❤️അസുരപ്രണയം❤️: ഭാഗം 19

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഞാൻ സ്നേഹിച്ചത്രയൊന്നും ഹരിയേട്ടനെ നീ സ്നേഹിച്ചിട്ടില്ല..... എന്റെ അടിത്തുനിന്നും ഹരിയേട്ടനെ തട്ടിയെടുത്തിട്ട് ആ കഥ എന്നോട് തന്നെ പറയാൻ നിനക്ക് എങ്ങനെ കഴിയുന്നു..... നിന്നെ ഞാൻ വെറുതെ വിടില്ല..... നീയിനി വേണ്ട.... മാളു പതിയെ അച്ചുവിന്റെ അടുത്തേക്ക് നടന്നു.... കയ്യിലെ കത്തിയിൽ അവളൊന്നുകൂടെ അമർത്തിപിടിച്ചു. നിങ്ങള് ഇവിടെയായിരുന്നോ.... പുറകിൽനിന്നും ശ്രീയുടെ ശബ്ദം കേട്ടതും മാളു കത്തി വേഗം ഡ്രെസ്സിനുള്ളിൽ ഒളിപ്പിച്ചു. അച്ചു അവനെയൊന്ന് നോക്കിയശേഷം അതേ നിൽപ്പ് തുടരുകയാണ് ചെയ്തത്... മാളു നീയെന്തിനാ കരയുന്നെ... എന്തുപറ്റി ഇവള് വല്ലതും പറഞ്ഞോ.... ശ്രീയുടെ ആ ചോദ്യം ശ്രവിച്ചതും അച്ചു തിരിഞ്ഞുനിന്ന് മാളുവിനെ നോക്കി... മാളു, നീയെന്തിനാ കരഞ്ഞേ... എന്താടാ ഉണ്ടായേ... വയ്യേ.... പറാ.... അവളുടെ മുഖം കൈകുമ്പിളിലെടുത്ത് അവള് ചോദിച്ചപ്പോൾ മാളു വല്ലാതായി.....എന്തുത്തരം നൽകണമെന്ന് അവൾക്ക് മനസിലായില്ല.... അത്.... അതുപിന്നെ.... പെട്ടന്ന് തോന്നിയ ബുദ്ധിയിൽ അവള് തന്റെ കയ്യിലുള്ള കത്തിയിൽ ശക്തിയിൽ അമർത്തിയതും അവളുടെ കയ്യിൽനിന്നും ചോര പൊടിഞ്ഞു..... അവളാ കൈ ഇരുവർക്കും നീട്ടി.... അയ്യോ... എടാ ഇതെങ്ങനെ.....

മാളു നീയെന്തിനാ ഈ കത്തിയെടുത്തേ .. ഇങ്ങു തന്നെ.... കഷ്ടം മാളു, ചെറിയ കുട്ടിയേക്കാൾ കഷ്ടമാണല്ലോ നിന്റെ കാര്യം... അറിയില്ലേ കൈ മുറിയുമെന്ന്.... ശകാരിച്ചുകൊണ്ട് ശ്രീ അവളുടെ കൈ നോക്കി.... മുറിവ് കുറച്ചു ആഴത്തിലുള്ളതാണെന്ന് മനസിലായതും അവര് അവളെയുംകൂട്ടി വാഷ് ബേസിനു അരികിലേക്ക് നടന്നു..... ശ്രീയാണ് കൈ കഴുകിപ്പിച്ചതും മരുന്ന് കെട്ടിയതും, ആ നേരമത്രയും മാളു അവനോട് കൂടുതൽ അടുത്തിടപഴകാൻ ശ്രമിച്ചുകൊണ്ടിരുന്നു..... അച്ചു ഇതൊന്നും ശ്രദ്ധിക്കാതെ അവളുടെ കയ്യിലെ മുറിവാണ് നോക്കുന്നത്...... ശ്രീ.... മുറിവ് കെട്ടുന്നത് നിർത്തി അവൻ അച്ചുവിനെ നോക്കി പുരികംപൊക്കി .... എന്താ അച്ചു..... നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടുപോകാം എനിക്ക് പേടിയാകുന്നു, ബ്ലീഡിങ് നിൽക്കുന്നില്ലലോ.... പരിഭവത്തോടെയുള്ള ചോദ്യം അവനു മനസിലാക്കാൻ കഴിയുമായിരുന്നു.... അതിനെന്താ... നമുക്ക് പോവാം.... അത്.. അതൊന്നുംവേണ്ട.... ഇത് ചെറിയൊരു മുറിവല്ലേ..... ദേ മാളു മിണ്ടാതിരുന്നോ കിട്ടും നിനക്ക്... ചെറുതായിട്ടാണോ ചോര നിൽക്കത്തെ.... എടീ അതൊക്കെ മാറും..... മാളു... അച്ചു പറയുന്നതിലും കാര്യമുണ്ട്.... ബ്ലഡ്‌ നിൽക്കുന്നില്ല.... നമുക്ക് ഹോസ്പിറ്റലിൽ പോവാം.... ശ്രീ നിർബന്ധിച്ചതും അവള് തലയാട്ടി.....

