❤️അസുരപ്രണയം❤️: ഭാഗം 29

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

പെങ്ങള് കണ്ടവനെപിടിച്ചു കറങ്ങിനടക്കുന്നതിൽ നിനക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.... അത് നിന്റെ ബെസ്റ്റ് ഫ്രണ്ട് ആണല്ലോ.... പോരാത്തതിന് നിന്റെ ഭാര്യയുടെ സപ്പോർട്ടും..... രാഹുൽ വലിയവായിൽ അലറിയപ്പോൾ ശ്രീ അവനെ നേരെ നിർത്തി... നീ എന്താ പറഞ്ഞത്...... ഇന്നാ ഇത് കാണു..... തന്റെ ഫോണിലെ വീഡിയോ ഓൺ ചെയ്ത് രാഹുൽ അവനു നീട്ടി, അതുകണ്ടതും ശ്രീ ഞെട്ടി...അവനെവിട്ട് ശ്രീ ആ ഫോൺ വാങ്ങി...... പരിസരം മറന്നു ചുംബിക്കുന്ന ഗോപുവും ആരോണും, അതുകണ്ടതും അറിയാതെയെങ്കിലും അവന്റെ ഉള്ളൊന്ന് പിടഞ്ഞു..... രാഹുലിന് ഫോൺ തിരിച്ചു കൊടുക്കാതെ ശ്രീ അതുമായി ഗോപുവിന്റെ അടുത്തേക്ക് നടന്നു..... മാളുവും ഗോപുവും ഫോണിൽ കളിച്ചിരിക്കുമ്പോഴാണ് ശ്രീയുടെ വരവ്, അവനെക്കണ്ടതും ഫോണവിടെയിട്ട് രണ്ടാളും എണീറ്റുനിന്നു..... ഗോപു..... നിന്റെ ക്ലാസ്സൊക്കെ എങ്ങനെ പോകുന്നു..... കുഴപ്പല്യ ഏട്ടാ... എന്തേ... Nothing, ഇടയ്ക്ക് ഇതെല്ലാം അന്വേഷിക്കുന്നത് നല്ലതല്ലേ..... നീ ഫ്രണ്ട്സിന്റെകൂടെ പുറത്തൊന്നും പോകാറില്ലേ, ഒന്നും പറഞ്ഞു കേൾക്കാറില്ല . ആര് പറഞ്ഞു പോവാറില്ലെന്ന്, നിങ്ങള് രണ്ടും അന്ന് ബാംഗ്ലൂർ പോയില്ലേ, ആ സമയത്ത് ഫുൾ കറക്കമായിരുന്നു ഇവൾക്ക് ...

രാവിലെ പോയിട്ട് എപ്പോഴാ കേറി വന്നത്.... ഗംഗ പറയുമ്പോൾ ഗോപു മുഖം ചുളിക്കുന്നുണ്ട്..... അതിനെന്താ ആന്റി, ഈ പ്രായത്തിൽ ഇതൊക്കെ പതിവല്ലേ.... അല്ലെ ഗോപു..... അവളതേയെന്ന് തലയാട്ടി...... നീയും അച്ചുവും കമ്പനിയാണോ.... ആ ഏട്ടാ.... അച്ചുവും ഞാനും നല്ല ഫ്രണ്ട്സാണ്.... ഉം.... I think അച്ചു നിന്നെക്കാൾ പ്രായത്തിന് മുതിർന്നതാണെന്ന്... അത് ഞാൻ ഇവളോട് എത്രയോ പറഞ്ഞതാ മോനെ.... ഏടത്തിയെന്ന് വിളിക്കാൻ പെണ്ണ് കേൾക്കണ്ടേ... ഇനി ഞാൻ അങ്ങനെ വിളിച്ചോളാം ഏട്ടാ.... Its ഓക്കേ.... നാളെ മോർണിംഗ് ഞാനും അച്ചുവും അമ്പലത്തിൽ പോവുന്നുണ്ട്.... ഗോപു കൂടെ വരണം.... കേട്ടല്ലോ.... ഉം.. മാളുവിനോട് ചോദിക്കാൻ അവനോട്ടും ഇന്ട്രെസ്റ് ഇല്ലായിരുന്നു, എങ്കിലും അവനവളെ നോക്കി.... മാളു, നിനക്ക് വരണമെന്നുണ്ടെങ്കിൽ വരാം..... ഞാൻ നോക്കട്ടെ.... പോവണമെന്ന് ഉണ്ടായിരുന്നെങ്കിലും പീരിയഡ്‌സ് ആയതുകാരണം അവളെങ്ങനെ പറഞ്ഞെന്നുമാത്രം..... പിന്നെ ആന്റി.... ഗോപുവിന്റെ കോളേജിൽ പോവാറുണ്ടോ.... എങ്ങനെയുണ്ട് ഇവളുടെ മാർക്ക്‌ എല്ലാം.....

