❤️അസുരപ്രണയം❤️: ഭാഗം 33

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

എന്റെ പെർമിഷൻ ഇല്ലാതെ ഇങ്ങോട്ട് കയറിവന്നതും പോരാ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ വിരല്ചൂണ്ടി അവളു പറഞ്ഞതും അവൻ അവൾക്കരികിലേക്ക് പയ്യെ നടന്നു.... ഒന്ന് ഞെട്ടി അവളും കാലു പിന്നിലേക്ക് വച്ചു...... ഡീ.... നീയിതിനകത്ത് ഉള്ളവിവരം എനിക്കറിയില്ലായിരുന്നു, സാധാരണ ഇവിടെവന്നാൽ ഞാൻ ഈ റൂമാണ് യൂസ് ചെയ്യാറ്... അതുകൊണ്ടാ ഇങ്ങോട്ട് വന്നത്.... നിനക്ക് എന്താ വിവരം ഇല്ലേ, കതകടച്ചിടാനുള്ള സാമാന്യ ബോധം വേണം.... മനസിലായോ.... Idiot.... എടോ.... തനിക്കൊന്ന് മുട്ടിയിട്ട് വന്നാൽ എന്തായിരുന്നു.. അതിനുള്ള ഉത്തരമല്ലേ ഞാനിപ്പോൾ തന്നത് ... ഓരോന്ന് വന്നോളും ബാക്കിയുള്ളവരെ മെനക്കെടുത്താൻ.... പിറുപിറുത്തുകൊണ്ട് അവൻ അവിടുന്നിറങ്ങിയതും അവള് ദേഷ്യത്തിൽ സാരി ഒന്നുകൂടെ ചുരുട്ടി എറിഞ്ഞു..... ഓരോ മാരണങ്ങൾ..... കോപ്പ്.... അവള് വേഗം കതകടച്ചുവന്നു ഡ്രെസ് ചേഞ്ച്‌ ചെയ്യാൻ തുടങ്ങി..... ഡേവിസ് അവന്റെ തിങ്സ് ഹോളിൽ വച്ചു അവിടെയുള്ള സെറ്റിയിൽ ചുരുണ്ടുകൂടി കിടന്നു...... എനിക്ക് ഇമ്പോര്ടന്റ്റ്‌ ആയൊരു കാര്യം. പറയാനുണ്ട്, maybe എനിക്ക് പറയാനുള്ളതാകും ഇനിയുള്ള നിന്റെ future ഡിസൈഡ് ചെയ്യാൻ പോകുന്നത്... അമ്പലത്തിൽ പോയാൽ നമുക്കൊന്ന് മാറിനിന്നു സംസാരിക്കണം, അവിടെ എത്തിയിട്ട് മെസ്സേജ് അയകാം എവിടുന്നു കാണണം എന്നത്. രാഹുലിന്റെ മെസേജ് കണ്ടതും അച്ചുവിന് ദേഷ്യം വന്നു.... ഈ, ഡാഷ് മോനു ഇതെന്താ വേണ്ടത്...

