❤️അസുരപ്രണയം❤️: ഭാഗം 30

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

പൊന്നുമോള് റൂമിലേക്കു നടക്കു, ഇത് നിനക്ക് കാളരാത്രിയാ, ഇന്ന് നിന്റെ അടിയന്തരം ഞാൻ നടത്തും..... എല്ലാം ഒപ്പിച്ചുവച്ചിട്ട് ഒന്നും അറിയാത്തപോലുള്ള നിന്റെ അഭിനയത്തിന് കാലുവാരി നിലത്തടിക്കണം, അതുതന്നെയാണ് ചെയ്യാനും പോകുന്നത് ..... നീ വാ...... എന്താ ശ്രീയേട്ടാ കാര്യം നടക്കെടി, പറയാം.... അവള് നടക്കാൻ തുടങ്ങിയതും ശ്രീ അവളെ എടുത്തു നടന്നു.. ബെഡിലേക്ക് അവളെയിട്ട് അവൻ വന്നു കതകടച്ചു അവളുടെ അടുത്തായിരുന്നു..... അവള് നെറ്റിച്ചുളിച് അവനെ നോക്കുകയാണ്.... എടീ..... ഞാൻ നിന്റെ ആരാ.... ഏഹ്.... വാപൊളിച്ചു അവള് ചോദിച്ചതും അവനവളുടെ അടുത്തുകിടന്ന് കാലെടുത്ത് അവളുടെ മേലേക്കിട്ട്.... വാ പൊളിച്ചിരിക്കാതെ പറയെടി.... ഞാൻ നിന്റെ ആരാ.... ഹസ്ബന്റ്.... വാട്ട്‌ യു മീൻ ബൈ ഹസ്ബന്റ് എന്താ ശ്രീയേട്ടാ ഇങ്ങനെയൊക്കെ ചോദിക്കുന്നെ, ശ്രീയേട്ടന് അറിയില്ലേ.... എനിക്ക് ശ്രീയേട്ടൻ ആരാണെന്ന്.... കിടന്നു പിടയ്ക്കല്ലെടി..... നീ എന്തെങ്കിലും എന്റടുത്തുനിന്ന് ഹൈഡ് ചെയ്യുന്നുണ്ടോ.... ഞാൻ എന്ത് ഹൈഡ് ചെയ്യാനാ.... ദേ ശ്രീയേട്ടാ സത്യമായിട്ടും എനിക്ക് ദേഷ്യം വരുന്നുണ്ട്... എനിക്ക് അതിലേറെ.... ഓർത്ത് നോക്ക് നീയൊന്ന്, എന്തെങ്കിലും മറച്ചുവച്ചിട്ടുണ്ടോ എന്ന്... അവള് നെറ്റിച്ചുളിച് അവനെനോക്കി..... നോക്കി പേടിപ്പിക്കാതെ പറയെടി.... ഇല്ല ശ്രീയേട്ടാ, എന്റെ എന്തുകാര്യമാ ഞാൻ മറച്ചുവച്ചേ.... ഒന്ന് പറഞ്ഞെ... എനിക്കും അറിയണമല്ലോ...

