❤️അസുരപ്രണയം❤️: ഭാഗം 3

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

നിന്റെ ഡേവിച്ചന്റെ കൂടെ അടിച്ചുപൊളിച്ചൂടെ..... ഞാൻ കൂടെ ഉണ്ടാകുന്നതോർത്താണോ സങ്കടം..... ഞാൻ എന്തായാലും നിങ്ങടെ സ്വർഗത്തിലെ കട്ടുറുമ്പാവില്ല..... അത്രയും പറഞ്ഞവൻ അകത്തേക്ക് പോയതും അവളും പുറകെവച്ചുപിടിച്ചു...... ഹര്യേട്ടാ..... ഒന്ന് നിന്നേ.... എനിക്കറിയണം എന്തിനാ എന്നെയും ഡേവിച്ചനെയും ഇങ്ങനെ പറയുന്നേ എന്ന്...... നീ ഡ്രെസ് പാക്ക് ചെയ്യാൻ നോക്ക്.... ഇന്ന് തന്നെ പോവണം..... ശ്രീയേട്ടാ പ്ലീസ്..... അവള് വിളിച്ചതും കയ്യിലുണ്ടായിരുന്ന ഫയൽ ദേഷ്യത്തിൽ അവിടെയിട്ട് അവനവളെ തിരിഞ്ഞുനോക്കി.... ഡീ പുല്ലേ...... അതിനുള്ള അവകാശം നിനക്കെന്നോ ഇല്ലാതായതാ.....മേലാൽ, മേലാൽ അങ്ങനെ വിളിച്ചാൽ...... നിന്നോട് മുൻപും പറഞ്ഞതല്ലേ...... ശ്രീയേട്ടൻ കരുതുന്നപോലെ ഞാനും ഡേവിച്ചനും തമ്മിൽ ഒന്നുമില്ല.... സത്യായിട്ടും ഒന്നുമില്ല..... ഞങ്ങള് ഫ്രണ്ട്സാ ലൈക്‌ സിബ്ലിങ്ങ്സ്.... അതിനപ്പുറം ഒന്നുല്ല..... ശ്രീയേട്ടന് തന്നെ അറിയാലോ ഞാൻ സ്നേഹിച്ചത് ശ്രീയേട്ടനെയാ.... ശ്രീയേട്ടാ ഞാൻ ഇപ്പോഴും നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്..... നിങ്ങള് അയ്ശുവുമായുള്ള കല്യാണത്തിന് സമ്മതിച്ചപ്പോൾ എനിക്കെന്തോരം വേദനിച്ചു എന്നറിയോ..... അച്ചൂ നീ നിർത്തുന്നുണ്ടോ, ഞാൻ പറഞ്ഞു എനിക്ക് കേൾക്കാൻ താല്പര്യമില്ല എന്ന് .....

നിനക്ക് മാത്രമല്ല വേദനയും കണ്ണീരും എനിക്കുമുണ്ട്..... നിന്നെപ്പോലെ മറ്റൊന്നിനെയും ഞാൻ സ്നേഹിച്ചിരുന്നില്ല, ഇപ്പോൾ നിന്നെപ്പോലെ മറ്റൊന്നിനെയും ഞാൻ വെറുക്കുന്നുമില്ല....... സൊ സ്റ്റോപ്പ്‌ യുവർ ബ്ലഡി..... ശ്രീയേട്ടാ, എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക്..... സത്യായിട്ടും അവനവളുടെ ഇരുകവിളിലും കയ്യമർത്തിയതും അവളുടെ ചുണ്ടുകൾ പാതിതുറന്നു..... എന്റെ ദച്ചു എന്നോ മരിച്ചതാ.... ഇപ്പോൾ നീ വെറും അച്ചുവാ, എന്റെ അച്ഛന്റെ ഫ്രണ്ടിന്റെ മോൾ..... അതിനപ്പുറം മറ്റൊന്നും നമ്മള് തമ്മിലില്ല... അറുത്തുമാറ്റിയതൊന്നും ഞാൻ കൂട്ടിച്ചേർക്കാറില്ല....... നീയിപ്പോൾ കരയുന്നതിന്റെ ഇരട്ടി ഞാൻ കരഞ്ഞിട്ടുണ്ട്.... ചങ്കുപൊട്ടി..... കാരണം സ്നേഹമെന്നവികാരം എന്നിൽ പൊട്ടിമുളച്ചപ്പോൾ മുതൽ നീയൊന്ന ഒരാളെ എന്റെയുള്ളിൽ ഉണ്ടായിരുന്നുള്ളൂ..... ആ നിനക്ക് ഞാൻ വെറുമൊരു ടൈം പാസ്സ് ആണെന്നറിഞ്ഞപ്പോൾ, പലരിൽ ഒരാളാണെന്ന് മനസിലാക്കിയപ്പോൾ പാതി ചത്തതാടി ഞാൻ....... നീയിനി എത്ര കണ്ണീരൊഴുക്കിയാലും അതിനൊന്നും പകരമാവില്ല....... അവളെപ്പിടിച് ബെഡിലേക്ക് തള്ളിയവൻ പുറത്തേക്ക് പോയതും അവളവിടെയിരുന്നു പൊട്ടികരഞ്ഞു...... ആരുടെയോ കാലടിശബ്ദം കേട്ടതും അവളെണീറ്റ് ബാത്‌റൂമിലേക്ക് നടന്നു.....

