❤️അസുരപ്രണയം❤️: ഭാഗം 28

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

പാതിവഴിയിൽ താൻ ഇട്ടിട്ടുപോയപ്പോൾ എന്റൊപ്പം എല്ലാത്തിനും നിന്നത് അവളാ.... ആ അവളെയാ താനിപ്പോൾ..... ശ്രീഹരി ഇനി എന്റെ മാളൂനെ സംശയിച്ചാൽ അന്ന് തീരും നമ്മള് തമ്മിലുള്ള ബന്ധം .... മനസിലായോ..... നിറഞ്ഞുതുടങ്ങിയ കണ്ണുകൾ രണ്ടുംകൈപ്പത്തികൊണ്ട് വലിച്ചുതുടച്ചു അവൻ മൂളി...... അച്ചൂ..... നിനക്ക് ശരിക്കും ഇഷ്ടമുണ്ടായിട്ടാണോ ഇവിടെ നിൽക്കുന്നത്, അതോ ഞാൻ തടഞ്ഞതുകൊണ്ടോ.. എനിക്കറിയില്ല..... എനിക്കിപ്പോൾ നിങ്ങളോട് സംസാരിക്കണ്ട, പ്ലീസ് ലീവ് മി അലോൺ..... മറുപടി പറയാതെ അവൻ ബാൽക്കണിയിലേക്ക് നടന്നു....... അവിടുന്ന് പുറത്തേക്ക് കണ്ണുംനട്ടു നിൽക്കുമ്പോൾ വല്ലാത്തൊരു ഒറ്റപ്പെടൽ അവനെവന്നുമൂടുന്നതവനറിഞ്ഞു. മനസ്സിൽ വലിയൊരു കല്ലെടുത്തവച്ച ഭാരം.... അപ്പോൾ അവളുടെ ലൈഫിൽ ഞാൻ ആരാ..... എനിക്കൊരു ഇമ്പോർട്ടൻസും തരാത്തവളെ ഞാൻ എന്തിന് പിടിച്ചുനിർത്തണം ഇവിടെ.... അതിന്റ ആവശ്യമെന്താ..... അവളെന്തിനായിപ്പോൾ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എല്ലാവരോടും പറഞ്ഞത്..... ഹൃദയത്തിൽനിന്നും രക്തംവമിക്കുന്ന വേദനയാണ് അവനനുഭവപ്പെട്ടത്.... എന്തിനായിരുന്നു എല്ലാം, ഇത്രയുംകാലം ഞാനപ്പോൾ സ്നേഹിച്ചത് എന്നെ ഒട്ടും മനസിലാക്കാത്ത ഒരാളെയായിരുന്നോ.... യെസ്.... അതേ.... മതി.....

ഇനി അവളെ ഞാൻ തടയരുത്.... പോകുന്നെങ്കിൽ പോവട്ടെ..... എനിക്ക് സങ്കടം ഉണ്ടാവും, ഒരുപാട് വേദനിക്കും... ബട്ട്‌ അവളെ പിടിച്ചുനിർത്തിയാൽ അത് രണ്ടുപേർക്കും ബുദ്ധിമുട്ടാകും..... ഫോൺ അടിഞ്ഞതും അവനത് അറ്റൻഡ് ചെയ്തു, ഹോസ്പിറ്റലിലേക്ക് വരാൻ പറഞ്ഞു അവിടുന്ന് വിളിച്ചതാണ്..... ഫോൺ കയ്യിൽപിടിച്ചു അവൻ റൂമിലേക്ക് വന്നപ്പോൾ അച്ചു ബെഡിൽ തല മുട്ടുകാലിലേക്ക് കുത്തിവച്ചിരിക്കുന്നതാണ് കാണുന്നത്.... അവളെങ്ങനെ ഇരിക്കുന്നതിന്റെ കാരണം തിരക്കണമെന്നുണ്ടായിരുന്നെങ്കിലും അവനെന്തോ അതിന് കഴിഞ്ഞില്ല...... അവൻ മറ്റൊന്നും ശ്രദ്ധിക്കാതെ മാറ്റിയിറങ്ങി... അവനൊന്നും മിണ്ടാതെ പോയപ്പോൾ അച്ചുവിന് വല്ലായ്മ തോന്നി ഫോണെടുത്ത് അവനു കുറേതവണ ഡയൽ ചെയ്യാനൊരുങ്ങിയെങ്കിലും അവളത് വേണ്ടെന്നുവച്ചു...... ആകെചടഞ്ഞുകൂടി അവളിരിക്കുമ്പോഴാണ് ഗോപു അങ്ങോട്ട് വന്നത്.... അച്ചൂ.... എന്തുപറ്റി... ഒന്നുല്ല.... ശ്രീയേട്ടൻ... ഏട്ടൻ ഹോസ്പിറ്റലിൽ പോയല്ലോ.... എന്തേ പറഞ്ഞില്ലേ.... അവളത് ശ്രദ്ധിക്കാതെ മറ്റെങ്ങോ നോക്കിയതും ഗോപുവിന് കാര്യം മനസിലായി..... അപ്പോൾ അതാണ് കാര്യം , പിന്നേം തെറ്റിയല്ലേ രണ്ടും.... നിങ്ങൾക്ക് ഇതുതന്നെയാണോ പണി.... കഷ്ടം ഉണ്ടുട്ടോ.... ഹരിയേട്ടൻ ആകെ വിഷമിച്ച പോയെ....

