❤️അസുരപ്രണയം❤️: ഭാഗം 16

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ശ്രീഹരി എന്റെ ലൈഫിൽ ഇനി നിനക്കൊരു സ്ഥാനമില്ല..... എത്രയൊക്കെ കഴിഞ്ഞാലും, എന്തൊക്കെ സംഭവിച്ചാലും......യു are ഡെഡ്, എന്റെ മനസ്സിൽ താൻ മരിച്ചു...... എനിക്ക് നിന്നോട് വെറുപ്പല്ലാതെ മറ്റൊരു ഫീലിങ്‌സും ഇല്ല..... ഒന്നും..... I ജസ്റ്റ്‌ hate യു..... വേറൊപ്പോടെ പറഞ്ഞവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങിയതും ശ്രീ അവളുടെ കൈപിടിച്ച്.... ദച്ചു, പ്ലീസ് ഒന്ന് വിശ്വാസിക്ക്, സത്യമാ ഞാൻ പറയുന്നത്..... വേണമെങ്കിൽ ഞാൻ നിനക്ക് മെസ്സേജ് കാണിച്ചുതരാം.. എനിക്ക് കാണണ്ട... ഇപ്പോൾ താൻ ഈ കാണിക്കുന്നതൊക്കെ എന്തിനാണെന്നും എന്തുകൊണ്ടാണെന്നും മറ്റാരേക്കാളും നന്നായി എനിക്കറിയാം, താൻ ആകാഷിനെ ഉപദ്രവിച്ചത് തനിക് ന്യായീകരിക്കണം, അതിനുവേണ്ടി.... പ്ലീസ് ശ്രീഹരി.... പ്ലീസ്...എന്നെ വിട്ടേക്ക്, ഒരുപക്ഷെ താനിതൊക്കെ മുൻപ് പറഞ്ഞിരുന്നെങ്കിൽ ഞാൻ വിശ്വസിച്ചേനെ ഇപ്പോൾ എനിക്ക് പറ്റില്ല ബുദ്ധിമുട്ടാണ്..... അവന്റെ കൈത്തട്ടിമാറ്റി അവള് റൂമിൽനിന്നും ഇറങ്ങി ഗോപുവിന്റെ അടുത്തേക്ക് നടക്കുമ്പോഴാണ് രാഹുൽ ഗോപുവിനോട്‌ സംസാരിച്ചു അവളുടെ കയ്യിൽപിടിക്കുന്നതും അവളവിടുന്ന് മാറാൻ കിണഞ്ഞു ശ്രമിക്കുന്നതും അവള് കാണുന്നത്, അച്ചു കണ്ണ് തുടച്ചു അങ്ങോട്ട് നടന്നു..... ഗോപൂ..... അച്ചു വിളിച്ചതും രാഹുൽ വേഗം അവളുടെ കൈവിട്ടു... ഗോപു ഒന്ന് ആഞ്ഞു ശ്വാസമെടുത്ത് രക്ഷപെട്ടെന്ന ആശ്വാസത്തോടെ അച്ചുവിനെ നോക്കി....

