❤️അസുരപ്രണയം❤️: ഭാഗം 27

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

എന്താ മോളേ ഒരുപാട് മെസേജ് ഉണ്ടല്ലോ..... പതിയെ അവളോടായി ചോദിച്ചു ഫോൺ അവൾക്ക് നീട്ടുമ്പോഴാണ് അവനാ മെസേജിൽ ദക്ഷ എന്ന് കാണുന്നത്.......അവനത് വായിക്കാൻ ഒരവസരം കിട്ടുന്നതിനുമുന്പേ അവളത് വാങ്ങി അവിടുന്ന് മാറി..... അവിടെയിരിക്കുമ്പോഴും അവനാ മെസേജ് recollect ചെയ്യാൻ ശ്രമിക്കുകയാണ്..... എന്തായിരുന്നു അത്..... ഛെ... അവൻ തന്റെ കണ്ണുകൾ അടച്ചു അത് തന്നെ ശ്രദ്ധിക്കാൻ തുടങ്ങി.... Dhaksha's പിക്...... അതിന് മുൻപ് എന്തായിരുന്നു...... ഛെ..... കിട്ടുന്നില്ലല്ലോ..... കംഓൺ...... Whats it....... സെന്റ് മി..... യെസ്.... അതുതന്നെ സെന്റ് മി dhaksha's പിക്... അതാരാ അയച്ചേ, ആർക്കാ ദച്ചൂന്റെ പിക് വേണ്ടത് ... എന്തിനായിരിക്കുമത്.....അല്ല അതെന്തിനാ മാളൂനോട് ചോദിക്കുന്നെ ..... മാളൂന്റെ ആറ്റിട്യൂട് മാറിയിട്ടുണ്ടോ.... അവൻ പ്ലേറ്റിൽ വിരലോടിച്ചു ഒന്നും കഴിക്കാതെയിരിക്കുകയാണ്, അച്ചു അതുകണ്ടതും പതിയെ അവന്റെ ഇടത്തെകയ്യിൽത്തട്ടി.....അവനൊന്നു ഞെട്ടി അവളെനോക്കി ചിരിച്ചു.... എന്താ ഇങ്ങനെ ഇരിക്കുന്നെ.... കഴിക്ക്.... എന്തുപറ്റി.... ഒന്നുല്ലെടി..... എനിക്ക് നല്ല വിശപ്പില്ല. അവിടുന്ന് എണീറ്റ് അവൻ നടന്നപ്പോൾ അവൾക്ക് വല്ലായ്മ തോന്നി.... ഇവനിതു പിന്നെയും തുടങ്ങിയോ.....

ഇതെന്താ വല്ലാതിരിക്കുന്നത്..... ഈ ശ്രീയുടെ ഒരു കാര്യം..... എന്താ അച്ചു, അവൻ കഴിക്കാത്തതുകൊണ്ട് നിനക്കും വേണ്ടേ..... പ്രസാദിന്റെ ചോദ്യം കേട്ടതും അവള് ഇളിച്ചുകാട്ടി... അങ്ങനെ അല്ല അങ്കിൾ, ശ്രീയ്ക്ക് പെട്ടന്ന് എന്തുപറ്റിയെന്ന് ആലോചിച്ചതാ...... ഹമ്.... ഇരുന്ന് കഴിക്ക്.... അവള് മറുത്തൊന്നും പറയാതെ ഭക്ഷണം കഴിച്ച്... അതുകഴിഞ്ഞതും അവിടുന്ന് എണീറ്റ് പയ്യെ റൂമിലേക്ക് നടന്നു..... ശ്രീ ലാപ്പും തുറന്നുവച്ചു മറ്റേതോ ലോകത്തിരിക്കുകയാണ്...... കാലിനുവേദനയുള്ള കാരണം അവള് പയ്യെ ആണ് നടക്കുന്നെ, ഇടയ്ക്കാത് കണ്ടപ്പോൾ ശ്രീ പല്ലുകടിച്ചു അവിടുന്ന് എണീറ്റു.... ഡീ കോപ്പേ.... അവന്റെ അലർച്ചകേട്ടതും അവള് ഞെട്ടി വീഴാന്തുടങ്ങി, അതിനുമുന്പേ ശ്രീ ഓടിച്ചെന്ന് അവളെപിടിച്ചു.... നിന്റെ കണ്ണിലെന്താടി കുരു ഉണ്ടോ.... കണ്ണ് കാണുന്നില്ലേ നിനക്ക്.... ഹലോ മിസ്റ്റർ താനീ വലിയവായിൽ അലറിയാൽ ആരായാലും പേടിക്കും അതിനെന്നെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല മനസിലായോ.... അല്ല പിന്നെ ..... നീയെന്തിനാ നടന്നെ...... പറക്കാൻ ചിറകില്ലാത്തതുകൊണ്ട്.... നിന്റെ തറുതല പറച്ചിൽ നിർത്തിക്കോ, ഇല്ലേൽ നാക്കു ഞാൻ പിഴിതെടുക്കും കേട്ടോടി..... മോനെ ശ്രീ.... ഞാൻ ഇഷ്ടമാണെന്ന് സമ്മതിച്ചിട്ടാണ് ഈ അഹങ്കാരം കാണിക്കുന്നതെങ്കിൽ അതങ്ങ് അവസാനിപ്പിച്ചോ.....