എന്താ ഉണ്ടായേ, എന്നോട് പറാ..... ഒന്നുല്ല ഗോപൂ.... എനിക്കെന്തോ ശ്രീ പറയുന്ന പലതും അക്‌സെപ്റ് ചെയ്യൻ കഴിയുന്നില്ല..... ശ്രീ എന്നെ മനസിലാക്കാത്തപോലെ.... അത് അച്ചു..... നിന്റെ തോന്നൽ ആണെങ്കിലോ... എന്ത് പ്രശ്നം ഉണ്ടെങ്കിലും നിങ്ങൾക്ക് സംസാരിച്ചു തീർക്കാലോ..... അച്ചൂ നിങ്ങളുടെ പ്രശ്നം എന്താണെന്ന് എനിക്കറിയില്ല, അതുമാത്രമല്ല നിങ്ങളുടെ അത്ര പ്രായമോ പക്വതയോ എനിക്കില്ല, ബട്ട്‌ എന്റെ അഭിപ്രായത്തിൽ നിങ്ങള് കാര്യങ്ങളൊന്നും തുറന്നു സംസാരിക്കാൻ ശ്രമിക്കാത്തതാകും നിങ്ങൾക്കിടയിലെ ഏറ്റവും വലിയ പ്രോബ്ലം...... അച്ചു..... ഹരിയേട്ടൻ അച്ചൂനെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടാവില്ലേ ആ കല്യാണം ഒഴിവാക്കി അച്ചൂനെ കെട്ടിയത്...... ഗോപൂ...... ആരോൺ നിനക്ക് ഏറ്റവും വേണ്ടപ്പെട്ടവരെക്കുറിച്ചു മോശമായി എന്തെങ്കിലും പറഞ്ഞാൽ നിനക്ക് ദേഷ്യം വരില്ലേ.... ഉറപ്പായും വരും.... ബട്ട്‌ എനിക്കൊരു കാര്യം ഉറപ്പുണ്ട് എന്തെങ്കിലും കഴമ്പില്ലാതെ അരുവേട്ടൻ അങ്ങനെ പറയില്ലെന്ന്..... അവളുടെ മറുപടി കേട്ടതും അച്ചു നെറ്റിച്ചുളിച്ചു ഒരുനിമിഷം ചിന്തിച്ചു.... ശ്രീയേട്ടൻ അതുകൊണ്ട്.... ഏയ് ഒരിക്കലും അല്ല, പണ്ടേ അങ്ങേർക്ക് മാളൂനെ ഇഷ്ടല്ല.... ഞാൻ അവളെ കൂടുതൽ സ്നേഹിക്കുന്നതു സഹിക്കാനിട്ടാ ഇങ്ങനെയൊക്കെ പറഞ്ഞത്.....

