❤️അസുരപ്രണയം❤️: ഭാഗം 25

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

എന്തായാലും ഞാൻ നിനക്കൊപ്പം ഉണ്ടാവും.... നമുക്കത് ഒരുമിച്ചു സോൾവ് ചെയ്യാം..... അവളെ ചേർത്തുപിടിച്ചു അച്ചു പറഞ്ഞപ്പോൾ ഗോപുവിന് സന്തോഷം തോന്നി..... അച്ചൂ..... എടീ..... അച്ചൂ.... നീ വിറയ്ക്കാതെ കാര്യം പറാ പെണ്ണെ. . അയാള്.... അയാളൊരു തെമ്മാടിയാ, വൃത്തികെട്ടവൻ...... നീ ആരുടെ കാര്യമാ പറയുന്നേ.... അയാള് ആ രാഹുൽ.... ആ പേര് കേട്ടമാത്രയിൽ അവളുടെ മുഖം ദേഷ്യത്താൽ ചുവന്നു.... അവനെന്താ ചെയ്തേ.... അങ്ങനെ ഒരുത്തനാണ് അവനെന്ന് അറിയുന്നതുകൊണ്ടാ പലപ്പോഴും ഞാൻ നിന്നെ ചീത്ത പറഞ്ഞത്..... എടീ ഞാൻ.... നീ കാര്യം പറാ.... ബാക്കിപ്പിന്നെ.... ഡീ.... ന്റെ.... ന്റെ വീഡിയോ... എന്ത് വീഡീയോ.... നെറ്റിച്ചുളിച് അവള് ചോദിച്ചപ്പോൾ ഗോപു തലതാഴ്ത്തി, തലയും താഴ്ത്തിയിരിക്കാതെ നീ പറാ... ബാത്രൂം.... ബാത്രൂം വീഡിയോ.... അവള് പെട്ടന്ന് പറഞ്ഞപ്പോൾ അച്ചു കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നു... അതാണോ.... അത് നിന്നെ കാണിച്ചിട്ട് അവനെന്താ പറഞ്ഞെ.... ഇന്ന് നൈറ്റ്‌ ആതി ഉറങ്ങിയിട്ട് വിളിക്കാം അപ്പോൾ ചെല്ലാൻ....ഡീ ഞാൻ എന്താ ചെയ്യാ.... അരുവേട്ടനെ ആണെങ്കിൽ വിളിച്ചിട്ട് കിട്ടുന്നുമില്ല..... നീ ടെൻഷൻ ആവേണ്ട.... ഇത് ഞാൻ ഹാൻഡ്‌ൽ ചെയ്തോളാം.... ബട്ട്‌ എങ്ങനെ.... അതൊക്കെയുണ്ട്....