ശ്രീയേട്ടനോട് കിട്ടിയത് മതിയായില്ലേ.... ഈ നാറിക്ക് ഇതെന്താ പറയാനുള്ളത്, ഇനിയെന്താണാവോ അടുത്ത മാരണം... ഒരു കാലു മറ്റേകാലിൽ കയറ്റിവച്ചാണ് അവളിരിക്കുന്നത്..... അവളുടെ മുഖം മാറിയതുകണ്ടതും ശ്രീ അവളുടെ കാലിൽത്തട്ടി.. എന്താ ശ്രീയേട്ടാ.... അത് തന്നെയാ എനിക്കും ചോദിക്കാനുള്ളത്, നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്, വയ്യേ.... ഏയ്‌ കുഴപ്പമൊന്നും ഇല്ല.... ഓക്കേ... ആരോണിന്റെ വീടിന് മുൻപിൽ വണ്ടി നിർത്തിയതും ആരോൺ വേഗം അങ്ങോട്ട് വന്നു, അച്ചു ഗ്ലാസ് താഴ്ത്തി അവനു കൈകൊടുത്തു..... എടാ ഹരി, നീ ഞങ്ങളെയൊക്കെ എങ്ങോട്ടാ കൊണ്ടുപോകുന്ന .. പറഞ്ഞാലേ നീ കേറുള്ളോ... ഏയ്‌... അങ്ങനെ അല്ല, ഒരു കൗതുകത്തിന്... കേറിയിരിക്ക്... ഇപ്പൊ തന്നെ ലേറ്റ് ആയി.... ആരോൺ വേഗം കയറിയിരുന്നു, രാഹുലിന്റെ അടുത്തായാണ് അവൻ ഇരിക്കുന്നത്... ഇടയ്ക്കവൻ ഗോപുവിനെ നോക്കി... അവള് അവൻ അവിടെയുള്ളത് മൈൻഡ് ചെയ്യുന്നെയില്ല.... അവളുടെ മനസാകെ കിടന്നു പിടയുകയാണ്..... ആരോണിന് സുഖമാണോ.. രാഹുൽ ചോദിച്ചപ്പോൾ ആരോൺ ചിരിച്ചു. പതിയെ അവന്റെ കയ്യിൽപിടിച്ചു തിരിച്ചുകൊണ്ട് ആരോൺ മൂളിയതും രാഹുൽ വേഗം കൈവലിച്ചെടുത്തു...

മോനെ, അളിയാ നിന്നെ ഞാൻ നോക്കിയിരിക്കയിരുന്നു... ഇതുകഴിഞ്ഞിട്ട് നിന്നെ ഞാൻ ഒന്ന് കാണുന്നുണ്ട്..... കേട്ടോടാ പുന്നാര മോനേ..... അളിയാ..... ആരോൺ മുറുമുർത്തതും രാഹുല് പുച്ഛിച്ചു ചിരിച്ചു തന്റെ നോട്ടം ഫോണിലേക്കാക്കി... കുറേദൂരം പോയശേഷം വണ്ടി എവിടെയോ നിന്നതും എല്ലാവരും ശ്രീയെ നോക്കി... അവൻ ഇറങ്ങാൻ പറഞ്ഞതും ബാക്കിയെല്ലാവരും ധൃതിയിൽ ഇറങ്ങി.... അച്ചുവിന് ഡോർ ലോക്ക് ചെയ്ത കാരണം ഇറങ്ങാൻ കഴിയാതെവന്നതും അവള് ശ്രീയെ നോക്കി..... എന്താടി ഉണ്ടക്കണ്ണി നോക്കുന്നെ.... ഒന്നുല്ല പൊന്നുമോൻ വന്നു എടുത്തേ അതിനാണല്ലോ ഡോർ ലോക്ക് ചെയ്തത്.... വെറുതെ ആളുകളെകൊണ്ട് പറയിപ്പിക്കാൻ... എന്റെ ഭാര്യയെ ഞാൻ എടുക്കുന്നതിനു ആളുകൾ പറയുകയാണെങ്കിൽ അങ്ങ് പറയട്ടെ എനിക്കത് പുല്ലാ.... കേട്ടോടി.... ഓഹ്.... നിന്ന് കഥപ്രസംഗം നടത്താതെ വാ..... ശ്രീ വേഗം ഇറങ്ങി അവളെയുമെടുത്ത് അങ്ങോട്ട്‌ നടന്നു, ഒപ്പം ബാക്കിയുള്ളവരും ..... ശ്രീയേട്ടാ, ഇനി ഞാൻ നടന്നോളാം പ്ലീസ്.... പ്ലീസ്... ഇത് അമ്പലനടയല്ലേ, എനിക്കൊന്നും വരില്ല... ഓക്കേ..... അവളെ താഴെനിർത്തി തിരിഞ്ഞപ്പോഴാണ് ഗോപുവും ആരോണും അടക്കം പറഞ്ഞു നടക്കുന്നത് ശ്രീയുടെ ശ്രദ്ധയിൽപ്പെട്ടത്..... അവനങ്ങോട്ട് നടക്കാൻ തുടങ്ങിയെങ്കിലും അവളുടെ കൈകൾ അവനെ തടഞ്ഞു...