കുഴപ്പല്യ മോനെ, വല്യ പഠിത്തമൊന്നും ഇല്ല.... അതെന്താടി.... നീ പഠിക്കാനല്ലേ പോവുന്നെ..... ഏട്ടാ.... അമ്മ വെറുതെ എന്തോ പറയുന്നതാ.... എനിക്ക് മാർക്കൊക്കെ ഉണ്ട്..... എന്തായാലും നെക്സ്റ്റ് ഡേ ഞാൻ കോളേജിൽ വരുന്നുണ്ട്.... അത് നല്ലതാ മോനെ.... നിന്നെ മാത്രമേ ഇവൾക്ക് പേടിയുള്ളു..... അവള് നിന്ന് വിറയ്ക്കുകയാണ്..... നീയെന്തിനാടി പിടയുന്നെ.... കോളേജിൽ പോവാറില്ലേ.... ഞാൻ പോവാറൊക്കെയുണ്ട്... അവള് ചിണുങ്ങിയതും ഗൗരവത്തിൽ മൂളിക്കൊണ്ടവൻ അവിടുന്നിറങ്ങി.... ഗോപുവിന് വല്ലാത്തൊരു പേടി കുടുങ്ങിയിട്ടുണ്ടായിരുന്നു..... അവളപ്പോൾ തന്നെ ഫോണെടുത്ത് ആരോണിനെ വിളിച്ചെങ്കിലും അവന്റെ ഫോൺ ഓഫാണ്...... മനസ് ഒന്നിലും ഉറച്ചുനിൽക്കില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ അവള് ഫോണിൽ കളിക്കാൻ തുടങ്ങി..... ശ്രീ അവിടുന്നിറങ്ങി പിന്നെയും രാഹുലിന്റെയും ആതിയുടെയും റൂമിലേക്ക് വന്നു.... ആതി രാഹുലിന്റെ മുതുക് തടവുകയാണ്, ശ്രീയെ കണ്ടതും അവൻ പേടിയോടെ അവനെ നോക്കി..... ആതിയുടെ മുഖത്തും അവനോടുള്ള ദേഷ്യം പ്രകടമാണ്.... ഏട്ടൻ എന്തിനാ രാഹുലേട്ടനെ തല്ലിയത്..... ഏട്ടനിപ്പോൾ എന്തും ആവാം എന്നൊരു തോന്നലുണ്ടെങ്കിൽ അതങ്ങ് മാറ്റിവച്ചോ, അതാ നല്ലത് ...