നിന്റെ കാര്യമല്ല... പിന്നേ..... ഗോപുവിന്റെ എന്തെങ്കിലും കാര്യം നിനക്കറിയോ.... അവള് മൂക്കുചുളിച്ചു എരുവലിച്ചു അവനെനോക്കി ഇളിച്ചുകാട്ടി... കഴുവർടെ മോളെ, പറയെടി അതില്ലേ ശ്രീയേട്ടാ.... അവന്റെ നെഞ്ചിലെ രോമങ്ങളിലൂടെ വിരലോടിച്ചു അവള് പറഞ്ഞതും അവനവളുടെ കൈ തന്റെ ഇടം നെഞ്ചിലേക്ക് ചേർത്തുപിടിച്ചു അവളെ വലംനെഞ്ചിലേക്ക് കിടത്തി..... പറാ.... ശ്രീയേട്ടാ.... ആരോണും ഗോപുവും.... ഇഷ്ടത്തിലാ..... കുറെയായോ തുടങ്ങിയിട്ട് ഡീറ്റെയിൽസ് ഒന്നും എനിക്കറിയില്ല, ഞാൻ ഈ അടുത്ത അറിഞ്ഞേ... എന്നിട്ട് നീയെന്താ പറയാതിരുന്നേ... പറയാന്മാത്രം നമ്മള് തമ്മിൽ എന്തേലും ഉണ്ടായിരുന്നോ.... അതും ശരിയാണ്... അല്ല അവളുടെ വീഡിയോ രാഹുലിന്റെ കയ്യിലുണ്ടെന്ന് ആരാ നിന്നോട് പറഞ്ഞെ അവനാണോ. മ്ച്.... അവള്.... എന്താ പറഞ്ഞത്.... അവളുടെ ബാത്രൂം വീഡിയോ അവൻ ഷൂട്ട്‌ ചെയ്തിട്ട് ഭീഷണിപ്പെടുത്തിയെന്ന്.... എന്താടാ.... ഒന്നുല്ല.... മിണ്ടാതിരിക്ക് കുറച്ചു നേരം, ഞാനൊന്ന് നമ്മുടെ ആരോണിനെ വിളിക്കട്ടെ ... ഓക്കേ .. ഉം.... അവൻ ഫോണെടുത്ത് അപ്പോൾ തന്നെ ആരോണിനെ വിളിച്ചു, ആരോണും ഗോപുവും വീഡിയോ കോൾ ചെയ്യുമ്പോഴണ് ശ്രീയുടെ കോൾ വന്നത്.... ഗോപുവിനോട് അത് പറഞ്ഞതും അവളുടെ നെഞ്ചോന്ന് കാളി....

അരുവേട്ടാ.... എനിക്ക് പേടിയാകുന്നു... ഹരിയേട്ടന് ഡൌട്ട് വല്ലതും ... ഞാൻ കോൾ അറ്റൻഡ് ചെയ്യട്ടെ നിനക്ക് വിളിക്കാം .. അവൻ വേഗം ശ്രീയുടെ കോൾ കണക്ട് ചെയ്തു.... എടാ ഹരീ, എന്താ നട്ടപാതിരയ്ക്ക് ഒരു വിളി.... നട്ടപാതിരായായിട്ടും നീ ഉറങ്ങാതെ എന്ത് ചെയ്യാ... അത്.... അതുപിന്നെ.... ഫോണിലു വെറുതെ വീഡിയോ.....അല്ല നീയും അച്ചുവും ആദ്യേ റിലേഷനിൽ ആണല്ലേ, ഇപ്പോൾ രണ്ടും സെറ്റായോ.... അതവിടെയിരിക്കട്ടെ, ഞാൻ ഈ വിവരം നിന്നോട് പറഞ്ഞിട്ടില്ലല്ലോ പിന്നെ മോൻ എങ്ങനെ അറിഞ്ഞു.... അപ്പോഴാണ് അവനു അമളിപിണഞ്ഞത് മനസിലായത്.... എന്റെ കർത്താവേ... കിട്ടിയോ.... ഇല്ല, ചോദിച്ചു വാങ്ങി..... എനിക്കിത് എന്തിന്റെ കേടായിരുന്നു കോപ്പ്.... ആരോണേ, നീയാവിടെ ഇല്ലേ... ഉണ്ടെടാ..... എടാ അതേ... ഞാൻ.... ഞാൻ പിന്നെ നമ്മുടെ ഗോപൂനോട് ചാറ്റ് ചെയ്തിരുന്നു.... അവള് പറഞ്ഞതാ... ഓഹ്... നിങ്ങള് തമ്മിൽ ചാറ്റിങ് ഒക്കെ ഉണ്ടല്ലേ... എനിക്കറിയില്ലായിരുന്നു, അവളൊന്നും ഇതുവരെ പറഞ്ഞു കേട്ടില്ല..... വിട്ടുപോയതാകും..... ഓഹ്... അതുശരി.... നാളെ ഫ്രീയാണോ .. കുറേയായില്ലേ കണ്ടിട്ട്.. ആടാ ഫ്രീയാ.... എന്നാൽ മോനൊരു ഏഴുമണി ആകുമ്പോഴേക്കും കുളിച് റെഡിയായി നിൽക് ഞാൻ അങ്ങ് വന്നേക്കാം..... ഓക്കേ.... ഓക്കേ ഡാ.... ശരി നാളെ കാണാം.....

