❤️അസുരപ്രണയം❤️: ഭാഗം 20

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

നിനക്ക് വയ്യല്ലോ തനിച്ചാക്കി എങ്ങനെയാ ഇപ്പോൾ.... ഒരു കാര്യം ചെയ്യാം ഞാൻ എടുക്കാം.... അവളുടെ സമ്മതത്തിനു കേൾക്കാതെ അവനവളെ എടുത്തു നടന്നു..... കുറച്ചു മുൻപോട്ട് പോയപ്പോൾ കണ്ടു അവർക്കരികിലേക്ക് നടന്നടുക്കുന്ന അച്ചുവിനെ...... ശ്രീ മാളുവിനെ എടുത്തു നടക്കുന്നതുകണ്ടതും അച്ചു അവർക്കരികിലേക്ക് ഓടിവന്നു.... എന്താ മാളൂന്, ഡോക്ടർ എന്താ പറഞ്ഞെ..... എന്തിനാ എടുത്തേ സീരിയസ് ആണോ.... നിഷ്കളങ്കമായ ആ ചോദ്യം സത്യത്തിൽ ശ്രീയെ ഞെട്ടിപ്പിക്കുകയാണ് ചെയ്തത് ... എന്റെ അച്ചൂ, മാളൂന് ഒന്നും ഇല്ല, ഇൻജെക്ഷൻ എടുത്തതിന്റെ ക്ഷീണം അതാ എടുത്തത്, അല്ലാതെ വേറെ കുഴപ്പമൊന്നുമില്ല ... അതായിരുന്നോ... ഞാൻ പേടിച്ചു.... വീട്ടിലേക്ക് എപ്പോഴാ പോവാ.... ഇപ്പോൾ തന്നെ പോവാം... മാളു ഞങ്ങളു രണ്ടും കൈപിടിക്കാം നീ മെല്ലെ നടക്കില്ലേ..... ഉം, അതിനെന്താ..... ക്ഷീണത്തോടെയുള്ള ആ സംസാരം കേട്ടതും അച്ചു ശ്രീയെ ഒന്ന് നോക്കി..... ആ നോട്ടത്തിന്റെ അർത്ഥം മനസിലായതും അവനൊന്നു അവളോട് ഇളിച്ചുകാട്ടി മാളുവിനെ താഴെവെക്കാതെ എടുത്തുനടന്നു.... ഹരിയേട്ടാ ഞാൻ നടന്നോളാ, ഏട്ടന് ബുദ്ധിമുട്ട് ആയില്ലേ.... എനിക്കൊരു ബുദ്ധിമുട്ടുമില്ല..... ദാ ഇതിനെ എടുത്ത് നടക്കുന്നതല്ലേ അത്രേം ബുദ്ധിമുട്ടില്ല നിന്നെ എടുക്കാൻ....

