❤️അസുരപ്രണയം❤️: ഭാഗം 26

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

മോൾക്ക് ഇവിടെയാണോ താമസിക്കണ്ടേ.... ഉം.... അതേ, എന്തേ..... ഉറപ്പിച്ചോ.... പതിയെ അവളുടെ കൈതിരിച്ചുകൊണ്ടവൻ ചോദിച്ചതും അവളുറക്കെ കരഞ്ഞു..... ആ കരച്ചില് വന്നുപതിച്ചത് അങ്ങോട്ട്‌ ദേഷ്യത്തിൽ കടന്നുവന്ന ദേവന്റെ ചെവികളിലാണ്....അയാൾക്ക് ഒരേസമയം ദേഷ്യവും സങ്കടവും തോന്നി...... അച്ചുവും ശ്രീയും ഇതറിഞ്ഞിട്ടില്ല അപ്പോഴും.... അച്ചു ശ്രീയുടെ കൈപിടിച്ച് കടിച്ചുകൊണ്ട് പകരം ചെയ്തു.... ശ്രീ കണ്ണടച്ച് എരുവലിച്ചു ആ വേദന സഹിച്ചുനിൽക്കുകയാണ്...... എടീ കുരുപ്പേ..... ഒന്ന് തന്നാലുണ്ടല്ലോ, മോള് icu നിന്ന് പൊങ്ങില്ല.... മനസിലായോ ...... ഹരീ..... പുറകിൽനിന്നുള്ള ഗനഗംഭീരശബ്ദം കേട്ടതും ശ്രീയും അച്ചുവും ഒരുപോലെ ഞെട്ടിതിരിഞ്ഞു..... ആഹ് അങ്കിളോ.... എണീറ്റുനിന്ന് അവൻ തന്റെ ബഹുമാനം പ്രകടിപ്പിച്ചു..... എന്താ അങ്കിളെ, മുഖമെന്താ വല്ലാതിരിക്കുന്നത്... സുഖമില്ലേ... നീയധികം എന്റെ സുഖവിവരങ്ങൾ അന്വേഷിക്കണ്ട.... മോളേ അച്ചൂ വാ നമുക്ക് പോവാം.... അവള് അന്തംവിട്ട് ശ്രീയേനോക്കി പുരികംപൊക്കിയതും അവനൊന്നുമറിയില്ലെന്ന് കാണിച്ചു.... എന്താ അച്ഛാ, എന്തുപറ്റി.... എന്തിനാ ശ്രീയോട് ദേഷ്യപെടുന്നേ.... പിന്നെ ഞാൻ എന്തുവേണം.... മോളെ അച്ചൂ ഈ കല്യാണം തീരുമാനിക്കുമ്പോൾ ഞാൻ പ്രസാദിന്റെ അഭിമാനത്തെക്കുറിച്ചു മാത്രമേ ചിന്തിച്ചുള്ളൂ,

ഒരിക്കൽപോലും നിന്നെക്കുറിച്ചു ആലോചിച്ചില്ല.... മതി ഈ ബന്ധം..... ഇന്നുകൊണ്ട് അവസാനിപ്പിക്കാം ഇത്...... അച്ഛാ...... എന്തായിപ്പോ ഇങ്ങനെ..... ശ്രീയ്ക്ക് നല്ല ദേഷ്യം വരുന്നുണ്ട്, അവന്റെ മുഖം ചുവന്നു, ചെന്നിയിലെ ഞരമ്പുകൾ വലിഞ്ഞുമുറുകുന്നത് വ്യക്തമായിമനസിലാകും...... അച്ചു അവിടെയുള്ളതുകൊണ്ട് സ്വയം നിയന്ത്രിച്ചുനിൽക്കുകയാണവൻ....... അങ്കിൾ..... കാര്യമെന്താണെന്നുവച്ചാൽ പറാ.... എനിക്ക് മനസിലായില്ല.... ഇവളെന്തിനാ ഇപ്പോൾ കരഞ്ഞത്, നീ വേദനയാക്കിയിട്ടല്ലേ..... അതാണോ.... എന്റച്ചാ അത് ഞങ്ങള് കളിച്ചതാ, അല്ലാതെ മറ്റൊന്നുമല്ല..... ശ്രീയേട്ടൻ എന്റെ കൈപിടിച്ച് തിരിച്ചു ആ ദേഷ്യത്തിൽ ഞാൻ ഇതാ കൈ കടിച്ചു.... അവന്റെ കയ്യിലെ പാട് അയാൾക്ക് നീട്ടി അവള് പറഞ്ഞു..... അപ്പോഴേക്കും മറ്റുള്ളവരും അങ്ങോട്ട് വന്നിരുന്നു.... അച്ചൂ...... എങ്ങനെയാ നിന്റെ കാലു മുറിഞ്ഞേ.... പ്രസാധിന്റെയാണ് ചോദ്യം... അത്, അങ്കിൾ , ഞാൻ പറഞ്ഞില്ലേ.... നീ പറഞ്ഞ കള്ളം ഞങ്ങൾക്ക് അറിയേണ്ട.... അത് ചെയ്തത് ഇവനാണെന്ന് വ്യക്തമായി ഇവിടെയുള്ള എല്ലാർക്കും അറിയാം..... ദേവൻ ശ്രീയേനോക്കി പറഞ്ഞതും അവൻ തലകുനിച്ചു...... ഞാനാ ചെയ്തേ.... ശ്രീയേട്ടാ..... കണ്ണടച്ച് അവള് പയ്യെ വിളിച്ചു..... ഞാനത് മനഃപൂർവം അല്ല.... മിണ്ടരുത്..... ചെയ്തിട്ട്.....