ഛീ, നിർത്തെടി.... കൂടുതൽ ഇങ്ങോട്ട് നാവിട്ട് ഇളക്കാൻ നിൽക്കണ്ട... ഇവനെ തല്ലിയെന്ന് മാത്രേ പറഞ്ഞുള്ളോ, കാരണം പറഞ്ഞില്ലേ..... എന്താടാ നീ പറയാതിരുന്നേ..... അവൻ ദേഷ്യത്തിൽ മുഖം വെട്ടിച്ചു...... രണ്ടാളോടും ഒരു കാര്യം പറയാനാ വന്നത്.... നാളെ അമ്പലത്തിൽ പോവണം രാവിലെ ഒരുങ്ങികെട്ടി നിന്നോ രണ്ടും....എടീ കേട്ടോ... ആ കേട്ട്.... പുച്ഛത്തോടെയുള്ള മറുപടി കേട്ടപ്പോൾ അവൾക്കിട്ട് ഒന്ന് പൊട്ടിക്കാൻ കൈ തരിച്ചെങ്കിലും തത്കാലം അതടക്കി അവനവിടുന്നിറങ്ങി.... തിരിച്ചു റൂമിലേക്ക് നടക്കുമ്പോഴാണ് അയ്ശു വന്നത്..... എന്താ ഹരി.... നീയെന്താ വല്ലാതിരിക്കുന്നത്.... ഏയ്‌.... ഒന്നുല്ല..... കാര്യങ്ങളൊക്കെ പറയാം.... ബട്ട്‌ ഇപ്പോഴല്ല പിന്നെ.... ഓക്കേ.... എവടെ അച്ചു.... കണ്ടില്ലല്ലോ.... ദാ മുറിയടച്ചു ഇരിപ്പുണ്ട്... നീ വന്നത് പിടിച്ചിട്ടില്ല.... അതാണല്ലോ നമുക്കും വേണ്ടത്.... അതൊന്നുകൂടെ കൂട്ടിത്തരാം നീ വാ..... അവള് അവന്റൊപ്പം അങ്ങോട്ട് നടന്നു കതകിനു തട്ടി, കുറച്ചു കഴിഞ്ഞാണ് അവള് വന്നു കതക് തുറന്നത്..... ശ്രീയുടെ കയ്യിൽതൂങ്ങി അയ്ശു നിൽക്കുന്നത് കണ്ടതും അവള് ദേഷ്യത്തിൽ അവനെ നോക്കി....

അവനത് പാടെ അവഗണിച്ചപ്പോൾ അവള് വല്ലാതായി .... എന്താ അച്ചു നീയിങ്ങനെ നിൽക്കുന്നത്... എന്നെ കണ്ടില്ലേ... ഉം.... മാറിനിന്നേ.... ഞാൻ ഒന്ന് ഇവിടെ കണ്ടോട്ടെ... സത്യം പറഞ്ഞാൽ ഇത് എന്റെ മുറി അല്ലായിരുന്നോ.... എന്റെ മുറി, എന്റെ കെട്ട്യോൻ... എല്ലാം എന്റേത്..... ആഹ് പറഞ്ഞിട്ട് കാര്യമില്ല അപ്പോൾ തോന്നിയ ഒരു പൊട്ടബുദ്ധിയിൽ എല്ലാം ഒഴിവാക്കി ഒളിച്ചോടി.... എന്നിട്ടിപ്പോൾ എന്താ നേടിയത്.... ഒന്നും നേടിയില്ല....ഒരുപാട് നഷ്ടങ്ങളുണ്ടായി.... അതിൽ ഏറ്റവും വലിയ നഷ്ടമാണ് ദാ ഇവൻ...... അവളത് പറഞ്ഞപ്പോൾ കരച്ചിൽ നിയന്ത്രിക്കാൻ പാടുപെടുകയാണ് അച്ചു...... കൈകൾ കൂട്ടിതിരുമ്മി അവള് ശ്രീയെ നോക്കി അവൻ എന്തെങ്കിലും പറയുമെന്ന പ്രതീക്ഷയിൽ അവനവളെ മൈൻഡ് ചെയ്യുന്നില്ലെന്ന് മനസിലായപ്പോൾ അച്ചുവിന്റെ കൺകോണിൽ ഒരു നീരുറവ പൊടിഞ്ഞു.... മറ്റാരും അത് കാണാതിരിക്കാനായി അവള് കഴുത്തു ഉയർത്തിപിടിച്ചുകൊണ്ട് കണ്ണടച്ച്..... അവളെ ശ്രദ്ധിക്കാതെ ഇരുവരും അകത്തേക്ക് നടന്നപ്പോൾ അച്ചു ശ്രീയെ നോക്കി..... അച്ചു.....