 നിന്റെ ഹരിയേട്ടന്റന്ന് രണ്ടെണ്ണം കിട്ടിയാൽ മാറും അവന്റെ അസുഖം.... അച്ചൂ നീയിത് ഹര്യേട്ടനോട് പറയാൻ പോവാണോ.... അങ്ങനെ പറഞ്ഞിട്ട് കാര്യമില്ലെന്ന് നിനക്കറിഞ്ഞൂടെ.....ഹരിയേട്ടൻ ചോദിക്കാൻ പോയാൽ അവൻ പറയും അങ്ങനെയൊന്നില്ലെന്ന്, പിന്നെയും നിന്നെ ഭീഷണിപെടുത്തും.... പിന്നെ..... വേറെന്തുവഴിയാ....... അവൻ വിളിക്കുമ്പോൾ ഞാൻ പോകാം.... എനിക്കറിയാം അവനെ എങ്ങനെ വേണമെന്ന്.... എങ്ങനെ ശ്രീയേട്ടനെ അങ്ങോട്ട് വരുത്തണമെന്നും..... യു ഡോണ്ട് വറി.... ഓക്കേ.... ഗോപു ചിരിച്ചുകൊണ്ട് അവളെകെട്ടിപിടിച്ചു....... താങ്ക് യു ഡീ..... നീയെന്തിനാ എന്നോട് താങ്ക്സ് പറയുന്നേ..... പോയി എന്റെ ഡ്രെസ് എടുത്തു തന്നെ.... ഗോപു ചെന്ന് ഡ്രെസ് എടുത്തുകൊണ്ടുവന്നതും അച്ചു മാറ്റി പിന്നെ ഫോണിൽ കുത്തി അവിടെയിരിക്കാൻ തുടങ്ങി..... ഗോപുവും അടുത്തിരിക്കുന്നുണ്ട്....ആരോൺ വിളിച്ചതും അവള് കട്ട്‌ ചെയ്ത് അവനോട് വാട്സാപ്പിൽ വരാൻ മെസേജ് അയച്ചു ...... നീയെന്തിനാടി രാവിലെമുതൽ ഈ കിടന്നു വിളിക്കുന്നെ നിന്റെ ആരേലും പെറ്റോ..... 😡 😭😭😭 എന്താടാ.... ഗോപൂസേ.... പറാ... ഏട്ടാ, ഫുൾ പ്രശ്നം ആണ് ... എന്ത്.... അത്..... നമ്മള് ഇന്നാള് കറങ്ങാൻ പോയില്ലേ... അപ്പോൾ കിസ് ചെയ്ത വീഡിയോ ആ വൃത്തികെട്ട രാഹുലിന്റെ കയ്യിലുണ്ട്...

എന്നിട്ട്..... ഞാൻ ഇരുന്നു കരയായിരുന്നു, അച്ചു ചോദിച്ചപ്പോൾ ഞാൻ എന്തക്കയോ പറഞ്ഞു, അവള് സെറ്റാക്കാം എന്ന് പറഞ്ഞിട്ടുണ്ട് .... ഹമ്..... അവനെ ഞാൻ എന്തായാലും ഒന്ന് കാണുന്നുണ്ട്, പോങ്ങൻ..... (അച്ചു കാര്യമറിയാതെയാണ് ആട്ടം കാണുന്നതെന്ന് പറയേണ്ടതില്ലല്ലോ ) അവര് രണ്ടുപേരും ഇരിക്കുമ്പോഴാണ് മാളു കയറിവന്നത്, ഫോണിൽ ഡേവിഡിനോട് ചാറ്റ് ചെയ്യുകയാണ് അച്ചു.... ഡേവിച്ച....ഒരു കാര്യമുണ്ട്... എന്താണ് ഡാർലിംഗ് ... ശ്രീയേട്ടൻ കൺഫെസ് ചെയ്തു... എന്ത്.... എടാ പൊട്ടാ എന്നെ ഇഷ്ടമാണെന്ന് ... ശരിക്കും അങ്ങനെ ആണേൽ ചിലവുണ്ട്.... ഓഹ് sure..... എപ്പോഴാ ഇങ്ങോട്ട്.. നെക്സ്റ്റ് വീക്ക്‌.... ഒരു മീറ്റിംഗ് ഉണ്ട്..... ഓക്കേ ഡാ.... C u അച്ചൂസേ..... ഒരു പുഞ്ചിരിയോടെ അവളിരിക്കുമ്പോഴാണ് മാളു നേരെവന്ന് അച്ചുവിന്റെ മടിയിലേക്ക് തലവച്ചുകിടന്നതു ... ആദ്യമൊന്ന് ഞെട്ടിയെങ്കിലും അവള് മാളുവിനെ നോക്കി പുരികമുയർത്തി ..... അച്ചൂ.... സോറി..... എന്തിന് .... ഞാൻ അങ്ങനെ ബീഹെവ് ചെയ്തതിന്..... പെട്ടന്ന് എന്തോ.. സോറി... ഹമ്.... ഓക്കേ.... നിന്റെ കൈ റെഡിയായോ..... ആടി കുഴപ്പമില്ല..... മാളൂസേ അച്ഛനും അമ്മയ്ക്കും നല്ല വിഷമം ആയിട്ടുണ്ട്, നീയങ്ങനെ പറഞ്ഞതിൽ, ഒന്നുപോയി സോറി പറഞ്ഞെ.... അതൊക്കെ പറഞ്ഞിട്ടാടി ഇങ്ങോട്ട് വന്നേ...... ആണോ.... മൈ സ്വീറ്റി...... എന്നാൽ രണ്ടും വാ, നമുക്ക് ചായകുടിക്കാം..... അവളാദ്യം ഇറങ്ങാൻ നോക്കിയെങ്കിലും ശ്രീയുടെ മുഖം ഓർമവന്നപ്പോൾ അവിടെ ഒന്നുകൂടെ അമർന്നിരുന്നു....

