❤️അസുരപ്രണയം❤️: ഭാഗം 36

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

ഇവനെപോലെ ഒരുത്തന്റെകൂടെ ഒരാൾക്കും പറ്റില്ല, പിന്നെ എങ്ങനെ എന്റെ അച്ചു..... എനിക്കിത് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട്.... നിന്റെ മോളെ നീ ഇങ്ങനൊരുത്തനു കൊടുക്കുമോ, ഇല്ലല്ലോ..... മറുപടിയൊന്നും പറയാനില്ലാത്തതിനാലാകും അയാള് തലകുനിച്ചു...... ശ്രീ നേരെ അയിശുവിന്റെ അടുത്തേക്കാണ് പോയത് .. അവന്റെയാ വരവ് കണ്ടതും അവളൊന്നു പേടിച്ചു ... എടാ ഹരീ, എന്തുപറ്റി... നീയെന്താ വല്ലാതിരിക്കുന്നത്... ഒന്നുല്ല, എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്, നീയൊന്ന് എന്റെ കൈ ഡ്രെസ് ചെയ്തു തന്നെ... അതിന് കൈക്ക് എന്തുപറ്റി... ഒന്നും പറ്റിയില്ല.... നീയൊന്ന് ചെയ്യ്.... എടാ അത്.... അവള് മടിച്ചതും അവൻ കൈകൊണ്ട് ഗ്ലാസിൽ ആഞ്ഞുകുത്തി..... എടാ ഹരീ, എന്താടാ ഇതൊക്കെ.... എനിക്ക് അച്ചുവിനെ പിരിയാൻ പറ്റില്ല, അവളെ മരണത്തിനുവിട്ടുകൊടുക്കാനും മനസില്ല, എനിക്കവളെ വേണം.... അതിന് എന്തുചെയ്യാൻ ഞാൻ റെഡിയാ.... ഇപ്പോൾനീ വെറുതെ കെട്ടേണ്ട, കാരണമായില്ലേ....വേഗം നോക്ക്.... കുറച്ചുനേരം ശങ്കിച്ചു നിന്നെങ്കിലും അയ്ശു അവന്റെ കൈ ഡ്രെസ് ചെയ്തുകൊടുത്തു..... അച്ചു ഇതൊന്നുമറിയാതെ ഡ്രെസ് പാക്ക് ചെയ്യുകയാണ്.....മാളു അവളെ സഹായിക്കാൻ ഒപ്പമുണ്ട്....

ഡീ അച്ചു... നമുക്ക് ട്രിപ്പ്‌ പോവണം, അതും വാഗമൺ... കുരിശുമല... ഓക്കേ... നിനക്കെന്താ അങ്ങോട്ട്‌ തന്നെ പോവണം എന്ന് ഇത്ര നിർബന്ധം... അതിന്റെ മുകളിൽ നിന്നും നിന്നെ തള്ളി താഴെയിടാൻ... അതവളു മനസ്സിൽ പറഞ്ഞതാണ്... എടീ മാളു പറാ, എന്താ അങ്ങോട്ട്‌... എന്തോ എനിക്കവിടെ ഇഷ്ടാ എന്താ നിനക്ക് വരാൻ വല്ല ബുദ്ധിമുട്ടും ഉണ്ടോ.... എന്റെ പൊന്നുമോളെ നിന്റെ കൂടെയാണെങ്കിൽ നരകത്തിൽ വരാനും ഞാൻ റെഡിയാ... പോരെ..... ഒരു പുഞ്ചിരിയോടെ അവള് പറഞ്ഞതും മാളു ചിരിച്ചു.... അവര് സംസാരിക്കുമ്പോഴാണ് ഡേവിഡ് അങ്ങോട്ട്‌ വന്നത്..... എങ്ങോട്ടാ അച്ചു നീ, ഇവിടുന്ന് കെട്ടുംകെട്ടി പോവാണോ.... ആ കുറച്ചു ദിവസത്തേക്ക് വീട്ടിൽ പോയി നില്ക്കാ... ഡേവിച്ചൻ വരുന്നോ.... അതിനെന്താ.... ബട്ട്‌ രണ്ടു ദിവസം കഴിഞ്ഞിട്ട്, എനിക്ക് നിന്റെ കെട്ടിയോനോട് കുറച്ചു കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാനുണ്ട്, അവനോടുക്കത്തെ ബുദ്ധിയല്ലേ... കണ്ണുവെക്കല്ലേ..... പിന്നെ ഡേവിച്ച ഞാനും ഇവളും കൂടെ വാഗമൺ പോവാ... ഉണ്ടോ..... ഡേവിഡ് നെറ്റിച്ചുളിച് മാളുവിനെ നോക്കി, അവളുടെമുഖത്ത് അച്ചുവിനോടുള്ള അമർഷം കാണാം, ഒപ്പം കണ്ണുകളിൽ പകയും....