ഇല്ലേൽ പാടുപെടും.... ഞാൻ പേടിച്ചു.... ഇങ്ങട് വാടി, അവളെ എടുത്തുനടന്നവൻ പറഞ്ഞപ്പോൾ അവള് പതിയെ അവന്റെ കവിളിലടിച്ചു..... അവളെ ബെഡിലിരുത്തി ശ്രീ വേഗം കതകടച്ചുവന്നു അവള് അടുത്തായിരുന്നു ആ കയ്യിൽപിടിച്ചു..... എന്താ ശ്രീയേട്ടാ ഉദ്ദേശം.... എന്റെ പൊന്നുമോളെ ഒരുപാട് ആഗ്രഹങ്ങളുണ്ട്, ബട്ട്‌ അതൊന്നും ഇപ്പോൾ പൂർത്തിയാക്കാൻ എനിക്ക് സമയമില്ല, ഞാൻ ചോദിക്കുന്നതിന് വ്യക്തമായ മറുപടി തരാമെന്ന് വാക്കുതാ...... വലതുകരം അവൾക്കുനേരെ നീട്ടിയാണ് അവൻ സംസാരിച്ചത്, അതിൽകൈവച്ചു സത്യം ചെയ്യാൻ അവൾക്കധികമൊന്നും ആലോചിക്കേണ്ടിവന്നില്ല..... എന്താ ശ്രീയേട്ടന് അറിയേണ്ടത്..... എനിക്കറിയാവുന്നത് ഞാൻ പറയാം..... ഓക്കേ.... മാളുവിനും നിനക്കും കോമൺ ഫ്രെണ്ട്സ് ഉണ്ടോ..... ഉം.... ഉണ്ട്....എന്തേ..... അച്ചൂ.... മറുചോദ്യം ചോദിക്കാൻ ടൈം തരാം ഇപ്പോഴല്ല..... നിന്റെ ഫോട്ടോ അവള് അവളുടെ ഫ്രണ്ട്സിനു അയക്കാറുണ്ടോ..... ഉണ്ടാവുമായിരിക്കാം, എനിക്കറിയില്ല ........ ഹമ്..... അവൾക്ക് നിന്നോട് വല്ല ദേഷ്യവുമുണ്ടോ ... എന്തിനെങ്കിലും i മീൻ നിങ്ങൾക്കിടയിൽ എന്തെങ്കിലും വഴക്കോ മറ്റോ...... ആ ചോദ്യം അവൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല എന്നുള്ളത് അവളുടെ മുഖത്തുനിന്നും വ്യക്തമായി മനസ്സിലാവുന്നുണ്ട്.....

