❤️അസുരപ്രണയം❤️: ഭാഗം 32

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഹരി പറഞ്ഞപോലെ ഞാനിപ്പോൾ എങ്ങനെ അഭിനയിക്കും, സത്യത്തിൽ ഞാൻ ജീവിക്കുകയല്ലേ..... ഹരീ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്, നിഴലുപോലെ കൂടെ നടന്നിട്ടും നിനക്കത് മനസിലായില്ലേ......പറയാതിരുന്നത് എന്റെ തെറ്റാ, മനസിലാക്കാതിരുന്നത് അത് നിന്റെ തെറ്റല്ലേ........ ശ്രീയേട്ടാ..... അയ്ശു വരുന്നുണ്ടോ.... ഉള്ളിലൊട്ടും താല്പര്യമില്ലാതെയാണ് അവള് ചോദിക്കുന്നത്.....അത് മനസിലായിട്ടാകണം അയ്ശു ചിരിച്ചു.... ഞാൻ വരുന്നത് അതിന് അച്ചൂന് ഇഷ്ടല്ലല്ലോ.... പിന്നെ എന്തിനാ..... ഏയ്‌..... എനിക്ക്... എനിക്ക് അങ്ങനെ ഒന്നുമില്ല..... ഉവ്വ്.... ഞാൻ വരുന്നില്ല, നിങ്ങള് പോയിട്ട് വാ..... പിന്നെ അച്ചൂ, നിന്റെ കാലിന് നീരുവച്ചിട്ടുണ്ട്, പോയി വന്നിട്ട് നമുക്ക് ഡ്രെസ് ചെയ്തു സെറ്റാക്കാം.... ഓക്കേ.... അപ്പോഴാണ് ശ്രീയ്ക്ക് ആ കാര്യം ഓർമ വന്നത്, അവനാവിടെയിരുന്നു അവളുടെ കാലു നോക്കി .... അച്ചൂ ഡീ.... നിനക്ക് നടക്കാൻ ബുദ്ധിമുട്ടുണ്ടോ ... ഇല്ല ശ്രീയേട്ടാ.... കുഴപ്പമൊന്നുമില്ല.... ഹമ്.... ഗോപു നീയൊന്ന് രാഹുലിനെയും ആതിയെയും നോക്ക്, അവരോട് പോർച്ചിലേക്ക് വരാൻ പറാ ഞാൻ ഇവളും അവിടെയുണ്ടാകും..... ശ്രീ അവളെ എടുത്തു മുന്നോട്ട് നടന്നതും അയ്ശു അതുനോക്കി നിന്ന് .... അച്ചു എത്ര ലക്കിയാ.... അച്ചു മാത്രല്ല, ഹരിയും.... അതുകൊണ്ടല്ലേ പരസ്പരം സ്നേഹിക്കാനും ഒരുമിക്കാനും കഴിഞ്ഞത്.....

ലൈഫ് ലോങ്ങ്‌ അവര് സന്തോഷത്തോടെ ഒരുമിച്ചു ജീവിക്കണം..... ഹരീ, ഒരിക്കലും ഞാൻ ഈയൊരു കാര്യം നിന്നെ അറിയിക്കില്ല, ഇതെന്റെ മാത്രം ഇഷ്ടാ അതെന്നും അങ്ങനെ ആവട്ടെ ... നിങ്ങൾക്കിടയിൽ ഞാൻ വരില്ല ഒന്നിനും..... നീയെന്നെ ബെസ്റ്റിയായ കണ്ടേ, അതെന്നും അങ്ങനെ ആയിരിക്കും ..... സ്വയം പറഞ്ഞുകൊണ്ടവൾ റൂമികയറി കതകടച്ചു..... ശ്രീയേട്ടാ.... മറ്റുള്ളൊരു എന്താ കരുതാ, എന്നെ താഴെയിറക്ക്..... ശ്രീയേട്ടാ എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട് .... ശ്രീയേട്ടൻ കുറച്ചു ഓവർ ആണുട്ടോ ... പുച്ഛത്തോടെയും ഇത്തിരി കലിപ്പിലും അവള് പറഞ്ഞതും ശ്രീ അവളെ സെറ്റിലേക്കിട്ട്, നടുവും കുത്തി ആയതുകൊണ്ട് അവളെറിയാതെയൊന്ന് നിലവിളിച്ചുപോയി..... ശ്രീയേട്ടന് എന്താ പ്രാന്തുണ്ടോ.... എന്റെ നടു.... കണക്കായി.... മര്യാദക്ക് എടുത്തപ്പോൾ നിനക്ക് അഹങ്കാരം, കുറച്ചു വേദന സഹിക്ക്... പോടാ പുല്ലേ... നിന്നെ ഞാൻ കാണിച്ചുതരാം..... സന്തോഷം.... അല്ല ഞാൻ കാണാത്തതായി ഇനിയെന്തെങ്കിലും ഉണ്ടോ..... അസ്ഥാനത്തെ ചോദ്യം കേട്ടതും അവള് വിളറിപ്പോയി...... അവള് അവനെ കണ്ണുരുട്ടി ചുണ്ട് കൂർപ്പിച്ചു നോക്കുകയാണ്..... ആ നോട്ടം കണ്ടപ്പോൾ ഒരു ചിരിയോടെ അവൻ പുരികം പൊക്കിയും താഴ്ത്തിയും കളിക്കാൻ തുടങ്ങി..... പോ അവിടുന്ന്....