അതുമനസിലായതും ഡേവിഡ് വല്ലാതായി..... മോളെ മാളു നിന്റെ ഒരു ഉദ്ദേശവും നടക്കില്ല... അച്ചുവിനെ നീ തൊടില്ല, അങ്ങനെ എന്തേലും നിന്റെ ഭാഗത്തുനിന്നും ഉണ്ടായാൽ നിന്നെ കൊന്നുകളയാനും എനിക്ക് മടിയില്ല..... മനസ്സിൽ പറഞ്ഞുകൊണ്ട് അവനവളെ നോക്കി.... അച്ചു അവന്റെ തലയിൽ പതിയെ തട്ടിയപ്പോഴാണ് അവനു സ്വബോധം വന്നത്... എന്താടി.... എന്താ ദിവസ്വപ്നം ആണോ.... ഏയ്‌..... അച്ചു.... നമുക്ക് മാളൂനെ കെട്ടിച്ചുവിടണ്ടേ... നിനക്ക് കൂട്ടിന് ഹരിയായി, ഇവൾക്കൊരാള് വേണ്ടേ.... അല്ലെ മാളു... എനിക്കുള്ള ആളെ ഞാൻ കണ്ടുപിടിച്ചോളാം, ഇയാള് ബുദ്ധിമുട്ടണ്ട.... നീ ആരെയെങ്കിലും കണ്ടുപിടിച്ചിട്ടുണ്ടോ... ഉണ്ടല്ലോ ഹരിയേട്ടൻ.... പെട്ടന്ന് പറഞ്ഞതിനുശേഷമാണ് അവൾക്ക് അബദ്ധം മനസിലായത്..... ആ മറുപടി കേട്ടതും അച്ചുവിന് ദേഷ്യം വന്നു..... എന്താ ഹരിയേട്ടനോ... എനിക്ക് മനസിലായില്ല.... അത്.... എടീ ഞാൻ മുഴുവൻ പറഞ്ഞില്ല.... ഹരിയേട്ടനെപോലെ ഒരാള് അതാ ഞാൻ ഉദ്ദേശിച്ചത്..... അച്ചുവിന് മനസിലായില്ലെങ്കിലും ഡേവിഡിന് കാര്യം മനസിലായി..... അവനവളെ തറപ്പിച്ചുനോക്കുകയാണ്...... അച്ചൂ.... സത്യമായിട്ടും... എനിക്കറിയാം.... Its ഓക്കേ....

അച്ചു നിസാരമട്ടിൽ അത് എടുത്തപ്പോൾ ഡേവിഡിന് അച്ചുവിന്റെ മുഖമടക്കം ഒന്ന് പൊട്ടിക്കാനാണ് തോന്നിയത്.... ഈ അലവലാതിയുടെ തലയ്ക്കകത്ത് എന്താ കർത്താവേ ഉള്ളത്... ഇതിനു ആലോചിക്കാനുള്ള ശേഷിപോലും ഇല്ലേ.... അപ്പോൾ മാളുവിന്‌ ദേഷ്യം അതാണ്.... അവൾക്ക് ഹരിയെ ഇഷ്ടാ,.... നീ പേടിക്കണ്ടടി നിന്നെ അങ്ങനെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല....നീ നന്നായി പ്ലാൻ ചെയ്യ് എങ്ങനെ ഇവളെ വേദനിപ്പിക്കാമെന്ന്, ഞാനും ആലോചിക്കാം അതൊക്കെ നിനക്ക് തിരിച്ചെങ്ങനെ തരാമെന്ന്.... മനസ്സിൽ ഓർത്തുകൊണ്ട് അവനവരുടെ അടുത്തിരുന്നു... എടീ അച്ചു, നിന്റെ കെട്ട്യോൻ സമ്മതിച്ചോ വീട്ടിൽ പോയിനിൽക്കാൻ... അങ്കിൾ പറയാമെന്നു പറഞ്ഞിട്ടുണ്ട്... സൊ നോ പ്രോബ്ലം... അതുകേട്ടതും ഡേവിഡ് പൊട്ടിച്ചിരിച്ചു, അവള് ഊരയ്ക്ക് കയ്യുംകുത്തി അവനെ കണ്ണുരുട്ടി നോക്കി.... ഡേവിച്ചൻ എന്തിനാ കൊലച്ചിരി ചിരിക്കുന്നെ... അതിന് മാത്രം എന്താ ഉണ്ടായത്.... ഏയ്‌.... എടീ നിന്റെ പോക്ക് നടന്നത് തന്നെ.... എന്റെ അച്ചു നിനക്ക് ഇതുവരെ ഹരിയെ മനസിലായില്ലേ.... നിന്റെ കാര്യത്തിൽ ആരൊക്കെ എന്തൊക്ക തീരുമാനിച്ചാലും അതിന്റെ ഫൈനൽ ഡിസിഷൻ അവന്റെയാകും...