നാളെ മോർണിംഗ് അമ്പലത്തിൽ പോവാനുണ്ട്.... ഉം..... എനിക്കിപ്പോൾ ഒന്ന് പുറത്തു പോവണമായിരുന്നു.... നമുക്ക് പോയാലോ..... സോറി അച്ചൂ... ഞാൻ ആൾറെഡി ഹരിയോട് പറഞ്ഞതാ പുറത്തു പോവാമെന്ന്, എനിക്ക് കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുണ്ട്... പിന്നെ ഫുഡ്, കറക്കം, മൂവി.... ഞങ്ങള് ലേറ്റ് ആവും.... അല്ലെ ഹരി.... ഉം.... അച്ചു നിനക്ക് പോകണമെങ്കിൽ മാളൂനെ കൂട്ടിപ്പൊക്കോ, അവളിവിടെയുണ്ടല്ലോ .... അവനത് പറഞ്ഞത് എന്തുകൊണ്ടാണെന്ന് അവൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു...... അവളൊന്നും പറയാതെ തലതാഴ്ത്തി നിന്നതും അയ്ശു ഹരിയുടെ കയ്യിൽപിടിച്ചു ബാൽകാണിയിലേക്ക് നടന്നു.... അവിടെ അവന്റെ തോളിലേക്ക് ചാരിനിൽക്കുന്നവനെ കണ്ടപ്പോൾ അച്ചുവിന്റെ കണ്ണ് നിറഞ്ഞൊലിക്കാൻ തുടങ്ങി...... കുറച്ചു നേരം അതും നോക്കിനിന്നു അവള് ബാത്‌റൂമിൽ കയറി ടാപ് ഓൺ ചെയ്തിട്ട് പൊട്ടിക്കരഞ്ഞു...... ഡാ ഹരി, അവളെന്നെ കൊല്ലോ.... ഏയ്‌.... അതുണ്ടാവില്ല..... എടീ ഞാനാകെ കൺഫ്യൂസ്ഡ് ആണ്..... അച്ചു നിന്നെ സ്നേഹിക്കുന്നുണ്ടോ എന്നതാണ് നിന്റെ കൺഫ്യൂഷൻ എങ്കിൽ അതുമാറ്റിവച്ചേക്ക്, അവൾക്ക് നിന്നെ ഒരുപാട് ഇഷ്ടമാടാ പൊട്ടാ..... ഏയ്‌.... അതൊന്നുമല്ല.... ഇത് കുറച്ചു സീരിയസ് മാറ്റർ ആണ്.... നീ പറയെടാ.... പറയാം.....

ചിലകാര്യങ്ങൾ ഒന്ന് ഉറപ്പിക്കാനുണ്ട് അതുകഴിഞ്ഞു പറയാം..... ഡാ അയ്ശു...... പുറത്തേക്ക് വിട്ടാലോ .... ഓക്കേ..... അവരിറങ്ങാൻ തുടങ്ങുമ്പോഴാണ് അച്ചു വന്നത്.... ശ്രീയേട്ടാ.... ഉം.... എന്താ ..... ഒന്നുല്ല ..... അവൻ കഴുത്തു പതിയെ ഇളക്കി അയിശുവിന്റെ കയ്യുമ്പിടിച്ചു നടന്നകലുന്നത് കണ്ടതും അച്ചു തറയിലേക്ക് ഊർന്നിരുന്നുപോയി..... അവളെത്ര നേരം അങ്ങനെയിരുന്നു കരഞ്ഞെന്ന് അറിയില്ല, മാളു വന്നപ്പോൾ അതാണ് കാണുന്നത്.... ഇവളെന്തിനാ കരയുന്നത്, ഹരിയേട്ടനോട് തെറ്റിയോ.... അതാണോ..... ഈശ്വരാ ആയിരിക്കണേ, രണ്ടും ഒരിക്കലും ഒരുമിക്കരുതേ..... നന്നായി പ്രാർത്ഥിച്ചു അവള് അച്ചുവിന്റെ അടുത്തിരുന്നു..... അച്ചൂ .... എന്തുപറ്റി.... നീയെന്തിനാ കരയുന്നെ..... എടീ, ശ്രീയേട്ടൻ.... ശ്രീയേട്ടൻ അവളുടെയൊപ്പം പുറത്തേക്ക് പോയി..... അവളോ.... ഏതവള്.... ആ അയ്ശു...... എനിക്ക്.... എനിക്കിത് പറ്റുന്നില്ല... എനിക്കവളെ ഇഷ്ടല്ല.... എന്തുകരുതിയാ അവള് ശ്രീയേട്ടന്റെയൊപ്പം പോകുന്നെ.... എന്ത് ധൈര്യം ഉണ്ടവൾക്ക്..... ആ കാര്യം മാളു അറിഞ്ഞിരുന്നില്ല.... അതുകേട്ടമാത്രയിൽ മാളുവിനും അയിശുനോട് ദേഷ്യം തോന്നി.....