ശ്രീയേട്ടാ... പറാ എന്തിനാ ആരോണിനെയും ഗോപുവിനെയും.... അവളുടെ കൈ തന്റെ മറുകയ്യാൽ തട്ടിമാറ്റാൻ നോക്കിയെങ്കിലും അവള് പിടിമുറുക്കി.... പറയാതെ വിടില്ല... ശ്രീയേട്ടന് മറ്റാരേക്കാളും നന്നായി അറിയില്ലേ റിലേഷൻഷിപ്പിന്റെ വാല്യൂ.... അറിയാം... അതുകൊണ്ട് തന്നെയാ സംസാരിക്കാമെന്ന് വച്ചത്..... ദാ ഈ നടയിൽവച്ചു ന്റെ ദച്ചൂന് സത്യം ചെയ്തു തരാം, അവരെ ഞാൻ പിരിക്കില്ല ബട്ട്‌ എനിക്ക് സംസാരിക്കണം അവരോടു അതും ഏറ്റവും rude ആയിത്തന്നെ... ഓക്കേ..... ഉം.... എന്നാൽ ഞാൻ സംസാരിച്ചിട്ടുവരാം.... തൊഴുതിട്ട് പോവാം.... അഹ്.... അതുപറഞ്ഞപ്പോഴാ, ഇങ്ങോട്ട് വന്നതിന്റെ റിയൽ പർപസ് ഞാൻ വിട്ടുപോയി. ഏഹ്.... എന്ത്,അപ്പോൾ നിങ്ങള് എന്തിനാ ഇങ്ങോട്ട് വന്നേ ശരിക്കും... ഒരാളെ കാണാൻ... ഏതാളെ... ഇവിടെയുള്ള ഒരു സ്വാമിയേ... നീ വാ, ഇവിടെ എവിടെയെങ്കിലും ഉണ്ടോന്ന് നോക്കട്ടെ.... അവനവളുടെ കയ്യുമ്പിടിച്ചു നടന്നതും അവൾക് കാര്യമൊന്നും മനസിലായില്ല.... കുറെ അവിടെയൊക്കെ അലഞ്ഞതിനു ശേഷം അവനൊരു ആൽമരത്തിനു അടുത്തയിനിന്നുകൊണ്ട് പുഞ്ചിരിച്ചു..... വാടി... ദാ ആ പുള്ളിയെകണ്ടോ... കഴുത്തിലും കയ്യിലും കുറെ രുദ്രാക്ഷവും മറ്റുംകെട്ടി കാവിയും പുതച്ചു മുടിയുംതാടിയും നീട്ടിയ ആ മനുഷ്യനെ....