ഫോൺ കട്ട്‌ ചെയ്തപ്പോൾ ആരോണിന്റെ നെഞ്ച് മിടിക്കാൻ തുടങ്ങി..... ഇവൻ എന്തിനാ നാളെ കാണാം എന്ന് പറഞ്ഞത്.... ഇനി ആ പെണ്ണ് പറഞ്ഞപോലെ വല്ല ഡൗട്ടും ആണോ ... ഏയ് ആയിരിക്കില്ല.... ഈശ്വരാ ആവോ..... അങ്ങനെ ആണേൽ അവനെന്റെ അന്നം മുടക്കുമല്ലോ..... എന്തായാലും പോയി നോക്കാം..... ഗോപൂനോട് പറയണോ..... ഏയ്‌ വേണ്ട ഇപ്പോൾ തന്നെ പെണ്ണ് പേടിച്ചു വിറയ്ക്കാ.... ഇതുംകൂടി അറിഞ്ഞാൽ അവള് ഹാർട്ട്‌ അറ്റാക്ക് വന്നു ചാവും മിക്കവാറും.....എന്തായാലും നാളെ പോയി അവന്റേന്ന് കിട്ടാനുള്ളത് വാങ്ങിയിട്ട് വരാം, പണ്ട് അവൻ ജിമ്മിൽ പോവാൻ വിളിച്ചപ്പോൾ പോയാൽ മതിയായിരുന്നു അങ്ങനെ ആണേൽ ഒരു സ്റ്റാമിന ആവാമായിരുന്നു.... ആഹ് പറഞ്ഞിട്ട് കാര്യമില്ല.... മിടുക്കുള്ള ആങ്ങളമാർ ഉള്ളപ്പോൾ ബോഡിയൊക്കെ ആദ്യമേ സെറ്റാക്കണം...... ഇനി എന്തായാലും അവന്റേന്ന് വാങ്ങിട്ട് ബാക്കിനോക്കാം..... ഓരോന്ന് ഓർത്തു ആരോൺ അങ്ങനെ ഇരുന്നു..... ശ്രീ നോക്കിയപ്പോൾ അവനെത്തന്നെ നോക്കികിടക്കുന്ന അച്ചുവിനെയാണ് കാണുന്നത്.... എന്താടി ഇങ്ങനെ നോക്കുന്നെ.. ഒന്നുല്ല....,

സത്യം പറാ നാളെ എങ്ങോട്ടാ... അമ്പലത്തിൽ.... എന്താ പരിപാടി .... നിന്റെ തന്ത അവിടെ കാവടി എടുക്കുന്നുണ്ടെന്ന് കേട്ടു അതൊന്ന് കാണാൻ . അവളവന്റെ നെഞ്ചിൽ ഒരു കുത്ത് കൊടുത്ത് തിരിഞ്ഞു കിടന്നതും അവനവളെ കെട്ടിപിടിച്ചു ചെവിയിൽ കടിച്ചു .... ശ്ഷ്..... എന്താണ്. . ഡീ..... ദച്ചൂട്ടി.... വാവയ്ക്ക് കാലുവേദന കുറവുണ്ടോ.... കുഴപ്പല്യ...... എന്തേ.... ഏയ്‌..... നീയിങ്ങനെ കിടക്കുന്നത് കാണുമ്പോൾ എനിക്ക് ഏതാണ്ടൊക്കെ തോന്നുന്നു..... അയ്യോടാ... തോന്നി അവിടെയിരുന്നോ.... എനിക്കൊന്നും വയ്യ..... കൊഞ്ചിക്കൊണ്ട് അവള് പറഞ്ഞപ്പോൾ അവനവളുടെ പിൻകഴുത്തിൽ മുഖമുരസി...... ശ്രീയേട്ടാ, കിട്ടുംട്ടോ.... എന്താ കിട്ടാ...... കുന്തം..... അതുവേണേൽ ഞാൻ തരാം..... ഒന്നുകൂടെ അവളിലേക്ക് ചാഞ്ഞു അവൻ മൊഴിഞ്ഞപ്പോൾ അവള് ചുണ്ടുകടിച്ചു..... എടീ.... മോളേ...... ഉം..... എന്താ..... എന്നെ ഒരുപാട് ഇഷ്ടമുണ്ടോ... ഉം... ഉണ്ട്.... സംശയമാണോ.... ചെറുതായി.... ആ സംശയം ഇപ്പോൾ എങ്ങനെ തീർക്കും..... നീയൊരു യെസ് മൂളിയാൽ തീരും... യെസോ.... എന്തിന്..... നിന്നെ ശരിക്കൊന്ന് കാണാനും അറിയാനും.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story