❤️അസുരപ്രണയം❤️: ഭാഗം 37

asura pranayam arya

രചന: ആര്യ പൊന്നൂസ്‌

നിനക്കറിയോ..അങ്ങേർക്ക് എന്തിനാ എന്നോടിത്ര കലിപ്പെന്ന്... ഇത്രയും കാലമായിട്ട് ഞാനത് ആരോടും പറഞ്ഞിട്ടില്ല..... നീയറിയണം...... അവള് പതിയെ അവന്റെ മുടി മാടിയൊതുക്കുകയാണ്.... ശ്രീയേട്ടാ.... എനിക്കറിയാം എന്തോ ഇഷ്യൂ ഉണ്ടാകുമെന്ന്, ഇപ്പോൾ ശ്രീയേട്ടൻ വല്ലാത്തൊരു ട്രോമയിലാണ്, അതിന്റെ ആവേശത്തിൽ എന്നോട് കാര്യങ്ങൾ തുറന്നു പറഞ്ഞു പിന്നീട് അത് വേണ്ടായിരുന്നു എന്ന് തോന്നിയാലോ.... ഞാൻ കേൾക്കാം ശ്രീയേട്ടനെ ഇപ്പോഴല്ല ശ്രീയേട്ടൻ ഒന്ന് ഓക്കേ ആയിട്ട്.... അപ്പോൾ നമുക്കിരുന്നു സംസാരിക്കാം... ദാ എല്ലാവരും നമ്മളെയാ ശ്രദ്ധിക്കുന്നത്, ഒരുപക്ഷെ ശ്രീയേട്ടൻ പറയുന്ന കാര്യങ്ങൾ അവര് കേൾക്കാൻ ഇടയായാലോ..... അവനൊന്നു ചുറ്റും നോക്കികൊണ്ട് അവളെകെട്ടിപിടിച്ചു അവളുടെ മാറിലേക്ക് മുഖം പൂഴ്ത്തി കരയാൻ തുടങ്ങി..... തന്റെ കുഞ്ഞിനെയെന്നപോലെ അവളവനെ ആശ്വസിപ്പിക്കുകയാണ്...... ശ്രീയേട്ടാ...... ശ്രീയേട്ടാ... എനിക്കും കരച്ചില് വരുന്നുണ്ട്ട്ടോ..... തന്റെ ചൂടാകുന്ന ആ വൃത്തികെട്ട സ്വഭാവം എനിക്കിഷ്ടമല്ല എന്നത് സത്യാ, ബട്ട്‌ ഇതെനിക്ക് താങ്ങാൻ കഴിയുന്നില്ല.....ശ്രീയേട്ടാ ഒന്ന് കരച്ചില് നിർത്തെടാ.... എനിക്കൊട്ടും പറ്റുന്നില്ല... അവൻ കണ്ണുതുടച്ചു അവളെനോക്കി കണ്ണിറുക്കി കാണിച്ചു.... എന്റെ ദച്ചു പറഞ്ഞാൽ അതിനപ്പുറം ഉണ്ടോ.... പെട്ടന്ന് എന്തോ അങ്ങനെയൊക്കെ കേട്ടപ്പോൾ സഹിച്ചില്ല അതാ..... ശ്രീയേട്ടാ...

ഞാനുണ്ടാകും എന്നും തന്റെയൊപ്പം.... അതെനിക്കറിയാടി.... മരിക്കുമ്പോഴും എന്നെക്കൂടെകൂട്ടിയാൽ മതി... ആഹാ... നല്ല മൂടിലാണല്ലോ ആശാൻ.... നീ കൂടെയുണ്ടേൽ എപ്പോഴും മൂഡല്ലേ.... അവര് സംസാരിക്കുമ്പോഴാണ് അച്ചുവിന്റെ അച്ഛൻ അങ്ങോട്ട്‌ വന്നത്... മോളേ അച്ചു.... കഴിഞ്ഞോ നിന്റെ സംസാരം ഞാൻ കുറച്ചുനേരമായി വെയിറ്റ് ചെയ്യുന്നു... എന്താ അച്ഛാ ഇങ്ങനെ.... എന്തുപറ്റി.. ഇവനോട് ചോദിച്ചു നോക്ക് എന്താണെന്ന്.. അച്ഛാ... ശ്രീയേട്ടൻ ഒന്നും ഉദ്ദേശിച്ചു പറഞ്ഞതാവില്ല..... അച്ഛനതൊന്നും കാര്യമാക്കണ്ട..... ഓഹ് അങ്ങനെ... എന്നെ എന്തുവേണമെങ്കിലും പറയാലോ... അതാണോ നീ പറഞ്ഞു വരുന്നത്....ഇപ്പോൾ എനിക്ക് എല്ലാം മനസിലായി നിനക്ക് ഇവനെ മതിയല്ലോ.... സന്തോഷായി മക്കളെ..... ശ്രീ എന്തുവേണമെന്നറിയാതെ അച്ചുവിനെ നോക്കി, കുറച്ചു നേരം അതേ നിൽപ്പ് തുടർന്നശേഷം അവള് അച്ഛന്റെ കയ്യിൽപിടിച്ചു.... അച്ഛൻ വന്നേ എനിക്ക് സംസാരിക്കണം...... എനിക്ക് നിന്നോടൊന്നും സംസാരിക്കാൻ ഇല്ല... പറഞ്ഞില്ലേ...