എത്ര ദിവസം ഇങ്ങനെ കാണിക്കുമെന്ന് എനിക്കൊന്നു അറിയണം.... അല്ല പിന്നെ... തന്നോട് പറഞ്ഞുകൊണ്ട് അവള് ഫോണിൽ കളിക്കാൻ തുടങ്ങി..... ശ്രീ ക്യാബിനിലേക്ക് പോയപ്പോൾ കണ്ടു ഒരാള് വിസിറ്റർസ് കോർണറിൽ ഇരിക്കുന്നത്..... ഒരു സ്ത്രീ രൂപമാണ് അതെന്ന് മനസിലായപ്പോൾ അവനൊന്നു നെറ്റിച്ചുളിച്ചു....തന്റെ ചെയറിൽ ഇരുന്നപ്പോഴാണ് അവനാ ആളുടെ മുഖം വ്യക്തമായി കാണുന്നത്..... ഏയ്‌.... അയ്ശൂ.... നീയോ.... എന്താ ഒരു മുന്നറിയിപ്പുമില്ലാതെ.... ചുമ്മ... എന്റെ പൊന്നുമോനെ മുന്നറിയിപ്പ് തരാൻ പറ്റിയ അവസ്ഥയൊന്നുമല്ലായിരുന്നു എനിക്ക്.... അറിയില്ലേ നിനക്ക് കാര്യങ്ങൾ..... അവനൊന്നും പറയാതെ ചിരിച്ചുകൊണ്ട് അറിയാമെന്നു തലയാട്ടി.... ഡാ ലൈഫ് എങ്ങനെ പോവുന്നു, നിന്റെ അച്ചൂന്റെ കൂടെ..... ഫൈൻ.... മറ്റെങ്ങോ നോക്കിയുള്ള വേദനയോടെയുള്ള മറുപടി കേട്ടപ്പോൾ അവളുടെ പുരികം വളഞ്ഞു.... എടാ, ഹരീ..... I ഹോപ്‌ ഞാൻ നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന്.... ഇപ്പോഴും അങ്ങനെ അല്ലെ.... ഫോറെവർ.... എന്താ ഡൌട്ട്.... എന്നാൽ പറാ എന്തുപറ്റി നിനക്ക്.... അവളോട് കാര്യങ്ങൾ പറഞ്ഞില്ലേ.... നീയെന്തിനാ അവളെ അവോയ്ഡ് ചെയ്തതെന്ന് എനിക്കറിയില്ല, ഞാനത് ചോദിക്കില്ലെന്ന് പ്രോമിസ് ചെയ്തിട്ടുണ്ട്, ബട്ട്‌ എനിക്കറിയണം നീയെന്തിനാ ഇങ്ങനെ സങ്കടപെടുന്നേ എന്ന്...... എനിക്കൊന്നും മനസിലാവുന്നില്ല അയ്ശൂ..... അവളുടെ ലൈഫിൽ എനിക്ക് കാര്യമായ റോൾ ഒന്നുമില്ല.... അവളെങ്ങനെ പറഞ്ഞോ....

അങ്ങനെ പറഞ്ഞില്ലെങ്കിലും പറഞ്ഞു..... അവളുടെ സിസ്റ്റർ ഇല്ലേ മാളു, അവളാണ് അച്ചുവിന് എല്ലാം.... ഞാൻ വെറും... എടാ അവര് സിസ്റ്റേഴ്സ് അല്ലെ... അതിനെന്താ..... അവൾക്ക് മാത്രമല്ല എനിക്കും ഉണ്ട് സിസ്റ്റേഴ്സ്, ആതി, ഗോപു ഇവര് എന്റെ അനിയത്തിമാർ അല്ലെ, ഒരിക്കൽപോലും, i മീൻ അച്ചുവിനെ സ്നേഹിച്ചുതുടങ്ങിയപ്പോൾ മുതൽ ഞാൻ അവൾക്കാ പ്രൈം ഇമ്പോര്ടൻസ് കൊടുത്തത്, കൊടുക്കാറുള്ളത്..... Whatever it, ഞാനത് കെയർ ചെയ്യുന്നില്ല..... നമ്മുടെ ഈയൊരു ഡ്രാമ അതുവേണ്ടായിരുന്നു.... അങ്ങനെ ഒന്നും പറയല്ലേടാ..... നമുക്ക് ശരിയാക്കാം..... നിന്റെ ഇമ്പോര്ടൻസ് അവൾക്ക് മനസിലാക്കികൊടുക്കണം അതല്ലേ.... അത് ഞാൻ ഏറ്റു.... നീയൊന്ന് സപ്പോർട്ട് ചെയ്‌താൽ മതി..... ഉം..... എന്തായി ജർമനിയിൽ പോകുന്നകാര്യം സെറ്റായോ..... ഏറെക്കുറെ.... ബട്ട്‌ ഒരു ഫൈവ് month, അതുകഴിഞ്ഞാൽ പോവാം.... അങ്ങനെയൊരു ഡ്രാമ കളിച്ചു ഞാൻ മുങ്ങിയതുകൊണ്ട് വീട്ടുകാരൊക്കെ സമ്മതിച്ചു.... അതോണ്ട് നിനക്ക് ഉപകാരമുണ്ടായല്ലോ, എനിക്ക് പ്രത്യേകിച്ച് നേട്ടമൊന്നും ഇല്ലെങ്കിലും..... എന്താടാ, സെറ്റക്കാമെന്ന് പറഞ്ഞില്ലേ.... നോകാം.... അല്ല എന്താ പറയാതെ വന്നതിന്റെ ഉദ്ദേശം..... ഇവിടെ ജോലി... അത് continue ചെയ്യാൻ.... പ്ലീസ് മൊയലാളി എനിക്ക് ആ ജോലി തരണം..... ഇത്രയും കാലം സ്വന്തം ചിലവിൽ ജീവിച്ചു ഇപ്പോൾ മറ്റൊരാളുടെ അണ്ടറിൽ നോ രക്ഷ..... ഡോക്ടർക്ക് ആ റൂം തന്നെ മതിയോ, അതോ വേറെ നോക്കണോ...

