❤️അസുരപ്രണയം❤️: ഭാഗം 18

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

 അവനവളുടെ മുഖത്തേക്ക് പയ്യെ മുഖം അടുപ്പിക്കാൻ തുടങ്ങിയതും അവളവനെ തട്ടിമാറ്റി........ താൻ എണീറ്റുവരുന്നുണ്ടോ... ദച്ചു.... പ്ലീസ് എടീ.... എന്ത്..... അവള് കൈ എത്തിച്ചു അവിടെയിരുന്ന ഫ്ലവർ വേസിൽ നിന്നും ഒരു ഫ്ലവർ എടുത്ത് അവന്റെ വായിൽ തിരുകിയതും അവൻ എണീറ്റുമാറി... ഒപ്പം അവളും എണീറ്റ്.... ശ്രീഹരി.... താനിപ്പോൾ എന്റൊപ്പം വന്നില്ലെങ്കിൽ ഞാൻ ഇവിടുന്ന് അവരുടെയൊപ്പം പോകും... കാണണോ തനിക്കത്.... പിന്നെ താൻ അറസ്റ്റ് ചെയ്തവിവരം എല്ലാവരെയും അറിയിക്കുമെന്ന് പറഞ്ഞത്, അറിയിച്ചോ എനിക്കൊരു കുഴപ്പവുമില്ല കാരണം ഞാനല്ല അത് ചെയ്തത്.... എനിക്ക് അങ്ങനെ ഒരു സിറ്റുവേഷൻ വന്നാൽ തന്റെ പെങ്ങളുൾപ്പെടെ എല്ലാവരെയും ഞാൻ നാറ്റിക്കും മനസിലായല്ലോ.... അപ്പോൾ എന്റെ ഭർത്താവ് നല്ല കുട്ടിയായി വാ.... അവിരിവിടുന്ന് പോകുന്നവരെ നമുക്ക് അഭിനയിച്ചു പൊലിപ്പിക്കാം...... ഓക്കേ.... അവൻ വേഗം അവളുടെ തോളിൽ കയ്യിട്ടതും അവളത് തട്ടിമാറ്റാൻ ഒരുങ്ങി, എന്റെ ഭാര്യേ, നീയല്ലേ അഭിനയിക്കാൻ പറഞ്ഞത്... ഞാൻ അഭിനയിക്കാനാ പറഞ്ഞെ, അല്ലാതെ കിട്ടിയ അവസരം മുതലാക്കാൻ അല്ല... മനസിലായോ.... ഉവ്വമ്പ്ര..... വാ.....ഒന്ന് ചിരിച്ചേക്ക്. നിന്റെയീ മുഖം കണ്ടാൽ ആർക്കായാലും പെട്ടന്ന് കാര്യം മനസിലാവും...

അവള് മുഖത്തൊരു ചിരിവരുത്തി അങ്ങോട്ട് നടന്നു.... ശ്രീയുടെ ചുണ്ടിലും ഒരു പുഞ്ചിരിയുണ്ട്..... ആ അങ്കിൾ എപ്പോൾ എത്തി, എന്താ ഒരു മുന്നറിയിപ്പ് ഇല്ലാതെ..... ആന്റി സുഖല്ലേ.... മാളു നീയും ഉണ്ടോ.... അവന്റെ ചോദ്യം കേട്ടതും അവളുൾപ്പെടെ എല്ലാവരും ഒന്ന് ഞെട്ടി..... ഹലോ മിസ്റ്റർ അഭിനയിച്ചു കുളമാക്കരുത് പ്ലീസ്.... അവന്റെ വയറിത്തട്ടി പതിയെ അവള് പറഞ്ഞതും അവൻ സൈറ്റ് അടിച്ചു..... ഏയ്‌, ഇന്ന് ലീവ് അല്ലെ.... അതുമാത്രമല്ല അച്ചുനെ കണ്ടിട്ട് കുറച്ചായില്ല.... ഓഹ് അപ്പോൾ അങ്കിൾ മോളെ കാണാൻ വേണ്ടി മാത്രം വന്നതാണല്ലേ... ഇടയ്ക്ക് മരുമോനെയും പരിഗണിക്കാം... ഒരേയൊരു മരുമോൻ അല്ലെ..... നീയെനിക്ക് മോൻ തന്നെയല്ലേ ഹരി... എന്തായി ബാംഗ്ലൂർ ട്രിപ്പ്‌ എന്താ പെട്ടന്ന് തിരിച്ചു പോന്നത് ..... അതോ.... അത് അച്ചൂന് അവിടെ അത്ര താല്പര്യം ഇല്ല, പിന്നെ അച്ചുന്റെ ഇഷ്ടം ആണല്ലോ എന്റെ ഇഷ്ടം... അവൻ പറഞ്ഞതും ഗോപു വാ പൊളിച്ചു... എല്ലാവരുടെയും അവസ്ഥ ഏറെക്കുറെ അങ്ങനെയാണ്.... മാമി.... ഈ ഹര്യേട്ടന് വട്ടായോ..... ഗോപു രജനിയുടെ ചെവിയിൽ ചോദിച്ചതും അവരും ഇതെന്താന്ന് മായയിൽ അവളെ നോക്കി.... എനിക്കൊന്നും അറിയില്ല, കടിച്ചുകീറാൻ നിൽക്കായിരുന്നല്ലോ രണ്ടും...

ആന്നേ... കുറച്ചു മുൻപ് വരെ ഏതേലും ഒരാളെ ഉണ്ടാകു എന്നാ കരുതിയെ... ഇതിപ്പോൾ എന്താ ഇങ്ങനെ... ആ എന്തേലും ആവട്ടെ എന്നും ഇങ്ങനെ ആയിരുന്നേൽ എന്ത് നന്നായനെ.... രജനിയും ഗോപുവും പരസ്പരം അടക്കം പറയുകയാണ്.... ഹരി നീയൊന്ന് വന്നേ, എനിക്ക് നിന്നോട് കുറച്ചു പേർസണലായി സംസാരിക്കാനുണ്ട്.... അവളുടെ അച്ഛൻ വിളിച്ചതും അവനൊന്നു നെറ്റിച്ചുളിച്ചു, അച്ചു രണ്ടുപേരെയും ഒന്ന് മാറിമാറി നോക്കി..... ഓക്കേ അങ്കിൾ, നമുക്ക് പുറത്തേക്കിറങ്ങാം.... അവര് രണ്ടും പോയതും അച്ചുവിന്റെ നോട്ടം അങ്ങോട്ടായി... അല്ല ആന്റി, ഇവര് ശരിക്കും ട്വിൻസ് ആണോ എന്റെ കുറെ ആയുള്ള സംശയമാ, വേറൊന്നുമല്ല രണ്ടുപേരും തമ്മിൽ യാതൊരു സാമ്യവുമില്ല... എന്തിന് ഏച്ചിയും അനിയത്തിയുമാണെന്നുകൂടെ തോന്നില്ല..... രാഹുൽ ചോദിച്ചതും മാളുവും അച്ചുവും പരസ്പരം നോക്കി, അവരുടെ അമ്മ അവനെത്തന്നെ നോക്കുകയാണ്.... ഈ രാഹുലിന് എപ്പോഴും സംശയമാണല്ലോ..... ട്വിൻസ് തന്നെ ഡിഫറെൻറ് ടൈപ് ഉണ്ട് മിസ്റ്റർ.... ഞങ്ങളു ഒരേപോലെ അല്ലെന്ന് കരുതി.... അച്ചു കടുപ്പത്തിൽ പറഞ്ഞതും അവനൊന്നു ഇളിച്ചുകാട്ടി..... ഹരീ...... എന്താ അങ്കിൾ..... മുഖവുരയില്ലാതെ പറയാം...... അച്ചു.... അവളിത്തിരി വാശിക്കാരിയാ.... എപ്പോഴും ഇല്ല, എന്നാ വാശി തോന്നുകഴിഞ്ഞാൽ പിന്നെയതുമാറാൻ കുറച്ചു ബുദ്ധിമുട്ടാ, ഇതൊക്കെ കല്യാണത്തിനുമുൻപ് പറയേണ്ട കാര്യങ്ങളാണ്.... എന്നാൽ അറിയാലോ... പെട്ടന്ന് മോന്റെ അച്ഛൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചു.....