അച്ഛൻ സംസാരിക്കണ്ട ഞാൻ പറയുന്നതുകേട്ടാൽ മാത്രം മതി.... വന്നേ.... അവള് അയാളുടെ കൈപിടിച്ച് വലിച്ചു.... കുറച്ചു നടന്നതും അവള് തിരിഞ്ഞ് ശ്രീയേനോക്കി ഇപ്പോൾ വരാമെന്നു കാണിച്ചു..... അവള് കണ്മുന്നിൽനിന്ന് മാഞ്ഞതും ഡേവിഡ് അടുത്തേക്ക് വന്നു... എടാ ഹരീ, നിനക്ക് എന്താപറ്റിയത്.....കൈക്ക്... ഏയ്‌... അതൊന്നുല്ല..... ഹമ്... എടാ നിന്റ സംശയം ശരിയാണെന്ന് തോന്നുന്നു... അവള്... ആ മാളു... അവളുടെ കണ്ണിൽ ഞാൻ കണ്ട് അച്ചുവിനോടുള്ള വെറുപ്പ്...... I think she ലവ്സ് യു... അതുകൊണ്ടായിരിക്കും അവൾക്ക് അച്ചുവിനോട് ഇത്ര വെറുപ്പ്..... ഓഹ് അതാണോ കാരണം.... നമുക്ക് നോക്കാം അവള് എവിടെ വരെ പോകുമെന്ന്....... അവരുടെ സംസാരം അങ്ങനെ നീണ്ടു..... അച്ചു ദേവന്റെയൊപ്പം ഗാർഡനിൽ ആണ്.... അച്ഛാ... അച്ഛാ..... ദേ ദേവാ എനിക്ക് ദേഷ്യം വരുന്നുണ്ട്... ഒന്ന് മിണ്ടു..... അച്ചു, നിനക്ക് ഇപ്പോഴും അവനാണ് ശരിയെന്നു തോന്നുന്നുണ്ടോ.... എനിക്ക് മനസിലാകും അച്ഛന് ശ്രീയേട്ടനോടുള്ള ഈ മെന്റാലിറ്റിയുടെ കാരണം.... അറിയാലോ... പിന്നെ നീയിത് ചോദിക്കണോ.. ചോദിക്കണം.... അച്ഛാ ശ്രീ പാവാ.... എന്നെ ഒരുപാട് സ്നേഹിക്കുന്നതുകൊണ്ടാ ഇങ്ങനെയൊക്കെ അല്ലാതെ മറ്റൊന്നുമല്ല.....

