളേ.... മിണ്ടാതിരുന്നോ നീ, അറിയാലോ നിനക്കെന്നെ, അധികം ഇങ്ങോട്ട് എന്തിനെങ്കിലും നിന്നാൽ വലിച്ചുകീറി അടിപ്പിലിടും ഞാൻ കേട്ടോടി.... ദേഷ്യത്തിൽ പറഞ്ഞു അച്ചു നടന്നതും രാഹുൽ ഇളിഞ്ഞ മുഖത്തോടെ വേഗം അവിടുന്ന് നടന്നു നീങ്ങി, ആതിര കണ്ണുനിറച്ചു ഹരിയെ നോക്കിയതും അവൻ തലകുനിച്ചു.... ഏട്ടാ... ഹരിയേട്ടാ... എന്താടി... എനിക്കറിയാം ഏട്ടൻ ആ മൂദേവിയുടെ കൂടെ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടന്ന്.... ഒരു ചാൻസ് എനിക്ക് തന്നാൽ ഞാനവളെ ഇവിടുന്ന് പറപ്പിച്ചുതരാം.... മോളേ ആതി.... അത് അച്ചുവാ... ശരിക്കും അറിയാലോ നിനക്കവളെ, അവളെ എന്തെങ്കിലും ചെയ്താൽ നീ തന്നെ ഇരുന്ന് മോങ്ങേണ്ടിവരും, പിന്നെ അതിന്റ പരാതിയുംകൊണ്ട് എന്റെ അടുത്ത് വരരുത്..... ഹരിയേട്ടാ..... എന്താ... ഞാൻ പറയാനുള്ളത് പറഞ്ഞു ബാക്കി ഒക്കെ നിന്റ ഇഷ്ടം.... അത്രയും പറഞ്ഞു ഹരി നടന്നു നീങ്ങിയതും ആതിര അവിടെത്തന്നെ നിന്ന്..... നിന്നെ ഞാൻ ശരിയാക്കിത്തരാടി.....

നിനക്കിവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയില്ല അതിന് ഞാൻ സമ്മതിക്കുകയുമില്ല, നോക്കിക്കോ.... എന്തായാലും ഞാനിവിടെ ഉണ്ടാകും കുറച്ചു കാലത്തേക്ക്..... കാണിച്ചുതരാടി.... സ്വയം പറഞ്ഞവൾ രാഹുൽ പോയ വഴിയേ നടന്നു...... ഹരി നോക്കുമ്പോൾ അച്ചു ബാഗിൽ ഡ്രെസ്സൊക്കെ എടുത്തുവെക്കുന്നതാണ് കാണുന്നത്.... അവൻ കുറച്ചുനേരമത് നോക്കിനിന്നശേഷം അവളുടെ അടുത്തേക്ക് ചെന്ന്.... ഡീ.... നീയെങ്ങോട്ടാ.... അത് തന്നെ ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല, മുൻപിൽനിന്ന് മാറ്.... ഞാൻ കുറേനേരമായി സഹിക്കുന്നു..... എല്ലാത്തിനും ലിമിറ് ഉണ്ട് അച്ചു... പറാ നീയെങ്ങോട്ടാ... ഏത് പാതാളത്തിലേക്കാണെങ്കിലും പറഞ്ഞിട്ട് പോ...... എന്തിന് പറയണം...... ഒന്നില്ലെങ്കിലും നിന്റെ കഴുത്തിൽ താലികെട്ടിയവൻ അല്ലേടി ഞാൻ, അതിന്റെ അധികാരം അങ്ങനെ കണ്ടോ.... ഒരു താലികെട്ടിയെന്ന് കരുതി ആ അധികാരം കിട്ടുമെന്നാണോ ശ്രീഹരി വിചാരിച്ചിരിക്കുന്നത്.... ഈ ജന്മം കിട്ടാൻപോകുന്നില്ല തനിക് എന്റെ മേൽ അധികാരം മനസിലായോ..... ഉറപ്പാണോ.... അതെ.... എങ്കിൽ പിന്നെ അത്രബുദ്ധിമുട്ടി നീയിത് കെട്ടികൊണ്ട് നടക്കണമെന്ന് എനിക്കൊരു നിർബന്ധവുമില്ല.... അഴിച്ചുതാടി ഇങ്ങോട്ട്.... ഞാൻ കെട്ടിയതല്ലല്ലോ....