ഇവൻ ഈ ഒരു കല്യാണം.... നിന്നെ വെറുത്തു എന്ന് നിന്നെ ബോധിപ്പിച്ചതിനുശേഷമാ അവൻ നിന്നെ കെട്ടിയത്..... അവന്റ അച്ഛന്റെ വാക്ക് അനുസരിക്കുന്ന ഒരു മോനും..... നീ ഡ്രെസ്സൊക്കെ അവിടെത്തന്നെ വച്ചോ... ഇല്ലേൽ ഇരട്ടിപ്പണിയാകും നിനക്ക്.... കുറച്ചു നേരം ഒന്ന് ആ വാ അടച്ചുവെയ്ക്കോ.... മാളു അലറിയതും അച്ചു ഞെട്ടി.... ഡേവിഡ് ദേഷ്യത്തോടെ നോക്കുകയാണ് അവളെ..... മോളേ മാളു... നിന്റെ ചെലപ്പ് എന്നോട് വേണ്ട, എന്റെ ഒരു കൈക്ക് നീയില്ല..... ഈ വായിലുനാവുമായി എന്റെ അടുത്തേക്ക് വന്നാൽ അറുത്തെടുക്കും ഞാനത്.... ഡേവിഡിനെ മുന്നുംപിന്നും നോക്കി ശീലമില്ല... ഡൌട്ട് ഉണ്ടെങ്കിൽ ഇവളോട് ചോദിച്ചു നോക്ക്... ഇപ്പൊ ഞാനൊന്നും ചെയ്യാത്തത് നീ അച്ചുവിന്റെ അനിയത്തി ആണെന്ന ഒറ്റ കാരണം കൊണ്ടാ... അല്ലായിരുന്നെങ്കിൽ മുഖമടക്കം ഒന്ന് തരുമായിരുന്നു.... കേട്ടോടി..... അവൾക്കുനേരെ നടന്നടുത്തുകൊണ്ട് അവൻ പറഞ്ഞതും പിന്നോട്ട് വേച്ചു വേച്ചു അവള് ബെഡിലേക് വീണുപോയി.... ഡേവിച്ച..... അച്ചൂ മിണ്ടരുത്...