അച്ചു മാളുവിന്റെ കയ്യിൽപിടിച്ചിരിക്കുകയാണ്.... അച്ചൂ നിങ്ങള് അങ്ങോട്ട്‌ നടന്നോ... ഞാൻ കീ എടുത്തു വരാം..... ഉം.... ശ്രീ വേഗം വരണേ.... അവൻ അതേയെന്ന അർത്ഥത്തിൽ തലയാട്ടികൊണ്ട് അകത്തേക്ക് നടന്നു... അച്ചുവും മാളുവും പുറത്തേക്കും..... മാളു... നീയെന്തിനാ കത്തിയോണ്ട് കളിച്ചേ.... ഇത് കണ്ടില്ലേ.. എത്ര വല്യ മുറിവാ..... സങ്കടത്തോടെയാണ് അവള് സംസാരിക്കുന്നത്.... എനിക്കൊന്നുമില്ല, നീ വെറുതെ പറഞ്ഞു വലുതാക്കണ്ട.... നിസാരമട്ടിൽ മാളു അതിനെ തള്ളിക്കളഞ്ഞു..... അച്ചു പിന്നെയൊന്നും ചോദിക്കാതെ അവളുടെ കൈപിടിച്ച് ഊതികൊടുത്തു.... അപ്പോഴേക്കും ശ്രീ അങ്ങോട്ടെത്തിയിരുന്നു.... അച്ചൂ മാളു പോവാം... വാ.... അച്ചു നീ പുറകിലിരുന്നോ മാളൂന്റെ ഒപ്പം പിന്നെ കൈ താഴ്ത്തിയിടണ്ട... ഫ്ലോ കൂടും.... വണ്ടി സ്റ്റാർട്ട്‌ ആക്കുന്നതിനിടയിൽ അവൻ വിളിച്ചു പറഞ്ഞതും രണ്ടുപേരും മൂളികേട്ടുകൊണ്ട് പുറകിൽ കയറിയിരുന്നു.... അച്ചുവിന്റെ ശ്രദ്ധ മുഴുവൻ മാളുവിന്റെ കൈയിൽ ആണെങ്കിൽ അവളുടെ നോട്ടം മുഴുവൻ ഡ്രൈവ് ചെയ്യുന്ന ശ്രീയിൽ ആണ്.....