നീ വിഷമിക്കണ്ട.... നമുക്കെന്തേലും പരിഹാരം ഉണ്ടാക്കാം... അവളുടെ ലാഭത്തിനു വേണ്ടിയാണ് മാളു പറഞ്ഞത്, എന്നാൽ അച്ചു കരുതിയത് അത് അവളോടുള്ള സ്നേഹത്തിന്റെ പുറത്താണെന്നാണ്...... അതുകൊണ്ടുതന്നെ അവള് കണ്ണുതുടച്ചു മാളുവിന്റെ ചുമലിലേക്ക് തലചായ്ച്ചു...... ഷോപ്പിംഗ് എല്ലാം കഴിഞ്ഞു തിരിച്ചു റൂമിലെത്തിയ ശ്രീയ്ക്ക് ആ കാഴ്ച അക്‌സെപ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല ..... അവൻ മുരടനക്കിയതും അച്ചു കണ്ണുതുറന്നു അവനെനോക്കി, ഒപ്പം മാളുവും .....അവന്റെ ആ നിൽപ്പ് കണ്ടിട്ടാകണം മാളു വേഗം പുറത്തേക്കിറങ്ങി...... ശ്രീ കതകടച്ചുവന്നു ഫ്രഷായി താഴെ കിടക്കാൻ വിരിക്കുകയാണ്..... അതിനിടയിൽ ഒരിക്കൽപോലും അവളെ നോക്കുകയോ അവളോട് സംസാരിക്കുകയോ അവൻ ചെയ്തില്ല ..... ശ്രീയേട്ടാ..... പതിഞ്ഞ സ്വരത്തിലുള്ള വിളികേട്ടെങ്കിലും അവനത് ഗൗനിച്ചില്ല... ശ്രീയേട്ടാ....... ശ്രീ....യേട്ടാ അവളുടെ ശബ്ദം ഇടറുന്നുണ്ട്.... അച്ചു കിടക്കുന്നില്ലേ.... നാളെ നേരത്തെ എണീക്കണം.... അമ്പലത്തിൽ പോവാനുള്ളതാ.... ഗുഡ് നൈറ്റ്‌.... ശ്രീയേട്ടൻ എന്തിനാ താഴെ കിടക്കുന്നെ.... എനിക്കിതാ കംഫര്ട്ടബിൾ... ഇവിടെ കിടന്നോ.... അതിന്റ ആവശ്യമില്ല, നമ്മള് തമ്മിൽ ഒരു ബന്ധവുമില്ലാത്ത സ്ഥിതിക്ക് ഇതാ ബെറ്റർ..... ഒരു ബന്ധവും ഇല്ലേ....