തമാശയോടുള്ള ആ മറുപടി മാളുവിനെ കൂടുതൽ സന്തോഷിപ്പിക്കുകയാണ് ചെയ്തത്..... ശ്രീ മാളുവിനെ വണ്ടിയിലിരുത്തിയെങ്കിലും അച്ചു കയറാതെ മാറിനിന്നു.... ഇതിനെന്തുപറ്റി.... ഞാൻ പറഞ്ഞത് ഇഷ്ടപെട്ടില്ലേ അതാണോ മുഖവും വീർപ്പിച്ചു നിൽക്കുന്നെ.... ചോദിച്ചാലോ.... അവൻ വണ്ടിയുടെ ഡോർ പാതിതുറന്ന് അച്ചുവിനെ നോക്കി.... നീയെന്താ ഇവിടെ കൂടാൻ പോവാണോ.. വാ സമയം ഒരുപാടായി പോവണ്ടേ നമുക്ക്..... ആകാശ് എവിടെയാ.... എനിക്കവനെ കാണണം.... എന്റെ പൊന്നച്ചു നീയൊന്ന് ഇപ്പോൾ വാ.... അവനെ നാളെ വന്നു കണ്ടോ.... ഇപ്പോൾ അവരെ ഡിസ്റ്റർബ് ചെയ്യണ്ട... എന്തിനാ വെറുതെ..... താൻ കാരണമല്ലേ അവനിവിടെ.... യെസ്.... ഞാൻ കാരണം ആണ്..... ബട്ട്‌ എന്തിനാണെന്ന് ഞാൻ പറഞ്ഞതല്ലേ..... എന്താ ഉണ്ടായതെന്ന് അറിയില്ലേ.... അച്ചു സമയം ഇപ്പോൾ പന്ത്രണ്ട് ആയി... അവര് ഉറങ്ങിക്കാണും വെറുതെ എന്തിനാ..... സാവധാനം അവൻ പറഞ്ഞപ്പോൾ അവള് മറുത്തൊന്നും പറയാതെ മാളുവിന്റെ അടുത്ത് കയറിയിരുന്നു... മാളു.... നിനക്ക് ക്ഷീണം ഉണ്ടോ..... എടാ നീ എന്റെ മടിയിലേക്ക് കിടന്നോ..... വേണ്ടെടി.... എന്താ മാളു കിടന്നോ . ശ്രീ അച്ചുവിനെയൊന്ന് നോക്കി ... അവളുടെയൊരു.... കിന്നോ കിന്നോ... ഞാനൊന്ന് കിടന്നപ്പോൾ എന്തായിരുന്നു ഇവൾക്ക്....

അപ്പോഴേക്ക് അവൾക്ക് എന്നെ കുത്തിപൊക്കാഞ്ഞിട്ടായിരുന്നു.... ഇപ്പോൾ ഒരു പ്രശ്നോം ഇല്ല.... കാണിച്ചുതരാടി നിന്നെ ഞാൻ ഒന്ന് വീടെത്തിക്കോട്ടെ..... നിന്നെക്കൊണ്ട് ക്ഷ ണ്ണ വരപ്പിക്കും ഞാൻ നോക്കിക്കോ.... അവളുടെ ഒരു സഹോദര സ്നേഹം.... ഇവളുടെ കളിക്കണ്ടാൽ കരുതും ഇവളൊരുത്തിക്ക് മാത്രേ ഉള്ളു അനിയത്തി എന്ന്..... ഡ്രൈവ് ചെയ്യുന്നതിനിടയിൽ ശ്രീ ഇടയ്ക്കിടെ അച്ചുവിനെ നോക്കുന്നുണ്ട്, അവളാണെങ്കിൽ അങ്ങനെയൊരാൾ ഉള്ളതായി ഭാവിക്കുന്നെ ഇല്ല..... എന്നേക്കാൾ വലുത് അവൾക്ക് മാളു ആണല്ലോ..... എന്നോട് പറഞ്ഞതും ആണല്ലോ, അന്നെന്തോ ഡയലോഗ് അടിച്ചിരുന്നല്ലോ എന്തായിരുന്നു... ആ.... ഞങ്ങളു ഒരുമിച്ചല്ലേ ജനിച്ചേ, ഒരേ വയറിൽ ഒരേസമയം കിടന്നവരല്ലേ..... കോപ്പ്..... എനിക്ക് ദേഷ്യം മാറുന്നില്ലല്ലോ ദൈവമേ.... വേറൊന്നും വേണ്ട അവള് മാളൂനെ കെയർ ചെയ്തോട്ടെ എന്നാൽ എന്നെയും മൈൻഡ് ചെയ്യാലോ ... ഇത് ഒരുമാതിരി എന്നെ കംപ്ലീറ്റ് ഒഴിവാക്കിയിട്ട് അവളെമാത്രം ശ്രദ്ധിച്ചാൽ എങ്ങനെയാ..... ഓരോന്ന് മനസ്സിൽ നിനച്ചുകൊണ്ടാണ് അവൻ വണ്ടിയോടിക്കുന്നത്......വീടെത്തിയതും അവരിറങ്ങി..... അച്ചുവും മാളുവും ഗോപുവിന്റെ മുറിയിലേക്ക് നടക്കുന്നത് കണ്ടതും ശ്രീയ്ക്ക് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല അവൻ അച്ചുവിന്റെ കയ്യിൽപിടിച്ചു.....