ഇനിയൊരക്ഷരം മിണ്ടിയാൽ..... മോളേ അച്ചൂ വാ നമുക്ക് പോവാം.... അവളുടെ കയ്യിൽപിടിച്ചു ദേവൻ വലിച്ചതും ശ്രീ ദേഷ്യത്തിൽ മുന്നോട്ട് വന്നു.... അവള് അരുതെന്ന് കാണിച്ചപ്പോൾ അവൻ തന്റെ ദേഷ്യം അടക്കി അവിടെത്തന്നെ നിന്ന്.... അച്ഛാ..... പ്ലീസ്.... ഇത്... ഇതൊന്നും പറ്റിയില്ലല്ലോ..... ഇന്ന് ഇത്.... നാളെ ഇവൻ നിന്നെ കൊല്ലില്ലെന്ന് ആരുകണ്ടു.... മോളേ അച്ചൂ.... ഇവൻ കല്യാണം കഴിക്കേണ്ടിയിരുന്നത് മറ്റൊരു പെണ്ണിനെയാ അല്ലാതെ നിന്നെ അല്ല, ഇവനൊരിക്കലും നിന്നെ സ്നേഹിച്ചിട്ടില്ല, ആ പെണ്ണിന്റെ സ്ഥാനത്ത് നിന്നെക്കാണാൻ ഇവനൊരിക്കലും കഴിയുകയുമില്ല...... മോളെ അച്ചൂ ദേവൻ പറയുന്നത് കേൾക്കു, നീയെന്തിനാ അവനുവേണ്ടി ഇങ്ങനെ...... ശ്രീ ഒന്നും പറയുന്നില്ല..... അച്ചു നോക്കിയപ്പോൾ കണ്ടു ആ കണ്ണുകൾ നിറയുന്നത്.....അതവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല..... ഒന്ന് എല്ലാവരെയും നോക്കി അവള് കണ്ണടച്ച് ശ്വാസംവലിച്ചെടുത്തു.... അച്ഛാ.... അങ്കിൾ.... ഞാൻ പറയുന്നതൊന്നു എല്ലാവരും കേൾക്ക്...... നിങ്ങളാരും കരുതുന്നപോലെയല്ല കാര്യങ്ങൾ..... ശ്രീയേട്ടനും ഞാനും ഇഷ്ടത്തിലായിരുന്നു..... അതുകേട്ടമാത്രയിൽ മാളു ഒഴിച് മറ്റെല്ലാവരും ഒരുപോലെ ഞെട്ടി,അച്ചു എല്ലാവരോടും ഓപ്പൺ ആയി അത് പറയുമെന്ന് അവള് സ്വപ്നത്തിൽപോലും കരുതിയിരുന്നില്ല......ശ്രീയുടെ കണ്ണിലെ സങ്കടത്തിന്റെ നീർത്തിളക്കം സന്തോഷത്തിലേക്ക് വഴിമാറാൻ കെല്പുള്ളതായിരുന്നു ആ വാക്കുകൾ... മോളേ അച്ചൂ....