മുഖം നന്നായി കഴുകി ടവലെടുത്തു തുടച്ചു അവള് പിന്നെയും മുറിയിലേക്ക് നടന്നു.......രജനി അവളെയും കാത്തിരിക്കുകയാണ് മോളേ അച്ചു..... എന്താ ആന്റി..... എനിക്കറിയാം, മോള് ഹരിയുടെ ഒപ്പം ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ടെന്ന്, അവൻ മാറും, പെട്ടന്ന് കല്യാണം മുടങ്ങിയതിന്റെ ഷോക്കാ അവനു.... മോള് ടെൻഷനാകേണ്ട....പോകാനുള്ള പരിപാടി നോക്ക്.... ആന്റി ഞാൻ അങ്ങോട്ട് പോയാൽ ശരിയാകില്ല..... അവിടെ അവരെല്ലാവരും ഇല്ലേ... അത് നല്ലതല്ലേ, മോൾക്ക് അറിയുന്നവരല്ലേ എല്ലാം, പിന്നെന്താ.. ഡേവിഡ് അവിടെയുള്ളതുകൊണ്ട് ഹരി ഓഫീസിൽ പോയാലും മോൾക്ക് ബോറടിക്കില്ല, അത് തന്നെയാ അമ്മേ ഞാനും ഇവളോട് പറഞ്ഞോണ്ടിരിക്കുന്നത്.... ഡേവിഡ് അവിടെ ഉള്ളതുകൊണ്ട് ഇവള് ഹാപ്പിയായിരിക്കുമെന്ന്.....അല്ലെ അച്ചു..... പുച്ഛത്തോടെ അവളെനോക്കി അവൻ പറഞ്ഞതും രജനി കാര്യം മനസിലാക്കാതെ അവളുടെ തോളിൽത്തട്ടി റൂമിൽനിന്നിറങ്ങി.... നീ പാക്ക് ചെയ്യുന്നില്ലേ....വേഗം നോക്ക്.... ശ്രീയേട്ടാ... അവൻ രണ്ടു ചെവിയും കയ്യാൽ പൊത്തിപിടിച്ചു.... നിന്നോട് ഞാൻ പറഞ്ഞില്ലേ.... വിൽ യു പ്ലീസ് ഷട്ടപ്പ്.... പ്ലീസ്..... അവൾക്കുനേരെ അലറിയതും ഒന്നവനെ നോക്കി അവള് ബാൽക്കണിയിലേക്ക് നടന്നു....

