❤️അസുരപ്രണയം❤️: ഭാഗം 17

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

എടൊ ശ്രീ താൻ കുറേകാലം എന്നെ വേറൊരുത്തന്റെ കൂടെ ചേർത്തു പറഞ്ഞില്ലേ.... ഡേവിച്ചൻ സ്നേഹിച്ചത് ദാ ഇവളെയാ... അന്ന് എനിക്ക് പകരം പോലീസ് അറസ്റ്റ് ചെയ്യേണ്ടിയിരുന്നത് നിങ്ങടെ പുന്നാര പെങ്ങളെയാ.. അവള് പറഞ്ഞതും ആതിരയുടെ മുഖം മങ്ങി, അവള് തലയും കുമ്പിട്ടു നിൽക്കുന്നതിനൊപ്പം മറ്റാരും അവിടെയില്ലെന്ന് ഉറപ്പിക്കുന്നുമുണ്ട്.... ശ്രീ അവളെയും അച്ചുവിനെയും മാറിമാറി നോക്കുകയാണ്..... എന്താ വിശ്വാസമായില്ലേ.... വേണമെങ്കിൽ ഡേവിച്ചനോട് ചോദിക്ക് അപ്പോൾ അറിയാം എന്താണ് സത്യം എന്നത്, ഡേവിച്ചൻ ഇത്രയും കാലം ഒന്നും പറയാതിരുന്നത് ഞാൻ പറഞ്ഞതുകൊണ്ടാണ്... ഇവളുടെ ഭാവിയോർത്ത്, എന്നാൽ ഇവൾക്കിപ്പോൾ ചില്ലറയൊന്നുമല്ല അഹങ്കാരം, എന്താ നെഗളിപ്പ്, ഇവളുടെ കളി കണ്ടാൽ കരുതും ഇവള് എന്തോ വലിയ മഹതിയാണെന്ന്..... എടോ ശ്രീഹരി തനിക്കറിയോ ഇവളോട് ഞാൻ എത്ര കെഞ്ചിയിട്ടുണ്ടെന്ന് നിന്നെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കാൻ, എല്ലാം അറിയുന്ന ഇവള് എന്താ ചെയ്തത് കിട്ടുന്ന ഓരോ ചാൻസും മിസ് ചെയ്യാതെ നമ്മളെ പരസ്പരം അകറ്റാൻ നോക്കുവായിരുന്നില്ലേ.... സ്വയം ചെയ്തുകൂട്ടിയതൊക്കെയും എന്റെ തലയിലിട്ടു.... ശ്രീഹരി തന്നെക്കാൾ മിടുക്ക തന്റെ പെങ്ങൾക്ക്......

ചതിയന്മാർ...... അരിശത്തോടെ പറഞ്ഞവൾ റൂമിൽ കയറി കതകടച്ചതും എല്ലാം കേട്ടു ഞെട്ടി നിൽക്കുന്ന ഗോപുവിനെയും ആരോണിനെയുമാണ് കാണുന്നത്..... അവള് കണ്ണ് തുടച്ചു രണ്ടുപേരെയും നോക്കി.... എനിക്കറിയാം ഞാൻ പറഞ്ഞതെല്ലാം നിങ്ങള് കേട്ടിട്ടുണ്ടെന്ന്, ഒരു കാര്യം പറഞ്ഞേക്കാം അതൊക്കെ വേറെ ആരെങ്കിലും അറിഞ്ഞാൽ..... ഞങ്ങളു ആരോടും പറയില്ല... അച്ചു ഈ കാര്യം നീയും പറയരുത് പ്ലീസ്, ഇവളുടെ പഠിപ്പ് കഴിയുന്നവരെ.... പ്ലീസ്.... ആരോൺ അവളോട് കെഞ്ചുകയാണ് ഗോപു തലയും താഴ്ത്തിയാണ് നിൽപ്പ്... ശരി ഞാൻ പറയില്ല... പിന്നെ ഡോർ മലർക്കേ തുറന്നിട്ടില്ല ചുംബന സമരത്തിന് പോകേണ്ടത്..... പുച്ഛത്തോടെ അവള് പറഞ്ഞതും ആരോണും ഗോപുവും പ്ലിങ്ങസ്യ ഭാവത്തിൽ അവളെയൊന്ന് നോക്കി.. നല്ല രസമുണ്ട് രണ്ടിന്റെയും ചമ്മിയ മുഖം കാണാൻ..... സിറ്റുവേഷൻ ഒന്ന് തണുപ്പിക്കാനായി അവള് പറഞ്ഞപ്പോൾ ആരോൺ അച്ചുവിന്റെ ചുമലിൽ കൈ വച്ചു ... എടീ, എന്തിനാ നീ ഹരിയോട് പിണങ്ങുന്നേ, എന്തിനാ വഴക്കിടുന്നത്... ഒത്തിരി ഇഷ്ടല്ലേ നിനക്ക് അവനെ... അവനു നിന്നെയും ഇഷ്ടമാ ഒരുപാട്... പിന്നെ എന്തിനാ നിങ്ങള് വീറോടെ പൊരുതുന്നത് ... അതിൽ ഒരു തിരുത്തുണ്ട്.... ഇഷ്ടമായിരുന്നു എന്ന് തിരുത്തണം....