അതുണ്ടെൽ, അതുതന്നെ മതി.... പിന്നെ ഫുഡ് ആൻഡ് അക്കാമഡേഷൻ നിന്റെ വീട്ടിൽ അത് പിന്നെ പറയാനുണ്ടോ.....വാ നമുക്ക് ആ റൂം സെറ്റ് ചെയ്തിട്ട് വീട്ടിൽ പോവാം..... ഓക്കേ.... ശ്രീയും അച്ചുവും കൂടെ അവള് ആദ്യം യൂസ് ചെയ്ത റൂമിൽ പോയി അവിടെയെല്ലാം സെറ്റാക്കിയശേഷം വീട്ടിലേക്ക് പോയി...... ശ്രീയുടെ വണ്ടി ബാൽക്കണിയിൽനിന്ന് അച്ചു കണ്ടിരുന്നു, അതുകണ്ടപ്പോൾ അവളിൽ പുഞ്ചിരി വിരിഞ്ഞു...എന്നാൽ ഫ്രന്റ് സീറ്റിൽനിന്നിറങ്ങിയ അയിശുവിനെ കണ്ടതും അവൾക്ക് വല്ലാത്തൊരു നീറ്റലും ദേഷ്യവും തോന്നി, അവളവിടുന്ന് അനങ്ങാതെ അങ്ങനെ നിൽക്കുകയാണ്..... പ്രസാധും ദേവനും ഇരുന്ന് സംസാരിക്കുമ്പോഴാണ് ശ്രീയുടെ കൂടെ ബാഗുമൊക്കെയായി അയ്ശു വന്നത്, രണ്ടുപേരും ഒന്ന് ഞെട്ടി പരസ്പരം നോക്കി..... എന്തുപറ്റി രണ്ടുപേർക്കും.... എന്നെക്കണ്ടപ്പോൾ ഒരു ഞെട്ടൽ .... ഏയ്‌... എവിടെയായിരുന്നു നീ.... അതൊക്കെയുണ്ട് പ്രസാദ് അങ്കിളെ.... ദേവൻ അങ്കിളിന്റെ മുഖം എന്താ ഇങ്ങനെ.... ഏയ്‌.... മോളെന്താ പറയാതെ... ഒന്നുല്ല.... ഞാൻ ഹോസ്പിറ്റലിൽ പിന്നെയും ജോയിൻ ചെയ്തു, താമസം ഇവിടെ.... കുറച്ചു ദിവസം ഞാനുണ്ടാകും ഇവിടെ..... എടാ ഹരീ റൂം കാണിച്ചതാ എനിക്ക് ഫ്രഷാകണം, ബാക്കിയുള്ളവരെ എന്നിട്ട് മീറ്റ് ചെയ്യാം... ഓക്കേ.... നീ വാ... ശ്രീ അവളുടെയൊപ്പം പോകുന്നതുകണ്ടപ്പോൾ ദേവൻ പ്രസാധിനെ നോക്കി.... പ്രസാദേ.... അവളിപ്പോൾ പിന്നെയും എന്തിനാ .. ഹോസ്പിറ്റലിൽ.... നീ ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല,