വേണ്ട ഞാൻ പൊട്ടിച്ചെടുത്തോളാം... ഇനി നിനക്കിത് വേണ്ട..... ദേഷ്യത്തിൽ പറഞ്ഞു അവനത് അവളുടെ കഴുത്തിൽനിന്നും പൊട്ടിച്ചെടുത്തതും അവളുടെയുള്ളം കിടുങ്ങി....... ഇനി നീ എങ്ങോട്ടാ എന്നുവച്ചാൽ പോ..... എന്റെ മുൻപിൽ വന്നുപോകരുത്...... എവിടെ പോവണം, എന്ത് ചെയ്യണം തന്റെ മുൻപിൽ വരണോ വേണ്ടയോ ഇതെല്ലാം എന്റെ മാത്രം ഡിസിഷൻ ആണ് ശ്രീഹരി..... നിന്ന് പ്രസംഗിക്കാതെ എന്റെ റൂമിൽനിന്നും ഇറങ്ങിപ്പൊടി പുല്ലേ....... അവൻ പറഞ്ഞതും അവള് തന്റെ ബാഗുമെടുത്ത് ഇറങ്ങി, നേരെ പോയത് ഗോപികയുടെ റൂമിലേക്കാണ്, കയ്യിൽ രണ്ട് ബാഗുമായി വന്നവളെ കണ്ടതും ഗോപിക ഒരുനിമിഷം ഒന്ന് അന്താളിച്ചു.... എന്താ അച്ചു.... ബാഗുമായി എങ്ങോട്ടാ.... ഞാൻ ഈ റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.... ഏഹ്.... ഇങ്ങോട്ടോ.... അച്ചൂ.... അപ്പോൾ ഏട്ടനോ... ഏട്ടൻ ഏട്ടന്റെ റൂമില്.... എന്റെ പൊന്ന് ഗോപു ഞാൻ കാരണം നിനക്കൊരു ഡിസ്റ്റർബ്ൻസും ഉണ്ടാകില്ല..... അയ്യോ , അതൊന്നുല്ല... ഞാൻ ചുമ്മ ചോദിച്ചതാ.... ഉവ്വാ എനിക്കറിയാം.... അച്ചു പറഞ്ഞതും ഗോപു ഇളിച്ചുകൊടുത്തു.... അച്ചു അതൊന്നും മൈൻഡ് ചെയ്യാതെ അവളുടെ സാധനങ്ങൾ കബോർഡിൽ അടുക്കിപെറുക്കിവെയ്ക്കുകയാണ്.... എല്ലാം എടുത്തു വച്ചു അവള് ഗോപുവിന്റെ ബെഡിലേക്ക് വീണു.....

എന്റെ ഈശ്വരാ രണ്ടും അടിച്ചു പിരിഞ്ഞോ..... ഛെ ഞാൻ എങ്ങനെ അരുവേട്ടനോട് സംസാരിക്കും..... എന്തേലും കാണിക്കാം...... മനസ്സിൽ ഓരോന്ന് ഓർത്ത് ഗോപു ഫോണിൽ കളിചിരിക്കാൻ തുടങ്ങി...... ഹരി ബെഡിൽ മലർന്നു കിടക്കുകയാണ് കയ്യിലെ താലിമാല അവനെ ചുട്ടുപൊള്ളിക്കുന്നപോലെയാണ് തോന്നിയത്......അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..... ഞാൻ എന്തിനാ ഇത് പൊട്ടിച്ചേ.... അപ്പോൾ അവള് ശരിക്കുമെന്നെ വേണ്ടെന്ന് വച്ചോ.... അത്രയ്ക്ക് വെറുപ്പാണോ എന്നോട്....... അതിനുമാത്രം ഞാൻ അവളെ ദ്രോഹിച്ചോ.....ഏയ്‌..... അവളെപ്പോയി കൂട്ടിയാലോ വീട്ടിലേക്കാവും പോയത്.... അങ്കിൾ എന്തേലും കരുതിക്കാണുമോ, ഏയ്‌ അതൊന്നും സാരമില്ല..... ഒന്ന് കുളിച്ചിട്ട് പോയി വിളിച്ചുവരാം...... അവള് മിണ്ടണ്ട, ബട്ട്‌ എനിക്കവളെ കണ്ടോണ്ടിരിക്കണം.... അല്ലെങ്കി..... ഒരുപാട് ചിന്തകൾക്ക് വിരാമമിട്ട് അവൻ കുളിച്ചിറങ്ങി.....ഡ്രെസ് മാറി ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ആതിര വന്നത്.... ഹര്യേട്ടാ, ഫുഡ് എടുത്തുവച്ചിട്ടുണ്ട് വാ..... ഉം ..... അവനൊന്നും മിണ്ടാതെ രാഹുലിന്റെ അടുത്തായി ചെന്നിരുന്നു.... അളിയോ ട്രിപ്പ്‌ എങ്ങനെയുണ്ടായിരുന്നു..... കുഴപ്പമില്ല..... എന്തുപറ്റി അളിയന് ഒരു സന്തോഷവും ഇല്ലല്ലോ..... അച്ചുവുമായി പിണക്കത്തിലാണോ....