നീയാ ഇവളെ വഷളാക്കിയത്....എന്താടി നിനക്ക് മാത്രേ അനിയത്തി ഉള്ളോ... എല്ലാവർക്കും ഉണ്ട്.... ആ ബോധം വേണം..... എടുത്തു തലയിൽവെയ്ക്കരുത്....... അവൾക്കുനേരെ വിരല്ചൂണ്ടി പറഞ്ഞുകൊണ്ടവൻ പുറത്തേക്ക് പോയതും അച്ചു മാളുവിന്റ അടുത്തിരുന്നു.... മാളു... നീ ഓക്കേ ആണോ... അവൻ പറഞ്ഞത് കേട്ടില്ലേ നീ..... കേട്ട്.... ബട്ട്‌ നിന്റെ ഭാഗത്ത് തെറ്റില്ലേ... നീയെന്തിനാ ഡേവിച്ചനോട് അങ്ങനെ പറഞ്ഞത് ... ഡേവിച്ചന്റെ കാര്യമൊക്കെ ഞാൻ നിന്നോട് പറഞ്ഞതാ.... എനിക്ക് ഡേവിച്ചൻ എന്താണെന്നും നിനക്കറിയാം..... പിന്നെ എന്തിനാ വെറുതെ...... മാളുവിന്റെ കണ്ണ് അപ്പോഴേക്ക് നിറഞ്ഞിട്ടുണ്ട്.... അച്ചു അത് തുടച്ചുകൊടുത്തു അവളുടെ കയ്യുമ്പിടിച്ചു ബാത്‌റൂമിൽ കയറി..... മാളു മുഖം കഴുകിയിട്ടു വാ.... ഞാൻ പോയി ആന്റിമാരെ കണ്ടിട്ട് വരാം... അവരോട് പറയണ്ടേ പോവുന്ന കാര്യം.... അവള് തലയാട്ടിയതും അച്ചു അവിടുന്നിറങ്ങി..... ആദ്യം അവള് രജനിയുടെ അടുത്തേക്കാണ് പോയത്..... ആന്റി....... മോള് വാ..... അവള് അവരുടെ അടുത്ത് ചെന്നിരുന്നു.... മോളെ... കാലു.... കുഴപ്പമില്ല..... ആന്റി... ഞാൻ വീട്ടിൽ പോയി കുറച്ചുദിവസം നിൽക്കട്ടെ... അങ്കിൾ വിളിച്ചു പറഞ്ഞതാ....

കല്യാണം കഴിഞ്ഞിട്ട് ഇതുവരെ അങ്ങനെ..... ഓഹ് അതിനെന്താ..... പിന്നെ മോളെ... ഡേവി... അവൻ... ഡേവിച്ചൻ ഇപ്പോൾ പുറത്തേക്കിറങ്ങി... അല്ല നിങ്ങള് തമ്മിൽ എങ്ങനെയാ ഇത്ര അടുപ്പം... മടിയോടെയാണ് അവരത് ചോദിച്ചത്.... ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്നില്ലേ അങ്ങനെ..... ഓഹ്...... ശരി മോള് പോയിട്ട് വാ... പിന്നെ മോളേഹരി....ഞാൻ പറയാതെ തന്നെ നിനക്ക് അവനെ അറിയാലോ... അവൻ എന്താണ് എങ്ങനെയാണ് എല്ലാം..... ആന്റി.... എന്തൊക്കെ സംഭവിച്ചാലും ശ്രീയേട്ടനെവിട്ട് എനിക്കൊരു ജീവിതം ഉണ്ടാകില്ല...... പുറത്തു കാണിക്കുന്ന ആ ദേഷ്യം മാത്രേ ഉള്ളു..... അവര് പതിയെ അവളുടെ മുടിയിൽ മാടി.... അവരോട് സംസാരിവള് നേരെ ഗംഗയുടെ അടുത്തേക്കാണ് പോയത്... പുറകിലൂടെ ചെന്ന് അവരെ കെട്ടിപിടിച്ചതുഗംഗ ഞെട്ടിപ്പോയി... എന്റെ ആന്റി ഞാനാ... ഇങ്ങനെ പേടിച്ചാലോ... നീയായിരുന്നോ.. ഞാൻ വിചാരിച്ചു വല്ല കള്ളനും ആവുമെന്ന്.....എന്താണ് പതിവില്ലാത്ത സന്തോഷം.... എന്ത്..... ഒരുവിധം എല്ലാം സെറ്റ് ആയില്ലേ... അതിന്റെയാ...... ആന്റി ഞാനിന്ന് വീട്ടിൽ പോവാട്ടോ... ഇനി കുറച്ചു ദിവസം കഴിഞ്ഞേ വരൂ.... ഏടത്തി.... ഇപ്പോൾ പോവണ്ടാ.... ഞാനിവിടെ ഒറ്റയ്ക്കാവില്ലേ...