എന്താ അങ്കിൾ ഇങ്ങനെയൊക്കെ.... എനിക്കതൊന്നും കുഴപ്പമില്ല..... അച്ചൂന്റെ അസുഖം... അത്... അത്... അച്ചൂട്ടിയും മാളുട്ടിയും വണ്ടിയെടുത്ത് കറങ്ങാൻ പോയതാ... ഒരു ആക്‌സിഡന്റ്... അതിൽപ്പിന്നെയാ അവൾക്ക്.... എപ്പോഴും ഇല്ല തലയ്ക്കു എന്തേലും വേദന പറ്റുമ്പോൾ കൂടും.... കുറെ കാണിച്ചു... എന്നാൽ.... ഒരു ക്ഷമാപണത്തോടെ അയാള് പറഞ്ഞതും ശ്രീ അയാളുടെ കയ്യിൽപിടിച്ചു..... അങ്കിൾ i പ്രോമിസ്.... എന്തൊക്കെ സംഭവിച്ചാലും അച്ചൂനെ ഞാൻ വേണ്ടെന്നുവെക്കില്ല, എനിക്കവളെ ഇഷ്ടമാണ്.... ഒത്തിരി..... ഞാനുണ്ടാകും അവൾക്കൊപ്പം...... അവൻ പറഞ്ഞു നിർത്തിയപ്പോൾ അയാളവന്റെ തോളിൽത്തട്ടി..... അങ്കിൾ നമുക്ക് അങ്ങോട്ട്‌ പോയാലോ അവരൊക്കെ.... ഉം.... അവര് അങ്ങോട്ട് നടന്നപ്പോൾ എല്ലാവരുയിരുന്നു സംസാരിക്കുന്നതാണ് കാണുന്നത്.... അച്ചു, ചായ എടുത്തില്ലേ നീ.... അവൻ ചോദിച്ചതും അവള് വായ പാതിതുറന്ന് സംശയത്തോടെ അവനെ നോക്കി.... എന്താ അച്ചു.... വാ നമുക്കുണ്ടാക്കാം ചായ.... നിങ്ങളെല്ലാവരും സംസാരിച്ചിരിക്ക് ഇന്നത്തെ ചായ ഞാനും എന്റെ ഭാര്യയും ഉണ്ടാക്കും.... അല്ലെ അച്ചു.... അവളവനെ തറപ്പിച്ചു നോക്കുകയാണ്.... അല്ല അച്ചു ചായ ഉണ്ടാക്കോ മാളു സംശയത്തോടെ ചോദിച്ചു... പിന്നെ, ഇതേ പണ്ടത്തെ അച്ചുവല്ല.....

ഇവളുണ്ടാക്കിയ ചായ കുടിച്ചില്ലല്ലോ, സൂപ്പർ ആണ്.... ഹരി തള്ളാൻ തുടങ്ങിയതും അവളിരുന്നു വെപ്രാളംപൂണ്ട്..... ഇവളിട്ട ചായ കുടിച്ചല്ലേ എന്റെ വയറു കംപ്ലയിന്റ് ആയത്.... രണ്ടു ദിവസാ ബാക്കിയുള്ളൊരു ടോയ്‌ലെറ്റിൽ ആയത്.... കെട്ട്യോൾ ഇടുന്നത് കെട്ട്യോൻ തന്നെ കുടിച്ചു തീർക്കട്ടെ എനിക്കൊന്നും വയ്യ ജീവൻ പണയംവച്ചു ചായകുടിക്കാൻ മനസ്സിൽ പറഞ്ഞു രാഹുൽ അവിടുന്ന് പതിയെ വലിഞ്ഞു, ഒപ്പം ഗോപുവും... ശ്രീ ഇതിനിടയിൽ അച്ചുവിനെയും കൂട്ടി അടുക്കളയിലേക്ക് പോന്നിരുന്നു.. ഡോ തനിക്കെന്തിന്റെ അസുഖ, എന്തിനാ ഇങ്ങനെ പറഞ്ഞെ.... ഒരു ചായ ഉണ്ടാക്കാൻ നിനക്ക് അറിയില്ലേ.... ഇതൊക്കെ അറിയണ്ടേ... നമുക്കൊരു മോള് ഉണ്ടാകുമ്പോൾ അതിന് കുടിക്കാൻ അറ്റ്ലീസ്റ്റ് ചായ എങ്കിലും കൊടുക്കണ്ടേ..... ഈ പാത്രം എടുത്ത് നെറുകും തലയ്ക്കു ഒന്ന് തന്നലുണ്ടാല്ലോ, അതോടെ തീരും ഈ അസുഖം.. . എന്താണ് നിന്റെ ഇപ്പോഴത്തെ പ്രശ്നം... എന്റെ വൈഫിയുടെ പ്രോബ്ലം സോൾവ് ചെയ്യാനല്ലേ ഞാൻ.... പറാ.... ചായ ഉണ്ടാക്കു... കഥാപ്രസംഗം പിന്നെ... അത്രേ ഉള്ളോ .. ഇപ്പൊ സെറ്റാക്കിത്തരാം..... അവളെ മാറ്റിനിർത്തി അവൻ തന്നെ ചായ ഉണ്ടാക്കി, അത് കപിലാക്കി അവളുടെ കയ്യിൽത്തന്നെ കൊടുത്തുവിട്ടു... എല്ലാവരും തെല്ലു സംശയത്തോടെയാണ് അത് കുടിച്ചത് .. പതിവിന് വിപരീതമായി ടേസ്റ്റ് ഉണ്ടെന്ന് മനസിലായതും അവര് രണ്ടുപേരെയും ഒന്ന് സൂക്ഷിച്ചുനോക്കി.... ഹരി അച്ചുവിന്റെ തോളിൽ കയ്യിട്ടിട്ടാണ് നിൽക്കുന്നത് ചായ എങ്ങനെ പൊളിയല്ലേ....

പിന്നെ സൂപ്പർ.... അച്ചു.... ഹരിയേട്ടന്റെ കൂടെവന്നതിൽ നിനക്ക് നല്ല മാറ്റമുണ്ട്.... സൈറ്റ് അടിച്ചു മാളു പറഞ്ഞപ്പോൾ അവള് പുഞ്ചിരിച്ചു..... കുറച്ചു കഴിഞ്ഞു എല്ലാവരും തിരിച്ചുപോവാൻ നോക്കിയെങ്കിലും അവര് സമ്മതിക്കാത്ത കാരണം അവിടെത്തന്നെ നിന്ന്...... രാത്രി ഫുഡ് കഴിച്ച് മാളുവിനോട് സംസാരിക്കുകയാണ് അച്ചു.... അച്ചൂ.... സത്യം പറാ നിങ്ങള് ഹാപ്പിയാണോ .... അല്ല... അച്ചൂ.... അപ്പോൾ ഇതൊക്കെ... അഭിനയം.... സത്യായിട്ടും അഭിനയ.... ഞാൻ എപ്പോഴെങ്കിലും നിന്നോട് കള്ളം പറഞ്ഞിട്ടുണ്ടോ.... ഇല്ലല്ലോ.... ബട്ട്‌ ഒന്നെനിക്കിറപ്പുണ്ട് ശ്രീ എന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്.... പിന്നെ... പിന്നെ എന്താ പ്രശ്നം അറിയില്ല.... ആരോ ശ്രീയെ ഭീഷണിപ്പെടുത്തുന്നുണ്ട്.... എന്നോട് പറഞ്ഞു അത്..... തത്കാലം ഞാൻ എന്തായാലും ഒരു ഡിസ്റ്റൻസ് കീപ് ചെയ്യുകയാ.... രണ്ട് കാരണങ്ങളാണ് അതിനുപുറകിൽ ഒന്ന് എനിക്കറിയണം ശരിക്കും ശ്രീയെന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ടോ എന്ന്, പിന്നെയൊന്ന് ആ ആള്, i മീൻ ഭീഷണിപെടുത്തുന്നയാളെ തെറ്റുധരിപ്പിക്കാൻ... അവർക്ക് വേണ്ടത് ഞങ്ങളു പിരിയുന്നതല്ലേ, ആ ആഗ്രഹം കുറച്ചെങ്കിലും സഫലമാവട്ടെ. മാളു ഒന്നും പറയാതെ അത് കേൾക്കുകയാണ്.... എടീ എന്നാലും ആർക്കാ എന്നോട് ഇത്ര ദേഷ്യം.... നമ്മളാരോടും ഒന്നും ചെയ്തിട്ടില്ലല്ലോ... പിന്നെയെന്തിനാ.....