എന്താ അച്ചു ഡീ നിനക്ക് പഠിക്കാൻ ഒന്നുമില്ലേ, ഇവിടെ കിന്നാരം പറഞ്ഞു നിൽക്കാതെ പോയി പഠിക്കരുതോ.... അമർഷത്തോടെ രാഹുലിനെ നോക്കി അവള് ചോദിച്ചതും അവൻ നെറ്റിച്ചുളിച്ചു.... എന്താ അച്ചു, ഇവിടെയിരിക്ക്ക് നമുക്ക് സംസാരിക്കാം.... എനിക്കാണേൽ ബോറടിച്ചിട്ട് പാടില്ല ... നിങ്ങടെ കെട്ട്യോൾ എന്തിയെ, ഇവിടെയില്ലേ, അവളോട് സംസാരിക്കാൻ നോക്ക്.... ഈ അച്ചു ഫുൾ ടൈം ഇങ്ങനെ ആണല്ലോ ഗോപു.... തമാശമട്ടിൽ അവൻ പറഞ്ഞതും ഗോപു ചിരിച്ചു, അച്ചുവിന്റെ നോട്ടം കണ്ടതും അവളതടക്കി വേഗം അവിടുന്ന് റൂമിലേക്ക് പോന്നു. രാഹുൽ, തന്റെ റിയൽ character എന്താണെന്ന് ഇവിടെയുള്ള മറ്റാരേക്കാളും നന്നായി എനിക്കറിയാം, ആ സ്വഭാവവുമായി ഗോപൂന്റെ പിന്നാലെ പോയാൽ താൻ വിവരറിയും...... ഭീഷണി ആണോ.... അതേ അതുതന്നെയാണ്.... തന്റെ ഈ സ്വഭാവം താൻ താലികെട്ടി കൂടെകൂട്ടിയവൾക്ക് അറിയില്ലായിരിക്കും, പിന്നെ അവളുടെ അഹങ്കാരത്തിനു നിന്നെപ്പോലെ ഒരുത്തനെ അവള് ഡിസേർവ് ചെയ്യുന്നുണ്ട്..... എന്താ എന്നെ മൂക്കിക്കയറ്റാം എന്നാണോ.... അതിനുമാത്രം അല്ലല്ലോ നീയുള്ളെ..... ഡീ..... ദേഷ്യത്തിൽ അവനവളോട് എന്തോ പറയാൻ തുടങ്ങുമ്പോഴാണ് ഹരിയുടെ അച്ഛൻ അങ്ങോട്ട് വന്നത്....

അയാളെ കണ്ടതും രാഹുൽ വന്ന ദേഷ്യമടക്കി ഒന്ന് പുഞ്ചിരിച്ചു...... മോളേ, അച്ചൂ..... എന്തുപറ്റി നീ തീരുമാനം മാറ്റാൻ, ഹരി ഭീഷണിപ്പെടുത്തിയോ.... യാതൊരു മുഖവുരയുമില്ലാതെ അയാള് ചോദിച്ചതും അവളൊരു ഉത്തരത്തിനായി പരതി...... അച്ചൂ..... അങ്കിൾ, എനിക്കറിയാം എന്തായിരിക്കും അങ്കിളിന്റെ മനസിലെന്ന്..... ബട്ട്‌ എന്നോട് ക്ഷമിക്കണം അങ്കിൾ ചോദിച്ചതിനുള്ള ഉത്തരം ഇപ്പോൾ എനിക്ക് തരാൻ കഴിയില്ല.... Its ഓക്കേ..... പിന്നെ അച്ചു നാളെ മുതൽ ഹരിയുടെയൊപ്പം മോളും ഓഫീസിൽ പോവണം.... ബി ഇൻഡിപെൻഡൻഡ്..... ഓക്കേ.... ബട്ട്‌, അങ്കിൾ, ശ്രീയുടെ ഒപ്പം ഞാൻ.... അത് ശരിയാവില്ല..... അതെന്താ..... അച്ചു നിനക്ക് ലൈഫിൽ സക്സസ്സ് വേണമെങ്കിൽ ഫേസ് യുവർ ബിഗ്ഗെസ്റ്റ് ഫിയർ..... അല്ലാതെ ഒരിക്കലും നീ ആഗ്രഹിക്കുന്നത് നേടാൻ കഴിയില്ല..... ഓക്കേ..... ഉം...... ആ പിന്നെ മോളെ, ഇന്ന് അച്ഛനും അമ്മയും മാളുവും ഇങ്ങോട്ട് വരുന്നുണ്ട്.... മോളോട് പറഞ്ഞില്ല ഇല്ല.... അങ്കിൾ പ്രോമിസ് മി ഇവിടെ നടന്നത് തത്കാലം അച്ഛനും അമ്മയും അറിയണ്ട .... ഓക്കേ, ഞാനായിട്ട് പറയില്ല, ബട്ട്‌ നിന്റെയും ഹരിയുടെയും പെരുമാറ്റത്തിൽനിന്നും ഉറപ്പായും അത് മനസിലാകും... ഞാൻ മാനേജ് ചെയ്തോളാം ... ശരി നടക്കട്ടെ ..... അയാള് പറഞ്ഞതും അവള് വേഗം ഹരിയുടെ അടുത്തേക്ക് നടന്നു....