നീയെന്താ പറഞ്ഞു വരുന്നത് ... എനിക്ക് മനസിലായില്ല .... ഇവനെ സംരക്ഷിക്കാനാണ് നീ ശ്രമിക്കുന്നതെങ്കിൽ അതുവേണ്ട...... അങ്കിൾ ..... ഞാൻ പറയുന്നത് സത്യമാണ്.... ഇങ്ങനെയൊരു കാര്യം കള്ളം പറയേണ്ട ആവശ്യമെന്താ..... ഞാൻ പ്ലസ് ടു പഠിക്കുന്ന ടൈമിലാ ആക്ച്വലി ഇത് തുടങ്ങിയത്, പിന്നെ ബാംഗ്ലൂർ ശ്രീയേട്ടൻ MBA ചെയ്യുമ്പോൾ ഞാനും അവിടെ ഉണ്ടായിരുന്നല്ലോ...... അതുകഴിഞ്ഞു പിന്നെ ഞാൻ ഡിഗ്രി തേർഡ് year ആയപ്പോൾ ബ്രേക്കപ്പ് ആയി, അതിനുശേഷം ഞാൻ ട്രൈ ചെയ്തെങ്കിലും ശ്രീയേട്ടൻ എന്നെ റിജക്റ്റ് ചെയ്യായിരുന്നു.....ഒടുക്കം ഏട്ടന്റെ കല്യാണം മുടങ്ങിയെന്നറിഞ്ഞപ്പോൾ അച്ഛനോട് ഞാനാ കേറിപറഞ്ഞത് എനിക്ക് സമ്മതമാണെന്ന്, അത് മറ്റുള്ളവരുടെ മുൻപിൽ നിങ്ങള് നാണംകെടും എന്നോർത്തല്ല, എനിക്ക് ശ്രീയേട്ടനെ ഇഷ്ടായതുകൊണ്ട്. ....എനിക്ക് ശ്രീയേട്ടനെ ഒരുപാട് ഇഷ്ടാ ..... അവള് പറഞ്ഞു നിർത്തിയപ്പോൾ അവരെല്ലാം പരസ്പരം നോക്കി .....ശ്രീയുടെ മുഖത്ത് എന്തെല്ലാമോ നേടിയെടുത്തത്തിന്റെ സന്തോഷം കാണാം...ദേവന്റെയും ശാരിയുടെയും മുഖം താഴ്ന്നാണ് ഉള്ളത് ...... അവര് പിന്തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അച്ചു എണീറ്റ് അവരുടെ കയ്യിൽപിടിച്ചുവച്ചു..... അച്ഛാ അമ്മേ, എനിക്കറിയാം നിങ്ങളോട് ഞാൻ പറയാതിരുന്നത് തെറ്റാണെന്ന്......

എന്നാൽ ഞാൻ എന്താ പറയേണ്ടേ..... അതെനിക്കറിയില്ലായിരുന്നു കാരണം ശ്രീയേട്ടൻ എന്നെ അപ്പോൾ സ്നേഹിക്കുന്നുണ്ടായിരുന്നില്ല, എന്നെങ്കിലും ശ്രീയേട്ടൻ എന്നെ സ്വീകരിക്കുമോയെന്ന് അറിയില്ല, പിന്നെ എന്താ ഞാൻ പറയാ....... കല്യാണം കഴിഞ്ഞപ്പോൾ നിനക്ക് പറയാമായിരുന്നല്ലോ...... അപ്പോഴും എനിക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല ശ്രീയേട്ടന്റെ കാര്യത്തിൽ..... ഒന്ന് രണ്ട് ദിവസായിട്ടേ ഉള്ളു ശ്രീയേട്ടൻ എന്നെ ഇഷ്ടമാണെന്ന് സമ്മതിച്ചേ.... അതുകൊണ്ടാ ..... സോറി അച്ഛാ .... സോറി...... അമ്മേ..... എന്തേലുമൊന്ന് മിണ്ടു, എനിക്ക് സങ്കടം ആവുന്നുണ്ട് .....അച്ഛാ..... ഏയ്‌..... സാരല്യ പോട്ടെ, നിങ്ങളെന്നും സ്നേഹത്തോടെ ഒരുമിച്ചു ജീവിക്കുന്നത് കണ്ടാമതി ഞങ്ങൾക്ക് മറ്റൊന്നും വേണ്ട .... അല്ലെ പ്രസാധേ.... ഉം.... അതേ.... ഒപ്പം ഹരിയുടെ ഈ സ്വഭാവം മാറ്റുകയും വേണം..... അയാള് പറഞ്ഞതും അവൻ തലചൊറിഞ്ഞുകൊണ്ട് അച്ചുവിനെ നോക്കി...... അവരെല്ലാം റൂമിൽനിന്ന് ഇറങ്ങിയപ്പോൾ അച്ചു സമാധാനത്തോടെ ശ്വാസം വിട്ടു..... ശ്രീ അവളെ പുറകിലൂടെ കെട്ടിപിടിച്ചപ്പോൾ അവളാദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നെ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... എന്തുപറ്റി മേഡം, എല്ലാവരോടും വിളിച്ചു പറയാൻ.... ഒന്നുല്ല.....