ഇപ്പോൾ എനിക്ക് ഒന്നുമില്ല, ഒന്നും .... പരസ്പരം ഒരുപാട് സ്നേഹിച്ചവർക്ക് അങ്ങനെ വെറുക്കാനൊന്നും പറ്റില്ല അച്ചു, സ്വന്തം മനസാക്ഷിയോട് ചോദിച്ചു നോക്ക് അപ്പോൾ മനസിലാകും നീ ഹരിയെ സ്നേഹിക്കുന്നുണ്ടെന്ന്....... നോ, നെവർ......നീ റൂമിന്ന് ഇറങ്ങാൻ നോക്ക്..... വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കണ്ട ഇപ്പോൾ നിന്നെ ഇവിടെ കണ്ടാൽ എന്നെയും ചേർത്തുവച്ചാകും പറയാൻ പോവുന്നെ അതൂടെ കേൾക്കാൻ എനിക്ക് വയ്യ..... എന്താ അച്ചു ഇത്.... അവന്റെ കൈത്തട്ടിമാറ്റി അവള് ബാത്രൂം കയറിയതും ആരോൺ ഗോപുവിനോട് യാത്ര പറഞ്ഞു റൂമിൽനിന്നിറങ്ങി ആരുടേയും കണ്ണിപ്പെടാതെ ഹരിയെയും തപ്പി നടക്കാൻ തുടങ്ങി...... ഹരി റൂമിലേക്ക് നടന്നതും ആതിരയും പുറകെവിട്ടു...... ഹരിയേട്ടാ..... ഉം... എന്താ.... അവള് പറഞ്ഞതൊക്കെ ഏട്ടൻ വിശ്വസിക്കുന്നുണ്ടോ, ഏട്ടാ ഞാൻ അങ്ങനെ അല്ല, അവളാ അങ്ങനെ.... അതുകൊണ്ടല്ലേ ഏട്ടൻ അവളെ കെട്ടാൻ ഒരുങ്ങിയപ്പോൾ ഞാൻ എതിർത്തത്... ശ്രീ തിരിഞ്ഞുനിന്ന് അവളുടെ കരണം പുകയുമാറ് ഒന്ന് കൊടുത്തു...... അങ്ങനെയൊന്ന് അവള് എസ്‌പെക്ട് ചെയ്തിരുന്നേയില്ല...... അച്ചൂനെ കുറിച്ച് ഇനിയെന്തെങ്കിലും പറഞ്ഞാൽ ഇവിടെയുള്ളവര് മൊത്തം അറിയും നിന്റെ ഈ പുരാണം......

നീയെന്താ കരുതിയത് എനിക്കവളോട് വെറുപ്പും ദേഷ്യവുമാണെന്നോ..... എടീ എനിക്ക് പണ്ടേ അറിയാം അവൾക്ക് ഡേവിഡിനോട് ഒന്നുമില്ലെന്ന്, ഞാൻ അല്ലാതെ വേറൊരുത്തനും അവളുടെ മനസ്സിൽ ഇല്ലെന്നും, പിന്നെ അങ്ങനെയൊക്കെ ഞാൻ അവളോട് പെരുമാറിയിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ മറ്റൊരു കാരണവുമുണ്ട്..... അച്ചൂനെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട്, ഒരുപാട്.... ഇഷ്ടത്തിന്റെയും സ്നേഹത്തിന്റെയും അർത്ഥം നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല, കാരണം അതിന്റെ വില നിന്നെപോലുള്ള, അനിയത്തിയായിപ്പോയി അല്ലേൽ വിളിച്ചേനെ ഞാനത്.... ഇറങ്ങിപ്പൊടി റൂമിന്ന്, ഇനി നിന്റെ നാക്ക് അവൾക്കുനേരെ പൊങ്ങിയാൽ..... ഇപ്പോ കിട്ടിയത് ആവില്ല കേട്ടല്ലോ.... വിരല്ചൂണ്ടി അവൻ പറഞ്ഞതും അവള് മുഖവും പൊത്തി റൂമിൽനിന്നറങ്ങി.......... അച്ചു ഉമ്മറത്തിരിക്കുമ്പോഴാണ് അവളുടെ അച്ഛനും അമ്മയും പിന്നെ ട്വിൻ സിസ്റ്റർ മാളുവും വരുന്നത്, അവരെകണ്ടതും അവളുടെ മുഖം തെളിഞ്ഞു, ഓടിച്ചെന്ന് മാളുവിനെ കെട്ടിപിടിച്ചപ്പോൾ അവൾക്ക് എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു, മാളു അവളെ ഒന്നുകൂടെ തന്നിലേക്ക് അണച്ചുപിടിച്ചു.... അച്ചോ....