അച്ചൂനും ഹരിയ്ക്കും പരസ്പരം ഇഷ്ടമാണല്ലോ.... പിന്നെയെന്താ.... ആണ്.... എന്നാലും എനിക്കെന്തോ..... എനിക്ക് ഹരിയോട് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടായിരുന്നു... അതിനെന്താ.... ഞാൻ അവനെ വിളിക്കാം... ഏയ്‌.... ഇവിടുന്ന് വേണ്ട.... പുറത്തു എവിടേലും വച്ചു മീറ്റ് ചെയ്തോളാം..... ഓക്കേ..... ഡീ അയ്ശു.... ഇതാണ് എന്റെ റൂം... അയിശുവിന്റ ഓപ്പോസിറ് റൂം ചൂണ്ടിയവൻ പറഞ്ഞു... നൈസ്... ഇടയ്ക്കിടെ ഞാൻ ഡിസ്റ്റർബ് ചെയ്യും രണ്ടുപേരെയും... ഓഹ്.... നീ പെട്ടന്ന് ഫ്രഷാവ്..... എനിക്ക് കുറച്ചു പരിപാടികളുണ്ട്... അച്ചുവിനൊപ്പമാണോ... നോ.... തത്കാലം അതൊക്കെ ഞാൻ നിർത്തി...... ഇത് വേറൊരാളാ ..... ആ രാഹുൽ, എന്റെ പുന്നാര അളിയൻ..... അവനിട്ടൊരു തട്ട് കൊടുത്തില്ലേൽ അവനങ് വഴിതെറ്റും..... എന്തുപറ്റി ... അതിപറയാം.... പിന്നെ, അവനെയങ്ങനെ അടുപ്പിക്കാൻ നിൽക്കണ്ട, പണി കിട്ടും..... എന്നെ പണിയാനോ, അതോടെ അവന്റെ പണിക്കുറ്റി ഞാൻ തീർക്കും .. ഡയലോഗ് നിർതിയിട്ട് പോയിട്ട് വാടി... പതിയെ അവളുടെ തലയിൽ തട്ടി ശ്രീ കതക് ചാരിവച്ചു തിരിഞ്ഞപ്പോഴാണ് പുറകിൽനിൽക്കുന്ന അച്ചുവിനെ കാണുന്നത്...... അവളെയൊന്ന് നോക്കി അവൻ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അച്ചു അവന്റെ കൈപിടിച്ച്....

അവൻ വലിച്ചെടുക്കാൻ നോക്കിയെങ്കിലും അവള് വിടുന്നമട്ടില്ല... എന്താ അച്ചു..... എന്തെങ്കിലും പറയാനുണ്ടോ..... അവളെയെന്തിനാ ഇങ്ങോട്ട് കൊണ്ടുവന്നത്...... അതിലൊന്നും തത്കാലം നീയിടപെടേണ്ട, അതൊക്ക എന്റെ കാര്യങ്ങളാണ്.... വാട്ട്‌ യു മീൻ.... ഞാൻ വ്യക്തമായല്ലേ പറഞ്ഞത്... എന്റെ കാര്യങ്ങളിൽ ദക്ഷ ഇടപെടേണ്ട കാര്യമില്ല..... പിന്നെ അയ്ഷൂനെ ഡിസ്റ്റർബ് ചെയ്യരുത്..... എന്നെ വിശ്വസിച്ചാണ് അവളിവിടെ നിൽക്കുന്നത്, സൊ അവളെ പ്രൊറ്റക്റ്റ് ചെയ്യേണ്ടത് എന്റെ കടമയാണ്....... യാതൊരു മയവുമില്ലാത്ത ആ വാക്കുകൾ കൊള്ളേണ്ടിയടത്തുതന്നെ വന്നു പതിച്ചിരുന്നു.... ശ്രീയേട്ടാ ..... എനിക്കറിയാം നിങ്ങളും അയിശുവും ഫ്രണ്ട്സാണ്, നിങ്ങൾക്കിടയിൽ ഒന്നുമില്ലെന്ന്..... ഉണ്ടെന്ന് ഞാൻ പറഞ്ഞിട്ടുമില്ല...... ഉവ്വോ.... ബട്ട്‌ ഇനി ഉണ്ടാവില്ല എന്നൊന്നും പറയാൻ പറ്റില്ല.... ഓരോരുത്തർത്തും ഓരോ പ്രൈഒറീറ്റീസ് ഉണ്ടല്ലോ..... പിന്നെ.... രാഹുലിന്റെ കാര്യം ഞാൻ ഇപ്പോൾ തീർപ്പാക്കും നൈറ്റ്‌ നീ പറഞ്ഞ പ്ലാനിനു ഒപ്പം നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്..... നമ്മള് ഒരേ ടീം ആവുന്നതിലും ബെറ്റർ ഓപ്പോസിറ്റ് ടീം ആവുന്നതാ...... ഓക്കേ.... ടേക്ക് കെയർ.... ഇങ്ങനെ നടക്കേണ്ട..... കാലു വേദന കൂടും..... നടക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പറഞ്ഞാൽ മതി ഞാൻ എടുക്കാം......