ഈ ഹരിയേട്ടൻ എത്ര കേറിങ് ആണ്... ഞാൻ മാത്രമായിരുന്നു ഇപ്പോൾ ഉണ്ടായിരുന്നതെങ്കിൽ ഹരിയേട്ടന്റെ തോളിലേക്ക് ചാഞ്ഞിരുന്നു ഓരോന്ന് സംസാരിച്ചു അങ്ങനെ പോകാമായിരുന്നു.... ഇടയ്ക്ക് വഴക്കിട്ടും തമാശ പറഞ്ഞും എന്ത് രസമാവുമായിരുന്നു ലൈഫ്.... അവനെ നോക്കി അവനിൽ മതിമറന്നാണ് മാളുവിന്റെ ഇരിപ്പ്.... അച്ചു എന്തൊക്കയോ ചോദിക്കുന്നുണ്ടെങ്കിലും അവള് കേൾക്കുന്നില്ല... മാളു നീ എന്താ മിണ്ടാത്തെ പയ്യെ അവളുടെ കയ്യിൽത്തട്ടിയതും അവളൊരു ഞെട്ടലോടെ അച്ചുവിനെ നോക്കി..... എന്താ അച്ചു..... നിനക്ക് കുടിക്കാൻ വെള്ളം വല്ലതും വേണോ എന്ന്..... വേണ്ട..... ശ്രീ ഇടയ്ക്ക് മിററിലൂടെ അച്ചുവിനെ നോക്കി, അവളുടെ സങ്കടം കണ്ടതും അവനു തെല്ലു അസൂയ തോന്നാതിരുന്നില്ല.... എനിക്കാണ് പറ്റിയിരുന്നതെങ്കിൽ കണക്കാക്കിപോയെന്നും പറഞ്ഞു ഒരു മൂളിപ്പാട്ടും പാടി നടന്നേനെ ഇവള്..... മാളുവിന്‌ പറ്റിയപ്പോൾ എന്താ ടെൻഷൻ.... അലവലാതി...... ഇത്തിരി ദേഷ്യത്തിൽ പറഞ്ഞവൻ വണ്ടി ഹോസ്പിറ്റലിലേക്ക് കയറ്റി.... അവിടെയെത്തിയതും അവള് മാളുവിനെയും കൂട്ടിയിറങ്ങി..... മാളു..... നീ പേടിക്കണ്ട ട്ടോ.... ഇൻജെക്ഷൻ എടുത്താൽമതിയാകും പെട്ടന്ന് മാറും.... അച്ചുവിന്റെ സംസാരം കേട്ടതും ശ്രീ പല്ലുകടിച്ചു....

ഡീ അച്ചൂ... കുറേനേരമായല്ലോ നീ തുടങ്ങിയിട്ട്.... അതിനുമാത്രം ഇവർക്കൊന്നും പറ്റിയില്ല കൈ ചെറുതായോന്ന് മുറിഞ്ഞു അത്രയേ ഉള്ളൂ.... അതില്കൂടുതൽ ഒന്നുമില്ല..... നിന്റെ സംസാരം കേട്ടാൽ കരുതും ഇവളുടെ കൈ മുറിഞ്ഞുപോയെന്ന്.... ഓവറാവരുത് മനസിലായോ.... തന്റെ അസൂയ ദേഷ്യത്തിന്റെ ഭാഷയിലാണ് പുറത്തുവന്നത്..... അച്ചു അവനെ തറപ്പിച്ചുനോക്കിയപ്പോൾ മാളുവിന്‌ ചിരിയാണ് വന്നത്..... ഇതെന്ന ഹരിയേട്ടാ എന്റേം അഭിപ്രായം.... ഇവള് കുറച്ചധികം ഓവർ ആണ്..... ഓഹ് ശരി..... ഞാൻ ഓവറാ.... നിനക്ക് വേദനിക്കുന്നത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല അതുകൊണ്ടാ..... സങ്കടത്തോടെ അവള് പറഞ്ഞപ്പോൾ ശ്രീയോന്ന് എരുവലിച്ചു.... അച്ചൂ.... സോറി.... വാ നമുക്ക് ഡോക്ടറേ കൊണ്ടുവരാം.... ഞാനില്ല നിങ്ങള് തന്നെ പൊക്കോ.... ഞാൻ വന്നാൽ എന്തേലും പറയും അത് രണ്ടുപേർക്കും ഓവറായി തോന്നും.... ഞാനിവിടെ നിന്നോളാം..... ശരി നീയിവിടെ നിൽക്കു.... ഹരിയേട്ടാ വാ നമുക്ക് പോയിവരാം ... സ്വർഗം കിട്ടിയ സന്തോഷത്തിൽ മാളു പറഞ്ഞതും കാര്യമൊന്നും അറിയാതെ ശ്രീ അവൾക്കൊപ്പം നടന്നു.......അവള് അവന്റെയൊപ്പം അവന്റെ കയ്യിൽ തൂങ്ങിയാണ് നടപ്പ്...... ഹരിയേട്ടാ..... എനിക്ക് പേടിയൊക്കെയുണ്ട്ട്ടോ....