ഞങ്ങളെയൊന്നും വേണ്ടേ നിനക്ക് പരിഭവത്തോടെയുള്ള അച്ഛന്റെ ചോദ്യം കേട്ടതും മാളുവിനെ വിട്ട് അവള് അച്ഛന്റെ നേരെത്തിരിഞ്ഞു അയാളെ കെട്ടിപിടിച്ചു ഒപ്പം അമ്മയെയും..... മോളേ അച്ചു ബാക്കിയുള്ളവർ എവിടെ.... ഇവിടെയില്ലേ .... എല്ലാവരും ഉണ്ടമ്മേ, അകത്താ നിങ്ങള് കയറിവാ..... അവളവരെ അകത്തേക്ക് ക്ഷണിച്ചു..... അച്ചു, ഹരിയേട്ടൻ എവിടെ... ഇവിടെയില്ലേ... മാളു ചോദിച്ചതും അവളുണ്ടെന്ന് തലയാട്ടി, ഞാൻ വിളിച്ചിട്ട് വരാം.... അവള് അവനെ വിളിക്കാനായി പോകുമ്പോഴേക്ക് ശബ്ദം കേട്ട് ബാക്കിയുള്ളവർ അങ്ങോട്ടെത്തിയിരുന്നു..... അവര് സംസാരിച്ചിരിക്കാൻ തുടങ്ങി..... അച്ചു നോക്കുമ്പോൾ ശ്രീ മലർന്നു കിടക്കുകയാണ്. എടോ..... താനൊന്ന് വന്നേ, അവിടെ എല്ലാവരും ഉണ്ട്...... അവളെ നോക്കിയതല്ലാതെ അവനവിടുന്ന് അനങ്ങിയില്ല . എടോ.... എണീക്ക്..... ഞാൻ വരേണ്ടത് നിന്റെ ആവശ്യമല്ലേ..... അവന്റെ ചോദ്യം കേട്ടതും അവള് നെറ്റിച്ചുളിച്ചു.... അവനൊരു കള്ളച്ചിരിയോടെ ചരിഞ്ഞു കിടന്നതും അവളെന്തെന്ന ഭാവത്തിൽ പുരികം പൊക്കി.... ഞാൻ പറയാം നീയിവിടെ ഇരിക്ക്.... എനിക്ക് നല്ല സൗകര്യം ഇല്ല, താനൊന്ന് എണീറ്റുവാ.... പൊന്നുമോളെ നീ ഇങ്ങനെ ബലംപിടിച്ചാൽ ഞാൻ ഇവിടുന്ന് എണീക്കാൻ പോകുന്നില്ല....

ഇവിടെയിരിക്ക്, ഏട്ടൻ പറയട്ടെ.... ആരുടെ ഏട്ടൻ... ഇവിടെ ഇരിക്കെന്റെ ഭാര്യേ... ഞാൻ പറയട്ടെ..... പെട്ടന്നാണ് അവനവളുടെ കൈപിടിച്ച് വലിച്ചു ബെഡിൽ ഇരുത്തി അവളുടെ മടിയിലേക്ക് തലവച്ചു കിടന്നത്...... ഒന്ന് എണീക്കുന്നുണ്ടോ... ഇല്ല... എണീക്കുന്നില്ല..... എന്നോട് ക്ഷമിച്ചെന്ന് പറയാതെ ഞാനിവിടുന്നു എണീക്കില്ല..... എനിക്ക് തന്നോട് ക്ഷമിക്കാൻ കഴിയില്ല..... താൻ മാറ്.... ഓക്കേ ഇപ്പോൾ ക്ഷമിക്കണ്ട, ബട്ട്‌ മോള് എന്നെ അടിച്ചതല്ലേ അതിന്റെ ക്ഷീണം മാറ്റാൻ ദാ അടിച്ച കവിളിൽ ഒരുമ്മ..... എന്റെ പട്ടി തരും.... നിന്റെ അച്ഛൻ എനിക്ക് ഉമ്മ തരാൻ വന്നതാണോ.... ദേ എന്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ...... നീ ഉമ്മ താ..... എനിക്കൊന്നും വയ്യാ.... വേണ്ട ഞാൻ തന്നോളം..... അവനവളുടെ മുഖത്തേക്ക് പയ്യെ മുഖം അടുപ്പിക്കാൻ തുടങ്ങി.................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story