ഒരു പത്ത് മിനിറ്റ് കഴിഞ്ഞു കാണും ഹരിയും അങ്ങോട്ട്‌ വന്നു... ഡീ.....നീയെന്താ ഇവിടെ.... വാ ഇറങ്ങണ്ടേ.... ഇറങ്ങാം.... ബട്ട്‌ എനിക്ക് പറയാനുള്ളതൊന്ന് കേൾക്ക്...... മൂന്നാലു വർഷമായി ഞാൻ ഇത് പറയാൻ പുറകേനടക്കുന്നു, അപ്പോഴൊക്കെ എന്നെ അവോയ്ഡ് ചെയ്തതാ... ഇപ്പൊ കേട്ടെ പറ്റൂ.... Because ഞാൻ നിങ്ങടെ ഭാര്യാണ്...... അവളത് പറഞ്ഞതും അവനൊന്നു ചിരിച്ചു..... അച്ചൂ.... ഞാൻ ആഗ്രഹിച്ചിട്ട് കെട്ടിയതൊന്നും അല്ലല്ലോ, വേറെ വഴിയില്ലാതെ വന്നപ്പോൾ കെട്ടി, അതിന് നീ അത്ര ഇമ്പോര്ടൻസ് കൊടുക്കണ്ട, ഇന്നല്ലെങ്കിൽ നാളെ അത്. അവസാനിക്കും അങ്ങനെ ആണെങ്കിൽ ഏട്ടൻ ഒറ്റയ്ക്ക് പോയാൽമതി.... ഞാൻ വരുന്നില്ല. ഞാൻ പോകുന്നുണ്ടെങ്കിൽ നീയുമെന്റെ ഒപ്പം ഉണ്ടാകും..... വന്നു സാധനങ്ങൾ എടുത്തുവെയ്ക്കാൻ നോക്ക്... നിനക്കാവിടുന്ന് മാറിയുടുക്കണമെങ്കിൽ മറ്റു വഴിയൊന്നുമില്ലെന്ന് മനസിലായതും അവള് ഡ്രെസെടുത്തുവച്ചു..... വൈകിട്ട് അവന്റെയൊപ്പം ഇറങ്ങുമ്പോൾ അവളുടെ മുഖം മൂടികെട്ടികിടക്കുന്നുണ്ട്...... **** അമ്മേ..... അമ്മേ..... ഗംഗയോട് കൊഞ്ചുകയാണ് ഗോപിക... എന്താടി... ഞാൻ നാളെ അഞ്ജുവിന്റെ വീട്ടിൽ പൊക്കോട്ടെ... എന്തിനാ ഇപ്പോൾ അഞ്ജുവിന്റെ വീട്ടിലേക്ക്, അതൊന്നും വേണ്ട മാന്യമര്യാദക്ക് ഇവിടെയെങ്ങാനും അടങ്ങിയൊതുങ്ങി ഇരിക്കാൻ നോക്ക്....

പ്ലീസ് അമ്മേ... പ്ലീസ്.... ഞാൻ എളുപ്പം വരാം.... ഒന്ന് സമ്മതിക്ക്... എന്റെ പുന്നാര അമ്മയല്ലേ..... ഗോപു, നീയങ്ങോട്ട് പോയെ.... അവളുടെ ഒരു എന്നാന്തം രജനി അതുകേട്ടുകൊണ്ടാണ് അങ്ങോട്ട്‌ വരുന്നത്.... എന്താ ഗംഗേ.... എന്താ ഗോപൂന്റെ പരാതി... മാമി, ഞാൻ നാളെ എന്റെ ഫ്രണ്ടിന്റെ വീട്ടിൽ പൊക്കോട്ടെ ചോദിച്ചതാ, ഈ അമ്മ സമ്മതിക്കുന്നില്ല.... ഒന്ന് പറ മാമി... ഞാൻ അധികം ലേറ്റ് ആവില്ല, പെട്ടന്ന് വന്നോളാം... പ്ലീസ്..... ഒന്ന് സമ്മതിച്ചേക്ക് ഗംഗേ... അവള് പൊക്കോട്ടെ, ഇപ്പോഴല്ലേ ഇതൊക്കെ നടക്കു, കുറച്ചു കഴിഞ്ഞാൽ ഇങ്ങനെ പറ്റോ ഇല്ലല്ലോ..... ഏടത്തി പെണ്ണിന്റെ താളത്തിനനുസരിച് തുള്ളിയാൽ ശരിയാവോ... ഫ്രണ്ടിന്റെ വീട്ടിൽ അല്ലെ, ഗോപു നീ സന്ധ്യക്ക്‌ മുൻപ് തിരിച്ചെത്തോ... ഉം... ഞാൻ വരും... അത്രയൊന്നും ലേറ്റ് ആവില്ല.... എന്നാൽ പൊക്കോ... പിന്നാലെ നടന്ന് കാര്യം സാധിപ്പിക്കാൻ നല്ല മിടുക്ക് ആണല്ലോ നിനക്ക്...... ഗംഗയുടെ സമ്മതം കിട്ടിയതും അവള് ഗംഗയുടെ താടിതുമ്പിൽ പിടിച്ചുവലിച്ചു ഒപ്പം രജനിയെ കെട്ടിപിടിച്ചു ഒരുമ്മയും കൊടുത്തു അകത്തേക്ക് ഓടി ...... റൂമിലെത്തിയതും കതകടച്ചു അവള് ഫോണെടുത്ത് ആരോണിനെ വിളിച്ചു..... ഡീ, എന്തായി, സെറ്റ് ആണോ... എല്ലാം സെറ്റ്, ഒരുവിധം സമ്മതിപ്പിച്ചു... പിന്നേ അധികം ലേറ്റ് ആക്കരുത്ട്ടോ....