അറിയില്ല.... അല്ല ഇവിടെയുള്ളവര് പറഞ്ഞത് നിങ്ങള് ഡിവോഴ്സ് ആവാൻ പോകുകയാണെന്ന് ആണല്ലോ.... ഞാൻ പറഞ്ഞില്ലേ അതെന്താന്ന്..... മാളു ഞാൻ ശ്രീയേട്ടനെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..... ഒത്തിരി..... നിനക്കറിയോ ശ്രീയേട്ടന്റെ കല്യാണം മുടങ്ങാൻ ഞാൻ വഴിപാട് വരെ കഴിപ്പിച്ചിട്ടുണ്ട്..... സത്യം പറഞ്ഞാൽ കല്യാണം മുടങ്ങിയപ്പോൾ ആ പ്രൊപോസൽ നേരെ നിനക്കാ വന്നേ.... അവള് പറഞ്ഞതും മാളു ഞെട്ടി..... അവളുടെ മനസ് നീറിപുകയുകയാണ്..... എനിക്കോ.... അച്ചു... പിന്നെ നീ... തെല്ലു വേദനയോടെ മാളു ചോദിച്ചു.... ആ ടൈമിൽ അച്ഛൻ എന്നോട് പറഞ്ഞപ്പോൾ ഞാൻ ചാടികേറി ഞാൻ കെട്ടിക്കോളാം എന്ന് പറഞ്ഞു..... പിന്നെ സിറ്റുവേഷൻ നിനക്കറിയായിരുന്നല്ലോ ഞാൻ സമ്മതിച്ചതും അച്ഛൻ അങ്കിളിനെ വിളിച്ചു ഓക്കേ പറഞ്ഞു....... അച്ചു പുറംതിരിഞ്ഞാണ് നിൽക്കുന്നത്.... മാളുവിന്റെ മുഖം അവൾക്ക് വ്യക്തമല്ല, അവളുടെ ഭാവങ്ങളും..... മാളുവിന്റെ കണ്ണ് നിറയുന്നുണ്ട്..... പെട്ടന്നാണ് മാളുവിന്റെ കണ്മുൻപിൽ ഒരു കത്തിവന്നുപെട്ടത്..... അവളത് കയ്യിലെടുത്തു, അച്ചു ഇതൊന്നും അറിയുന്നേയില്ല..... എടീ.... ദുഷ്‌ടീ..... ഞാൻ സ്നേഹിച്ചത്രയൊന്നും ഹരിയേട്ടനെ നീ സ്നേഹിച്ചിട്ടില്ല..... എന്റെ അടിത്തുനിന്നും ഹരിയേട്ടനെ തട്ടിയെടുത്തിട്ട് ആ കഥ എന്നോട് തന്നെ പറയാൻ നിനക്ക് എങ്ങനെ കഴിയുന്നു..... നിന്നെ ഞാൻ വെറുതെ വിടില്ല..... നീയിനി വേണ്ട..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story