എന്ത് ബന്ധമാടി ഉള്ളത്..... ഞാൻ നിനക്ക് ഇമ്പോര്ടന്റ്റ്‌ അല്ലെന്നുള്ളത് നീ തന്നെയല്ലേ പറഞ്ഞത്.... അല്ലാതെ നിന്റെ മറ്റവൻ വന്നു പറഞ്ഞതല്ലല്ലോ..... നീ വെറുതെ എന്റെ സ്വഭാവം മാറ്റിക്കരുത്, അത് നിനക്ക് നല്ലതാവില്ല......കേട്ടോടി...... എന്താണ് ശ്രീയേട്ടാ..... എപ്പോൾ തുടങ്ങിയതാ ഇങ്ങനെ, എനിക്ക് പറ്റുന്നില്ല..... പറ്റുന്നില്ലെങ്കിൽ ഇറങ്ങിപ്പൊടി പുല്ലേ..... ശ്രീയേട്ടൻ എന്തിനാ അവളെ ഇവിടെ നിർത്തിയിരിക്കുന്നത്, എനിക്കവളെ ഇഷ്ടമല്ല, അവളോട് പോവാൻ പറാ..... അവൻ കിടന്നിടത്തുനിന്നും അവൾക്ക് അഭിമുഖമായി എണീറ്റിരുന്നു... ആരോട്........ ആ അയിശുനോട്..... അവളിവിടെ നിൽക്കും.... അതിൽ നിനക്കെന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ നീ പൊക്കോ.... നീയിവിടെ വേണമെന്ന് എനിക്കൊരു നിർബന്ധവുമില്ല.... മനസിലായോ... ഇല്ല, എനിക്ക് മനസിലാക്കുകയും വേണ്ട..... അവളിവിടെ നിൽക്കണ്ട..... അവളാരാ ശ്രീയുടെ എന്റെ ഫ്രണ്ട്..... അപ്പോൾ ഞാനോ.... എനിക്കറിയണം ഞാൻ ആണോ അവളാണോ ശ്രീയ്ക്ക് വലുതെന്നു..... പറാ.... അയ്ശു.... അവളാണ് എനിക്ക് ഇമ്പോര്ടന്റ്റ്‌..... അവള് വന്നപ്പോഴാ എനിക്ക് സത്യം പറഞ്ഞാൽ ഒരു ഹാപ്പിനെസ്സ് ഉണ്ടായത്.... മെയ്‌ ബി she ഈസ്‌ the സോഴ്സ് ഓഫ് മൈ ഹാപ്പിനെസ്സ്.... Not maybe..... I'm sure..... അവളാണ് എന്റെ ഹാപ്പിനെസ്സ്..... നിന്നോട് എപ്പോൾ സംസാരിച്ചാലും അതൊരു വഴക്കിലെ അവസാനിക്കൂ.... മടുത്തു എനിക്ക്..... അച്ചു കരയുകയാണ്.....

കുറച്ചു നേരം അവിടെയിരുന്നശേഷം അവനോടൊന്നും പറയാതെ അവള് കതക് തുറന്നു സിറ്റൗട്ടിൽ പോയിരുന്നു...... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..... അവളുടെ പോക്ക് കണ്ടപ്പോൾ ശ്രീയ്ക്ക് ചിരിവന്നെങ്കിലും അതടക്കി...... കുറച്ചു കഴിഞ്ഞതും ഒന്ന് ശ്വാസമെടുത്ത് അവൻ അവളുടെ അടുത്തേക്ക് നടന്നു...... ശ്രീ അവളുടെ അടുത്തായിരുന്നതും അവളവിടുന്ന് എണീക്കാൻ തുടങ്ങി, പെട്ടന്നാണ് അവനവളുടെ കൈപിടിച്ച് അവളെ മടിയിലേക്ക് ഇരുത്തിയത്..... ന്നെ വിട്.... ഞാൻ പോട്ടെ.... എങ്ങോട്ട്, നിന്റെ അമ്മായിഅപ്പന്റെ അടുത്തേക്കോ.... നിങ്ങടെ അച്ഛൻ അതിന് എന്നെ വിളിച്ചില്ലല്ലോ അങ്ങോട്ട്‌ പോവാൻ..... ഓഹ്.... എന്തുപറ്റി ഇരുന്ന് മോങ്ങുന്നത് എന്തിനാ, നിന്റെ ആരെങ്കിലും ചത്തോ.... എന്തായാലും തനിക്കെന്താ.... പറാ.... ഞാൻ സന്തോഷിക്കട്ടെ.... മര്യാദക്ക് വിട്ടോ...... ഇല്ലെങ്കിൽ നീയെന്ത് ചെയ്യും..... അല്ലെങ്കിൽ വേണ്ട നീ വിട്ടോ... ഞാൻ അയിശുനെ വിളിക്കാം, അവളുടെ കൂടെ ഇവിടെയിരുന്നു, കൊച്ചുവർത്തനമൊക്കെ പറഞ്ഞു ഈ നിലാവ് കാണാൻ നല്ല ത്രില്ല് ആയിരിക്കും..... അവള് പല്ലുകടിച്ചു അവനെ നോക്കി.... താൻ ആരെ വേണമെങ്കിലും വിളിച്ചോ... അതിന് എനിക്കെന്താ.... നീയെന്തിനാ കരയുന്നെ... അത് കണ്ണിൽനിന്ന് വെള്ളം വന്നതാ.... ഞങ്ങളൊക്കെ അതിന് കരയുക എന്ന് പറയും........ എന്താടി മോങ്ങാതെ കാര്യം പറാ...... പറാ.... ഞാനാണോ അവളാണോ നിങ്ങൾക്ക് ഇമ്പോര്ടന്റ്റ്‌....

ഞാൻ അയ്ശു എന്ന് പറയുമ്പോൾ നിനക്ക് എന്താ ഫീൽ ചെയ്യുന്നത്.... എനിക്ക്, ചങ്ക് പൊട്ടുവാ..... അതേലെ.... ഇതേപോലെയാടി എനിക്കും..... നീ ഇതുപോലെ പറയുമ്പോൾ എനിക്കും വേദനിക്കുന്നുണ്ട്....മനസിലായോ..... ഇനി പറാ, ഞാൻ ആണോ മാളു ആണോ നിനക്ക് വലുത്...... അവളുത്തരം പറയാതെ അവനെ ഇറുക്പുണർന്നതും അവനാ കൈമാറ്റി.... പ്രലോഭനം പിന്നെ.... ഉത്തരം പറാ.... രണ്ടുപേരും..... എനിക്ക് രണ്ടുപേരെയും വേണം.... ശ്രീയേട്ടൻ ഇല്ലാതെ എനിക്കൊട്ടും പറ്റില്ല..... പ്ലീസ് ശ്രീയേട്ടാ..... ഓക്കേ.....ഇനി നീ മാറ്റിപറയോ.... ഇല്ല..... മാറ്റിപറഞ്ഞാൽ..... അന്ന് നിന്റെ പല്ലടിച്ചു കൊഴിക്കും ഞാൻ.... അതിലൊരു മാറ്റവുമില്ല.... ഉം..... എന്നാൽ കെട്ടിപിടിച് ഒരുമ്മ തന്നേ...... അവള് കണ്ണുതുടച്ചു അവനെ കെട്ടിപിടിച്ചു അവന്റെ കവിളിലും നെറ്റിയിലും ഉമ്മകൊണ്ട് പൊതിഞ്ഞു..... I ലവ് യു...... ലവ് യു സൊ മച്ച് ശ്രീയേട്ടാ..... ഹമ്..... പൊന്നുമോള് റൂമിലേക്കു നടക്കു, ഇത് നിനക്ക് കാളരാത്രിയാ, ഇന്ന് നിന്റെ അടിയന്തരം ഞാൻ നടത്തും..... എല്ലാം ഒപ്പിച്ചുവച്ചിട്ട് ഒന്നും അറിയാത്തപോലുള്ള നിന്റെ അഭിനയത്തിന് കാലുവാരി നിലത്തടിക്കണം, അതുതന്നെയാണ് ചെയ്യാനും പോകുന്നത് ..... നീ വാ...........തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story