എന്താ നാളത്തെ പ്ലാൻ . ബീച്, ഫിലിം പാർക്ക്‌.... As യുവർ വിഷ് ബേബി....... ഉം... എന്നും എന്റെ വിഷ് പോലെ ആയാൽമതിയായിരുന്നു..... പിന്നല്ലാതെ.... അല്ല ഹരി ഉണ്ടോ അവിടെ... ഏയ്‌ രണ്ടാളും ഇറങ്ങി...... അടിപൊളി..... രണ്ടും അവിടെ എത്തുമോ ആവോ.... രണ്ടിന്റെയും കയ്യിലിരിപ്പ് അതാണല്ലോ..... ഏട്ടാ... ഹരിയേട്ടന് എന്തിനാ അച്ചുവിനോട് ഇത്ര ദേഷ്യം.... ആദ്യം നല്ല കൂട്ടായിരുന്നല്ലോ.... അതൊന്നും എനിക്കറിയില്ല... എന്നോടൊന്നും പറഞ്ഞിട്ടില്ല...... അവര് എന്നെങ്കിലും സെറ്റാവോ..... എനിക്കെങ്ങനെ അറിയാം.... നോക്കാം... എന്താവുമെന്ന്....... അവരുട സംസാരം അങ്ങനെ നീണ്ടു..... **** ദക്ഷ ഫോണിൽ കളിക്കുകയാണ്, ശ്രീഹരിയുടെ മുഖത്ത് നിർവചിക്കാൻ കഴിയാത്തൊരു ഭാവമാണ്.... നിന്റെ മറ്റവനായിരിക്കും ചാറ്റ് ചെയ്യാൻ മൗനം അവസാനിപ്പിച്ചു അവൻ പറഞ്ഞതും ഫോണവിടെയിട്ട് അവളവനെ നോക്കി...... എന്താടി നോക്കുന്നത്..... അവനെ കാണാനല്ലേ പോകുന്നത്, ഓഹ് ഞാൻ മറന്നു, കുറെ കാര്യങ്ങൾ പ്ലാൻ ചെയ്യാൻ ഉണ്ടാകുമല്ലേ, പെട്ടന്ന് സെറ്റക്കിയ ട്രിപ്പ്‌ ആണല്ലോ.... ശ്രീയേട്ടാ... സോറി ഹരിയേട്ടാ എന്താ നിങ്ങടെ പ്രശ്നം..... ഞാനും ഡേവിച്ചനും തമ്മിൽ ഒന്നുമില്ല, ഒന്നും...... ഒന്നുമില്ലാഞ്ഞിട്ടാണോടി നീ അവനു കിടന്നുകൊടുത്തത്...... അങ്ങനെ കിടന്നിട്ട് പോലീസ് സ്റ്റേഷനിൽവരെ കയറിയിറങ്ങിയതല്ലെടി രണ്ടാളും............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story