അവൻ ബാൽക്കണിയിൽ നിൽക്കുകയാണ്...... പുറത്തു വീശുന്ന നേർത്ത കാറ്റിൽ അവന്റെ മുടിയിഴകൾ പതിയെ ഇളകുന്നുണ്ട്...... മുറ്റത്തെ ചെമ്പകത്തിൻറെ സുഗന്ധം അവന്നപ്പോൾ തീർത്തും ആരോചകമായിരുന്നു.... പ്രണയിക്കുമ്പോൾ പൂക്കളുടെ സുഗന്ധം നാസികയ്ക്ക് പ്രിയമെങ്കിൽ, വിരഹത്താൽ മൂടികിടക്കുന്നവന് അത് തീർത്തും ശല്യമായി മാറുന്നത് സ്വഭാവികമാണെന്ന് അവനുതോന്നി ....... അച്ചു വന്നെങ്കിലും അവൻ അറിഞ്ഞില്ല, ചിന്തകൾ മറ്റെങ്ങോ മേയുകയാണ്..... ആരായിരിക്കും എനിക്ക് മെസ്സേജ് അയക്കുന്നത്... എന്തിനാ അയാൾക്ക് അവളോട് ഇത്ര വെറുപ്പ്... അവളോട് തന്നെയാണോ അതോ എന്നോടോ.... എന്നോടാണെങ്കിൽ അത് അവളെ അല്ലെ അറിയിക്കേണ്ടത്, എന്നാലിപ്പോൾ..... ഇത്രയും നേരം ഒരു പ്രതീക്ഷയുണ്ടായിരുന്നു, എല്ലാം അവസാനിച്ചെന്ന ഒരു പ്രതീക്ഷിച്ച, എന്നാലിപ്പോൾ വീണ്ടും പൂജ്യത്തിൽ എത്തിനിൽക്കുന്നു...... എവിടെ തുടങ്ങണം എങ്ങനെ തുടങ്ങണം ആരെ സംശയിക്കണം ഒരു ഊഹവുമില്ല, ബട്ട്‌ ഒന്ന് ഉറപ്പുണ്ട് അവൾക്ക് ഒന്നും വരുത്തില്ല അങ്ങനെ സംഭവിച്ചാൽ അതിനുമുൻപ് എന്റെ ജീവൻ ഈ ഭൂമിയിൽനിന്നും വേർപിരിഞ്ഞിട്ടുണ്ടാകും........ ഓരോന്ന് ആലോചിച്ചുകൂട്ടുകയാണ് അവൻ, അവള് മുരടനക്കിയതും അവനവളെ നോക്കി പുരികംപോക്കി....

ദച്ചു..... പ്ലീസ്.... അങ്ങനെ വിളിക്കരുത്, ഒരിക്കൽ ആഗ്രഹിച്ചിട്ടുണ്ട് ഞാനിത് എന്നാലിപ്പോൾ പറ്റുന്നില്ല.... സൊ പ്ലീസ് ...... ഞാനിപ്പോൾ വന്നത് i നീഡ് യുവർ ഹെല്പ് അതുകൊണ്ടാ എന്താ... അച്ഛനും അമ്മയും മാളുവും വരുന്നുണ്ട്, അവരുടെമുൻപിൽ ഒന്ന് അഭിനയിക്കണം,അഭിനയിക്കാൻ നിങ്ങൾ മിടുക്കനാണെന്ന് അറിയാം നന്നായി അഭിനയിക്കുന്നുണ്ടല്ലോ.... ഇവിടെ അഭിനയിക്കേണ്ടത് എന്റെ ഭർത്താവ് ആയിട്ടാ .... ഞാൻ നിന്റ ഭർത്താവ് തന്നെയാ, അഭിനയിക്കേണ്ട ആവശ്യമില്ല എനിക്ക്... അവള് പുച്ഛിച്ചതും അവൻ മുഖം വെട്ടിച്ചു.... അവൻ പിന്നെയും നോട്ടം പുറത്തേക്കയച്ചതും അവള് റൂമിൽനിന്നിറങ്ങി.... അവിടുന്ന് പോയത് ഗോപുവിന്റെ അടുത്തേക്കാണ്..... അവളുടെ റൂമിലേക്ക് കടന്ന് ചെന്നതും അവളൊന്നു ഞെട്ടി ...... പരസ്പരം ചുംബിച്ചു മത്സരിക്കുകയാണ് ആരോണും ഗോപുവും...... അതുകണ്ടതും അവൾക്ക് ഉമിനീര് വറ്റിപോയി കണ്ണുകൾ രണ്ടും ഇപ്പോൾ വീഴുമെന്ന രീതിയിൽ പുറത്തേക്ക് ചാടി ... എന്റെ ഭഗവാനെ.... ഇതിട്ടുങ്ങൾക്ക് ഒന്ന് കതക് അടച്ചാൽ എന്താ.... എനിക്ക് പകരം വേറെ ആരേലുമാണ് ഇങ്ങോട്ട് വരുന്നതെങ്കിൽ എന്താകും അവസ്ഥ, അവരെന്താ കരുതാ, രണ്ടിനും നല്ലത് കിട്ടില്ലേ....