അവള് നോക്കിയപ്പോൾ കണ്ടു അവിടെയൊരാള് ഇരുന്ന് ധ്യാനിക്കുന്നത്.... ഉം... അത് സ്വാമിയല്ലേ... എന്തിനാ അവരെ കാണുന്നത്... പറയാം... വാ... അവര് അയാൾക്കരികിലേക്ക് നടന്നു.... കുറച്ചുനേരം നിന്നിട്ടും അയാള് കണ്ണുതുറക്കാത്തത് കണ്ടതും ശ്രീ അയാളെ വിളിച്ചു.... സാവധാനം കണ്ണുതുറന്നു അയാള് മുൻപിലുള്ളവരെ നോക്കി.... അയാള് കൈകൂപ്പിയതും അച്ചുവും തിരിച്ചു ഒരു പുഞ്ചിരിയോടെ കൈകൂപ്പി... സ്വാമിക്ക് എന്നെ മനസിലായോ, അല്ല ഞങ്ങളെ ഓർമയുണ്ടോ... ശ്രീയുടെ ചോദ്യം കേട്ടതും അച്ചുവും അയാളും നെറ്റിച്ചുളിച്ചു.... കുറച്ചു വർഷങ്ങൾക്കുമുൻപ് സ്വാമി ഒരു കാര്യം പ്രവചിച്ചിരുന്നു, എനിക്കൊരിക്കലും ഇവളെ സ്വന്തമാക്കാൻ കഴിയില്ലെന്ന്.... ഇപ്പോൾ ഇവളെനിക് സ്വന്തമാണെന്ന് അറിയിക്കാൻ വേണ്ടിയാ വന്നത്..... ശ്രീയേട്ടാ..... ഇങ്ങനെയൊക്കെയാണോ സംസാരിക്കുന്നത്... അച്ചു പതിയെ അവന്റെ കയ്യിൽത്തട്ടികൊണ്ട് ചോദിച്ചു..... കുട്ടീ.... മുൻകോപം അതുമാറില്ല, അതുമാറിയാൽ പിന്നെ ഇങ്ങനെ ഒരാളില്ലെന്ന അർത്ഥം.... സൗമ്യതയോടെ അയാള് പറഞ്ഞതും അവളിൽ വിളറിയച്ചിരി ഉണ്ടായി... എന്താണ് ഇദ്ദേഹത്തിന്റെ പേര്....നക്ഷത്രം ശ്രീഹരി...രോഹിണി അമർഷത്തോടെയവൻ പറഞ്ഞു.... കുട്ടിയുടെയോ.... ദക്ഷ....തിരുവാതിര ഹ്മ്മ്....

ഒന്നുമൂളിക്കൊണ്ട് അയാള് കണ്ണുകളടച്ചു..... ശ്രീയെ നോക്കി പതിയെ കഴുത്തിളക്കി അച്ചു പിന്നെയും അയാളെനോക്കാൻ തുടങ്ങി...... കുറച്ചു കഴിഞ്ഞതും അയാള് കണ്ണുതുറന്നു .... ഈ കല്യാണം അതൊരിക്കലും നടക്കാൻ പാടില്ലാത്തതാണ്.... ദാമ്പത്യജീവിതത്തിൽ എന്നും കേഷ്ടങ്ങൾ മാത്രമേ നിങ്ങൾക്കുണ്ടാവു..... നിങ്ങള് തമ്മിൽ കലഹം പതിവായിരിക്കും, നിസാരകാര്യങ്ങൾക്കുപോലും വഴക്കിടാം, അത് ഒരുപക്ഷെ ബന്ധം വേര്പിരിയുന്നതിനുവരെ വഴിയുണ്ടാക്കും.... അച്ചു ശ്രീയുടെ കയ്യിൽ ഒന്നുകൂടെ മുറുകിപിടിച്ചു.... നിങ്ങൾക്കുണ്ടാവുന്ന കുഞ്ഞ് ഈ ഭൂമിയിൽ പിറക്കുന്നതിനുമുന്പേ ആ കുഞ്ഞിനെ ഇല്ലാതാക്കാൻ രണ്ടുപേരുടെയും ബന്ധുമിത്രാതികൾ പരിശ്രമിക്കും.....നിങ്ങളിൽ ഒരാളുടെ മരണം അത് നിശ്ചയമാണ്...... മതി.... നീ വന്നേ അച്ചു ഇയാൾക്ക് ഭ്രാന്താ..... ദേഷ്യത്തിൽ പറഞ്ഞവൻ അവളുടെ കയ്യുമ്പിടിച്ചു തിരിഞ്ഞുനടന്നു.... എന്നാൽ അവളവിടെ തറഞ്ഞു നിൽക്കുകയാണ്.... എന്താടി വരുന്നില്ലേ നീ, ഇയാളുടെ ഈ കള്ളത്തരം വിശ്വസിച്ചു ഇവിടെ നിൽക്കാൻ പോവാണോ..... ശ്രീയേട്ടാ എന്നാലും ഇങ്ങനെയൊക്കെ പറയുമ്പോ.... നീയിങ്ങു വന്നേ..... അവളുടെ കൈ ശക്തിയിൽ വലിച്ചതും അവള് അവന്റൊപ്പം ചെന്ന്.... മുഖം വല്ലാതായതുകണ്ടതും ശ്രീ അവിടെനിന്നു അവളുടെ മുഖം കൈകുമ്പിളിലെടുത്തു.... എന്താടാ... എന്തുപറ്റി.... ശ്രീയേട്ടാ, അയാള് പറഞ്ഞത്..... എന്താ പറഞ്ഞത്....