എന്താ.... കൈവിട്ടേ..... എന്താ ഹരിയേട്ടാ പ്രശ്നം . മാളു... പ്രശ്നം ഒന്നുമില്ല .... നീ ഗോപുവിന്റെ കൂടെ കിടക്കില്ലേ..... ആ കിടക്കാലോ.... അതിനല്ലേ ഇങ്ങോട്ട് വന്നത് ... എന്നാൽ ഒരു മിനിറ്റ്.... എന്റെ മോളൊന്ന് ഇങ്ങു വന്നേ.... അച്ചുവിനെ അവിടുന്ന് മാറ്റിനിർത്തിയതും മാളു ദേഷ്യത്തിൽ അവളെനോക്കി..... എന്താ.... നിങ്ങൾക്കിപ്പോൾ എന്താ വേണ്ടത്.... മാളുവിനെ ഗോപുവിന്റെ ഒപ്പം കിടത്തി നീ റൂമിലേക്ക് വാ..... ഏത് റൂമിലേക്ക് .... നമ്മുടെ റൂമിലേക്ക്.... അയ്യോടാ ഞാനൊന്നും ഇല്ല, ഒറ്റയ്ക്കങ്ങു കിടന്നാൽ മതി .... സൗകര്യം ഇല്ല.... നീ വന്നില്ലെങ്കിൽ ഇതാ ഈ കാര്യം ഞാൻ എല്ലാവരെയും അറിയിക്കും.... ഏത് കാര്യം.... നമ്മള് രണ്ട് റൂമിലാണ്, നമ്മള് തമ്മിൽ ഒന്നുമില്ല നേരത്തെ അഭിനയിച്ചതാണ് എന്നുള്ളത് നിന്റെ അച്ഛനെയും അമ്മയെയും ഞാൻ അറിയിക്കും അത് വേണ്ടെങ്കിൽ പൊന്നുമോള് മര്യാദക്ക് വന്നോ..... ഞാൻ കാത്തിരിക്കും പത്തുമിനിറ്റ്, അതുകഴിഞ്ഞാൽ നല്ല സീനാക്കും..... ഞാൻ വരാം.... ഓക്കേ ഡാർലിംഗ് i'm വെയ്റ്റിംഗ്...... അവളുടെ കവിളിൽ പതിയെതട്ടി അവൻ തിരിഞ്ഞുനടന്നു, അതിനിടയിൽ മാളുവിനോട് ഗുഡ് നൈറ്റ്‌ പറയാനും മറന്നില്ല..... മാളുവിന് ഒട്ടും ഇഷ്ടപെടുന്നുണ്ടായിരുന്നില്ല ശ്രീയ്ക്ക് അച്ചുവിനോടുള്ള പെരുമാറ്റം.....