എന്നാൽ പിന്നെ നീയും പോരെ... അ... അത്... അത് ശരിയാവില്ല.... ഉം.. ഉം.... അവള് ആക്കിമൂളിയതും ഗോപു അവളുടെ മുടിയിൽ പതിയെ പിടിച്ചു...... അല്ല അച്ചു... ഇന്ന് പോയിട്ട് ഇനി എപ്പോഴാ..... ഒന്നോ രണ്ടോ ആഴ്ച.... ആഹ്... സബാഷ്... എന്റമ്മേ ഏടത്തി നിന്നത് തന്നെ... ഹരിയേട്ടൻ അല്ലെ മോൻ... ഇന്ന് തന്നെ വേണെങ്കിൽ പോയി വിളിച്ചിട്ടുവരും..... പോരാത്തതിന് ഏടത്തിയോട് ഏട്ടനിപ്പോൾ ഒടുക്കത്തെ പ്രേമം അല്ലെ..... എടീ ഗോപു..... അവളുടെയൊരു... പോയിരുന്നു നാലക്ഷരം പഠിക്കടി..... കേട്ടില്ലേ പെണ്ണിന്റ നാക്ക് കയ്യോങ്ങി ഗംഗ പറഞ്ഞതും അവളോടി ഗംഗൂസ് അപ്പൊ വന്നിട്ട് പാക്കലാം.... ശരി... പോയിട്ട് പെട്ടന്ന് വാ.... അവരോടൊക്കെ യാത്ര പറഞ്ഞു അവള് ബാഗ് എടുത്തു ഡിക്കിയിൽ വക്കാൻ നോക്കുമ്പോഴാണ് ഒരു കാർ വന്നു നിന്നത്..... എല്ലാവരുടെയും നോട്ടം അങ്ങോട്ടായി.... അതിന്റെ ബാക്ക് സീറ്റിൽനിന്നും ഹരി ഇറങ്ങിയതും അവളുടെ ചുണ്ടിൽ പുഞ്ചിരി നിറഞ്ഞു... ഡ്രൈവർക്ക് പൈസ കൊടുത് അവൻ തിരിഞ്ഞപ്പോഴാണ് അവന്റെ കയ്യിലെ കെട്ട് എല്ലാവരുടെയും ശ്രദ്ധയിൽപെട്ടത്..... അച്ചുവും രജനിയും ഒരുമിച്ചാണ് അവന്റെ അടുത്തേക്ക് ഓടിയത്..... മോനേ ഹരീ ഇതെന്താടാ നിന്റെ കൈക്ക്....

അയ്യോ.... ശ്രീയേട്ടാ..... ഇതെങ്ങനെ..... എന്താ ഉണ്ടായത്.... രണ്ടുപേരും കരയുന്നപോലെയാണ് സംസാരിക്കുന്നത്.... ഇതൊന്നുമില്ല, ചെറിയൊരു മുറിവ്...... നിസാരമട്ടിൽ അവൻ പറഞ്ഞു അകത്തേക്ക് നടന്നതും എല്ലാവരും ഒപ്പം പോയി..... ശ്രീ സെറ്റിയിൽ ഇരുന്നപ്പോൾ രജനി അടുത്തിരുന്നു അവന്റെ കൈപിടിച്ച് നോക്കി..... മോനേ ഹരീ..... അമ്മേ പേടിക്കണ്ട ഒന്നുമില്ല ചെറിയൊരു മുറിവാ.... ഡീ നീ കെട്ടിയൊരുങ്ങി എങ്ങോട്ടാ..... ദേഷ്യത്തിലുള്ള അവന്റെ ചോദ്യം കേട്ടതും അവള് വല്ലാതായി.... അത്.... ശ്രീയേട്ടനോട് പറഞ്ഞില്ലേ അങ്കിൾ..... ഇതാണോ ഞാൻ ചോദിച്ചതിനുള്ള ഉത്തരം... നിന്നോട് നമ്മള് പ്രേമിച്ചു നടക്കുന്ന ആ കാലം മുതൽ പറയുന്ന കാര്യമാ, നിനക്ക് എവിടെ വേണമെങ്കിലും പോവാം ആരുടെ കൂടെ വേണമെങ്കിലും.... ബട്ട്‌ ജസ്റ്റ്‌ ആ വിവരം എന്നെയൊന്നു അറിയിക്കണം.... ഒരു മെസ്സേജ് അയച്ചാലും മതി..... സോറി.... ഞാൻ വിചാരിച്ചു അങ്കിൾ പറഞ്ഞിട്ടുണ്ടാകുമെന്ന്..... തലകുനിച്ചു അവള് പറഞ്ഞതും അവനവളെയൊന്ന് തറപ്പിച്ചുനോക്കി.... ഇനി അവിടെ തലയുംകുനിച്ചു നിൽക്കാതെ പോയി കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം എടുത്തുവരോ..... മറുപടിയൊന്നും പറയാതെ അവള് അടുക്കളയിലേക്ക് നടന്നു....