മാളു.... എടീ ഒന്ന് പോയിട്ട് ശ്രീയേട്ടനെ വിളിച്ചു വരോ... ഇല്ലേൽ പിന്നെ ഉള്ളതുമുഴുവൻ കേൾക്കും.... അവളുടെ ശ്രീയേട്ടനെന്ന പ്രയോഗം കേട്ടതും മാളുവിന്റെ നെഞ്ചോന്ന് പിടഞ്ഞു ....എങ്കിലും അത് മറച്ചുവച്ചു അവള് അച്ചുവിനെ നോക്കി.... എന്തിനാ ഹരിയേട്ടനെ...... എന്നെ എടുക്കാൻ.... നടക്കരുതെന്ന് ഓർഡർ ഇട്ടതാ, അതാ.... നീ പോയിവിളിച്ചു വാ..... ഓക്കേ.... മാളു അപ്പോൾ തന്നെ അവിടുന്നിറങ്ങി ശ്രീയുടെ അടുത്തേക്ക് നടന്നു .. അവൻ റൂം ക്ലീൻ ചെയ്യുകയാണ് നല്ല ജോലിയിലാണല്ലോ..... മാളുവിന്റെ ശബ്ദം കേട്ടപ്പോൾ അവനൊന്നു മുഖമുയർത്തി അവളെനോക്കി പുഞ്ചിരിച്ചു..... അതേ.... ഞാനായിട്ട് ചെയ്തത് ഞാൻ തന്നെ റെഡിയാക്കണ്ടേ.... എങ്ങനെ.... കൂടുതൽ അഭിനയിക്കേണ്ട മാളു, എനിക്കറിയാം അച്ചു എല്ലാം നിന്നോട് പറയുമെന്ന്, എന്നേക്കാൾ ഇമ്പോര്ടന്റ്റ്‌ നീയാണല്ലോ അവൾക്ക്.... ഇത് അവള് ചെയ്തതല്ല ഞാനാ ചെയ്തേ എന്ന്... പറഞ്ഞില്ലേ അവള്.... മാളു ഒന്നും മിണ്ടാതെ അവനെ നോക്കി... അല്ല അപ്പോൾ അവളുടെ കാലു.... ആ ദേഷ്യത്തിൽ ഞാൻ പിടിച്ചു തള്ളിയതാ അവളെ..... അല്ല നിന്റെ കൈ എങ്ങനെയുണ്ട്..... കുഴപ്പല്ല..... ഹരിയേട്ടനെ അച്ചു അന്വേഷിച്ചു..... വേറെയൊന്നും പറയാൻ നിൽക്കാതെ മാളു അവിടുന്ന് ഇറങ്ങിയതും, അതൊക്കെ ക്ലീൻ ചെയ്ത് ശ്രീ അച്ചുവിന്റെ അടുത്തേക്കുപോയി....... അമ്മേ..... അമ്മേ.... എന്താ മാളു.... അച്ചൂന്റെ കാൽ എങ്ങനെ മുറിഞ്ഞു എന്നാകരുതിയെ.... നീ അവള് പറഞ്ഞത് കേട്ടില്ലേ....