ഞാൻ മിണ്ടൂല .... ഓഹ്.... തമ്പ്രാട്ടിയെ അടിയൻ എടുത്തോട്ടെ..... ഞാൻ നടന്നോളാം.... അവളവിടുന്ന് എണീക്കാൻ തുടങ്ങിയപ്പോൾ അവൻ മുണ്ട് മടക്കികുത്തി, ഷർട്ടിന്റെ കൈ മുകളിലോട്ട് തിരുകിവച്ചു അവളെയൊന്ന് തറപ്പിച്ചുനോക്കി .... അത്രയ്ക്ക് ധൈര്യം ഉണ്ടെങ്കിൽ നീയൊന്ന് നടന്നെ, ഞാൻ കാണട്ടെ..... അവിടുന്ന് നടന്നാൽ നിന്റെ കാലു ഞാൻ തല്ലിയൊടിക്കും, പിന്നെ നിനക്ക് ഒരടി നടക്കാൻ കഴിയില്ല.... ഇത് വലിയ കഷ്ടാ..... തന്നെ ഞാൻ എടുത്തോളാമെടോ, എന്നേലും എനിക്ക് തന്നെ കിട്ടും.... ഓഹ്.... നമുക്ക് കാണാം രണ്ടും അങ്ങോട്ടും ഇങ്ങോട്ടും ഒട്ടും വിട്ടുകൊടുക്കാതെ സംസാരിക്കുമ്പോഴാണ് ആരുടെയോ കൈയ്യടി കേൾക്കുന്നത്, രണ്ടും സംസാരം നിർത്തി ആ ഭാഗത്തേക്ക് നോക്കി..... അങ്ങോട്ട് നടന്നുവരുന്ന ഡേവിഡിനെ കണ്ടതും അച്ചുവിന്റെ മുഖം തെളിഞ്ഞു..... കൊള്ളാം..... ഭാര്യയും ഭർത്തവുമാകുമ്പോൾ ഇങ്ങനെ വേണം, രണ്ടാളും പൊരുതി ജയിക്കണം..... ഇത് പ്രതീക്ഷിച്ചാ ഇങ്ങോട്ട് വന്നേ, ബട്ട്‌ വന്നുകേറുമ്പോൾ തന്നെ ഇതുകാണേണ്ടിവരുമെന്ന് കരുതിയില്ല....

രണ്ടാളെയും തൊഴുതാണ് അവന്റെ സംസാരം.... ഞാനല്ല ഡേവി.... ഈ മോളാ.... അയ്യോടാ.... ഇയാള് വല്യ പുണ്യാളൻ.... ഡേവിച്ച ഇയാള് കാരണമാ പ്രശ്നം.... ഇയാളോ ആരെടി ഇയാള്.... താൻ.... ഓഹ് ഒന്ന് നിർത്ത് രണ്ടും..... അല്ല അണിഞ്ഞൊരുങ്ങി എങ്ങോട്ടാ രണ്ടും..... അമ്പലത്തിലേക്കടാ.... നീയുണ്ടോ എന്റെ പൊന്നെടാ പള്ളീൽപോലും പോവാത്ത എന്നോടോ.... രണ്ടും പോയിട്ട് വാ, പിന്നെ ജീവനോടെ തിരിച്ചു വരണം.... അച്ചു അവന്റെ കയ്യിൽ പതിയെ അടിച്ചു .... ഓക്കേ ഡാ വന്നിട്ട് കാണാം.... ഡേവിഡ് ഒരു പുഞ്ചിരിയോടെ തിരിഞ്ഞപ്പോഴാണ് ആതിരയെയും രാഹുലിനെയും കാണുന്നത്.... ആതിരയെ കണ്ടപ്പോൾ അവന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു .... അവള് തറഞ്ഞു നിൽക്കുകയാണ്, അവനെ അവിടെ ഒട്ടും എസ്‌പെക്ട് ചെയ്തിരുന്നില്ല..... അവനെ നോക്കാതെ തന്റെ ഷാളിന്റെ തുമ്പിൽ പിടിച്ചു പരുങ്ങുകയാണ് അവള് .... ന്റെ ഭഗവാനെ..... ഡേവി.... ഇവനെന്തിനാ വന്നത് ..... തിരിച്ചു അങ്ങോട്ട് പോയാലോ ..... എന്തുവേണമെന്ന് അവൾക്കൊരു ഐഡിയയും ഉണ്ടായിരുന്നില്ല..... ഡേവിഡിന് വെറുപ്പും ദേഷ്യവും നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... ഒരുവിധം അടങ്ങിനിൽക്കുകയാണ് അവൻ ... അല്ല, ആരായിത്, ആതിരയോ..... കുറെയായല്ലോ കണ്ടിട്ട്....