അച്ചുവിന്റെ അമ്മ ശാരി അവൻ പറഞ്ഞത് ഇഷ്ടപെടാത്തമട്ടിൽ നിൽക്കുകയാണ്...... അച്ചു വേഗം അവനു വെള്ളം കൊണ്ടുവന്നുകൊടുത്തു....അതുകുടിച്ചു അവനവിടുന്ന് എണീറ്റ് അവളെനോക്കി..... ഡീ.... എനിക്കൊന്നു കിടക്കണം..... അവള് അവന്റെ കയ്യിൽപിടിച്ചു അവനെയുംകൂട്ടി റൂമിലേക്ക് നടന്നു, അവനെ ബെഡിൽ കിടത്തി അവള് അരികിലായിരുന്നതും അവൻ ചാരിയിരുന്നു അവളെയൊന്ന് നോക്കി.... പോയി കതകടച്ചു വന്നേ.... മ്ച്.... അടച്ചിട്ടുവാടി.... ചുണ്ടുകൂർപ്പിച്ചു അവിടുന്ന് എണീറ്റ് അവള് ചെന്ന് കതകടച്ചു...... അവിടുന്ന് ഉരുണ്ടുകളിക്കാതെ ഇങ്ങുവാ.... എന്നെ ചീത്തപറയരുത്.... അങ്ങനെ ആണേൽ ഞാൻ വരാം.... അപ്പോൾ നിനക്കറിയാം ചീത്ത കേൾക്കേണ്ട പരിപാടിയാണെന്ന്..... അങ്ങനെ അല്ല.... സത്യം പറാ കൈ എങ്ങനെയാ മുറിഞ്ഞേ..... മുന്നിൽ ഒരു ഗ്ലാസ് ഉണ്ടായിരുന്നു, അതിനിട്ട് ഒരു കുത്തുകൊടുത്തു, കയ്യും മുറിഞ്ഞു ഗ്ലാസും മുറിഞ്ഞു.... അവളോടി വന്നു അവന്റെ കൈപിടിച്ച്... ശ്രീയേട്ടാ, എന്താ ഭ്രാന്തുണ്ടോ നിങ്ങൾക്ക്.... അച്ഛൻ പൊക്കോ എന്ന് പറഞ്ഞപ്പോൾ നീയെന്തിനാ സമ്മതിച്ചത്, അതുകൊണ്ടല്ലേ... എന്താ ശ്രീയേട്ടാ ഇങ്ങനെ..... വേദനയില്ലേ.... ഉണ്ട്...... നീ കാലുനീട്ടിയിരിക്ക്, ഞാൻ കുറച്ചു നേരം ഒന്ന് ഉറങ്ങട്ടെ.....

അവള് കാലുനീട്ടിയതും അവൻ അവളുടെ മടിയിലേക്ക് തലവച്ചുകിടന്നു.... ശ്രീയേട്ടാ...... എന്തിനാ ഇങ്ങനെ.... എനിക്ക് നിന്നെ പിരിയാൻ വയ്യാത്തതുകൊണ്ട്.... എടീ ദച്ചൂസേ, ദേഷ്യം വന്നപ്പോൾ ഞാൻ നിന്റെ അച്ഛനോടും എന്തോ പറഞ്ഞിട്ടുണ്ട്... കാര്യമായി ഒന്നുമില്ല, ബട്ട്‌ പുള്ളിക്ക് നല്ല ദേഷ്യം വന്നിട്ടുണ്ട് അതുകൊണ്ട് തന്നെ ഇവിടെവന്നു നിന്നോട് എന്തേലും പറയാൻ നല്ല ചാൻസുണ്ട്..... എന്റെ പ്രാന്താ..... നിങ്ങളെക്കൊണ്ട്..... അത് ഞാൻ ഹാൻഡ്‌ൽ ചെയ്തോളാം ഓക്കേ..... ഉം..... എന്റെ മോൻ ഉറങ്ങിക്കോ...... പിന്നെ മോനേ....... എന്തോ....... I ലവ് യു..... അവനവിടുന്ന് ഒരു പുഞ്ചിരിയോടെ എണീറ്റ് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി പിന്നെയും അവളുടെ മടിയിൽ കിടന്നു...... തുടർച്ചയായുള്ള കതകിന്റെ തട്ടല് കേട്ടാണ് അച്ചു കണ്ണ് തുറക്കുന്നത് ഒപ്പം ശ്രീയും...... അവള് കണ്ണ് തിരുമ്മി വേഗം ചെന്ന് കതക് തുറന്നു..... ദേഷ്യത്തിൽ നിൽക്കുകയാണ് പ്രസാദ്.... അച്ചു ചിരിച്ചെങ്കിലും അവളെ മൈൻഡ് ചെയ്യാതെ അയാള് അകത്തേക്ക് കയറി ...... ശ്രീ പുച്ഛത്തോടെ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും അയാളവനെ തിരിച്ചുനിർത്തി അവന്റെ മുഖമടക്കം ഒന്ന് കൊടുത്തു.... മുടിപ്പിക്കാനായിട്ട് ഉണ്ടായവൻ..... പോയി ചാവട നീ, കുറെയായി ഞാൻ നിന്നെ സഹിക്കുന്നു...... അങ്കിളെ...... അവളുറക്കെ വിളിച്ചതും അയാള് അവളെ നോക്കി...... എന്റെ മോളെ നിനക്ക് എന്താ ഭ്രാന്തുണ്ടോ, ഇവന് കൂട്ടുനില്ക്കാൻ.....