അച്ചൂ... മതി എനിക്ക് കേൾക്കണ്ട ... കേൾക്കണം.... കേട്ടെ പറ്റൂ..... അച്ഛാ.... ശ്രീയേട്ടന് എന്നെ ഒരുപാട് ഇഷ്ടാ.... അതേപോലെ ഒരുപാട് ടെൻഷനും ഉണ്ട്... ആരോ എന്നെ കൊല്ലാൻ നടക്കുന്നുണ്ടെന്ന ശ്രീയേട്ടന്റെ വിചാരം..... എന്ത്..... എന്താ മോളെ... ഒരു ഞെട്ടലോടെ അയാള് ചോദിച്ചതും അവള് അവൻ പറഞ്ഞ കാര്യങ്ങളത്രയും വിശദകരിച്ചു....... എല്ലാം കേട്ടതും അയാളുടെ മുഖം ഇരുണ്ടു...... അച്ഛാ... ഇപ്പോഴും കരുതുന്നുണ്ടോ ശ്രീയേട്ടൻ..... എനിക്കൊന്നു അവനെ കണ്ട് സംസാരിക്കണം..... തനിച്ചു.... ഉം.... അയാള് അപ്പോൾ തന്നെ ശ്രീയുടെ അടുത്തേക്കുപോയി..... അയാളുടെ വരവ് കണ്ടതും ശ്രീ ഡേവിഡിനെ നോക്കി... എടാ... അങ്ങേരു ഇന്നെന്നെ കൊന്ന്കൊലവിളിക്കോ..... ഏയ്‌... മോളെ അത്രപെട്ടന്ന് വിധവയാക്കും എന്ന് എനിക്ക് തോന്നുന്നില്ല..... ബട്ട്‌ നിന്റെ തന്തയോട് കിട്ടിയതിന്റെ ബാക്കി കിട്ടാൻ ചാൻസുണ്ട്.... ഓഹ്... ഈ വേദന മാറിയിട്ട് പോരെ..... അങ്ങേരുടെ പുന്നാരമോള് അടിച്ചടിച്ചു ഇതൊരു വിധമാക്കിയിട്ടുണ്ട്.... ആഹ്... ഇനി ഇതുംകൂടി ആവട്ടെ.... ദേവൻ അടുത്തെത്തിയതും അവര് സംസാരം നിർത്തി ... ഹരീ.... നീയൊന്ന് വന്നേ.... എനിക്ക് സംസാരിക്കണം..... ഓക്കേ.....

അവൻ അവിടുന്ന് എണീറ്റ് അയാളുടെ ഒപ്പം നടന്നു അവരുടെ റൂമിലേക്കാണ് ഇരുവരും പോയത്.....റൂമിൽ കയറി കതകടച്ചു അയാള് ഒന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടതും ഹരി വല്ലാതായി..... അങ്കിൾ.... സോറി.... ഞാൻ ഹോസ്പിറ്റലിൽ വച്ചു , പെട്ടന്നുണ്ടായ ദേഷ്യത്തിൽ പറഞ്ഞതാ, ഒന്നുംമനസ്സിൽ വെക്കരുത്...... ഹരീ, അച്ചു എന്നോട് ഒരു കാര്യം പറഞ്ഞു ഞാൻ കേട്ടത് സത്യമാണോ...... അവള്.... അവളതിന് എന്താ പറഞ്ഞത്..... അവളെ ആരോ കൊല്ലാൻ നോക്കുന്നുണ്ടെന്ന് അത് സത്യാണോ..... ഹമ്..... അതേ..... അപ്പോൾ...അപ്പോളെന്റെ ഊഹങ്ങൾ ശരിയാണോ..... എന്ത്.... ഒന്ന് വ്യക്തമായി പറാ...... അങ്കിളിന് അറിയോ.... അച്ചുവിന് അന്നുണ്ടായ ആക്‌സിഡന്റ്.... അത്.... അതിപ്പോൾ വെറുമൊരു ആക്‌സിഡന്റ് മാത്രമാണെന്ന് എനിക്കതോന്നുന്നില്ല..... മോനേ നിനക്ക് ആരെയെങ്കിലും സംശയം ഉണ്ടോ..... അവനതിനു മറുപടി പറഞ്ഞില്ല.... ഒന്നുമിണ്ടാതെ അങ്ങനെ നിൽക്കുകയാണ്.... ഹരീ..... നീ മാളുവിനെ സംശയിച്ചാലും ഞാൻ നിന്നെ കുറ്റം പറയില്ല.... അവൻ ഞെട്ടി അയാളെനോക്കി.... അവന്റെ പുരികം ചുളിഞ്ഞിട്ടുണ്ട്..... അതെന്താ അങ്കിളെ.... അങ്കിളിന് അവളെ സംശയം ഉണ്ടോ.... അവള് അച്ചുവിന്റെ അനിയത്തി അല്ലെ.... അല്ലാ..... മാളു അച്ചുവിന്റെ സ്വന്തം അനിയത്തി അല്ല... മാളുവെന്റെയും ശാരിയുടെയും മോളുമല്ല.............തുടരും………..........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story