ഇവിടെ ഇൻജെക്ഷൻ ഉണ്ടാവോ.... ആഹാ അടിപൊളി ചോദ്യം.... അതൊന്നും ഉണ്ടാവില്ലെന്റെ മാളു.... നീ അച്ചുവിന് പഠിക്കാണോ..... ഡോക്ടറുടെ റൂമിലേക്ക് നടക്കുന്നതിനിടയിൽ അവൻ ചോദിച്ചതും അവള് ചിരിച്ചു..... സാർ... ശ്രീയുടെ ശബ്ദം കേട്ടപ്പോൾ ഡോക്ടർ ചിരിച്ചുകൊണ്ട് തന്റെ ഡ്യൂട്ടി നിർത്തിവച്ചു അവനെ നോക്കി..... സാർ.... ഒരു എമർജൻസി... എന്താ ശ്രീഹരി ... ഇത് ദയ.... ഇവളുടെ കൈ ഒന്ന് മുറിഞ്ഞു.... എവിടെ നോക്കട്ടെ..... ഡോക്ടർ അവളെ പരിശോധിച്ച് മുറിവ് ഡ്രെസ് ചെയ്തു കൊടുത്തു..... ഇത് പേടിക്കണ്ട കാര്യമൊന്നുമില്ല... പിന്നെ ഒരു tt എടുക്കുന്നത് നല്ലതായിരിക്കും ഞാൻ എഴുതിത്തരാം... ഓക്കേ ഡോക്ടർ... അവരത് വാങ്ങി അവിടുന്ന് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് അയാള് പുറകിൽനിന്നും വിളിക്കുന്നത് ... ശ്രീഹരി.... ഇത്... ഇതാണോ വൈഫ്.... അയാളുടെ ചോദ്യത്തിനുള്ള മറുപടിയായി മാളു അതേയെന്ന് നൂറുതവണ അവളുടെ മനസ്സിൽ ഉരുവിടാൻ തുടങ്ങി...... അല്ല... ഇത് അവളുടെ അനിയത്തിയാ..... ഓഹ് i'm സോറി..... Its ഓക്കേ ഡോക്ടർ..... അവളെയുംകൂട്ടി അവൻ നേരെ ഇൻജെക്ഷൻ റൂമിലേക്ക് വന്നു, tt അടിക്കുന്നതിനുമുൻപായി ഒരു ഇൻജെക്ഷൻ എടുക്കാനുണ്ട് അത് എടുത്ത് കുറച്ചു കഴിഞ്ഞാണ് tt.... അത് എടുത്ത് അവരവിടെയിരുന്നു.....

മാളു ശ്രീയുടെ തോളിലേക്ക് തലചായ്ച്ചു കിടക്കുകയാണ്.... ഒപ്പം അവന്റെ കയ്യിൽ മുറുകെപിടിച്ചിട്ടുണ്ട്.... ആ ഒരു സമയം അവരെ കാണുന്നവർ, ഇരുവരെയും ഭാര്യാഭർത്താക്കന്മാരായി തെറ്റുധരിച്ചാലും ഒന്നും പറയാൻ കഴിയില്ല.... ശ്രീയുടെ മനസ്സിൽ ഒന്നുമില്ലായിരുന്നെങ്കിലും മാളു ഓരോന്ന് മനക്കോട്ട കെട്ടുന്നുണ്ട്.... ഈശ്വരാ.... ഇങ്ങേരെ കെട്ടിപ്പിടിക്കാൻ തോന്നുന്നുണ്ടല്ലോ എന്തായിപ്പോൾ ചെയ്യാ..... ആ ഒരു ഐഡിയ.... വിറയ്ക്കുന്നുണ്ടെന്ന് പറഞ്ഞാലോ..... അങ്ങനെ ആക്ട് ചെയ്യാം.... അപ്പോൾ എന്നെ ഇങ്ങോട്ട് കെട്ടിപ്പിടിക്കും.... എന്ത് രസമായിരിക്കും ഈ നെഞ്ചിലെ ചൂടുംപറ്റി ഇങ്ങനെ ഇരിക്കാൻ.... ആ ഒരു മൊമെന്റ് മനസ്സിൽ കണക്കുകൂട്ടി അവള് വിറയ്ക്കുന്നപോലെ അഭിനയിച്ചു.... മാളു.... എന്താ.... എന്തുപറ്റി.... എന്താന്ന് അറിയില്ല