മനസ്സിൽ പറഞ്ഞു അവള് റൂമിനു വെളിയിലിറങ്ങി കതക് പുറത്തുനിന്ന് ചാരിവച്ചു അവിടെത്തന്നെ നിന്ന്........ രാഹുൽ ആതിരയുടെ അടുത്തേക്ക് ചെന്നപ്പോൾ അവള് തന്റെ നഖം പോളിഷ് ചെയ്യുകയാണ് ..... അവൻ മുഖത്ത് സങ്കടം വരുത്തി അവളുടെ അടുത്തായിരുന്നു.... അല്ലെങ്കിലും ഇപ്പോൾ നമുക്കൊക്കെ പുല്ല് വിലയാണല്ലോ ... അവള് നഖം മിനുക്കുന്നത് നിർത്തി അവനെ നോക്കി..... അതെന്താ അങ്ങനെ പറഞ്ഞേ... ഓഹ് ഞാനീ നെയിൽ പോളിഷ് ഇടുന്നത് കൊണ്ടാകും.... ഇത് കഴിഞ്ഞാൽ ഏട്ടൻ സാറിനു എത്ര വില വേണമെങ്കിലും ഞാൻ തരാം..... ഓക്കേ... ഞാനതല്ല ഉദ്ദേശിച്ചത്.... പിന്നെ.... പിന്നെന്താ... ആരാ വില വെയ്ക്കാത്തത്..... ആരായാലും അവരെക്കൊണ്ട് ഏട്ടനെ വിലവെപ്പിച്ചിട്ടുതന്നെ.... അതൊന്നും ഇനി നടക്കാൻ പോകുന്നില്ല ആതു... അതേ, ഇങ്ങനെ എനിക്ക് മനസിലാവാത്ത രീതിയിൽ സംസാരിക്കല്ലേ.... കാര്യം പറാ എന്താ ഉണ്ടായത് ..... എന്തുണ്ടാവാൻ.... നിന്റ ആ പുന്നാര ഏട്ടന്റെ ഭാര്യ, എന്താ അവളുടെ അഹങ്കാരം, അവള് എന്നോട് ചോദിക്ക ഞാൻ എന്തിനാ ഇവിടെ ഇങ്ങനെ നിൽക്കുന്നെ എന്ന്.... ഞാൻ എന്താ അവളുടെ ചിലവിലാണോ..... എനിക്കെ ഒരു വീടുണ്ട് അവിടെ അന്തസ്സായി നിൽക്കാനും അറിയാം...... ഇങ്ങനെയാണെങ്കിൽ നമുക്ക് ഇവിടുന്ന് തിരിച്ചുപോകാം.....