സുഖമാണോ നിനക്ക്...... അവള് അതേയെന്ന് തലയാട്ടി.....അവൻ പുച്ഛത്തോടെ അവർക്കരികിലേക്ക് നടന്നു, രാഹുലു നെറ്റിച്ചുളിച് അവനെ നോക്കുകയാണ്..... ശരിക്കും നിനക്ക് സുഖാണോ.... ആണെങ്കിൽ ഇന്നത്തോടെ അത് അവസാനിച്ചു..... നീയെന്നോട് ചെയ്തത് മറന്നാലും ന്റെ അച്ചൂനോട് ചെയ്തതൊന്നും ഞാൻ മറന്നിട്ടില്ല.... നിന്റെ കെട്ട്യോന് അറിയോ നിന്റെ പുരാണം....... അവളുടെ ചെവിയിൽ സ്വകാര്യമായി അവൻ ചോദിച്ചതും അവളുടെയുള്ളം കിടുങ്ങി..... അവളുടെ വായ വറ്റിവരണ്ടു.....രാഹുൽ ഇരുവരെയും മാറിമാറി നോക്കുകയാണ്.... ആതു ഇത്...... ഇത്.... ഇത്..... അച്ചുവും ശ്രീയും മുഖത്തോട് മുഖം നോക്കി...... ശ്രീയുടെ മുഖം വിളറിയിട്ടുണ്ട്...... അവൻ അച്ചുവിന്റെ കയ്യിൽ മുറുകെ പിടിച്ചു..... ശ്രീയേട്ടാ.... പേടിക്കണ്ട.... ഞാൻ സംസാരിക്കാം ഡേവിച്ചനോട്.... ഓക്കേ ..... അതുകേട്ടതും അവനു പോയ ശ്വാസം തിരിച്ചുവന്നു...... ഡേവിച്ച.....കിന്നാരം പിന്നെ ഞങ്ങള് പോയിട്ട് വരാം.... എല്ലാവരുംകൂടെയാണോ പോകുന്നത്.... ഉം.... ഡേവിഡ് രാഹുലിന്‌നേരെ തിരിഞ്ഞതും ആതിയ്ക്ക് ശ്വാസം നിലച്ചപോലെ തോന്നി ..... ഞാൻ ഡേവിഡ്......ആതിര എന്നെപ്പറ്റി ഒന്നും പറഞ്ഞില്ലേ.... എന്തായാലും പോയിട്ട് വാ നമുക്ക് വിശദമായി ഒന്ന് പരിചയപ്പെടാം..... ഓക്കേ....

അവനു കൈകൊടുത്ത് രാഹുൽ മുൻപേ നടന്നു.... ആതി അവനെ നോക്കിയതും പുച്ഛിച്ചു ചിരിച് അവൻ മുൻപോട്ട് നടന്നു ..... ഗോപു അവർക്കുപുറകെ വിറച്ചുകൊണ്ടാണ് പോകുന്നത്, ആരോണിന്റെ ഫോൺ വന്നപ്പോൾ മുതൽ അവൾക്ക് നെഞ്ചിടിപ്പ് കൂടിയിരുന്നു ......ശ്രീ എന്തിനാണ് അവരെയെല്ലാം കൂടെകൂട്ടിയതെന്നചോദ്യം തന്നോട് തന്നെ ആവർത്തിച്ചു ചോദിക്കാൻ തുടങ്ങിയിട്ട് നേരം കുറെയായി, അതിനുത്തരമൊന്നും കണ്ടുപിടിക്കാൻ അവൾക്ക് സാധിക്കുന്നില്ല ...... ഡീ,മിഴിച്ചുനിൽക്കാതെ രണ്ടും വേഗം വാ.... ശ്രീയുടെ ശബ്ദം ഉയർന്നതും ആതിയും ഗോപുവും വേഗം നടന്നു..... ശ്രീ ഇതിനോടകം വേഗത്തിൽ നടന്നു അച്ചുവിനെ കാറിൽ ഫ്രന്റ് സീറ്റിൽ ഇരുത്തി അവനും കേറിയിരുന്നിരുന്നു.... ബാക്കിയുള്ളവർ ഓരോരുത്തരായി കയറിയതും അവൻ പതിയെ വണ്ടിയെടുത്ത്..... അച്ചു ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോൾ തരുത്ത് ഇരിക്കുന്ന ഗോപുവിനെയും ആതിയെയും കണ്ടു, രാഹുൽ ഫോണിൽ തോണ്ടുകയാണ്...... ശ്രീയേട്ടാ....... ഉം.... എന്തേ..... അവന്റെ ശബ്ദം ഗൗരവത്തിലാണ്.... നമുക്കിന്ന് പോവണോ..... എന്റെ വായിലിരിക്കുന്നത് കേൾക്കാതെ നിനക്ക് സമാധാനം കിട്ടില്ലേ.... അച്ചൂ ഇതിന് ഒരു മാറ്റവുമില്ല.... മനസിലായോ....