കേട്ടു, ഒപ്പം ഇപ്പോൾ ഹരിയേട്ടൻ പറഞ്ഞതും കേട്ടു.... എന്ത്.... ഹരിയേട്ടൻ ദേഷ്യം വന്നപ്പോൾ ഫ്ലവർ വേസ് എടുത്തുടച്ചു ഒപ്പം അവളെ തള്ളി..... അവള് പറയുന്നത് കേട്ടുകൊണ്ടാണ് ദേവനും പ്രസാധും വന്നത്.... പ്രസാധിനു കുറ്റബോധം കാരണം തലയും കുനിച്ചു നിൽപ്പായി...... പ്രസാദേ.... എന്തായിത്, ഈ പറഞ്ഞത് സത്യാണോ..... ഹരി എന്റെ മോളെ ഉപദ്രവിക്കാറുണ്ടോ..... അത്.... എനിക്ക്.... എനിക്കീ കാര്യം അറിയില്ല..... അങ്ങനെ പറഞ്ഞാൽ എങ്ങനെയാ..... അച്ചൂനെ നിന്റെ ഹരിയ്ക്ക് കൊടുക്കുമ്പോൾ നീയെനിക്ക് ഒരു വാക്ക് തന്നിരുന്നു അവളിവിടെ ഹാപ്പിയായിരിക്കുമെന്ന്, സുരക്ഷിതയായിരിക്കുമെന്ന്.... ഇതാണോ സുരക്ഷിതത്വം..... ദേവാ ഞാൻ... വേണ്ട, എനിക്ക് സംസാരിക്കാനുള്ളത് ഹരിയോടാ...... എന്റെ മോൾക്കിവിടെ നിൽക്കണ്ട എന്നൊരു വാക്കുപറഞ്ഞാൽ മറുത്തൊന്നും നോക്കാതെ ഞാനവളെ എന്റൊപ്പം കൂട്ടും..... അയാൾക്കുനേരെ കൈചൂണ്ടി പറഞ്ഞുകൊണ്ട് ദേവൻ ശ്രീയെയും അച്ചുവിനെയും അന്വേഷിച്ചിറങ്ങി...... അച്ചൂ.... ഇതിൽ നിന്റെ സാധനങ്ങൾ ഏതാ.....

ഡീ ഗോപു... നീ ഇവളുടേതൊക്കെ ഞങ്ങട റൂമിലേക്ക് കൊണ്ടുവെയ്ക്കട്ടോ.... ഹലോ, അത് ഞാൻ തീരുമാനിക്കും... ഗോപു, അതൊക്കെ ഇവിടെത്തന്നെ ഇരിക്കട്ടെ..... ഇത്തിരി ജാടയോടെയാണ് അവളുടെ സംസാരം, അതുകേട്ടതും അവൻ കീഴ്ച്ചുണ്ട് കടിച്ചുകൊണ്ട് അവളെയുംനോക്കി നിൽക്കാൻ തുടങ്ങി...... ഗോപൂ, പോയി ഒരു കപ്പ്‌ കോഫി എടുത്ത് വന്നേ.....വേഗം ഓക്കേ ഏട്ടാ, അവളവിടുന്ന് ഇറങ്ങിയപ്പോൾ ശ്രീ അച്ചുവിന്റെ അടുത്തിരുന്നു പതിയെ അവളുടെ കയ്യിൽപിടിച്ചു...... മോൾക്ക് ഇവിടെയാണോ താമസിക്കണ്ടേ.... ഉം.... അതേ, എന്തേ..... ഉറപ്പിച്ചോ.... പതിയെ അവളുടെ കൈതിരിച്ചുകൊണ്ടവൻ ചോദിച്ചതും അവളുറക്കെ കരഞ്ഞു..... ആ കരച്ചില് വന്നുപതിച്ചത് അങ്ങോട്ട്‌ ദേഷ്യത്തിൽ കടന്നുവന്ന ദേവന്റെ ചെവികളിലാണ്.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story