എന്തോ സാറ് ഒരു കുറ്റവാളിയെപ്പോലെ നിൽക്കുന്നത് സഹിച്ചില്ല.... അതാ... അവൻ ബെഡിലിരുന്നു അവളെപ്പിടിച്ചു തന്റെ മടിയിലിരുത്തി...... ഡീ..... I ലവ് യു..... ഉം... മൂളലെ ഉള്ളോ.... തിരിച്ചു പറഞ്ഞാൽ എന്താ.... ഒരു ത്രില്ല് ഇല്ല..... ത്രില്ലൊക്കെ രാത്രി വരുത്തിത്തരാം.... അവളുടെ വയറിലൂടെ കയ്യിട്ട് ഒന്നുകൂടെ തന്നിലേക്ക് അടുപ്പിച്ചതും അവളുടെ കവിൾതടം ചുവന്നു..... ആ തുടുത്ത കവിളിൽ അമർത്തി ചുംബിച്ചതും അവളവന്റെ മുഖം തട്ടിമാറ്റി..... എന്താടി.... കുന്തം..... പിന്നെ ശ്രീയേട്ടാ..... ഉം.... സോപ്പ് വേണ്ട, കാര്യം പറാ..... ഒരു പ്രശ്നം ഉണ്ട്.... എന്താ..... നെറ്റിച്ചുളിച് ആധിയോടെ അവൻ ചോദിച്ചപ്പോൾ അവള് തിരിഞ്ഞിരുന്നു അവന്റെ കയ്യിൽ പിടിച്ചു..... ഗോപൂനാ ... അവൾക്കെന്ത് പ്രശ്നം.... നിങ്ങടെ പുന്നാര അളിയനില്ലേ... ഉം.... രാഹുൽ അവൻ.... അവനവളെ ബ്ലാക്‌മെയ്ൽ ചെയ്തു..... അവളുടെ ഏതോ വീഡിയോ കയ്യിലുണ്ടെന്നും പറഞ്ഞു.....വീഡിയോ എന്ന് പറയുമ്പോൾ കുളിക്കുന്ന വീഡിയോ...... അതുകേട്ടതും അവന്റെ കണ്ണ് ചുവന്നു..... ദേഷ്യംകൊണ്ട് വിറയ്ക്കുന്നവന്റെ കയ്യിൽ അവള് ഒന്നുകൂടെ അമർത്തിയതും അവനവളെ നോക്കി...... ഒന്ന് കൂളാവ്..... ഡീ.... നീ എന്തുകരുതിയാ കൂളാവാൻ പറഞ്ഞെ, ഗോപൂനോട് അങ്ങനെ ബീഹെവ് ചെയ്യാൻ മാത്രം അവൻ വളർന്നോ...... ഇതിലിടപെട്ടാൽ.... പല്ലിറുമ്മി അവൻ പറഞ്ഞപ്പോൾ അവളൊന്നു പുരികംവളച്ചു.... ഇതിപ്പോൾ അറിഞ്ഞേ, ഞാൻ പറഞ്ഞിട്ടല്ലേ....