അവള് തർക്കിക്കാൻ നിൽക്കാതെ സീറ്റിൽ ചാരിയിരുന്നു ഫോൺ എടുത്തു നെറ്റ് ഓൺ ചെയ്തപ്പോഴാണ് മെസേജ് നോട്ടിഫിക്കേഷൻ കണ്ടത്.... രാഹുലിന്റെ മെസേജ് കണ്ടതും അവള് അത് വേഗം ഓപ്പൺ ചെയ്തു...... ഡേവിഡ് പ്രസാധിനെയും ദേവനെയും കണ്ടു സംസാരിച്ചു നേരെ റൂമിലേക്കാണ് പോയത്.... സാധാരണ അവൻ വന്നാൽ ഉപയോഗിക്കുന്ന റൂമിലാണ് അയ്ശു ഇപ്പോൾ ഉള്ളത്, അതൊന്നുമറിയാതെ അവൻ അങ്ങോട്ട് നടന്നു..... അയ്ശു മറ്റാരും വരില്ലെന്ന ഉറപ്പില് കതക് ജസ്റ്റ്‌ ചാരിവച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ, ഡേവിഡ് കതക് തുറന്ന് ഉള്ളികയറിയതും മുൻപിലെ കാഴ്ച കണ്ടു അവന്റെ കണ്ണ് ഇപ്പോൾ താഴെപോവുമെന്ന അവസ്ഥയിലായി...... സാരിയുടെ ഞൊറി നേരെയാക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ് അവള്... അതിന് കഴിയാതെവന്നതും സാരിമൊത്തത്തിൽ അഴിച്ചെടുത്ത് അവള് ബെഡിലേക്കിട്ട് തിരിഞ്ഞപ്പോഴാണ് ഞെട്ടിനിൽക്കുന്ന ഡേവിഡിനെ കാണുന്നത്..... അവനെ കണ്ടതും അവള് അലറി..... പെട്ടന്ന് ഷോക്കായവൻ ശബ്ദം പുറത്തു പോവാതിരിക്കാനായി അവളുടെ വായപൊത്തി....

അവളവനെ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും അവൻ വിട്ടില്ല...... അവളവനെ പിച്ചുന്നുണ്ട്.... എടീ പെണ്ണെ.... നീ അയ്ശു അല്ലെ..... അടങ്ങി നിൽക്കു..... നീയെന്താ ഇവിടെ.... അവളതിന് മറുപടി പറയുന്നുണ്ടെങ്കിലും വായപൊത്തിയ കാരണം ശബ്ദം പുറത്തേക്ക് വരുന്നില്ല .... ഡീ കോപ്പേ.... നിന്ന് കോപ്രായം കാണിക്കാതെ പറാ ഇങ്ങോട്ട്.... ദേഷ്യം വന്നതും അവളവന്റെ കയ്യിൽകടിച്ചു.... അവൻ കൈമാറ്റിയതും അവള് ചെന്ന് ബെഡ്ഷീറ് എടുത്തു പുതച്ചു..... ഡോ.... നീയെന്തിനാ ഇങ്ങോട്ട് എഴുന്നള്ളിയത്.... Idiot..... നിന്റെ അപ്പൻ.... എന്റെ അപ്പന് പറഞ്ഞാലുണ്ടല്ലോ.... ഒന്ന് പോടീ..... താൻ ഏതാടോ കാട്ടുജാതി.... എടീ തരത്തിൽപോയി കളിയെടി.... കൂമ്പിനിട്ട് ഒന്ന് തന്നാലുണ്ടല്ലോ..... അവള് പല്ല് കടിച്ചുപൊട്ടിക്കുകയാണ്..... എന്റെ പെർമിഷൻ ഇല്ലാതെ ഇങ്ങോട്ട് കയറിവന്നതും പോരാ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ വിരല്ചൂണ്ടി അവളു പറഞ്ഞതും അവൻ അവൾക്കരികിലേക്ക് പയ്യെ നടന്നു.... ഒന്ന് ഞെട്ടി അവളും കാലു പിന്നിലേക്ക് വച്ചു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story