ഹരിയേട്ടാ.... വല്ലാതെ വിറക്കുന്നു... നല്ല തണുപ്പ് ... ഞാനിപ്പോൾ വിറച്ചു ചാകും.... ഏയ്‌..... എന്തായിത്.... അവനവളുടെ കൈപിടിച്ച് അത് തന്റെ കൈക്കുള്ളിൽവച്ചു ചൂടാക്കികൊടുക്കാൻ തുടങ്ങി..... അവളൊന്നുകൂടി അവനിലേക്ക് പറ്റിച്ചേർന്നതും അവനൊരുമാതിരി തോന്നി, എങ്കിലും അത് ഗൗനിക്കാതെ അവളുടെ തോളിലൂടെ കയ്യിട്ട് തന്റെ നെഞ്ചോട് ചേർത്തുപിടിയ്ക്കുമ്പോൾ ഒരു ഏട്ടന്റെ വാത്സല്യം മാത്രമായിരുന്നു ആ മനസ്സിൽ....... അവളുടെ മനസ്സറിയാതെ അവളാഗ്രഹിച്ചപോലെതന്നെ അവനവളെ ചേർത്തുപിടിച്ചപ്പോൾ ആ ഇരിപ്പ് അങ്ങനെ തുടരാൻ അവളുടെയുള്ളം മൊഴിഞ്ഞു.....

ഇടയ്ക്ക് നേഴ്സ് വന്നു അടുത്ത ഇൻജെക്ഷൻ എടുക്കാൻ തുടങ്ങിയപ്പോൾ അവളിൽ ആ നീരസം പ്രകടമായിരുന്നു, അത് മനോഹരമായി ഒളിപ്പിച്ചു മാളു തന്റെ കൈനീട്ടികൊടുത്തു........ ഇൻജെക്ഷൻ കഴിഞ്ഞതും ഒരു അരമണിക്കൂർ കൂടെ അവിടെ വെയിറ്റ് ചെയ്യാൻ പറഞ്ഞതിനാൽ അവര് അങ്ങനെ ഇരുന്നു...... ശ്രീയ്ക്ക് അച്ചുവിനെ അവിടെയൊന്നും കാണാതെ വന്നതും ചെറിയൊരു ദേഷ്യം തോന്നി, അത് പേടിയായി മാറാൻ അധികം സമയം എടുത്തില്ല..... ദച്ചു.... ദച്ചു എവിടെ.... അവളെന്താ ഇങ്ങോട്ട് വരാതിരുന്നേ..... ഇനി അവളെ ആരെങ്കിലും..... അവനു വന്ന മെസ്സേജും മറ്റുമാണ് മനസിലേക്ക് ആദ്യം വന്നത്.... അവൻ മാളുവിനെ അവന്റെ ചുമലിൽനിന്നും എണീപ്പിച്ചു നേരെനിന്നു.... മാളു നീ ഇവിടെ ഇരിക്..... ഞാനിപ്പോൾ വരാം..... അച്ചൂനെ നോക്കട്ടെ...... ഹരിയേട്ടാ.... എനിക്ക് തനിച്ചു പേടിയാ.... നമുക്ക് ഒരുമിച്ച് പോവാം.... ശരി.... വാ.... അവളവന്റെ കയ്യിൽപിടിച്ചു നടന്നു..... ഇത്തിരി മുൻപോട്ട് പോയതും അവളൊട്ടും വയ്യാത്തമട്ടിൽ പെരുമാറി.... ഹരിയേട്ടാ ഞാനിപ്പോൾ വീഴും എന്നെ ഇവിടെ ഇരുത്തിക്കോ എന്നിട്ട് അച്ചൂനെ നോക്ക്..... ഏയ്‌... അതെങ്ങനെ.... നിനക്ക് വയ്യല്ലോ തനിച്ചാക്കി എങ്ങനെയാ ഇപ്പോൾ.... ഒരു കാര്യം ചെയ്യാം ഞാൻ എടുക്കാം.... അവളുടെ സമ്മതത്തിനു കേൾക്കാതെ അവനവളെ എടുത്തു നടന്നു..... കുറച്ചു മുൻപോട്ട് പോയപ്പോൾ കണ്ടു അവർക്കരികിലേക്ക് നടന്നടുക്കുന്ന അച്ചുവിനെ................തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story