ഇങ്ങനെ ആണേൽ ഇനിമുതൽ ഞാനൊന്നും പറയില്ല, നോക്കിക്കോ.... എന്റെ ലൈഫിൽ എന്ത് പ്രശ്നം ഉണ്ടായാലും അത് ഞാനൊറ്റയ്ക്ക് സോൾവ് ചെയ്യും, നിങ്ങടെ ഒരു സഹായവും ചോദിക്കില്ല..... നീയെന്താ പറഞ്ഞുവരുന്നത്.... അവനെയൊന്നും ചെയ്യേണ്ടെന്നോ.... അങ്ങനെ അല്ല... ചെയ്യാം ബട്ട്‌ ഞാൻ പ്ലാൻ ചെയ്യും അതുപോലെ.... ശരി, നീ പ്ലാൻ പറാ.... പുലിയെ അതിന്റെ മേടയിൽ പോയി കൊല്ലണം..... അസ്ഥാനത്തെ ആ ചളിയടി അവനത്രയ്ക്കങ് ബോധിച്ചില്ല.... ഡീ കോപ്പേ.... വായിലിരിക്കുന്നത് കേൾക്കണ്ടേ മിണ്ടാതിരുന്നോ... ഞാനൊന്ന് പറഞ്ഞോട്ടെ... നീയൊന്നും പറയണ്ട... ഇങ്ങനെ ആണേൽ ഞാൻ എന്റെ വീട്ടിൽ പോവാ.....ഉറപ്പായും പോവും.... ഇപ്പോഴും എനിക്ക് അവസരം ഉണ്ട് തന്നെ വേണ്ടെന്ന്യ്ക്കാൻ.... ഭീഷണി ആണോ.... യെസ്..... കോപ്പ്.. ഞാൻ എന്താ വേണ്ടത് നീ പറാ..... അവന്റെ ആ മറുപടി അവൾക്ക് അത്ഭുതമായി തോന്നി..... കുറച്ചു നേരം അവനെയും നോക്കിയിരുന്നു അവളവന്റെ മുടിയിൽ കളിച്ചുകൊണ്ട് കാര്യം പറഞ്ഞതും അവൻ നെറ്റിച്ചുളിച്ചു.... അതുവേണോ.... അത് റിസ്കാ.... നോ റിസ്ക് മാൻ.... തന്നോട് പറയാതെ ആണേൽ റിസ്ക് ആയേനെ.... ഇപ്പോൾ എന്നെ സപ്പോർട്ട് ചെയ്യാൻ എന്റെ ക്യൂട്ട് ഹബ്ബി ഉള്ളതോണ്ട് പ്രശ്നമില്ല..... എല്ലാം ഈസി ആവും..... ഉം.... ഓക്കേ..... ടേക്ക് കെയർ ഓഫ് യുവർസെല്ഫ്...... നമുക്ക് ഫുഡ് കഴിക്കണ്ടേ.... അങ്ങോട്ട്‌ പോയാലോ.... പോവാം..... അവൻവിടുന്ന് എണീറ്റ് അവളെയുമെടുത്ത് ഹോളിലേക്ക് നടന്നു....

അവരെല്ലാം ചായ കുടിക്കാനുള്ള തയ്യാറെടുപ്പിലാണ്... അച്ചുവിനെ ഇരുത്തി ഹരി അവൾക്കരികിൽ ഇരുന്നു....... എന്നാലും അളിയാ ഇത് വല്ലാത്ത ട്വിസ്റ്റ്‌ ആയിപോയി.... ഇതിലും വലിയ ട്വിസ്റ്റ്‌ ഇനി വരാനിരിക്കുന്നതേ ഉള്ളു.... അപ്പോൾ അളിയൻ അങ്ങ് വല്ലാതെ ഞെട്ടും.... അല്ലെ അച്ചു..... അതേ..... രണ്ടുപേരും ആക്കിയതാണെന്ന് മനസിലായതും രാഹുൽ മറ്റെങ്ങോ നോക്കി മൂളിപാട്ട് പാടാൻ തുടങ്ങി..... മാളു അച്ചുവിനെയും ശ്രീയെയും ശ്രദ്ധിക്കുകയാണ്.... ഛെ.... അത് എന്തിനാ ഞാൻ എല്ലാവരോടും പറഞ്ഞെ, ഇല്ലായിരുന്നെങ്കിൽ അവളിത് പറയില്ലായിരുന്നു.... ഇനി എന്താ ചെയ്യാ.... അവള് തലപ്പുകഞ്ഞു ആലോചിക്കുമ്പോഴാണ് അവളുടെ ഫോണിൽ ബീപ് സൗണ്ട് കേട്ടത്.... ഫോൺ ശ്രീയുടെ അടുത്തായകാരണം അവൻ എടുത്തു നോക്കി.... എന്താ മോളേ ഒരുപാട് മെസേജ് ഉണ്ടല്ലോ..... പതിയെ അവളോടായി ചോദിച്ചു ഫോൺ അവൾക്ക് നീട്ടുമ്പോഴാണ് അവനാ മെസേജിൽ ദക്ഷ എന്ന് കാണുന്നത്.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story