എടീ അച്ചു, നീയല്ലേ പറഞ്ഞത് നിങ്ങള് തമ്മിൽ ഒന്നുമില്ലെന്ന് ഇപ്പോൾ കണ്ടത് എന്താ എന്നെ കാണിക്കാനാണോ.... ഇതൊക്കെ കുറച്ചു ചീപ്പ്‌ ആണ്... നിങ്ങള് വൈഫ് ആൻഡ് husband ആയിരിക്കും അതൊക്കെ നിങ്ങള് മാത്രമുള്ളപ്പോൾ പോരെ.... അല്ലാതെ ഒരുമാതിരി...... അൽപ്പം നീരസത്തോടെ മാളു സംസാരിച്ചപ്പോൾ അച്ചു വല്ലാതായി.... മാളു അങ്ങനെ അല്ല.... ഞങ്ങളു തമ്മിൽ ഒന്നും ഇല്ല....അവനിപ്പോൾ ഭീഷണിപെടുത്തി കൂട്ടിയതാ.... എനിക്കങ്ങനെ തോന്നിയില്ല, നിനക്ക് ഇഷ്ടമില്ലെങ്കിൽ അത് അങ്ങനെ എക്സ്പ്രസ്സ്‌ ചെയ്യണം അല്ലാതെ എല്ലാത്തിനും സമ്മതം മൂളുകയല്ല വേണ്ടത്.....മനസിലായോ..... ആഹ് ശരി.... നീ ചെന്ന് കിടക്കു, വയ്യാത്തത് അല്ലെ.... ഇങ്ങനെ സംസാരിക്കണ്ട..... അല്ല അപ്പോൾ നീ ഇവിടെയല്ലേ കിടക്കുന്നത്.... നോ... ഞാൻ അവിടെയാ.... ശ്രീയുടെയോപ്പം.... ഛെ... നാണമില്ലേ അച്ചു നിനക്ക്.... ഒരാളെ ഇഷ്ടമല്ലെന്ന് പറയുക... എന്നിട്ട് അയാളുടെ കൂടെപ്പോയി കിടക്കുന്നോ .. ഞാൻ ആണെങ്കിൽ ഇങ്ങനെ ചെയ്യില്ല..... അച്ചു... നീ ഇവിടെ കിടന്നോ, നമുക്ക് ഒരുമിച്ചു കിടക്കാം.... മാളു അച്ചുവിന്റെ കയ്യിൽ വിടാതെപിടിച്ചിട്ടുണ്ട്.... അവൾക്ക് ആകെ വല്ലായ്മ തോന്നിയെങ്കിലും മറുത്തൊന്നും പറയാതെ മാളുവിന്റെ അടുത്തായി കിടന്നു, ഗോപു നല്ല ഉറക്കത്തിലായതുകാരണം അവിടെ നടന്നതൊന്നും അറിഞ്ഞിട്ടില്ല......

ശ്രീ റൂമിൽച്ചെന്ന് ബെഡ് നന്നായിവിരിച്ചിട്ടു അവളെയും കാത്തിരിക്കാൻ തുടങ്ങി...... കുറെ കഴിഞ്ഞിട്ടും അവളെ കാണാതെ വന്നതും അവനു ദേഷ്യവും കരച്ചിലും വന്നു..... അപ്പോൾ അവൾക്കെന്റെ വാക്കിനു പുല്ല് വിലയാണല്ലേ.... ഛെ അവള് ശരിക്കും എന്നെ വേണ്ടെന്നുവച്ചതാണോ..... ഞാൻ പറയുന്നത് അവളെന്താ മനസിലാക്കാത്തെ... ഞാൻ അങ്ങനെ പെരുമാറിയതിനുള്ള കാരണം വ്യക്തമായി പറഞ്ഞില്ലേ ഇനിയും എന്താ..... വേണ്ട നീ ഇനി വരേണ്ടടി.... എനിക്കൊക്കെ മനസിലായി .... നീ പറഞ്ഞതാ ശരി നമുക്ക് അവസാനിപ്പിക്ക എല്ലാം... മതി പുല്ല്....... തന്റെ ഫോൺ അവൻ ദേഷ്യത്തിൽ വലിച്ചെറിഞ്ഞു പൊട്ടിച്ചശേഷം ബെഡിൽ മലർന്നുകിടന്നു.... അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..... അച്ചുവിന് കിടന്നിട്ട് ഉറക്കം വരുന്നുണ്ടായിരുന്നില്ല..... ശ്രീയേട്ടൻ ഇന്ന് ഇത്രയൊക്കെ ചെയ്തിട്ടും ഞാനൊരു താങ്ക്സ് പോലും പറഞ്ഞില്ലല്ലോ .... എന്നെ വെയിറ്റ് ചെയ്യുന്നുണ്ടാവുമോ.... ഒന്ന് പോയി നോക്കിയാലോ.... അവളവിടുന്ന് എണീക്കാൻ തുടങ്ങിയതും മാളു അവളെ കെട്ടിപിടിച്ചു അവളുടെ മേലേക്ക് കാലെടുത്തുവച്ചു..............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story