ആദ്യം എന്നോട് പറഞ്ഞത് എനിക്കൊരിക്കലും നിന്നെ കിട്ടില്ലെന്നാ, ഇപ്പോൾ നീയെന്റെ സ്വന്തമല്ലേ... അതേപോലെ തന്നെയാ ബാക്കിയുള്ളതും... ഓക്കേ.... എനിക്കൊന്നും അറിയില്ല... കേട്ടിട്ട് ആകെയൊരു ടെൻഷൻ.... ജസ്റ്റ്‌ കൂൾ ഡിയർ, ഞാനില്ലേ നിന്റൊപ്പം... പിന്നെന്താ..... എന്തേലും ആവട്ടെ ല്ലേ... പിന്നല്ലാ, വാ.... ഇരുവരും പിന്നെയും ക്ഷേത്രത്തിലേക്ക് കയറി, തൊഴുതു.... ആതിരയും രാഹുലും പ്രസാദം വാങ്ങി അമ്പലം വലംവെയ്ക്കുകയാണ്... ശ്രീ ഗോപുവിനെയും ആരോണിനെയും അവിടെയെല്ലാം നോക്കിയെങ്കിലും കണ്ടില്ല.... ഡീ മോളേ ഇവിടെ നിൽക്കു, ഞാൻ രണ്ടെണ്ണത്തിനെയും ഒന്ന് തപ്പട്ടെ.... ഓക്കേ... ദേ ശ്രീയേട്ടാ സംസാരിക്കുന്നതെല്ലാം കൊള്ളാം, ബട്ട്‌ ഓവറാക്കരുത്... മനസിലായോ.... മനസിലായെന്റെ വൈഫി... അവളുടെ കവിളിൽപ്പിച്ചി അവൻ നടന്നതും അവളാ നടയിൽ ചെന്നിരുന്നു... അവളൊറ്റയ്ക്ക് ഇരിക്കുന്നത് കണ്ടതും രാഹുല് അവളുടെ അടുത്തയിവന്നിരുന്നു..... ആതിയ്ക്ക് പണ്ടേ അവളെ ഇഷ്ടമല്ലാത്തത്തിനാൽ അവള് വേഗം അവിടുന്ന് മാറി..... അച്ചൂ.... ഞാൻ വിചാരിച്ചപോലെയല്ലല്ലോ നീ.... തന്നോട് എന്തെങ്കിലും വിചാരിക്കാൻ ഞാൻ പറഞ്ഞോ.... അതില്ല..... എന്നാലും.... ഒന്നുപോടോ.... അവനെ പുച്ഛിച്ചു അവളിരുന്ന് ഫോണിൽ കളിക്കാൻ തുടങ്ങി.... കുളക്കടവിലാണ് ഗോപുവും ആരോണും.... പടവിൽ അവന്റെ തോളിലേക്ക് ചാഞ്ഞിരിക്കുകയാണ് ഗോപു... അരുവേട്ടാ.... എനിക്ക് പേടിയാകുന്നുണ്ട്...