അളിയാ ഈ പെണ്ണുങ്ങളെയൊക്കെ നൈസ് ആയിട്ട് ഹാൻഡിൽ ചെയ്യണം എന്റെ എന്തേലും ഹെല്പ് വേണെമെങ്കിൽ പറഞ്ഞാൽ മതി.... ഞാനിതൊക്കെ എത്ര കണ്ടതാ.... അവന്റെ സംസാരം ഹരിയ്ക്ക് അത്രപിടിയ്ക്കുന്നില്ലെങ്കിലും തിരിച്ചൊന്നും പറയാൻ പറ്റുന്ന അവസ്ഥയിൽ അല്ലാതിരുന്ന കാരണം അവനൊന്നും മിണ്ടുന്നില്ല..... ഗോപുവും ആതുവും അമ്മയും ആന്റിയും ഫുഡ് ഓരോന്നായി കൊണ്ടുവെയ്ക്കുകയാണ്..... അവര് പതിയെ കഴിച്ചുതുടങ്ങി, ഹരിയ്ക്ക് ഭക്ഷണം ഇറങ്ങുന്നേയില്ല, അവൻ വെറുതെ കുഴച്ചിരിയ്ക്കുകയാണ്..... മോളേ അച്ചൂ...... ആ മോരിങ് എടുത്തോ.... ഗംഗ അടുക്കളയിലേക്ക് നോക്കി ഉറക്കെ വിളിച്ചുപറഞ്ഞതും ഹരിയുടെ കണ്ണുകൾ വിടർന്നു..... അവള് പോയില്ലേ.... അപ്പോൾ ബാഗൊക്കെ.... അതെവിടെ..... ഈ. സാധനം..... ഹരി അടുക്കളയിലേക്കും നോക്കി ഇരിക്കുകയാണ്, അവള് വരുന്നതുകണ്ടതും അവന്റെ മനസ് നിറഞ്ഞു, ഒപ്പം ഒരു പുഞ്ചിരി ചുണ്ടിൽ തെളിഞ്ഞു......അത് പ്രകടിപ്പിക്കാതെ അവനിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി...... മോളേ അച്ചൂ......

അവന്റെ അച്ഛൻ വിളിച്ചതും അവള് അയാളെ നോക്കി... ബാക്കിയുള്ളവരും അയാളുടെ വാക്കുകൾക്ക് കാതോർക്കുകയാണ്..... എനിക്കറിയാം, എനിക്കല്ല ഞങ്ങൾക്കെല്ലാം അറിയാം മോളും ഹരിയും തമ്മിലുള്ള പ്രശ്നങ്ങൾ..... ഇതിനൊരു പരിഹാരം എന്താ ഉള്ളത് നിങ്ങള് തന്നെ പറാ.... നിങ്ങള് മുതിർന്നവർ ആണ്, നിങ്ങടെ അഭിപ്രായം എന്തായാലും ഞങ്ങളെല്ലാം അത് മാനിക്കും....... അയാള് പറഞ്ഞു നിർത്തിയതും അവളും അവനും പരസ്പരം നോക്കി.... ഹരീ...... അച്ഛാ..... I നീഡ് ടൈം..... സമയം തന്നാൽ.... I'm sure ഞാൻ ഇവളുമായി അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും..... അച്ചൂ എന്താ നിന്റെ അഭിപ്രായം...... നീ പറാ.... അവള് ഒന്നും മിണ്ടാതെ കുറച്ചു നേരം അവനെത്തന്നെ നോക്കിനിന്നു...... പിന്നെയവൾ കണ്ണടച്ച്.....അവന്റെ ഓരോ വാക്കുകളും അവളുടെ മനസിലൂടെ കടന്നുപോകുകയാണ്, അത് ഓരോ മുള്ള് കണക്കെ അവളുടെ ഹൃദയത്തിൽ ആഴ്ന്നിറങ്ങി അവളെ വേദനിപ്പിക്കാൻ തുടങ്ങിയതും അവള് കണ്ണുകൾ തുറന്നു..... എനിക്ക് ബുദ്ധിമുട്ടാണ് അങ്കിൾ.. ..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story