നീ മുഖംകോട്ടിയിട്ടൊന്നും കാര്യമില്ല ... എനിക്ക് ഉത്തരം കിട്ടിയേ മതിയാകൂ.... നീ പ്രോമിസ് ചെയ്തതാ..... Whats യുവർ പ്രോബ്ലം....അവള് എന്റെ അനിയത്തിയാ, എന്തിനാ അവൾക്കെന്നോട് ദേഷ്യം തോന്നേണ്ട കാര്യം ... ഒന്ന് പറഞ്ഞെ..... ഇത്രേം ആയിട്ടും ശ്രീയ്ക്ക് ഞങ്ങളുതമ്മിലുള്ള ബോണ്ടിന്റെ സ്‌ട്രെങ്ത് മനസിലാക്കാൻ കഴിഞ്ഞിട്ടല്ലേ.... അച്ചൂ പ്ലീസ് .. നീ വേറെയൊന്നും കരുതണ്ട.... ജസ്റ്റ്‌ പറാ എനിക്കറിയാൻവേണ്ടിയാ.... അങ്ങനെ ഒന്നുമില്ല ..... ഓഹ്.... ഓക്കേ ഫൈൻ..... അങ്ങനെ ആണേൽ അവൾക്ക് രണ്ട് സിം ഉണ്ടല്ലോ, മറ്റേ നമ്പർ എന്റെ കയ്യിലില്ല അതൊന്ന് തന്നെ ആ നമ്പർ എനിക്കും അറിയില്ല, അത് പ്രൈവറ്റ് നമ്പർ ആണ്.... അച്ഛൻ എന്തോ ആവശ്യത്തിനെടുത്താ അതുകഴിഞ്ഞു അവള് യൂസ് ചെയ്യാൻ തുടങ്ങി .... ആ ഉത്തരം കേട്ടനിമിഷം അവന്റെ വായ പാതിപിളർന്നു .... നെഞ്ച് ഒരു മിടിപ്പോടെ നിന്നുപോകുമോ എന്നൊരു സംശയം അവനു തോന്നാതിരുന്നില്ല ...... അച്ചൂ...... ഡീ.... സ്റ്റോപ്പ്‌ it ശ്രീഹരി, എനിക്കറിയാം താൻ എങ്ങോട്ടാ പറഞ്ഞുപോകുന്നെ എന്ന്..... എന്റെ മാളൂനെ എന്തെങ്കിലും പറഞ്ഞാലുണ്ടല്ലോ എന്റെ സ്വഭാവം മാറും... എന്താ പ്രൂവ് ചെയ്യാൻ ഉദ്ദേശിക്കുന്നത്.... അവളാ തനിക് മെസേജ് അയക്കുന്നതെന്നോ..... അവൾക്ക്ന്നെ കൊല്ലണം എന്നോ.....

അച്ചൂ..... അവള് വലതുകരം ഉയർത്തിയതും അവനൊന്നും മിണ്ടാതെ മുഖം തിരിച്ചു..... ശ്രീഹരി, തന്റെ പെങ്ങളല്ല അവള്, ആ ഒരു കണ്ണിൽ എന്റെ മാളൂനെ കണ്ടാൽ .... തന്നെ സ്നേഹിക്കുന്നതിന്റെ നൂറിരട്ടി ഞാൻ മാളൂനെ സ്നേഹിക്കുന്നുണ്ട്.... തന്നെക്കാൾ എത്രയോ ഇമ്പോര്ടൻസ് അവൾക്കെന്റെ ലൈഫിൽ ഉണ്ട്..... താൻ എന്നോട് ചെയ്തതെല്ലാം ഞാൻ മറന്നു പിന്നെയും തന്നോട് അടുത്ത്, ബട്ട്‌ മാളൂനോടുള്ള തന്റെ ആറ്റിട്യൂട് ഇങ്ങനെ ആണെങ്കിൽ എനിക്ക് ബുദ്ധിമുട്ടാണ് ഈ ബന്ധം തുടരാൻ... അച്ചൂ...... അപ്പോൾ അത്രയേ ഉള്ളോ ഞാൻ നിനക്ക്. .. കണ്ണ് നിറച്ചാണ് ചോദ്യം..... അവളുടെ കണ്ണും നിറഞ്ഞിട്ടുണ്ട്..... അതേ, അത്രയേ ഉള്ളു ...... എനിക്ക് ശ്രീഹരിയേക്കാൾ വലുത് എന്റെ മാളുവാ... സൊ പ്ലീസ്..... .. പ്ലീസ്..... എടോ തനിക്കെങ്ങനെ കഴിഞ്ഞു അവളെന്നെ കൊല്ലാൻ നോക്കിയെന്ന് പറയാൻ...... ഞാനവളെ സ്നേഹിക്കുന്നപോലെത്തന്നെ അവള് എന്നെയും സ്നേഹിക്കുന്നുണ്ട്..... പാതിവഴിയിൽ താൻ ഇട്ടിട്ടുപോയപ്പോൾ എന്റൊപ്പം എല്ലാത്തിനും നിന്നത് അവളാ.... ആ അവളെയാ താനിപ്പോൾ..... ശ്രീഹരി ഇനി എന്റെ മാളൂനെ സംശയിച്ചാൽ അന്ന് തീരും നമ്മള് തമ്മിലുള്ള ബന്ധം .... മനസിലായോ........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story