എന്താ ഹരിയേട്ടന്റെ ഉദ്ദേശം... ഏട്ടനറിയോ... അറിയുമെന്നാ തോന്നുന്നത്.... എന്റെ പൊന്നുമോളെ എനിക്കൊരു ഐഡിയയും കിട്ടുന്നില്ല, പിന്നെ അവന്റേതും ലവ് മാര്യേജ് അല്ലെ, അപ്പോൾ അറിയില്ലേ ഇതിന്റെ പെയിനും മറ്റും... ആവോ... എനിക്കൊന്നും മനസിലാകുന്നില്ല.... പേടിക്കണ്ട, എന്താവുമെന്ന് നോക്കാം, ബാക്കി പിന്നെയല്ലേ..... കുറച്ചു നേരം അവരിരിക്കുന്നത് നോക്കിനിന്നശേഷം ശ്രീ അങ്ങോട്ട്‌ വന്നു ആരോണിന്റെ ഷർട്ടിനു കുത്തിപിടിച്ചു അവനെ എണീപ്പിച്ചു..... ഗോപു പേടിയോടെ ഒന്നവനെ നോക്കി.... ഡാ.... കൂടെനടന്നിട്ട് ഇതായിരുന്നല്ലേ നിന്റെ ഉദ്ദേശം...... ഹരീ എടാ ഞാൻ..... ഹരിയേട്ടാ... അരുവേട്ടനെ വിട്..... അവനെ വിടുന്നതിനുപകരം ശ്രീ അവന്റെ മുഖമടക്കം ഒന്ന് കൊടുത്തതും ഗോപു കരഞ്ഞു.... ഹരിയേട്ടാ.... ഞാനൊന്ന് പറയട്ടെ.... ഏട്ടനെ ഇനിയൊന്നും ചെയ്യരുത്... ഞാനാ എല്ലാത്തിനും കാരണം.... എടീ, തോന്ന്യാസം കാണിച്ചിട്ട് വർത്താനം പറഞ്ഞാലുണ്ടല്ലോ.... അങ്ങനെ ആണേൽ ഏട്ടനും ഏടത്തിയെ സ്നേഹിച്ചല്ലേ കല്യാണം കഴിച്ചത്, അപ്പോൾ അതും തോന്ന്യസമാണോ..... നീ വാ, നമുക്ക് വീട്ടിൽ പോയിട്ട് ആന്റിയോട് ചോദിക്കാം തോന്ന്യാസം ആണോ അല്ലയോ എന്നത്... എന്റെ പൊന്ന് ഹരീ പ്ലീസ്... എടാ... എനികിവളെ ഒരുപാട് ഇഷ്ടാ.... ഒരു ടൈം പാസ്സ് അല്ല ശരിക്കും... നിന്നോട് പറയാൻ ഒരുങ്ങിയതാ എന്നാൽ മര്യാദക്ക് ഒരു ജോലി ആയിട്ടില്ല പിന്നെ എങ്ങനെയാ.....