നിങ്ങടെ സപ്പോർട്ട് എനിക്ക് വേണ്ട.... എന്റെ കാര്യങ്ങള് നോക്കാൻ എനിക്കറിയാം..... ഓക്കേ.... അവൻ മുന്നോട്ട് നടന്നുപോയപ്പോൾ അച്ചുവിന്റെ കണ്ണ് നിറഞ്ഞൊഴുകി, മുന്പിലെ മിററിൽ അതുകണ്ടെങ്കിലും ശ്രീ തിരിഞ്ഞുനോക്കിയില്ല.... നീ കുറച്ചു കരയ് അച്ചൂ..... എന്റെ വില മനസിലാക്കാൻ ഒന്നുമല്ല, എനിക്ക് നിന്നെ സേവ് ചെയ്യാനാ, ഇപ്പോൾ അയ്ശു വന്നത് നന്നായി.... അതുകൊണ്ട് തന്നെ ഞാൻ ഇന്ന് പറഞ്ഞ കാര്യങ്ങളൊന്നും നീ മാളുവിനോട് ഷെയർ ചെയ്യില്ല, ഈയൊരു കാര്യമേ ഡിസ്‌കസ് ചെയ്യൂ..... നിന്നെ കൺവെർട്ട് ചെയ്യണം, അതാണ് എന്റെ ഇപ്പോഴത്തെ ആവശ്യം ..... കുറച്ചുനേരം അവിടെത്തന്നെ നിന്ന് അവൻ നടന്നുനീങ്ങിയതും അച്ചുവിന്റെ ഹൃദയം പിടഞ്ഞു....... കണ്ണ് തുടച്ചവൾ തന്റെ റൂമിൽ കയറി കതക് ലോക്ക് ചെയ്തു...... ശ്രീ കതകിന് തട്ടിയപ്പോൾ രാഹുൽ ദേഷ്യത്തിൽ ഫോണവിടെയിട്ട് വന്നു കതകുതുറന്നു.... ഓഹ്, അളിയനായിരുന്നോ..... എന്താ അളിയാ.... എന്നാലും കൊച്ചുകള്ളാ.... സ്നേഹിച്ച പെണ്ണിനെതന്നെ കെട്ടിയല്ലോ.... ഉം... കെട്ടി..... ഇപ്പോൾ വന്നത് അളിയനെ ഒന്ന് കെട്ടാനാ.....

എന്താ..... പന്നപൊലയാടി മോനെ.... നിനക്കെന്റെ ഗോപൂനെ വേണോടാ.... അവന്റെ ചോദ്യം കേട്ടതും രാഹുലിന്റെ വായിലെവെള്ളം വറ്റിയതുപോലെ തോന്നി..... അ.... അളിയാ... അളിയൻ എന്താ പറയുന്നേ.... മറുപടി പറഞ്ഞത് അവന്റെ കരങ്ങളാണ് .... രാഹുലിനെ ചവിട്ടികൂട്ടുമ്പോൾ അവനൊരിക്കലും ആതിയെക്കുറിച്ചു ഓർത്തില്ല.... നിർത്തെടാ..... നിന്റെ ആ പുന്നാര പെങ്ങള് കണ്ടവനെപിടിച്ചു കറങ്ങിനടക്കുന്നതിൽ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.... അത് നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണല്ലോ.... പോരാത്തതിന് നിന്റെ ഭാര്യയുടെ സപ്പോർട്ടും..... രാഹുൽ വലിയവായിൽ അലറിയപ്പോൾ ശ്രീ അവനെ നേരെ നിർത്തി... നീ എന്താ പറഞ്ഞത്...... ഇന്നാ ഇത് കാണു..... തന്റെ ഫോണിലെ വീഡിയോ ഓൺ ചെയ്ത് രാഹുൽ അവനു നീട്ടി, അതുകണ്ടതും ശ്രീ ഞെട്ടി..........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story