മോള് വാ.... നിന്നെ അച്ഛൻ കാത്തുനിൽകാ.... വീട്ടിൽ പൊക്കോ...... അങ്കിളെ..... അങ്കിൾ എന്തിനാ ശ്രീയേട്ടനെ തല്ലിയതെന്ന് എനിക്കറിയില്ല..... ബട്ട്‌ എന്ത് കാര്യത്തിനാ എന്നോട് ഇവിടുന്ന് പോവാൻ പറയുന്നത്... അതെനിക് അറിയണം... ഇവനെപോലെ ഒരാളുടെ കൂടെ ജീവിക്കാൻ പറ്റില്ല..... അതുകൊണ്ട് തന്നെ..... എടാ നാണംകെട്ടവനെ ഒന്നിവിടുന്ന് ഇറങ്ങി പോ നീ...... അയാള് അലറിയതും ശ്രീ വേഗം റൂമിൽനിന്നിറങ്ങി കതക് പുറത്തുനിന്ന് അടച്ചു...... അങ്കിളെ...... ഇത് കഷ്ടമുണ്ട്...... നിങ്ങളൊക്കെ ഇങ്ങനെയാണോ ശ്രീയേട്ടനെ മനസിലാക്കിയത്...... എന്നോടുള്ള ഇഷ്ടത്തിന്റെ പുറത്താ ശ്രീയേട്ടൻ ഇങ്ങനെ അതുനിങ്ങൾക്ക് ഭ്രാന്തായി തോന്നുന്നത് എന്റെയോ ശ്രീയേട്ടന്റെയോ തെറ്റല, നിങ്ങടെ പ്രശ്നാ.... നിനക്ക് അവനെക്കുറിച് എന്തറിയാം.... അങ്കിളിന് എന്തറിയാം..... പ്ലീസ് അങ്കിൾ.... പ്ലീസ്..... ഇനി ശ്രീയേട്ടനെ എന്തെങ്കിലും പറഞ്ഞാൽ...... എനിക്കത് സഹിക്കില്ല.... അത്രയും പറഞ്ഞു അവള് കതകിന് ആഞ്ഞുതട്ടി..... ഡേവിടാണ് കതക് തുറന്നത്.... ഡേവിച്ച... ശ്രീയേട്ടൻ..... അതാ..... അവൻ സിറ്റൗട്ടിൽ ഇരിക്കുന്നത് കണ്ടതും അവള് അങ്ങോട്ടോടി..... അവന്റെ കണ്ണ് നിറയുന്നുണ്ട്..... അവളത് തുടച്ചുകൊണ്ട് അവനെ കെട്ടിപിടിച്ചു..... ശ്രീയേട്ടാ....... എന്തായിത്.... നിനക്കറിയോ..അങ്ങേർക്ക് എന്തിനാ എന്നോടിത്ര കലിപ്പെന്ന്... ഇത്രയും കാലമായിട്ട് ഞാനത് ആരോടും പറഞ്ഞിട്ടില്ല..... നീയറിയണം.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story