നിനക്ക് അറിയില്ലേ എന്റെ കാര്യങ്ങൾ, ഒരുവിധം എല്ലാം ഒന്ന് സെറ്റായിട്ട് വീട്ടിൽ വന്നു ചോദിക്കാനിരിക്കയിരുന്നു ഞാൻ..... ശരി അത് സമ്മതിച്ചു.... രണ്ടുംകൂടി കറങ്ങി നടക്കുന്നതോ.... അതെന്താ.... നടക്കുന്നതോ പോട്ടെ... നിന്റെയൊക്കെ വീഡിയോ ആ പുന്നാരമോന്റെ കയ്യിൽ എങ്ങനെ വന്നു..... അത്.... അതുപിന്നെ... എടാ അത് നിനക്കെങ്ങനെ അറിയാം.... എന്നോട് അച്ചുവാ പറഞ്ഞത്, അവളോട് ഇവള് വേറെയെന്തോ അല്ലെ പറഞ്ഞത് അവനെ പിടിച്ചിട്ട് കുടഞ്ഞപ്പോഴാ അവൻ നിങ്ങടെ വീഡിയോ കാണിച്ചത്, എനിക്ക് പകരം അത് വേറെ ആരെങ്കിലുമാണ് കാണുന്നതെങ്കിലോ.... എടാ.... അത്.... അവനെ ഞാൻ ഹാൻഡ്‌ൽ ചെയ്തിട്ടുണ്ട്.... എടാ. ആരോണേ നീ ഇവളെ കെട്ടുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു... നിന്നെപ്പോലെ ഒരാളുടെ കൂടെയാണല്ലോ ഇവള് എന്ന് സമാധാനിക്കാലോ..... ബട്ട്‌ ഇപ്പോൾ ഇവള് പഠിക്കാണ്, സൊ... അറിയാം.... ഇനി ഇങ്ങനെയൊന്നും ഉണ്ടാവില്ല അത് ഞാൻ ഉറപ്പുതരാം..... എടീ മിണ്ടാപ്പൂച്ചേ ഇവിടെ വാ.... അവർക്ക് പുറകിൽ നിൽക്കുകയായിരുന്ന ഗോപു വന്നു ഹരിയെ കെട്ടിപിടിച്ചു....

സോറി ഏട്ടാ, ഇനിയൊന്നും ഉണ്ടാവില്ല.... Its ഓക്കേ... തത്കാലം വേറെ ആരും അറിയണ്ട, ടൈം ആകുമ്പോൾ ഞാൻ സംസാരിച്ചോളാം എല്ലാവരോടും.... ഓക്കേ.... ഉം.... അവൻ അവരെ ഇരുവരെയും കൂട്ടി അവിടുന്ന് നടന്നു.... അച്ചു ഫോണിൽ കളിക്കുമ്പോഴാണ് രാഹുലിന്റെ മെസേജ് വന്നത്.... എനിക്കറിയാം, നീയും ഡേവിഡും ഇഷ്ടത്തിലാണെന്ന്... നിന്നെയും അവനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ലേ..... ആ മെസേജ് കണ്ടതും ഫോൺ എടുത്തു വച്ചു അവള് അവനെയൊന്ന് നോക്കി..... നീ ഇങ്ങനെ നോക്കുകയൊന്നും വേണ്ട, ഞാനിത് ആരോടും പറയില്ല, അളിയനോടും പറയില്ല, പിന്നെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...... വാട്ട്‌ യു മീൻ..... നിന്നെ കണ്ടപ്പോഴേ മനസ്സിൽ വല്ലാത്തൊരു മോഹമുദിച്ചതാ, എത്രയെന്നുവച്ചാ ഇതൊക്കെ ഉള്ളിലൊതുക്കി ജീവിക്കുക.... ഞാൻ അതിന് നിന്നില്ലെങ്കിൽ താൻ എന്തുചെയ്യും.... എന്റെ പുന്നാര അളിയനില്ലേ... അവനു കാണിച്ചുകൊടുക്കും.... Then ഡൂ it.... പോയി കാണിക്ക്... ചെല്ല്..വേഗം.. അത്രയ്ക്ക് തണ്ടുണ്ടോ നിനക്ക്.... ഞാനിപ്പോൾ തന്നെ കാണിക്കും അതോടെ നീ അവിടുന്ന് പുറത്താകും, പിന്നെ നമുക്കൊന്ന് കാണണം..... അവള് തലയാട്ടിയതും അവനവിടുന്ന് എണീറ്റ് ശ്രീയുടെ അടുത്തേക്ക് നടന്നു...............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story