അവൻ പറഞ്ഞതും അവളൊന്നു ഞെട്ടി..... ഈശ്വരാ അങ്ങോട്ട് പോവാനോ... എന്നെ കൊന്നാലും പോകില്ല, അല്ലെങ്കിലേ ആ തള്ളയുമായി എനിക്ക് ഒത്തുപോകാൻ കഴിയില്ല അതുകൊണ്ടാ ഇവിടെ വന്നത്..... ഒപ്പം ഇങ്ങേരെയും കൂട്ടിയത് ഈ നാശംപിടിച്ചവള് കാരണം തിരിച്ചുപോകേണ്ടിവന്നാൽ പിന്നെയും ആ തള്ളയുമായി അടിയുണ്ടാക്കേണ്ടിവരും...... മിഴിച്ചിരുന്നു ആലോചിക്കുകയാണ് അവള്..... ആതു.... അല്ലെങ്കിലും എന്നെയല്ലേ പറഞ്ഞത് നിന്നെ അല്ലല്ലോ.... എന്താ ഇങ്ങനെയൊക്കെ പറയുന്നത്....ഞാൻ അവളെയൊന്ന് കാണട്ടെ, കൊടുക്കാം ഞാൻ അവൾക്ക്..... അഹങ്കാരി...... അവിടുന്ന് ചാടി എണീറ്റ് ആതിര അച്ചുവിനെയും തപ്പിയിറങ്ങി......അവള് നോക്കുമ്പോൾ ഗോപുവിന്റെ റൂമിന്റെ വെളിയിൽനിന്നും ഗോഷ്ടി കാണിക്കുന്നവളെയാണ് കണ്ടത്.... ഈ അലവലാതി ഇവിടെ ഉണ്ടായിരുന്നോ.... തീർത്തുകൊടുക്കാം... ആതിര പെട്ടന്നുതന്നെ അച്ചുവിന്റെയാടുത്തെത്തി.... ഡീ.... നീ ആരാന്നാ നിന്റ വിചാരം... വല്യകാര്യത്തിൽ ആതി ചോദിച്ചതും അച്ചു മാന്യമായി അതിനെ പുച്ഛിച്ചു ഡീ നിന്നോടാ.... പോടീ.... മോളെ അച്ചു നീ കുറേനേരമായി തുടങ്ങിയിട്ട്, നിനക്കെന്നെ ശരിക്കും അറിയില്ലേ.... എനിക്ക് നിന്നെ അറിയില്ലെന്നോ, ആണോ മോളെ.....

നീ എന്താടി എന്റെ രാഹുലേട്ടനോട് പറഞ്ഞെ... ഞാൻ ഓർക്കുന്നില്ല, ഓർക്കുമ്പോൾ പറയാം.... നിന്റ ഇപ്പോഴത്തെ പ്രശ്നം എന്താ.....ഒരു കാര്യം പറഞ്ഞേക്കാം എന്നോട് ഉണ്ടാക്കാൻ നിന്നാൽ നീ വിവരമറിയും...... അച്ചുവിന്റും ആതിയുടെയും സംസാരം വ്യക്തമായി കേട്ടതും ആരോണും ഗോപുവും കെണിയിൽപ്പെട്ട എലിയുടെ അവസ്ഥയിലായി.... ഈ പണ്ടാരങ്ങള് തുടങ്ങിയോ പിന്നെയും നീയല്ലേ പറഞ്ഞെ ഒതുങ്ങി എന്ന് അതല്ലേ ഞാൻ വന്നേ ... ഇപ്പോൾ എന്ത് ചെയ്യും.... ആ എനിക്കറിയില്ല... ഗോപു കൈമാലർത്തിയതും ആരോൺ അവളെ തല്ലാൻ കയ്യൊങ്ങി.... ആതി അച്ചു.... മറ്റാരുടെയോ ശബ്ദം കേട്ടതും അവൻ കൈ താഴ്ത്തി അവളെ നോക്കി.... ദേ ഹരിയേട്ടാ, നിങ്ങടെ ഭാര്യയെ നല്ലനടപ്പ് പഠിപ്പിച്ചോ.... ഇല്ലേൽ എന്റെ കൈബലം ഇവളറിയും.... അതിനുള്ള ധൈര്യം നിനക്കുണ്ടോടി...... ശ്രീ ഇവളോട് മര്യാദക്ക് നിൽക്കാൻ പറ, എന്നോട് കളിക്കാൻ നിന്നാൽ..... നീയെന്നെ എന്ത് ചെയ്യും... കുറെ ആയല്ലോ ഭീഷണിപെടുത്താൻ തുടങ്ങിട്ട്.... ചെയ്യാൻ പറ്റുന്നത് ചെയ്യെടി നീയൊന്ന്...... എടൊ ശ്രീ താൻ കുറേകാലം എന്നെ വേറൊരുത്തന്റെ കൂടെ ചേർത്തു പറഞ്ഞില്ലേ.... ഡേവിച്ചൻ സ്നേഹിച്ചത് ദാ ഇവളെയാ... അന്ന് എനിക്ക് പകരം പോലീസ് അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് നിങ്ങടെ പുന്നാര പെങ്ങളെയാ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story